Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home പുസ്തകപരിചയം

ഗീതാതത്ത്വവും കണക്കില്ലാത്തത്ര കണക്കും

ഡോ. തോമസ് സ്‌കറിയസി.രാധാകൃഷ്ണൻഡോ. തോമസ് സ്‌കറിയandസി.രാധാകൃഷ്ണൻ
21 November 2025

ശ്രീമദ് ഭഗവദ്ഗീതാപഥം
ഡോ.വി.കവിത
സാഹിതി ചാരിറ്റബിള്‍ സൊസൈറ്റി
പേജ്: 151 വില: 230 രൂപ
ഫോണ്‍: 9495931040

Google NewsAdd Kesari Weekly as a preferred source on Google

സകല വേദങ്ങളുടെയും സത്തയായി കണക്കാക്കപ്പെടുന്ന ഭഗവദ്ഗീതയെക്കുറിച്ച് ഡോ.വി. കവിത എഴുതിയ ശ്രീമദ് ഭഗവദ്ഗീതാപഥം ആര്‍ഷസംസ്‌കാരഗരിമയെക്കൂടി വെളിപ്പെടുത്തുന്ന ഒരു ഗ്രന്ഥമാണ്. ഭഗവദ്ഗീത പോലെ മഹാന്മാരുടെ ജീവിതത്തെയോ ഒരു ജനതയുടെ ആത്മീയപാരമ്പര്യത്തെയോ പ്രചോദിപ്പിച്ച മറ്റൊരു ദാര്‍ശനിക ഗ്രന്ഥവുമില്ല. ആത്മാവിന്റെ സാര്‍വത്രിക ശാസ്ത്രമാണ് ഭഗവദ്ഗീത. അതിനാല്‍ അത് ഏതു കാലത്തും ദേശത്തും സാഹചര്യങ്ങളിലും മനുഷ്യരാശിക്കു മുഴുവന്‍ ബാധകമായ ഒരു കാലാതീതമായ അറിവായി നിലനില്‍ക്കും. അത് പഠനം ചെയ്യുന്നതിന് വിവിക്താര്‍ത്ഥങ്ങളെ സംശ്ലിഷ്ടമാക്കുന്ന പ്രതിഭയുടെ സാന്നിധ്യം അനിവാര്യമാണ്. ഗീതയുടെ കേന്ദ്രപ്രഭാപൂരത്തെ സ്പര്‍ശിച്ചുകൊണ്ട് സൂക്ഷ്മമായ ഒരന്വേഷണമാണ് ഡോ. വി.കവിത നിര്‍വ്വഹിക്കുന്നത്.
ശ്രീമദ് ഭഗവദ്ഗീതാപഥം ഗീതാവ്യാഖ്യാനങ്ങളിലാരംഭിക്കുന്നു. പൗരാണികഗീതാവ്യാഖ്യാനങ്ങളും ആധുനിക ഗീതാവ്യാഖ്യാനങ്ങളും പരിചയപ്പെടുത്തുന്നു. മലയാള ഭാഷാ സംസ്‌കൃതിയെ എക്കാലത്തും നന്നായി സ്വാധീനിച്ചതു ശാങ്കരഭാഷ്യമാണെന്നു സൂചിപ്പിക്കുന്നു. ഭാഷ്യം സൂത്രത്തില്‍ത്തന്നെയുള്ള പദങ്ങളെ പിന്തുടര്‍ന്നുകൊണ്ട് സൂത്രാര്‍ത്ഥം വിവരിക്കുന്നതാണ്. വിദേശീയര്‍ക്ക് അപരിചിതമായിരുന്ന ഈ പ്രത്യേക രചനാസമ്പ്രദായം ആംഗലേയര്‍ക്ക് സമ്മാനിച്ചത് ഭഗവദ്ഗീതയാണ്. ശങ്കരാചാര്യര്‍ക്കു മുമ്പും ഗീതാഭാഷ്യം നിലനിന്നിരുന്നെങ്കിലും പ്രാചീനമായവ കണ്ടുകിട്ടിയിട്ടില്ല. ഗാന്ധിസാഹിത്യംപോലെ ഗീതാസാഹിത്യം എന്നു പറയാവുന്ന വിധത്തില്‍ ഒരു ശാഖ പോലും നമുക്കവകാശപ്പെടാമെന്ന നിലപാടാണ് ഡോ. കവിതയ്ക്കുള്ളത്. ഇതര സംസ്‌കാരങ്ങളില്‍ നിന്നു വ്യതിരിക്തമായ ഒന്നായി ഭാരത സംസ്‌കാരത്തെ രൂപപ്പെടുത്തുന്നതില്‍ ഗീതയും ഗീതാവ്യാഖ്യാനങ്ങളും മുഖ്യ പങ്കു വഹിച്ചിട്ടുണ്ട് എന്നു ഡോ. കവിത ചൂണ്ടിക്കാട്ടുന്നു.

ഭഗവദ്ഗീതാപഠനത്തിന്റെ ഒരു ചരിത്രഗ്രന്ഥമായും ശ്രീമദ് ഭഗവദ്ഗീതാപഥത്തെ വിലയിരുത്താം. മലയാളത്തിലുണ്ടായിട്ടുള്ള ചെറുതും വലുതുമായ പഠനങ്ങളെയെല്ലാം ഡോ. വി.കവിത പരിചയപ്പെടുത്തുന്നുണ്ട്. ആശ്രമപ്രസിദ്ധീകരണങ്ങളും ആത്മീയ പ്രസിദ്ധീകരണങ്ങളുമായി നിരവധി ഗീതാപഠനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഭഗവദ്ഗീതാ നിഘണ്ടുവും മലയാളത്തിനു സ്വന്തമായിട്ടുണ്ട്. കുമാരനാശാന്റെ സ്‌തോത്രകാവ്യങ്ങളും ഭക്തിയോഗവും കവിത ചര്‍ച്ച ചെയ്യുന്നു. അദ്ദേഹത്തിന്റെ ദര്‍ശനത്തില്‍ ഗീത പകര്‍ന്ന ജ്ഞാനപ്രകാശം നക്ഷത്രശോഭയോടെ കണ്ടെത്തുന്നുമുണ്ട്. ഗുരുദേവന്റെ ആത്മോപദേശ ശതകാദി കൃതികളിലും ഗീതാസ്വാധീനമുണ്ട്. അക്കിത്തത്തിലുമുണ്ട് ഗീതയുടെ തെളിച്ചവും വെളിച്ചവും. തികഞ്ഞ ഗൗരവത്തോടെ നടത്തിയ ഒരു പഠനമാണ് ശ്രീമദ് ഭഗവദ്ഗീതാപഥം എന്ന കാര്യത്തില്‍ സംശയമില്ല.

ADVERTISEMENT

യുഗങ്ങള്‍ക്കിപ്പുറം
മല്ലികാദേവി
സാഹിതി, തിരുവനന്തപുരം
പേജ്: 128 വില: 170 രൂപ
ഫോണ്‍: 7994474644

കണക്കില്ലാതെ എന്ന് പലപ്പോഴും നാം പറയാറുണ്ട്. അത് മിക്കവാറും അളവിനെ കുറിച്ച് മാത്രമാണ്. പക്ഷേ, യഥാര്‍ത്ഥ കണക്ക് കാര്യകാരണ ബന്ധങ്ങളുടെ കണക്ക് തന്നെ. അത് ഇല്ലാതെ ഈ ലോകത്ത് ഒന്നും സംഭവിക്കുന്നില്ല. നമ്മുടെ ഇതിഹാസകാരന്മാര്‍ ഈ കണക്ക് മുഴുവന്‍ കൃത്യമായി കൂട്ടിയിട്ടുണ്ട്. ഏത് കാഴ്ചപ്പാടില്‍ നോക്കിയാലും സമഗ്രത കൈവരുന്ന അളവില്‍ അത് പൂര്‍ണ്ണമാണ്. ഈ കാര്യം മനസ്സിലാകാത്തത് കൊണ്ട് നമ്മുടെ ഭാഷയില്‍ അത് വിശദീകരിക്കാന്‍ പലപ്പോഴും നാം വികലമായി ശ്രമിക്കുന്നു. ഈ രീതിയിലാണ് ഇതിഹാസ ഉപജീവികളായ രചനകള്‍ മിക്കവാറും ജനിക്കുന്നത്. എന്നാല്‍ ഈ കൃതി അങ്ങനെയല്ല. ഇതിലെ കണക്ക് അന്യൂനമാണ്. ഇതാണ് എഴുതുന്ന ആള്‍ കണക്ക് വേണ്ടത്ര പഠിച്ചാലത്തെ ഗുണം. ഗണിതം ആണല്ലോ മല്ലികാ ദേവിയുടെ പാഠ്യവിഷയം. പഠിപ്പിക്കാന്‍ പഠിച്ച വിഷയവും അതുതന്നെ!

മണ്ഡോദരിയുടെയും സീതയുടെയും ജീവിതങ്ങളുടെ ആകെ തുകയും സാജാത്യ വൈജാത്യങ്ങളും ഗണിതശാസ്ത്ര കൃത്യതയോടെ കാണാന്‍ ശ്രമിക്കുകയാണ് ഇവിടെ. ശ്രേണികളുടെ ആകെ ഇടല്‍ എന്നൊരു വിദ്യയുണ്ട് ഗണിതത്തില്‍. Summation of series. എത്ര ചെന്നാലും അവസാനിക്കില്ല. പക്ഷേ മുന്നോട്ടു പോകുന്തോറും കൃത്യത ഏറും.

ഇതിഹാസത്തില്‍ വിപരീതങ്ങള്‍ എന്ന തോന്നല്‍ ഉളവാക്കുന്ന സ്ഥാനങ്ങളില്‍ ഉള്ള സീതയുടെയും മണ്ഡോദരിയുടെയും ജീവിത ശ്രേണികളുടെ ആകെയിടല്‍ ആണ് ഈ നോവലില്‍ നടക്കുന്നത്. ഇരുവരും അനന്ത ആനന്ദത്തില്‍ അവസാനിക്കുന്നു അഥവാ ഇനിയുള്ള അവസ്ഥാന്തരങ്ങളിലേക്ക് പ്രവേശിക്കുന്നു. പ്രാപഞ്ചികതയില്‍നിന്നുള്ള അതിജീവനം തന്നെ പോംവഴി. അതിലേക്ക് എത്താനുള്ള വഴിയാണ് ഇതിഹാസങ്ങളിലെ ഓരോ കഥാപാത്രത്തിനും അവയുടെ രചയിതാക്കള്‍ നല്‍കിയിരിക്കുന്നത്. അക്കാര്യം ശരിയായി മനസ്സിലാക്കി അതിനു തക്ക കണക്കുകള്‍ കൂട്ടിയിരിക്കുന്നു മല്ലികാദേവി.

 

 

 

 

Tags: ശ്രീമദ് ഭഗവദ്ഗീതാപഥംയുഗങ്ങള്‍ക്കിപ്പുറം
ShareTweetSendShare

Related Posts

ജയ് ഹിന്ദും ഡയറിക്കുറിപ്പുകളും

ജയ് ഹിന്ദും ഡയറിക്കുറിപ്പുകളും

ഓര്‍മ്മകളുടെ ശാദ്വല ഭൂമിക

ഓര്‍മ്മകളുടെ ശാദ്വല ഭൂമിക

യാത്രാവിവരണവും ഐതിഹ്യവും

യാത്രാവിവരണവും ഐതിഹ്യവും

ധര്‍മ്മത്തിലധിഷ്ഠിതമായ സാംസ്‌കാരിക പൈതൃകം

ധര്‍മ്മത്തിലധിഷ്ഠിതമായ സാംസ്‌കാരിക പൈതൃകം

തുറന്നെഴുത്തുകള്‍

തുറന്നെഴുത്തുകള്‍

വൃത്തബദ്ധമായ കവിതകളും രാമായണ പഠനവും

വൃത്തബദ്ധമായ കവിതകളും രാമായണ പഠനവും

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies