കോഴിക്കോട്: ഹൈന്ദവ സംഘടനകളുടെ പ്രവര്‍ത്തനകേന്ദ്രമായി അരീക്കാട് ശ്രീധര്‍മ്മശാസ്താ കലാസമിതി കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്തു. ഹിന്ദു സമൂഹത്തിന്റെ കലാ-സാംസ്കാരിക അഭ്യുന്നതിക്കുവേണ്ടി കലാസമിതി പ്രവര്‍ത്തിക്കണമെന്ന് സ്വാമിജി അഭിപ്രായപ്പെട്ടു. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടുപോകുന്ന യുവതലമുറയെ രക്ഷിക്കാനും അഭിനവമാരീച വേഷത്തില്‍ വന്ന് പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തുന്ന ദുഷ്ട ശക്തികളില്‍ നിന്നും അവരെ രക്ഷിക്കാനും ഇത്തരം സാംസ്കാരിക കേന്ദ്രങ്ങള്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. കാഞ്ഞങ്ങാട് ചന്ദ്രന് അധ്യക്ഷത വഹിച്ചു. ആര്.എസ്.എസ്. നഗര്‍ സംഘചാലക് കെ.വാസുദേവന്‍, ഹിന്ദു ഐക്യവേദി സംസ്ഥാനസെക്രട്ടറി ശശി കമ്മട്ടേരി, കേസരി സഹപത്രാധിപര്‍ ടി. സുധീഷ്, രാമചന്ദ്രന്‍നായര്‍, കെ.വി. ശ്രീനാഥ്, കെ.റിജു എന്നിവര്‍ സംസാരിച്ചു. പ്രേമന് പണിക്കര്‍ സ്വാമി ചിദാനന്ദപുരിക്ക് ഉപഹാരം സമര്‍പ്പിച്ചു.