Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ബാലഗോകുലം

ചിത്രദുര്‍ഗ്ഗത്തിലെ ഒബവ്വ

ടി. വിജയന്‍ടി. വിജയന്‍
17 January 2020

കര്‍ണ്ണാടക സംസ്ഥാനത്ത് ചിത്രദുര്‍ഗ്ഗ ജില്ല പ്രസിദ്ധമായത് ചിത്രദുര്‍ഗ്ഗ കോട്ടയുടെ പേരിലാണ്. നിരവധി സന്ദര്‍ശകര്‍ എത്തുന്ന ഈ കോട്ടയുടെ പ്രത്യേകത അവിടുത്തെ മലകളിലെ കല്ലുകളുടെ ആകൃതി യാണ്. ഓരോ കല്ലും ഓരോ ജീവിയുടെ ആകൃതിയിലുള്ളതാണ്. ചിലത് ആനയുടെ, ചിലത് തവളയുടെ, അങ്ങനെ പലതും.

Google NewsAdd Kesari Weekly as a preferred source on Google

മറുകരിനായക്കിന്റെ പ്രധാനതാവളമായിരുന്ന ഈ കോട്ട പിടിയ്ക്കാന്‍ ഹൈദരാലി നിരവധി തവണ ശ്രമിച്ചു. വളരെ ദുര്‍ഘടമാണ് ഇതിനെ കീഴടക്കല്‍. കോട്ടയിലേക്ക് ഒരു രഹസ്യ മാര്‍ഗ്ഗമുണ്ടെന്നും അതുവഴിയാണ് പുറത്തുനിന്നും ചിലപ്പോള്‍ പാലും മറ്റും കൊണ്ടുവരുന്നതെന്നും ഹൈദരാലിയ്ക്ക് വിവരം കിട്ടി. ആ വഴിയിലൂടെ കോട്ടയ്ക്ക് അകത്തുകടക്കാന്‍ ഒരു സൈന്യവിഭാഗത്തെ ഹൈദരാലി ചുമതലപ്പെടുത്തി.

ഈ രഹസ്യമാര്‍ഗ്ഗത്തിലൂടെ കഷ്ടപ്പെട്ട് നുഴഞ്ഞുകയറിവേണം ഒരാള്‍ക്ക് കോട്ടയിലെത്താന്‍. ഈ പ്രദേശത്ത് കാടായതിനാല്‍ ഒരു വഴി അവിടെ ഉണ്ടെന്ന് ആര്‍ക്കും തിരിച്ചറിയുകയുമില്ല. അവിടെ ഒരു സൈനികനെ കോട്ട കാവലിനായി നിയോഗിച്ചിരുന്നു. കാവല്‍ക്കാരന്‍ ഉള്ള അവസരത്തില്‍ അതു വഴി ആര്‍ക്കും കോട്ടയ്ക്കകത്തെത്താന്‍ കഴിയില്ല.
അയാള്‍ ഉച്ചഭക്ഷണത്തിനുപോകുന്ന സമയം ആരും കാവലുണ്ടാവില്ല എന്നു രഹസ്യമായി അറിഞ്ഞ ഹൈദരുടെ പടയാളികള്‍ വേഷംമാറി രഹസ്യമാര്‍ഗ്ഗത്തിനു സമീപമെത്തി. അവര്‍ ഓരോരുത്തരായി ഗുഹയിലൂടെ നുഴഞ്ഞുകയറി വരാന്‍ തുടങ്ങി.

ADVERTISEMENT

ഇതൊന്നുമറിയാതെ കാവല്‍ നിന്ന സൈനികന്‍ ഊണുകഴിക്കാനിരുന്നു. അയാള്‍ക്ക് ഭക്ഷണം നല്‍കി അടുത്തിരുന്ന ഭാര്യ എന്തോ ശബ്ദം കേട്ട് പുറത്തേക്കിറങ്ങി. അപ്പോഴാണ് രഹസ്യമാര്‍ഗ്ഗത്തിന്റെ കഴുത്തിലൂടെ ഒരു തല പുറത്തേയ്ക്ക് വരുന്നത് അവള്‍ കണ്ടത്. അപകടം മനസ്സിലാക്കിയ അവള്‍ ഒന്നു പകച്ചു. ഭക്ഷണം കഴിക്കുമ്പോള്‍ ശല്യപ്പെടുത്തരുത് എന്നത് അവരുടെ ആചാരമാണ്. അതിനാല്‍ അവള്‍ ചുറ്റും നോക്കി. തൊട്ടടുത്ത് കണ്ടത് ഒരു ഉലക്കയാണ്.

ഉലക്കയുമെടുത്ത് അവള്‍ അങ്ങോട്ട് ഓടി. അപ്പോഴേയ്ക്കും ഹൈദരുടെ സൈനികന്റെ കഴുത്തുവരെ കോട്ടയ്ക്കിപ്പുറമെത്തിയിരുന്നു. അവള്‍ സര്‍വ്വശക്തിയുമെടുത്ത് ഉലക്കകൊണ്ട് അവന്റെ തലയ്ക്കടിച്ചു. തലചതഞ്ഞ് അവന്‍ കോട്ടയ്ക്കുള്ളിലേക്ക് വീണു പിടഞ്ഞുമരിച്ചു.

ഓടിപ്പോയി ആളെ കൂട്ടുമ്പോഴേയ്ക്കും ഹൈദരുടെ മറ്റു പടയാളികള്‍ അകത്തു കടക്കുമെന്നതിനാല്‍ അവള്‍ക്ക് അവിടെ നിന്നും മാറാന്‍ പറ്റിയില്ല. ഒന്നിനുപുറകെ ഒന്നായി ഹൈദരുടെ പടയാളികള്‍ ഇഴഞ്ഞിഴഞ്ഞ് കോട്ടയിലേയ്ക്ക് തല നീട്ടി. ഓരോ പടയാളിയുടെ തലയിലും ഒബവ്വ എന്ന ആ ധീരയുവതിയുടെ കയ്യിലെ ഉലക്ക പതിച്ചു. ‘അള്ളോ’ എന്നു അലറിക്കൊണ്ട് അവര്‍ പിടഞ്ഞുവീണു മരിക്കുകയും ചെയ്തു. ഇങ്ങനെ നാല്പതു പടയാളികളെ ഒബവ്വ അടിച്ചുകൊന്നു. അപ്പോഴേയ്ക്കും അവള്‍ തളര്‍ന്നിരുന്നു. ഉലക്ക കയ്യില്‍ നിന്നും ഊര്‍ന്നുവീണു.

പിന്നാലെ വന്ന പടയാളി കണ്ടത് തളര്‍ന്നു ബോധമറ്റുകിടക്കുന്ന ഒബവ്വയേയും മരിച്ചുകിടക്കുന്ന തന്റെ കൂട്ടുകാരെയുമാണ്. അവന്‍ കുപിതനായി തന്റെ വാളുകൊണ്ട് അവളെ വെട്ടിക്കൊന്നു.

അപ്പോഴേയ്ക്കും കോട്ടയുടെ കാവല്‍ക്കാരന്‍ ഭക്ഷണം കഴിച്ച് അവിടെ എത്തിയിരുന്നു. തന്റെ ഭാര്യയെ ഹൈദരുടെ പടയാളിവെട്ടിക്കൊല്ലുന്ന കാഴ്ചയാണ് അയാള്‍ കണ്ടത്. അയാള്‍ ആ
പടയാളിയെ തന്റെ വാളിനിരയാക്കി. തന്റെ അരയില്‍ തൂക്കിയിട്ടിരുന്ന ബ്യൂഗിള്‍ മുഴക്കിക്കൊണ്ട് അയാള്‍ അപകട സൂചന നല്‍കി. ഇതുകേട്ട് ഹൈദരുടെ സൈനികര്‍ പിന്തിരിഞ്ഞോടി.

രാജാവ് മദകരിനായക് ഒബവ്വയുടെ ധീരതയെ വാഴ്ത്തി. ഇന്നും ചിത്രദുര്‍ഗ്ഗ കോട്ടയെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ വെടിഞ്ഞ ഒബവ്വയുടെ കഥ അവിടുത്തുകാര്‍ അഭിമാനത്തോടെ ഓര്‍ക്കുന്നു. ചിത്രദുര്‍ഗ്ഗ കോട്ടയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് ഒബവ്വയുടെ കഥ ഗൈഡുമാര്‍ വിവരിച്ചു നല്‍കുന്നു. ചിത്രദുര്‍ഗ്ഗയുടെ ചരിത്രത്തിന്റെ ഭാഗമായിക്കൊണ്ട് ആ വീരാംഗന യശശ്ശരീരയായി മാറി.

Tags: ചിത്രദുര്‍ഗ്ഗഒബവ്വഹൈദരാലി
Share13TweetSendShare

Related Posts

അത്യാഗ്രഹം ആപത്ത്

അത്യാഗ്രഹം ആപത്ത്

എന്തൊരുറച്ച തീരുമാനം (ഹാറ്റാചുപ്പായുടെ മായാലോകം 61)

എന്തൊരുറച്ച തീരുമാനം (ഹാറ്റാചുപ്പായുടെ മായാലോകം 61)

യുദ്ധം (ഹാറ്റാചുപ്പായുടെ മായാലോകം 60)

യുദ്ധം (ഹാറ്റാചുപ്പായുടെ മായാലോകം 60)

പേടിത്തൊണ്ടന്‍

പേടിത്തൊണ്ടന്‍

സങ്കടരാത്രി (ഹാറ്റാചുപ്പായുടെ മായാലോകം 59)

സങ്കടരാത്രി (ഹാറ്റാചുപ്പായുടെ മായാലോകം 59)

ബില്ലുവിന്റെ ബുദ്ധി

ബില്ലുവിന്റെ ബുദ്ധി

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies