”വന്ദേമാതരം” കേവലം ഒരു കവിതയല്ല, മറിച്ച് സ്വാതന്ത്ര്യത്തിനും സ്വാശ്രയപൂര്‍ണമായ ജീവിതത്തിനും വേണ്ടി സര്‍വസ്വവും ത്യജിക്കാന്‍ സമ്പൂര്‍ണ രാഷ്ട്രത്തിനും പ്രചോദനമേകിയ ഗാനമാണത്. നൂറ്റമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബങ്കിം ചന്ദ്ര ചതോപാദ്ധായയുടെ തൂലികയില്‍ നിന്നുടലെടുത്ത അത്ഭുതകരമായ ഈ രചന, ദേശവിരുദ്ധ ശക്തികള്‍ക്കെതിരായി ഓരോ ഹൃദയത്തിലും നിഷേധത്തിന്റെ അഗ്നി പ്രോജ്ജ്വലിപ്പിക്കാന്‍ പോന്നതരത്തില്‍ ശക്തിയുറ്റതായിരുന്നു. ദേശത്തിന്റെ ശത്രുക്കള്‍ക്കെതിരെ തീവ്രമായ വെറുപ്പും പ്രതിരോധവും ഉണര്‍ത്താനുളള ശക്തിവിശേഷം അതിനുണ്ടായിരുന്നു. കൂട്ടായ വികാസം, കൂട്ടായ ഉയര്‍ച്ച, കൂട്ടായ അഭിവൃദ്ധി എന്ന സമുജ്ജ്വലമായ മനോഭാവം സാമാന്യ ജനങ്ങളില്‍ ഉണര്‍ത്താന്‍ അതിനു സാധിച്ചു.
”രാഷ്ട്രം സര്‍വോപരി” എന്ന സംഘചിന്തയുടെ സത്ത
രാഷ്ട്രീയ സ്വയംസേവക സംഘം അതിന്റെ ആരംഭം തൊട്ടുതന്നെ ”രാഷ്ട്രം സര്‍വോപരി” എന്ന ആദര്‍ശം ഉയര്‍ത്തിപ്പിടിച്ചിരുന്നു. വന്ദേമാതര ഗാനം നല്‍കുന്ന അതേ പ്രചോദനമാണ് സംഘത്തിന്റെ നിത്യശാഖയില്‍ പാടുന്ന ഗീതങ്ങളിലൂടെ ലഭിക്കുന്നത്.
”ഭാരത് ഹമാരീ മാ ഹൈ, മാതാ കാ രൂപ് പ്യാരാ; കര്‍നാ ഇസീ കീ രക്ഷാ, കര്‍ത്തവ്യ ഹൈ ഹമാരാ”
(ഭാരതം നമ്മുടെ അമ്മയാണ്, മാതാവിന്റെ രൂപം ദിവ്യമാണ്; മാതാവിന്റെ രക്ഷ ഉറപ്പാക്കേണ്ടത് നമ്മുടെ കര്‍ത്തവ്യമാണ്.)
സ്വാതന്ത്ര്യസമരത്തെ പ്രചോദിപ്പിച്ച ഈ വികാരം ഇപ്പോഴും സംഘഗീതങ്ങളില്‍ പ്രതിധ്വനിക്കുന്നതായി കാണാം. ഇത്തരം ഗാനങ്ങളിലൂടെ നമ്മുടെ ജന്മനാട്, നമ്മുടെ മാതൃഭൂമി, നമ്മുടെ രാഷ്ട്രം, മറ്റെല്ലാ രാജ്യങ്ങളെയും അപേക്ഷിച്ച് അഗ്രിമസ്ഥാനത്ത് നില്‍ക്കുന്നു എന്ന ചിന്ത ഓരോ സ്വയം സേവകന്റെയും ഹൃദയത്തില്‍ ആഴത്തില്‍ വേരൂന്നിയിരിക്കുന്നു. ഇതിന്റെ ഫലമായി രാഷ്ട്രം നേരിടുന്ന ഏതു വെല്ലുവിളിയേയും നേരിടാന്‍ സംഘ സ്വയംസേവകര്‍ സദാ സന്നദ്ധരായി നില്‍ക്കുന്ന കാഴ്ചയാണ് നമുക്ക് കാണാനാവുന്നത്.
ഭാരതമാതാവ് ജീവിക്കുന്ന ആദര്‍ശം
സംഘസ്ഥാപകനായ ഡോ. കേശവ ബലിറാം ഹെഡ്‌ഗേവാര്‍ ഭാരതത്തെ ദിവ്യമാതാവായി കാണാനുള്ള പ്രേരണയാണ് സ്വയംസേവകരില്‍ വളര്‍ത്തിയത്. അതുകൊണ്ടുതന്നെ ”ത്വം ഹി ദുര്‍ഗാ ദശപ്രഹരണധാരിണീ” എന്ന ബങ്കിം ചന്ദ്രന്റെ വന്ദേമാതര ഗാനത്തിലെ ഭാഗം സംഘം ഒരാദര്‍ശമെന്ന നിലക്ക് ഉയര്‍ത്തിപ്പിടിക്കുന്നു. നമ്മുടെ രാഷ്ട്രം, എന്റെ ഭാരത മാതാവ് എക്കാലത്തും ശക്തിസ്വരൂപിണിയായിരുന്നു, മേലിലും ശക്തിസ്വരൂപിണിയായി തന്നെ ഇരിക്കുകയും ചെയ്യും.
വന്ദേമാതരഗാനത്തിന്റെ അന്തഃസത്ത ഉള്‍ക്കൊണ്ട സംഘഗീതങ്ങള്‍ സ്വയംസേവകരെ ഊര്‍ജ്ജസ്വലരാക്കിത്തീര്‍ക്കുകയും അവര്‍ക്ക് പ്രേരണയേകുകയും ചെയ്യുന്നു.
”വന്ദേമാതരം, വന്ദേമാതരം, വന്ദേമാതരം…
ഭാരത വന്ദേമാതരം, ജയ് ഭാരത വന്ദേമാതരം
രുക് നാ പായേ തൂഫാനോം മേം, സബ് സേ ആഗേ ബഡേ കദം
ജീവന്‍ പുഷ്പ ചഡാനേ നിക്‌ലേ, മാതാ കേ ചരണോം മേം ഹമ്.”
നദിയോം കീ പാവന്‍ ധാരാ ഹൈ, മംഗള്‍ മാലാ ഗംഗാ കീ
ചരണ്‍ ധോ രഹാ വിശാല സാഗര്‍, സത്പുരാ കേ ശ്രേണീ കീ.
സഹ്യാദ്രി കാ വജ്ര് ഹസ്താ ഹൈ, പൗരുഷ് കോ പെഹചാനേ ഹം
(കൊടുങ്കാറ്റ് മുന്നിലേക്കുള്ള നമ്മുടെ കാല്‍വെപ്പ് തടയാതിരിക്കട്ടെ, നമ്മുടെ ജീവിതം മാതാവിന്റെ ചരണങ്ങളില്‍ സമര്‍പ്പിച്ച് നമുക്ക് മുന്നോട്ടു നീങ്ങാം. പുണ്യവാഹിനികള്‍ അര്‍പ്പണബോധത്തോടെ ഒഴുകുന്നു. സമുദ്രം അവളുടെ ചരണകമലങ്ങള്‍ കഴുകുന്നു, സപ്തപര്‍വ്വതങ്ങള്‍ അടിയുറച്ച് നില്‍ക്കുന്നു. സഹ്യാദ്രി നമ്മുടെ പൗരുഷത്തെ രേഖപ്പെടുത്തുന്നു. വന്ദേമാതരം, വന്ദേമാതരം, വന്ദേമാതരം)
രാഷ്ട്രങ്ങള്‍ സമ്പത്തുകൊണ്ടും ധനംകൊണ്ടും അനുഷ്ഠാനങ്ങള്‍ കൊണ്ടും ആയുധങ്ങള്‍കൊണ്ടും മാത്രം നിര്‍മ്മിക്കാനാവില്ല. പര്‍വ്വതങ്ങളും നദികളും ജനങ്ങളും ഒന്നിച്ചു ചേരുന്നത് കൊണ്ട് രാഷ്ട്രം ഉണ്ടാകില്ല. ദേശീയബോധം ഉണര്‍ന്നാല്‍ മാത്രമേ രാഷ്ട്രമുടലെടുക്കൂ. ദേശീയബോധത്തിന്റെ മൂര്‍ത്തരൂപമായ സംഘഗാനങ്ങള്‍ സ്വാഭാവികമായും ദേശീയബോധം ഉണര്‍ത്തുന്നു.
രാഷ്ട്ര കീ നവ ചേതനാ കാ ഗാന് വന്ദേമാതരം
രാഷ്ട്ര ഭക്തി പ്രേരണാ കാ ഗാന് വന്ദേമാതരം
(വന്ദേമാതരം രാഷ്ട്രത്തിന്റെ നവചൈതന്യത്തിന്റെ ഗാനമാണ്. വന്ദേമാതരം രാഷ്ട്രഭക്തിയുടെ പ്രേരണ പ്രദാനം ചെയ്യുന്ന ഗാനമാണ്.)
ഹിന്ദു യുവശക്തിയെ ഉണര്‍ത്തല്‍
”ഹിന്ദു രാഷ്ട്ര കേ നവ നിര്‍മ്മാതാ ഹിന്ദു യുവ കോം ജാഗോ
ജാഗോ ജാഗോ ജാഗോ.. ഹിമഗിരി മകുട് ഉദധി ചരണോം മേം
സ്‌നേഹ സിക്താ വ്യവഹാര്‍ ഹമാരാ വസുധൈവ കുടുംബകം”
(ഹിന്ദുരാഷ്ട്രത്തിന്റെ യുവനിര്‍മ്മാതാക്കളെ, എഴുന്നേല്‍ക്കൂ, ഉണരൂ!
ഹിമാലയ ശിഖരങ്ങളില്‍ നിന്ന് സമുദ്രതീരം വരെ – വന്ദേമാതരം!
നമ്മുടെ വാത്സല്യം ഓരോ പ്രവൃത്തിയിലൂടേയും പ്രവഹിക്കട്ടെ, സമ്പൂര്‍ണ ലോകവും നമ്മുടെ കുടുംബമാണ്).
ഈ ഗാനം, വന്ദേമാതര ഗാനത്തിലെ ഭാരതമാതാവിന്റെ ചിത്രീകരണത്തെ പ്രതിഫലിപ്പിക്കുകയും ഓരോ യുവാവിലും വൈകാരികത ഉണര്‍ത്തുകയും ചെയ്യുന്നു. കൂടാതെ, രാഷ്ട്ര പുനര്‍ജ്ജനിക്കുവേണ്ടി ആഹ്വാനം നടത്തുകയും ചെയ്യുന്നു.
സംഘത്തിന്റെ നിത്യശാഖയില്‍ ചൊല്ലുന്ന ഏകാത്മതാസ്‌തോത്രം ആരംഭിക്കുന്നതും ഇതേ ഉദാത്ത ചിന്തയോടെയാണ്.
”രത്‌നാകരാധൗതപദാം ഹിമാലയ കിരീടിനീം
ബ്രഹ്മരാജര്‍ഷിരത്‌നാഢ്യാം വന്ദേ ഭാരതമാതരം”
(രത്‌നങ്ങളുടെ ഖനിയായ കടല്‍ കഴുകുന്ന കാലുകളോടും ഹിമാലയമാവുന്ന കിരീടത്തോടും ബ്രഹ്മര്‍ഷികളും രാജര്‍ഷികളും ആകുന്ന രത്‌നങ്ങളോടും കൂടി പ്രശോഭിക്കുന്ന ഭാരതമാതാവിനെ ഞാന്‍ വന്ദിക്കുന്നു.)
ഗാനങ്ങളിലെ വൈവിധ്യം, അന്തഃസത്ത ഒന്ന്
ദേവവാണിയായ സംസ്‌കൃതത്തില്‍ ഉള്‍പ്പെടെ എല്ലാ ഭാരതീയ ഭാഷകളിലുമുള്ള സംഘശാഖയില്‍ പാടുന്ന അസംഖ്യം സംഘഗീതങ്ങളില്‍ ഇതേ ഭക്തിയും അഭിമാനവും പ്രകടമായി കാണാവുന്നതാണ്.
ഉദാഹരണത്തിന് മറാഠിയില്‍
വേദമന്ത്രഹൂത ആം ഹാ, വന്ദ്യ വന്ദേ മാതരം
(വന്ദേമാതരം വേദമന്ത്രത്തേക്കാള്‍ പവിത്രമാണ്)
സംസ്‌കൃതത്തില്‍ ”വന്ദേ ത്വാം ഭൂദേവി ആര്യ മാതരം, ജയതു ജയതു പദ യുഗളം തേ നിരന്തരം- ശ്രേഷ്ഠമായ മാതൃഭൂമീ, ഞാന്‍ അവിടുത്തെ നമിക്കുന്നു. അവിടുത്തെ പാവനമായ തൃപ്പാദങ്ങള്‍ സദാ വിജയിക്കട്ടെ.
സ്വദേശിയും സ്വാവലംബിയായ ഭാരതവും
സ്വദേശീ ജാഗരണ്‍ മഞ്ചിന്റെ പരിപാടികളിലെല്ലാം പാടുന്ന ഒരു ഗാനം അനാദി കാലംതൊട്ട് അര്‍വാചീനകാലം വരെയുള്ള ഭാരതമാതാവിന്റെ മഹത്വത്തെ പ്രകീര്‍ത്തിക്കുകയും സ്വാവലംബനത്തെക്കുറിച്ചുള്ള സ്വപ്‌നത്തെ വ്യക്തമാക്കുകയും ചെയ്യുന്നതോടൊപ്പം വന്ദേമാതരത്തിന്റെ അന്തഃസത്തയെ ഉള്‍ക്കൊള്ളുകയും ചെയ്യുന്നു.
ഭാരത് വന്ദേമാതരം
ഹം സേ ബെഹതര്‍ ഹം, ബോലോ വന്ദേമാതരം
ആത്മനിര്‍ഭര്‍ ഹം, ബോലോ വന്ദേമാതരം
ശൂന്യ മേം സംഭാവന, അതാ ഹമേം ഹൈ ദേഖ്‌ന…
വിശ്വവിദ്യാലയ തക്ഷശില, വിശ്വ കോ പഹലേ മിലാ….
ശല്യ സുശ്രുത പ്രദാന്‍ ഹൈ, ദുനിയാ കേ ലിയേ വരദാന്‍ ഹൈ
ജഗ് കോ ഹമ്‌തേ ഹീ ശിഖായ, വസുധൈവ കുടുംബകം…
യോഗ് രാം ബാണ്‍ ഹൈ, സദിയോം കാ യേ ഗ്യാന്‍ ഹൈ…
താജ് അപനാ താജ്മഹല്‍, ഹുനാര്‍ കീ പഹചാന്‍ ഹൈ…
ജന ജഗ ജഗദീശ് സേ, പൗദോം മേം ഭി തോ ജാന്‍ ഹൈ…’
രാമന്‍ നേ ലഹരാ ദിയാ, രാമന്‍ പ്രഭവ കാ പര്‍ച്ഛം…
സ്വദേശീ അപ്താനേ ലഗേ, ഹം വിദേശീ ഭാഗ്‌നേ ലഗേ…
ഖോജോന്‍ കാ ഹൈ സേ സില്‍സില, ജോ ചാന്ദ് പര്‍ പാനീ മിലാ…
യുഎസ്ബി ഭീ ഹമ്‌നേ ദിയാ, മത് പൂച്ഛോ ക്യാ ക്യാ കിയാ…
ഹര്‍ഗോവിന്ദ് പര്‍ ഹൈനാജ് ഹമേം, ദിയാ ഡി.എന്‍.എ കാ രാജ് ഹമേം ദേശ് കീ സ്വദേശ് കീ ഹൈ ഖോജ് കീ ഹൈ ഹം…
(നാം സ്വാവലംബികളാണ്. ഉദ്‌ഘോഷിക്കൂ, വന്ദേ മാതരം! നാം മുമ്പത്തേക്കാള്‍ മെച്ചപ്പെട്ടിരിക്കുന്നു. ഉദ്‌ഘോഷിക്കൂ വന്ദേ മാതരം! മറ്റുള്ളവര്‍ ശൂന്യതയാണ് കാണുന്നതെങ്കില്‍, നാം സാധ്യതയാണ് കാണുന്നത്. ലോകത്തെ ആദ്യത്തെ സര്‍വകലാശാലയായ തക്ഷശില തൊട്ട് സുശ്രുതന്റെ വരദാനമായ ശല്യക്രിയ വരെ, ഭാരതം ലോകത്തിനൊരു അനുഗ്രഹമാണ്. വസുധൈവ കുടുംബകം എന്ന സങ്കല്പം ലോകത്തെ പഠിപ്പിച്ച നാമത്രെ! നാം സ്വാവലംബികളാണ്. ഉദ്‌ഘോഷിക്കൂ വന്ദേ മാതരം!
രാഷ്ട്രീയ സ്വയംസേവക സംഘം; രാഷ്ട്രത്തിന്റെ ജൈവസത്ത
രാഷ്ട്രീയ സ്വയംസേവക സംഘം രാഷ്ട്രത്തിന്റെ ഉദാത്തമായ സ്വഭാവഗുണത്തെ പ്രതിനിധീകരിക്കുന്നു; അത് ഭാരതത്തിന്റെ ആദ്ധ്യാത്മികവും രാഷ്ട്രപരവുമായ ബോധത്തിന്റെ മൂര്‍ത്തരൂപമാണ്; രാഷ്ട്ര പുരോഗതിയുടെ പ്രതിബദ്ധതയുള്ളതും കുറ്റമറ്റതുമായ ഒരു ഉപാധിയാണ്. അതിന്റെ കവിതാത്മകമായ അഭിവ്യക്തി ആത്യന്തിക മഹത്വത്തിനുവേണ്ടിയുള്ള ഭാരതത്തിന്റെ അഭിമാനം, യശസ്സ്, സംസ്‌കാരം, ചൈതന്യം, ദൈവീകമായ ആകാംക്ഷകള്‍ എന്നിവയെ പ്രതിഫലിപ്പിക്കുന്ന അതിന്റെ ആത്മാവ് തന്നെയാണ്. ഈ വികാരത്തെ പ്രതിഫലിപ്പിക്കുന്ന സംഘഗാനങ്ങള്‍ വന്ദേമാതരത്തിന്റെ അന്തഃസത്തയെ ദ്യോതിപ്പിക്കുകയും ഓരോ സ്വയം സേവകന്റെയും ഹൃദയത്തില്‍ അനന്യമായ ദേശഭക്തി വളര്‍ത്തുകയും ചെയ്യുന്നു.
(കടപ്പാട്: ഓര്‍ഗനൈസര്‍ വാരിക)





















