Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home മുഖലേഖനം

മണ്ഡലകാലം: ആത്മശുദ്ധീകരണത്തിന്റെ പുണ്യനാളുകള്‍

എസ്.ജെ.ആര്‍ കുമാർഎസ്.ജെ.ആര്‍ കുമാർ
21 November 2025

വൃശ്ചികമാസം പിറക്കുന്നതോടുകൂടി വ്രതാനുഷ്ഠാനത്തിന്റെ നാല്പത്തിയൊന്ന് പുണ്യദിനങ്ങളായ മണ്ഡലകാലം ആരംഭിക്കുന്നു. തുടര്‍ന്ന് ഹൈന്ദവ ഭവനങ്ങളും ക്ഷേത്രാങ്കണങ്ങളും ഭക്തിയുടെ ശരണമന്ത്രങ്ങളാല്‍ മുഖരിതമാകും. കലിയുഗവരദനായ ശ്രീ അയ്യപ്പസ്വാമിയുടെ സന്നിധിയിലേക്കുള്ള പുണ്യതീര്‍ത്ഥാടനത്തിന് തയ്യാറെടുക്കുന്നവര്‍ക്ക് മാത്രമല്ല, എല്ലാ അയ്യപ്പഭക്തര്‍ക്കും സാധ്യമെങ്കില്‍ ഈശ്വരവിശ്വാസികളായ എല്ലാ ഹൈന്ദവര്‍ക്കും ഈ മണ്ഡലകാലത്ത് മാനസിക വിശുദ്ധിയും ആത്മനിയന്ത്രണവും കൈവരിക്കുന്നതിനായി വ്രതം അനുഷ്ഠിക്കാവുന്നതാണ്. നാല്പത്തിയൊന്ന് ദിവസത്തെ ഈ വ്രതാനുഷ്ഠാനം നമ്മുടെ ശരീരത്തെയും മനസ്സിനെയും ശുദ്ധീകരിച്ച്, ആധുനിക ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ നഷ്ടമാകുന്ന ശാന്തിയും സമാധാനവുമുള്ള ജീവിതം വീണ്ടെടുക്കാന്‍ നമ്മെ സഹായിക്കുന്നു. മണ്ഡലകാലത്തിന്റെ പുണ്യം നുകര്‍ന്ന് ‘തത്വമസി’ (അത് നീയാകുന്നു) എന്ന മഹാസത്യത്തിലേക്ക് അടുക്കാന്‍ ഓരോ ഭക്തനും ലഭിക്കുന്ന അവസരമാണിത്.

Google NewsAdd Kesari Weekly as a preferred source on Google

നാടും വീടും ഭക്തിയുടെയും ആദ്ധ്യാത്മികതയുടെയും പ്രഭയാല്‍ നിറയുന്ന ഈ കാലം ആത്മപരിശീലനത്തിന്റെയും ധ്യാനത്തിന്റെയും ഭക്തിപരമായ മഹായാത്രകൂടിയാണ്. മണ്ഡലകാലം വെറും തീര്‍ത്ഥയാത്രയുടെ ഒരുക്കമല്ല; അത് ഒരു ആത്മീയ പുനര്‍ജന്മത്തിന്റെ സമയമാണ്, അയ്യപ്പസ്വാമിയുടെ തത്ത്വചിന്തകള്‍ പ്രായോഗികമായി ഉള്‍ക്കൊള്ളേണ്ട സമയമാണ്.

മണ്ഡലകാലത്ത് ഭക്തന്‍ അഹങ്കാരത്തെയും ഇന്ദ്രിയാനന്ദത്തെയും ഉപേക്ഷിച്ച് ആത്മശുദ്ധിയിലേക്കു ചുവടുവയ്ക്കുന്നു. മാലധാരണം മുഖേന ഭക്തന്‍ വ്രതജീവിതത്തിലേക്ക് പ്രവേശിക്കുന്നു. രുദ്രാക്ഷമാലയോ തുളസിമാലയോ അണിയുമ്പോള്‍ അത് ആത്മസമര്‍പ്പണത്തിന്റെ പ്രതീകമായി മാറുന്നു. ആ നിമിഷം മുതല്‍ ഭക്തന്‍ ലൗകികബന്ധങ്ങളില്‍ നിന്ന് അകന്ന് ആത്മീയജീവിതത്തിലേക്ക് കടക്കുന്നു. മാല ധരിക്കുമ്പോള്‍ അവന്‍ മനസ്സില്‍ ”ഞാന്‍ ഇനി ധര്‍മ്മപഥം പിന്തുടരുന്നു; ദൈവസാന്നിധ്യത്തിലേക്ക് നടക്കുന്നു” എന്ന പ്രതിജ്ഞ എടുക്കുന്നു.

ADVERTISEMENT

വ്രതം എന്നത് വെറും ഉപവാസമോ ഭക്ഷണം ഉപേക്ഷിക്കലോ അല്ല; മറിച്ച് പഞ്ചേന്ദ്രിയങ്ങളെ ഈശ്വരചിന്തയില്‍ ഉറപ്പിച്ചു നിര്‍ത്താനുള്ള തീവ്രമായ ഒരു മാര്‍ഗ്ഗമാണ്. വ്രതമെടുത്ത് മലയ്ക്ക് പോകുന്ന ഭക്തരെ ‘സ്വാമി’ എന്ന് വിളിക്കുന്നത് നാല്പത്തിയൊന്ന് ദിവസത്തെ തപസ്സിലൂടെ അവര്‍ ഈശ്വരതുല്യരായി മാറിയെന്ന തത്വത്തെയാണ് സൂചിപ്പിക്കുന്നത്. മണ്ഡലവ്രതകാലത്ത് ദിനംപ്രതി ഭക്തന്‍ പുലര്‍ച്ചെ ഉണര്‍ന്നു കുളിച്ച് ഭഗവാന്‍ അയ്യപ്പന്റെ ചിത്രത്തിനു മുമ്പില്‍ വിളക്ക് തെളിച്ച് ഭജനയും നാമജപവും നടത്തണം. സന്ധ്യാസമയത്ത് വീണ്ടും വിളക്ക് കൊളുത്തി കുടുംബവുമൊത്ത് ശരണം വിളികള്‍ ഉച്ചരിക്കണം. ആഹാരത്തില്‍ നിയന്ത്രണം പാലിച്ചുകൊണ്ട് ശുദ്ധവും ലളിതവുമായ സസ്യാഹാരം കഴിക്കുക, നന്മയുള്ള വാക്കുകള്‍ സംസാരിക്കുക, വിനയത്തോടെ പെരുമാറുക, മറ്റുള്ളവരെ സഹായിക്കുക ഇതെല്ലാം വ്രതത്തിന്റെ ഭാഗമാണ്. മദ്യം, മാംസം, കോപം, കള്ളവാക്ക്, ആഡംബരം എന്നിവയില്‍ നിന്ന് പൂര്‍ണ്ണമായും വിട്ടുനില്‍ക്കണം. മണ്ഡലവ്രതം ഭക്തനെ ശാന്തതയിലേക്കും സഹനത്തിലേക്കും നയിക്കുന്നു. ഇത് വെറും ആചാരമല്ല, ജീവിതമാര്‍ഗ്ഗമാണ്.

മണ്ഡലകാലത്ത് അയ്യപ്പഭക്തര്‍ ധരിക്കുന്ന കറുത്ത വസ്ത്രം സമത്വത്തിന്റെയും വിനയത്തിന്റെയും പ്രതീകമാണ്. കറുപ്പ് നിറം അഹങ്കാരരഹിതത്വത്തെ സൂചിപ്പിക്കുന്നു. ഒരേ നിറത്തിലുള്ള വസ്ത്രം ധരിക്കുമ്പോള്‍ എല്ലാ ഭക്തരും സമാനരാകുന്നു. ജാതി, മതം, സമ്പത്ത്, പദവി എന്നിവയൊന്നും പ്രധാനമല്ലാതാവുന്നു. അയ്യപ്പസ്വാമിയുടെ സന്ദേശം അതാണ്: ”സമത്വം ഭക്തിയിലൂടെ സാക്ഷാത്കരിക്കുക.” കറുപ്പുടുത്ത അയ്യപ്പഭക്തന്‍ ഈ തത്ത്വം ജീവിതത്തില്‍ പ്രായോഗികമാക്കുകയാണ്.

മണ്ഡലകാലം സാമൂഹിക ഉണര്‍വിന്റെയും സേവാഭാവത്തിന്റെയും കാലമാണ്. രാമായണമാസം പോലെ നാല്പത്തിയൊന്ന് വീടുകള്‍ തിരഞ്ഞെടുത്ത് എല്ലാ ദിവസവും ഭജനയും അര്‍ച്ചനയും നടത്തണം. ക്ഷേത്രങ്ങള്‍, ഭജനമഠങ്ങള്‍, കൂട്ടായ്മകള്‍ എല്ലാം ഈ കാലത്ത് ഭക്തിയുടെ കേന്ദ്രങ്ങളാക്കണം. ശനിയാഴ്ചകളില്‍ ക്ഷേത്രപ്രദക്ഷിണപഥത്തിലൂടെ അയ്യപ്പനാമസങ്കീര്‍ത്തന യാത്രകള്‍ നടത്തണം. ഉത്രം നാളില്‍ അയ്യപ്പ അഷ്ടോത്തര നാമാര്‍ച്ചനയും നീരാഞ്ജനപൂജയും നടത്തണം. ക്ഷേത്രങ്ങളില്‍ അയ്യപ്പധര്‍മ്മപ്രചരണം നടത്തി ഭക്തരെ ബോധവല്‍ക്കരിക്കണം. ഭക്തര്‍ക്ക് സേവനപ്രവര്‍ത്തനങ്ങള്‍ക്കുള്ള അവസരം ഒരുക്കണം.

പഞ്ചായത്തുതലത്തിലും ജില്ലാതലത്തിലും അയ്യപ്പഭക്തസംഗമങ്ങള്‍ സംഘടിപ്പിക്കുക. ഗുരുസ്വാമിസംഗമങ്ങള്‍ നടത്തി ആചാരബോധവല്‍ക്കരണം നടത്തുക. ഗ്രാമസങ്കീര്‍ത്തനയാത്രകളും നാമജപയാത്രകളും സംഘടിപ്പിക്കുക. റെസിഡന്റ് അസോസിയേഷനുകളും യുവജനകൂട്ടായ്മകളും ചേര്‍ന്ന് അയ്യപ്പവിളക്ക്, ധര്‍മ്മപ്രചരണം, അന്നദാനം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തണം. ഈ പ്രവര്‍ത്തനങ്ങള്‍ മുഖേന മണ്ഡലകാലം സമൂഹത്തിന്റെ ആത്മീയചൈതന്യത്തെ ഉണര്‍ത്തുന്നു.

മണ്ഡലകാലത്തെ ഭജനസംഗമങ്ങള്‍ ആത്മീയചൈതന്യത്തിന്റെ ഹൃദയമാണ്. ഇത്തരത്തില്‍ കൂട്ടായ്മയില്‍ ഭജന നടത്തുമ്പോള്‍ അത് ആത്മാവിനെ ഈശ്വരനോട് കൂടുതല്‍ ബന്ധിപ്പിക്കുന്നു. ഭജനയിലൂടെ മനസ്സിലെ അശുദ്ധി നീങ്ങി ശാന്തത നിറയുന്നു. സമൂഹമായി ശരണം വിളി മുഴങ്ങുമ്പോള്‍ അത് ഒരു കൂട്ടായ ധ്യാനമായി മാറുന്നു. അയ്യപ്പനാമം ആലപിക്കുന്ന നാവുകളും കരുണ നിറഞ്ഞ മനസ്സുകളും ഈ ദൃശ്യമാണ് മണ്ഡലകാലത്തിന്റെ യഥാര്‍ത്ഥ സൗന്ദര്യം.

മണ്ഡലകാലം വെറും ആചരണകാലം മാത്രമല്ല, നാടിന്റെ പരിശുദ്ധി വീണ്ടെടുക്കുന്ന കാലം കൂടിയാണ്. ഭജനകളും കര്‍പ്പൂരദീപങ്ങളും, കറുപ്പുടുത്ത സ്വാമിമാരും, ശരണം വിളികളുമായി നാട് മുഴുവന്‍ ദൈവസാന്നിധ്യത്തില്‍ മുങ്ങിയിരിക്കും. ഓരോ ഗ്രാമവും വീടും ഈ പുണ്യകാലം ഭക്തിയോടെ ആചരിക്കുമ്പോള്‍ ”നമ്മുടെ നാട് അയ്യപ്പന്റെ സ്വന്തം നാട് നാമെല്ലാം അയ്യപ്പന്മാര്‍” എന്നത് സാര്‍ത്ഥകമാകും.

സനാതനധര്‍മ്മത്തിന്റെ ആചരണമാണ് വ്രതങ്ങള്‍ എല്ലാം തന്നെ. എന്നാല്‍ സാധാരണ മറ്റു വ്രതങ്ങളില്‍നിന്നും വ്യത്യസ്തമായ ആചരണാനുഷ്ഠാനങ്ങളാണ് മണ്ഡലവ്രതത്തിനുള്ളത്. സമഭാവനയും സര്‍വസുഹൃദ്ഭാവനയും സമത്വവും സാഹോദര്യവും സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു യജ്ഞമാണ് മണ്ഡലവ്രതം. സനാതനധര്‍മ്മത്തിന്റെ മഹത്തായ സംസ്‌കാരമായ ആ ഭാവത്തെ ഉള്‍ക്കൊള്ളാനും അതിനുവേണ്ടിയുള്ള ആചരണങ്ങള്‍ അനുവര്‍ത്തിക്കാനും ശാസ്ത്രീയമായി രൂപകല്‍പന ചെയ്ത ഒരു അനുഷ്ഠാനപദ്ധതിയാണ് മണ്ഡലവ്രതം. ദൈനംദിന ജീവിതത്തില്‍ സദ്ചിന്തയോടും സദ് പ്രവൃത്തികളോടും സല്‍കര്‍മ്മങ്ങളോടും ആചരിക്കുന്ന ഒരു വ്രതമാണ് മണ്ഡലവ്രതം. സകല ചരാചരങ്ങളിലും ഈശ്വരനെ ദര്‍ശിക്കുന്ന ഭക്തനും ഈശ്വരനും ഒന്നായി മാറുന്നു. ആ സങ്കല്പമാണ് ഈ വ്രതകാലഘട്ടത്തില്‍ നാം പാലിക്കേണ്ട ആദ്യ ഘടകം. ശനിദോഷപരിഹാരാര്‍ത്ഥവും കലികാലത്തിലെ മറ്റു ദുരിതങ്ങളില്‍നിന്നും മോചനം നേടുന്നതിനും ഏറ്റവും ഉത്തമമായ ആചാരമാണ് നാല്പത്തിയൊന്ന് ദിവസത്തെ മണ്ഡലവ്രതം. കലികാലദോഷങ്ങളെല്ലാം അകറ്റുന്ന അയ്യപ്പസ്വാമിയെ ഭജിക്കാന്‍ ഏറ്റവും അനുയോജ്യമായ നാളുകളാണ് മണ്ഡലമകരവിളക്കുകാലം. കഠിന വ്രതപാലനവും ആചാരാനുഷ്ഠാനങ്ങളും ഭക്തരെ ഭഗവാനിലേക്ക് അടുപ്പിക്കുന്നു.

വ്രതം തുടങ്ങുന്നതുമുതല്‍ മനസാ, വാചാ, കര്‍മണാ ബ്രഹ്മചര്യം അനുഷ്ഠിക്കുക. മാതാപിതാക്കളേയും ഗുരുജനങ്ങളേയും വന്ദിക്കുക. സര്‍വ്വചരാചരങ്ങളെയും അയ്യപ്പസ്വാമിയായി കാണുക. അഹങ്കാരവും പരദൂഷണസ്വഭാവവും പൂര്‍ണ്ണമായി ഒഴിവാക്കുക. ത്യാഗം ശീലിക്കുക. സാത്വികഭാവന മറ്റുള്ളവരിലേക്കും പകരുക. വിശക്കുന്നവന് ആഹാരം കൊടുക്കുക. ആഡംബരഭ്രമം പരിത്യജിക്കുക. ലൗകികഭോഗാസക്തികള്‍ തീര്‍ത്തും ഉപേക്ഷിക്കുക. ധനത്തിനും സ്ഥാനമാനാദികള്‍ക്കും വേണ്ടിയുള്ള മത്സരബുദ്ധി ഒഴിവാക്കുക. യോഗാഭ്യാസമുറകളിലൂടെ മന:ശക്തി വര്‍ദ്ധിപ്പിക്കുക. വ്രതകാലത്ത് സുഗന്ധദ്രവ്യങ്ങളും മറ്റും ഉപയോഗിക്കുന്നത് ഒഴിവാക്കുക. യാതൊരു ജീവിയെയും ഹിംസിക്കാതിരിക്കുക. അജ്ഞതകൊണ്ട് ദുഷ്‌കര്‍മ്മം ചെയ്യുന്നവനെ അതില്‍നിന്നും പിന്തിരിപ്പിക്കാന്‍ സദുപദേശം നല്‍കുക. ഏതുകാര്യത്തിലും മിതത്വവും സമത്വവും പാലിക്കുക. ദാനധര്‍മ്മാദികള്‍ അനുഷ്ഠിക്കുക. ദുഃഷ്ചിന്തകള്‍ ഒഴിവാക്കുക. അമിതലാഭം ഉദ്ദേശിച്ച് വ്യാപാരം ചെയ്യാതിരിക്കുക. ഫലവൃക്ഷങ്ങള്‍ നട്ടുവളര്‍ത്തുക. ഭക്തിവര്‍ദ്ധകമായ പുണ്യകഥകള്‍ പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുക. അന്യരില്‍ വെറുപ്പ്, വിദ്വേഷം, പക എന്നിവ തോന്നാതിരിക്കുക. ലഹരിപദാര്‍ത്ഥങ്ങള്‍, പുകയില, മദ്യം, പുകവലി എന്നിവ വര്‍ജ്ജിക്കുക. സല്‍ക്കഥാശ്രവണത്താല്‍ മനസ്സിനെ പ്രസന്നമാക്കുക. ആരോടും ക്ഷോഭിച്ച് സംസാരിക്കാതിരിക്കുക. അരുണോദയത്തിനു മുമ്പ് സ്‌നാനം ചെയ്യുക. ”സ്വാമിയേ ശരണമയ്യപ്പ” എന്ന ദിവ്യമന്ത്രം ജപിക്കുകയും ആ മന്ത്രം ഉച്ചരിക്കാന്‍ മറ്റുള്ളവര്‍ക്ക് പ്രേരണ നല്‍കുകയും ചെയ്യുക. ഇത്തരത്തില്‍ വ്രതചര്യ അനുഷ്ഠിക്കുന്ന ഏതൊരാളും അയ്യപ്പസ്വാമിയായി പരിണമിക്കുന്നു കേവലം ഭക്തനില്‍നിന്നും ഭഗവാനിലേക്കുള്ള യാത്രയാണത്.

പുണ്യ പതിനെട്ട് പടികള്‍
പതിനെട്ടാംപടിയിലെ ആദ്യത്തെ അഞ്ച് പടികള്‍ പഞ്ചേന്ദ്രിയങ്ങളായ കണ്ണ്, മൂക്ക്, നാക്ക്, ത്വക്ക്, ചെവി എന്നിവയെയും തുടര്‍ന്നുള്ള എട്ട് പടികള്‍ അഷ്ടരാഗങ്ങളായ കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, ഢംഭ്, അസൂയ എന്നിവയെയും അവസാനത്തെ രണ്ട് പടികള്‍ അവിദ്യയെയും വിദ്യയെയും സൂചിപ്പിക്കുന്നു.

പുണ്യ പൂങ്കാവനത്തിലെ 18 മലകള്‍

പൊന്നമ്പലമേട്
കാളകെട്ടിമല
ഇഞ്ചിപ്പാറമല
ഗൗണ്ടര്‍മല
തേവര്‍മല
സുന്ദരമല
പുതുശ്ശേരിമല
മയിലാടുംകുന്ന്
ചിറ്റമ്പലമേട്
ശ്രീപാദമല
കല്‍ക്കിമല
മാതംഗമല
നാഗമല
കരിമല
തലപ്പാറമല
നിലക്കല്‍മല
നീലിമല
ശബരിമല

മണിമണ്ഡപം
സ്വാമി അയ്യപ്പന്‍ കഠിനതപസ്സ് അനുഷ്ഠിച്ച് തന്റെ സാധനയിലൂടെ ഉപാസനാമൂര്‍ത്തിയായ ശ്രീധര്‍മ്മശാസ്താവില്‍ ജീവസമാധി വരിച്ച ഇടമാണ് മണിമണ്ഡപം. ഈ മണിമണ്ഡപം ശബരിമലയിലെ മാളികപ്പുറം തിരുസന്നിധിയ്ക്കു പിന്നില്‍ സ്ഥിതിചെയ്യുന്നു.

മണിമണ്ഡപത്തിലെ കളമെഴുത്ത് രൂപങ്ങള്‍
(മകരം 1 മുതല്‍ 5 വരെ)
മകരം 1 : ബാലകബ്രഹ്മചാരി
മകരം 2 : വില്ലാളിവീരന്‍
മകരം 3 : രാജകുമാരന്‍
മകരം 4 : പുലിവാഹനന്‍
മകരം 5 : തിരുവാഭരണവിഭൂഷിതന്‍

മുദ്രമാലധാരണമന്ത്രം (മുദ്ര മാല അണിയുമ്പോള്‍)

ജ്ഞാനമുദ്രാം ശാസ് തൃമുദ്രാം ഗുരുമുദ്രാം നമാമ്യഹം
വനമുദ്രാം ശുദ്ധമുദ്രാം രുദ്രമുദ്രാം നമാമ്യഹം
ശാന്തമുദ്രാം സത്യമുദ്രാം വ്രതമുദ്രാം നമാമ്യഹം
ശബര്യാശ്രമ സത്യേന മുദ്രാം പാതു സദാപിമേ
ഗുരു ദക്ഷിണയാപൂര്‍വ്വം തസ്യാനുഗ്രഹകാരിണേ
ശരണാഗത മുദ്രാഖ്യാം തന്മുദ്രാം ധാരയാമ്യഹം
ചിന്മുദ്രാം ഖേചരീമുദ്രാം ഭദ്രമുദ്രാം നമാമ്യഹം
ശബര്യാചലമുദ്രായേ നമസ് തുഭ്യം നമോ നമഃ

മുദ്രമോചന മന്ത്രം (മുദ്ര മാല അഴിക്കുമ്പോള്‍)

അപൂര്‍വ്വമചലാരോഹ
ദിവ്യദര്‍ശനകാരകഃ
ശാസ് തൃ മുദ്രാത്മകാ ദേവാ
ദേഹിമേ വ്രതമോചനം

മണ്ഡലവ്രതകാലം മനുഷ്യനെ ധര്‍മ്മബോധത്തിന്റെയും ആത്മനിയന്ത്രണത്തിന്റെയും പാതയിലേക്ക് നയിക്കുന്നു. വിശുദ്ധി, സമത്വം, സേവനം, ഭക്തി ഈ മൂല്യങ്ങളാണ് ഈ കാലഘട്ടത്തിന്റെ ആത്മാവ്. അതുകൊണ്ട് തന്നെ ഈ മണ്ഡലകാലം ഓരോ ഹിന്ദുവിന്റെയും ആത്മാവിന് ഉണര്‍വ്വ് പകരുന്നതാണ്. അത് നമ്മുടെ ജീവിതത്തെ പവിത്രമാക്കുന്ന ദിവ്യകാലം തന്നെയാണ്. നമുക്കെല്ലാവര്‍ക്കും ചേര്‍ന്ന് ഭഗവാന്‍ അയ്യപ്പനെ മുന്‍നിര്‍ത്തി ഈ ആത്മീയയാത്ര തുടര്‍ന്നു കൊണ്ടുപോകാം.

സ്വാമിയേ ശരണമയ്യപ്പ

(ശബരിമല അയ്യപ്പ സേവാ സമാജം ദേശീയ ചെയര്‍മാനാണ് ലേഖകന്‍)

 

Tags: ശബരിമലഅയ്യപ്പന്‍മണ്ഡലകാലം
ShareTweetSendShare

Related Posts

ഭജനസംസ്‌കാരം ഭാരതത്തില്‍

ഭജനസംസ്‌കാരം ഭാരതത്തില്‍

കേരളം ഇനി താമരക്കുമ്പിളില്‍

കേരളം ഇനി താമരക്കുമ്പിളില്‍

മൂന്നാം ബദലിന്റെ ഉദയം

മൂന്നാം ബദലിന്റെ ഉദയം

താമരത്തരംഗം

താമരത്തരംഗം

പഞ്ചപരിവര്‍ത്തനം: രാഷ്ട്രവൈഭവത്തിലേക്കുള്ള രാജപാത

പഞ്ചപരിവര്‍ത്തനം: രാഷ്ട്രവൈഭവത്തിലേക്കുള്ള രാജപാത

കോര്‍പ്പറേറ്റ് ജിഹാദ്‌

കോര്‍പ്പറേറ്റ് ജിഹാദ്‌

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies