Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

പ്രവാസി ഭാരതീയരുടെ പ്രഭാവം

രവികുമാര്‍ അയ്യര്‍രവികുമാര്‍ അയ്യര്‍
14 November 2025

പുരാതനകാലത്ത് വസുധൈവ കുടുംബകം (ലോകം ഒരു കുടുംബം) എന്നതായിരുന്നു നമ്മുടെ ദര്‍ശനം; ലക്ഷ്യം ലോകത്തെ സംസ്‌കരിക്കലും- ‘കൃണ്വന്തോ വിശമാര്യം’. ഈ മഹത്തായ ദര്‍ശനത്തോടും ലക്ഷ്യത്തോടും കൂടി നമ്മുടെ പൂര്‍വ്വികരായ മഹര്‍ഷിമാരും, സന്ന്യാസിമാരും ലോകമെമ്പാടും സഞ്ചരിച്ചു. 4000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇറാന്‍, അര്‍മേനിയ, അഫ്ഗാനിസ്ഥാന്‍, റഷ്യ കൂടാതെ യൂറോപ്പിലെ ചില ഭാഗങ്ങള്‍ എന്നിവ അവര്‍ സംസ്‌കരണത്തിന് വിധേയമാക്കി. 3,500 വര്‍ഷങ്ങള്‍ക്ക് മുമ്പ് പുരാതന ആനാട്ടോളിയ (സിറിയ, ഇറാഖ്, തുര്‍ക്കി)യിലെ മിത്താനി, ഫിത്തൈറ്റ് സാമ്രാജ്യങ്ങള്‍ അവര്‍ സ്ഥാപിച്ചു. 2000 വര്‍ഷങ്ങള്‍ക്ക് മുമ്പ് തെക്കു-കിഴക്കന്‍ ഏഷ്യയിലെ പല ഭാഗങ്ങളിലും സഞ്ചരിച്ചു. ഇന്തോ-യൂറോപ്യന്‍ ഭാഷകളും ഇന്തോ-ഇറാനിയന്‍ ഭാഷകളും തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ നാല്‍പ്പത് ശതമാനത്തിലധികം ജനങ്ങള്‍ സംസാരിക്കുന്നു. ഈ ഭാഷകളില്‍ സംസ്‌കൃത വാക്കുകള്‍ പ്രചാരത്തിലുണ്ട്. ഭാരതീയര്‍ വിദേശത്തേക്ക് പോയപ്പോഴെല്ലാം ഭാരതം വിശ്വഗുരുവായി ആദരിക്കപ്പെട്ടു.

Google NewsAdd Kesari Weekly as a preferred source on Google

ഗുപ്ത സാമ്രാജ്യത്തിന്റെ സുവര്‍ണ്ണ കാലഘട്ടം കൊണ്ടുവന്ന സമ്പത്തും സമൃദ്ധിയും ജനങ്ങളെ ശാന്തരും, ആത്മസന്തുഷ്ടരുമാക്കി. അത് മറ്റു രാജ്യങ്ങളിലേക്കുള്ള ഭാരതീയരുടെ യാത്ര കുറയ്ക്കാന്‍ ഇടയാക്കുകയും ചെയ്തു. ഇത് സാംസ്‌കാരിക വ്യാപനത്തിന് ഇടിവുണ്ടാക്കി. ‘ഒരു കുടുംബം, ഒരു ഭൂമി, ഒരു ഭാവി’ എന്ന ഭാരതത്തിന്റെ ആദര്‍ശം ഇനി വീണ്ടുമുണര്‍ത്താം. ഭൂമിയിലെ ശാന്തിക്കും സമാധാനത്തിനും സമൃദ്ധിക്കും ഭാരതീയര്‍ സംഭാവന ചെയ്യട്ടെ.

പ്രവാസികളുടെ തോത്
3.5 കോടിയോളം ഭാരതീയര്‍ വിദേശത്ത് കഴിയുന്നു. ഇവരില്‍ 2 കോടി ബ്രിട്ടീഷ് ഭരണകാലത്ത് കരാര്‍ തൊഴിലാളികളായി (Indentured Labours) ഗയാന, ഫിജി, മലേഷ്യ, മൗറീഷ്യസ്, ട്രിനിഡാഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, സിംഗപ്പൂര്‍ തുടങ്ങിയ ഇടങ്ങളിലേക്ക് പോയി. കഴിഞ്ഞ 75 വര്‍ഷത്തില്‍ 1.5 കോടി ആളുകളാണ് യു.എസ്.എ, ആസ്‌ത്രേലിയ, കാനഡ, ന്യൂസിലാന്റ്, യൂറോപ്പ്, വെസ്റ്റ് ഏഷ്യ എന്നിവടങ്ങളിലേക്ക് ജോലി തേടി പോയത്. എന്‍.ആര്‍.ഐ. ഭാരതീയരെ (Non – Resident Indians) ചിലര്‍ തിരിച്ചുവരാത്തവര്‍ (Never Returning Indians) എന്ന് വിളിക്കുകയും ബ്രെയിന്‍ ഡ്രെയിന്‍ എന്ന് പ്രയോഗിക്കുകയും ചെയ്യുന്നു. ഈ രണ്ട്‌കോടി ആളുകള്‍ക്ക് മാത്രമാണ് മസ്തിഷ്‌കം ഉള്ളതെന്നും മറ്റ് ഭാരതീയര്‍ ഒന്നിനും കൊള്ളാത്തവരാണെന്നും എങ്ങിനെ പറയാന്‍ കഴിയും? യഥാര്‍ത്ഥത്തില്‍ ഭാരതവാസികളും വിദേശത്തുള്ള ഭാരത വംശജരും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്. നാം ഒരുമിച്ച് ഭാരതത്തെ ശ്രേഷ്ഠമാക്കും (Make India Great Again). ഇസ്രായേല്‍, നോര്‍വേ, അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ അമ്പത് ശതമാനത്തിലധികം ജനങ്ങള്‍ വിദേശത്ത് കഴിയുന്നുണ്ട്. അവരുടെ പ്രതിവ്യക്തി വരുമാനം വളരെ കൂടുതലുമാണ്. അവര്‍ അവരുടെ പ്രവാസത്തില്‍ നിന്ന് വളരെയധികം പ്രയോജനം നേടി.

ADVERTISEMENT

ഭാരതീയരുടെ വിജയം ലോകവേദിയില്‍ പ്രശസ്തമായിരുന്നാലും ഭാരതത്തിലെ ഗ്രാമ-നഗര മേഖലകളിലെ അവരുടെ സംഭാവനകള്‍ അത്ര ആഘോഷിക്കപ്പെടുന്നില്ല. സാങ്കേതികവിദ്യ, ആരോഗ്യപരിചരണം, സാമ്പത്തിക മാര്‍ഗനിര്‍ദ്ദേശം, ദാനധര്‍മ്മങ്ങള്‍ എന്നിവയിലൂടെ പ്രവാസി ഭാരതീയര്‍ ഭാരതത്തിലെ ഗ്രാമങ്ങളെ ഉയര്‍ത്തിക്കൊണ്ടിരിക്കുന്നു.

പ്രവാസി ഭാരതീയരുടെ ഗ്രാമ- നഗര വികസനത്തിലേക്കുള്ള സംഭാവനകള്‍
2023ല്‍ ഭാരതം 125 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ നിക്ഷേപങ്ങള്‍ സ്വീകരിച്ച് ലോകത്തിലെ ഏറ്റവും വലിയ സ്വീകര്‍ത്താവായി. 2024-25ല്‍ ഈ തുക 135.46 ബില്യണായി ഉയര്‍ന്ന് റെക്കോര്‍ഡിലെത്തി. ഇത് 14 ശതമാനം വര്‍ഷാന്തര വര്‍ദ്ധനവാണുണ്ടാക്കിയത് (സ്രോതസ്സ് – ഠവല ശോല െീള കിറശമ). ഇത് ഭാരതത്തിന്റെ ജിഡിപിക്ക് നല്‍കിയ സംഭാവന വലുതാണ്. 2023ല്‍ ഇത് ഭാരതത്തിന്റെ ജിഡിപിയുടെ 3.52 ശതമാനമായി. ഈ തുക വിദേശ നിക്ഷേപങ്ങളേക്കാള്‍ (FDI) കൂടുതലാണ്. ഇത് ഗ്രാമപ്രദേശങ്ങളിലെ വീടുനിര്‍മ്മാണത്തിനും, വിദ്യാഭ്യാസത്തിനും ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിനും വലിയ സാമ്പത്തിക സഹായം ഉറപ്പു നല്‍കുന്നു. ഇവ ഭാരതത്തിന്റെ വിദേശ നാണ്യശേഖരം ശക്തിപ്പെടുത്തുകയും നിലവിലുള്ള അക്കൗണ്ട്‌സ് ബാലന്‍സ് സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു.

റിസര്‍ജന്റ് ഇന്ത്യ ബോണ്ടുകള്‍: ഭാരതത്തിന്റെ സാമ്പത്തിക ചരിത്രത്തിലെ ഒരു വഴിത്തിരിവ്
1998ല്‍ പൊഖ്‌റാനില്‍ നടന്ന രണ്ടാം ആണവ പരീക്ഷണങ്ങള്‍ക്ക് ശേഷം ഭാരതം പല പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും സാമ്പത്തിക ഉപരോധങ്ങള്‍ നേരിട്ടു. അതിനുള്ള മറുപടിയായി അടല്‍ബിഹാരി വാജ്‌പേയിയുടെ സര്‍ക്കാര്‍ Resurgent India Bond (RIBs) എന്ന ധീരവും നവീനവുമായ പദ്ധതി അവതരിപ്പിച്ചു. ഇവ പ്രവാസി ഭാരതീയരെയും ലോകമെമ്പാടുമുള്ള ഭാരത വംശജരെയും ലക്ഷ്യമാക്കി രൂപപ്പെടുത്തിയവയായിരുന്നു. അഞ്ച് വര്‍ഷത്തെ കാലാവധിയോടെ ഈ ബോണ്ടുകള്‍ യുഎസ് ഡോളര്‍, ബ്രിട്ടീഷ് പൗണ്ട്, ജര്‍മ്മന്‍ ഡൊയ്ച്ച് മാര്‍ക്ക് തുടങ്ങിയ മൂന്ന് പ്രധാന കറന്‍സികളില്‍ ഇറക്കി. വന്‍തോതിലുള്ള പ്രതികരണമാണ് ഇതിന് ലഭിച്ചത്. വെറും 20 ദിവസങ്ങള്‍ക്കുള്ളില്‍ മുപ്പത്തിലധികം രാജ്യങ്ങളില്‍ നിന്ന് 74000 ത്തിലധികം പ്രവാസി ഭാരതീയര്‍ നിക്ഷേപിച്ച് ആകെ 4.23 ബില്യണ്‍ (423 കോടി ഡോളര്‍) രൂപയാണ് സമാഹരിച്ചത്. ഇത്ര വേഗതയിലുള്ള വിജയകരമായ ഫണ്ട് റൈസിംഗ് ഭാരതത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ പ്രവാസികളുടെ സാമ്പത്തിക-മാനസിക പ്രതിബദ്ധത തെളിയിച്ചു. ആഗോള ഭാരതീയരുടെ ശക്തമായ പിന്തുണ ഭാരതത്തിന്റെ സമ്പദ്‌വ്യവസ്ഥയെ സ്ഥിരപ്പെടുത്തിയെന്ന് മാത്രമല്ല, ലോകത്തിന് മുന്നില്‍ ഭാരതത്തിന്റെ സ്വയംപര്യാപ്തതയെക്കുറിച്ചും ഐക്യത്തെക്കുറിച്ചുമുള്ള ശക്തമായ സന്ദേശവും നല്‍കി. വൈകാതെ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ ഭാരതം സന്ദര്‍ശിക്കുകയും പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ ഭാരതത്തിന്റെ ഉയര്‍ന്നുവരുന്ന പ്രധാന്യത്തെക്കുറിച്ച് പരാമര്‍ശിച്ചു. ഭാരതത്തെ അവഗണിക്കാനോ, എതിര്‍ക്കാനോ ആര്‍ക്കും കഴിയില്ലെന്ന് വ്യക്തമാക്കി.

റിസര്‍ജന്റ് ഇന്ത്യ ബോണ്ടിന്റെ വിജയം ഭാരതത്തിന്റെ ചരിത്രത്തിലെ അഭിമാനകരമായ ഒരേടായിരുന്നു. ഇത് പ്രവാസി ഭാരതീയരുടെ ദാനധര്‍മ്മവും ദേശസ്‌നേഹവും എത്രത്തോളമുണ്ടെന്നു തെളിയിച്ചു. ഭാരതം മുമ്പും സമാന പദ്ധതികള്‍ ഇറക്കിയിട്ടുണ്ട്. 1991ലെ ഇന്ത്യ ഡവലപ്‌മെന്റ് ബോണ്ട്, 1998 ലെ റിസര്‍ജന്റ് ഇന്ത്യ ബോണ്ട്‌സ്, 2000ലെ ഇന്ത്യ മില്ലേനിയം ഡെപ്പോസിറ്റ്‌സ് തുടങ്ങിയവ സാമ്പത്തിക പ്രതിസന്ധികാലത്ത് പ്രവാസി ഭാരതീയരുടെ സാമ്പത്തിക ശക്തി വിനിയോഗിക്കുന്നതിനായി രൂപപ്പെടുത്തിയവയായിരുന്നു. 1991ല്‍ 1.6 ബില്യണ്‍ ഡോളര്‍ സമാഹരിച്ച് ബാലന്‍സ് ഓഫ് പെയ്‌മെന്റ് (ബിഒപി) പ്രതിസന്ധി മറികടന്നു. 1998ല്‍ പൊഖ്‌റാന്‍ പരീക്ഷണങ്ങള്‍ക്ക് ശേഷം 4.2 ബില്യണ്‍ ഡോളര്‍ വിദേശനാണ്യ പിന്തുണയായി സമാഹരിച്ചു. 2000ല്‍ പുതിയ നൂറ്റാണ്ടിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 5.5 ബില്യണ്‍ ഡോളര്‍ സമാഹരിച്ചു. പ്രവാസി ഭാരതീയര്‍ ഇന്നും നിയന്ത്രിത മാര്‍ഗ്ഗങ്ങളിലൂടെ ബോണ്ട് മാര്‍ക്കറ്റുകളില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നു.

സാങ്കേതികവിദ്യയും നവീകരണവും
ആഗോള സാങ്കേതിക വിദഗ്ദ്ധരായ സുന്ദര്‍ പിച്ചൈ (ഗുഗിള്‍ സിഇഒ), സത്യ നാദെല്ല (മൈക്രോ സോഫ്റ്റ് സിഇഒ) തുടങ്ങിയവര്‍ ഡിജിറ്റല്‍ വിപ്ലവത്തിന്റെ ഗുണങ്ങള്‍ ഭാരതത്തിലെ ഗ്രാമങ്ങളിലെത്തിക്കുന്ന പദ്ധതികള്‍ക്ക് പിന്തുണ നല്‍കിയിട്ടുണ്ട്. ഗൂഗിളിന്റെ ഇന്റര്‍നെറ്റ് സാഥി (Internet Saathi) പദ്ധതി ടാറ്റാ ട്രസ്റ്റുമായി ചേര്‍ന്ന് ആരംഭിച്ചതാണ്. ഇതിലൂടെ 30 ലക്ഷത്തിലധികം ഗ്രാമീണ സ്ത്രീകള്‍ക്ക് ഇന്റനെറ്റ് ഉപയോഗിക്കാന്‍ പരിശീലനം ലഭിച്ചു. ഇത് വലിയ ആത്മവിശ്വാസമാണ് അവരിലുണ്ടാക്കിയത്. കാര്‍ഷിക മേഖലയിലാണ് ഇതിന്റെ നേട്ടം കൂടുതല്‍ പ്രതിഫലിച്ചത്. കാലാവസ്ഥയും, വിളരോഗങ്ങളും കര്‍ഷകര്‍ക്ക് ഇന്റര്‍നെറ്റ് സഹായം വഴി പ്രവചിക്കാന്‍ കഴിയുന്നതുകൊണ്ടുതന്നെ വിളവെടുപ്പ് വര്‍ദ്ധിപ്പിക്കാനും, നാശനഷ്ടങ്ങള്‍ കുറയ്ക്കാനും കഴിഞ്ഞു. ഭാരതത്തിലെ യുവതലമുറയെ വലിയ സ്വപ്‌നങ്ങള്‍ കാണാനും അവരുടെ സംഭാവനകളില്‍ പുതുമ കൊണ്ടുവരാനും ഇത് പ്രോത്സാഹിപ്പിച്ചു. മൈക്രോ സോഫ്റ്റ് ഭാരതത്തിലെ നൂറിലധികം സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് ലാപ്‌ടോപ്പുകള്‍ സംഭാവന ചെയ്തു. ഗൂഗിള്‍ ഭാരതത്തിലെ നിരവധി റെയില്‍വെ സ്റ്റേഷനുകളില്‍ സൗജന്യ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കി.

ആരോഗ്യവും ശാസ്ത്രവും
യു.എസ്. സര്‍ജന്‍ ജനറല്‍ ഡോ.വിവേക് മൂര്‍ത്തി പൊതുജനാരോഗ്യം, മാനസികാരോഗ്യം, രോഗപ്രതിരോധം തുടങ്ങി ഭാരതത്തിന്റെ ആരോഗ്യരംഗത്തെ നിര്‍ണായക വിഷയങ്ങള്‍ മുന്‍നിരയില്‍ വയ്ക്കുന്നു. ഭാരത വംശജനും നോബല്‍ സമ്മാനജേതാവുമായ ഡോ. വെങ്കിട്ടരാമന്‍ രാമകൃഷ്ണന്‍ ശാസ്ത്രപഠനങ്ങളും കണ്ടുപിടുത്തങ്ങളും പ്രോത്സാഹിപ്പിക്കുന്ന നയങ്ങള്‍ രൂപപ്പെടുത്തുകയും ഭാരതത്തിന്റെ ആഗോള പ്രതിച്ഛായ ഉയര്‍ത്തുകയും ചെയ്തു.

സാമ്പത്തിക നയങ്ങള്‍
ഡോ.ഗീത ഗോപിനാഥ് (ഐഎംഎഫ്), ഉള്‍പ്പെടെയുള്ള സാമ്പത്തിക വിദഗ്ദ്ധര്‍ ഭാരതത്തിന്റെ സാമ്പത്തിക തന്ത്രങ്ങളെ ശക്തിപ്പെടുത്തുന്ന നയാവലോകനങ്ങള്‍ നല്‍കുന്നവരാണ്. അവരുടെ ആഗോള സ്വാധീനം ഭാരതത്തിന്റെ പരിഷ്‌കാര-വികസന പദ്ധതികള്‍ക്ക് വിശ്വാസ്യത നല്‍കുകയും വിദേശ നിക്ഷേപങ്ങളെ ആകര്‍ഷിക്കുകയും ഡിജിറ്റല്‍ ഇന്ത്യ, മേക്ക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പോലുള്ള പദ്ധതികള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്യുന്നു.

വ്യാപാരവും നിക്ഷേപവും
പ്രവാസി ഭാരതീയ സംരംഭകരും ബിസിനസ് നേതാക്കളും ഭാരതത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍, വിദ്യാഭ്യാസം, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയില്‍ വന്‍നിക്ഷേപം നടത്തുന്നവരാണ്. ഭാരതീയ പ്രവാസികള്‍ പ്രതിവര്‍ഷം 100 ബില്യണ്‍ ഡോളറിലധികം രൂപയാണ് വിദേശനാണ്യമായി സ്വന്തം നാട്ടിലേക്ക് അയക്കുന്നത്. കുടുംബങ്ങള്‍ക്കും പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്കും നിര്‍ണായകമായ പിന്തുണയാണിത്. ആരോഗ്യം, എഡ്-ടെക് ശുദ്ധോര്‍ജ്ജം തുടങ്ങിയ മേഖലകളില്‍ ഭാരതവംശജരായ സംരഭകരും നിക്ഷേപം നടത്തിവരുന്നു.

വിദ്യാഭ്യാസവും നൈപുണ്യ വികസനവും
പ്രഥം (Pratham), ഏകല്‍ വിദ്യാലയ, സേവ ഇന്റനാഷണല്‍, അമേരിക്കന്‍ ഇന്ത്യ ഫൗണ്ടേഷന്‍ തുടങ്ങിയ സംഘടനകള്‍ പ്രവാസി ഭാരതീയരുടെ നേതൃത്വത്തിലും പിന്തുണയിലും ഭാരതത്തിലെ പിന്നാക്ക പ്രദേശങ്ങളില്‍ വിദ്യാഭ്യാസ സൗകര്യങ്ങള്‍ വന്‍തോതില്‍ മെച്ചപ്പെടുത്തി. അവര്‍ യുവജനതയ്ക്കായുള്ള നൈപുണ്യ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ഡിജിറ്റല്‍ ക്ലാസ് റൂം പരിപാടികള്‍ക്കും പിന്തുണ നല്‍കുന്നു.

ദുരന്തകാലത്തെ പ്രതികരണവും ധനസഹായവും
കോവിഡ് 19 മഹാമാരി സമയത്ത് ഭാരതീയരായ പ്രവാസികളും സേവ ഇന്റര്‍നാഷണല്‍ പോലുള്ള സംഘടനകളും ഭാരതത്തിന് കോടിക്കണക്കിന് ഡോളര്‍ സഹായം, ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍, വാക്‌സിനുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ എത്തിച്ചു. ദുരന്ത മുഖത്ത് അവരുടെ വളരെ വേഗത്തിലുള്ളതും ഹൃദയസ്പര്‍ശിയുമായ പ്രതികരണങ്ങള്‍ സ്വന്തം ജന്മനാടിനോടുള്ള മാനസിക അടുപ്പത്തിന്റെയും, ഉത്തരവാദിത്തബോധത്തിന്റെയും ആഴം വ്യക്തമാക്കുന്നു. ഭാരതത്തിന്റെ സോഫ്റ്റ് പവര്‍ ശക്തിപ്പെടുത്താന്‍ അത് ഒരുതരത്തില്‍ സഹായിച്ചു.

സന്‍യോഗി (SANYOGI) ഒരു ആഗോള സാംസ്‌കാരിക സന്ദേശം
”Sanyogi se aawe, sangit bhajan gave” എന്ന വാചകം അര്‍ത്ഥമാക്കുന്നത് ഐക്യത്തില്‍ നിന്ന് സംഗീതം ജനിക്കുന്നു എന്നാണ്. സന്‍യോഗി ചുരുക്കത്തില്‍ സംസ്‌കൃതം, യോഗ, ഗീത, സേവ, ആയുര്‍വേദം, വൈദിക ജീവിതശൈലി എന്നിവയെ സൂചിപ്പിക്കുന്നു. സന്‍യോഗി (SANYOGI) എന്നത് ഭാരതത്തിന്റെ ആത്മീയവും സാംസ്‌കാരികവുമായ സംഭാവനകളുടെ ചുരുക്കപേരാണ്.
S – Sanskrit (സംസ്‌കൃതം)
A – Ayurveda (ആയുര്‍വേദം)
N – Namaste (നമസ്‌തേ)
Y – Yoga (യോഗ)
O – Outreach (സേവ/സേവനം)
G – Gita (ഭഗവദ്ഗീത)
I – Indian (ഭാരതീയ വൈദിക ജീവിതം)
ഈ മൂല്യങ്ങള്‍ ഭാരതത്തിന്റെ സോഫ്റ്റ് പവറിന്റെയും ആഗോള ആത്മീയ സ്വാധീനത്തിന്റെയും ഭാഗങ്ങളാണ്.

ഭാരതീയ സംസ്‌കാരത്തിന്റെ ആഗോള സ്വീകാര്യത
S – സംസ്‌കൃതം: സംസ്‌കൃത പണ്ഡിതനായ പ്രൊഫ. സത്യവ്രത് ശാസ്ത്രി ലോകമെമ്പാടും സംസ്‌കൃതം പ്രചരിപ്പിച്ചവരില്‍ പ്രമുഖനാണ്. തായ്‌ലാന്റിലെ പ്രിന്‍സസ് മഹാചക്രി സിരിന്ദോരന്‍ ആണ് അദ്ദേഹത്തിന്റെ ശിഷ്യന്മാരിലൊരാള്‍.
A – ആയുര്‍വേദം – 30ലധികം രാജ്യങ്ങളില്‍ പാരമ്പര്യ ചികിത്സയായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.
N – നമസ്‌തേ (For Peace): ”ഹൈ (Hi) എന്നതിനു പകരം പരസ്പരം ”നമസ്‌തേ” എന്ന് അഭിവാദ്യം ചെയ്യണമെന്ന് ജോര്‍ജിയയിലെ (യു.എസ്) ചര്‍ച്ചിലെ പാസ്റ്റര്‍ എഡിസ്മിത്ത് പറയുന്നു. എന്നിലെ ദൈവികത നിങ്ങളിലെ ദൈവികതയ്ക്ക് മുന്നില്‍ നമസ്‌കരിക്കുന്നു. നമുക്ക് മറ്റുള്ളവരില്‍ നന്മയും ദൈവികതയും കാണാന്‍ കഴിയുമ്പോള്‍ നാം അവരെ സ്വാഭാവികമായി ബഹുമാനിക്കുന്നു. ഈ ലളിതമായ അഭിവാദ്യം കൂടുതല്‍ ഐക്യവും സമാധാനവും കൊണ്ടുവരുമെന്നാണ് അദ്ദേഹം വ്യക്തമാക്കാന്‍ ശ്രമിക്കുന്നത്.
Y – യോഗ: ഹംഗറിയില്‍ ജനിച്ച അക യൂജില്‍ പീറ്റേഴ്‌സണ്‍ അഥവാ ഇന്ദിരാദേവി 20-ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ ലോകമെമ്പാടും യോഗ പ്രചരിപ്പിക്കാന്‍ മുന്‍കൈയെടുത്തു.
O – ഔട്ട്‌റീച്ച് – സേവ: കോവിഡ് 19 കാലത്ത് 46 രാജ്യങ്ങള്‍ക്കായി 1.43 കോടിയിലധികം വാക്‌സിന്‍ ഡോസുകള്‍ എത്തിച്ച് ഭാരതം സേവന മനോഭാവം പ്രകടിപ്പിച്ചു.
G – ഗീത: തുര്‍ക്കിയില്‍ നാല് തവണ പ്രധാനമന്ത്രിയായിരുന്ന മുസ്തഫ ബുലെന്‍ത് എസെവിറ്റ് ഭഗവത്ഗീത തുര്‍ക്കിഷ് ഭാഷയില്‍ വിവര്‍ത്തനം ചെയ്തു.
I – ഭാരതീയ വേദിക് ജീവിതം: മലേഷ്യയില്‍ ഡാറ്റോറാലി ഇബ്രാഹിം ചന്ദ്രബാനു എന്നിവര്‍ ചില മതപരമായ എതിര്‍പ്പുകള്‍ ഉണ്ടായിട്ടും ഭരതനാട്യം അവതരിപ്പിക്കുന്നു.
സംസ്‌കൃത ശ്ലോകങ്ങള്‍, യോഗ, ആയുര്‍വേദം, ഭാരതത്തിന്റെ ആത്മീയത എന്നിവ ലോകമെമ്പാടുമുള്ള ആളുകള്‍ സ്വീകരിക്കുന്നു. അവ സമാധാനം, രോഗശാന്തി, സാംസ്‌കാരിക ഐക്യം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നു. സാന്‍യോഗയുടെ ആദര്‍ശം ലോകത്തോടുള്ള ഭാരതത്തിന്റെ സന്ദേശമാണ്.

ലോകനേതാക്കളായ ഭാരതീയര്‍
പാശ്ചാത്യ രാജ്യങ്ങളിലെ മുന്‍നിര സ്ഥാനങ്ങളില്‍ നിരവധി ഭാരത വംശജര്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കമല ഹാരിസ് – അമേരിക്കന്‍ ഐക്യനാടുകളുടെ ഉപരാഷ്ട്രപതി.
ഡോ. ആനന്ദ് സത്യാനന്ദ് – ന്യൂസിലാന്റ് ഗവര്‍ണര്‍ ജനറല്‍.
അന്റോണിയോ കോസ്റ്റ – പോര്‍ച്ചുഗലിന്റെ പ്രധാനമന്ത്രി
ദേവന്‍നായര്‍, എസ്.ആര്‍.നാഥന്‍, തര്‍മന്‍ ഷണ്‍മുഖ രത്‌നം – സിംഗപ്പൂര്‍ രാഷ്ട്രപതിമാര്‍.
ലിയോ വരഡ്ക്കര്‍ – അയര്‍ലന്റ് പ്രധാനമന്ത്രി
റിഷി സുനക് – ഇംഗ്ലണ്ടിന്റെ പ്രധാനമന്ത്രി
ശക്തമായ ലോക രാജ്യങ്ങളിലെ ഏറ്റവും ഉയര്‍ന്ന പദവികളില്‍ പോലും ഭാരതീയര്‍ക്ക് ഉയര്‍ന്നുവരാന്‍ കഴിയുമെന്നാണ് ഈ നേതാക്കള്‍ തെളിയിക്കുന്നത്.

റിഷി സുനകിന്റെയും ലിയോ വരഡ്ക്കറിന്റെയും ധീരത
ലിയോ വരഡ്ക്കര്‍ 2017 ജൂണില്‍ അയര്‍ലന്റിന്റെ പ്രധാനമന്ത്രിയും റിഷി സുനക് 2022 ഒക്ടോബറില്‍ യു.കെയുടെ പ്രധാനമന്ത്രിയുമായി.

സവിത ഹലപ്പന്നവര്‍ (1981-2012) അയര്‍ലന്റില്‍ ജീവിച്ച ഭാരത വംശജയായ ഒരു ദന്തഡോക്ടര്‍ ആയിരുന്നു. അവര്‍ക്ക് ഗര്‍ഭം അലസിയിട്ടും ഗര്‍ഭച്ഛിദ്രം ചെയ്യാനുള്ള അവകാശം നിഷേധിക്കപ്പെട്ടു. അണുബാധയെ തുടര്‍ന്ന് അവര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയാണുണ്ടായത്. അവരുടെ ദാരുണമായ മരണം രാജ്യത്തെ നടുക്കി. പ്രധാനമന്ത്രിയായ ഉടന്‍ തന്നെ ഭാരതത്തില്‍ വേരുകളുള്ള ലിയോ വരഡ്ക്കര്‍ ഗര്‍ഭച്ഛിദ്രം നിയമമാക്കാനുള്ള നീക്കം ആരംഭിച്ചു. 2018ലെ റഫറണ്ടത്തില്‍ 66% പിന്തുണയാണ് ആ ബില്ലിന് ലഭിച്ചത്. പുതിയ നിയമം ‘സവിതയുടെ നിയമം’ എന്നറിയപ്പെടാറുണ്ട്. ഈ നിയമരൂപീകരണം 2018ല്‍ ടൈം മാഗസിന്റെ ഏറ്റവും സ്വാധീനമുള്ള നൂറ് പേരില്‍ വരഡ്കറിനെ ഉള്‍പ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചു.

റിഷി സുനക് ഇംഗ്ലണ്ട് പ്രധാനമന്ത്രിയായതിനുശേഷം കുടുംബമൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള ശക്തമായ നിലപാട് പ്രകടിപ്പിച്ചു. അദ്ദേഹം ‘ലവ് ജിഹാദി’നെതിരെ നിലകൊള്ളുന്നുവെന്നും കുടുംബങ്ങളെ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധനാണെന്നും പറഞ്ഞു.

പല ഭാരതീയര്‍ക്കും ലോകമെമ്പാടും സുഹൃത്തുക്കളും ബന്ധുക്കളും ഉണ്ട്. നാം അവരെ വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളില്‍ സജീവമായി പങ്കെടുക്കാനും, തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും നിയമനിര്‍മ്മാതാക്കളുമായി മാറാനും പ്രോത്സാഹിപ്പിക്കണം. ഭാരതീയര്‍ ലോകമെമ്പാടും മികച്ച അറ്റോര്‍ണി ജനറലുകള്‍, ബാങ്കര്‍മാര്‍, കണ്‍സള്‍ട്ടന്റുകള്‍, ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, സാമ്പത്തിക വിദഗ്ദ്ധര്‍, ടെക് വിദഗ്ദ്ധര്‍ എന്നീ നിലകളില്‍ ബഹുമാനിക്കപ്പെടുന്നു. ധര്‍മ്മബോധവും, കുടുംബമൂല്യങ്ങളും കൈമുതലാക്കി ഭാരതീയര്‍ക്ക് മികച്ച നിയമനിര്‍മ്മാതാക്കളാകാന്‍ കഴിയും. വിദേശങ്ങളില്‍ വസിക്കുന്ന നമ്മുടെ ബന്ധുമിത്രാദികളെ അതിന് പ്രോത്സാഹിപ്പിക്കുകയെന്നത് നമ്മുടെ കടമയാണ്.

വിവ: നിവേദിത എം.

Tags: റിസര്‍ജന്റ് ഇന്ത്യപ്രവാസി
ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies