ബാല്യവിവാഹം എന്ന പരിപാടി ഇന്നും സജീവമായി കൊണ്ടുനടക്കുന്ന ഏക വിഭാഗം മുസ്ലീങ്ങളാണ്. കാരണം ഇത് അള്ളാഹുവിന്റെ തീര്‍പ്പുകളില്‍ പെട്ടതാണ്. സൂക്തം ഇങ്ങനെയാണ് ‘അല്ലാഹുവും അവന്റെ ദൂതനും ഒരു കാര്യം തീരുമാനിച്ചു കഴിഞ്ഞാല്‍ ഒരു വിശ്വാസിക്കും വിശ്വാസിനിക്കും തങ്ങളുടെ കാര്യത്തില്‍ സ്വാതന്ത്യം ഉണ്ടായിരിക്കാവതല്ല.’ അതിനാല്‍ ഇത് മനുഷ്യന് മാറ്റുവാന്‍ കഴിയുന്നതല്ല. ബാലികയെ അവളുടെ സമ്മതം കൂടാതെ വിവാഹം ചെയ്ത് കൊടുക്കുന്നത് പിതാവിനും പിതാമഹനും അനുവദനീയമാകുന്നു. കാരണം അവള്‍ക്ക് അഭിപ്രായപ്രകടനത്തിനുള്ള പക്വതയില്ല. അവളുടെ താല്‍പര്യം പരിഗണിക്കുകയും അത് പരിരക്ഷിക്കുകയും ചെയ്യുന്നവരാണ് പിതാവും പിതാമഹനും.
ബാല്യവിവാഹത്തില്‍ മുഹമ്മദ് നബി വലിയൊരു മാതൃകയായി വിശ്വാസികള്‍ക്ക് മുമ്പില്‍ നില്‍ക്കുകയാണ്. മുഹമ്മദിന്റെ ഭാര്യമാരില്‍ ഒരാളായ ആയിശ പറയുന്നു. ‘എനിക്ക് ആറ് വയസ്സായിരിക്കെ നബി എന്നെ വിവാഹം കഴിച്ചു. പിന്നീട് ഞങ്ങള്‍ മദീനയില്‍ വന്നു. അല്‍ഹാരി സുബ്‌നു ഖസ്‌റജ് വംശജരുടെ അടുക്കലാണ് ഞങ്ങള്‍ താമസമാക്കിയത്. എനിക്ക് പനി പിടിച്ചു. എന്റെ മുടി കൊഴിയുവാന്‍ തുടങ്ങി. പനി മാറിയപ്പോള്‍ മുടി വളര്‍ന്നു. അങ്ങിനെയിരിക്കേ ഒരു ദിവസം എന്റെ ഉമ്മ ഉമ്മുറുമാന്‍ എന്റെ അടുക്കല്‍ വന്നു. ഞാന്‍ ഒരു ഊഞ്ഞാലിലായിരുന്നു. എന്നോടൊപ്പം എന്റെ കൂട്ടുകാരികളുമുണ്ട്. ഉമ്മ എന്നെ ഉച്ചത്തില്‍ വിളിച്ചു. ഞാന്‍ ഉമ്മയുടെ അടുത്തെത്തി. അവരെന്റെ കൈ പിടിച്ച് വീട്ടുവാതില്‍ക്കല്‍ കൊണ്ടുപോയി നിര്‍ത്തി. ഞാന്‍ കിതക്കുന്നുണ്ടായിരുന്നു. പിന്നീട് കിതപ്പ് ശാന്തമായി. കുറച്ച് വെള്ളമെടുത്ത് ഉമ്മ എന്റെ മുഖവും തലയും തുടച്ചു. എന്നെ വീട്ടിനകത്തേക്ക് കൊണ്ടുപോയി. അപ്പോള്‍ അവിടെ ഏതാനും അന്‍സ്വാരി പെണ്ണുങ്ങളുണ്ടായിരുന്നു. അവരെന്നെ ആശംസിച്ചു. ‘നിനക്ക് ക്ഷേമവും സൗഭാഗ്യവും ഉണ്ടാകട്ടെ. നന്മയിലായിക്കൊണ്ടാണ് നീ വന്നിരിക്കുന്നത്, ഉമ്മ എന്നെ അവരെ ഏല്‍പ്പിച്ചു. അവരാകട്ടെ എന്നെ അണിയിച്ചൊരുക്കി. പൂര്‍വാഹ്ന വേളയിലെ അല്ലാഹുവിന്റെ റസൂല്‍(ദുതന്‍)ന്റെ ആഗമനം എന്നെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമായിരുന്നു. അവരെ റസൂലിന്റെ അടുക്കലാക്കി. അന്നെനിക്ക് ഒമ്പത് വയസ്സ് പ്രായമായിരുന്നു.’ (ബുഖാരി ഹദീസ് 15 15)
ആയിശയെ മുഹമ്മദ് വിവാഹം കഴിക്കുന്നത് അദ്ദേഹത്തിന്റെ അമ്പത്തിമൂന്നാമത്തെ വയസ്സിലാണ്. പ്രവാചകന്റെ ഈ മാതൃക മുസ്ലിം സമൂഹത്തില്‍ ബാല്യവിവാഹത്തോട് താല്‍പര്യമുള്ള കുറെ ആളുകളെ സൃഷ്ടിച്ചുവെന്നുള്ളതാണ് സത്യം. ഇറാന്‍ വിവാഹപ്രായം ഒമ്പത് വയസ്സായി പ്രഖ്യാപിക്കാന്‍ തയ്യാറെടുത്തിരുന്നു. അഫ്ഗാനിസ്ഥാന്‍ അതിനുള്ള ആലോചനയിലാണ്. മറ്റ് മതവിഭാഗങ്ങളിലൊന്നുമില്ലാത്ത രീതിയില്‍ ഇന്ത്യയില്‍ മദ്രസകളുമായി ബന്ധപ്പെട്ട് ഉയരുന്ന പോക്‌സോ പീഡന കേസുകള്‍ക്ക് പ്രചോദനം മതം തന്നെയാണ്.
ഇതിനിടയിലും പെണ്‍കുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന ചില ഹദീസുകളും കാണാം. പക്ഷേ വിധിവിലക്കുകള്‍ ഈ പെണ്‍കുട്ടികള്‍ക്കും ബാധകമാണ്. ആയിശയില്‍ നിന്ന് നിവേദനം: എന്റെ അടുത്ത് തന്റെ രണ്ട് പെണ്‍കുട്ടികളുമായി ഒരു സ്ത്രീ വന്നു. അവര്‍ എന്നോട് സഹായം ചോദിച്ചു. ഒരു കാരക്കയല്ലാതെ മറ്റൊന്നും അപ്പോള്‍ എന്റെ അടുത്ത് ഉണ്ടായിരുന്നില്ല. ഞാന്‍ അത് അവള്‍ക്ക് നല്‍കി. ആ സ്ത്രീ അതെടുത്ത് പകുത്ത് രണ്ട് പെണ്‍കുട്ടികള്‍ക്കും നല്‍കി. അവള്‍ അതില്‍ നിന്ന് ഒന്നും കഴിച്ചതുമില്ല. എന്നിട്ടവള്‍ മക്കളോടൊപ്പം എഴുന്നേറ്റ് പോയി. പ്രവാചകന്‍ വന്നപ്പോള്‍ ഞാനാ സംഭവം അദ്ദേഹത്തോട് പറഞ്ഞു. പെണ്‍കുട്ടികളെക്കൊണ്ട് ആരെങ്കിലും പരീക്ഷിക്കപ്പെടുകയോ എന്നിട്ടവര്‍ക്ക് ഗുണം കിട്ടുകയും ചെയ്താല്‍ അന്ത്യനാളില്‍ നരകത്തില്‍ നിന്ന് ഒരു മറയായി അവര്‍ വര്‍ത്തിക്കും (സ്വഹീഹു മുസ്‌ലിം 1760, 1761).
സ്ത്രീ സമൂഹത്തിന്റെ മുമ്പില്‍ വിലക്കുകളുടെയും അപമാനിക്കലിന്റെയും ഒരു പെരുമഴ തന്നെയാണ് ഇസ്ലാം സൃഷ്ടിച്ചത്. സ്ത്രീകളുടെ ബുദ്ധിയേയോ കഴിവിനെയോ പറ്റി ചിന്തിക്കാത്ത മതമാണ് ഇസ്ലാം. നബി സ്ത്രീകളുടെ ഒറ്റക്കുള്ള യാത്ര വിലക്കി. ബന്ധുവായ ഒരു പുരുഷന്‍ കൂടെയില്ലാതെ വിവാഹം കഴിക്കുവാന്‍ പറ്റാത്ത സ്ത്രീകളുടെ രാപ്പകല്‍ യാത്ര (മുഴുവന്‍ യാത്രയും) നബി നിഷേധിച്ചു. സ്ത്രീ ഹജ്ജിന് പോകുമ്പോള്‍ ഭര്‍ത്താവോ വിവാഹം നിഷിദ്ധമായ മറ്റാരെങ്കിലുമോ കൂടെ വേണമെന്ന് ഒരു മതവിധിയുണ്ട്. പേര്‍ഷ്യക്കാര്‍ കിസ്‌റയുടെ പുത്രിയെ തങ്ങളുടെ ചക്രവര്‍ത്തിനിയാക്കിയ വിവരമറിഞ്ഞപ്പോള്‍ നബി പ്രസ്താവിക്കുകയുണ്ടായി; ‘തങ്ങളുടെ രാജ്യം ഒരു പെണ്ണിനെ ഏല്‍പ്പിച്ച ജനത ഒരിക്കലും വിജയിക്കുകയില്ല (ഹദീസ് 1620). ഹദീസ് 1903- ഇബ്‌നു അബ്ബാസില്‍ നിന്ന് – സ്ത്രീവേഷം ധരിക്കുന്ന പുരുഷന്മാരെയും പുരുഷവേഷം ധരിക്കുന്ന സ്ത്രീകളെയും നബി ശപിച്ചിരിക്കുന്നു. നബി പറഞ്ഞു: അവരെ നിങ്ങള്‍ വീട്ടില്‍ നിന്നും പുറത്താക്കുക.’ ഹദീസ് ഉസാമതുബ്‌നു സൈദില്‍ നിന്ന്: നബി പറഞ്ഞു. എന്റെ കാലശേഷം പുരുഷന്മാര്‍ക്ക് നേരിടേണ്ടി വരുന്ന ഏറ്റവും വലിയ കുഴപ്പം സ്ത്രീകളില്‍ നിന്നായിരിക്കും (ഹദീസ് 1752). ഹദീസ് 1310 ഇംറാനുബ്‌നു. മുത്തലാക്കിനിരയായി വിവാഹമോചിതയായ സ്ത്രീക്ക് തന്നെ ഒഴിവാക്കിയ ഭര്‍ത്താവിനെ വീണ്ടും വിവാഹം കഴിക്കണമെങ്കില്‍ അതിന് മുമ്പ് വേറൊരാളെ വിവാഹം കഴിച്ച് അയാളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്നുള്ളതുപോലെയുള്ള മതവിധി ആര് പറഞ്ഞാലും പരിഹാസ്യവും സ്ത്രീ വിരുദ്ധവുമാണ് ഹദീസ്. നബി പറഞ്ഞു. നിശാപ്രയാണ വേളയിലോ സ്വപ്‌നത്തിലോ ഞാന്‍ സ്വര്‍ഗം കണ്ടു. സ്വര്‍ഗസ്ഥരിലെ ഭൂരിഭാഗവും ദരിദ്രരായിരുന്നു. നരകവും ഞാന്‍ കണ്ടു. അതിലധികവും സ്ത്രീകളായിരുന്നു (ഹദീസ് ബുഖാരി 1310).
അങ്ങിനെ നരകത്തിലധികവും സ്ത്രീകളാണെങ്കിലും സ്വര്‍ഗത്തിലും ഉണ്ട് ആവശ്യത്തിന്. ഭൂമിയില്‍ ആഗ്രഹിച്ചിട്ടും നടക്കാത്ത പുരുഷന്മാരുടെ എല്ലാ ആഗ്രഹങ്ങളും യഥാര്‍ത്ഥ്യമാകുന്ന സ്ഥലമാണ് സ്വര്‍ഗം. പെണ്ണാണ് മുഖ്യ വിഭവം. ഇസ്ലാമിലെ സ്വര്‍ഗത്തിന് ഒരു മണിയറയുടെ സ്വഭാവവുമുണ്ട്. സ്രഷ്ടാവായ ഏകദൈവം അള്ളാഹുവും മുഹമ്മദും ചേര്‍ന്ന് സ്വര്‍ഗത്തിലെ പെണ്ണുങ്ങളെ വര്‍ണിക്കുന്നതും സ്വര്‍ഗത്തിലെത്തിയവര്‍ക്ക് കൂട്ടി കൊടുക്കുന്നതും വര്‍ണിക്കുന്നതുമെല്ലാം ഗംഭീരമാണ്.
സ്വര്‍ഗവും നരകവുമുള്ള പരലോകം ഇസ്ലാം മതവിശ്വാസത്തിന്റെ മൂലക്കല്ലാണ്. അള്ളാഹുവിലും മുഹമ്മദിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന പോലെ പരലോകത്തിലും വിശ്വസിക്കണം. മുഹമ്മദ് പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കാത്ത ആളുകള്‍ (സത്യനിഷേധികള്‍) തീര്‍ച്ചയായും നരകത്തിലെ അഗ്‌നിക്കുള്ളില്‍ ലോകവസാനം വരെ യാതന അനുഭവിച്ച് ജീവിക്കുവാന്‍ വിധിക്കപ്പെട്ടവരാണ്. തന്നെ അനുസരിക്കാത്തവര്‍ക്കെതിരെ അള്ളാഹു തീ കൊണ്ടാണ് കളിക്കുക. നരകത്തിലെ തീ കാണിച്ച് ആളുകളെ ഭയപ്പെടുത്തുന്ന അള്ളാഹു സ്വര്‍ഗത്തിലെ പ്രധാന വിഭവമായ സ്ത്രീ ലൈംഗികത കാണിച്ച് സ്വര്‍ഗത്തിലേക്ക് ആണുങ്ങളെ പ്രലോഭിപ്പിക്കുകയാണ്. എന്നാല്‍ പെണ്ണുങ്ങള്‍ സ്വര്‍ഗത്തില്‍ വരാന്‍ വേണ്ടിയുള്ള പ്രലോഭനങ്ങളൊന്നും മതപ്രമാണങ്ങളില്‍ കാണാനില്ല. നല്ല കാമമുള്ള ഒരു പുരുഷന്റെ മരണാനന്തര സ്വപ്‌നാടനമാണ് ഇസ്ലാമിലെ സ്വര്‍ഗം. അവിടെ അരുവികള്‍, ഈന്തപ്പഴം, ഉറുമാന്‍ പഴം എന്നിങ്ങനെ പോകുന്നു. ആരും തൊടാത്ത പെണ്ണുങ്ങളാണ് വാഗ്ദാനം.
വഴി വിട്ട് പോകുന്ന ലൈംഗികതയും സ്ത്രീയുടെ ലൈംഗിക അടിമത്തവുമാണ് മുസ്ലിം പ്രമാണങ്ങളില്‍ കാണുന്നത്. പുരുഷന്മാര്‍ക്ക് മനോനിയന്ത്രണ ഉപദേശങ്ങളോ പാഠങ്ങളോ ഒന്നുമില്ല. പുരുഷന്മാര്‍ സ്ത്രീയെ തുറിച്ച് നോക്കാതിരിക്കുന്നതിന്റെ ഉത്തരവാദിത്തം സ്ത്രീക്കാണ്. മാതൃകയാകേണ്ട പ്രവാചകന്‍ തന്നെ സ്ത്രീശരീരം ദാനം വാങ്ങിക്കാന്‍ നില്‍ക്കുമ്പോള്‍ നിയന്ത്രണം സാധ്യമല്ല. എല്ലാം പുരുഷന്റെ സുഖത്തിനും സൗകര്യത്തിനും വേണ്ടി. ആ കാലഘട്ടത്തിലെ പുരുഷന്മാര്‍ ലൈംഗിക സുഖം തേടി പരവശരായി വിവിധ മാര്‍ഗങ്ങള്‍ അന്വേഷിച്ച് അലയുകയും മുഹമ്മദ് നബി അവര്‍ക്ക് വിവിധ മാര്‍ഗങ്ങള്‍ പറഞ്ഞു കൊടുക്കുകയുമാണ് ചെയ്യുന്നത്.
അല്ലാഹു എല്ലാറ്റിനെയും സൃഷ്ടിച്ചു. അല്ലാഹുവിന്റെ പ്രബോധനങ്ങള്‍ വിവിധ സമുദായങ്ങളില്‍ എത്തിക്കുവാന്‍ അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചു. ഒന്നേകാല്‍ ലക്ഷത്തോളം പ്രവാചകന്മാര്‍ ഇപ്രകാരം സൃഷ്ടിക്കപ്പെട്ടുവെന്നാണ് വിശ്വാസം. ഇതില്‍ ആദ്യത്തെ പ്രവാചകന്‍ ആദം നബിയും അവസാനത്തേത് മുഹമ്മദ് നബിയുമാണ്. ലോകത്തില്‍ വന്നിട്ടുള്ള നിരവധി പ്രവാചകന്മാരില്‍ അവസാനത്തേതാണ് താന്‍ എന്നാണ് മുഹമ്മദ് നബി പ്രഖ്യാപിച്ചിട്ടുള്ളതും മുസ്ലിമിന്റെ അടിസ്ഥാനവിശ്വാസവും. പക്ഷെ മുഹമ്മദ് നബിക്ക് മുമ്പ് വന്ന ഒരു പ്രവാചകനും ഇത്തരം ലൈംഗിക വിഷയങ്ങള്‍ ഇതുപോലെ കൈകാര്യം ചെയ്യേണ്ടി വന്നിട്ടില്ല. എന്തെല്ലാം പ്രശ്‌നങ്ങള്‍? സ്വത്തുതര്‍ക്കം മുതല്‍ പെണ്ണു കേസ് വരെ. ഇസ്ലാമിക പ്രമാണങ്ങള്‍ എല്ലാവരും ഒരു പ്രാവശ്യമെങ്കിലും മനസ്സിരുത്തി വായിക്കണമെന്നാണ് എന്റെ പക്ഷം.
ഖുറാനും അനുബന്ധ പ്രമാണങ്ങളും ആഗോള മതഗ്രന്ഥങ്ങളാണ്. ലോക ജനതയുടെ നാലില്‍ ഒരാള്‍ മുഹമ്മദ് നബിയുടെ പിന്‍ഗാമികളാണെന്ന് പറയുന്നു. അതുകൊണ്ട് ഒരു അമുസ്ലിമിന് അശ്ലീലമെന്ന് തോന്നുന്ന കാര്യങ്ങള്‍ പോലും പ്രവാചകന്റെ ഇടപെടലുകളിലൂടെ മുസ്ലിമിനെ സംബന്ധിച്ചിടത്തോളം വിശുദ്ധവും സുന്നത്തും അനുവദനീയവുമാണ്.
ഇസ്ലാമില്‍ സ്ത്രീകള്‍ തന്നെ സത്യത്തില്‍ പരിമിതമായ മനുഷ്യാവകാശങ്ങള്‍ ഉള്ള, പുരുഷന്റെ ദയ പറ്റി ജീവിക്കുന്നവരാണ്. അടിമ സ്ത്രീകളാകട്ടെ വെറും ലൈംഗിക അടിമകളും. വിധവയായാലും കന്യകയായാലും ഇത് തന്നെ അവസ്ഥ. ‘വിധവയായ സ്ത്രീ ഭാര്യയായി നിലനില്‍ക്കേ കന്യകയെ വിവാഹം കഴിച്ചാല്‍ അവളുടെ കൂടെ ഏഴ് ദിവസം താമസിക്കണം. കന്യകയായ ഭാര്യ നിലനില്‍ക്കേ വിധവയെ വിവാഹം കഴിച്ചാല്‍ അവളുടെ കൂടെ മൂന്ന് ദിവസവും താമസിക്കണം. (മുസ്ലിം 840)
ഖുര്‍ആന്‍ 55 അദ്ധ്യായം സൂറത്തുല്‍ റഹ്മാന്‍ ‘അവയില്‍ കണ്ണുകളെ നിയന്ത്രിക്കുന്ന തരുണികളുണ്ട്. ഇവര്‍ക്ക് മുമ്പ് അവരെ ഒരു മനുഷ്യനോ ജിന്നോ സ്പര്‍ശിച്ചിട്ടില്ല’ (55,56) ആ തരുണികള്‍ മാണിക്യവും മുത്തും പോലെയിരിക്കും. (70) അവയില്‍ സുന്ദരികളായ ഉല്‍കൃഷ്ട സ്ത്രീകള്‍ ഉണ്ട്. (72) കൂടാരങ്ങളില്‍ നിയന്ത്രിക്കപ്പെട്ട വെളുത്ത സുന്ദരികള്‍,
ഖുറാന്‍ അദ്ധ്യായം 56 സൂറത്തുല്‍ വാഖിഅയിലെ സ്വര്‍ഗത്തെക്കുറിച്ചുള്ള കുറച്ച് സൂക്തങ്ങള്‍ 10) മുന്‍കടന്നവര്‍ മുന്‍കടന്നവര്‍ തന്നെയാകുന്നു. 11) അവര്‍ അല്ലാഹുവിന്റെ സാമീപ്യം ലഭിച്ചവരാണ്. 12) സുഖാനുഭവങ്ങളുടെ സ്വര്‍ഗത്തിലാണവര്‍ 15) സ്വര്‍ണനൂലുകൊണ്ട് മെടഞ്ഞുണ്ടാക്കിയ കട്ടിലുകളില്‍ അവര്‍ സുഖിക്കും. 16) അവയില്‍ അന്യോന്യം ചാരിയിരിക്കുന്നവരായിക്കൊണ്ട് 17) സ്ഥിരവാസികളായ ബാലന്മാര്‍ സേവനത്തിനായി അവരെ ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും. 18) ചില കോപ്പകളും കുളകളും കള്ളിന്റെ പാനപാത്രവും കൊണ്ട് 19) അവമൂലം അവര്‍ക്ക് തലവേദനയുണ്ടാകുകയില്ല. ലഹരി ബാധിക്കുകയില്ല. 22) വിശാലാക്ഷികളായ വെളുത്ത സുന്ദരിമാര്‍ ഉണ്ടായിരിക്കും. 23) ചിപ്പികളില്‍ മറച്ചു സൂക്ഷിക്കപ്പെട്ട മുത്തുപോലെയുള്ള സുന്ദരികള്‍ 35) തീര്‍ച്ചയായും ആ തരുണികളെ ഒരു പ്രത്യേകസ്ഥിതിയില്‍ നാം സൃഷ്ടിച്ചിരിക്കുന്നു. 36) അങ്ങനെ അവരെ നാം കന്യകകളും ഭര്‍ത്താക്കന്മാരെ പ്രേമിക്കുന്നവരും തുല്യ പ്രായക്കാരുമാക്കിയിരിക്കുന്നു. ചുരുക്കത്തില്‍ ഇസ്ലാമിലെ സ്വര്‍ഗവും പുരുഷ കേന്ദ്രീകൃതമാണ്. ആണുങ്ങള്‍ സുഖിക്കാനും പെണ്ണുങ്ങള്‍ സുഖിപ്പിക്കാനും
ഈ ലോകത്തില്‍ മുസ്ലിമുകള്‍ക്കിടയില്‍ ജീവിക്കുന്ന ഓരോരുത്തരും ഇസ്ലാം മതത്തെപ്പറ്റി പഠിക്കണമെന്നാണ് എന്റെ പക്ഷം. അവര്‍ എന്തുകൊണ്ട് എല്ലായിടത്തും വേറിട്ട് നില്‍ക്കുന്നു. ലോകത്തിലെ ഏത് സമൂഹവും ചെയ്യുന്ന ഏതൊരു കാര്യവും അവര്‍ക്ക് മാത്രം എപ്പോഴും പ്രശ്‌നമായി വരുന്നതെങ്ങിനെയാണ്. അവരെ എത്രമാത്രം വിശ്വസിക്കാം എന്നൊക്കെ മനസ്സിലാക്കാന്‍ പഠനം അനിവാര്യമാണ്. സത്യസന്ധമായി കളവ് പറയുവാന്‍ വിശ്വാസികളെ പഠിപ്പിക്കുന്ന ലോകത്തിലെ ഏക മതവും ഇസ്ലാമാണ്. ഖുര്‍ആന്‍ വല്ലാതെ കള്ളം പറയുകയും മഹാപാപം ചെയ്യുകയും ചെയ്യുന്ന എല്ലാവര്‍ക്കും വമ്പിച്ച നാശം ഉണ്ടാവും (ഖുര്‍ആന്‍ 45:.7). ഇമാം നവവി ഹദീസ് അദ്ധ്യായം 260,261, വിശ്വാസിയെ കളവ് പറയുവാന്‍ പ്രേരിപ്പിക്കുന്നതാണ്. കളവ് പറയല്‍, അനുവദനീയമായ കളവ് എന്നിങ്ങനെയാണ് അദ്ധ്യായങ്ങളുടെ തലക്കെട്ട്. കളവ് പറയല്‍ അഥവ തക്കീയ ഈ മതസമൂഹത്തിന്റെ ഒരു പുണ്യകര്‍മമാണ്. വല്ലാത്ത കള്ളം പറയരുതെന്നെ പറഞ്ഞിട്ടുള്ളു. ചെറിയ കളവ് പറയാം. കളവിന്റെ വലുപ്പം നിശ്ചയിക്കുന്നത് അത് പറയുന്ന ആളു തന്നെ.
നൂറ്റൊന്ന് ശതമാനവും പുരുഷ കേന്ദ്രീകൃതവും സ്ത്രീവിരുദ്ധവുമായ ഒരാശയമാണ് ഇസ്ലാം. അള്ളാഹു കരുണാമയനാണ് എന്നൊക്കെ പറയുമ്പോഴും തന്നെ വിശ്വസിക്കാത്തവരെ അക്രമിക്കുവാനും കൊല്ലുവാനുമുള്ള ആഹ്വാനമാണ് ഖുര്‍ആന്‍ നിറയെ. ഏക സ്രഷ്ടാവായ ദൈവത്തെപ്പോലും ഖുര്‍ആനില്‍ നിരവധി സ്ഥലങ്ങളില്‍ വിളിക്കുന്നത് ‘അവന്‍’ എന്നാണ്.
അബദ്ധ ജടിലവും പരിഹാസ്യവുമായിട്ടാണ് ഖുര്‍ആന്‍ സ്ത്രീ പുരുഷ ബന്ധങ്ങളെ കൈകാര്യം ചെയ്തിരിക്കുന്നത്. ഇസ്ലാമിലെ സ്ത്രീ പുരുഷന്റെ അടിമയായ വികാരവിചാരങ്ങളില്ലാത്ത അവകാശങ്ങളില്ലാത്ത വെറും ലൈംഗിക വസ്തു മാത്രമാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും ഇടയില്‍ അര്‍മ്മാദിച്ച് വളര്‍ന്ന നമ്മുക്ക് ഈ ഇസ്ലാമിക രീതി പ്രാകൃതവും കാടനുമായി അനുഭവപ്പെടും. പക്ഷേ നമ്മളെപ്പോലെ തന്നെ ജനാധിപത്യവും മനുഷ്യാവകാശവുമൊക്കെ വിളയാടിയിരുന്ന പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഇറാന്‍ തുടങ്ങിയ നിരവധി മുസ്ലിം രാജ്യങ്ങളില്‍ ഇന്ന് മുസ്ലിം ഭരണവും മേല്‍നിയമങ്ങളുമാണ്. ഇതൊന്നും ഇവിടേക്ക് വരില്ല എന്ന് ആരും കരുതണ്ടായെന്ന് ഓര്‍മപ്പെടുത്താന്‍ പറഞ്ഞുവെന്ന് മാത്രം.
(അവസാനിച്ചു)





















