Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

സാങ്കേതിക രംഗത്തെ സ്വാശ്രയത്വം : കാഴ്ചപ്പാടുകളും കാല്‍വെയ്പ്പുകളും

ഡോ. സി.വി.ജയമണിഡോ. സി.വി.ജയമണി
7 November 2025

മോദി സര്‍ക്കാരിന്റെ പതിനൊന്നു വര്‍ഷത്തെ പ്രധാന നേട്ടങ്ങളിലൊന്ന് മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ രാജ്യം കൈവരിച്ച അസൂയാവഹമായ വളര്‍ച്ചയാണ്. കമ്പ്യൂട്ടര്‍ ചിപ്പു മുതല്‍ കപ്പല്‍ നിര്‍മ്മാണം വരെ നീളുന്ന സാങ്കേതികവിദ്യയുടെ പ്രയോഗവല്‍ക്കരണം മോദി സര്‍ക്കാരിന്റെ വികസന രംഗത്തെ കാഴ്ചപ്പാടിന്റെയും നൂതനമായ കാല്‍വെയ്പ്പുകളുടെയും പരിണതഫലമാണ്. ആത്മനിര്‍ഭര ഭാരതം എന്ന മോദി സര്‍ക്കാരിന്റെ മുദ്രാവാക്യം ഉത്പാദന രംഗത്ത് സ്വദേശിവല്‍ക്കരണത്തെ ഏറെ സഹായിച്ചു. ഭാരതത്തിന്റെ കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലത്തെ വികസനക്കുതിപ്പ് ലോക റാങ്കിംഗിലെ പത്താം സ്ഥാനത്തു നിന്നും നാലാം സ്ഥാനം എന്ന നിലയിലേയ്ക്ക് ഉയര്‍ത്തിയിരിക്കുന്നു. ഭാരതത്തിന്റെ വിസ്മയാവഹമായ മാറ്റത്തിന് പിറകില്‍ പ്രവര്‍ത്തിച്ചത് മോദി സര്‍ക്കാരിന്റെ മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയും ആത്മനിര്‍ഭര ഭാരതം പദ്ധതിയുമാണ്. സ്വാശ്രയഭാരതം, സശക്തഭാരതം, സമ്പന്ന ഭാരതം എന്നതാണ് പുതിയ മുദ്രാവാക്യം. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് താണ്ഡവത്തെയും, വന്‍കിട രാഷ്ട്രങ്ങള്‍ തമ്മിലുള്ള കിടമത്സരങ്ങളെയും, ആഗോള സംഘര്‍ഷങ്ങളെയും അതിജീവിച്ച് ഭാരതം കൈവരിച്ച നേട്ടം ശ്രദ്ധേയവും ശ്ലാഘനീയവുമാണ്. ആഭ്യന്തരമായി മോദി സര്‍ക്കാര്‍ കൈവരിച്ച ഭരണസ്ഥിരതയും അഴിമതിരഹിതമായ ഭരണ നിര്‍വഹണവും, അടിസ്ഥാന കാര്യങ്ങളുടെ ശാക്തീകരണവുമാണ് ഈ നേട്ടത്തിന് പ്രധാന കാരണം.

Google NewsAdd Kesari Weekly as a preferred source on Google

ആത്മനിര്‍ഭര ഭാരതം
ആധുനിക ഭാരതത്തെ സ്വാശ്രയത്വത്തിലേയ്ക്ക് നയിക്കാന്‍ നരേന്ദ്ര മോദി കൊണ്ടുവന്ന അത്ഭുത വിളക്കാണ് ആത്മനിര്‍ഭര ഭാരതം എന്ന പദ്ധതി. അനാദികാലം മുതലേ ഭാരതീയര്‍ സ്വാതന്ത്ര്യവും സ്വാശ്രയത്വവും സ്വന്തം ജീവിതത്തില്‍ പരിപാലിച്ചിരുന്നു. ‘സ്വാതന്ത്ര്യം തന്നെ അമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം, പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം’ എന്ന് പാടിയ കവികയുടെ നാടാണ് ഭാരതം. സ്വധര്‍മ്മം സ്വാര്‍ത്ഥലേശമില്ലാതെ ലോകനന്മയ്ക്കായി അനുഷ്ഠിക്കാനാണ് ഭഗവദ്ഗീത ഉപദേശിക്കുന്നത്. സ്വധര്‍മ്മേ നിധനം ശ്രേയഃ പരധര്‍മ്മോ ഭയാവഹ എന്ന ഗീതാശ്ലോകവും സാന്ദര്‍ഭികമായി ഈ സന്ദേശമാണ് നല്‍കുന്നത്. ഈ ആപ്തവാക്യങ്ങളാണ് ആധുനിക കാലത്ത് ആത്മനിര്‍ഭര ഭാരതം പോലുള്ള സ്വാശ്രയ സങ്കല്പ്പങ്ങള്‍ക്കും വികസന പദ്ധതികള്‍ക്കുമുള്ള അടിസ്ഥാനം.

സ്വതന്ത്രഭാരതത്തെ സ്വാശ്രയഭാരതമായി മുന്നോട്ടു നയിക്കാന്‍ പുതിയ കാലത്ത് കമ്പ്യൂട്ടര്‍ ചിപ്പ് മുതല്‍ കപ്പലുകള്‍ വരെ (Chip to Ship) നാം ആഭ്യന്തരമായി ഉത്പാദിപ്പിക്കേണ്ടിയിരിക്കുന്നു. ഈ നൂതന കാഴ്ചപ്പാടോടു കൂടിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വികസിത ഭാരത ലക്ഷ്യവുമായി മുന്നോട്ടു കുതിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ ഉത്പാദക രാഷ്ട്രമായി അറിയപ്പെടുന്ന ഭാരതം സ്വന്തം കാലില്‍ നില്ക്കാനുള്ള ശേഷി കൈവന്നിട്ടുള്ള കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നത്.

ADVERTISEMENT

സ്വാശ്രയ ഭാരതം എന്നതാണ് നമ്മുടെ എക്കാലത്തെയും സ്വപ്‌നം. പക്ഷേ അത് യാഥാര്‍ത്ഥ്യമാക്കാന്‍ നാം ഏറെ വൈകി എന്നതാണ് വാസ്തവം. ഇന്ന് നാം ഈ കാര്യത്തില്‍ ഒരുപാട് മുന്നോട്ട് വന്നിരിക്കുന്നു. മെയ്ക് ഇന്‍ ഇന്ത്യയുടെ കരുത്തില്‍ അത്യന്താധുനിക യുദ്ധവിമാനങ്ങളും, നവീന ആയുധങ്ങളും, സാങ്കേതിക മേന്മ ഏറെ അവകാശപ്പെടാവുന്ന ഡിജിറ്റല്‍ ഉല്പ്പന്നങ്ങളും, കമ്പ്യൂട്ടറുകളും, ആകര്‍ഷകമായ മൊബൈല്‍ ഫോണുകളും, ആഡംബര കാറുകളും ഇന്ന് ഭാരതം തദ്ദേശീയമായി നിര്‍മ്മിക്കുന്നു. ഈ അടുത്ത കാലത്ത് ഉത്തര്‍പ്രദേശില്‍ ഉത്പാദനം ആരംഭിച്ച എകെ 203 തോക്ക് നിര്‍മ്മാണം ഒരു ഉദാഹരണമായി പറയാവുന്നതാണ്. ഭാരതത്തിന്റെ അത്യന്താധുനിക യുദ്ധസാമഗ്രികളുടെ ഒരു സാമ്പിള്‍ പ്രദര്‍ശനമായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന സൈനിക നടപടിയില്‍ ലോകം ദര്‍ശിച്ചത്.

ആയുധനിര്‍മ്മാണത്തിന്റെ ഒരു പുതിയ ആവാസവ്യവസ്ഥ മെയ്ക് ഇന്‍ ഇന്ത്യയുടെയും ആത്മനിര്‍ഭര ഭാരത് എന്ന സമഗ്രപദ്ധതിയുടെയും പൂര്‍ണതയെയാണ് സൂചിപ്പിക്കുന്നത്. ഇന്ന് മിസൈല്‍ സാങ്കേതിക വിജ്ഞാന രംഗത്ത് ഭാരതം വന്‍ശക്തിയായി മാറിക്കഴിഞ്ഞിരിക്കുന്നു. ഏത് തരം മിസൈലുകളും നിര്‍മ്മിക്കാനാവശ്യമായ സാങ്കേതിക പരിജ്ഞാനം ഇന്ന് ഭാരതത്തിന് സ്വന്തമാണ്. സ്വന്തമായി സാറ്റ്‌ലൈറ്റുകള്‍ കുറഞ്ഞ ചിലവില്‍ നിര്‍മ്മിക്കാനുള്ള സാങ്കേതികവിദ്യ ബഹിരാകാശരംഗത്ത് ഭാരതത്തെ മുന്‍നിരയിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. മിസൈല്‍ മാന്‍ എന്നറിയപ്പെടുന്ന എ.പി.ജെ. അബ്ദുള്‍ കലാമിനുള്ള ആദരമാണ് ഭാരതം ഈ രംഗത്ത് കൈവരിച്ച മികച്ച നേട്ടങ്ങള്‍.

സാമ്പത്തിക സാങ്കേതികവിദ്യയിലെ കുതിപ്പ്
സാമ്പത്തിക സാങ്കേതിക വിദ്യയില്‍ (Fin Tech) ഭാരതം ഏറെ മുന്നിലാണ്. ഈ രംഗത്ത് ഒരു വന്‍കുതിപ്പാണ് വരുംകാലങ്ങളില്‍ ഭാരതം ലക്ഷ്യമിടുന്നത്. ‘Platform for All, Progress for All’ എന്നതാണ് ഈ മേഖലയില്‍ മോദി സര്‍ക്കാരിന്റെ കാഴ്ചപ്പാട്. എല്ലാവര്‍ക്കുമൊപ്പം, എല്ലാവരെയും വിശ്വാസത്തിലെടുത്ത്, സകലരുടെയും പ്രയത്‌നത്തില്‍, എല്ലാവര്‍ക്കും ആശ്വാസം നല്‍കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ്. ‘ലോകഹിതം മമ കരണീയം’ എന്ന മുദ്രാവാക്യമാണ് മൂന്നാമതും തുടര്‍ച്ചയായി അധികാരത്തില്‍ വന്ന മോദി സര്‍ക്കാരിന്റെ വികസന മന്ത്രം. ഇത് തന്നെയാണ് Make in India, Make for the World എന്ന പുതിയ സമീപനത്തിന്റെ അടിസ്ഥാനം. ”ലോക സംഗ്രഹം” എന്ന മഹത്തായ ഗീതാവാക്യമാണ് ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന ആഗോള സന്ദേശം വ്യക്തമാക്കുന്നത്.

അത്യാഹിതങ്ങളെ അഥവാ ദുരന്തങ്ങളെ അവസരമാക്കി മാറ്റിയാണ് കോവിഡ് കാലത്ത് നാം സാങ്കേതികവിദ്യയെ വികസിപ്പിച്ചെടുത്തത്. ആവശ്യങ്ങളാണല്ലോ കണ്ടുപിടുത്തങ്ങളുടെ മാതാവ്. സകല ജനങ്ങള്‍ക്കും സ്വന്തമായി ഉപയോഗിക്കാന്‍ പറ്റുന്ന ഒരു പ്ലാറ്റ്‌ഫോമാണ് യൂണിഫൈഡ് പെയ്‌മെന്റ് ഇന്റര്‍ ഫെയ്‌സ് (UPI) എന്ന സാങ്കേതിക വിദ്യയിലൂടെ ഭാരതം വികസിപ്പിച്ചെടുത്തത്. ഈ സാമ്പത്തിക സാങ്കേതിക വിദ്യയിലൂടെയാണ് 2000 കോടി ഇടപാടുകളിലൂടെ പ്രതിവര്‍ഷം 25000 കോടിരൂപയുടെ ബിസിനസ്സ് ഭാരതത്തില്‍ നടത്തപ്പെടുന്നത്. ഭാരതത്തില്‍ നിര്‍മ്മിച്ച മൊബൈല്‍ ഫോണിലൂടെ, ഇന്ത്യന്‍ നിര്‍മ്മിത ചിപ് ഉപയോഗിച്ച്, സ്വന്തം സാമ്പത്തിക സാങ്കേതികവിദ്യയായ യുപിഐ ഉപയോഗിച്ചാണ് സാധാരണക്കാര്‍ ഇടപാടുകള്‍ നടത്തുന്നത്. ലോക്കല്‍ മാര്‍ക്കറ്റിലെ മത്സ്യവില്പ്പനക്കാരനും, ഉന്തുവണ്ടിയില്‍ കപ്പലണ്ടി വില്‍ക്കുന്നവനും, ഷോപ്പിങ് മാളിലെ കോടിപതി ബിസിനസ്സുകാരനും പണമിടപാടുകള്‍ നടത്തുന്നത് ”ഉള്ളം കൈയിലെ നെല്ലിക്ക” യെന്നോണം നാം കൈയില്‍ കൊണ്ടുനടക്കുന്ന മൊബൈല്‍ ഫോണിലൂടെയാണ്.

2014 ല്‍ മോദി സര്‍ക്കാര്‍ തുടങ്ങി വെച്ച മെയ്ക് ഇന്‍ ഇന്ത്യ പദ്ധതി പതിനൊന്നാം വര്‍ഷം ആഘോഷിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ നിര്‍മ്മാണത്തിന്റെ 55 ശതമാനവും ആഭ്യന്തരമായി യുപി സംസ്ഥാനത്താണ് നടക്കുന്നത്. സര്‍ക്കാരിന്റെ ഇ-മാര്‍ക്കറ്റ് പോര്‍ട്ടലായ ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റിലൂടെയാണ് (GeM) ഏകദേശം 25 ലക്ഷം സേവന ദാതാക്കള്‍ വ്യാപാരം നടത്തുന്നത്. ചെറുകിട കച്ചവട സ്ഥാപനങ്ങള്‍ക്കും സേവന ദാതാക്കള്‍ക്കും ഈ പോര്‍ട്ടല്‍ ഏറെ പ്രയോജനപ്രദമാണ്.

മോദിയുടെ ദസറ-ദീപാവലി സമ്മാനം
സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി വര്‍ഷം, 2047-ല്‍, വികസിത ഭാരതം സ്വപ്‌നം കാണുന്ന ഭാരതത്തിലെ ബഹുഭൂരിപക്ഷം സാധാരണക്കാര്‍ക്കും മോദിസര്‍ക്കാരിന്റെ ദസറ ദീപാവലി സമ്മാനമാണ് ജിഎസ്ടി 2.0 എന്ന രണ്ടാം ചരക്ക് സേവന നികുതി പരിഷ്‌ക്കാരം. മദ്ധ്യവര്‍ഗ്ഗ വിഭാഗത്തിന്റെ സാമ്പത്തിക വിനിമയശേഷി വര്‍ദ്ധിപ്പിക്കാന്‍ ജിഎസ്ടി നിരക്ക് പരിഷ്‌ക്കാരം വളരെയേറെ സഹായിക്കുന്നതാണ്. സാധാരണക്കാര്‍, പാവപ്പെട്ടവര്‍, കര്‍ഷകര്‍, സ്ത്രീകള്‍, ചെറുകിട കച്ചവടക്കാര്‍, സൂക്ഷ്മ ചെറുകിട മീഡിയം സംരംഭകര്‍ (M-S-M-E-)- എന്നിവര്‍ക്ക് സാങ്കേതികവിദ്യയുടെ സഹായത്താല്‍ മെച്ചപ്പെട്ട സേവനവും സാമ്പത്തിക നേട്ടവും പ്രദാനം ചെയ്യുക എന്നതാണ് മൂന്നാം മോദി സര്‍ക്കാരിന്റെ ലക്ഷ്യം. ഏകീകൃത നികുതി സമ്പ്രദായവും (GST), ഉത്പന്നങ്ങളുടെ ഏകോപനവും (ODOP) പുതിയ കാലത്ത് രാജ്യത്തെ പുരോഗതിയിലേയ്ക്ക് നയിക്കുന്നതാണ്. രാജ്യത്തിന്റെ വികസനത്തിന് സാങ്കേതികവിദ്യയിലെ സ്വാശ്രയത്വം ഏറെ നിര്‍ണായകമാണ്.

പോയ പതിറ്റാണ്ടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പിലാക്കിയ നിരവധി സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ ഭാരതത്തിന്റെ വാണിജ്യ-വ്യാപാര രംഗത്തിന് നല്‍കിയ കരുത്ത് വളരെ വലുതാണ്. 6.8 ശതമാനം വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തുന്ന ഭാരതം ആഗോള ജിഡിപിയുടെ അഞ്ചിലൊന്ന് സംഭാവന ചെയ്യുന്നു എന്നത് എടുത്തു പറയാവുന്നതാണ്. ജിഎസ്ടി പോലുള്ള സാമ്പത്തിക പരിഷ്‌ക്കാരങ്ങളിലൂടെ ഭാരതത്തിന്റെ ആഭ്യന്തര വരുമാനവും, ആഭ്യന്തര ഉപഭോഗവും വര്‍ദ്ധിച്ചിരിക്കുന്നു. മദ്ധ്യവിഭാഗത്തിന്റെ വാര്‍ഷിക വരുമാനവും, വാങ്ങല്‍ശേഷിയും, ജീവിതനിലവാരവും വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിച്ചു. ജിഎസ്ടി 2.0 ലൂടെ സര്‍ക്കാര്‍ ലക്ഷ്യമിട്ടത് ഭാരതത്തിന്റെ ആഭ്യന്തര ഉപഭോഗ വര്‍ദ്ധനവും, നിത്യോപയോഗ സാധനങ്ങളുടെ വില്പ്പനയിലെ വര്‍ദ്ധനവുമാണ്.

മദ്ധ്യവര്‍ഗ്ഗത്തിന്റെ സാമ്പത്തിക ശേഷിയും ഉപഭോഗ ശീലങ്ങളും വിപണിയെ ഏറെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. മോദി സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌ക്കാരങ്ങളുടെ കേന്ദ്രബിന്ദു മദ്ധ്യവര്‍ഗ്ഗ ഇടത്തരക്കാരുടെ വിഭവശേഷി വര്‍ദ്ധിപ്പിക്കുക എന്നതാണ്. ഇവരുടെ സാമ്പത്തിക ഉന്നമനങ്ങള്‍ക്കാണ് മോദി സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ ഊന്നല്‍ നല്‍കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഒരു ദശാബ്ദക്കാലം കൊണ്ട് സാധ്യമാക്കിയ പരിഷ്‌കാരങ്ങളുടെ പരിണതഫലമാണ് ഇന്ന് കൈവരിച്ച ആഗോള സാമ്പത്തിക രംഗത്തെ നാലാം സ്ഥാനം. ആഗോള വളര്‍ച്ചയില്‍ പതിനാറു ശതമാനത്തിലധികം സംഭാവന ചെയ്യാന്‍ കെല്പ്പുള്ള ഭാരതം 2028 ല്‍ ജര്‍മ്മനിയെ പിന്തള്ളി മൂന്നാം സ്ഥാനത്തേക്ക് കുതിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ സൂചിപ്പിക്കുന്നത്.

സാങ്കേതിക രംഗത്തെ പുതിയ കാല്‍വെയ്പ്പുകള്‍
സെമി കണ്ടക്ടര്‍ മേഖലയിലെ പുത്തനുണര്‍വ് ഭാരതത്തെ സംബന്ധിച്ചിടത്തോളം പ്രത്യേക പ്രാധാന്യമുള്ള ഒന്നാണ്. ഈ മേഖലയിലെ സ്വാശ്രയ ചിന്തകള്‍ ഭാരതത്തിന്റെ വികസന സങ്കല്പ്പങ്ങള്‍ക്ക് പുതിയ ഒരു ദിശാബോധം നല്‍കുന്നു. നിര്‍മ്മാണത്തിലും രൂപകല്പ്പനയിലുമുള്ള ഭാരതത്തിന്റെ സവിശേഷ വൈദഗ്ധ്യം പരമാവധി പ്രയോജനപ്പെടുത്തി രാജ്യത്തെ സെമികണ്ടക്ടര്‍ മേഖലയുടെ ആഗോള തലസ്ഥാനമാക്കാനാണ് മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ രംഗത്തെ ഇപ്പോഴത്തെ ഇറക്കുമതി പരമാവധി കുറച്ച് സെമികണ്ടക്ടര്‍ നിര്‍മ്മാണത്തിലും രൂപകല്പ്പനയിലും വിപ്ലവകരമായ മാറ്റം കൊണ്ടുവരാനാണ് ശാസ്ത്ര സാങ്കേതിക വിദഗ്ധര്‍ പരിശ്രമിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ ശതാബ്ദിവര്‍ഷത്തില്‍ വികസിതഭാരത ലക്ഷ്യം കൈവരിക്കാന്‍ പരിശ്രമിക്കുന്ന നമ്മളെ സംബന്ധിച്ചിടത്തോളം സെമികണ്ടക്ടര്‍ രംഗത്തെ സ്വയംപര്യാപ്തത ഒഴിച്ചു കൂടാനാവാത്തതാണ്.

സെമികണ്ടക്ടര്‍ മിഷന്റെ പ്രവര്‍ത്തനവും സെമിക്കോണ്‍ ഇന്ത്യ പദ്ധതിയും പ്രതീക്ഷിച്ച രീതിയില്‍ തന്നെയാണ് മുന്നോട്ടുപോകുന്നത്. സര്‍ക്കാരിന്റെ 75000 കോടി രൂപയുടെ നിക്ഷേപവും ഈ രംഗത്തെ സ്വകാര്യ-വിദേശ കമ്പനികളുടെ പങ്കാളിത്തവും സെമികണ്ടക്ടര്‍ മേഖലയുടെ പ്രവര്‍ത്തനം രാജ്യവ്യാപകമായി വിപുലീകരിക്കാന്‍ സഹായകരമായിട്ടുണ്ട്. ആഗോളമായി നിലനില്‍ക്കുന്ന അസ്വസ്ഥതകളും, രാജ്യത്ത് മൈക്രോ പ്രൊസസ്സറുകളുടെയും മെമ്മറി ചിപ്പുകളുടെയും വര്‍ദ്ധിച്ച തോതിലുള്ള ആവശ്യകതയും ഭാരതത്തെ സെമികണ്ടക്ടര്‍ രംഗത്തെ നിര്‍ണായക ശക്തിയായി നിലനിര്‍ത്താന്‍ പോരുന്നവയാണ്.
ചിപ്പിന്റെ രൂപകല്പ്പനയിലാണ് ഭാരതത്തിന്റെ കരുത്ത്. അതുകൊണ്ട് തന്നെ ഇതിലാണ് ഭാരതം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഉയര്‍ന്ന സാങ്കേതികവിദ്യ വികസിപ്പിച്ച് ഇതിന്റെ പ്രവര്‍ത്തനം കൂടുതല്‍ ഇടങ്ങളിലേയ്ക്ക് വ്യാപിക്കുക എന്നതിനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്. മെയ്ക് ഇന്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരത് എന്നീ പദ്ധതികളുടെ ഭാഗമായി ഐഎസ്ആര്‍ഒ, ഐഐടി മദ്രാസ് എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ബഹിരാകാശ ആവശ്യങ്ങള്‍ക്കായുള്ള ചിപ്പ് നിര്‍മ്മാണത്തിലും ഡിസൈനിലും ഫാബ്രിക്കേഷനിലുമാണ് നമ്മള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. തന്ത്രപരമായ പ്രാധാന്യമുള്ള ഈ മേഖലയുടെ വികസനത്തിന് സര്‍ക്കാരിന്റെ സ്വാശ്രയ ചിന്തകള്‍ ഏറെ ഫലപ്രദമാണ്.

തന്ത്രപ്രധാനമായ ഈ മേഖലയുടെ വികസനം അന്താരാഷ്ട്ര വിതരണ ശൃംഖലയിലെ ഭാരതത്തിന്റെ ശക്തമായ സാന്നിധ്യം ഉറപ്പാക്കാന്‍ ഉപകരിക്കുന്നതാണ്. മാറി വരുന്ന ഭൗമരാഷ്ട്രീയ സാഹചര്യത്തില്‍ ഇത് അനിവാര്യവും നിര്‍ണായകവുമാണ്. അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് ട്രംപിന്റെ H-1B- വിസ നടപടിയെ പ്രതിരോധിക്കാനും, ഭാരതത്തിലെ നിപുണരായ യുവജനങ്ങള്‍ക്ക് അവസരങ്ങള്‍ നല്‍കി ഈ മേഖലയിലേക്ക് ആകര്‍ഷിക്കാനും സെമികണ്ടക്ടര്‍ മേഖലയുടെ വികസനം അത്യാവശ്യമാണ്.

ആധുനിക കാലത്ത് ശാസ്ത്ര സാങ്കേതിക സ്വാശ്രയത്വത്തിന്റെ സൂത്രവാക്യം സെമി കണ്ടക്ടര്‍ മേഖലയുടെ സുസ്ഥിരവികസനമാണ്. ചിപ്പ് നിര്‍മ്മാണത്തിലും രൂപകല്പ്പനയിലും ഭാരതം നടപ്പിലാക്കുന്ന വിപ്ലവകരമായ പരിവര്‍ത്തനങ്ങള്‍ ലോക വാണിജ്യരംഗത്തിന്റെ ഗതി നിര്‍ണയിക്കാന്‍ പോരുന്നതാണ്. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെ നട്ടെല്ല് എന്ന് വിശേഷിക്കാവുന്ന ചിപ്പ് നിര്‍മ്മാണം ഡിജിറ്റലൈസ് ചെയ്യേണ്ടത് ഭാരതത്തിന്റെ സാമ്പത്തിക രംഗത്തിന് ഒഴിച്ചുകൂടാനാവാത്തതാണ്. രാജ്യം വികസിപ്പിച്ചെടുത്ത ഡിജിറ്റല്‍ ആവാസ വ്യവസ്ഥയാണ് സ്മാര്‍ട്ട് ഫോണ്‍, അത്യന്താധുനിക മെഡിക്കല്‍ ഉപകരണങ്ങള്‍, അതിസാങ്കേതികത ആവശ്യമുള്ള ബഹിരാകാശ നിലയങ്ങള്‍ എന്നിവയെ നിയന്ത്രിക്കുന്നത്. സമീപഭാവിയില്‍ നൂറ് കോടി ബില്യന്‍ ഡോളര്‍ വിപണമൂല്യം പ്രതീക്ഷിക്കുന്ന ഇന്ത്യന്‍ സെമികണ്ടക്ടര്‍ വ്യവസായം മെയ്ക് ഇന്‍ ഇന്ത്യയിലൂടെ ഭാരതത്തിന്റെ സ്വയം പര്യാപ്തതയാണ് ലക്ഷ്യമിടുന്നത്. ശാസ്ത്ര സാങ്കേതിക മേഖലയുടെ സ്വയം പര്യാപ്തതയിലൂടെ വേണം നാം വികസിത ഭാരതം കെട്ടിപ്പടുത്താന്‍. ആധുനിക ശാസ്ത്ര സാങ്കേതികവിദ്യയും വര്‍ദ്ധിച്ചു വരുന്ന ഡിജിറ്റല്‍ സംവിധാനങ്ങളും ഭാരതത്തിന്റെ സ്വാശ്രയ സങ്കല്പ്പത്തിന് കരുത്തു പകരുന്നതാണ്. ഭാരതത്തിന്റെ ഭാവി വികസനത്തെ ഏറെ സ്വാധീനിക്കുന്ന ഈ മേഖലയുടെ അനന്ത സാധ്യതകള്‍ പരമാവധി വികസിപ്പിച്ച് ആഗോള വിപണിയില്‍ ആധിപത്യം സ്ഥാപിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. മേക്ക് ഇന്‍ ഇന്ത്യ മേക്ക് ഫോര്‍ ദാ വേള്‍ഡ് എന്ന മുദ്രാവാക്യം മുറുകെ പിടിച്ചാണ് ഭാരതം മുന്നോട്ടുപോകുന്നത്. വികസനത്തില്‍ വിശ്വഗുരുസ്ഥാനം ലക്ഷ്യമിടുന്ന ഭാരതത്തിന് സെമി കണ്ടക്ടര്‍ മേഖലയിലെ സ്വയംപര്യാപ്തത ഒരു സാധ്യതയും ഒപ്പം സാക്ഷാത്കാരവുമാണ്.

(കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല മാനേജ്‌മെന്റ് വിഭാഗം മുന്‍ പ്രെഫസറും ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന അധ്യക്ഷനുമാണ് ലേഖകന്‍.)

 

Tags: ആത്മനിര്‍ഭര ഭാരതംമെയ്ക് ഇന്‍ ഇന്ത്യ
ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies