Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

സ്ത്രീവിരുദ്ധമായ മതപ്രമാണങ്ങള്‍ (മുസ്ലിം സ്ത്രീകളും ഭരണഘടനയിലെ ലിംഗസമത്വവും-5)

സന്തോഷ് ബോബൻസന്തോഷ് ബോബൻ
24 October 2025

സ്ത്രീ, അവള്‍ പുരുഷന്മാര്‍ക്ക് രസിക്കാനും സുഖിക്കാനും ഭോഗിക്കാനും ആജ്ഞാപിക്കാനും ആരോഗ്യമുള്ള കാലത്തോളം പ്രസവിക്കാനും അനുസരണ പഠിപ്പിക്കാനും തല്ലാനുമൊക്കെയുള്ള ഒരു സ്വകാര്യസ്വത്തായിട്ടാണ് കണക്കാക്കിയിട്ടുള്ളത്. ഒരു സാധനം എന്ന് പോലും സ്ത്രീയെ വിളിക്കുന്നുണ്ട്. പുരുഷന് സ്ത്രീയുടെ മേല്‍ ഒരുപാട് അവകാശധികാരങ്ങളൊക്കെ ഉണ്ടെങ്കിലും തിരിച്ച് സ്ത്രീക്ക് പുരുഷന്റെ മേല്‍ നിയന്ത്രണങ്ങളോ അധികാരങ്ങളോ അവകാശങ്ങളോ ഒന്നുമില്ല. പുരുഷന് സ്ത്രീയുടെ മേല്‍ അവന്റെ ആജ്ഞകള്‍ക്കനുസരിച്ചുള്ള ലൈംഗിക അടിമത്തമല്ലാതെ മറ്റൊന്നും കാണുന്നില്ല ”സ്ത്രീകള്‍ക്ക് നീതിപൂര്‍വമായ ബാധ്യതകള്‍ ഉള്ളതുപോലെ അവകാശങ്ങളുമുണ്ട്. പുരുഷന്മാര്‍ക്ക് അവരെക്കാള്‍ പദവിയുണ്ട്” എന്ന സ്ത്രീപക്ഷമെന്ന് തോന്നിക്കാവുന്ന ഖുര്‍ആന്‍ വചനം പോലും സ്ത്രീപക്ഷമല്ല. പുരുഷന്മാര്‍ക്ക് സ്ത്രീകളെക്കാള്‍ പദവിയുണ്ട്” എന്ന് പറഞ്ഞതോടെ അത് കഴിഞ്ഞു. സ്ത്രീക്ക് ജീവിത ചെലവ് നല്‍കേണ്ടത് പുരുഷന്റെ ബാധ്യതയായതു പോലെ ഗൃഹസേവനങ്ങള്‍ നിര്‍വഹിക്കേണ്ടത് സ്ത്രീയുടെ ബാധ്യതയാണ്.

Google NewsAdd Kesari Weekly as a preferred source on Google

ആത്മാര്‍ത്ഥതയുള്ള ലൈംഗികത അത് അടിസ്ഥാനപരമായി പരസ്പരമുള്ള സ്വാര്‍ത്ഥതയാണ്. അത് കൈമറിയാന്‍ ആരും ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ട് തന്നെ തന്റെ സ്വത്തുക്കള്‍ മറ്റൊരാള്‍ കൊണ്ടുപോയി അനുഭവിക്കുന്നത് മനഃശാസ്ത്രപരമായി പുരുഷന്മാര്‍ ഇഷ്ടപ്പെടുന്നില്ല. മുഹമ്മദ് നബിക്ക് ശേഷം നബിയുടെ ഭാര്യമാര്‍ പുനര്‍വിവാഹം ചെയ്യാതിരിക്കുവാന്‍ വേണ്ടി അള്ളാഹു അവരെ വിശ്വാസികളുടെ അമ്മമാരായി പ്രഖ്യാപിച്ചു കൊണ്ട് ആയത്ത് ഇറക്കി കൊടുത്തു. ഖുറാന്‍ 33-6. അതായത് തന്റെ കാലശേഷം തന്റെ ഭാര്യമാര്‍ മറ്റുള്ളവരുടെ കൈകളില്‍ എത്തുന്നത് മുഹമ്മദ് നബി ഇഷ്ടപ്പെട്ടിരുന്നില്ലെന്ന് ചുരുക്കം.

സ്ത്രീയുടെ വ്യക്തിത്വത്തെ വലിയ സംശയത്തോടെയാണ് ഇസ്ലാം സമീപിച്ചിട്ടുള്ളത്. പുരുഷന്മാരാല്‍ നിയന്ത്രിക്കപ്പെട്ടില്ലെങ്കില്‍ സ്ത്രീകള്‍ വലിയ കുഴപ്പങ്ങളില്‍ ചെന്ന് ചാടും എന്ന മുന്‍വിധിയാണ് ഇസ്ലാമില്‍ ഉടനീളം കാണുവാന്‍ കഴിയുക. ഇസ്ലാമിലെ സ്ത്രീകളെ പുരുഷന്മാരുടെ വരുതിയിലാക്കിയിട്ടുള്ള നിരവധി ഖുറാന്‍ സൂക്തങ്ങള്‍ ഉണ്ട്. അതില്‍ ഖുറാനിലെ ഒരു ആയത്ത് ഇങ്ങനെയാണ്. ‘പുരുഷന്മാര്‍ സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു. അവരില്‍ ചിലരെ (പുരുഷന്മാരെ) ചിലരെക്കാള്‍ (സ്ത്രീകളെക്കാള്‍) ഉല്‍കൃഷ്ടരാക്കിയതുകൊണ്ടും അവര്‍ (പുരുഷന്മാര്‍)തങ്ങളുടെ ധനത്തില്‍ നിന്ന് അവര്‍ക്ക് (സ്ത്രീകള്‍ക്ക്)ചെലവു ചെയ്യുന്നതുകൊണ്ടുമാണ് അങ്ങിനെ നിശ്ചയിച്ചിട്ടുള്ളത്. അതുകൊണ്ട് ഉത്തമ സ്ത്രീകള്‍ അനുസരണമുള്ളവരും അല്ലാഹു അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചിരിക്കയാല്‍ ഭര്‍ത്താക്കന്മാരുടെ സാന്നിദ്ധ്യത്തില്‍ അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നവരുമാണ്. ഏതെങ്കിലും സ്ത്രീകള്‍ അനുസരണക്കേടു കാണിക്കുമെന്നു ഭയപ്പെടുന്നുവെങ്കില്‍ അവരെ ഉപദേശിക്കുക. അത് ഫലിക്കാതിരുന്നാല്‍ ശയന സ്ഥാനങ്ങളില്‍ അവരെ വെടിയുക. അതും ഫലിച്ചില്ലെങ്കില്‍ അവരെ അടിക്കുക. അങ്ങിനെ നിങ്ങള്‍ക്ക് കീഴടങ്ങിയാല്‍ അവരെ സംബന്ധിച്ച് മറ്റൊരു മാര്‍ഗവും അന്വേഷിക്കരുത്. തീര്‍ച്ചയായും അല്ലാഹു ഉന്നതനും വലിയവനുമാകുന്നു.’ 4:34

ADVERTISEMENT

സ്ത്രീ ശരീരത്തെക്കുറിച്ച് വളരെ തെറ്റായ നിഗമനങ്ങളാണ് വളരെ ആധികാരികം എന്ന രീതിയില്‍ മുസ്ലിം പ്രമാണങ്ങളില്‍ ഉള്ളത്. ഫിഖ്ഹുസ്സുന്ന: എന്ന കര്‍മശാസ്ത്രത്തില്‍ ആര്‍ത്തവം (ഹൈദ്) എന്ന ഭാഗത്ത് പ്രായത്തെക്കുറിച്ച് പറയുന്നു. ‘ ഭൂരിപക്ഷം (മത) പണ്ഡിതന്മാരുടെയും അഭിപ്രായം സ്ത്രീകള്‍ക്ക് ഒമ്പത് വയസ്സെത്തുന്നതിന് മുമ്പായി ആര്‍ത്തവകാലം ആരംഭിക്കുകയില്ലെന്നാണ്. ഈ പ്രായമെത്തുന്നതിന് മുമ്പുണ്ടാകുന്ന പക്ഷം അത് ആര്‍ത്തവരക്തമായിരിക്കില്ല രോഗം കാരണമോ ശാരീരിക തകരാറ് മൂലമോ ഉണ്ടാകുന്നതായിരിക്കും. ആര്‍ത്തവം ജീവിത കാലത്തിന്റെ അവസാനം വരെ നീണ്ടുനില്‍ക്കാവുന്നതാണ്. ഇന്ന പ്രായം വരെ മാത്രമേ അതുണ്ടാവുകയുള്ളുവെന്നതിന് യാതൊരു തെളിവും വന്നിട്ടില്ല. അതിനാല്‍ കിഴവിയായ ശേഷവും രക്തവിസര്‍ജനമുണ്ടാകുന്ന പക്ഷം അതും ആര്‍ത്തവമായി വിചാരിക്കണം.

ശാസ്ത്രം വളരെയേറെ വികസിച്ച ഒരു കാലഘട്ടത്തില്‍ നമ്മള്‍ ജീവിക്കുമ്പോഴും ഇസ്ലാം ഇപ്പോഴും ആറാം നുറ്റാണ്ടിലെ അറബിനാട്ടിലെ നാട്ടുവര്‍ത്തമാനങ്ങളാണ് വൈദ്യശാസ്ത്രത്തിലെ വലിയ മതശാസ്ത്രങ്ങളായി അവതരിപ്പിച്ചു കൊണ്ടിരിക്കുന്നത്. ആ നാട്ടിലെ സ്ത്രീകള്‍ പറയുന്ന അവരുടെ ശാരീരിക പ്രശ്‌നങ്ങള്‍ കേട്ട് നബിയും ആ കാലത്തെ മതപണ്ഡിതന്മാരും എത്തിയ നിഗമനങ്ങളാണ് മേല്‍ വായിച്ചത്. ആര്‍ത്തവത്തെക്കുറിച്ച് മാത്രമല്ല പ്രസവരക്തത്തെക്കുറിച്ചും രക്തസ്രാവത്തെക്കുറിച്ചുമെല്ലാം സ്ത്രീകള്‍ പറഞ്ഞ അനുഭവങ്ങള്‍ കേട്ട് നബി അടക്കമുള്ള മതപണ്ഡിതന്മാര്‍ എത്തിയിട്ടുള്ള നിഗമനങ്ങള്‍ ഇതോടൊപ്പം ഈ ഗ്രന്ഥത്തിലുണ്ട്.

പ്രകൃതി സ്ത്രീക്ക് നല്‍കിയിട്ടുള്ള സ്വഭാവികമായ ബുദ്ധിയെപ്പോലും ഇസ്ലാം അംഗീകരിക്കുന്നില്ല. ഇസ്‌ലാമില്‍ സ്ത്രീ വെറും ലൈംഗിക ജീവിയാണ്. തിര്‍മിദി ഹദീസ് ‘യുദ്ധത്തില്‍ പിടിക്കപ്പെട്ട ഗര്‍ഭിണികളായ അടിമസ്ത്രീകള്‍ പ്രസവിക്കുന്നത് വരെ അവരുമായി ലൈംഗിക ബന്ധം പുലര്‍ത്തുന്നത് നബി വിരോധിച്ചു ‘(ഹദീസ് 1564)’ എന്നുവെച്ചാല്‍ അടിമ സ്ത്രീയുടെ പ്രസവം കഴിഞ്ഞാല്‍ അവളെ ഭോഗിച്ച് തുടങ്ങാം. ബുഖാരി ഹദിസ് 203. അബുസഈദില്‍ ഖുദ്രിയില്‍ നിന്ന്: നബി ബലി പെരുന്നാള്‍ ദിവസമോ ചെറിയ പെരുന്നാള്‍ ദിവസമോ നമസ്‌ക്കാരത്തിന് പുറപ്പെട്ടു. സ്ത്രീകളുടെ അടുത്ത് ചെന്ന് പറഞ്ഞു. സ്ത്രീ സമൂഹമേ, നിങ്ങള്‍ ധര്‍മം ചെയ്യുക. നരകവാസികളില്‍ ഏറെയും നിങ്ങളായാണ് എന്നെ കാണിച്ചിരിക്കുന്നത്. അവര്‍ ചോദിച്ചു. അല്ലാഹുവിന്റെ ദൂതരേ, എന്തുകൊണ്ടാണിത്? നബി പറഞ്ഞു. ജീവിത പങ്കാളിയോട് നന്ദികേട് കാണിക്കുന്നു. ദൃഢചിത്തരായ പുരുഷന്മാരുടെ ഹൃദയങ്ങളെ കൂടുതലിളക്കാന്‍ നിങ്ങളിലെ ബുദ്ധിയും ദീനും കുറഞ്ഞ സ്ത്രീകളേക്കാള്‍ പാടവമുള്ള ആരെയും ഞാന്‍ കണ്ടിട്ടില്ല. അവര്‍ ചോദിച്ചു. നബിയേ ബുദ്ധിയിലും ദീനിലും ഞങ്ങള്‍ക്കെന്താണ് കുറവ് ? നബി പറഞ്ഞു. പുരുഷന്റെ സാക്ഷ്യത്തിന്റെ പകുതിയല്ലേ സ്ത്രീയുടെ സാക്ഷ്യം. അവര്‍ പറഞ്ഞു അതെ. നബി പറഞ്ഞു. അവളുടെ ബുദ്ധിയുടെ കുറവുകാരണമാണിത്. തുടര്‍ന്ന് നബി ചോദിച്ചു. ആര്‍ത്തവമുണ്ടായാല്‍ അവള്‍ നമസ്‌ക്കാരവും നോമ്പും ഉപേക്ഷിക്കാറില്ലേ? അവര്‍ പറഞ്ഞു അതെ. നബി അരുളി ദീനിന്റെ (വിശ്വാസത്തിന്റെ)കുറവില്‍ പെട്ടതാണിത് (ഹദീസ് 203).

എന്തെല്ലാം ആരോപണങ്ങളാണ് മേല്‍ ഹദിസില്‍ സ്ത്രീകള്‍ക്ക് നേരെയുള്ളത്. നരകവാസികള്‍, പങ്കാളിയോട് നന്ദികേട് കാണിക്കുന്നവര്‍, ദൃഢ ചിത്തരായ ആണുങ്ങളുടെ പോലും ഹൃദയങ്ങളെ ഇളക്കുന്നു, ബുദ്ധിയും ദീനും കുറഞ്ഞവര്‍ എന്നിങ്ങനെ പോകുന്നു.

മുഹമ്മദിന്റെ മനസ്സില്‍ സ്ത്രീകള്‍ എങ്ങിനെയായിരുന്നു ഹൃദയങ്ങള്‍ ഇളക്കിയിരുന്നതെന്ന് തെളിയിക്കുന്ന ഒരു ചെറിയ ബുഖാരി ഹദീസ് എഴുതാം. ഉമ്മുസലമയില്‍ നിന്ന്: ഒരു രാത്രി പെട്ടെന്ന് നബി ഉണര്‍ന്നു. പിന്നെ പറഞ്ഞു. അല്ലാഹു എത്ര പരിശുദ്ധന്‍. എന്തൊക്കെ കുഴപ്പങ്ങളാണ് ഇന്ന് രാത്രി ഉണ്ടായത്. എത്രയെത്ര ഖജനാവുകളാണ് ഇന്ന് തുറക്കപ്പെട്ടത്. കിടപ്പറകളില്‍ ഉറങ്ങിക്കൊണ്ടിരിക്കുന്ന സ്ത്രീകളെ ഉണര്‍ത്തുക. ഇഹലോകത്ത് വസ്ത്രം ധരിച്ച എത്ര സ്ത്രീകളാണ് പരലോകത്ത് നഗ്‌നരായിട്ടുള്ളത്. (ഹദീസ് 94)ഏക സ്രഷ്ടാവിന്റെ അവസാന പ്രവാചകന്‍ ഉറങ്ങുമ്പോഴും നഗ്‌നരായ സ്ത്രീകളെ സ്വപ്‌നം കണ്ടാണ് ഉറങ്ങിയിരുന്നതെന്ന് പറയാം.

ഇസ്ലാം മതപ്രമാണം അടിസ്ഥാനപരമായി 100%ഉം സ്ത്രീവിരുദ്ധമാണ്. അത് സ്ത്രീക്ക് മുമ്പില്‍ വെക്കുന്നത് ഒന്നിനു പുറകേ ഒന്നായി ‘അരുത് ‘കള്‍ മാത്രമാണ്. മാത്രമല്ല നബിവചനങ്ങളായി പറയുന്ന നിരവധി കാര്യങ്ങള്‍ യുക്തിരഹിതവും അടിസ്ഥാനമില്ലാത്തതുമാണ്. ഭര്‍ത്താവിന് ഇഷ്ടമല്ലാത്തതും വീട്ടില്‍ നിന്ന് അകന്ന് നില്‍ക്കുന്നതുമായ തൊഴിലുകള്‍ സ്ത്രീകള്‍ ചെയ്യുന്നത് മതം വിലക്കിയിട്ടുണ്ട്. സ്വതന്ത്രമായി തീരുമാനം എടുക്കാനുള്ള കഴിവ് ഇസ്ലാം സ്ത്രീക്ക് നല്‍കുന്നില്ല. എല്ലാം ഭര്‍ത്താവിലൂടെ വേണം. ഭര്‍ത്താവിന്റെ ഇഷ്ടങ്ങളാണ് അവളുടെ ഇഷ്ടങ്ങള്‍. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഭര്‍ത്താവാണ് അവളെ പഠിപ്പിക്കേണ്ടത്. അല്ലാഹു നിര്‍ബന്ധമാക്കിയ കര്‍മങ്ങളെക്കുറിച്ചുള്ള പഠനമാണ് നിര്‍ബന്ധ വിദ്യാഭ്യാസം.
കര്‍മ ശാസ്ത്രയിലെ വിവാഹത്തിലെ കൈകാര്യധികാരത്തില്‍ ഭാര്യയെ മര്യാദ പഠിപ്പിക്കുന്നതിനെക്കുറിച്ച് ഇങ്ങനെ പറയുന്നു. ഭാര്യയെ മര്യാദ പഠിപ്പിക്കല്‍ എന്നാണ് അതിന്റെ തലവാചകം തന്നെ. ‘ അനുസരണക്കേട് കാണിക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ക്കാശങ്കയുള്ള ഭാര്യമാരാണെങ്കില്‍ അവരെ നിങ്ങള്‍ ഉപദേശിക്കുക. കിടപ്പറകളില്‍ അവരുമായി അകന്നു നില്‍ക്കുക. അവരെ അടിക്കുകയും ചെയ്തുകൊള്‍ക. അങ്ങിനെ അവര്‍ അനുസരിക്കുന്ന പക്ഷം പിന്നീട് അവരുടെ മേല്‍ കുറ്റം ചാര്‍ത്താന്‍ മാര്‍ഗം തേടി പോകരുത്.

ഭര്‍ത്താവിന്റെ കല്‍പ്പനകള്‍ ധിക്കരിക്കുക, കിടപ്പറയില്‍ നിസ്സഹകരിക്കുക, സമ്മതമില്ലാതെ പുറത്ത് പോകുക തുടങ്ങിയ കാര്യങ്ങളെല്ലാം അനുസരണക്കേടില്‍ ഉള്‍പ്പെടുന്നു. അല്ലാഹുവിനെക്കുറിച്ച് ഓര്‍മപ്പെടുത്തുക. ദൈവശിക്ഷയെക്കുറിച്ച് ഭയപ്പെടുത്തുക. ഭര്‍ത്താവിന്റെ അവകാശങ്ങളെക്കുറിച്ചും അവളുടെ ബാധ്യതയെക്കുറിച്ചും അനുസരണക്കേടിന്റെയും ധിക്കാരത്തിന്റെയും ദൂഷ്യങ്ങളെക്കുറിച്ചും എല്ലാം അവളെ ഓര്‍മിപ്പിക്കുക. വസ്ത്രം, ഭക്ഷണം തുടങ്ങിയ ജീവിത ചിലവുകള്‍ നിഷേധിക്കുമെന്ന് ഭീഷണിപ്പെടുത്തുക തുടങ്ങിയവയാണ് ഉപദേശിക്കുക. സഹശയനം ഉപേക്ഷിക്കലാണ് കിടപ്പറയില്‍ അകന്നു നില്‍ക്കല്‍. എന്നാല്‍ പരസ്പരം മിണ്ടാതെ നടക്കല്‍ മൂന്ന് ദിവസത്തിലധികം പാടുള്ളതല്ല. നബി പറഞ്ഞു. ‘നിങ്ങള്‍ വെറുക്കുന്ന ആരെയും നിങ്ങളുടെ മെത്തയില്‍ ചവിട്ടാനനുവദിക്കാതിരിക്കുക അവര്‍ക്ക് നിങ്ങളോടുള്ള ബാധ്യതയാണ്. അങ്ങനെ അവര്‍ ചെയ്യുകയാണെങ്കില്‍ അവരെ പരിക്കേല്‍ക്കാത്ത വിധത്തില്‍ പ്രഹരിച്ച് കൊള്ളുക.’

അടിക്കേണ്ടി വരുമ്പോള്‍ മുഖവും മറ്റു മര്‍മ്മസ്ഥാനങ്ങളും ഒഴിവാക്കണം. കാരണം പ്രഹരത്തിന്റെ ഉദ്ദേശം മര്യാദ പഠിപ്പിക്കുക മാത്രമാണ്. നശിപ്പിക്കുകയല്ല. നീ ഭക്ഷിച്ചാല്‍ അവളെയും ഭക്ഷിപ്പിക്കുക. ഉടുത്താല്‍ അവളെയും ഉടുപ്പിക്കുക. മുഖത്തടിക്കരുത്. വഷളാക്കരുത്. വീട്ടില്‍ വെച്ചല്ലാതെ വെടിഞ്ഞ് നില്‍ക്കുകയുമരുത്.

ഒരു പുരുഷന്‍ ഒരേസമയം നാലില്‍ കൂടുതല്‍ ഭാര്യമാരെ വെച്ചുകൊണ്ടിരിക്കുന്നത് ഇസ്ലാമില്‍ നിഷിദ്ധമാകുന്നു. ഇതിന് അള്ളാഹുവിന്റെ ആയത്ത് ഉണ്ട്. ‘അനാഥകളുടെ കാര്യത്തില്‍ നീതി പാലിക്കുകയില്ലെന്ന് ഭയപ്പെടുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്ന സ്ത്രീകളില്‍ നിന്നും രണ്ടോ മൂന്നോ നാലോ വീതം വിവാഹം ചെയ്ത് കൊള്ളുക. അവര്‍ക്കിടയില്‍ നീതി പാലിക്കാനാകില്ലെന്ന് നിങ്ങള്‍ ആശങ്കപ്പെടുന്നുവെങ്കില്‍ ഒരു സ്ത്രീയെ മാത്രം വിവാഹം ചെയ്യുക അല്ലെങ്കില്‍ യുദ്ധ തടവുകാരായി നിങ്ങള്‍ ഉടമപ്പെടുത്തിയ സ്ത്രീകളെ സ്വീകരിക്കുക. നിങ്ങള്‍ നീതിയില്‍ നിന്ന് വ്യതിചലിക്കാതിരിക്കുവാന്‍ അതാണ് ഏറ്റവും നല്ലത്. ‘ഒരാള്‍ തന്റെ വിവാഹ ഉടമ്പടിയില്‍ താന്‍ ബഹുഭാര്യത്വം സ്വീകരിക്കുകയില്ലെന്ന് ഉടമ്പടി ചെയ്താല്‍ അത് പാലിക്കുവാന്‍ അയാള്‍ ബാദ്ധ്യസ്ഥനാണ്. സ്ത്രീക്ക് അല്ലെങ്കില്‍ അവളുടെ രക്ഷിതാവിന് ഇത്തരം ഒരു ആവശ്യം വിവാഹ കരാറില്‍ ഉന്നയിക്കാന്‍ ഇസ്ലാം അനുവാദം നല്‍കിയിട്ടുണ്ട്.

പുരുഷന്മാര്‍ക്ക് ബഹുഭാര്യത്വം അനുവദിച്ച ദൈവം സ്ത്രീകള്‍ക്ക് അതനുവദിച്ചിട്ടില്ല. ഒരു പുരുഷന് സ്ത്രീയുടെ സ്വഭാവ ദൂഷ്യം, പെരുമാറ്റദൂഷ്യം, അവള്‍ മൂലമുണ്ടാകുന്ന ദ്രോഹങ്ങള്‍, ദാമ്പത്യത്തിന്റെ ഉദ്ദേശ്യങ്ങള്‍ അവളിലൂടെ പൂര്‍ത്തീകരിക്കുവാന്‍ കഴിയാതെ വരിക, ഭാര്യ പതിവ്രതയല്ലാതെ വരിക, നമസ്‌ക്കാരത്തില്‍ വീഴ്ച വരുത്തുക തുടങ്ങിയ നിരവധി കാര്യങ്ങളില്‍ വിവാഹമോചനം നേടാം. ത്വലാഖ് എന്ന് ഇതിനെ പറയുന്നു. എല്ലാ ത്വലാഖ് ചൊല്ലുന്നവരെയും അല്ലാഹു ശപിച്ചിരിക്കുന്നുവെന്ന നബിവചനം ഉണ്ടെങ്കിലും ത്വലാഖ് ഇസ്ലാമിലെ ഒരു സാധാരണ സമ്പ്രദായമാണ്. സാമാന്യ ബുദ്ധിയുള്ളവനും പ്രായപൂര്‍ത്തിയായവനും സ്വാതന്ത്ര്യമുള്ളവനുമായ ഭര്‍ത്താവിന് തന്റെ ഭാര്യയെ വിവാഹമോചനം ചെയ്യുവാന്‍ അനുവാദമുണ്ടെന്നും അയാള്‍ നടത്തുന്ന വിവാഹമോചനം സാധുവാകുമെന്നും പണ്ഡിതന്മാര്‍ അംഗീകരിച്ചിരിക്കുന്നു. വിവാഹമോചനവുമായി ബന്ധപ്പെട്ട് രണ്ട് പ്രസ്താവനകള്‍ മുഹമ്മദ് നബിയുടേതായിട്ടുണ്ട് 1). അല്ലാഹുവിങ്കല്‍ ഏറ്റവും വെറുക്കപ്പെട്ട അനുവദനീയ കാര്യം വിവാഹമോചനമാകുന്നു. ദാമ്പത്യ ബന്ധം തകര്‍ക്കാനാഗ്രഹിക്കുന്ന ഏതു മനുഷ്യനും ഇസ്ലാമിക ദൃഷ്ട്യാ ദീനില്‍ നിന്നു പുറത്ത് പോയവനാണ്. അയാള്‍ക്ക് മുസ്ലിം സമൂഹത്തിലെ അംഗം എന്ന ശ്രേഷ്ഠതയില്ല. 2) ത്വലാഖ് (ദാമ്പത്യ ബന്ധം അവസാനിപ്പിക്കുക) കളെല്ലാം അനുവദനീയമാകുന്നു. ബുദ്ധി മറഞ്ഞവന്റെ ത്വലാഖ് ഒഴിച്ച്. 3) ഖുര്‍ആന്‍ പറയുന്നു’ സ്ത്രീകളെ നിങ്ങള്‍ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ നിങ്ങളുടെ പേരില്‍ കുറ്റമൊന്നുമില്ല.

ഇസ്ലാമിക കര്‍മ ശാസ്ത്രങ്ങളില്‍ നിഷ്‌ക്കര്‍ഷിക്കുന്ന മതകര്‍മങ്ങളില്‍ പൊതുവില്‍ എല്ലാത്തിലും ഭിന്നാഭിപ്രായങ്ങളുണ്ട്. സാഹചര്യങ്ങള്‍ മാറുന്നതിനനുസരിച്ച് കാഴ്ചപ്പാടുകളും പ്രയോഗങ്ങളും മാറിക്കൊണ്ടിരിക്കും. അതുകൊണ്ട് തന്നെ പറയുന്നതിനെല്ലാം വിരുദ്ധ അഭിപ്രായങ്ങള്‍, വാദങ്ങള്‍, തര്‍ക്കങ്ങള്‍ എന്നിവയൊക്കെ അതിനോട് ചേര്‍ന്ന് തന്നെ മറ്റൊരാളുടെ വകയായി ഉണ്ടാകും.

നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ഒരു സംഗതിയാണ് ത്രിബിള്‍ ത്വലാഖ്. ഭര്‍ത്താവിന്റെ അവകാശങ്ങളില്‍ ഒന്നാണ് ത്വലാഖ്. ഭാര്യയെ ഒഴിവാക്കി ദാമ്പത്യ ബന്ധം അവസാനിപ്പിക്കുന്ന കര്‍മമാണ് ത്വലാഖ്. ഭാര്യയെ ഒഴിവാക്കുന്നതിനായി ഒറ്റവാക്കില്‍ മൂന്ന് ത്വലാഖും ചൊല്ലുക, ഒറ്റ ഇരുപ്പില്‍ മൂന്ന് ത്വലാഖും വേവ്വേറെ ചൊല്ലുക മുതലായവ അതില്‍പ്പെടുന്നു. ആദ്യത്തേതിന് ഉദാഹരണം: നിന്നെ മൂന്നു ത്വലാഖും ചൊല്ലിയിരിക്കുന്നു. രണ്ടാമത്തേതിന് ഉദാഹരണം നിന്നെ ത്വലാഖ് ചൊല്ലി, നിന്നെ ത്വലാഖ് ചൊല്ലി നിന്നെ ത്വലാഖ് ചൊല്ലി. ആര്‍ത്തവ കാലം, പ്രസവകാലം, സംഭോഗം നടന്ന ശുദ്ധിവേള എന്നിവയില്‍ ഉണ്ടാകുന്ന ത്വലാഖുകളും ബിദ്ഇയ്യായ ത്വലാഖുകളാകുന്നു. ഒറ്റവാക്കിലും ഒരേ ഇരുപ്പിലും ചൊല്ലുന്ന മേല്‍തരം ത്വലാഖുകളാണ് ബിദ്ഇയ്യായ ത്വലാഖുകള്‍. ഇത്തരം ത്വലാഖുകള്‍ ഹറാമാണെന്നും അത് ചെയ്യുന്നവന്‍ കുറ്റക്കാരനാണെന്നും പണ്ഡിത വിധി ഉണ്ടെങ്കിലും വിവാഹ ബന്ധം വേര്‍പെടും.
ഇനി ഗര്‍ഭിണിയെയാണ് ത്വലാഖ് ചെയ്യുന്നതെങ്കില്‍ ഒരു ത്വലാഖ് മാത്രമേ ബാധകമാകു എന്നാണ് മത പണ്ഡിതന്മാരായ മുഹമ്മദും സുഫറും വാദിച്ചിട്ടുള്ളത്. ഒരു ത്വലാഖിന് ശേഷം അവള്‍ പ്രസവിക്കുവാന്‍ കാത്തിരിക്കേണ്ടതാകുന്നു. അനന്തരം മറ്റു ത്വലാഖുകളും നടപ്പാക്കാം.

ഒറ്റ വാക്കിലും ഒറ്റ ഇരുപ്പിലും ചൊല്ലി വിവാഹം വേര്‍പെടുത്തുന്ന ബിദ്ഇയ്യായ ത്വലാഖുകള്‍ തെറ്റാണെന്നതിനെക്കുറിച്ച് നബി വചനം – ഏതൊരു കര്‍മത്തിന്മേല്‍ നമ്മുടെ ശാസനയില്ലായോ അത് തള്ളപ്പെടേണ്ടതാകുന്നു. ‘ഇതിന് വിപരീതമായി വിവാഹമോചനവും നബി അംഗീകരിക്കുന്ന സുക്തങ്ങളുമുണ്ട്. ഖുര്‍ആന്‍ പറയുന്നു. സ്ത്രീകളെ നിങ്ങള്‍ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ നിങ്ങളുടെ പേരില്‍ കുറ്റമൊന്നുമില്ല. നബി വചനം എന്തായാലും ത്വലാഖ് ചൊല്ലിയാല്‍ സ്ത്രീ പുറത്തായി. അതായത് ഇവിടെയും സ്ത്രീക്ക് നീതി നിഷേധം തന്നെ.

ഭാര്യയുമായി സഹശയനം നടത്തിയ ഭര്‍ത്താവിന് അവളെ മൂന്ന് വട്ടം ത്വലാഖു ചൊല്ലാന്‍ അധികാരമുണ്ടായിരിക്കും. എന്നാല്‍ ഒറ്റവാക്കില്‍ ചൊല്ലുന്നത് നിഷിദ്ധമാണ്. മൂന്ന് ത്വലാഖും ഒറ്റയടിക്ക് ചെയ്തു കഴിഞ്ഞാല്‍ (ഭര്‍ത്താവിന്) വീണ്ടുവിചാരമുണ്ടാകുമ്പോള്‍ യാതൊരു പരിഹാരവും സാധ്യമാകാതെ വരും. വീണ്ടുവിചാരമുണ്ടായാല്‍ പരിഹാരം കാണാന്‍ സാധിക്കേണ്ടതിന് വേണ്ടിയാണ് ശരിഅത്തില്‍ ത്വലാഖിനെ പല എണ്ണങ്ങളാക്കിയത്. ത്വലാഖിനെ ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ വിവേചിക്കേണ്ടതില്ല. എല്ലാം സാധുവാകുമെന്ന് മതം പറയുന്നു. ഖുര്‍ആന്‍ പറയുന്നു. ‘ത്വലാഖ് രണ്ടു വട്ടമാകുന്നു. അനന്തരം മാന്യമായി കൂടെ നിര്‍ത്തുകയോ നല്ല നിലയില്‍ പിരിച്ചയക്കുകയോ ചെയ്യണം.’

ഒരു തൊഴില്‍ശാലയില്‍ നിന്ന് തൊഴിലുടമ ഒരാളെ പിരിച്ചയക്കുന്നതിനേക്കാള്‍ ലാഘവബുദ്ധിയോട് കൂടിയിട്ടാണ് ഭര്‍ത്താവ് ഭാര്യയെ ഒഴിവാക്കുന്നത്.

ഇനി ഇതിലും രസകരമാണ് ത്വലാഖ് ചൊല്ലിയവര്‍ക്ക് പുനര്‍വിവാഹം കഴിക്കണമെന്ന് വെച്ചാല്‍. അല്ലാഹുവിന്റെ വചനം ഇവിടെയുമുണ്ട്. ‘അയാള്‍ അവളെ ത്വലാഖ് ചെയ്താല്‍ അനന്തരം അവള്‍ മറ്റൊരു ഭര്‍ത്താവിനെ വിവാഹം ചെയ്യുന്നത് വരെ അയാള്‍ക്ക് (ആദ്യ ഭര്‍ത്താവിന്) അവള്‍ ഹലാലാകുകയില്ല.’ ഇതിന്റെ കര്‍മശാസ്ത്ര വിശദീകരണം ഇങ്ങനെയാണ്. ത്രിബിള്‍ ത്വലാഖ് ഭാര്യയെ ഭര്‍ത്താവില്‍ നിന്ന് നിശ്ശേഷം പിരിക്കുകയും ഹറാമാക്കുകയും ചെയ്യുന്നു. മറ്റൊരു പുരുഷന്‍ അവളെ ചടങ്ങു വിവാഹമായിട്ടല്ലാതെ സാധാരണ ഗതിയില്‍ വിവാഹം ചെയ്യുകയും സംഗതിവശാല്‍ പിന്നീട് വിവാഹമോചനം ചെയ്യപ്പെടുകയും ചെയ്ത ശേഷമല്ലാതെ അയാള്‍ അവളെ പുനര്‍വിവാഹം ചെയ്യാന്‍ പാടുള്ളതല്ല.

ത്വലാഖിന്റെ എണ്ണം മൂന്ന് എന്ന് നിര്‍ണയിക്കപ്പെട്ടിരിക്കുന്നു. എണ്ണം തികഞ്ഞാല്‍ അവള്‍ മറ്റൊരു ഭര്‍ത്താവിനെ വേള്‍ക്കുകയും ലൈംഗിക ബന്ധം ഉണ്ടാകുകയും ചെയ്യുന്നത് വരെ ആദ്യ ഭര്‍ത്താവ് അവളെ പുനര്‍വിവാഹം ചെയ്യാവതല്ല.

ചുരുക്കത്തില്‍ ത്വലാഖിന് ഇരയായ ഒരു സ്ത്രീക്ക് തന്നെ ത്വലാഖ് ചൊല്ലിയ ആളുമായി വീണ്ടും വിവാഹ ജീവിതം നയിക്കണമെങ്കില്‍ വേറൊരാളെ കല്യാണം കഴിച്ച് അയാളുമായി സഹശയനം നടത്തി അയാളില്‍ നിന്ന് കൂടി ത്വലാഖിന് ഇരയായിട്ട് വേണമെന്ന് ചുരുക്കം. ഇസ്ലാമിക കര്‍മങ്ങള്‍ വിചിത്രങ്ങള്‍ മാത്രമല്ല വിരുപങ്ങളുമാണ്. അല്ലാഹു പറയുന്നു. ‘അവന്‍ അവളെ ത്വലാഖ് ചൊല്ലിയാല്‍ പിന്നെ അവള്‍ മറ്റൊരു ഭര്‍ത്താവിനെ വേള്‍ക്കുന്നത് വരെ അവന് അവള്‍ ഹലാലാകുകയില്ല (ഹലാല്‍ എന്നാല്‍ അനുവദനീയമായതെന്ന് അര്‍ത്ഥം) ‘, മൂന്ന് ത്വലാഖും പിരിച്ചാല്‍ ആ സ്ത്രീയെ മറ്റൊരു പുരുഷന്‍ വിവാഹം ചെയ്യുന്നത് വരെ ആദ്യ ഭര്‍ത്താവ് അവളെ പുനര്‍വിവാഹം ചെയ്യുവാന്‍ പാടുള്ളതല്ല.
(തുടരും)

Tags: മുസ്ലിം സ്ത്രീകളും ഭരണഘടനയിലെ ലിംഗസമത്വവും
ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies