Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home കവിത

നമസ്‌തേ ഭാരതാംബേ!

ഡോ. ഉഷാ രാജാ വാര്യര്‍ഡോ. ഉഷാ രാജാ വാര്യര്‍
24 October 2025

1.
നമോ നമസ്‌തേ ഭാരതജനനീ! പ്രപഞ്ചമാതസ്ത്വം
പ്രസീദ! മഹ്യം സുഖദം സുസ്ഥിര ഭാവോജ്വലമൈക്യം
സമുദ്രവസനാവരണേ! ഗിരിവരകിരീടധരിണി! ത്വം
പ്രകാശയ! സവിതാരം നവയുഗഭാരതചൈതന്യം

Google NewsAdd Kesari Weekly as a preferred source on Google

2.
അഖണ്ഡഭാരതചൈതന്യേ! പരമനന്തഗുണദാത്രീ!
അഖിലാഗമസാരസതത്വജ്ഞേ! പ്രണവാമൃതഗാത്രീ!
അഖണ്ഡകോടിപ്രഭൃതീനാം ലോകാനാം വരധാത്രീ!
അഖിലാണ്ഡേശ്വരി! വിതരതു മഹ്യം ധീമയഗായത്രീം

3.
ഗംഗായമുനാഗോദാവരിസം സരസ്വതീസിന്ധൂ
നര്‍മദകാവേരീഭിര്‍വസുധാ ധാരാം പ്രവഹന്തി
ഏഭിസ്സപ്തനദീഭിസ്സതതം വിശുദ്ധിമാപ്തുമഹോ
മനുജാ: സര്‍വ്വേ തവപദജലധൗ സ്‌നാനം കുര്‍വന്തി
4.
നാനാത്വേ പരമേകത്വം സത്കര്‍മണി സംസ്ഥീയം
സര്‍വജനാനാമൈക്യം സമതാ സഹവര്‍ത്തിത്വഞ്ച
സമ്പത് വര്‍ദ്ധനമായുര്‍വര്‍ദ്ധനമവിരതമതിധൈര്യം
വിരചയ! ഋഷിഗണസഹിതേ! ഭാരതഭൂമൗ ജഗദംബേ!

ADVERTISEMENT

5.
വിശ്വഗുരുസ്സൈന്ധവസംസ്‌കാരം സനാതനം ധര്‍മം
വിശ്വോത്തരഭാരത്യാ ശോഭിത- മിളാവൃതം ഖണ്ഡം
വിശ്വവരേണ്യതപസ്വീനാം പരമാശ്രിതവരഖണ്ഡം
വിശ്വസമത്വവിധായകമേതത് ഭാരതഭൂഖണ്ഡം

6.
ശങ്കരഭഗവത്പാദ:സ്വാമി വിവേകാനന്ദാദീനാം
സങ്കല്പം വസുധൈവകുടുംബമവശ്യം കരണീയം
ശമദമസാധനയാ സഹിതം സ്വം സമര്‍പ്പണേന വയം
യത്‌നം കുര്‍മ: സതതം ഭാരത ഭൂമേരഭിവൃദ്ധൈ്യ!

സാരം
1.
അല്ലയോ ഭാരതാംബേ! പ്രപഞ്ചത്തിന്റെ അമ്മേ! നിന്തിരുവടിയ്ക്കു നമസ്‌ക്കാരം. അവിടുന്ന്, സുഖത്തെ പ്രദാനം ചെയ്യുന്നതും സുസ്ഥിരവും ഉജ്ജ്വലവുമായ ഐക്യ ഭാവത്തെ ഞങ്ങള്‍ക്ക് പ്രദാനം ചെയ്താലും. സമുദ്രമാകുന്ന വസ്ത്രത്തെ ധരിച്ചവളും പര്‍വ്വത ശ്രേഷ്ഠനായ ഹിമവാനെ കിരീടമാക്കിയവളും ആയ ഭാരതാംബേ! നിന്തിരുവടി നവചൈതന്യവാനായ യുഗസൂര്യനെ ഈ ഭാരതമണ്ണില്‍ പ്രകാശിപ്പിച്ചാലും

2. അഖണ്ഡഭാരതചൈതന്യസ്വരൂപിണി! മൂല്യവത്തായതും എണ്ണിയാലൊടുങ്ങാത്തതുമായ സത്ഗുണങ്ങളെ പ്രദാനം ചെയ്യുന്നവളേ! വേദമാകുന്ന താമരപ്പൂവിലെ സാരസത്തയെ അറിയുന്നവളേ! അഖില വേദസാരവും അമൃതമയവുമായ ഓങ്കാരം സ്വരൂപമായിട്ടുള്ളവളേ! അഖിലാണ്ഡകോടി ബ്രഹ്മാണ്ഡങ്ങളെയും സൃഷ്ടിച്ച ശ്രേഷ്ഠയായ അമ്മേ! അഖിലാണ്ഡകോടി ബ്രഹ്മാണ്ഡങ്ങള്‍ക്കും ഈശ്വരിയായവളേ! നിന്തിരുവടി ഞങ്ങളിലേയ്ക്ക് വീര്യവും ധൈര്യവും പകരുന്ന ധീമന്ത്രമായ ഗായത്രിയെ ചൊരിഞ്ഞാലും.

3. ഈ ഭാരത ഭൂമിയെ സമ്പദ് സമൃദ്ധമാക്കാനായി ഗംഗാ, യമുനാ, ഗോദാവരി, സരസ്വതി, നര്‍മ്മദ, സിന്ധു, കാവേരി എന്നീ ഏഴു നദികളിലൂടെ അഷ്ടവസുക്കളോടു ചേര്‍ന്ന അമൃതധാരയെ നിന്തിരുവടി ഒഴുക്കുന്നു. ആത്മവിശുദ്ധി ലഭിക്കുന്നതിനായി എല്ലാ മനുഷ്യരും നിന്തിരുവടിയുടെ പാദത്തിലൂടൊഴുകുന്ന ഈ ഏഴു നദികളിലും അനവരതം സ്‌നാനം ചെയ്തു പുണ്യം നേടുന്നു.

4. ഋഷിഗണങ്ങളാല്‍ സേവിയ്ക്കപ്പെടുന്നവളായ ഭാരതാംബേ! നിന്തിരുവടി ഈ ഭാരത മണ്ണില്‍ – നാനാത്വത്തില്‍ ഏകത്വവും, കര്‍മനൈരന്തര്യത്തോടു കൂടിയതും ഐകമത്യത്തിലും സമത്വബോധത്തിലും സഹവര്‍ത്തിത്വത്തിലും വിരാജിയ്ക്കുന്നതും, അതോടൊപ്പം സമ്പത്തും ആയുരാരോഗ്യസൗഖ്യവും ധൈര്യവും വീര്യവും ഉള്ള നല്ലൊരു ജനതയെ വാര്‍ത്തെടുക്കേണമേ!

5. സനാതനധര്‍മത്തോടു കൂടിയ ഈ സൈന്ധവസംസ്‌കാരം വിശ്വത്തിനു തന്നെ മാതൃകയാണ്…ഗുരുവാണ്. വിശ്വോത്തരദേവഭാഷയായ സംസ്‌കൃതത്താല്‍ ചൈതന്യവത്തായിത്തീര്‍ന്നിരിക്കുന്നതാണ് ഭൂമിയിലെ ഈ ഇളാവൃതം എന്ന ഖണ്ഡം. ലോകത്തിലെ പുണ്യാത്മാക്കളായ തപസ്വികളെല്ലാവരും മുക്തിയെ പ്രാപിക്കുന്നതിനായി ആശ്രയിക്കുന്ന ശ്രേഷ്ഠമായ സ്ഥാനമാണിത്. അപ്രകാരം സാംസ്‌ക്കാരികമായും ബൗദ്ധികമായും ആദ്ധ്യാത്മികമായും വിശ്വസമത്വത്തെ വിധാനം ചെയ്യുന്നതാണ് ഈ ഭാരതഭൂഖണ്ഡം.

6. ശങ്കരഭഗവത്പാദര്‍, സ്വാമി വിവേകാനന്ദന്‍ തുടങ്ങിയ യോഗിവര്യന്മാരാല്‍ സ്വപ്‌നം കണ്ട, ഐശ്വര്യ സമ്പദ്‌സമൃദ്ധിയും ഐകമത്യവും ചേര്‍ന്ന വസുധൈവകുടുംബകം എന്ന ഉന്നതശൃംഗത്തിലേയ്ക്ക് ഭാരതത്തെ ഉയര്‍ത്തേണ്ടത് തീര്‍ത്തും അനിവാര്യമാണ്. ശമം (മനസ്സിന്റെ നിയന്ത്രണം), ദമം (ഇന്ദ്രിയങ്ങളുടെ നിയന്ത്രണം) തുടങ്ങിയ സാധനകളെ അനുഷ്ഠിച്ചു കൊണ്ടും ആത്മസമര്‍പ്പണത്തോടു കൂടിയും ഞങ്ങളെല്ലാവരും ഭാരത ഭൂമിയുടെ അഭിവൃദ്ധിയ്ക്കായിക്കൊണ്ട് അനവരതം പ്രയത്‌നിയ്ക്കും.

Tags: ഭാരത മാതാ
ShareTweetSendShare

Related Posts

ധ്യാനാര്‍ദ്രാനന്താകാശം

ധ്യാനാര്‍ദ്രാനന്താകാശം

രണ്ടു കവിതകൾ

രണ്ടു കവിതകൾ

പ്രതിച്ഛായ വിചാരം

പ്രതിച്ഛായ വിചാരം

ഒരു കവിത കൂടി

ഒരു കവിത കൂടി

ദശാപഹാരം

ദശാപഹാരം

യുദ്ധവിരുദ്ധ കവിതകള്‍

യുദ്ധവിരുദ്ധ കവിതകള്‍

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies