അല്ലാഹു പറഞ്ഞുവെന്നും പറഞ്ഞ് (വഹ്യ്) മുഹമ്മദ് നബി നാട്ടുകാരോട് പറഞ്ഞതെല്ലാം വിശ്വസിച്ചവരെ മുഹമ്മദ് വിളിച്ചത് സത്യവിശ്വാസികള്‍ എന്നായിരുന്നു. മുഹമ്മദിനെ വിശ്വസിക്കാത്തവരെ ഖുറാനില്‍ വിളിക്കുന്നത് അക്രമികള്‍, കാഫിറുകള്‍, (നിഷേധികള്‍) ബഹുദൈവ വിശ്വാസികള്‍, യഹൂദന്മാര്‍, വേദക്കാര്‍, കപട വിശ്വാസികള്‍ എന്നിങ്ങനെയൊക്കെയാണ്. തന്റെ മതത്തില്‍ ചേരാത്തവരോടും താന്‍ പറയുന്നത് വിശ്വസിക്കാത്തവരോടും തന്നെ ചോദ്യം ചെയ്യുന്നവരോടും മുഹമ്മദ് പരുഷമായി തന്നെയാണ് പെരുമാറിയിരുന്നത്. യുദ്ധത്തില്‍ മരിക്കുന്നവരുടെ ഭാര്യമാരെയും മുഹമ്മദ് കൈവശപ്പെടുത്തിയിരുന്നു. ഇത് കൂടാതെ മുഹമ്മദിനെ വിശ്വസിക്കുന്ന സത്യവിശ്വാസിനിയായ ഒരു സ്ത്രീക്ക് തന്റെ ശരീരം നബിക്ക് ദാനം ചെയ്ത് നബിക്ക് അവളെ ഭാര്യയാക്കാമെങ്കില്‍ നബിക്ക് മാത്രമായി ഇത് നാം അനുവദിച്ച് കൊടുത്തിരിക്കുന്നുവെന്നതുപോലെയുള്ള അള്ളാഹുവിന്റെ ആയത്തുകള്‍ സ്ത്രീ വിഷയത്തിലുള്ള മുഹമ്മദിന്റെ താല്‍പര്യത്തിന്റെ പരമകോടിയെയാണ് കാണിക്കുന്നത്. സ്ത്രീകളോട് അമിതമായ അഭിനിവേശമുള്ളവര്‍ സ്ത്രീയെ വെറും ലൈംഗിക വസ്തുവായും ലൈംഗിക അടിമയായും കാണുന്നുവെന്നത് പൊതു മനഃശാസ്ത്രമാണ്. ഖുര്‍ആനിലെ ആ ആയത്ത് ഇങ്ങനെയാണ്. അള്ളാഹു പറഞ്ഞ് മുഹമ്മദ് പറയുന്നു. ‘ഓ നബി, തീര്‍ച്ചയായും താങ്കള്‍ മഹ്ര്‍ കൊടുത്ത ഭാര്യമാരെ താങ്കള്‍ക്ക് നാം അനുവദനീയമാക്കി തന്നിരിക്കുന്നു. അല്ലാഹു യുദ്ധത്തില്‍ കൈവശപ്പെടുത്തി തന്നവരില്‍ നിന്നു താങ്കള്‍ ഉടമയാക്കിയ സ്ത്രീകളെയും താങ്കളോടൊപ്പം മദീനയിലേക്ക് ഹിജ്‌റ പോന്നവരായ താങ്കളുടെ പിതൃസഹോദര പുത്രിമാര്‍, പിതൃസഹോദരി പുത്രിമാര്‍, മാതൃസഹോദര പുത്രിമാര്‍, മാതൃസഹോദരി പുത്രിമാര്‍, എന്നിവരെയും സത്യവിശ്വാസിനിയായ ഒരു സ്ത്രീ തന്റെ ദേഹം നബിക്ക് ദാനം ചെയ്തുവെങ്കില്‍, നബി അവളെ വിവാഹം ചെയ്യാന്‍ ഉദ്ദേശിക്കുന്ന പക്ഷം -സത്യവിശ്വാസികള്‍ക്കൊന്നും ബാധകമല്ലാത്ത, താങ്കള്‍ക്ക് മാത്രമുള്ളതെന്ന നിലക്ക് – അവളെയും താങ്കള്‍ക്ക് നാം അനുവദനീയമാക്കിത്തന്നിരിക്കുന്നു (33: 50). യുദ്ധത്തില്‍ കൊല്ലപ്പെട്ട ശത്രുസൈന്യത്തിലെ ഭടന്മാരുടെ ഭാര്യമാരെ, യുദ്ധ തടവുകാരായി പിടിക്കപ്പെട്ട സ്ത്രീകളെയാണ് അല്ലാഹു യുദ്ധത്തില്‍ കൈവശപ്പെടുത്തി തന്ന സ്ത്രീകള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
സ്ത്രീകളെല്ലാം പുരുഷന് വഴങ്ങി കൊടുക്കുവാന്‍ വേണ്ടി ജനിച്ച ലൈംഗിക അടിമകളും പുരുഷന്മാരെല്ലാം കടുത്ത ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്നവരുമാണെന്ന പ്രതീതിയാണ് ഇസ്ലാമിക പ്രമാണങ്ങള്‍ വായനക്കാരന് നല്‍കുന്നത്. കര്‍മശാസ്ത്രത്തില്‍ നമസ്‌ക്കാരം എന്ന ഭാഗത്ത് പറയുന്നു- ‘വസ്ത്രശുദ്ധി നിര്‍ബന്ധമാണെന്നതിനു ‘നിന്റെ വസ്ത്രം ശുചീകരിക്കുക’ എന്ന ഖുറാന്‍ വാക്യം തെളിവാകുന്നു. ജാബിറുബ്‌നു സമുറ പ്രസ്താവിക്കുന്നു. ‘ഭാര്യയെ സമീപിക്കുമ്പോള്‍ ധരിച്ച വസ്ത്രം ഉടുത്ത് നമസ്‌കരിക്കുവാന്‍ പാടുണ്ടോ എന്നൊരാള്‍ ചോദിച്ചപ്പോള്‍ അവിടന്ന് കൊടുത്ത മറുപടി ഇതായിരുന്നു. ‘അതെ. പക്ഷേ അതില്‍ വല്ലതും കാണുന്ന പക്ഷം കഴുകണം.’ (വല്ലതും എന്ന് വെച്ചാല്‍ ലൈംഗിക വിസര്‍ജ്യമായ വസ്തുക്കള്‍ എന്നര്‍ത്ഥം. -ലേഖകന്‍).
ഖുര്‍ആനില്‍ തുടരുന്നു. ഭാര്യമാരില്‍ നിന്ന് ഉദ്ദേശിക്കുന്നവരെ താങ്കള്‍ക്ക് പുറകോട്ട് മാറ്റി നിര്‍ത്താം. ഉദ്ദേശിക്കുന്നവരെ താങ്കളിലേക്ക് അടുപ്പിക്കുകയും ചെയ്യാം. മാറ്റി നിര്‍ത്തിയവരിലാരെയെങ്കിലും താങ്കളാവശ്യപ്പെടുന്നതായാല്‍ തിരിച്ചെടുക്കുന്നതിനു വിരോധമൊന്നുമില്ല. അവരുടെ കണ്ണുകള്‍ കുളിര്‍ക്കാനും അവര്‍ ദുഃഖിക്കാതിരിക്കാനും താങ്കള്‍ നല്‍കിയതുകൊണ്ട് അവരെല്ലാവരും തൃപ്തിപ്പെടാനും ഏറ്റവും അനുയോജ്യമായ മാര്‍ഗമാണിത്. നിങ്ങളുടെ ഹൃദയങ്ങളിലുള്ളത് അല്ലാഹു അറിയുന്നുണ്ട്. അല്ലാഹു സര്‍വ്വജ്ഞനും സഹനമുള്ളവനുമാകുന്നു. പക്ഷേ ഇത്തരത്തിലുള്ള ഒരു അവകാശവും സ്ത്രീകള്‍ക്ക് സര്‍വ്വജ്ഞനും സഹനവുമുള്ള അള്ളാഹു നല്‍കുന്നില്ല (ഖുര്‍ആന്‍ 33:51).
അടുത്ത ആയത്ത് ”അവര്‍ക്ക് ശേഷം താങ്കള്‍ക്ക് ഭാര്യമാര്‍ അനുവദനീയമല്ല. ഇവര്‍ക്ക് പകരം മറ്റു ഭാര്യമാരെ സ്വീകരിക്കലും അനുവദനീയമല്ല. അവരുടെ സൗന്ദര്യം താങ്കളെ ആശ്ചര്യപ്പെടുത്തിയാലും അനുവദനീയമല്ല. താങ്കള്‍ ഉടമയാക്കിയ അടിമ സ്ത്രീകള്‍ ഒഴികെ (അടിമ സ്ത്രീകളെ സ്വീകരിക്കാം) (33:52).
മുഹമ്മദിന് അള്ളാഹു ഇറക്കി കൊടുത്ത തിരുവചനങ്ങളാണ് ഖുര്‍ആന്‍ സൂക്തങ്ങള്‍. മുഹമ്മദ് നബിക്ക് 40 വയസ്സ് മുതല്‍ 63 വയസ്സില്‍ മരിക്കുന്നത് വരെയുള്ള വര്‍ഷങ്ങളില്‍ വിവിധ ഘട്ടങ്ങളില്‍ കിട്ടിയ പ്രബോധനങ്ങളാണ് ഖുര്‍ആന്‍. ഖുര്‍ആനിലെ ഓരോ സൂക്തത്തിന് പുറകിലും ഓരോരോ സാഹചര്യങ്ങള്‍ ഉണ്ട്. ഇതില്‍ മേല്‍ പറഞ്ഞ 33:51 സൂക്തത്തിന്റെ അവതരണ പശ്ചാത്തലം സ്വഹീഹു മുസ്‌ലിമില്‍ ഇപ്രകാരം പറയുന്നു. ഹദീസ് 821. ആഇശയില്‍ നിന്ന്: നബിക്ക് സ്വന്തം ശരീരം ദാനം നല്‍കിയ സ്ത്രീകളോട് എനിക്ക് നീരസമായിരുന്നു. സ്ത്രീഅവളുടെ ശരീരം ദാനം നല്‍കുകയോ? ഞാന്‍ ചോദിച്ചിരുന്നു. ആഇശയുടെ ചോദ്യം വന്ന സമയത്താണ് മുകളില്‍ കൊടുത്ത ‘ഭാര്യമാരില്‍ നീ ഉദ്ദേശിക്കുന്നവരെ മാറ്റി നിര്‍ത്താം, അടുക്കലേക്ക് അടുപ്പിച്ച് നിര്‍ത്താം, മാറ്റി നിര്‍ത്തിയവരില്‍ നിന്ന് വല്ലവരെയും ആഗ്രഹിക്കുന്നുവെങ്കില്‍ നിനക്ക് കുറ്റമില്ല ‘ ഖുറാന്‍ 33:51 ലാണ് ഈ സൂക്തം അവതരിച്ചത്. ഈ സൂക്തം അവതരിച്ചപ്പോള്‍ ഞാന്‍ റസൂലിനോട് ചോദിച്ചു. അല്ലാഹുവില്‍ സത്യം അങ്ങയുടെ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ അങ്ങയുടെ നാഥന്‍ ധൃതി കാണിക്കുന്നതായി കാണുന്നു.
അങ്ങയുടെ ആഗ്രഹം (ശരീരദാനം) പൂര്‍ത്തീകരിക്കുവാന്‍ അങ്ങയുടെ നാഥന്‍ അല്ലാഹു ധൃതി കാണിക്കുന്നുവെന്ന് ആഇശ പറയുമ്പോള്‍ അത് അള്ളാഹുവിന്റെ പേരില്‍ മുഹമ്മദ് അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന ആയത്തുകളെക്കുറിച്ചുള്ള ആഇശയുടെ വിലയിരുത്തലാണ്. മുഹമ്മദ് തന്നെയാണ് അല്ലാഹുവെന്ന് ആഇശ പറഞ്ഞുവെക്കുന്നു.
(മതം വളര്‍ത്തുവാനായി മുഹമ്മദ് നടത്തിക്കൊണ്ടിരുന്ന യുദ്ധങ്ങളില്‍ വിധവകളായ സ്ത്രീകളെ വലതു കൈ ഉടമപ്പെടുത്തിയവരെന്നും അടിമകള്‍ എന്നും ലൈംഗിക അടിമകള്‍ എന്നൊക്കെയാണ് വിളിച്ചിരുന്നത്. അവരെ സ്വീകരിക്കാം.- ലേഖകന്‍)
ത്വല്‍ഖുബ്‌നു അലിയുടെ നിവേദനം. നബി പറഞ്ഞു. ഒരാള്‍ ഭാര്യയെ തന്റെ ആവശ്യത്തിന് വേണ്ടി ക്ഷണിച്ചാല്‍ അവള്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് ചെല്ലണം. അവള്‍ അടുക്കള പണിയിലാണെങ്കില്‍പോലും (തിര്‍മിതി 1160) (ആവശ്യം എന്നാല്‍ ലൈംഗികാവശ്യം. ഇസ്ലാമില്‍ ഒരു പുരുഷന്‍ സ്ത്രീയെ സമീപിക്കുന്നതെല്ലാം ഈയൊരു ആവശ്യത്തിന് വേണ്ടിയിട്ടാണ് എന്നാണ് മതപ്രമാണങ്ങള്‍ വായിച്ചാല്‍ മനസ്സിലാകുക – ലേഖകന്‍).
ഇങ്ങനെയൊക്കെയാണ് ഇസ്ലാം മതവിശ്വാസികള്‍ തങ്ങളുടെ ഏക ആഗോള മാതൃകയായി വാഴ്ത്തുന്ന പ്രവാചകന്‍ മുഹമ്മദ് നബിയുടെ ചിന്തകളുടെ പ്രതിഫലനം. ഇതിനെക്കുറിച്ച് ചോദിച്ചാല്‍ മുഹമ്മദിന്റെ സത്യവിശ്വാസികള്‍ പറയുക ഇത് അള്ളാ മുഹമ്മദിന് മാത്രമായി അനുവദിച്ച് കൊടുത്തതാണ്. ശരീരം ദാനം ചെയ്യാന്‍ നടക്കുന്നത് ഏത് തരത്തിലുള്ള സ്ത്രീകളായിരിക്കും. അതിനായി ഒരു സ്ത്രീ വന്നാല്‍ ആഗോള മാതൃകയായ പ്രവാചകന്‍ അവരെ അതില്‍ നിന്ന് തടഞ്ഞ് പിന്തിരിപ്പിച്ച് വിടുകയല്ലേ വേണ്ടത്?
നബി രാത്രിയും പകലും ഒരേ സമയത്ത് അദ്ദേഹത്തിന്റെ എല്ലാ ഭാര്യമാരുമായും ബന്ധപ്പെടാറുണ്ടായിരുന്നു. ഭാര്യമാര്‍ പതിനൊന്ന് പേര്‍ ഉണ്ടായിരുന്നു. ഒമ്പത് പേരാണെന്നും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അപ്പോള്‍ അനസിനോട് ചോദിച്ചു. അത് അദ്ദേഹത്തിന് സാധിക്കുമോ? അദ്ദേഹം പറഞ്ഞു. നബിക്ക് മുപ്പത് ആളുകളുടെ ശക്തി നല്‍കപ്പെട്ടിട്ടുണ്ടെന്ന് ഞങ്ങള്‍ പറയാറുണ്ടായിരുന്നു. (സ്വഹീഹുല്‍ ബുഖാരി ഹദിസ് 188) നബിയുടെ ഈ ലൈംഗിക ആക്രാന്തവും സ്ത്രീ ശരീരത്തിന്മേലുള്ള അമിതമായ പരീക്ഷണ താല്‍പര്യവുമെല്ലാം ഇസ്ലാമിക വിശ്വാസത്തിന്റെ ഭാഗവും സ്രഷ്ടാവായ അള്ളാഹു മുഹമ്മദിന് മാത്രമായി ഇതൊക്കെ അനുവദിച്ച് കൊടുത്തിട്ടുള്ളതാണെന്ന് പഠിപ്പിക്കുന്നതുമാണ്. ഇദ്ദേഹമാകട്ടെ നൂറ് ശതമാനവും വിശ്വാസികള്‍ക്ക് മാതൃകയുമാണ്.
അഞ്ച് വയസ്സും എട്ട് മാസവും പ്രായമുള്ളപ്പോള്‍ മുഹമ്മദ് നബി വിവാഹം കഴിച്ച ബാലികയുടെ പേരാണ് ആഇശ. മുഹമ്മദിന് ഏറ്റവും ഇഷ്ടപ്പെട്ട ഭാര്യയുമായിരുന്നു ആഇശ. ‘ആഇശ മുഹമ്മദിനെക്കുറിച്ച് പറഞ്ഞ ഒരുപാട് കാര്യങ്ങള്‍ ആധികാരിക ഇസ്ലാമിക പ്രമാണങ്ങള്‍ തന്നെയാണ്.
ഇസ്ലാമിക പ്രമാണങ്ങളില്‍ മനുഷ്യന്റെ ഏതെങ്കിലും ശരീര അവയവങ്ങളെ സംബന്ധിച്ച് പരാമര്‍ശിച്ചിട്ടുണ്ടെങ്കില്‍ അത് ഏറ്റവും കൂടുതല്‍ സ്ത്രീയുടെ ഗുഹ്യഭാഗത്തെ കുറിച്ചും ആര്‍ത്തവത്തെക്കുറിച്ചുമാണ്. ഒരു മനുഷ്യ ശരീരത്തിലെ അവയവങ്ങളായ കൈയ്യ്, കാല്, കണ്ണ്, നാക്ക്, മൂക്ക്, മറ്റ് അസുഖങ്ങള്‍ ഇത്തരം കാര്യങ്ങളെക്കുറിച്ചൊന്നും ഇത്രത്തോളം പരാമര്‍ശവുമില്ല പ്രാധാന്യവുമില്ല. ഈ ഭൂലോകത്തുള്ള മനുഷ്യരുടെ പ്രധാന പ്രശ്‌നം സ്ത്രീയുടെ ഗുഹ്യഭാഗത്താണ് എന്ന രീതിയിലാണ് ഈ വിഷയത്തിലുള്ള ആവര്‍ത്തിച്ചാവര്‍ത്തിച്ചുള്ള ചര്‍ച്ചകളും പ്രവാചകന്റെ നിര്‍ദ്ദേശങ്ങളും. അക്കാലത്ത് ആ രാജ്യത്ത് ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട നാടന്‍ അറിവുകളും അതിന്മേലുള്ള മുഹമ്മദിന്റെ മേമ്പൊടിയും ചേര്‍ന്നതാണ് ഇസ്ലാമിലെ സ്ത്രീ ലൈംഗിക ശാസ്ത്രം. ഇത് നിരവധിയുണ്ട്.
അഇശയില്‍ നിന്ന് നിവേദനം: അബുഹുബൈശിന്റെ മകള്‍ ഫാത്വിമ നബിയുടെ അടുത്ത് വന്ന് ചോദിച്ചു. ദൈവദൂതരേ രക്തസ്രാവമുള്ള സ്ത്രീയാണ് ഞാന്‍. ശുദ്ധി വരാറില്ല. ഈ അവസ്ഥയില്‍ ഞാന്‍ നമസ്‌ക്കാരം ഉപേക്ഷിക്കട്ടെ. നബി പറഞ്ഞു. അരുത്. അത് ആര്‍ത്തവമല്ല. അതൊരു ഞരമ്പ് രോഗമാണ്. ആര്‍ത്തവ ദിനം മാത്രമായാല്‍ നമസ്‌ക്കാരം ഉപേക്ഷിക്കാം (ഹദീസ് 165).
ചോദിച്ചതിനെല്ലാം പ്രവാചകന് മറുപടിയുണ്ടായിരുന്നു. അദ്ദേഹത്തിന് ഒരു ബന്ധവും ഇല്ലാത്ത ശരീരശാസ്ത്രത്തെക്കുറിച്ചും മേല്‍ പറഞ്ഞ പോലെ അദ്ദേഹം മറുപടി പറഞ്ഞു കൊടുത്തിരുന്നു.
അതില്‍ കുറെയെല്ലാം വചനങ്ങളായി ഇസ്ലാം പ്രമാണങ്ങളില്‍ ഉണ്ട്. യാതൊരു ആധികാരികതയോ അടിസ്ഥാനമോ ഇല്ലാത്ത ഇത്തരം വചനങ്ങള്‍ പോലും മതദൃഷ്ടിയില്‍ ദിവ്യമാണ്. ലോകവസാനം വരെ ഇത് വിശ്വാസിക്ക് മാതൃകയുമാണ്.
ഒരു വിശ്വാസി സ്വന്തം ജീവനെക്കാളും മറ്റെന്തിനേക്കാളും കൂടുതലായി നബിതിരുമേനിയെ സ്‌നേഹിക്കണമെന്നാണ് നബി തന്നെ തന്റെ വിശ്വാസികളെ പഠിപ്പിച്ചത്. എന്തു നഷ്ടം സംഭവിച്ചാലും നബിയുടെ നിര്‍ദ്ദേശം നടപ്പിലാക്കാന്‍ ശ്രമിക്കണം. എന്നാലേ സത്യവിശ്വാസിയായിത്തീരുകയുള്ളു. മതം വളര്‍ത്താന്‍ മുഹമ്മദ് യുദ്ധവുമായി നടന്ന കാലത്ത് തന്റെ കൂട്ടാളികളെ പഠിപ്പിച്ചതാണിത്. ഇത് പ്രവാചക വചനമായി വിശ്വാസി സമൂഹം നിലനിര്‍ത്തിപ്പോരുന്നു. ഇസ്ലാമിക മതപ്രമാണങ്ങളുടെ വിവര്‍ത്തനങ്ങള്‍ പ്രചാരത്തില്‍ വന്നതോടുകൂടി യഥാര്‍ത്ഥ അറബിഗ്രന്ഥങ്ങളില്‍ നിന്നുള്ള പദാനുപദവിവര്‍ത്തനം വിശ്വാസികള്‍ക്ക് ബുദ്ധിമുട്ടായി. അതിന്റെ കാരണം പുറത്ത് പറയുവാന്‍ ലജ്ജ തോന്നുന്ന പല കാര്യങ്ങളും വിവര്‍ത്തനം ചെയ്യേണ്ടി വരുന്നുവെന്നുള്ളതാണ്.
മുഹമ്മദ് നബിയുടെ എല്ലാ പരിധികളും ലംഘിച്ച ബഹുഭാര്യത്വത്തെക്കുറിച്ച് മത പണ്ഡിതന്മാര്‍ നിരത്തുന്ന ന്യായങ്ങള്‍ ഇങ്ങനെയാണ്. അന്ന് കാലത്ത് ബഹുഭാര്യത്വം സാധാരണയായിരുന്നെന്നും നബി ഒന്നില്‍ കൂടുതല്‍ സ്ത്രീകളെ വിവാഹം കഴിച്ചത് അനാഥ സംരക്ഷണം, ഇസ്ലാമിക പ്രബോധനം എന്നീ കാര്യങ്ങള്‍ക്കായിരുന്നുവെന്നുമാണ്. സ്രഷ്ടാവായ ഏകദൈവത്തിന്റെ അവസാനത്തെ പ്രവാചകനാണ് മുഹമ്മദ്. അദ്ദേഹത്തിന്റെ ജനനം തന്നെ സമുദായങ്ങളെ ഉദ്‌ബോധിപ്പിക്കുവാനാണ്. അങ്ങിനെയുള്ള ഒരു പ്രബോധകന്‍ അക്കാലത്ത് അവിടെ നിലവിലുണ്ടായിരുന്ന ബഹുഭാര്യത്വം പോലുള്ള അനാചാരങ്ങളെ തടഞ്ഞ് സമൂഹത്തെ ഉദ്ധരിച്ച് മാതൃകയാകേണ്ടതിന് പകരം മറ്റുള്ളവര്‍ക്ക് നാലും തനിക്ക് എത്ര വേണമെങ്കിലും എന്ന രീതിയില്‍ ബഹുഭാര്യത്വത്തെ ഉപയോഗിക്കുകയാണ് ചെയ്തത്. അനാഥകളെ സംരക്ഷിക്കാനും മതപ്രബോധനം നടത്താനും അവരെ വിവാഹം ചെയ്യേണ്ട കാര്യമേയില്ല.
സ്ത്രീയെ എങ്ങിനെയൊക്കെ ലൈംഗികമായി ഉപയോഗിക്കാമെന്ന കാര്യത്തില്‍ വലിയ ഗവേഷണങ്ങളാണ് ഇസ്ലാം പ്രമാണങ്ങളില്‍ കാണുന്നത്. ആദ്യാവസാന താല്‍പര്യം ഇതില്‍ മാത്രമാണ്. പലതും പ്രകൃതി വിരുദ്ധ ലൈംഗികതയിലേക്കുള്ള സൂചനകളാണ്.
പുരുഷന്റെ ലൈംഗിക സംതൃപ്തിക്ക് വേണ്ടി സ്ത്രീയെ ഏത് രീതിയില്‍ വേണമെങ്കിലും ഉപയോഗിക്കാമെന്ന് തിരുവചനങ്ങളായി വിശ്വാസികള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കപ്പെടുന്നു. ഒന്നിലും അവള്‍ക്ക് പറ്റില്ല എന്നൊരു വാക്ക് പറയുവാന്‍ പറ്റില്ല. കാരണം അത് ദൈവത്തിന്റെ മുമ്പില്‍ വലിയ തെറ്റാണ്.
അബു ഹുറയ്‌റയില്‍ നിന്ന് നിവേദനം-നബി പറഞ്ഞു ഒരു പുരുഷന്‍ തന്റെ ഭാര്യയെ തന്റെ വിരിപ്പിലേക്ക് ക്ഷണിച്ചു. അപ്പോഴവള്‍ ക്ഷണം നിരസിച്ചു. അങ്ങനെ അയാള്‍ കോപിഷ്ഠനായി രാത്രി കഴിച്ച് കുട്ടിയാല്‍ പുലരുംവരെ മലക്കുകള്‍ അവളെ ശപിച്ചു കൊണ്ടിരിക്കും (ഹദീസ് 1307).
(തുടരും)





















