സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം, മതേതരത്വം, ബഹുസ്വരത, സ്വതന്ത്രചിന്ത, ലിംഗസമത്വം, ന്യൂനപക്ഷ പരിരക്ഷ, മനുഷ്യാവകാശങ്ങള്‍ എന്നിങ്ങനെ ഇന്ത്യയിലും ഇന്ത്യന്‍ ഭരണഘടനയിലും കൊട്ടിഘോഷിക്കുന്ന ഒരു സംഗതികള്‍ക്കും ഖുറാനില്‍ യാതൊരുവിധ സ്ഥാനവുമില്ല. അവിടെ അള്ളാഹു എന്ന ദൈവവും ഈ ദൈവത്തിന്റെ അവസാന ദൂതനായ മുഹമ്മദും അള്ളാഹുവിന്റെ അടിമകളായ മനുഷ്യരും മാത്രമാണ് ഉള്ളത്. മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍ ലിംഗസമത്വത്തിന്റെ കാര്യം ഒഴിച്ച് ബാക്കിയെല്ലാ കാര്യങ്ങളെക്കുറിച്ചും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാചാലരാകുന്നത് ഖുറാന്‍ വിശ്വാസികളാണ്. ലിംഗ സമത്വം എന്ന സ്ത്രീപുരുഷ സമത്വത്തിന് ഇസ്ലാം പൂര്‍ണമായും എതിരാണ്. എന്നാല്‍ അവര്‍ ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ചും മതേതരത്വത്തെക്കുറിച്ചും വാതോരാതെ സംസാരിക്കും. പക്ഷെ ഇതൊന്നും പാകിസ്ഥാനിലോ അഫ്ഗാനിസ്ഥാനിലോ ബംഗ്ലാദേശിലോ ഇറാനിലോ മറ്റേതെങ്കിലും മുസ്ലിം രാഷ്ട്രങ്ങളിലോ അവര്‍ക്ക് വേണ്ടാത്ത സംഗതികളാണ്.
മുഹമ്മദ് നബി എന്ന മുസ്ലിമുകളുടെ അന്ത്യപ്രവാചകന്‍ മുഹമ്മദ് ഏകദൈവമെന്ന് വിളിക്കുന്ന അള്ളാഹുവെന്ന ഏകദൈവത്തിന്റെ പ്രബോധനങ്ങള്‍, മുന്നറിയിപ്പുകള്‍ മനുഷ്യരോട് പറഞ്ഞതാണ് ഖുറാന്‍. അള്ളാഹു മുഹമ്മദിനോട് നേരിട്ട് പറയുന്നതല്ല മറിച്ച്, ഒരു മലക്ക് (ജിബ്രീല്‍) വഴി മുഹമ്മദിനോട് പറയുന്നതാണിത്.
ഇസ്ലാമിലെ ഒന്നാം പ്രമാണമായ ഖുറാനും തുടര്‍ന്ന് പ്രമാണങ്ങളായി പരിഗണിക്കപ്പെടുന്ന ഹദീസുകളും കര്‍മശാസ്ത്രവുമെല്ലാം ഇസ്ലാമിലെ സ്ത്രീയെ വ്യക്തമാക്കുന്നുണ്ട്. അള്ളാഹു മുഹമ്മദിനോട് പറഞ്ഞതാണ് ഖുറാന്‍. മുഹമ്മദ് ജീവിതത്തില്‍ കാണിച്ചതും മറ്റുള്ളവരോട് പറഞ്ഞതുമാണ് ഹദീസുകളും കര്‍മശാസ്ത്രവുമെല്ലാം. ഇതാണ് പ്രവാചകചര്യകള്‍. ഈ ഗ്രന്ഥങ്ങളെല്ലാം മുഹമ്മദ് മരിച്ച് ഒരു നൂറ്റാണ്ടിന് ശേഷമാണ് മറ്റുള്ളവരാല്‍ കേട്ട് എഴുതി ലിഖിത രൂപത്തില്‍ പുറത്തിറങ്ങിയത്.
ഇസ്ലാമില്‍ സ്ത്രീ ഏറ്റവും പ്രധാനപ്പെട്ട വിഷയമാണ്. അവളുടെ സ്ഥാനം ആദ്യാവസാനം പുരുഷന് താഴെയാണ്. പുരുഷന്റെ പകുതിയാണ് സ്ത്രീയുടെ വില. ഒരാളുടെ ജീവിതത്തിലെ ഏറ്റവും പ്രധാന ചടങ്ങായ വിവാഹത്തില്‍ പോലും അങ്ങിനെയാണ്. കന്യകയുടെ വിവാഹത്തിന് സ്ത്രീയുടെ സമ്മതം വേണ്ട. മൗനം സമ്മതമാണ്. അത് പുരുഷന്മാര്‍ തമ്മിലുള്ള കരാറാണ്. വേദിയില്‍ പോലും സ്ത്രീ വേണ്ട. പുരുഷന്മാര്‍ നിശ്ചയിക്കുന്നു. സ്ത്രീ വഴങ്ങികൊടുക്കുന്നു. സ്ത്രീക്ക് സ്വദേഹത്തെയോ മറ്റുള്ളവരെയോ വിവാഹം കഴിച്ച് കൊടുക്കാവതല്ലെന്നും അവളുടെ വാചകം കൊണ്ട് വിവാഹ ബന്ധം സ്ഥാപിതമാവുകയില്ലെന്നും ബഹുഭൂരിപക്ഷം മതപണ്ഡിതന്മാരും അഭിപ്രായപ്പെടുന്നതായി കര്‍മശാസ്ത്രയില്‍ പറയുന്നു. വിവാഹ ഇടപാട് സാധുവാകാന്‍ കൈകാര്യാധികാരി ഉണ്ടായിരിക്കണമെന്ന് നിബന്ധനയുണ്ടെന്നും ഇടപാട് നടത്തേണ്ടത് അയാള്‍ തന്നെയാണെന്നും അല്ലാഹു പറയുന്നു. ‘നിങ്ങളില്‍ അവിവാഹിതരായി കഴിയുന്നവരെയും നിങ്ങളുടെ അടിമകളായ സ്ത്രീ – പുരുഷന്മാരില്‍ നല്ലവരെയും നിങ്ങള്‍ വിവാഹം കഴിച്ച് കൊടുക്കേണ്ടതാകുന്നു. ‘നിങ്ങളുടെ നാരികളെ ഒരിക്കലും ബഹുദൈവ വിശ്വാസികള്‍ക്ക് വിവാഹം ചെയ്ത് കൊടുക്കരുത്, അവര്‍ വിശ്വസിക്കുവോളം. ഈ രണ്ട് വാക്യങ്ങളിലും വിവാഹം ചെയ്ത് കൊടുക്കുവാന്‍ അള്ളാഹു കല്‍പ്പിച്ചിരിക്കുന്നത് പുരുഷന്മാരോടാണ്. അതായത് ഒരു അമ്മക്ക് തന്റെ മകളെയോ ചേച്ചിക്ക് അനുജത്തിയെയോ ഇനി സ്വയംപര്യാപ്തയായ ഒരു സ്ത്രീക്ക് അവരുടെ സ്വന്തം ഇഷ്ടപ്രകാരമോ അവര്‍ സ്ത്രീയാണ് എന്ന ഒറ്റ കാരണത്താല്‍ വിവാഹം ചെയ്ത് കൊടുക്കുവാന്‍ സാധ്യമല്ല. ഇസ്ലാം പ്രമാണമനുസരിച്ച് ഒരു സ്ത്രീ ഒരിക്കലും സ്വയംപര്യാപ്തയാകുന്നില്ല. ഇനി ഒരു സ്ത്രീക്ക് വിവാഹം കഴിക്കാതിരിക്കുവാന്‍ പറ്റുമോയെന്ന് ചോദിച്ചാല്‍ അതിനും മതവിധിയുണ്ട്. തിര്‍മിദി ഹദീസ് 1082 സമൂറയില്‍ നിന്ന് നിവേദനം. നബി ബ്രഹ്മചര്യം നിരോധിച്ചു.’
ഹദീസ് ബുഖാരിയിലെ 1762,1763, എന്നീ രണ്ട് ഹദിസുകള്‍ സ്ത്രീയുടെ വിവാഹവുമായി ബന്ധപ്പെട്ടാണ്. അബു ഹുറയ്‌റയില്‍ നിന്ന് നിവേദനം: നബി പറഞ്ഞു, വിധവയെ അവളുമായി ആലോചിച്ചല്ലാതെ വിവാഹം ചെയ്ത് കൊടുക്കരുത്. കന്യകയെ അവളുടെ അനുവാദം ചോദിച്ചതിന് ശേഷമല്ലാതെ വിവാഹം ചെയ്ത് കൊടുക്കരുത്. അല്ലാഹുവിന്റെ ദൂതരെ എങ്ങിനെയാണ് കന്യകയുടെ സമ്മതം മനസിലാക്കുക. നബി പറഞ്ഞു മൗനമാണ് അവളുടെ സമ്മതം. അവര്‍ ചോദിച്ചു അല്ലാഹുവിന്റെ ദൂതരെ കന്യക നാണത്താല്‍ സമ്മതം നല്‍കാന്‍ തയ്യാറായില്ലെങ്കിലോ? നബി പറഞ്ഞു അവളുടെ അനുവാദം മൗനമാണ്.
– നബി പറഞ്ഞു വിധവക്ക് സ്വന്തം കാര്യം തീരുമാനിക്കാന്‍ തന്റെ രക്ഷിതാവിനേക്കാള്‍ അര്‍ഹതയുണ്ട്. കന്യകയുടെ മൗനമാണ് അവളുടെ സമ്മതം. (സുനനുത്തിര്‍മിദി1108) (എന്ന് വെച്ചാല്‍ കന്യകക്ക് തീരുമാനമെടുക്കാനുള്ള അധികാരം ഇല്ലെന്ന് – ലേഖകന്‍).
അനാഥയോട് അവളുടെ വിവാഹകാര്യത്തില്‍ അഭിപ്രായം ചോദിക്കണം. അവള്‍ നിശ്ശബ്ദത പാലിച്ചാല്‍ അതാണ് അവളുടെ സമ്മതം. ഇനി അവള്‍ വിസമ്മതിച്ചാല്‍ അവളെ വിവാഹം കഴിക്കാന്‍ അനുവാദമില്ല. (തിര്‍മിദി1109)
തിരുമേനി പറഞ്ഞു. ഒരു സ്ത്രീയെ രണ്ട് രക്ഷകര്‍ത്താക്കള്‍ രണ്ടുപേര്‍ക്ക് വിവാഹം ചെയ്ത് കൊടുത്താല്‍ അവള്‍ ആദ്യം വിവാഹം ചെയ്തു കൊടുത്ത ആള്‍ക്ക് അവകാശപ്പെട്ടതാണ്. ഒരു സാധനം രണ്ടുപേര്‍ക്ക് വിറ്റാല്‍ അത് ആദ്യത്തെയാള്‍ക്കുള്ളതാണ്. (തിര്‍മിദി 1110). മുസ്ലിം സമൂഹം മാനവരില്‍ മഹോന്നതന്‍ എന്ന് വിളിക്കുന്ന അന്ത്യ പ്രവാചകന്‍ മുഹമ്മദ് നബിയുടെ വചനമാണിത്. ഒരു സ്ത്രീയെ രക്ഷകര്‍ത്താക്കള്‍ ഒരേസമയം രണ്ടുപേര്‍ക്ക് വിവാഹം ചെയ്ത് കൊടുത്താല്‍ അവള്‍ ആദ്യത്തെ ആളുടെ കൂടെ പൊയ്‌ക്കോളണം. അവള്‍ക്ക് ഒരു വിലയുമില്ല. അവള്‍ വിറ്റ മുതലിന് തുല്യമാണ്
നബി പറഞ്ഞു. ഏതെങ്കിലും അടിമ തന്റെ യജമാനന്റെ സമ്മതം കൂടാതെ വിവാഹം കഴിച്ചാല്‍ അവന്‍ വ്യഭിചാരിയാണ്. തിര്‍മിദി 111 1 (ഇതാണ് അടിമളെക്കുറിച്ചുള്ള വീക്ഷണം).
മുഹമ്മദ് നബിയുടെ കാലത്തെ വിവാഹങ്ങളും വിവാഹ ബന്ധങ്ങളും ഒരു സമൂഹത്തിനും ചിന്തിക്കാന്‍ കഴിയാത്തതിനുമപ്പുറമായിരുന്നു. സ്ത്രീകളോടുള്ള വീക്ഷണം ഇതിലൊക്കെ വ്യക്തമാണ്. സത്യത്തില്‍ ഇത്രയേറെ ലൈംഗിക അരാജകത്വവും ലൈംഗിക ദാരി്രദ്യവും ലോകത്തിലുണ്ടായിട്ടുണ്ടോ എന്ന് തോന്നും ഇസ്ലാമിക പ്രമാണങ്ങള്‍ വായിക്കുമ്പോള്‍. തിര്‍മദി ‘നബി പറഞ്ഞു. ഒരാള്‍ ഒരു സ്ത്രീയെ വിവാഹം കഴിക്കുകയും അവളുമായി ശാരീരിക ബന്ധം പുലര്‍ത്തുകയും ചെയ്താല്‍ പിന്നെ അയാള്‍ക്ക് അവളുടെ മകളെ വിവാഹം കഴിക്കാന്‍ പാടില്ല. ഇനി അവളുമായി ശാരീരിക ബന്ധം ഉണ്ടായിട്ടില്ലെങ്കില്‍ അവളുടെ മകളെ വിവാഹം കഴിക്കാം. ഒരാള്‍ ഒരു സ്ത്രീയെ വിവാഹം കഴിച്ചാല്‍ അവളുമായി ശാരീരിക ബന്ധം പുലര്‍ത്തട്ടെ, പുലര്‍ത്താതിരിക്കട്ടെ അയാള്‍ക്ക് അവളുടെ മാതാവിനെ വിവാഹം കഴിക്കാന്‍ പാടില്ല.’ തിര്‍മിദി ഹദീസ് 1117.
ഒരു സ്ത്രീയെ വിവാഹം കഴിച്ചിട്ട് അവളുമായി ശാരീരിക ബന്ധം ഉണ്ടായിട്ടില്ലെങ്കില്‍ അവളുടെ മകളെ വിവാഹം കഴിക്കാമെന്ന് പറയുന്നതൊക്കെ എന്ത് ബന്ധ മൂല്യനിര്‍ണയത്തിന്റെ അടിസ്ഥാനത്തിലാണെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല (ബഹുഭാര്യത്വം നിലനില്‍ക്കുന്ന മുസ്ലിം സമൂഹങ്ങളില്‍ വേറെ വേറെ ആളുകളില്‍ ജനിക്കുന്ന കുട്ടികളെക്കുറിച്ചാണ് ഇവിടെ ഉദ്ദേശിക്കുന്നത്).
‘അബു മൂസയില്‍ നിന്ന് – റസൂല്‍(പ്രവാചകന്‍) പറഞ്ഞു. വലിയ്യ് (രക്ഷാധികാരി) ഇല്ലാതെ വിവാഹമില്ല.’ (സുനനു തിര്‍മിദി 1101).
ഇബ്‌നു അബ്ബാസില്‍ നിന്ന്: നബി പറഞ്ഞു. വ്യഭിചാരിണികളാണ് സാക്ഷികളില്ലാതെ സ്വയം വിവാഹത്തിലേര്‍പ്പെടുന്നത്. (തിര്‍മിദി 1103).
BCi നിവേദനം. നബി പറഞ്ഞു. ഏതെങ്കിലും ഒരു സ്ത്രീ തന്റെ രക്ഷകര്‍ത്താവിന്റെ സമ്മതം കൂടാതെ വിവാഹം കഴിച്ചാല്‍ അവളുടെ വിവാഹം അസാധുവാണ്. ഇനി അവള്‍ ഭര്‍ത്താവുമായി സംയോഗത്തിലേര്‍പ്പെട്ട് പോയെങ്കില്‍ അതിനവര്‍ക്ക് മഹറിന് (വിവാഹമൂല്യം) അവകാശമുണ്ട്. മതപണ്ഡിതന്മാര്‍ പറയുന്നു. വിവാഹത്തിന് പല ലക്ഷ്യങ്ങളുമുണ്ട്. സ്ത്രീയാകട്ടെ പലപ്പോഴും വികാരത്തിന് അധീനയായി പോകുന്നതുകൊണ്ട് നന്നായി തിരഞ്ഞെടുക്കാന്‍ അവള്‍ക്ക് കഴിയുകയില്ല. അതിനാല്‍ പ്രസ്തുത ലക്ഷ്യങ്ങള്‍ അവള്‍ക്ക് നഷ്ടമായിത്തീരും. അതുകൊണ്ട് വൈവാഹിക ജീവിതത്തിന്റെ ലക്ഷ്യങ്ങള്‍ പൂര്‍ണമായും അവള്‍ക്ക് ലഭിക്കുവാന്‍ വേണ്ടി സ്വയം ഇടപാട് നടത്തുന്നതില്‍ നിന്ന് അവളെ തടയുകയും പ്രസ്തുത അധികാരം അവളുടെ കൈകാര്യകര്‍ത്താക്കളെ ഏല്‍പ്പിക്കുകയും ചെയ്തിരിക്കുകയാണ് ഇസ്ലാം.
മഹര്‍
മുസ്ലിം സമൂഹത്തില്‍ വ്യാപകമായി കേള്‍ക്കുന്നതും എന്നാല്‍ മറ്റുള്ളവര്‍ക്ക് അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥം അറിയാത്തതുമായ ഒരു പദമാണ് മഹര്‍. കല്യാണം കഴിക്കുന്ന പുരുഷന് ലൈംഗിക സുഖം നല്‍കുന്നതിന് പകരമായി അയാള്‍ സ്ത്രീക്ക് നല്‍കുന്ന സമ്മാനമാണ് മഹര്‍. ഖുറാന്‍ 4 :24 ല്‍ ഇപ്രകാരം പറയുന്നു.’ഭര്‍ത്താക്കള്‍ ഉള്ള സ്ത്രീകളും നിങ്ങള്‍ ഉടമയാക്കിയ സ്ത്രീകള്‍ ഒഴികെ (ഉടമയാക്കിയ സ്ത്രീകള്‍ എന്നുവെച്ചാല്‍ മതം പ്രചരിപ്പിക്കുവാന്‍ വേണ്ടി മുഹമ്മദ് നബി നടത്തിയ യുദ്ധങ്ങളില്‍ കൊലചെയ്യപ്പെട്ടവരുടെ ഭാര്യമാര്‍ – നബി മതം വളര്‍ത്താന്‍ 98-99 യുദ്ധങ്ങള്‍ നടത്തിയിട്ടുണ്ട്. യുദ്ധവുമായി ബന്ധപ്പെട്ട ഒരു ഹദീസ് വചനം. ഇങ്ങനെയാണ് ‘നിങ്ങള്‍ ശത്രുക്കളെ കണ്ടുമുട്ടുന്നപക്ഷം ക്ഷമയവലംബിക്കുക. വാളുകളുടെ തണലിലാണ് സ്വര്‍ഗം എന്ന് നിങ്ങള്‍ അറിയുക. (ബുഖാരി 1217) യുദ്ധങ്ങളിലൂടെ സൃഷ്ടിക്കപ്പെട്ട വിധവകളുമായി ബന്ധപ്പെട്ട ഖുര്‍ആന്‍ വചനം തുടരുന്നു.) ഇത് അല്ലാഹു നിങ്ങള്‍ക്ക് നിയമമാക്കിയിരിക്കുന്നു. ഇവര്‍ക്ക് പുറമേയുള്ള സ്ത്രീകളെ നിങ്ങള്‍ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നവരും വ്യഭിചരിക്കാത്തവരുമായ നിലയില്‍ സ്വന്തം ധനം കൊണ്ട് നിങ്ങള്‍ ആവശ്യപ്പെടുന്നത് നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. അങ്ങിനെ അവരില്‍ നിന്ന് ആരെക്കൊണ്ടെങ്കിലും നിങ്ങള്‍ സുഖമെടുത്താല്‍ അവര്‍ക്ക് നിശ്ചയിക്കപ്പെട്ട പ്രതിഫലം മഹറ് കൊടുക്കുക. സംഖ്യ നിശ്ചയിച്ചതിന് ശേഷം പരസ്പരം തൃപ്തിപ്പെട്ടാല്‍ വിട്ടുവീഴ്ച ചെയ്യുന്നതില്‍ നിങ്ങള്‍ക്ക് വിരോധമില്ല.
വിവാഹാനന്തരം ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന് വരന്‍ വധുവിന് കൊടുക്കുന്ന ധനമാണ് മഹര്‍ എന്ന വിവാഹമൂല്യം. ഓരോരുത്തരുടെയും കഴിവിനനുസരിച്ചാണ് മഹര്‍ നല്‍കുക. മഹര്‍ മുഴുവനായോ ഭാഗികമായോ നേരത്തെ നല്‍കാവുന്നതാണ് – മണിയറയില്‍ പ്രവേശിക്കുന്നതിന് മുമ്പ് മഹറിന്റെ ഒരു അംശമെങ്കിലും നല്‍കണം. എന്തെങ്കിലും പ്രതിഫലം അവള്‍ക്ക് നല്‍കുന്നതിന് മുമ്പ് സഹശയനം നടത്തരുതെന്ന് സുന്നത്തുള്ളതാണ്. സുഹ്‌രി പറഞ്ഞു. ജീവനാംശം നല്‍കുകയോ അല്ലെങ്കില്‍ ഒരു വസ്ത്രം അണിയിക്കുകയോ ചെയ്യുന്നത് വരെ ഭര്‍ത്താവ് ഭാര്യയുമായി സഹശയനം നടത്താതിരിക്കുക എന്നത് സുന്നത്തിലൂടെ നമുക്ക് ലഭിച്ചിട്ടുള്ളതാണ്. സ്ത്രീകള്‍ക്കുള്ള നിര്‍ബന്ധമായ ഈ വിവാഹമൂല്യം പുരുഷന്റെ സംരക്ഷണത്തെക്കുറിച്ച് അവളെ സംതൃപ്തയും സന്തുഷ്ടയുമാക്കുന്നതാണ്. അല്ലാഹു പറയുന്നു; ‘പുരുഷന്മാര്‍ സ്ത്രീകളുടെ മേല്‍നോട്ടക്കാരാകുന്നു. അവരില്‍ ഒരു വിഭാഗത്തെക്കാള്‍ മറു വിഭാഗത്തിന് അല്ലാഹു പ്രത്യേക യോഗ്യത നല്‍കിയതുകൊണ്ടും പുരുഷന്മാര്‍ അവരുടെ ധനം ചെലവഴിച്ചതുകൊണ്ടും മാത്രമാണ്.’
ഇബ്‌നു ഹസം പറയുന്നു, നിര്‍ണിതമായ വിവാഹമൂല്യം നിശ്ചയിച്ചുകൊണ്ടോ നിശ്ചയിക്കാതെയോ ഒരുവന്‍ വിവാഹം ചെയ്താല്‍ അവന്റെ ഭാര്യ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അവന് അവളെ പ്രാപിക്കുവാന്‍ അവകാശമുണ്ട്. നിര്‍ണിത വിവാഹമൂല്യം വിധിക്കപ്പെടുവാന്‍ അവള്‍ക്കും അവകാശമുണ്ട് അവന് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും. അവന് അവളെ പ്രാപിക്കാനുള്ള അവകാശത്തെ ഇത് തടയുകയില്ല. എന്നല്ല സഹശയനം അവന് നേരത്തെ വിധിക്കപ്പെടും.
അബു ഹനീഫ പറഞ്ഞു. അവളിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അവളെ പ്രാപിക്കാന്‍ അവനവകാശമുണ്ട്. മഹര്‍ അവധി നിശ്ചയിക്കപ്പെട്ടതാണെങ്കില്‍ അവള്‍ തൃപ്തിപ്പെട്ടതാണല്ലോ ആ അവധി നിശ്ചയം. അത് അവന്റെ അവകാശത്തെ അസാധുവാക്കുകയില്ല. ഇനി മഹറ് മുഴുവനായോ ഭാഗികമായോ നേരത്തെ നല്‍കണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ടെങ്കില്‍ വ്യവസ്ഥ പ്രകാരം അത് നേരത്തെ നല്‍കുന്നത് വരെ അവളെ പ്രാപിക്കുന്നത് അനുവദനീയമല്ല. നേരത്തെ നല്‍കാതിരുന്നാല്‍ മഹര്‍ ലഭിക്കുന്നതുവരെ അവള്‍ക്ക് അവന് വിധേയമാകാതിരിക്കാം.
ഇബ്‌നുല്‍ മുന്‍ദീര്‍ പ്രസ്താവിക്കുന്നു. ‘പണ്ഡിതന്മാരില്‍ നിന്ന് പഠിച്ചിട്ടുള്ള എല്ലാവരും ഭാര്യക്ക് അവളുടെ മഹര്‍ നല്‍കുന്നതുവരെ ഭര്‍ത്താവിന് അവളെ പ്രാപിക്കുവാന്‍ അവകാശമില്ലെന്ന കാര്യത്തില്‍ ഏകോപിച്ചിരിക്കുന്നു. കര്‍ട്ടന്‍ താഴ്ത്തുകയും കതകടക്കുകയും ചെയ്താല്‍ വിവാഹമൂല്യം നിര്‍ബന്ധമായി എന്ന് നബിയുടെ സഹാബികള്‍ പറയാറുണ്ടായിരുന്നു.
ചുരുക്കത്തില്‍ വിവാഹം കഴിക്കുന്ന പെണ്ണുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ പുരുഷന്‍ കൊടുക്കുന്നതാണ് മഹര്‍. ഇസ്ലാമില്‍ സ്ത്രീകളെക്കുറിച്ചുള്ള ചിന്തകളില്‍ പ്രമുഖ സ്ഥാനം അവരുടെ ശരീരത്തെക്കുറിച്ചാണ്. ശരീരത്തില്‍ ഗുഹ്യസ്ഥാനത്തെക്കുറിച്ചും.
ഇസ്ലാമിലെ ഇത്തരം പ്രമാണങ്ങളുടെ കാര്യത്തില്‍ മതപണ്ഡിതന്മാര്‍ തമ്മില്‍ അഭിപ്രായ ഭിന്നതകള്‍ ഉണ്ടാകാറുണ്ട്. കാരണം നബിയുടെ മരണശേഷം നിരവധി വര്‍ഷങ്ങള്‍ കഴിഞ്ഞ് കേട്ടറിവുകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയിട്ടുള്ളതാണ് പ്രമാണങ്ങള്‍.
മുസ്ലിം സ്ത്രീയുടെ വിവാഹ വിഷയത്തില്‍ സ്വാതന്ത്ര്യം, ബുദ്ധി, പ്രായപൂര്‍ത്തി എന്നിവയാണ് ഒരു കൈകാര്യകര്‍ത്താവിനുണ്ടാകേണ്ട യോഗ്യതകള്‍. അതേസമയം വിവാഹത്തില്‍ കൈകാര്യകര്‍ത്താവ് നീതി നിഷ്ഠയുള്ളവനാകണമെന്ന നിര്‍ബന്ധമില്ലന്ന് കര്‍മശാസ്ത്രത്തില്‍ തുടര്‍ന്ന് പറയുന്നു. തെമ്മാടിത്തം അഴിഞ്ഞാട്ടത്തിന്റെ പരിധിയിലേക്കെത്തുന്നത് വരെയും വിവാഹം ചെയ്ത് കൊടുക്കാനുള്ള അയാളുടെ അവകാശം നഷ്ടപ്പെടുകയില്ല. എന്നാല്‍ പ്രസ്തുത പരിധിയിലെത്തിക്കഴിഞ്ഞാല്‍ തന്റെ അധികാരപരിധിയിലുള്ളതിനെക്കുറിച്ചൊന്നും അയാളെ വിശ്വസിക്കാന്‍ കൊള്ളാത്തതു കാരണം അവയുടെ മേലുള്ള അയാളുടെ കൈകാര്യാധികാരം നഷ്ടപ്പെടുക തന്നെ ചെയ്യും. അതായത് കൈകാര്യ കര്‍ത്താവെന്ന വിവാഹ പുരോഹിതന്‍ തെമ്മാടിയായാലും കുഴപ്പമില്ല അഴിഞ്ഞാട്ടക്കാരനാകരുതെന്ന് അര്‍ത്ഥം. എന്താണ് തെമ്മാടിയും അഴിഞ്ഞാട്ടക്കാരനും തമ്മിലുള്ള വ്യത്യാസമെന്ന് വ്യക്തമാകുന്നില്ല.
മുസ്ലിമുകളുടെ പ്രാമാണിക ഗ്രന്ഥമായ ഫിഖ്ഹുസ്സുന്ന (കര്‍മശാസ്ത്ര)യിലും ഹദീസുകളിലും സ്ത്രീകളെ അപമാനിക്കുകയും തരംതാഴ്ത്തുകയും ചെയ്യുന്ന നിരവധി പരാമര്‍ശങ്ങള്‍ കാണുവാന്‍ കഴിയും. ശുദ്ധി എന്ന അദ്ധ്യായത്തില്‍ നിന്ന് ‘ഭക്ഷണം കഴിക്കുന്ന പ്രായമെത്താത്ത തന്റെ ഒരാണ്‍കുഞ്ഞിനെ അവര്‍ നബിയുടെ സന്നിധിയില്‍ കൊണ്ടുവന്നു. ആ ശിശു തിരുമേനിയുടെ മടിയില്‍ മൂത്രിച്ചു. തദവസരം റസൂല്‍ (മുഹമ്മദ് നബി) അല്‍പ്പം വെള്ളം കൊണ്ടുവരാന്‍ കല്‍പ്പിക്കുകയും എന്നിട്ടത് തന്റെ വസ്ത്രത്തില്‍ കുടയുകയും ചെയ്തു. അത് കഴുകുകയുണ്ടായില്ല. നബി പറഞ്ഞതായി അലിറ്ര) ഇങ്ങനെ ഉദ്ധരിച്ചിരിക്കുന്നു. ആണ്‍കുഞ്ഞിന്റെ മൂത്രത്തിന്മേല്‍ വെള്ളം കുടയണം. പെണ്‍കുഞ്ഞിന്റെ മൂത്രം കഴുകി വൃത്തിയാക്കുകയും വേണം.
മറ്റൊന്ന് ”ഉമ്മുഖൈസില്‍ നിന്ന്: ആഹാരം കഴിച്ച് തുടങ്ങിയിട്ടില്ലാത്ത കുഞ്ഞിനെയും കൊണ്ട് അവര്‍ നബിയുടെ സന്നിധിയിലെത്തി. നബികുഞ്ഞിനെ വാങ്ങി മടിയിലിരുത്തി. കുഞ്ഞ് അദ്ദേഹത്തിന്റെ വസ്ത്രത്തില്‍ മൂത്രം ഒഴിച്ചു. അപ്പോള്‍ നബി വെള്ളം ആവശ്യപ്പെട്ടു വസ്ത്രത്തില്‍ വെള്ളം തളിച്ചു. വസ്ത്രം കഴുകിയില്ല. (ബുഖാരി ഹദീസ് 162)
ഇത് മുഹമ്മദ് നബി പ്രവാചകന്റെ തിരുവചനമായി പ്രാമാണിക ഗ്രത്ഥം പറയുന്നു. ഈ ആണ്‍ പെണ്‍ മൂത്ര വിവേചനത്തിന്റെ യുക്തി എന്താണ്? രക്ഷിതാക്കളുടെ ഒക്കത്തിരുന്ന് മൂത്രമൊഴിക്കുന്ന കുഞ്ഞുങ്ങളില്‍ നിന്ന് തന്നെ തുടങ്ങുന്നു ലിംഗവിവേചനം.
ഫിഖ്ഹുസ്സുന്നയില്‍ ശുദ്ധിയുടെ ഒരുഭാഗത്ത് രക്തസ്രാവക്കാരിയെ സംബന്ധിച്ചുള്ള ചില പ്രത്യേക നിയമങ്ങളില്‍ ഇങ്ങനെയും പറയുന്നുണ്ട്. ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായത്തില്‍ രക്തസ്രാവമുള്ളപ്പോള്‍ സംയോഗം അനുവദനീയമാണ്. കാരണം അത് നിരോധിക്കുന്ന തെളിവൊന്നും വന്നിട്ടില്ല. ഇബ്‌നു അബ്ബാസ്റ്ര ഇങ്ങനെ പ്രസ്താവിക്കുന്നു. രക്തസ്രാവക്കാരി നമസ്‌ക്കരിച്ചാല്‍ അവളുടെ ഭര്‍ത്താവിന് അവളെ സമീപിക്കാം. നമസ്‌ക്കാരമാണല്ലോ അതിമഹത്തായത്. എന്നുവെച്ചാല്‍ ശുദ്ധി നിര്‍ബന്ധമുള്ള കര്‍മങ്ങളില്‍ അതിമഹത്തായ നമസ്‌ക്കാരം രക്തസ്രാവവേളയില്‍ നിര്‍വഹിക്കാമെങ്കില്‍ സംയോഗവും ആകാമെന്നര്‍ത്ഥം. ജഹ്ശിന്റെ പുത്രി ഹംനയില്‍ അവര്‍ക്ക് രക്തസ്രാവമുള്ളപ്പോള്‍ ഭര്‍ത്താവ് അവരെ സമീപിച്ചതായി അബൂദാവുദ്, ബൈഹഖി എന്നിവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്രയും സ്ത്രീവിരുദ്ധവും മാനവികവിരുദ്ധവുമായ ഒരു പരാമര്‍ശം റദ്ദാക്കാത്ത ഒരു മതരേഖയായി ഇസ്ലാമിക കര്‍മ ശാസ്ത്രം ഇന്നും സമൂഹത്തിന് മുമ്പില്‍ നില്‍ക്കുന്നു.
ഇസ്ലാമിക വിശ്വാസമനുസരിച്ച് ഖുറാന്‍ മനുഷ്യരാശിക്കാകെ ലോകവസാനം വരെ ഇറക്കി കൊടുത്തിട്ടുള്ള ഗ്രന്ഥമാണ്. ഖുറാന്‍ സൂക്തങ്ങള്‍ പ്രകാരം അതിലെ വചനങ്ങള്‍ പൂര്‍ണമായും വിശ്വസിക്കേണ്ടതും അങ്ങിനെ ചെയ്യാത്തവര്‍ അതികഠിനമായ ശിക്ഷയിലേക്ക് തള്ളപ്പെടുകയും ചെയ്യും (ഖുര്‍ആന്‍ 2:85). സമാനതയുള്ള വേറെയും വചനങ്ങള്‍ ഉണ്ട്. മാത്രമല്ല ഈ വചനങ്ങളില്‍ മാറ്റം വരുത്തലുകളും സാധ്യമല്ല. ഇത് മൂലം ഏറ്റവും കൂടുതല്‍ വ്യക്തിപരവും കുടുംബപരവും സാമൂഹ്യപരവുമായ വിലക്കുകളും നീതി നിഷേധവും അനുഭവിക്കുന്നത് ഇസ്ലാമിലെ സ്ത്രീകളാണ്. മേല്‍പ്പറഞ്ഞ കര്‍മശാസ്ത്രത്തിലെ ശാസ്ത്ര വിധിപ്രകാരം സ്ത്രീയുടെ അനുവാദമില്ലെങ്കിലും ഒരു സ്ത്രീയെ രക്തസ്രാവം ഉള്ളപ്പോഴും ഭര്‍ത്താവിന് സമീപിക്കാമെന്നാണ്. ജഹ്ശിന്റെ പുത്രി ഹംന അങ്ങിനെ ചെയ്തിട്ടുണ്ട്. അതാണ് മാതൃക. സ്ത്രീയുടെ ശാരീരികമോ മാനസികമോ ആയ അവസ്ഥയോ എന്തിനവളുടെ സമ്മതം പോലും ഇവര്‍ പരിഗണിക്കുന്നില്ല. എന്നാല്‍ ഇതിന് എതിരായിട്ടുള്ള നബിവചനവും കര്‍മശാസ്ത്രയില്‍ കാണുന്നുണ്ട്. ‘ആര്‍ത്തവശുദ്ധി വരുന്നതുവരെ നിങ്ങളവരെ സമീപിക്കരുത്. അവര്‍ ശുദ്ധിയായി കഴിഞ്ഞാല്‍ അല്ലാഹു നിര്‍ദ്ദേശിച്ച പ്രകാരം നിങ്ങളവരെ സമീപിച്ചു കൊള്ളുക.’ ഹദിസുകളിലും കര്‍മശാസ്ത്രയിലും അതിന്റെ വ്യാഖ്യാനങ്ങളിലും ഇസ്ലാം മതപണ്ഡിതന്മാര്‍ പലയിടത്തും വ്യത്യസ്തവും വിരുദ്ധവുമായ നിലപാടുകള്‍ സ്വീകരിച്ചിട്ടുള്ളതായി കാണുവാന്‍ കഴിയും. പ്രമാണങ്ങളില്‍ അങ്ങോട്ടും ഇങ്ങോട്ടുമുള്ള വചനങ്ങള്‍ ഉള്ളതുകൊണ്ട് ഇതില്‍ ഏത് വേണമെന്ന് ആത്യന്തികമായി തല്‍പരനായ പുരുഷന്‍ തന്നെ തീരുമാനിക്കുകയാണ് പതിവ്. കാരണം മതപ്രകാരം പദവി കൂടുതലുള്ളത് പുരുഷനാണ്.
ഇസ്ലാം എന്നുവെച്ചാല്‍ അതില്‍ അവരുടെ അന്ത്യപ്രവാചകന്‍ മുഹമ്മദ് മാത്രമാണുള്ളത്. മുഹമ്മദിന്റെ പ്രബോധനങ്ങളും സംസാരങ്ങളും ചലനങ്ങളുമാണ് ഇസ്ലാം. ചുരുക്കത്തില്‍ മുഹമ്മദിന്റെ ചിന്തകളാണ് ഇസ്ലാം. മുഹമ്മദിന്റെ ചിന്തകളില്‍ വലിയൊരു ഭാഗം സ്ത്രീകളെക്കുറിച്ചുളള ചിന്തകളായിരുന്നു. പല പ്രായത്തിലും പെട്ട നിരവധി സ്ത്രീകള്‍ മുഹമ്മദിന്റെ ജീവിതത്തില്‍ ഭാര്യമാരായി ഉണ്ടായിരുന്നിട്ടും വിട്ടൊഴിയാത്ത ലൈംഗിക ദാരിദ്യം മുഹമ്മദിനുണ്ടായിരുന്നു. ഒപ്പം തന്റെ ഭാര്യമാരെക്കുറിച്ചുള്ള ഒടുങ്ങാത്ത ഉല്‍ക്കണ്ഠയും. സ്രഷ്ടാവും ഏക ദൈവവുമായ അള്ളാഹു നിരവധി ആയത്തുകള്‍ ഇറക്കിയിട്ടുള്ളത് മുഹമ്മദിന്റെ ഈ പ്രശ്‌നം പരിഹരിക്കാനായിരുന്നു. ഇസ്ലാമിലെ രണ്ടാം പ്രമാണമായ ഹദീസ് സ്വഹീഹുല്‍ ബുഖാരിയില്‍ 2013-ാം മത്തെ വചനമായി എഴുതിയിരിക്കുന്നു. നബി പറഞ്ഞു. ‘തന്റെ രണ്ട് താടിയെല്ലുകള്‍ക്കിടയിലുള്ളതും രണ്ട് കാലുകള്‍ക്കിടയിലുള്ളതും നിയന്ത്രിച്ച് നിര്‍ത്താമെന്ന് ആരെങ്കിലും എനിക്ക് ഉറപ്പുതരികയാണെങ്കില്‍ അവന് സ്വര്‍ഗം ലഭിക്കുമെന്ന് ഞാനും ഉറപ്പ് നല്‍കാം.’രണ്ട് താടിയെല്ലുകള്‍ക്കിടയിലുള്ളത് നാവ്, കാലുകള്‍ക്കിടയിലുള്ളത് ലിംഗം. പ്രവാചകന്റെ നാവും ലിംഗവും നിയന്ത്രിച്ച നിര്‍ത്താമെന്ന് പ്രവാചകന് ഒരു ഉറപ്പും ഉണ്ടായിരുന്നില്ല എന്നാണ് ഈ സൂക്തത്തില്‍ നിന്ന് മനസ്സിലാക്കേണ്ടത്. ഒരു പ്രവാചകന്‍ ഈ നിലവാരത്തിലൊക്കെ സംസാരിക്കുമോയെന്ന് മുസ്ലിം ഇതരര്‍ക്ക് സംശയം ഉണ്ടാകാം. എന്നാല്‍ ബുഖാരിഹദീസ് 890 ല്‍ പറയുന്നത് ഇങ്ങനെയാണ്. ആഇശയില്‍ നിന്ന്: നോമ്പുകാരനായിരിക്കേ നബി ഭാര്യമാരെ ചുംബിക്കുകയും അവരോടൊത്ത് വേഴ്ച കൂടാതെയുള്ള സഹശയനം നടത്തുകയും ചെയ്യുമായിരുന്നു. കാമവികാരങ്ങളെ നിയന്ത്രിക്കുവാന്‍ നിങ്ങളേക്കാള്‍ വളരെയധികം കഴിവുള്ളവനായിരുന്നു അദ്ദേഹം. സ്വഭാവികമായും സ്രഷ്ടാവായ ഏക ദൈവത്തിന്റെയും ആ ദൈവം സമുദായത്തിന് പ്രബോധനം നല്‍കാന്‍ നിയോഗിച്ച പ്രവാചകന്റെയും നിലവാരത്തെക്കുറിച്ച് സമൂഹത്തിന് വ്യത്യസ്തങ്ങളായ അഭിപ്രായങ്ങള്‍ ഉണ്ടാകാം.
(തുടരും)





















