Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

‘ബ്രാഹ്മണാള്‍ എണ്ണയും ലാഭക്കൊയ്ത്തും’

എ.ശ്രീവത്സൻഎ.ശ്രീവത്സൻ
26 September 2025

ഓണക്കാലം. അമ്പലം വരെ ഒന്ന് പോയി വരാം എന്ന് കരുതി. ഉള്ളില്‍ കയറി ചുറ്റമ്പലത്തില്‍ എത്തിയപ്പോള്‍ അതാ അരയാല്‍ത്തറയ്ക്ക് സമീപത്തായി ഒരാള്‍ വലിയ കാളയുമായി നില്‍ക്കുന്നു. നോക്കുമ്പോള്‍ നമ്മുടെ പാല്‍ക്കാരന്‍ പ്രശാന്താണ്. പ്രശാന്ത് കാളയെ കെട്ടാന്‍ പ്രയാസപ്പെടുകയാണ്. പ്രശാന്ത് ക്ഷീരകര്‍ഷക അവാര്‍ഡ് ജേതാവാണ്. അനവധി പശുക്കള്‍ ഉള്ള ഒരാള്‍ക്ക് കാളയും കാണും എന്ന് കരുതി ഞാന്‍ ചോദിച്ചു ‘സ്വന്തം കാളയാണോ?’ ‘അല്ല അമ്പലത്തിലെ കാളയാണ്.’ കാളയെ കുറ്റിയില്‍ കെട്ടിയിട്ട് പ്രശാന്ത് പോകുമ്പോള്‍ ചോദിച്ചു ‘ഇങ്ങോട്ട് വന്നിട്ട് കുറെയായി അല്ലെ?’
‘അതെ..’
കുറെ ദിവസങ്ങളായി അമ്പലത്തില്‍ പോയിട്ട്. അതിനാല്‍ അവിടത്തെ മാറ്റങ്ങള്‍ ഒന്നും അറിയാന്‍ കഴിഞ്ഞിട്ടില്ല. കാളയെ ആരോ തിരുവണ്ണൂരപ്പന് നടയിരുത്തിയതാണത്രേ. ക്ഷേത്രത്തിനു പിറകില്‍ ഒരു തൊഴുത്തും പണിയിച്ചു കൊടുത്തിട്ടുണ്ടത്രെ.
വലിയ കാള. മറുനാടന്‍ ജനുസ്സ്. കാളയെ കൗതുകത്തോടെ നോക്കി നില്‍ക്കവേ നമ്പ്യാരങ്കിള്‍ ആ വഴി വന്നു. ‘ങാ എന്തൊക്കെയുണ്ട് വിശേഷം? കാളയുടെ കാര്യം അറിഞ്ഞില്ലെന്ന് തോന്നുന്നു.’
‘ഇല്ല’ ഇപ്പൊ കാണുന്നതേ ഉള്ളു. ഭയങ്കരന്‍. ആരാണീ വിചിത്ര ജീവിയെ ദാനം ചെയ്തതെന്ന് അറിയില്ല’
‘ഹ ഹ ഹ.. വിചിത്രജീവിയല്ല, നന്ദികേശ്വരന്‍. ശിവന്റെ വാഹനം. ബോര്‍ഡ് കണ്ടില്ലേ ?’ അപ്പോഴാണ് നന്ദികേശ്വരന്‍ എന്ന ബോര്‍ഡ് ശ്രദ്ധിച്ചത്.
‘പിറകിലെ തൊഴുത്തില്‍ സമര്‍പ്പിച്ച ആളുടെ പേരും മറ്റും ഉണ്ട്.’ നമ്പ്യാരങ്കിള്‍ പറഞ്ഞു.
‘ഞാന്‍ വിചാരിച്ചു ഇത് ശാന്തിക്കാര്‍ ആരെങ്കിലും വാങ്ങിച്ചതാണെന്ന്.’
‘ഹ ഹ ഹ.. ശാന്തിക്കാര്‍ എന്തിനു കാളയെ വാങ്ങിക്കണം?’
‘അല്ല, സാധാരണ ധനികര്‍ പ്രത്യേകിച്ച് മലപ്പുറം ജില്ലയിലെ പുത്തന്‍ പണക്കാര്‍ വണ്ടി വാങ്ങിച്ചാല്‍ അങ്ങാടിയില്‍ കൊണ്ട് പോയി പാര്‍ക്ക് ചെയ്ത് ആളുകളെ ഞെട്ടിക്കും..അതുപോലെ ശാന്തിക്കാര്‍ ആരെങ്കിലും..’
‘ഹ..ഹ..ശാന്തിക്കാര്‍ ഗള്‍ഫുകാരാണോ? കള്ളപ്പണക്കാരാണോ? അങ്ങനെ പെട്ടെന്ന് ധനികരാകുമോ?’
‘അങ്ങനെ പറയാന്‍ പറ്റുമോ? ആയിക്കൂടെന്നില്ലല്ലോ ബ്രാഹ്മണരല്ലേ? ട്രമ്പിന്റെ ഉപദേശകന്‍ പീറ്റര്‍ നവാറോ പറഞ്ഞത് കേട്ടില്ലേ? ഇന്ത്യയിലെ ബ്രാഹ്മണര്‍ റഷ്യയുമായുള്ള എണ്ണ വില്‍പ്പനയില്‍ ലാഭം കൊയ്യുകയാണെന്ന്. വല്ലതും തടഞ്ഞു കൂടാ എന്നില്ലല്ലോ. ഹ.ഹ.ഹ..’
‘ഞാനും കണ്ടു കുറെ ട്രോള്‍സ്..കുറെ ബ്രാഹ്മണര്‍ റഷ്യന്‍ എണ്ണ ഉപയോഗിച്ച് ഹോമം ചെയ്യുന്നതും പുടിന്‍ ഒരു പക്കാ ബ്രാഹ്മണനായി വേഷം കെട്ടി പോകുന്നതും, ബ്രാഹ്മണാള്‍ പെട്രോള്‍ പമ്പും എല്ലാം തമാശ എ.ഐ, നിര്‍മ്മിത ബുദ്ധി വിദ്യകള്‍. പക്ഷെ എന്തിനു അങ്ങനെ പറഞ്ഞു?’
‘ങാ.. അതിനു കാരണമുണ്ട്. ഇന്ത്യയോട് അപ്രീതിയുണ്ടായാല്‍ ആദ്യം എടുത്ത് വീശുന്ന വാളാണ് ജാതീയത. ഇപ്പഴേ അത് വോക്കിസ്റ്റുകള്‍, ഡീപ് സ്റ്റേറ്റിന്റെ ആള്‍ക്കാര്‍, എന്നിവര്‍ കോര്‍പ്പറേറ്റ് മേഖലയിലും യൂണിവേഴ്‌സിറ്റികളിലും പയറ്റി നോക്കുന്നുണ്ട്. ഇന്ത്യയില്‍ വര്‍ണ്ണ വിവേചനം പോലെ ജാതി വിവേചനം ഉണ്ട് എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഇവിടെ എല്ലാ മേഖലയിലും സംവരണം ഉണ്ട്. അമേരിക്കയിലെ കറു ത്ത വര്‍ഗ്ഗക്കാരോട് അവര്‍ കാട്ടുന്ന രീതിയിലുള്ള വിവേചനം ഭാരതത്തിലില്ല. സവര്‍ണ്ണ മേധാവിത്വം ഉണ്ടെന്നും, അവരാണ് എല്ലാം കയ്യാളുന്നത് എന്നുമുള്ള ഘോര തെറ്റിദ്ധാരണ മാത്രമല്ല, തൊഴിലിടങ്ങളില്‍ വിവേചനം ഉണ്ടെന്നു വരുത്തി തീര്‍ത്ത് ജനങ്ങളെ തമ്മിലടിപ്പിച്ച് രാഷ്ട്രത്തെ വിഭജിക്കാനുള്ള ശ്രമമാണിത്. ഇന്ത്യ വലിയ ശക്തിയാകുന്നത് ഒറ്റ വിദേശ രാജ്യത്തിനും ഇഷ്ടമല്ല.’
‘ശരിയാണ്. അതിന്റെ ഭാഗമായാണ് ഇവിടെ 55 കാരന്‍ പയ്യന്‍ ഡീപ് സ്റ്റേറ്റ് ഏജന്റായി, ജാതി സെന്‍സസ് എന്നെല്ലാം പറഞ്ഞു നടക്കുന്നത്. ആര്‍മിയില്‍ എത്ര മുസ്ലിംസ് ഉണ്ട്? ഓ.ബി.സി എത്ര ഉണ്ട്? പട്ടിക ജാതിക്കാര്‍ പാര്‍ലമെന്റില്‍ എത്ര? മന്ത്രിസഭയില്‍ എത്ര? ഐ.എ.എസ്സില്‍ എത്ര? ഇത്തരം ചോദ്യങ്ങള്‍ ചോദിച്ച് ആളുകളുടെ മനസ്സില്‍ കുഴപ്പം ഉണ്ടാക്കി, കാര്യങ്ങള്‍ ശരിയായ വിധത്തിലല്ല നടക്കുന്നത് എന്നു വരുത്തി, മറ്റുള്ളവരുടെ അവസരങ്ങള്‍ ആരൊക്കെയോ അന്യായമായി കയ്യടക്കുന്നു എന്ന തോന്നലുണ്ടാക്കി വെറുപ്പ് സൃഷ്ടിക്കുകയാണ്.’
നമ്പ്യാരങ്കിള്‍ ഇടയില്‍ കയറി പറഞ്ഞു.
‘വെറുപ്പ് സൃഷ്ടിച്ച് വൈരാഗ്യമുണ്ടാക്കി.. സ്‌നേഹത്തിന്റെ കടകള്‍ തുറക്കാന്‍ നടക്കും അല്ലെ?’
‘ഹ ഹ ഹ ..’ രണ്ടു പേരും ഉറക്കെ ചിരിച്ചു.
‘ചഇഇ എന്നതിന്റെ പൂര്‍ണ്ണ രൂപം പോലും അറിയാത്ത, ഒരു പി.എസ്.സി ടെസ്റ്റ് എഴുതിയാല്‍ തോറ്റു പാളീസാകുന്ന പയ്യന്‍.’
‘ശരിയാണ്.. ഇപ്പോള്‍ ഈ ‘വോട്ട് ചോരി’ എന്ന വരട്ട് ചൊറി കുറെ കൂടിയിരിക്കുന്നു. വട്ടായെന്നാ തോന്നുന്നത്.’
‘പരീക്ഷയ്ക്ക് തോറ്റ കുട്ടി ടീച്ചര്‍ പക്ഷഭേദം കാട്ടി എന്നൊക്കെ പറഞ്ഞു കരയുംപോലെ. ഛെ എന്തൊരു മോശം!. സോറോസ് കമ്പനിയുടെ സ്‌ക്രിപ്റ്റിലാണ് പ്രതിപക്ഷം മുന്നോട്ട് പോകുന്നത്. ഇനിയുള്ള എല്ലാ ഇലക്ഷനിലും തോല്‍ക്കും. അപ്പോഴൊക്കെ വോട്ട് കട്ടെടുത്ത് അവര്‍ ജയിച്ചു എന്ന് പറയും, സൊറോസ് ഏജന്റുമാരായ പത്രമാധ്യമങ്ങള്‍ അതേറ്റു പാടി അതെല്ലാം വസ്തുനിഷ്ഠമാണെന്നു വരുത്തിത്തീര്‍ക്കാന്‍ നോക്കും. ഇലക്ഷന്‍ കമ്മീഷന്‍ എത്ര തന്നെ സുതാര്യമായി പ്രവര്‍ത്തിച്ചാലും കമ്മീഷന്‍ ഭരണകക്ഷിയ്‌ക്കൊപ്പം ആണെന്ന് പറയും.
അവസാനം വോട്ട് ബഹിഷ്‌കരണം, സമരം, അക്രമം. വെടിവെപ്പ്, മരണം, തീവെപ്പ്, കൊള്ള, അരാജകത്വം, പട്ടാളഭരണം, സര്‍ക്കാര്‍ മാറ്റം- ഇതാണ് ജനാധിപത്യ രാജ്യങ്ങളില്‍ ഡീപ് സ്റ്റേറ്റ് നടത്തുന്നത്. ഏകാധിപത്യ ഭരണം തങ്ങളുടെ ചൊല്‍പ്പടിക്കുള്ളതാണെങ്കില്‍ ബലേ ഭേഷ്. ഒന്നും മിണ്ടില്ല.’
നമ്പ്യാരങ്കിള്‍ കുറച്ചു ഗൗരവത്തില്‍ പറഞ്ഞു.
‘ഇന്ത്യ ഇത് ഒരിക്കലും സമ്മതിക്കരുത്. നമ്മള്‍ ശ്രീലങ്കയോ നേപ്പാളോ ബംഗ്ലാദേശോ പോലെയുള്ള ദുര്‍ബ്ബല രാജ്യമല്ല. പക്ഷെ നമ്മുടെ നാടിനുള്ളിലെ രാജ്യദ്രോഹികളെയാണ് നാം സൂക്ഷിക്കേണ്ടത്. എങ്കിലും ഈ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് പല വഴിക്കും ശ്രമിക്കും. അല്ലെങ്കില്‍ ഇപ്പോള്‍ ഈ ബ്രാഹ്മണരെ കുറ്റം പറയേണ്ട ആവശ്യമില്ലല്ലോ?’
‘അമേരിക്കയില്‍ ബ്രാഹ്മണര്‍ എന്ന് പറഞ്ഞാല്‍ പലരും വെറുക്കുന്ന വാക്കാണത്.’
‘ഓ അങ്ങനെയുണ്ടോ? അതെന്താ കാരണം?’ നമ്പ്യാരങ്കിള്‍ കൗതുകം പൂണ്ടു.
‘പണ്ട് ബ്രിട്ടനിലെ ആഢ്യന്മാരായ വെള്ളക്കാര്‍ ബോസ്റ്റണില്‍ വന്നു താമസമാക്കി. അവരുടെ എറ്റിക്വറ്റ്, ക്രിസ്പ് ഇംഗ്‌ളീഷിലുള്ള സംസാരം, സദാചാര ബോധം ഒന്നും മറ്റു യൂറോപ്യന്‍ മാര്‍ക്ക് പിടിച്ചില്ല. അവരുടെ സംസ്‌കാരമില്ലായ്മയും ഈ അപ്പര്‍ ക്ലാസ്സ് ആഢ്യന്മാര്‍ക്കും പിടിച്ചില്ല. ക്രമേണ അവിടെ ജാതീയത ഉണ്ടായി. ഈ ആഢ്യന്മാരെ മറ്റുള്ളവര്‍ ബ്രാഹ്മിണ്‍സ് എന്ന് വിളിക്കാന്‍ തുടങ്ങി. ആഢ്യന്മാരില്‍ പ്രമുഖര്‍ കാബോട്ട്‌സും ലോവെല്‍സും ആയിരുന്നു. കാബോട്ട്‌സ് വിദ്യാസമ്പന്നരായതു കൊണ്ട് വിദ്യയും പുസ്തകവും അവരുടെ കൈവശമായിരുന്നു. ലോവെല്‍സ് ആകട്ടെ വിദ്യാഭ്യാസത്തിലും കണക്കെഴുത്തിലും പ്രഗത്ഭരായി. പില്‍ക്കാലത്ത് കച്ചവടം, ബാങ്കിങ് എന്നീ മേഖലകള്‍ മുഴുവന്‍ ഈ കൂട്ടര്‍ കീഴടക്കി. ഇതെല്ലാം മറ്റുള്ളവരില്‍ അസൂയ ഉണ്ടാക്കി. ബോസ്റ്റണ്‍ ബ്രാഹ്മണര്‍ ഇന്നും അമേരിക്കയിലെ ബഹുഭൂരിപക്ഷത്തിന്റെയും ശത്രുക്കളാണ്. അവരെപ്പറ്റി പല കവിതകളും തമാശകളും ഉണ്ട്.
ബോസ്റ്റണ്‍ ടീ പാര്‍ട്ടി എന്ന് കേട്ടിട്ടുണ്ടാകുമല്ലോ?’
‘പഠിച്ചിട്ടുണ്ട്.. ഇപ്പോള്‍ ഓര്‍മ്മയില്ല. അതെന്താണ്?’
ഈ ബ്രാഹ്മണരുടെ ബന്ധുക്കളായിരുന്നല്ലോ ഇന്ത്യ ഭരിച്ചിരുന്നത്. ഈസ്റ്റ് ഇന്ത്യാ കമ്പനി വഴി അമേരിക്കന്‍ കോളനികളിലേയ്ക്കുള്ള ചായ കയറ്റുമതിയ്ക്ക് ബ്രിട്ടീഷ് പാര്‍ലമെന്റ് വലിയ ചുങ്കം, ടാക്‌സ് ഏര്‍പ്പെടുത്തി. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഈ കുത്തക നടപടിയില്‍ കുപിതരായി ആളുകള്‍ ബോസ്റ്റണ്‍ തുറമുഖത്ത് നിര്‍ത്തിയിട്ടിരുന്ന കപ്പലില്‍ കയറി തേയിലപ്പെട്ടികള്‍ വെള്ളത്തിലേയ്ക്ക് വലിച്ചെറിഞ്ഞു. അമേരിക്കന്‍ സ്വാതന്ത്ര്യസമരത്തിന് തീ കൊളുത്തിയ ആദ്യത്തെ സംഭവങ്ങളിലൊന്ന്. ബോസ്റ്റണ്‍ ടീ പാര്‍ട്ടി’
‘ങാ ഇപ്പൊ പഠിച്ചതോര്‍ക്കുന്നു.’
‘എന്നാല്‍ അറിയാത്ത, നമ്മള്‍ പഠിച്ചിട്ടില്ലാത്ത ഒരു കാര്യമുണ്ട്. അവിടുത്തെ വെള്ളക്കാര്‍ തദ്ദേശീയരായ മൊഹവക്ക് ഇന്ത്യന്‍സിന്റെ (റെഡ് ഇന്ത്യന്‍സ്) വേഷം കെട്ടിയാണ് ആ ആക്രമണം നടത്തിയത് എന്നുള്ളത് ബ്രിട്ടീഷുകാര്‍ നമ്മോട് പറഞ്ഞില്ല. നമ്മള്‍ അറിഞ്ഞില്ല. ചരിത്രം അവരല്ലേ ഉണ്ടാക്കുന്നത് ‘
‘അമേരിക്കക്കാര്‍ക്ക് അധിക നികുതി ചുമത്തിയ ബ്രാഹ്മണരെ അനിഷ്ടക്കാരെ എങ്ങനെ മറക്കാന്‍? എന്നാല്‍ ഇപ്പൊ അതേ അമേരിക്കക്കാര്‍ നമ്മള്‍ക്ക് കൂടുതല്‍ ചുങ്കം ചുമത്തുന്നതില്‍ നാം എതിര്‍പ്പ് പ്രകടിപ്പിക്കുമ്പോള്‍ റഷ്യയുമായുള്ള എണ്ണക്കച്ചവടത്തില്‍ ലാഭം കൊയ്യുന്നത് ഇവിടുത്തെ ബ്രാഹ്മണരാണെന്നു പറയുക. എന്തൊരു ഭോഷ്‌ക്! ‘
‘ഒരു വിവരവും ഇല്ല. ആരോ എന്തൊക്കെയോ പഠിപ്പിച്ച പോലെ പറയുകയാണ്. നമ്മുടെ നാട്ടില്‍ ബ്രാഹ്മണനെന്താ ചെയ്യുന്നത് എന്ന് പോലും അറിയില്ല’ നമ്പ്യാരങ്കിള്‍ തെല്ല് ദേഷ്യത്തില്‍ പറഞ്ഞു..
‘എന്നാല്‍ ഞാനൊന്ന് പ്രദിക്ഷണം ചെയ്ത് വരാം.’ എന്ന് പറഞ്ഞു ഞാന്‍ തിരിഞ്ഞപ്പോള്‍ ശാന്തിക്കാരന്‍ നമ്പൂതിരി ഒരു പാത്രത്തില്‍ എണ്ണയോ മറ്റോ ആയി പുറത്ത് കൃഷ്ണന്റെ അമ്പലത്തിലേയ്ക്ക് പോകുന്നത് കണ്ടു.
അത് കണ്ടു നമ്പ്യാരാങ്കിള്‍ പറഞ്ഞു.
‘കണ്ടോ കണ്ടോ ലാഭത്തില്‍ കിട്ടിയ റഷ്യന്‍ എണ്ണയുമായി പോകുന്നത് കണ്ടോ?’
‘അത് ബ്രാഹ്മണാള്‍ ശാപ്പാട് പോലെ ബ്രാഹ്മണാള്‍ എണ്ണയാണ്.’
‘ഹ..ഹ.ഹ..’ രണ്ടാളും ചിരിച്ചപ്പോള്‍ പാവം നമ്പൂതിരി സംശയത്തോടെ ഞങ്ങളെ നോക്കി.
ലാഭക്കൊയ്ത്ത് നടത്തിയ ബ്രാഹ്മണന്‍.

Google NewsAdd Kesari Weekly as a preferred source on Google

 

ADVERTISEMENT
Tags: തുറന്നിട്ട ജാലകം
ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies