Monday, July 20, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home പുസ്തകപരിചയം

നേര്‍വഴിയിലേക്ക് നയിക്കുന്ന ജ്ഞാനഭണ്ഡാരം

എം.കെ.സദാനന്ദൻഎം.കെ.സദാനന്ദൻ
19 September 2025

മുത്തപ്പന്‍ (നോവല്‍)
ദിനചന്ദ്രന്‍ വലക്കാവ്
പേജ്: 378 വില: 400 രൂപ
ഫോണ്‍: 9847954670

Google NewsAdd Kesari Weekly as a preferred source on Google

നാട്ടിന്‍പുറത്തെ കൃഷിക്കാരുടെ പ്രത്യേകിച്ച് നെല്‍കര്‍ഷകരുടെ അതിജീവനത്തിന്റെ കഥയാണ് ‘മുത്തപ്പന്‍’ എന്ന നോവലിലൂടെ ദിനചന്ദ്രന്‍ വലക്കാവ് അണിയിച്ചൊരുക്കിയിരിക്കുന്നത്. വികസനക്കുതിപ്പിന്റെ പേരില്‍ കൃഷിനിലങ്ങള്‍ നികത്തി പരമ്പരാഗതമായി കാര്‍ഷിക വൃത്തിയിലേര്‍പ്പെട്ടവരെ അനാഥത്വത്തിലേക്കു തള്ളിവിടുന്ന, സംഘടിത രാഷ്ട്രീയ നേതൃത്വത്തിന്റെ ചെയ്തികളെ തുറന്നു കാണിക്കുന്നുണ്ടിതില്‍. ദൈവവിശ്വാസം ജീവിതത്തിന്റെ ഭാഗമായിക്കാണുന്ന സാധാരണ കര്‍ഷകരുടെ നിലനില്‍പ്പിനായുള്ള ചെറുത്തുനില്‍പ്പിന്റെയും സഹനസമരത്തിന്റെയും നേര്‍ക്കാഴ്ചയാണ് ഈ നോവല്‍. മനുഷ്യന്റെ ജീവിതവും മനസ്സും പ്രകൃതിക്കു സമാനമാണെന്നു തെളിയിക്കുന്നു ഈ സാഹിത്യസൃഷ്ടി. മണ്ണിനെ സ്‌നേഹിച്ചാല്‍ മനുഷ്യനു വേണ്ടതൊക്കെ മണ്ണ് തരുമെന്ന വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്നുമുണ്ടിതില്‍. കാര്‍ഷിക വൃത്തിയിലേര്‍പ്പെട്ടവരെ ഏറെ സ്വാധീനിക്കുന്ന ഒരു നോവലെന്ന നിലയില്‍ ശ്രദ്ധേയമാണിത്.

ഈശാവാസ്യോപനിഷത്
ശ്രുതിപ്രിയ ഭാഷാഭാഷ്യം
നരേന്ദ്രഭൂഷണ്‍
ആര്‍ഷനാദം ബുക്‌സ്, ചെങ്ങന്നൂര്‍
പേജ്: 108, വില: 120 രൂപ
ഫോണ്‍: 9446314343

ADVERTISEMENT

ഭാരതം അറിവിന്റെ അക്ഷയഖനിയായി കരുതപ്പെടുന്നതില്‍ വേദോപനിഷത്തുക്കളുടെ പങ്ക് വലിയതാണ്. ശുക്ലയജുര്‍വേദത്തിന്റെ കണ്വസംഹിതയില്‍ ഉള്‍പ്പെട്ടതാണ് ഈശോപനിഷത് എന്നാണ് ഇതിനെക്കുറിച്ച് പഠനം നടത്തിയവര്‍ പറയുന്നത്. ഈശ എന്ന പദത്തില്‍ ആരംഭിക്കുന്നതിനാലാണ് ഈശാവാസ്യോപനിഷത് എന്ന പേരുണ്ടായതെന്ന് വിശ്വസിക്കപ്പെടുന്നു. പതിനെട്ട് മന്ത്രങ്ങളുള്ള ഈശാവാസ്യോപനിഷത് വാജസേനേയി സംഹിതോപനിഷത്ത് എന്ന പേരിലറിയപ്പെട്ടിരുന്ന ഉപനിഷത്താണെന്ന് പണ്ഡിതര്‍ വിശദീകരിക്കുന്നു. മനുഷ്യര്‍ തമ്മിലുള്ള അസമത്വത്തെ ഇല്ലായ്മ ചെയ്യുവാനുള്ള മൂന്ന് ശ്രേഷ്ഠമാര്‍ഗ്ഗങ്ങളാണ് വേദങ്ങളില്‍ നിര്‍ദ്ദേശിക്കുന്നത്. ദാനം, അനാസക്തി, ധര്‍മ്മനിഷ്ഠസമ്പാദ്യം എന്നിവയാണവ. ഈശാവാസ്യോപനിഷതിലെ പ്രഥമമന്ത്രം തന്നെ ഇത് വ്യക്തമാക്കുന്നു. സാങ്കേതിക പദാവലികള്‍ കുത്തിനിറയ്ക്കാതെ സത്യമാര്‍ഗ്ഗത്തിലൂടെ മനുഷ്യനെ നേര്‍വഴിക്കു നയിക്കുന്ന ജ്ഞാനഭണ്ഡാരമാണ് ഈ ഉപനിഷത്തെന്ന് പൊതുവെ കരുതപ്പെടുന്നു. കര്‍മ്മം, ജ്ഞാനം എന്നിവയിലൂടെ ഭൗതിക-ആദ്ധ്യാത്മിക ഉന്നതി പ്രാപിച്ച് ജീവിത സാഫല്യം നേടുക എന്ന സത്യത്തെ ലളിതമായി വ്യാഖ്യാനിച്ചിട്ടുണ്ടിതില്‍. സാധാരണക്കാര്‍ക്കും ആത്മജ്ഞാനം പ്രദാനം ചെയ്യത്തക്കവിധമാണ് വേദപണ്ഡിതനായ ‘നരേന്ദ്രഭൂഷണ്‍’ ഈ ഉപനിഷദ് ഭാഷ്യം ചമച്ചിരിക്കുന്നത്. മഹര്‍ഷി ദയാനന്ദ ദ്വിശതാബ്ദിയോടനുബന്ധിച്ച് തയ്യാറാക്കിയ ഈ ഭാഷ്യം വൈദിക വ്യാഖ്യാനങ്ങളില്‍ ശ്രദ്ധേയമായ ഒരു ഗ്രന്ഥമാണെന്ന് ആര്‍ക്കും ബോധ്യപ്പെടും.

മമ്മൂക്ക ദ ഗ്രേറ്റ് (നോവല്‍)
അബ്ദുള്‍ റഹീം മാന്ദാമംഗലം
കറന്റ് ബുക്‌സ്, തൃശ്ശൂര്‍
പേജ്: 263 വില: 395 രൂപ
ഫോണ്‍: 0487-2335660

വര്‍ത്തമാനകാല നോവല്‍ കഥാ രചനയില്‍ നിന്നും വ്യത്യസ്തമായ ഒരു രചനാശൈലി അവലംബിച്ചാണ് ‘മമ്മൂക്ക ദ ഗ്രേറ്റ്’ അണിയിച്ചൊരുക്കിയിരിക്കുന്നത്. സാധാരണക്കാരുടെ ജീവിതാനുഭവങ്ങളുടെ ഒരു നേര്‍ചിത്രമാണ് എന്നതാണിതിന്റെ പ്രത്യേകത. ഏറെക്കാലം വിദേശത്തും പിന്നീട് പ്രവാസിയെന്ന നിലയില്‍ സ്വദേശത്തും ജീവിതം തള്ളി നീക്കിയപ്പോഴുണ്ടായ കഠിനാനുഭവങ്ങളുടെയും നഷ്ടസൗഹൃദങ്ങളുടെയും അനുഭവസാക്ഷ്യമാണ് നാല് അദ്ധ്യായങ്ങളിലായി ഗ്രന്ഥകര്‍ത്താവ് ഇതിലവതരിപ്പിച്ചിരിക്കുന്നത്. ഇതിലുപയോഗിച്ചിരിക്കുന്ന ഭാഷാപ്രയോഗം നിത്യജീവിതത്തില്‍ സാധാരണക്കാരുപയോഗിക്കുന്നതാണ് എന്ന പ്രത്യേകത കൂടിയുണ്ട്. അതുകൊണ്ടുതന്നെ ഇത് വായനക്കാരുടെ മനസ്സ് തൊട്ടറിയുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ആത്മകഥാപരവും ജീവിത സങ്കീര്‍ണ്ണതകളെ യാഥാര്‍ത്ഥ്യബോധത്തോടെ പ്രതിപാദിച്ചിരിക്കുന്നതിനാലും ‘മമ്മുക്ക ദ ഗ്രേറ്റ്’ സാഹിത്യ പ്രേമികളെ ഏറെ തൃപ്തിപ്പെടുത്തുമെന്ന കാര്യത്തില്‍ സംശയമില്ല.

 

 

Tags: book review
Share1TweetSendShare

Related Posts

യോഗചൈതന്യം

യോഗചൈതന്യം

തീര്‍ത്ഥയാത്രാപഥങ്ങള്‍

തീര്‍ത്ഥയാത്രാപഥങ്ങള്‍

ചരിത്രാധിനാഥന്റെ പ്രണയ സാഫല്യം

ചരിത്രാധിനാഥന്റെ പ്രണയ സാഫല്യം

ജയ് ഹിന്ദും ഡയറിക്കുറിപ്പുകളും

ജയ് ഹിന്ദും ഡയറിക്കുറിപ്പുകളും

ഓര്‍മ്മകളുടെ ശാദ്വല ഭൂമിക

ഓര്‍മ്മകളുടെ ശാദ്വല ഭൂമിക

യാത്രാവിവരണവും ഐതിഹ്യവും

യാത്രാവിവരണവും ഐതിഹ്യവും

Shopping Cart

Latest

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

കേരളം കാണാത്ത കേരള സ്റ്റോറികള്‍

കേരളം കാണാത്ത കേരള സ്റ്റോറികള്‍

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies