കോഴിക്കോട്: ഭാരതത്തില്‍ എല്ലാ കലാപഠനവും സരസ്വതീപൂജയോടെയാണ് ആരംഭിക്കുന്നതെന്ന് പ്രശസ്ത സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ പറഞ്ഞു. താന്‍ കര്‍ണാടക സംഗീത പഠനം നടത്തിയതും സരസ്വതീ പൂജ ചെയ്തിട്ടാണ്. സംഗീതോപാസകരെല്ലാം സരസ്വതീ കടാക്ഷം തേടുന്നവരാണ്. നമുക്ക് ഇഷ്ടപ്പെട്ട ജീവിതം നയിക്കാനും വിശ്വാസം സ്വീകരിക്കാനും ഭാരതത്തില്‍ സ്വാതന്ത്ര്യമുണ്ടെന്നും പിന്നെ മതപരിവര്‍ത്തനത്തിന്റെ ആവശ്യം ഇല്ലെന്നും ഔസേപ്പച്ചന്‍ പറഞ്ഞു. ഈ ലോകത്ത് ഏറ്റവും നല്ല സംസ്‌കാരം പിന്തുടരുന്നത് ഭാരതമാണെന്നും ഭാരതസംസ്‌കാരത്തെ വെല്ലുന്ന മറ്റൊരു സംസ്‌കാരം ഇന്ന് ലോകത്തെവിടെയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















