കോഴിക്കോട്: കേസരി നവരാത്രി സര്‍ഗ്ഗോത്സവത്തിന്റെ മുന്നോടിയായി മഹാസാരസ്വത പൂജ നടന്നു. കൊല്ലൂര്‍ മുകാംബിക ക്ഷേത്രം മുഖ്യ അര്‍ച്ചകന്‍ സുബ്രഹ്മണ്യ അഡിഗകളാണ് കേസരി അമ്മന് പൂജ നടത്തിയത്. അഡിഗകളെ മാതംഗി ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി ടി.വി. വേണുഗോപാലന്‍ പൂര്‍ണ്ണ കുംഭമേന്തി സ്വീകരിച്ചു. എം. രാജീവ് കുമാര്‍, ഡോ. എന്‍.ആര്‍ മധു, അഡ്വ. പി മോഹന്‍ദാസ് സുജാത ജയഭാനു, പി.നന്ദനന്‍ മാസ്റ്റര്‍, ജയശ്രീ ഗോപീകൃഷ്ണന്‍, അനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് അദ്ദേഹം സരസ്വതി മണ്ഡപത്തില്‍ മഹാ സാരസ്വത പൂജയും അലങ്കാര പൂജയും ആരതിയും നടത്തി. കേസരി അമ്മന് മുന്നില്‍ വി.എച്ച്. നിരഞ്ജന എഴുതിയ ഇരുപത്തിയൊന്ന് ഇംഗ്ലീഷ് കവിതകളുടെ സമാഹാരം ‘മെമ്മയര്‍ ഓഫ് ആന്‍ ഓഡിസി’ കേസരി മുഖ്യ പത്രാധിപര്‍ ഡോ. എന്‍.ആര്‍. മധു സുബ്രഹ്മണ്യ അഡിഗകള്‍ക്ക് നല്‍കി പ്രകാശനം ചെയ്തു.
















