Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

കുരിശുയുദ്ധങ്ങള്‍ (മതപരിവര്‍ത്തനത്തിന്റെ രാഷ്ട്രീയം 3)

സന്തോഷ് ബോബൻസന്തോഷ് ബോബൻ
3 January 2020

ലോകത്തില്‍ എല്ലായിടത്തും ക്രൈസ്തവ അധിനിവേശം നടന്നിട്ടുള്ളത് വ്യക്തമായ മുന്നൊരുക്കങ്ങളോടെയാണ്. ഒന്നും ആകസ്മികമല്ലെന്ന് ചുരുക്കം. സെന്റ് തോമാസ് എന്ന കെട്ടുകഥയ്ക്ക് ചരിത്രത്തിന്റെ തുടിപ്പ് നല്‍കുവാന്‍ അതിന് കാലവും സമയവും വരെ നിശ്ചയിച്ചു. യേശുവിന്റെ 12 ശിഷ്യന്മാരില്‍ ഒരാളാണ് സെന്റ് തോമാസ്. എഡി 52 വര്‍ഷത്തില്‍ കൊടുങ്ങല്ലൂരിനടുത്ത് മാല്യങ്കരയില്‍ വന്നുവെന്നും അവിടെ നിന്ന് യാത്ര തുടങ്ങി പാലയൂരില്‍ എത്തി നമ്പൂതിരിമാരെ മതംമാറ്റി ആ നമ്പൂതിരി രക്തശുദ്ധിയില്‍ പിന്നീടുള്ള ക്രൈസ്തവ സമൂഹം സൃഷ്ടിക്കപ്പെട്ടുവെന്നും പറയുന്ന ചരിത്രമാണ് സഭകള്‍ക്ക് ഇഷ്ടം. വര്‍ഷവും സ്ഥലവും പറയുന്നതിലെ കൃത്യത പോലെ പള്ളികള്‍ പണിതുവെന്ന് പറയുന്നതിലുമുണ്ട് കൃത്യത. ഏഴര പള്ളികള്‍ സ്ഥാപിച്ചുവെന്നാണ് പറയുന്നത്.നിര്‍മ്മാണങ്ങളൊക്കെ പൂര്‍ണ്ണസംഖ്യയില്‍ പറയുമ്പോള്‍ ഇവിടെ 7 കഴിഞ്ഞാല്‍ 8 അല്ല ഏഴരയാണ്. മാല്യങ്കര, പാലയൂര്‍, കോട്ടയ്ക്കാവ്, കോക്കമംഗലം, നിരണം, കൊല്ലം, നിലക്കല്‍ എന്നിങ്ങനെ 7 പള്ളികളും മലയാറ്റൂര്‍ ഒരു അര പള്ളിയുമാണ്. ഈ അര പള്ളി കൊടുക്കുന്നത് ചരിത്രത്തിന്റെ കൃത്യതയുണ്ടെന്ന് മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്താനാണ്. കേരളത്തിലെ നമ്പൂതിരി കുടുംബങ്ങളില്‍ ശങ്കുരിക്കല്‍ (ശങ്കരപുരി ), പകലോമറ്റം (പാലമറ്റം) കള്ളി, കാളിയങ്കാവ് തുടങ്ങിയ 32 നമ്പൂതിരി തറവാട്ടുകാരെ മതംമാറ്റി എന്ന വേറൊരു ചരിത്രവും സഭയുടേതായിട്ടുണ്ട്. മതപ്രചരണത്തിനുവേണ്ടി ഉണ്ടാക്കിയെടുക്കുന്ന കഥയ്ക്ക് ചരിത്രത്തിന്റെ പിന്‍ബലം നല്‍കുവാന്‍ ഇത്തരം സ്ഥല നാമവര്‍ഷ കൃത്യതകള്‍ക്ക് കഴിയുമെന്ന് സഭാപൗരോഹിത്യം വിശ്വസിക്കുന്നു. എന്നാല്‍ യഥാര്‍ത്ഥചരിത്രത്തിന് മുമ്പില്‍ സെന്റ് തോമാസ് വെറും കെട്ടുകഥയായി മാറുകയാണ്.

Google NewsAdd Kesari Weekly as a preferred source on Google

‘മാനിയേല്‍ കുരിശ് വിവാദം’എന്ന പുസ്തകത്തില്‍ പി.കെ.മാത്യു ഇങ്ങനെ എഴുതുന്നു: ‘ആദിമ ക്രൈസ്തവരുടെ നടപടികള്‍ രേഖപ്പെടുത്തിയ ആധികാരിക ചരിത്ര ഗ്രന്ഥമാണ് ‘അപ്പോസ്തലിക’ പ്രവൃത്തികള്‍ എന്ന പുതിയ നിയമ ഭാഗം. ആദിമ ക്രൈസ്തവര്‍ക്കുവേണ്ടി ഏതെങ്കിലും ശ്ലീഹ ദേവാലയങ്ങള്‍ സ്ഥാപിച്ചിട്ടുള്ളതായോ, വണക്കത്തിനായി കുരിശെന്ന ഉപകരണം ഉണ്ടാക്കി വെക്കുവാന്‍ നിര്‍ദ്ദേശിച്ചതായോ അങ്ങിനെ ക്രൈസ്തവര്‍ ആരെങ്കിലും ചെയ്തിരുന്നതായോ അതില്‍ പരാമര്‍ശങ്ങളില്ല. ഇതര ശിഷ്യന്മാരില്‍ നിന്ന് വ്യത്യസ്തനായി തോമാസ് ശ്ലീഹ കേരളത്തില്‍ വന്നപാടെ ദേവാലയങ്ങള്‍ സ്ഥാപിക്കുവാന്‍ തുടങ്ങി എന്നുപറയുന്നത് തെറ്റാണ്. കുരിശുകള്‍ സ്ഥാപിച്ചുവെന്ന് പറയുന്നത് അതിലും വലിയ അജ്ഞതയാണ്. നാലാം നൂറ്റാണ്ടില്‍ റോമന്‍ ചക്രവര്‍ത്തി ക്രൈസ്തവനായി തീരുകയും ക്രിസ്തുവിനെ വധിച്ച അതേ കുരിശ് ഗാഗുല്‍ത്താമലയില്‍ നിന്നും കുഴിച്ചെടുക്കുകയും ചെയ്യുന്നിടം വരെ കുരിശെന്ന ഉപകരണം ക്രൈസ്തവര്‍ക്ക് വര്‍ജ്യമായിരുന്നു’

ഹിന്ദു മതത്തെ പരിവര്‍ത്തനം ചെയ്ത് ക്രൈസ്തവരാക്കി ഇല്ലാതാക്കുവാന്‍ ശ്രമിക്കുമ്പോള്‍ തന്നെ ഹൈന്ദവ സങ്കല്‍പ്പങ്ങളെ തങ്ങളുടെ മതത്തിന്റെ കൂടെചേര്‍ത്ത് നിര്‍ത്തുവാനും സഭകള്‍ ശ്രമിച്ചിരുന്നു. ഹൈന്ദവ ദൈവങ്ങള്‍ക്കൊപ്പം ക്രിസ്ത്യന്‍ ബിംബങ്ങളെയും ഒന്നിച്ചുനിര്‍ത്തി ഇത് രണ്ടും ഒന്നാണെന്ന് വരുത്തുവാന്‍ ശ്രമിക്കുകയും പീന്നിട് ക്രൈസ്തവികതയിലേക്ക് കൊണ്ടുപോകുകയും എന്നതായിരുന്നു രീതി. ഹൈന്ദവ വിശ്വാസികളെ തങ്ങളുടെ പള്ളികളിലെത്തിക്കുവാന്‍ വേണ്ടി പ്രാദേശിക തലങ്ങളില്‍ നിര്‍മ്മിച്ച ഒരു പാട് കഥകള്‍ ഇന്ന് പ്രചാരത്തിലുണ്ട്. ‘അടിവേരുകള്‍’ എന്ന പുസ്തകത്തില്‍ ജോണ്‍ ഓച്ചന്തുരുത്ത് ഇങ്ങനെ എഴുതുന്നു: ‘1517ല്‍ പോര്‍ച്ചുഗീസുകാര്‍ മയിലാപ്പുരില്‍ വീണ്ടെടുത്തതായി പറയുന്ന മാര്‍തോമായുടെ പൊളിഞ്ഞ ആശ്രമച്ചുമരിലും മയിലുണ്ടായിരുന്നു. സെന്റ് തോമാസിന്റെ ഭൗതികാവശിഷ്ടങ്ങളുടെ കൂട്ടത്തില്‍ ശ്രീമുരുകന്റെ ആയുധമായി അറിയപ്പെടുന്ന ശൂലവും ഉണ്ടായിരുന്നത്രെ.’ അതായത് സെന്റ് തോമാസിലേക്ക് മുരുകനെ സന്നിവേശിപ്പിക്കുവാനുള്ള ശ്രമം.

ADVERTISEMENT

പരസ്പരം ഉന്മൂലനം ചെയ്തുകൊണ്ടുള്ള മതപരിവര്‍ത്തന ശ്രമങ്ങള്‍ക്ക് ലോകത്തില്‍ തുടക്കം കുറിക്കുന്നത് ക്രിസ്തുമതവും ഇസ്ലാം മതവും തമ്മിലാണ്. 12, 13 നൂറ്റാണ്ടുകളില്‍ നടന്ന കുപ്രസിദ്ധമായ കുരിശുയുദ്ധം ഇതിന്റെ പ്രകട ഉദാഹരണമാണ്. ഈ രണ്ടു മതങ്ങളും തമ്മില്‍ ഇന്നും യുദ്ധം നടക്കുന്നുണ്ട്; പേരുകള്‍ വേറെയാണെന്ന് മാത്രം.

മുസ്ലിം മത പ്രവാചകനായ മുഹമ്മദ് നബിയുടെ മരണശേഷം (എ.ഡി 632) അറേബ്യയില്‍ മുസ്ലിം സാമ്രാജ്യം വന്‍തോതില്‍ വികസിച്ചു. പിന്നീട് എ.ഡി 632 മുതല്‍ 661 വരെ ഖലീഫമാര്‍ ഭരണം നടത്തി. പിന്നിട് ഉമവിയ വിഭാഗവും അബാസിയ വിഭാഗവും ഭരണം നടത്തി. ഇതിന്റെ ഫലമായി12-ാം നൂറ്റാണ്ടായപ്പോഴേക്കും ഇസ്ലാം സാമ്രാജ്യം ആഫ്രിക്കയും പശ്ചിമ യൂറോപ്പുംവരെ എത്തി. അഞ്ചാം നൂറ്റാണ്ട് മുതല്‍ വന്‍തോതില്‍ ക്രിസ്ത്യന്‍ അധിനിവേശം വേരുറപ്പിച്ച സിറിയ, പേര്‍ഷ്യ, ഈജിപ്ത്, ഇസ്രായേല്‍, പാലസ്തീന്‍ പ്രദേശങ്ങള്‍ ഇതിനിടയില്‍ മുസ്ലിം ഭരണാധികാരികള്‍ക്ക് കീഴിലായി. ഇന്ത്യാ ചൈന തുടങ്ങിയ പ്രദേശങ്ങള്‍ അറബി കച്ചവടക്കാരുടെ താവളങ്ങളായി. ക്രിസ്ത്യാനികളുടെ കൈവശമുള്ള പ്രദേശങ്ങളില്‍ അവരും മുസ്ലിങ്ങളുടെ മേഖലകളില്‍ അവരും പരസ്പരം മതം മാറ്റിയും അക്രമിച്ചും മുന്നോട്ട് പോയി.’

ലോകം കീഴടക്കി അതിനുമുകളില്‍ കുരിശ് നാട്ടാന്‍ ഓടിയിരുന്ന ക്രിസ്ത്യാനികള്‍ക്ക് മുസ്ലിം പടയോട്ടത്തില്‍ വലിയ നഷ്ടം സംഭവിച്ചു. ക്രിസ്ത്യന്‍ ആവാസ മേഖലകള്‍ ഒന്നൊന്നായി മുസ്ലിം ആ ക്രമണത്തില്‍ തകര്‍ക്കപ്പെട്ടു. ക്രിസ്ത്യന്‍ സാമ്രാജ്യത്തിന്റെ ഭൂവിസ്തൃതി കുറയുകയും മുസ്ലിം ഭൂവിസ്തൃതി കൂടുകയും ചെയ്തു. ക്രിസ്ത്യാനികളുടെ പുണ്യസ്ഥലമായ ജറുസലേം പട്ടണം വരെ മുസ്ലിങ്ങളുടെ കൈപ്പിടിയിലായി. പത്താം നൂറ്റാണ്ടില്‍ ഒരു മുസ്ലിം ഗോത്രവിഭാഗമായ അബ്ബാസിയ വംശരുടെ ഭരണമായിരുന്നു ജെറുസലേമില്‍. അബ്ബാസിയരുടെ ഭരണകാലത്ത് ക്രിസ്ത്യാനികള്‍ക്ക് ജെറുസലേം അടക്കം ആ പ്രദേശത്തെ അവരുടെ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുവാന്‍ അനുവാദം നല്‍കിയിരുന്നു ഒരു ഔദാര്യം പോലെ. 1076 ല്‍ സെല്‍ ജൂക് തുര്‍ക്കി വംശജര്‍ അബ്ബാസിയകളെ തോല്‍പ്പിച്ച് ജെറുസലേം അവരുടെതാക്കി. അബ്ബാസിയര്‍ ക്രിസ്ത്യാനികളോട് കാണിച്ച ഔദാര്യമൊന്നും തുര്‍ക്കി വംശജര്‍ കാണിച്ചില്ല. ക്രിസ്ത്യാനികളെ ജെറുസലേമില്‍ കടക്കുവാന്‍ തുര്‍ക്കികള്‍ സമ്മതിച്ചില്ല.’ ജെറുസലേം തങ്ങളുടെ ദൈവരാജ്യവും പുണ്യനഗരവുമാണെന്നുള്ള ക്രിസ്ത്യാനികളുടെ വാദവും തുര്‍ക്കികള്‍ അംഗീകരിച്ചില്ല. ക്രിസ്ത്യാനികള മാത്രമല്ല ക്രിസ്തീയപുരോഹിതന്മാരെവരെ തുര്‍ക്കികള്‍ ആക്രമിച്ചു. ലോകം മുഴുവന്‍ കീഴടക്കുവാന്‍ നടക്കുന്ന ക്രൈസ്തവര്‍ക്ക് തങ്ങളുടെ ദൈവരാജ്യമായ ജെറുസലേമില്‍ കയറുവാന്‍ കഴിയാത്തത് നാണക്കേടായി. ജെറുസലേം ക്രിസ്ത്യാനികളുടെ ആഗോള അഭിമാനപ്രശ്‌നമായി മാറി.

സമുദ്ര യാത്രയിലുള്ള മികവും പുതിയ രാജ്യങ്ങള്‍ കണ്ടെത്താനുള്ള കഴിവും അക്കാലത്തെ കരുത്തിന്റെ അടയാളങ്ങളായിരുന്നു. യൂറോപ്യന്മാര്‍ക്ക് അറിവില്ലാത്ത നിരവധി ഭൂപ്രദേശങ്ങള്‍ അക്കാലത്ത് ലോകത്തിലെമ്പാടും ഉണ്ടായിരുന്നു. ഇന്നത്തെ ഏഷ്യന്‍ ആഫ്രിക്കന്‍ രാജ്യങ്ങളായിരുന്നു അതില്‍ കൂടുതലും. ക്രിസ്ത്യാനികളായ യൂറോപ്പ്യന്മാരായിരുന്നു അറബികളെക്കാള്‍ കടല്‍യാത്രകളില്‍ മുമ്പില്‍.അവര്‍ പൊതുവില്‍ അറബികളെക്കാള്‍ സാഹസികരുമായിരുന്നു. മുസ്ലിം അധിനിവേശം മൂലവും മറ്റും കുറയുന്ന സാമ്രാജ്യവിസ്തൃതി പുതിയതായി കണ്ടെത്തുന്നതിനും മതം പ്രചരിപ്പിക്കുന്നതിനും ഇവര്‍ക്ക് പുതിയ താവളങ്ങള്‍ കണ്ടെത്തണമായിരുന്നു.

അതാത് ദേശത്തെ ഗോത്ര തലവന്മാരുടെ കീഴിലായിരുന്നു സഭകള്‍. മതമേലദ്ധ്യക്ഷ സ്ഥാനത്ത് വരുന്ന ഗോത്രത്തലവന്മാരെ വിളിച്ചിരുന്നത് പാത്രിയാര്‍ക്കിസ് എന്നായിരുന്നു. എന്നാല്‍ റോമിലെ പ്രധാന പാത്രിയാര്‍ക്കിസ് അറിയപ്പെട്ടത് മാര്‍പാപ്പ എന്ന പേരിലാണ്. മാര്‍പാപ്പയുടെ നിയന്ത്രണത്തിലായിരുന്നു യൂറോപ്പ്. മാര്‍പാപ്പയുടെ നേതൃത്വത്തിലുള്ള ക്രൈസ്തവ പൗരോഹിത്യമാണ് യൂറോപ്പിലെ വിശ്വാസി സമൂഹത്തെ നിയന്ത്രിച്ചിരുന്നത്. ഇക്കാരണത്താല്‍ ക്രൈസ്തവ രാജാക്കന്മാരെ സ്വാധീനിക്കുന്നതിനും മറ്റും മാര്‍പാപ്പക്ക് എളുപ്പം കഴിഞ്ഞിരുന്നു. മാര്‍പാപ്പയുടെ താല്‍പര്യങ്ങളും രാജ്യഭരണങ്ങളില്‍ നിഴലിച്ചിരുന്നു. രാജാക്കന്മാര്‍ മാര്‍പാപ്പക്ക് പ്രഥമ പരിഗണന തന്നെ നല്‍കിയിരുന്നു.

ജെറുസലേം പ്രശ്‌നം ഒരു അപമാനമായി ക്രിസ്ത്യാനികളുടെ ഉള്ളില്‍ നില്‍ക്കേ 1095 ല്‍ അന്നത്തെ മാര്‍പാപ്പ പോപ്പ് അര്‍ബന്‍ രണ്ടാമന്‍ ജെറുസലേമിന് വേണ്ടി ഒരു പുണ്യയുദ്ധത്തിന് ആഹ്വാനം ചെയ്തു. അങ്ങിനെ 1096 ല്‍ കുരിശ് യുദ്ധത്തിനായി ആദ്യസംഘം യൂറോപ്പില്‍ നിന്ന് പുറപ്പെട്ടു. ‘കൃഷിക്കാരുടെ കുരിശുയുദ്ധം’ എന്നറിയപ്പെട്ടിരുന്ന ഈ ഗ്രൂപ്പില്‍ 12000 പേരുണ്ടായിരുന്നു. ഇവര്‍ കുരിശ് ചിഹ്നമുള്ള ബാഡ്ജുകള്‍ ധരിച്ചിരുന്നു. അതുകൊണ്ടാണ് ഈ യുദ്ധങ്ങള്‍ക്ക് കുരിശ് യുദ്ധങ്ങള്‍ എന്ന പേര് വന്നത്. എന്നാല്‍ ശക്തമായൊരു നേതൃത്വം ഇവര്‍ക്കുണ്ടായിരുന്നില്ല. ഇവര്‍ വഴിയില്‍ ഒരു ജര്‍മന്‍ സംഘത്തോടൊപ്പം ചേരുകയും വരുന്ന വഴിയിലെ നഗരങ്ങള്‍ ആക്രമിച്ച് കൊള്ളയും കൊലയും നടത്തുകയും ചെയ്തു. തന്റെ രാജ്യം കൊള്ളയടിക്കാനെത്തിയ ഇവരെ കോണ്‍സ്റ്റാന്റിനോപ്പിള്‍ ചക്രവര്‍ത്തി ഏഷ്യാമൈനര്‍ പ്രദേശത്തേക്ക് നാടുകടത്തി. തുര്‍ക്കികള്‍ ഇവരെ പിന്തുടരുകയും കൊന്നൊടുക്കുകയും ചെയ്തു. അങ്ങിനെ കര്‍ഷക സൈന്യം ലക്ഷ്യത്തിലെത്താതെ പരാജയപ്പെട്ടു. എന്നാല്‍ കൂടുതല്‍ ശക്തി സംഭരിച്ചു കൊണ്ട് ഗോഡ്‌ഫ്രെ, റയ്മണ്ട് എന്നീ പ്രഭ്രുക്കന്മാരുടെ നേതൃത്വത്തില്‍ അടുത്ത സൈന്യം പുറപ്പെട്ടു.ആദ്യത്തെ കര്‍ഷക സൈന്യത്തിന് പറ്റിയ അബദ്ധങ്ങളും അശ്രദ്ധയും ഇവര്‍ക്കൊരു പാഠമായിരുന്നു. ലക്ഷ്യബോധത്തോടെ നീങ്ങിയ ഈ സൈന്യം അന്ത്യോഖ്യയും ജെറുസലേമും ട്രിപ്പോളിയും ഏഡേസായും പിടിച്ചെടുത്തു.പതിവുപോലെ കീഴടക്കിയവര്‍ കീഴടങ്ങിയവരെ നിര്‍ദ്ദാക്ഷിണ്യം കൊന്നുതള്ളി. ഇവിടെ ജൂതന്മാരും മുസ്ലിങ്ങളുമായിരുന്നു ഇരകള്‍. കീഴടക്കിയ പ്രദേശങ്ങള്‍ ചേര്‍ത്ത് ജെറുസലേം തലസ്ഥാനമായി ഒരു ക്രിസ്ത്യന്‍ രാജ്യം നിലവില്‍ വന്നു. പട നയിച്ച ഗോഡ്്‌ഫ്രെ ഭരണാധികാരിയായി. അങ്ങിനെ ഒന്നാം കുരിശുയുദ്ധത്തില്‍ ക്രിസ്ത്യാനികള്‍ വിജയിച്ചു. 1099ലായിരുന്നു ഇത്. ഇത് റോമന്‍ കത്തോലിക്ക സഭയെ അതിന്റെ പ്രതാപം വീണ്ടെടുക്കാന്‍ സഹായിച്ചു

യുദ്ധശക്തിയില്‍ ക്രിസ്ത്യാനികളോട് ബലാബലമായിരുന്ന തുര്‍ക്കിയിലെ മുസ്ലിം സാമ്രാജ്യത്വം 1144 ല്‍ എഡേസ നഗരം തിരിച്ചുപിടിച്ചു. ക്രിസ്ത്യാനികള്‍ സിസ്റ്റേഴ്‌സ് സന്യാസി സംഘത്തിന്റെ നേതൃത്വത്തില്‍ യുദ്ധം തുടങ്ങി. ബര്‍ണാഡ് എന്ന പുരോഹിതനായിരുന്നു നേതാവ്. റോമിന്റെയും ഫ്രാന്‍സിലെ ലൂയി ഏഴാമന്റെയും പിന്തുണയുണ്ടായിട്ടും യുദ്ധത്തില്‍ മുസ്ലിങ്ങള്‍ വിജയിച്ചു.

ജെറുസലേമിന് വേണ്ടിയുള്ള ക്രിസ്ത്യാനികളുടെ പോരാട്ടം തുടര്‍ന്നുകൊണ്ടിരിക്കേ 1187ല്‍ തുര്‍ക്കി രാജാവായ സലാഹുദ്ദീന്‍ ജെറുസലേം പിടിച്ചെടുത്തു.’ ഇങ്ങനെ മൂന്നാം കുരിശ് യുദ്ധം തുടങ്ങി. ഇംഗ്ലണ്ടിലെ റിച്ചാര്‍ഡ് രാജാവും ഫ്രാന്‍സിലെ ഫിലിപ്പ് രാജാവും ഇതില്‍ പങ്കെടുത്തെങ്കിലും ക്രിസ്ത്യാനികള്‍ക്ക് വിജയിക്കാനായില്ല. തോറ്റെങ്കിലും അവസാനത്തെ അടവ് എന്ന നിലയില്‍ ഇവര്‍ സലാഹുദ്ദിന് കീഴടണ്ടിക്കൊണ്ട് ജെറുസലേമില്‍ പ്രാര്‍ത്ഥിക്കാന്‍ അനുവാദത്തിന് അപേക്ഷിച്ചു. ഒടുവില്‍ മനസ്സ് അലിഞ്ഞ സലാഹുദ്ദിന്‍ ക്രിസ്ത്യാനികള്‍ക്ക് ജെറുസലേം തുറന്നുകൊടുത്തു.

10 വര്‍ഷം കഴിഞ്ഞപ്പോള്‍ 1202ല്‍ ജെറുസലേമിന് വേണ്ടിയുള്ള നാലാം കുരിശ് യുദ്ധം നടന്നു. ഈ കുരിശ് യുദ്ധം വെറും 2 വര്‍ഷക്കാലമേ നീണ്ടു നിന്നുള്ളു. ഈ യുദ്ധത്തിന്റെ സംഘാടകര്‍ ഫഌന്‍ സേഴ്‌സിലെയും വെനിസിലേയും ക്രൈസ്തവ ഭൂപ്രഭുക്കന്മാരായിരുന്നു. ലക്ഷ്യം മുസ്ലിങ്ങളെ യുദ്ധം ചെയ്ത് തോല്‍പ്പിച്ച് ജെറുസലേം വീണ്ടെടുക്കലായിരുന്നുവെങ്കിലും അത് സംഭവിച്ചില്ല. പകരം അഭിപ്രായ വ്യത്യാസം മൂലം പ്രഭുക്കന്മാര്‍ തമ്മിലുള്ള യുദ്ധമായി മാറുകയും യുദ്ധം ശത്രുരാജ്യത്തിന്റെ ഏഴ് അയലത്ത് പോലും എത്താതെ അവസാനിക്കുകയും ചെയ്തു.
(തുടരും)

Tags: മതപരിവര്‍ത്തനത്തിന്റെ രാഷ്ട്രീയം
Share57TweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies