Monday, July 20, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home പുസ്തകപരിചയം

വ്രജഭൂമി പരിക്രമണം

വെള്ളായണി ജയചന്ദ്രൻനിവേദിത എം.വെള്ളായണി ജയചന്ദ്രൻandനിവേദിത എം.
5 September 2025

ചൗരാസി കോസ് വ്രജ പരിക്രമ
കവിത കൃഷ്ണന്‍,
പൂര്‍ണ പബ്ലിക്കേഷന്‍സ്
പേജ്: 124. വില: 200 രൂപ
ഫോണ്‍: 0495-2720085

Google NewsAdd Kesari Weekly as a preferred source on Google

ഉത്തരേന്ത്യക്കാര്‍ക്ക് സുപരിചിതവും അതിവിശേഷവുമായ ചൗരാസി കോസ് വ്രജപരിക്രമ ലക്ഷക്കണക്കിന് ഭക്തന്മാരാണ് വ്രതശുദ്ധിയോടെ പുരുഷോത്തമ മാസത്തിലും കാര്‍ത്തിക മാസത്തിലുമായി ചെയ്യുന്നത്. മലയാളികള്‍ക്ക് അത്ര പരിചയമില്ലാത്ത ഈ പരിക്രമയെ കൃഷ്ണഭക്തര്‍ക്കായി പരിചയപ്പെടുത്തുകയാണ് ഗ്രന്ഥകര്‍ത്താവ് കവിത കൃഷ്ണന്‍ ഈ കൃതിയില്‍.

12 ദിവസം തപസ്സുപോലെ, ശരീരത്തിന് പ്രാധാന്യം കൊടുക്കാതെ ഭഗവാനിലേക്ക് അടുക്കുവാന്‍, ഭഗവാനെ കൂടുതല്‍ അറിയാന്‍, ഭഗവാന്റെ സ്പന്ദനം അനുഭവിക്കാന്‍ വേണ്ടിയുള്ള തീവ്രമായ അഭിവാഞ്ഛയോടെ പൂണ്യഭൂമിയിലൂടെ നടത്തിയ പദയാത്ര, ദൈവത്തിനു മുന്നില്‍ ഏവരും ഒന്നാണെന്നുള്ള സാക്ഷ്യപ്പെടുത്തലുകള്‍ പങ്കുവയ്ക്കുന്നു. ഭക്തരില്‍ പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഇല്ല… എല്ലാവരും നഗ്നപാദരായി, അരവയര്‍ നിറച്ച് ഒരൊറ്റ ലക്ഷ്യവുമായി വ്രജഭൂമിയില്‍ എത്തിച്ചേരുന്നു.

ADVERTISEMENT

ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ പരന്നുകിടക്കുന്ന പുണ്യഭൂമിയില്‍ കൂടിയുള്ള പരിക്രമയാണ് ചൗരാസി കോസ് വ്രജ പരിക്രമ. ഭഗവാന്‍ കൃഷ്ണന്റെ അവതാര ലീലകള്‍ മുഴുവന്‍ നടന്ന വ്രജഭൂമി. 252 കീ.മി. യാതൊരു മുന്നൊരുക്കവുമില്ലാത നടത്തുന്ന വ്രജഭൂമിയിലെ പുണ്യ രജസ്സിലൂടെയുള്ള പദയാത്ര ഒരു അപൂര്‍വ്വ അനുഭവമാണ്. ആ അനുഭവങ്ങള്‍ വളരെ ലളിതമായും ആകര്‍ഷകമായും വരച്ചിടുന്നു എഴുത്തുകാരി. പരിപൂര്‍ണ്ണ സമര്‍പ്പണവും ഭക്തിയും ഓരോ വരിയിലും സ്പഷ്ടം. യാത്രയില്‍ നേരിടേണ്ടിവന്ന വെല്ലുവിളികള്‍ യാത്രികരെ ഭഗവാനുമായി എത്രത്തോളം അടുപ്പിക്കുന്നുവെന്ന് വായിച്ചറിയുമ്പോള്‍ അനുവാചകരിലും ഭക്തിയുണരുന്നത് തിരിച്ചറിയാം.

ഉണര്‍ത്തുപാട്ട്
പ്രൊഫ. ശ്രീലകം വേണുഗോപാല്‍
സംഘമിത്ര ബുക്‌സ്
പേജ്: 63 വില: 60
ഫോണ്‍: 9497276896

വൃത്തബദ്ധമായ രചനകള്‍ മാത്രമുള്‍ക്കൊള്ളുന്ന കവിതാസമാഹാരമാണ് പൊഫ. ശ്രീലകം വേണുഗോപാല്‍ രചിച്ച ‘ഉണര്‍ത്തുപാട്ട്’. ഭാഷാവൃത്തങ്ങളില്‍ രചിച്ച ഇരുപത്തിയഞ്ചു കവിതകളിതിലുണ്ട്. പ്രകൃതി നശീകരണം, ചൂഷണം, പീഡനം തുടങ്ങി സമകാലിക സാമൂഹിക പ്രശ്‌നങ്ങള്‍ വിഷയമാക്കിയിട്ടുള്ള കവിതകളാണേറെയും.

സഹജീവികളുടെ സങ്കടങ്ങള്‍ ഹൃദയാലുക്കളായ കവികളെ എന്നും നൊമ്പരപ്പെടുത്തിയിട്ടുണ്ട്. ഈ കവിയെക്കുറിച്ചും മറ്റൊന്നല്ല പറയാനുള്ളത്. ഉണര്‍ത്തുപാട്ട് എന്ന ആദ്യ കവിത തന്നെ ഇന്നും ചൂഷണങ്ങള്‍ക്ക് വിധേയരാവുന്ന വനവാസികളെ കുറിച്ചാണ്.

‘നല്ലൊരു നാളെയീ ദുര്‍ബലര്‍ക്കൊക്കണം
അല്ലലില്ലാതവര്‍ മുന്നേറണം ദ്രുതം.’
എന്നാണ് കവിയുടെ ചിന്ത. അതിനായി ഒന്നിച്ച് പ്രവര്‍ത്തിക്കാമെന്നാണ് കവി എല്ലാവരോടും പറയുന്നത്.
മരിക്കുന്ന പുഴകണ്ടു വേദനിക്കുന്ന കവി പാടുന്നത് ഇങ്ങനെയാണ്,

‘പോവതെവിടേയ്ക്കുലോകമേഭാവിതന്‍
ഭാവി ഇരുട്ടിലാണോര്‍ക്കൂ…
പുഴകള്‍ മരിക്കുകില്‍മര്‍ത്ത്യ ലോകത്തിന്റെ
വഴിയും മരിക്കുമെന്നോര്‍ക്കൂ.’

പുരാണ കഥാപാത്രങ്ങളെ നവമായ രീതിയില്‍അവതരിപ്പിക്കാനുള്ള കവിയുടെ ശ്രമങ്ങളും ശ്ലാഘനീയങ്ങളാണ്. ലക്ഷ്മണന്‍, കൈകേയി, ദ്രോണര്‍ ഒക്കെ കാവ്യ വിഷയങ്ങളാകുന്നുണ്ട്.

‘കാവ്യജീവിതം’, ‘എന്റെ കവിത’ തുടങ്ങിയ രചനകളില്‍ കവിയുടെ കാവ്യ വീക്ഷണം കാണാം. തണല്‍ മരച്ചുവട്ടില്‍, പ്രകൃതിയില്‍, പൂക്കളില്‍, പുല്‍ച്ചാടിയില്‍, കവിത ദര്‍ശിച്ച കവി വിനയചന്ദ്രനുള്ള ആദരമാണ് ‘വിനയാഞ്ജലി’ എന്ന കവിത.
‘കൈത്തിരി’, ‘പുതിയൊര ദ്ധ്യായം’, ‘കുരുക്ഷേത്രേ’ തുടങ്ങി എടുത്തുപറയേണ്ട നിരവധി കവിതകളുണ്ടിതില്‍.

അനുവാചകരോടു നേരിട്ട് സംവദിക്കുന്ന ഈ കവിതകള്‍ക്കു പ്രത്യേകിച്ചൊരു വ്യാഖ്യാനവും ആവശ്യമില്ല. ലളിത കോമളമായ പദങ്ങള്‍ കൊണ്ടു തീര്‍ത്ത ഈ കവിതകള്‍ വായനക്കാരുടെ മനസ്സുകളില്‍ ഇടം നേടാന്‍ പോന്നവ തന്നെ.

 

Tags: ചൗരാസി കോസ്വ്രജഭൂമി
Share6TweetSendShare

Related Posts

യോഗചൈതന്യം

യോഗചൈതന്യം

തീര്‍ത്ഥയാത്രാപഥങ്ങള്‍

തീര്‍ത്ഥയാത്രാപഥങ്ങള്‍

ചരിത്രാധിനാഥന്റെ പ്രണയ സാഫല്യം

ചരിത്രാധിനാഥന്റെ പ്രണയ സാഫല്യം

ജയ് ഹിന്ദും ഡയറിക്കുറിപ്പുകളും

ജയ് ഹിന്ദും ഡയറിക്കുറിപ്പുകളും

ഓര്‍മ്മകളുടെ ശാദ്വല ഭൂമിക

ഓര്‍മ്മകളുടെ ശാദ്വല ഭൂമിക

യാത്രാവിവരണവും ഐതിഹ്യവും

യാത്രാവിവരണവും ഐതിഹ്യവും

Shopping Cart

Latest

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

കേരളം കാണാത്ത കേരള സ്റ്റോറികള്‍

കേരളം കാണാത്ത കേരള സ്റ്റോറികള്‍

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies