Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home മുഖലേഖനം

പറഞ്ഞുതീരാത്ത ‘കേരളാ സ്റ്റോറി ‘

അംബിക ജെ.കെ.അംബിക ജെ.കെ.
5 September 2025

എത്രയൊക്കെ നിഷേധിച്ചാലും, വളച്ചൊടിച്ചാലും ലൗ ജിഹാദ് എന്ന യാഥാര്‍ത്ഥ്യം ആടയാഭരണങ്ങളും ചമയാലങ്കാരങ്ങളുമില്ലാതെ ഒരായിരം വട്ടം കേരളസമൂഹത്തിനുമുന്നില്‍ അവതരിച്ചിട്ടുണ്ട്. മനുഷ്യ മനഃസാക്ഷിയെമരവിപ്പിക്കുന്ന തരത്തിലുള്ള അനുഭവങ്ങളുമായി ഇരകളോ ബന്ധപ്പെട്ടവരോ ഇവിടെ നമ്മുടെ മുന്നില്‍ വന്നുനിന്നിട്ടുണ്ട്. പീഡനം തുടര്‍ക്കഥകളാവുമ്പോള്‍ ജീവിതം മടുത്തു മരണം തിരഞ്ഞെടുത്ത പെണ്‍കുട്ടികള്‍ ബാക്കിയാക്കിപ്പോയ ആത്മഹത്യാ കുറിപ്പുകളിലെ കത്തുന്ന അക്ഷരങ്ങള്‍ പലതും നമ്മോട് ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്. ഒരിക്കല്‍ പറ്റിയ തെറ്റുകളുടെ കറകള്‍ കഴുകിക്കളഞ്ഞ് ധൈര്യപൂര്‍വ്വം മുന്നോട്ടു വന്ന്, കെട്ടുകഥകളേക്കാള്‍ ഭീകരങ്ങളും അവിശ്വസനീയങ്ങളുമായ അനുഭവങ്ങള്‍ മാധ്യമങ്ങള്‍ക്കുമുന്നില്‍ വന്ന് അവര്‍ പങ്കുവെച്ചിട്ടുണ്ട്. എന്നിട്ടും ലൗ ജിഹാദ് ഇല്ലെന്നും അത് വര്‍ഗീയത പടര്‍ത്താനുള്ള ആയുധവും, തീവ്ര ഹൈന്ദവ ചിന്തയുടെ ഉല്‍പ്പന്നങ്ങളും ഭാവനാ വിലാസവുമാണെന്ന് വര്‍ത്തമാനകാലത്തിലെ കേരളത്തിന്റെ മുഖ്യമന്ത്രി പറയുന്നു! അദ്ദേഹത്തിന്റെ തൊട്ടു മുന്‍പുണ്ടായിരുന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രിയും അതിനു മുന്‍പുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയും ഹിന്ദു-ക്രിസ്ത്യന്‍ പെണ്‍കുട്ടികളുടെ ഇസ്ലാമിലേക്കുള്ള മതംമാറ്റത്തെക്കുറിച്ചും ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ മറ്റുമതത്തിലുള്ള പെണ്‍കുട്ടികളെ ആസൂത്രിതമായി മതംമാറ്റി അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനെക്കുറിച്ചുമെല്ലാം മുന്നറിയിപ്പ് തന്നത് ഇപ്പോഴും നമ്മുടെ മുന്നില്‍ യാഥാര്‍ത്ഥ്യമായിതന്നെ ഇരിക്കുമ്പോഴാണ് കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ചുള്ള നിഷേധാത്മക നിലപാടുകളുമായി ഇടയ്ക്കിടെ പ്രസ്താവനകള്‍ ഇറക്കിയത്. ന്യൂനപക്ഷങ്ങള്‍ക്ക് അനധികൃതമായ, അനര്‍ഹമായ പരിഗണന ലഭിക്കുന്ന, സംസ്ഥാനത്തെ വളക്കൂറുള്ള മണ്ണില്‍ ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ കേരളത്തെ ഇസ്ലാമിക രാജ്യമാക്കാനുള്ള ശ്രമമാണെന്ന് പറഞ്ഞത് ഈ അടുത്ത് ദിവംഗതനായ കമ്മ്യൂണിസ്റ്റ് മുന്‍മുഖ്യമന്ത്രി സഖാവ് അച്യുതാനന്ദനാണ്.

Google NewsAdd Kesari Weekly as a preferred source on Google

2009 ഡിസംബര്‍ 9 ന് കേരളത്തിലെ ആദ്യ ലവ് ജിഹാദ് കേസിലെ (Bail Appl..No. 5288 of 2009 ) ജാമ്യാപേക്ഷയില്‍ ജസ്റ്റിസ് കെ.ടി. ശങ്കരന്റെ വിധിപ്രസ്താവത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോഴും പ്രസക്തമാണ്.

”there are reasons to suspect that there are concerted attempts to persuade girls to change their religion after they fall in love with Muslim boys. There is also unconfirmed osurce information received by the department that some groups are actively working among youngsters encouraging conversions by such techniques; that young men who are engaged in such pursuits are said to be receiving funds from abroad directly or indirectly for purchasing clothes and vehicles and for availing legal help etc.’

ADVERTISEMENT

വളരെ ആസൂത്രിതവും ക്രമബദ്ധവുമായ മതപരിവര്‍ത്തന ലോബിയുടെ, യുവാക്കളെ ഉപയോഗിച്ച് കോളേജ് ക്യാമ്പസുകള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന ബൗദ്ധിക സ്ലീപ്പര്‍ സെല്ലുകളുടെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു 2015 മുതല്‍ 2020 വരെ. നിമിഷ മുതല്‍ അഖില വരെ അറിയുന്നതും അറിയാത്തതുമായ, ആണ്‍-പെണ്‍ ഭേദമെന്യേ നൂറുകണക്കിന് ഹിന്ദു-ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികളെ മതം മാറ്റി ദുരുപയോഗം ചെയ്തു, ഭാരതത്തിലും വിദേശത്തുമായി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചു. സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങള്‍ അടങ്ങിയ സിഡികളും പുസ്തകങ്ങളും ലഘുലേഖകളും വ്യാപകമായി ഇതിനായി ഉപയോഗിക്കപ്പെട്ടു എന്ന് ഒരിക്കലും പുറത്തുവരാനാകാതെ അകപ്പെട്ടവരും ഭാഗ്യംകൊണ്ടു രക്ഷപ്പെട്ടവരും പിന്നീട് പറഞ്ഞിട്ടുണ്ട്. നിമിഷയെ കാണാതായ 2017ല്‍ നിമിഷയ്‌ക്കൊപ്പം മറ്റു 21 പെണ്‍കുട്ടികളെക്കൂടി കാണാതായിട്ടുണ്ടെന്നും കേരളത്തിലെ മതംമാറ്റ, തീവ്രവാദ റിക്രൂട്ടിംഗ് ലോബിയുടെ തലവന്‍, കാസര്‍കോടുകാരന്‍ അബ്ദുല്‍ റഷീദും മറ്റു നാലുപേരുമാണ് ഇതിന്റെ ബുദ്ധികേന്ദ്രം എന്നും നിമിഷയുടെ അമ്മ ബിന്ദു സമ്പത് ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. 2015 മുതല്‍ 2020 വരെയുള്ള അഞ്ചു വര്‍ഷങ്ങളിലാണ് കേരളത്തിലെ പ്രമാദമായ പല മതപരിവര്‍ത്തന തീവ്രവാദ മനുഷ്യക്കടത്തു കേസുകളില്‍ ഉണ്ടായിട്ടുള്ളത്. അതിലെ ഏറ്റവും അവസാനത്തേത് ഇന്നും ഉത്തരമില്ലാതെ തുടരുന്ന എരുമേലിയിലെ ജസ്‌നയുടെ (ജസ്‌ന മരിയ ജയിംസ്) ദുരൂഹമായ തിരോധനമാണ്. ജസ്‌ന ജീവിച്ചിരിപ്പുണ്ടോ അതോ മരിച്ചോ എന്നുപോലും സംസ്ഥാനത്തെ സംവിധാനങ്ങള്‍ക്ക് ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

പിന്നീട് ഫാത്തിമയായി അറിയപ്പെടുന്ന തിരുവനന്തപുരം സ്വദേശിനി നിമിഷ, ജനിച്ച മതത്തെ വെറുപ്പോ വിരക്തിയോ കൊണ്ടല്ല ഉപേക്ഷിച്ചത്. അതിതീവ്രമായ അഭിനിവേശംകൊണ്ട് ഇസ്ലാം മതപ്രചാരണത്തിന് ദൈവിക ദൗത്യവുമായി അഫ്ഗാനിസ്ഥാനിലേക്ക് പോകാനുള്ള തീരുമാനം പൊടുന്നനെ എടുത്തതുമല്ല. സ്‌നേഹത്തിന്റെ പേരില്‍ അവളെ മാനസികമായി ചൂഷണം ചെയ്തു, ശാരീരികമായി ഉപയോഗിച്ചു, ഗര്‍ഭിണിയാക്കി, തുടര്‍ന്ന് ദുരുപയോഗം ചെയ്തു. അതിന് ശേഷം, അവളെ കൂടുതല്‍ ചൂഷണം ചെയ്യാനായി താലിബാന്‍ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലേക്ക് മറ്റൊരു മതപരിവര്‍ത്തിത ഇസ്ലാം യുവാവിന്റെ കൂടെ കയറ്റി അയച്ചു. അവിടെ അവളെ മതഭീകര പ്രവര്‍ത്തനങ്ങളിലേക്ക് നിര്‍ബന്ധിതമായി വിനിയോഗിച്ചു. അവളുടെ കൂടെപ്പോയ ഭര്‍ത്താവെന്നു വിളിക്കുന്നവനും അയാളുടെ പരിവര്‍ത്തിത സഹോദരനും ‘വിശുദ്ധ യുദ്ധ’ത്തില്‍ മരിച്ചു. അവളും അവളെപ്പോലുള്ള, ഇന്ന് അഫ്ഗാനിസ്ഥാനിലുള്ള മലയാളികളായ നാലു പെണ്‍കുട്ടികളും ഇസ്ലാമിക താലിബാനിസത്തിന്റെ കീഴില്‍ അടിമത്ത ജീവിതം നയിക്കുന്നുണ്ടാകാം, ഒരുപക്ഷേ ലൈംഗിക അടിമയായും ഉപയോഗിക്കപ്പെടുന്നുണ്ടാവാം. ഇത് ഒറ്റപ്പെട്ട ഒരു കഥയല്ല. തുടര്‍ച്ചയായ നിഷേധങ്ങളുടെയും കേവല രാഷ്ട്രീയ ശരികളുടെയും (political correctness) പുറകില്‍ മറഞ്ഞിരിക്കുന്ന യാഥാര്‍ത്ഥ്യമാണ്.

അതുപോലെ, അഖില (പിന്നീട് ഹാദിയ) മതം മാറിയത് പ്രണയത്തിലൂടെ ആയിരുന്നില്ല. അവിടെ ലൗ ഉണ്ടായിരുന്നില്ല. ജിഹാദ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പ്രണയത്തിന്റെ ആകര്‍ഷണം കൊണ്ടല്ല, മറിച്ച് സമാനതകളില്ലാത്ത ആശയപരമായ രാസപരിണാമങ്ങളിലൂടെ കടന്നുപോയി. അഖില ഒരിക്കലും പൂര്‍വ്വാശ്രമത്തിലേക്ക് തിരിച്ചുപോക്കില്ലാത്തവിധം ഹാദിയയായി! അവളുടെ സഹപാഠികള്‍ ആദ്യം അവളുടെ ഹിന്ദു വിശ്വാസങ്ങളെ നിഷ്‌കളങ്കമെന്ന വിധം ചോദ്യം ചെയ്യുകയും ഇസ്ലാമിക ആശയങ്ങള്‍ സൂക്ഷ്മമായി പരിചയപ്പെടുത്തി, 33 കോടി ദേവന്മാര്‍ ഉള്ള ഹിന്ദുമതത്തെക്കാള്‍ ഉന്നതമായ, ഏകമായ, പരമമായ ‘ഒരേയൊരു സത്യ ദൈവത്തെ’ ആരാധിക്കുന്ന മതമാണ് ഇസ്ലാമെന്നും അത് ഏറ്റവും ശ്രേഷ്ഠമാണെന്നും വിശ്വസിപ്പിച്ചു. ക്രമേണ, കമ്മ്യൂണിസ്റ്റ് കുടുംബത്തില്‍നിന്നും വന്ന അവളുടെയുള്ളില്‍ ഈ ആശയം കൂടുതല്‍ ശക്തമായി വളരാന്‍ അഖിലയുടെ സഹപാഠികളുടെ കുടുംബങ്ങള്‍ തന്നെ ഈ ഉദ്യമം ഏറ്റെടുത്തു കൈകാര്യം ചെയ്യാന്‍ തുടങ്ങി. അഖില തന്റെ മാതാപിതാക്കളില്‍നിന്നും വേരുകളില്‍ നിന്നും, കുടുംബത്തില്‍ നിന്നും, വിശ്വാസത്തില്‍ നിന്നും അകന്നു. ഇന്ന്, അവള്‍ കര്‍ശനമായ മേല്‍നോട്ടത്തില്‍ ജീവിക്കുന്നുവെന്നും, ഒരു രക്ഷാധികാരിയുടെ സാന്നിധ്യമില്ലാതെ ആശയവിനിമയം നടത്താന്‍ അവള്‍ക്ക് അനുവാദമില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇത് അവളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെയും സ്വയം തീരുമാനങ്ങളെടുക്കാനുള്ള അവകാശത്തെയും കുറിച്ച് ഗുരുതരമായ സംശയങ്ങള്‍ ഉയര്‍ത്തുന്നു. പലപ്പോഴും ഒറ്റപ്പെട്ടതെന്നു പറഞ്ഞു തള്ളിക്കളയുന്ന ഈ സംഭവങ്ങള്‍ സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന സങ്കീര്‍ണ്ണമായ ഇസ്ലാമിക തീവ്രവാദ സ്വാധീനവലയത്തെ തിരിച്ചറിയാനും നേരിടാനും ഉള്ള നമ്മുടെ സംവിധാനങ്ങളുടെ ന്യൂനതയാണ് കാണിക്കുന്നത്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നും, വളരെ ബോധപൂര്‍വ്വവും കൃത്യമായി ലക്ഷ്യംവെച്ചുള്ളതുമായ ഒരു പ്രക്രിയയുടെ പരിണിതഫലമാണെന്നും തിരിച്ചറിയാന്‍ എത്ര ‘ഒറ്റപ്പെട്ട സംഭവങ്ങള്‍’ വേണം നമുക്ക്?

ഒന്നും കെട്ടുകഥകളല്ല. ദി കേരള സ്റ്റോറിയില്‍ അവതരിപ്പിച്ച നിമ മാത്യുവും ഗീതാഞ്ജലിയും ഭാവനയാല്‍ മെനഞ്ഞെടുത്ത കഥാപാത്രങ്ങളല്ല. നൂറു ശതമാനം യാഥാര്‍ത്ഥ്യമാണ്. നിമ (യഥാര്‍ത്ഥ പേര് മറ്റൊന്നാണ്) കേരളത്തിലെ രണ്ട് വ്യത്യസ്ത കോടതികളില്‍ നിയമ പോരാട്ടങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഞാന്‍ വ്യക്തിപരമായി സംസാരിച്ചിട്ടുള്ള, ബലാത്സംഗത്തിനിരയായ ഏക പെണ്‍കുട്ടിയാണ് നിമ. അവളുടെ കഥ ഇന്നും എനിക്ക് മറക്കാനായിട്ടില്ല. കേരളത്തിലെ വളരെ പ്രമാദമായ കേസ് ആണ് നിമയുടേത്. നേരത്തെ പറഞ്ഞ പോലെ 2015 നും 2020 നുമിടയില്‍, അതായത് കൃത്യമായി പറഞ്ഞാല്‍ 2019 ജൂലായില്‍ കോഴിക്കോട് സരോവരം പാര്‍ക്കില്‍വെച്ച് ഒരു ഇസ്ലാംമതസ്ഥനായ ചെറുപ്പക്കാരനാല്‍ ബലാത്സംഗത്തിനിരയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയാണ് ദി കേരളാ സ്റ്റോറി എന്ന സിനിമയിലെ നിമ മാത്യു. ബലാത്സംഗത്തിന് ശേഷം അവള്‍ മതം മാറാന്‍ നിര്‍ബന്ധിതയായി. മതം മാറിയാല്‍ അവന്‍ തന്നെ വിവാഹം കഴിച്ചുകൊള്ളാമെന്ന ഒരു സൗമനസ്യവും അവന്റെ ഭാഗത്തുനിന്ന് പിന്നീട് ഉണ്ടായി. പക്ഷെ അവളുടെ കുടുംബം കൂടെ നിന്നതുകൊണ്ട് ഇന്നും അവള്‍ നിയമ പോരാട്ടം തുടരുന്നു.

തന്റെ മകളുടെ കഥ ലോകത്തോട് പറയണം, പറ്റുമെങ്കില്‍ ഒരു പെണ്‍കുട്ടിയെ എങ്കിലും രക്ഷിക്കണം. സിനിമയിലെ ഗീതാഞ്ജലിയുടെ (യഥാര്‍ത്ഥ പേര് മറ്റൊന്നാണ്) അമ്മ എന്നോട് പറഞ്ഞു. കോഴിക്കോട് മുക്കത്താണ് അവളുടെ വീട്. മുസ്ലിം കാമുകനുവേണ്ടി വേണ്ടി മകള്‍ ഉണ്ടാക്കിയ ഗ്രീറ്റിംഗ് കാര്‍ഡ് കാണിച്ചു തന്നു. ഗീതാഞ്ജലി കാമുകന്റെ നിര്‍ബന്ധപ്രകാരം ഹിജാബ് ധരിക്കാന്‍ തുടങ്ങി. അവന്‍ അവളെ ഏകദേശം രണ്ട് വര്‍ഷം ലൈംഗികമായി ചൂഷണം ചെയ്തു, പിന്നെ ഉപേക്ഷിച്ചു ഗള്‍ഫിലേക്ക് പറന്നു. ഉപേക്ഷിക്കപ്പെട്ടു തകര്‍ന്നുപോയ ഗീതാഞ്ജലി ആത്മഹത്യ ചെയ്തു. അവളുടെ അമ്മ അവളുടെ ഹിജാബ് ധരിച്ചിരുന്ന ചിത്രങ്ങള്‍ മൊബൈലില്‍ കാണിച്ചു. അവളുടെ ശരീരത്തിലെ സ്വകാര്യ ഭാഗത്ത്, അവന്റെ പേര് പച്ചകുത്തിയിട്ടുണ്ട്. ആത്മഹത്യയ്ക്ക് ശേഷം അവളുടെ ശവശരീരത്തിന്റെ ചിത്രങ്ങളില്‍ പോലും അത് വ്യക്തമായിരുന്നു. അവളെ അവന്‍ പലയിടങ്ങളിലും കൊണ്ടുപോയി ലൈംഗികമായി ഉപയോഗിച്ചിരുന്നു എന്ന് ആ അമ്മ പറയുമ്പോള്‍ അവര്‍ എന്റെ മുഖത്ത് നോക്കാതിരിക്കാന്‍ പാടുപെടുന്നുണ്ടായിരുന്നു.

കേരളത്തില്‍ ഹിന്ദു, ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ക്കെതിരെ ഇത്തരം അതിക്രമങ്ങള്‍ ഇന്നും തുടരുമ്പോഴും, അവയെക്കുറിച്ച് സംസാരിക്കുന്നത് മതവിദ്വേഷവും വിഭജനരാഷ്ട്രീയവും കൊണ്ടാണെന്നും ഇതിനു പുറകില്‍ സംഘടിത പ്രചാരണമുണ്ടെന്നും ആരോപിക്കുന്നതാണ് ഏറ്റവും വേദനാജനകം. വാസ്തവം പലര്‍ക്കും അസ്വസ്ഥതയുണ്ടാക്കുമെന്നതിനാല്‍ അതിനെ ചോദ്യം ചെയ്യാതിരിക്കുക, അതിനെക്കുറിച്ചു കൂടുതല്‍ സംസാരിക്കാതിരിക്കുക, ഒരു വിഭാഗം നടത്തുന്ന വര്‍ഗീയ പ്രചാരണം എന്ന പേരില്‍ അവഗണിക്കുക എന്നതാണ് ഇന്നത്തെ ഭരണകൂട നയം. പക്ഷേ, തുറന്നു പറയേണ്ടത് പറയാതിരിക്കുന്നത് ‘പൊളിറ്റിക്കല്‍ കറക്ട്‌നസ്’എന്ന പേരില്‍ വോട്ട് ബാങ്ക് ഭയമുള്ള രാഷ്ട്രീയക്കാരുടെയും, റേറ്റിങ്ങിന് അടിമയായ മാധ്യമപ്രവര്‍ത്തകരുടെയും ആയുധമാണ്, സത്യാന്വേഷികളുടേതല്ല. കൃത്യമായ മൗനത്തിലൂടെ കേരളത്തിലെ മാധ്യമങ്ങളും രാഷ്ട്രീയക്കാരും ഈ പെണ്‍കുട്ടികളെയും അവരുടെ കുടുംബങ്ങളെയും വിശാലാര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഹിന്ദു ക്രിസ്ത്യന്‍ മതങ്ങളെയും ഇസ്ലാം പ്രീണനമെന്ന ഒറ്റ ലക്ഷ്യത്തിനുവേണ്ടി വഞ്ചിച്ചിട്ടുണ്ട്.

കഴിഞ്ഞ കഥകളല്ല ഇതൊന്നും. ഇന്നും നടക്കുകയാണ്. ഇക്കഴിഞ്ഞ ആഴ്ചകളില്‍ സമാനമായ നാലു സംഭവങ്ങള്‍ വാര്‍ത്തയായിട്ടുണ്ട്. അതില്‍ രണ്ടു പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തു. ഒന്നില്‍ പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തി പോലും ആയിട്ടില്ല. കേരളത്തില്‍ ഹിന്ദു-ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മതം മാറാന്‍ പ്രേരിപ്പിക്കുന്നതും, പീഡനത്തിന്റെ പേരില്‍ അവര്‍ ആത്മഹത്യ ചെയ്യുന്നതും വിരളമായി മാത്രമേ വാര്‍ത്തയാകാറുള്ളൂ. പക്ഷേ, അതിനെതിരെ ആരെങ്കിലും രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചാല്‍ അത് ഉടന്‍ വിവാദമാകും. മതസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള സംഘപരിവാര്‍ ശ്രമമായി, വര്‍ഗീയ പടര്‍ത്തുന്ന തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതായി ആരോപിക്കും. ഈ കപടനാടകത്തിന് അറുതി വരണം. നമുക്ക് സംസാരിക്കാന്‍ കഴിയണം. ചോദ്യം ചെയ്യാന്‍ കഴിയണം. അതിലും പ്രധാനമായി, ഇന്നും നടക്കുന്ന മതംമാറ്റ നിര്‍ബന്ധങ്ങളില്‍ നിന്ന് ദുര്‍ബലരെ സംരക്ഷിക്കാന്‍ കഴിയണം.

ചില ഹദീസ് വ്യാഖ്യാനങ്ങള്‍ പ്രകാരം, ദഅവ (മറ്റുള്ളവരെ ഇസ്ലാം സ്വീകരിക്കാന്‍ ക്ഷണിക്കുന്ന പ്രവൃത്തി)യും ജിഹാദും സ്വര്‍ഗ്ഗം പ്രാപ്തമാകുന്നതിനുള്ള പ്രധാന വഴികളായി കാണപ്പെടുന്നു. ഇസ്ലാമിന്റെ ഈ ആശയപരമായ ഘടനയില്‍, ലൈംഗിക, സാമ്പത്തിക നേട്ടങ്ങള്‍, അധികാരം പോലുള്ള മറ്റു ഭൗതിക നേട്ടങ്ങളെല്ലാംതന്നെ സ്വര്‍ഗ്ഗത്തിന്റെ വഴിയേ കൈവന്നേക്കാവുന്ന ഇതര ഭൗതിക പാരിതോഷികങ്ങളായാണ് കണക്കാക്കപ്പെടുന്നത്. അതായത് സ്വര്‍ഗ്ഗത്തിലേക്കുള്ള യാത്രാമധ്യേ ലഭിക്കുന്ന പ്രോത്സാഹന സമ്മാനങ്ങള്‍. എന്നാല്‍ അന്തിമ ലക്ഷ്യം മതപരമായ ജിഹാദ് ആണ്. കൂടുതല്‍ ആളുകളെ അവരുടെ മതത്തിലേക്ക് കൊണ്ടുവരുന്നത് ഇസ്ലാമെന്ന നിലയില്‍ സ്വര്‍ഗ്ഗത്തില്‍ ശാശ്വത പ്രതിഫലം ഉറപ്പുനല്‍കുന്ന പ്രവൃത്തിയായി കാണപ്പെടുന്നു. അതായത് ഈ ഭൂമിയിലെ ജീവിതത്തേക്കാള്‍ അവരുടെ മതം പ്രോത്സാഹിപ്പിക്കുന്നതും ഉറപ്പുനല്‍കുന്നതും മരണത്തിനപ്പുറം കൈവന്നേക്കാവുന്ന പ്രലോഭനങ്ങളായ സ്വര്‍ഗ്ഗവും മദ്യവും തേനും പാലും 72 കന്യകമാരുമൊക്കെയാണ്. അതിനുവേണ്ടിയുള്ള മുതല്‍മുടക്കാണ് (investment) ഈ ജന്മത്തിലെ ജിഹാദ്!

ഈ ആഖ്യാനങ്ങള്‍ (narratives) തീവ്രവാദ ചിന്താഗതിയുള്ളവര്‍ സത്യസരണിപോലെയും, സലഫി സെന്ററുകള്‍ പോലെയുമുള്ള അവരുടെ മതംമാറ്റ സ്ഥാപനങ്ങള്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്ലീപ്പര്‍ സെല്ലുകള്‍ ഉപയോഗിച്ച് ദുര്‍ബലമായ മനസ്സുകളെ, പ്രത്യേകിച്ച് യുവതികളെ മാനസികമായും ബൗദ്ധികമായും ഇസ്ലാമിന്റെ മാര്‍ഗ്ഗത്തില്‍ എത്തിച്ച് അവരുടെ മതപരമായോ രാഷ്ട്രീയമായോ ഉള്ള ദൗത്യത്തിന് മതപരിവര്‍ത്തനത്തിലൂടെ തയ്യാറാക്കുന്നു. പലപ്പോഴും ഈ പെണ്‍കുട്ടികള്‍ വ്യാപക നെറ്റ്‌വര്‍ക്കുള്ള തീവ്രവാദ ശൃംഖലകളിലെ കണ്ണികളായി മാറിക്കൊണ്ടിരിക്കുന്നു എന്ന കാര്യം മനസ്സിലാക്കുന്നില്ല.
ഇത് വെറും സാമൂഹികവും മനുഷ്യാവകാശവുമായി ബന്ധപ്പെട്ട പ്രശ്‌നം മാത്രമല്ല, രാജ്യത്തിന്റെ സുരക്ഷയ്ക്കു നേരെയുള്ള ഭീഷണിയുമാണ്. വ്യക്തിപരമായ ചൂഷണമായി ആരംഭിക്കുന്ന കാര്യം വളരെ വേഗത്തില്‍, അവര്‍ പോലുമറിയാതെ കൂടുതല്‍ ആളുകളെ ചൂഷണത്തിന്റെയും തീവ്രവാദത്തിന്റെയും ശൃംഖലയിലേക്ക് ആകര്‍ഷിക്കുന്ന വളരെ കൃത്യമായി തയ്യാറാക്കിയ തീവ്രവാദ പ്രക്രിയയായി മാറുന്നു. ഇതിലെ രസകരമായ മറ്റൊരു കാര്യം, ഇതിലൊരിടത്തും ഈ സംവിധാനങ്ങള്‍ അവരുടെ സ്വന്തം പെണ്‍കുട്ടികളെ ഈ വക ദൗത്യങ്ങള്‍ക്കൊന്നും ഉപയോഗിക്കുന്നതേയില്ല എന്നതാണ്. അവര്‍ ബുര്‍ഖയ്ക്കും ഹിജാബിനുമടിയില്‍ മറ്റൊരാള്‍ ഒരു മുടിയിഴപോലും കാണരുതാത്ത അത്ര ഇമാനുള്ളവരായി സ്വകാര്യ ഉപഭോഗ വസ്തുവായി കൊണ്ടുനടക്കപ്പെടുമ്പോള്‍ മതം മാറിയെത്തിയ പെണ്‍കുട്ടികള്‍ അവരുടെ ഇസ്ലാമിനോടുള്ള വാഗ്ദാനവും പ്രതിപത്തിയും തെളിയിക്കാനായി ഏതൊരു ദൗത്യവും ഏറ്റെടുക്കാന്‍ തയ്യാറുള്ള ചാവേറായി ഉപയോഗിക്കപ്പെടുന്നു. രണ്ടായാലും ഇസ്ലാം സ്ത്രീയെ ഉപയോഗിക്കുകതന്നെയാണ്.

പണം, ജിഹാദ്, ലൈംഗികത, സ്വന്തം സമൂഹത്തിലെ സ്ഥാനം എന്നീ ലക്ഷ്യങ്ങളോടെ വരുന്ന മുസ്ലിം യുവാക്കളെ തീവ്രവാദ ചിന്താഗതിയുള്ള അവരുടെ മേലധ്യക്ഷന്മാര്‍ ഇരകളെ റാഞ്ചാനായി തയ്യാറാക്കുന്നു. അതിനുവേണ്ട പണം പരിശീലനം എന്നിവ നല്‍കി ദുര്‍ബലമായ മനസ്സുകളെ, പ്രത്യേകിച്ച് യുവതികളെ, ലക്ഷ്യമിട്ട്, അവരെ മാനസികമായും, ശാരീരികമായും, ആശയപരമായും അടിമകളാക്കി ദൗത്യത്തിന് നിയോഗിക്കുന്നു. പലപ്പോഴും ഈ പെണ്‍കുട്ടികള്‍ സ്വയം റിക്രൂട്ടര്‍മാരായി, അടിമകളായി അല്ലെങ്കില്‍ കൂടുതല്‍ ആഴത്തിലുള്ള തീവ്രവാദ ശൃംഖലകളിലേക്ക് കടത്തിവിടപ്പെട്ട ഇരകളായി മാറിക്കൊണ്ടിരിക്കുന്നുവെന്നു മനസ്സിലാക്കുന്നില്ല. ഇതേ രീതിയില്‍ മതം മാറിയ ഒരു പെണ്‍കുട്ടിയുടെ അലമാരയില്‍നിന്നും അറബി ലിപികളുള്ള ചെമ്പു തകിടുകളും, പച്ച തുണികളും ഖുറാനുമൊക്കെ കണ്ടെടുത്ത വിവരം അവളുടെ മാതാപിതാക്കള്‍ പറഞ്ഞിട്ടുണ്ട്. നീണ്ട പത്തുവര്‍ഷങ്ങളുടെ പീഡനക്കാലത്തിന് ശേഷം അവള്‍ വിവാഹമോചനം നേടി പുറത്തുവന്നപ്പോള്‍ ‘എനിക്കൊന്നും ഓര്‍മയില്ല, ഞാന്‍ മറ്റൊരു ലോകത്തായിരുന്നു. ചതി പറ്റിപ്പോയി’ എന്നാണ് പറഞ്ഞത്.

മാതാപിതാക്കള്‍, അധ്യാപകര്‍, ബന്ധപ്പെട്ട മറ്റു സാമൂഹിക, മത മേലധ്യക്ഷന്മാര്‍ എന്നിവരുടെ ഇടയില്‍ അവബോധം വര്‍ധിപ്പിക്കണം, പ്രത്യേകിച്ച് മസ്തിഷ്‌ക പ്രക്ഷാളനത്തിന്റെ (indoctrination) പ്രാരംഭ ലക്ഷണങ്ങളെ തിരിച്ചറിയാന്‍. നമ്മുടെ യുവാക്കളെ, പ്രത്യേകിച്ച് പെണ്‍കുട്ടികളെ, തീവ്രവാദ ഘടകങ്ങള്‍ ലക്ഷ്യമിടുന്നത് തടയാന്‍ സമൂഹത്തിന്റെ എല്ലാ തലങ്ങളിലും ഏകോപിതമായ ശ്രമവും ശക്തമായ ആധികാരിക പിന്തുണയും (institutional support) de radicalization പരിപാടികളും, അവര്‍ക്ക് വിമര്‍ശനാത്മകമായി ചിന്തിക്കാനും, സ്വന്തം വ്യക്തിത്വത്തിലും വേരുകളിലും മതത്തിലും ഉറച്ചു നില്‍ക്കാനും പ്രാപ്തരാക്കുന്ന വിദ്യാഭ്യാസ സംവിധാനങ്ങളും ആവശ്യമാണ്. ഇത് ഒരു മതത്തിനെതിരെയും നടത്തുന്ന പോരാട്ടമല്ല, തീവ്രവാദത്തെയും, നിര്‍ബന്ധിത മതപരിവര്‍ത്തനത്തെയും നമ്മുടെ യുവതയെ ദുരുപയോഗം ചെയ്യുന്നതിനെയും എതിര്‍ക്കുന്ന നിലപാടാണ്.

‘ദി കേരള സ്റ്റോറി’ക്ക് രണ്ട് ദേശീയ അവാര്‍ഡുകള്‍ കിട്ടിയതിനു ശേഷം കേരളാ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം ശ്രദ്ധിച്ചിരുന്നു. കലയെ വര്‍ഗീയത വളര്‍ത്താനുള്ള ആയുധമാക്കുന്ന രാഷ്ട്രീയത്തിനെതിരെ അണിനിരക്കാനുള്ള ആഹ്വാനമായിരുന്നു അത്. ഇടതു വലതു ഭേദമെന്യേ കലാ-രാഷ്ട്രീയ രംഗത്ത് പലരും സമാന പ്രതികരണനകളുമായി രംഗത്ത് വന്നിരുന്നു. അവാര്‍ഡ് പ്രഖ്യാപനത്തിനു തൊട്ടു പുറകെ ജൂറി അംഗമായ അശുതോഷ് ഗൗരികര്‍ മാധ്യമങ്ങള്‍ക്കു നല്‍കിയ പ്രസ്താവന ശ്രദ്ധയോടെ കേള്‍ക്കുക. സിനിമയ്ക്ക് അവാര്‍ഡുകള്‍ നല്‍കിയതിന്റെ പിന്നിലുള്ള യുക്തി അദ്ദേഹം വ്യക്തമായി വിശദീകരിക്കുന്നുണ്ട്.

മികച്ച ഛായാഗ്രഹണത്തിനുള്ള അവാര്‍ഡ്, ”സംവിധായകന്റെ ദൃശ്യാവിഷ്‌ക്കാരത്തെ കടുത്ത യാഥാര്‍ത്ഥ്യ ബോധത്തോടെ ഏറ്റവും സംശുദ്ധമായി പകര്‍ത്തിയതിനാണ്” ലഭിച്ചത്. മികച്ച സംവിധായകനുള്ള അവാര്‍ഡ് ”യഥാര്‍ത്ഥ സംഭവങ്ങള്‍ ആഴത്തിലുള്ള ഗവേഷണത്തിന്റെ പിന്തുണയോടെ, ഒരു സങ്കീര്‍ണ്ണ വിഷയത്തെ കൈകാര്യം ചെയ്ത ധൈര്യത്തിന്” ലഭിച്ചതാണ്. അവാര്‍ഡുകള്‍ സിനിമയുടെ ദൃശ്യ സൗന്ദര്യത്തിനോ കലാസൗന്ദര്യത്തിനോ മാത്രമല്ല നല്‍കപ്പെടുന്നത്. ഈ അംഗീകാരം സിനിമയുടെ ഉള്ളടക്കത്തിലും, സാമൂഹിക പ്രസക്തിയിലും പുലര്‍ത്തുന്ന സത്യസന്ധതയ്ക്കും പഠനത്തിനും ആര്‍ജ്ജവത്തിനുംകൂടി അവകാശപ്പെട്ടതാണ്. യഥാര്‍ത്ഥ ഇരകളുടെയും അവരുടെ മാതാപിതാക്കളുടെയും നേരിട്ടുള്ള അനുഭവങ്ങളും, വാര്‍ത്താ റിപ്പോര്‍ട്ടുകളും, ബന്ധപ്പെട്ട പ്രസ്താവനകളും ഉള്‍പ്പെടെ സ്ഥിരീകരിക്കപ്പെട്ട സ്രോതസ്സുകളില്‍ നിന്നുമാണ് സിനിമയ്ക്ക് വേണ്ട വിവരങ്ങള്‍ ശേഖരിക്കപ്പെട്ടത്.

ഇസ്ലാമിക തീവ്രവാദ ആശയങ്ങളില്‍ ചതിയിലൂടെ വശംവദരായ കേരളത്തിന്റെ പുത്രിമാരുടെ സംഭവബഹുലമായ നേര്‍സാക്ഷ്യമാണ് ‘ദി കേരളാ സ്റ്റോറി’. അവരെ മതമൗലികവാദികളായ സ്ലീപ്പര്‍ സെല്‍ ഇസ്ലാമിസ്റ്റുകള്‍ വഞ്ചിക്കുകയും, നിര്‍ബന്ധിക്കുകയും, ചതിയില്‍പ്പെടുത്തുകയും മതം മാറ്റുകയും, ഭീഷണിപ്പെടുത്തുകയും പിന്നീട് അവരുടെ കുടുംബങ്ങളില്‍ നിന്നും വ്യക്തിത്വത്തില്‍ നിന്നും സമൂലം വേര്‍പെടുത്തുകയും ചെയ്യുന്നു. ഇരകളുടെയും അവരുടെ പ്രിയപ്പെട്ടവരുടെയും ജീവിതത്തില്‍ ഉണങ്ങാത്ത മുറിവുകള്‍ ഉണ്ടാക്കിയ, വേദനാജനകമായ യാഥാര്‍ത്ഥ്യങ്ങളാണിവ. നേരത്തെ പറഞ്ഞ 2015 – 2020 സമയങ്ങളിലെ പ്രമാദമായ ഏതു കേസുകളിലാണ് ഇരകള്‍ക്ക് നീതി കിട്ടിയിട്ടുള്ളത്? നിമിഷ ഫാത്തിമയെ മതം മാറ്റി അഫ്ഗാനിസ്ഥാനിലേക്ക് കൊണ്ടുപോകാന്‍ കാരണക്കാരനെന്നു നിമിഷയുടെ ‘അമ്മ ബിന്ദു സമ്പത് പറയുന്ന ഡോ.സജാദ് കേരളാ സര്‍ക്കാരിന്റെ മൂക്കിന് താഴെ, തലസ്ഥാനത്തു പിസ്സ ഔട്ട്‌ലെറ്റ് നടത്തിയിരുന്നു. ഒരു കേസ് പോലും അയാള്‍ക്കെതിരായി ഉണ്ടായിരുന്നില്ല. അതുപോലെ സിനിമയിലെ ഗീതാഞ്ജലിയുടെ ആത്മഹത്യയ്ക്ക് കാരണക്കാരനായവന്‍ ഗള്‍ഫില്‍ എവിടെയോ സുഖജീവിതം നയിക്കുന്നു. നിമ മാത്യു ഇന്നും നീതിയ്ക്കുവേണ്ടി കോടതികള്‍ കയറിയിറങ്ങുന്നു.

Bindu Sampath, 52, shows photos of her daughter Nimisha Sampath, now 29, who left India three years ago, after converting to Islam. She and her husband, a fellow Muslim convert, are wanted by Indian authorities for allegedly joining ISIS. They’re believed to be in Afghanistan. “Only a mother can know how I am sacrificing,” says Sampath.” I say, ‘God, please help her, please hold her.'”

ഈ അടുത്തിടെ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അനേകം ലൗ ജിഹാദ് കേസുകളില്‍ രണ്ടെണ്ണം പരിശോധിച്ചാല്‍ പോലീസിന്റെ അനാസ്ഥ മനസ്സിലാകും. കൊട്ടാരക്കരയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ മതം മാറ്റാന്‍ നിര്‍ബന്ധിച്ച കേസിലെ അന്‍വര്‍ ഷാ എന്ന പ്രതിസ്ഥാനത്തു നില്‍ക്കുന്ന വ്യക്തിയെ ചോദ്യം ചെയ്യാന്‍ പോലും കേരളാ പോലീസ് തയ്യാറായിട്ടില്ല. പ്രണയസാക്ഷാത്കാരത്തിന് വേണ്ടി മതം മാറാന്‍ പോലും തയ്യാറായ ശേഷവും ചതിക്കപ്പെട്ടപ്പോള്‍ ആത്മഹത്യ ചെയ്ത കോതമംഗലംകാരി സോനാ എല്‍ദോസ് എഴുതിവെച്ച ശക്തവും വ്യക്തവുമായ ആത്മഹത്യാകുറിപ്പുണ്ടായിട്ടുപോലും അവിടെയും നടപടികളൊന്നും ഉണ്ടായിട്ടില്ല. ഇനി അഥവാ ഉണ്ടായാല്‍ തന്നെ വളരെ ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തി സ്റ്റേഷനില്‍ നിന്നുതന്നെ ജാമ്യം കിട്ടുന്നത്ര സൗകര്യം പ്രതികള്‍ക്ക് ചെയ്തുകൊടുക്കാന്‍ സംസ്ഥാന പോലീസ് ശ്രദ്ധിക്കാറുണ്ട്.

അതായത് കഴിഞ്ഞ പത്തുവര്‍ഷങ്ങളില്‍ നിഷേധിക്കാനും അവഗണിക്കാനും ആവാത്തത്ര ലൗ ജിഹാദ് കേസുകള്‍ കേരളത്തില്‍ ഉണ്ടായിട്ടുണ്ട്, മാധ്യമങ്ങളില്‍ ചര്‍ച്ചയാക്കപ്പെട്ടിട്ടുണ്ട്. കൈകൂപ്പി കണ്ണുനീരോടെ മകളെ തിരികെ തരണമെന്ന അമ്മമാരുടെ ഹൃദയം തകര്‍ക്കുന്ന അപേക്ഷകള്‍ നാം കണ്ടിട്ടുണ്ട്. എന്നിട്ടും ലൗ ജിഹാദ് കെട്ടുകഥയാണത്രെ! ഈ നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ കള്ളമാണ് ലൗ ജിഹാദ് ഇല്ലെന്ന രാഷ്ട്രീയ പ്രചാരണം.

കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയായിരുന്ന പരേതനായ വി.എസ്. അച്യുതാനന്ദന്‍ ഒരിക്കല്‍ ദില്ലിയില്‍ പത്രസമ്മേളനത്തില്‍ ഇത്തരം തീവ്രവാദ സംഘങ്ങളെയും അവരുടെ ദീര്‍ഘകാല പദ്ധതികളെയും സംബന്ധിച്ച് പൊതുവേദിയില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിരോധിക്കപ്പെട്ടാലും പല രൂപത്തിലും ഭാവത്തിലും പുനരവതരിക്കപ്പെടുന്ന തീവ്ര ഇസ്ലാമിക സംഘടനകളെക്കുറിച്ചു അസന്നിഗ്ദ്ധമായി പ്രസ്താവിച്ചിട്ടുണ്ട്. അവര്‍ ഈ സമൂഹത്തില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന ഇസ്ലാമികവത്കരണത്തെക്കുറിച്ചു വോട്ട് ബാങ്ക് ഭയമില്ലാതെ തുറന്നു പറഞ്ഞിട്ടുണ്ട്. സംശയലേശമെന്യേ ഒരു കാര്യം പറയാം. ‘ദി കേരളാ സ്റ്റോറി’ എന്ന സിനിമയ്ക്ക് മതപരമായോ, രാഷ്ട്രീയമായോ, വര്‍ഗീയമായോ യാതൊരു വിഭജനാത്മക ലക്ഷ്യവുമില്ല. കേരളത്തിലെ ലൗ ജിഹാദ് എന്ന സാമൂഹിക യാഥാര്‍ത്ഥ്യം കലാത്മകമായി ഉയര്‍ത്തുക, അതിലൂടെ സമൂഹത്തെ ബോധവല്‍ക്കരിക്കുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. കേരളത്തിലെ ഹിന്ദു-ക്രൈസ്തവ പെണ്‍കുട്ടികളുടെ മേല്‍ കഴുകനെപ്പോലെ ചിറകുവിരിക്കുന്ന ലൗ ജിഹാദ് ഭീഷണിയെ പുറത്തുകൊണ്ടുവരുകയും, അവബോധം വളര്‍ത്തുകയും, തീവ്ര മതേതരത്വത്തിന്റെ അസുഖം ബാധിച്ചു ശബ്ദം നഷ്ടപ്പെട്ടവര്‍ക്ക് ശബ്ദവും കാഴ്ച നഷ്ടപ്പെട്ടവര്‍ക്ക് കാഴ്ചയും നല്‍കാനായി ഒരു ഉദ്യമം. സത്യത്തിനോടുള്ള ആഴത്തിലുള്ള ഉത്തരവാദിത്തബോധത്തോടെയും, അടങ്ങാത്ത പ്രതിബദ്ധതയോടെയും നിര്‍മ്മിച്ചിരിക്കുന്ന ചലച്ചിത്രമാണിത്. അതിനെ പൂര്‍ണ്ണമായി പിന്‍തുണച്ചേ മതിയാകൂ, കാരണം നമ്മെ സംബന്ധിച്ചിടത്തോളം ഇതൊരു ചെറുത്തുനില്‍പ്പിന്റെ ലാസ്റ്റ് ബസ് ആണ്.

വെറും ജിഹാദ്, ലൗ ജിഹാദ്, ലാന്‍ഡ് ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ്, മതപരിവര്‍ത്തന ജിഹാദ് എന്നിങ്ങനെ ജിഹാദ് പല നാമത്തിലും രൂപത്തിലും നമ്മുടെ മുന്നിലുണ്ട്. വാദത്തിനുവേണ്ടി ചിലര്‍ പറയും, ഭര്‍ത്താവിന്റെ മതത്തിലേക്ക് മതം മാറുന്നത് അവളുടെ മാത്രം തീരുമാനമാണ്, ആരും നിര്‍ബന്ധിച്ചില്ല, അടിച്ചേല്‍പ്പിച്ചില്ല എന്ന്. പക്ഷെ ഒരു മുസ്ലിം യുവാവും മറ്റുമതത്തിലുള്ള യുവതിയും വിവാഹിതരാകുന്ന സന്ദര്‍ഭങ്ങളില്‍ മതമാറ്റം സംഭവിക്കുന്നത് എല്ലായ്‌പ്പോഴും പെണ്‍കുട്ടിക്ക് മാത്രമാണ്. പ്രണയത്തിന്റെ പേരില്‍ അവര്‍ പെണ്‍കുട്ടികളെ മതംമാറ്റുന്നത് നിര്‍ത്തുന്ന ദിവസം, അവളെ അവളായി അംഗീകരിച്ചു വിവാഹം കഴിക്കുമ്പോള്‍ ലൗ ജിഹാദ് എന്നു വിളിക്കുന്നതും നാം നിര്‍ത്തും!

രാജ്യത്തിനകത്ത് നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നവരില്‍, ലൈംഗിക ചൂഷണത്തിനോ ഇസ്ലാം മതഭീകരപ്രവര്‍ത്തനങ്ങള്‍ക്കോ ഉപയോഗിക്കപ്പെടുന്നത് എല്ലാം മറ്റുമതങ്ങളില്‍നിന്നും മതപരിവര്‍ത്തനം നടത്തി കൊണ്ടുവരുന്ന പെണ്‍കുട്ടികളാണ്. മൗലികമായി ഇസ്ലാമായ ഒരു പെണ്‍കുട്ടിയെയും ഇത്തരത്തില്‍ ഒരിക്കലും ഉപയോഗിച്ചിട്ടില്ല. അവര്‍ സ്വന്തം പെണ്‍കുട്ടികളെ മത ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ തുടങ്ങുന്ന ദിവസം നാം മതപരിവര്‍ത്തന ജിഹാദ് എന്നു വിളിക്കുന്നത് നിര്‍ത്തും.

കേരളത്തില്‍ മയക്കുമരുന്ന് കേസുകളില്‍ 99 ശതമാനവും ഒരേ മാതൃകയിലാണ് നടക്കുന്നത്. പത്രവാര്‍ത്തകള്‍ പരിശോധിച്ചാലറിയാം എല്ലാ നാര്‍ക്കോട്ടിക് കേസുകളിലും അഞ്ചോ ആറോ മുസ്ലിം പേരുള്ള പുരുഷന്മാരും, ഒരു ഹിന്ദു പേരുള്ള പെണ്‍കുട്ടിയും കാണും. എല്ലാ മയക്കുമരുന്ന് കേസുകളിലും കണ്ടുവരുന്ന പാറ്റേണ്‍ ഇതുതന്നെ. അവര്‍ സ്വന്തം പെണ്‍കുട്ടികളെ മയക്കുമരുന്ന് കച്ചവടത്തിന് ഉപയോഗിച്ചുതുടങ്ങുന്ന അന്ന് നാം നാര്‍ക്കോട്ടിക് ജിഹാദ് എന്ന് വിളിക്കുന്നതും നിര്‍ത്തും.

ചില സത്യങ്ങള്‍ ചിലപ്പോള്‍ കഥകളേക്കാള്‍ വിചിത്രമാണ്. ഇത്തരത്തിലുള്ള മത പരിവര്‍ത്തിത വിവാഹങ്ങളില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് എന്താണ് സംഭവിക്കുന്നത് എന്ന് കൂടി നാം ചിന്തിച്ചു തുടങ്ങേണ്ടിയിരിക്കുന്നു. വീട്ടില്‍ ഡ്രൈവര്‍ ആയി വന്ന ഒരു മുസ്ലിം യുവാവിനെ പ്രണയിച്ചു വിവാഹം കഴിച്ചു മതം മാറിയ അടൂരുള്ള സൗമ്യ എന്ന സ്‌കൂള്‍ ടീച്ചര്‍ സ്വന്തം അനുഭവം പറഞ്ഞപ്പോഴാണ് അത് ബോധ്യപ്പെട്ടത്. അവരുടെ 4-5 വയസ്സുള്ള മകനെ കശാപ്പുകാരനായ പിതാവ് കശാപ്പുകടയില്‍ കൊണ്ടുപോയി, മൃഗങ്ങളെ അറുക്കുന്നതിന് സാക്ഷിയാക്കുകയും, അതിന്റെ രക്തം തെറിച്ചു അവന്റെ ശരീരത്തിലും വെളുത്ത വസ്ത്രങ്ങളിലും പതിക്കുന്നതും കാണേണ്ടി വരികയും ചെയ്ത അനുഭവം അടുത്തിടെ ഞങ്ങളോട് പങ്കുവെച്ചിരുന്നു. ആ കുട്ടി രാത്രികളില്‍ കരഞ്ഞുണരുകയും പേടി സ്വപ്‌നങ്ങള്‍ കാണുകയും ചെയ്തിരുന്നു. രക്തം കണ്ടു അറപ്പു മാറി, കൈവിറയ്ക്കാതെ കൊല്ലാന്‍ കഴിവ് നേടിയെടുക്കുന്ന പാഠശാലകളായി അറവു ശാലകളില്‍ കൂടെക്കൊണ്ടുപോയി ഭയം മാറ്റി പുതിയൊരു തീവ്രവാദിയെ വാര്‍ത്തെടുക്കാനുള്ള ശ്രമമായിരുന്നു അതെന്നു പറഞ്ഞാല്‍ തെറ്റാകുമോ? നാളെ മറ്റൊരു കേരളാ സ്റ്റോറി വരികയും അതില്‍ ഈ രംഗം കാണിക്കുകയും ചെയ്താല്‍ നമ്മുടെ മുഖ്യമന്ത്രി ഇതും കെട്ടുകഥയാണെന്നും സമൂഹ മനഃസാക്ഷിക്ക് നിരക്കാത്തതെന്നും വര്‍ഗീയ ചേരിതിരിവുണ്ടാക്കാനുള്ള ശ്രമമാണെന്നും പറഞ്ഞു വീണ്ടും വരാം. പക്ഷെ ഇത് യാഥാര്‍ഥ്യമാണ്!

അവര്‍ നമ്മുടെ പെണ്‍കുട്ടികളെ മതം മാറ്റുന്നു. അവരുടെ ചിരപുരാതനമായ സംസ്‌കാരത്തില്‍നിന്നും മാതാപിതാക്കളില്‍നിന്നും സമൂഹത്തില്‍നിന്നും അടര്‍ത്തി വേര്‍പെടുത്തുന്നു, അതുവഴി വേരുകള്‍ നഷ്ടപ്പെട്ട വൃക്ഷത്തെപ്പോലെ അതീവ ദുര്‍ബലരാക്കി ആ വ്യക്തിയില്‍ മാത്രം ആശ്രയിക്കുന്നവരാക്കുന്നു. സാമ്പത്തികമായും മാനസികമായും സാമൂഹികമായും അവളെ തളര്‍ത്തുന്നു, ഒറ്റപ്പെടുത്തുന്നു. പിന്നീട് ആ പുരുഷന്‍ തന്റെ യഥാര്‍ത്ഥ മുഖം കാണിച്ചു തുടങ്ങുമ്പോള്‍, മാനസിക ശാരീരിക പീഡനം അസഹ്യമാകുമ്പോള്‍ അവളുടെ മുന്നില്‍ തുറന്നു കിടക്കുന്ന ഒരേ ഒരു വഴി ആത്മഹത്യ മാത്രമാണ്! ഒന്നുകില്‍ കൊല ചെയ്യപ്പെടുക, അല്ലെങ്കില്‍ ആത്മഹത്യ ചെയ്യുക. സമൂഹവും മാതാപിതാക്കളും പിന്തുണയ്ക്കുന്ന ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ ഭാഗ്യമുള്ളവര്‍ തിരിച്ചു വരുന്നു. ഇസ്ലാമിലേക്കുള്ള മതപരിവര്‍ത്തനവും ആത്മഹത്യയും തമ്മില്‍ അന്തരമൊന്നുമില്ലെന്ന് ഇനിയെങ്കിലും തിരിച്ചറിയണം!

ഒരു പ്രമുഖ യുക്തിവാദിയുടെ മകള്‍ പത്തൊന്‍പതാമത്തെ വയസ്സില്‍ ഒരു മുസ്ലിം യുവാവിനെ വിവാഹം കഴിച്ചു. വിവാഹത്തിന് ശേഷം അവള്‍ ബുര്‍ഖയും ഹിജാബും ധരിച്ചു പേര് മാറ്റി ഇസ്ലാമായി. യുക്തിവാദിക്കോ മകള്‍ക്കോ അവളുടെ മതം മാറ്റത്തെയോ വസ്ത്രധാരണ രീതി മാറുന്നതിനെയോ ചോദ്യം ചെയ്യാനുള്ള ആര്‍ജ്ജവവും ധൈര്യവും ഉണ്ടായില്ല. പ്രണയമാണോ മതമാണോ വലുതെന്ന് ചോദിക്കാന്‍ പെണ്‍കുട്ടികള്‍ തയ്യാറാകുന്ന അന്ന് മാത്രമേ പ്രണയത്തിന്റെ പേരിലുള്ള മതപരിവര്‍ത്തനം അവസാനിക്കൂ.

ശൂന്യത (void) നിലനില്‍ക്കുന്നയിടത്ത് എന്തും സ്ഥാപിക്കാന്‍ എളുപ്പമാണ്. പക്ഷെ എന്തെങ്കിലും ഉണ്ടായിരിക്കുമ്പോള്‍ അത് മാറ്റി വേണം മറ്റൊന്ന് കയറ്റിവെക്കാന്‍. കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍ ബൗദ്ധികമായി ഉറച്ച ആശയങ്ങളുള്ളവരെ മതപരിവര്‍ത്തനം ചെയ്യാന്‍ എളുപ്പമല്ല. സാംസ്‌കാരിക – ആദ്ധ്യാത്മിക മതസങ്കല്പങ്ങളുള്ള ഒരു തലച്ചോറിലേക്ക് തികച്ചും വേറിട്ട മറ്റൊരാശയം കടത്തിവിടണമെങ്കില്‍ ആദ്യം ഉണ്ടായിരുന്നത് പൂര്‍ണമായും നീക്കം ചെയ്തു മാത്രമേ സാധ്യമാകൂ. വര്‍ഷങ്ങള്‍കൊണ്ട് പ്രോഗ്രാം ചെയ്‌തെടുത്തതിനെ ബുദ്ധി അത്രവേഗം ഡിപ്രോഗ്രാം ചെയ്യാന്‍ അനുവദിക്കുകയുമില്ല. കമ്മ്യൂണിസ്റ്റ് നാസ്തിക ആശയങ്ങള്‍ പേറുന്ന മാതാപിതാക്കളുടെ മക്കള്‍ ബൗദ്ധികമായി ഒരുതരം ആദ്ധ്യാത്മിക ശൂന്യത (spiritual voidness) അനുഭവിക്കുന്നവരായതുകൊണ്ടുതന്നെ അവര്‍ മതപരിവര്‍ത്തനത്തിനും തീവ്രവാദ ആശയങ്ങള്‍ക്കും കൂടുതല്‍ വേഗത്തില്‍ വശംവദരാകുന്നു (vulnerable). കേരളത്തിലെ ആദ്യത്തെ ലൗ ജിഹാദ് കേസ് ഉണ്ടാകുന്നതിനും പത്തു വര്‍ഷം മുന്‍പ് മതം മാറി വിവാഹം കഴിച്ചു ബുര്‍ഖയിലേക്കു ചുരുങ്ങിയ ഒരുവള്‍ എന്നോടൊരിക്കല്‍ പറഞ്ഞത് ‘എന്റെ വീട്ടില്‍ സന്ധ്യയ്ക്കു വിളക്കുകൊളുത്തലും നാമം ജപിക്കലും ഉണ്ടായിരുന്നില്ല. അച്ഛന്‍ ഞങ്ങളെയും അമ്മയെയും അമ്പലത്തില്‍ പോകാന്‍ അനുവദിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഹിന്ദുവായി ജീവിച്ചിട്ടില്ലാത്ത എനിക്ക് ഇസ്ലാമിലേക്ക് മാറുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യവുമല്ലായിരുന്നു’ എന്നാണ്. വീടിനടുത്തുള്ള അമ്പലത്തിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ ഏറ്റെടുത്തു നടത്തി, അമ്പലക്കമ്മറ്റിയില്‍ പ്രവര്‍ത്തിച്ചാണ് ആ അച്ഛന്‍ പഴയ തെറ്റിന് ഇന്ന് പ്രായശ്ചിത്തം ചെയ്യുന്നത്.

e mail: [email protected]

Tags: ദി കേരള സ്റ്റോറിലൗ ജിഹാദ്Kerala story
Share25TweetSendShare

Related Posts

ഭജനസംസ്‌കാരം ഭാരതത്തില്‍

ഭജനസംസ്‌കാരം ഭാരതത്തില്‍

കേരളം ഇനി താമരക്കുമ്പിളില്‍

കേരളം ഇനി താമരക്കുമ്പിളില്‍

മൂന്നാം ബദലിന്റെ ഉദയം

മൂന്നാം ബദലിന്റെ ഉദയം

താമരത്തരംഗം

താമരത്തരംഗം

പഞ്ചപരിവര്‍ത്തനം: രാഷ്ട്രവൈഭവത്തിലേക്കുള്ള രാജപാത

പഞ്ചപരിവര്‍ത്തനം: രാഷ്ട്രവൈഭവത്തിലേക്കുള്ള രാജപാത

കോര്‍പ്പറേറ്റ് ജിഹാദ്‌

കോര്‍പ്പറേറ്റ് ജിഹാദ്‌

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies