Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home അഭിമുഖം

”പിന്നാക്ക-വനവാസി വിഭാഗങ്ങള്‍ക്കുവേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നത് ആര്‍.എസ്.എസ്.” -അരവിന്ദ് നേതം

അഭിമുഖം - അരവിന്ദ് നേതം/നിഷാന്ത് കുമാർ ആസാദ്

കേസരി ഡെസ്ക്കേസരി ഡെസ്ക്
8 August 2025

മുന്‍ കേന്ദ്രമന്ത്രിയായ അരവിന്ദ് നേതം കാലങ്ങളായി പട്ടികവര്‍ഗ സമൂഹങ്ങളുടെ അധികാരങ്ങള്‍ക്കും അന്തസ്സിനുംവേണ്ടി ശക്തമായി വാദിക്കുന്ന പട്ടികവര്‍ഗ നേതാവാണ്. അദ്ദേഹം നാഗപ്പൂരില്‍ നടന്ന കാര്യകര്‍ത്താ വികാസ് വര്‍ഗിന്റെ (ദ്വിതീയ) സമാപന പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനുള്ള സംഘത്തിന്റെ ക്ഷണം സ്വീകരിച്ചത് വലിയ കോളിളക്കം സൃഷ്ടിക്കുകയുണ്ടായി. ഓര്‍ഗനൈസര്‍ വാരികയുടെ സീനിയര്‍ അസിസ്റ്റന്റ് എഡിറ്റര്‍ നിഷാന്ത് കുമാര്‍ ആസാദ് അദ്ദേഹവുമായി നടത്തിയ അഭിമുഖത്തിന്റെ മലയാള വിവര്‍ത്തനം.

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ കാര്യകര്‍ത്താ വികാസ് വര്‍ഗ്ഗില്‍ മുഖ്യാതിഥിയാകാന്‍ ക്ഷണിച്ചപ്പോള്‍ താങ്കളുടെ ആദ്യപ്രതികരണം എന്തായിരുന്നു? താങ്കള്‍ ക്ഷണം സ്വീകരിച്ചതെന്തുകൊണ്ടാണ്.
♠ ആത്മാര്‍ത്ഥമായി പറഞ്ഞാല്‍, എനിക്ക് അതിശയമാണ് തോന്നിയത്. ഞാന്‍ ഒരിക്കലും സങ്കല്പിക്കാത്ത കാര്യമായിരുന്നു അത്. അത് വലിയൊരു ബഹുമതിയായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്. ഞാന്‍ ഡോ. മോഹന്‍ ഭാഗവതിനെ കണ്ടപ്പോള്‍, ആറു പതിറ്റാണ്ടു കാലത്തെ എന്റെ പൊതുജീവിതത്തില്‍ ഞാന്‍ എപ്പോഴും രാജനൈതികതയെക്കാള്‍ ഉയര്‍ന്ന പരിഗണന നല്‍കിയത് സാമൂഹ്യകാര്യങ്ങള്‍ക്കാണ് എന്ന് അദ്ദേഹത്തോട് പറഞ്ഞു. എന്റെ സാമൂഹ്യപ്രവര്‍ത്തനത്തെ സംഘം അംഗീകരിച്ച പോലെ മറ്റാരും ചെയ്തിട്ടില്ല. പട്ടികവര്‍ഗ്ഗ വിഭാഗത്തിന്റെ യഥാര്‍ത്ഥമായ പ്രശ്‌നങ്ങള്‍ ആരെങ്കിലും നേരിട്ട് സംഘവുമായി ചര്‍ച്ച ചെയ്യേണ്ടത് സുപ്രധാനമാണെന്ന് എനിക്കു തോന്നി. സംഘം അതിന്റേതായ രീതിയില്‍ പ്രതികരണങ്ങള്‍ സ്വരൂപിക്കുന്നുണ്ട്. അവരുമായി വളരെ കുറച്ച് യഥാര്‍ത്ഥ പട്ടികവര്‍ഗ നേതൃനിരയിലുള്ളവര്‍ മാത്രമാണ് ബന്ധപ്പെടാന്‍ തയ്യാറായത്. ഈ കാരണത്താലാണ് ഞാന്‍ അവരുടെ ക്ഷണം സ്വീകരിച്ചത്.

Google NewsAdd Kesari Weekly as a preferred source on Google

നാഗപ്പൂരിലെ താങ്കളുടെ അനുഭവമെന്തായിരുന്നു? സംഘവുമായുള്ള താങ്കളുടെ ആദ്യത്തെ ഇടപെടലായിരുന്നോ ഇത്.
♠ പലപ്പോഴും മതപരിവര്‍ത്തനത്തെക്കുറിച്ച് എനിക്ക് വലിയതോതില്‍ ആശങ്ക അനുഭവപ്പെട്ടിരുന്നു. ഇതിനെതിരായി താഴത്തെ തട്ടില്‍ ഗൗരവമായി പ്രവര്‍ത്തിക്കുന്നത് സംഘമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അതുകൊണ്ടാണ് അവരുമായി ചര്‍ച്ചയാരംഭിക്കാന്‍ ഞാന്‍ നിശ്ചയിച്ചത്. കഴിഞ്ഞ വര്‍ഷം ശഹീദ് വീര്‍ നാരായണ്‍ സിങ്ങിന്റെ അനുസ്മരണാര്‍ത്ഥം പട്ടികവര്‍ഗ്ഗക്കാരുടെ സമ്മേളനം നടന്നപ്പോള്‍, സംഘത്തില്‍ നിന്ന് ഒരാളെ ഞാന്‍ ക്ഷണിച്ചു. സംഘത്തിന്റെ ഭാഗത്തു നിന്ന് പങ്കെടുത്ത രാംലാല്‍ജിയുമായി റായ്പൂരില്‍ വെച്ച് വിശദമായ ചര്‍ച്ച നടത്തി. അതിനുശേഷം ”പ്രയാസ്” പരിപാടിയില്‍ വെച്ച് സര്‍സംഘചാലകനുമായി ഞാന്‍ കൂടിക്കാഴ്ച നടത്തുകയും സുപ്രധാനങ്ങളായ പട്ടികവര്‍ഗ്ഗക്കാരുടെ പ്രശ്‌നങ്ങളെക്കുറിച്ച് 30 മിനുട്ട് നേരം അദ്ദേഹവുമായി ചര്‍ച്ച നടത്തുകയും ചെയ്തു. ഈ കൂടിക്കാഴ്ചയാണ് എന്നെ മുഖ്യാതിഥിയായി ക്ഷണിക്കുവാന്‍ കാരണമായതെന്ന് ഞാന്‍ വിശ്വസിക്കുന്നു. അത് യാദൃച്ഛികമായി സംഭവിച്ചതല്ല. പരസ്പരവിശ്വാസമാണ് ഇതിനുകാരണം. ഞാന്‍ നാഗപ്പൂരില്‍ ഉണ്ടായിരുന്ന രണ്ടു ദിവസംകൊണ്ട് എനിക്ക് സംഘത്തെ അടുത്തറിയാന്‍ കഴിഞ്ഞു. രാജനൈതിക വിഷയങ്ങളെക്കുറിച്ചുള്ള എന്തെങ്കിലും ചര്‍ച്ച ഒരിക്കല്‍ പോലും എനിക്ക് കേള്‍ക്കാനായില്ല. സംഘം രാജനൈതിക കാര്യങ്ങള്‍ക്ക് വേണ്ടിയല്ല, മറിച്ച് സമൂഹത്തിന് വേണ്ടിയുളള അടിസ്ഥാനപരമായ പ്രവര്‍ത്തനമാണ് നടത്തുന്നത് എന്ന എന്റെ വിശ്വാസം കൂടുതല്‍ ദൃഢമായിത്തീര്‍ന്നു.

താങ്കള്‍ ആര്‍.എസ്.എസ്സിന്റെ പരിപാടിയില്‍ പങ്കെടുത്തതിന്റെ പേരില്‍ അനേകം കോണ്‍ഗ്രസ് നേതാക്കന്മാര്‍ അങ്ങയെ വിമര്‍ശിക്കുകയുണ്ടായി. ഛത്തീസ്ഗഡിലെ മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ സ്വന്തമായി ഒരു പ്രത്യയശാസ്ത്രം പിന്തുടരാത്ത ഒരാളുടെ ജീവിതം നിരര്‍ത്ഥകമാണെന്നു പോലും പറയുകയുണ്ടായി. ഇത്തരം പ്രസ്താവനകളോടുള്ള അങ്ങയുടെ പ്രതികരണമെന്താണ്.
♠ കോണ്‍ഗ്രസ്സിന്റെ മാനസികാവസ്ഥ എനിക്ക് നന്നായി അറിയാം. കോണ്‍ഗ്രസ് എല്ലാ കാര്യങ്ങളും കാണുന്നത് രാജനൈതിക ദൃഷ്ടിയോടെയാണ്. ഞാന്‍ രാജനൈതിക വിഷയങ്ങളെ എന്നോ ഉപേക്ഷിച്ചു കഴിഞ്ഞു. എന്റെ ശ്രദ്ധ ഇപ്പോള്‍ പൂര്‍ണമായും സാമൂഹിക കാര്യങ്ങളിലാണ്. കോണ്‍ഗ്രസ്സിന്റെ പ്രതികരണത്തില്‍ പ്രതിഫലിക്കുന്നത് അവരുടെ രാജനൈതിക ദൃഷ്ടികോണമാണ്. ഇപ്പോള്‍ എല്ലാ കാര്യങ്ങളും രാജനൈതികവല്‍ക്കരിക്കപ്പെടുന്നു എന്നത് ദുഃഖകരമാണ്. എന്നെ ഉല്‍കണ്ഠാകുലനാക്കുന്നതും ഇതുതന്നെയാണ്.

ADVERTISEMENT
നാഗപ്പൂരില്‍ നടന്ന സംഘത്തിന്റെ കാര്യകര്‍ത്താ വികാസ് വര്‍ഗ്ഗില്‍ (ദ്വിതീയ) അരവിന്ദ് നേതം സംസാരിക്കുന്നു.

2026 ആകുമ്പോഴേക്ക് നക്‌സലിസം തുടച്ചുനീക്കും എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞപ്പോള്‍, അത് തിരിച്ചുവരാനുള്ള സാധ്യതയെക്കുറിച്ച് അങ്ങ് മുന്നറിയിപ്പ് നല്‍കുകയുണ്ടായി. അതുകൊണ്ട് താങ്കള്‍ ഉദ്ദേശിച്ചത് എന്താണെന്ന് വ്യക്തമാക്കാമോ.
♠ 2026 സമയപരിധി നല്ലതുതന്നെ. മാത്രമല്ല, നക്‌സലിസം ഏറെക്കുറെ തീര്‍ന്ന മട്ടാണ്. അതിന്റെ അന്ത്യം സംഭവിച്ചശേഷമുള്ള കാര്യങ്ങള്‍ ആസൂത്രണം ചെയ്യണമെന്നാണ് ഞാന്‍ സംഘത്തോടും സര്‍ക്കാരിനോടും ആവശ്യപ്പെട്ടത്. നക്‌സലിസത്തിന്റെ തിരോധനത്തിന് ശേഷമുള്ള പദ്ധതിരേഖയുടെ (ൃീമറ ാമു) അഭാവത്തില്‍ ആ പ്രത്യയശാസ്ത്രം പുനരുജ്ജീവിച്ചേക്കാം. അത് അഭാവങ്ങളിലാണ് അതിജീവിക്കുന്നത്. എന്റേത് സ്വാനുഭവത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രബോധനം ആയിരുന്നു, മുന്നറിയിപ്പായിരുന്നില്ല.

ഉന്നത മാവോയിസ്റ്റ് നേതാക്കന്മാര്‍ അടുത്ത കാലത്ത് വധിക്കപ്പെട്ടതിനെ താങ്കള്‍ കാണുന്നതെങ്ങനെയാണ്.
♠ 1980കള്‍ക്ക് ശേഷം നക്‌സലിസത്തെ നമ്മള്‍ സക്രിയമായി പ്രതിരോധിച്ചിട്ടുണ്ട്. പ്രത്യയശാസ്ത്രപരമായി ബിജെപിയും നക്‌സലുകളും ഇരുധ്രുവങ്ങളിലാണ്. കോണ്‍ഗ്രസിനെ സംബന്ധിച്ച്, അവരുടേത് മൃദുസമീപനമാണ്. അടുത്ത കാലത്ത് ഉണ്ടായ നടപടികള്‍ ‘ഉരുളക്കുപ്പേരി’ എന്ന നമ്മുടെ വ്യക്തമായ നയത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. അവ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതാണ് ശരിയായ സമീപനം എന്ന് തെളിയുകയും ചെയ്യുന്നുണ്ട്. ഇപ്പോഴത്തെ ഭരണകൂടം ശക്തവും അതിന് വ്യക്തമായ തന്ത്രവുമുണ്ട്. മാവോയിസ്റ്റുകള്‍ സമാധാനത്തെക്കുറിച്ച് പറയുന്നത് അവരുടെ ദൗര്‍ബല്യം കാരണമാണ്. വീണ്ടും ഒരുമിച്ചു ചേരാനും ഹൈദരാബാദില്‍ ചെയ്തതുപോലെ പിന്നീട് പിന്മാറാനും ആണ് അവര്‍ ലക്ഷ്യമിടുന്നത്.

പട്ടികവര്‍ഗ മേഖലയില്‍ വ്യാപകമായി നടക്കുന്ന മതപരിവര്‍ത്തനം കൈകാര്യം ചെയ്യുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കേണ്ടത്.
♠ എന്റെ തിരഞ്ഞെടുപ്പ് മണ്ഡലമായ അഭൂജ്മദ് പോലുള്ള വിദൂരപ്രദേശങ്ങളില്‍ മതപരിവര്‍ത്തന പ്രവര്‍ത്തനം ആരംഭിച്ചപ്പോഴാണ് ഞാന്‍ മതപരിവര്‍ത്തനത്തെ ഗൗരവമായി പരിഗണിച്ചു തുടങ്ങിയത്. ധാരണയില്ലാത്ത, പെട്ടെന്നു നടക്കുന്ന മതപരിവര്‍ത്തനം സംശയം ജനിപ്പിക്കുന്നു. അവിടെ അത് നടക്കുന്നുവെങ്കില്‍ അത് മറ്റെവിടേയും സംഭവിക്കാം. നക്‌സലുകള്‍ക്കും മിഷണറിമാര്‍ക്കും ഇടയില്‍ ആപല്‍ക്കരമായ ഒരു ബന്ധം നിലനില്‍ക്കുന്നുണ്ടോ എന്ന് ഞാന്‍ സംശയിക്കുന്നു. നമുക്ക് കര്‍ശനമായ ഒരു ദേശീയ നിയമം ആവശ്യമാണ്. കോണ്‍ഗ്രസ് അതിനെ തികച്ചും അവഗണിക്കുകയായിരുന്നു.

കേന്ദ്രം പട്ടികവര്‍ഗ സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുന്നില്ലെന്ന് താങ്കള്‍ നേരത്തെ പറഞ്ഞിരുന്നവല്ലോ.
♠ പട്ടികവര്‍ഗ മേഖലയില്‍ നിലനില്‍ക്കുന്ന ദാരിദ്ര്യവും പട്ടിണിയും ചൂഷണവും നക്‌സലിസത്തിന്റെ വളര്‍ച്ചക്ക് കാരണമായിത്തീരും എന്ന് ഞാന്‍ നേരത്തെ പറഞ്ഞിരുന്നു എന്നത് ശരിയാണ്. 1970കള്‍ തൊട്ട് പണ്ഡിതന്മാര്‍ ഈ മുന്നറിയിപ്പ് നല്‍കിപ്പോന്നുവെങ്കിലും തദനുസൃതമായി ആസൂത്രണം നടത്താന്‍ കേന്ദ്രഭരണകൂടം തയ്യാറായില്ല. പി.ഇ.എസ്.എ. ആക്ട് നടപ്പിലാക്കാന്‍ 1996ല്‍ ഞങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും അത് അവഗണിക്കപ്പെടുകയാണുണ്ടായത്. അങ്ങനെ, പട്ടികവര്‍ഗ മേഖലയിലെ കാതലായ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ നടക്കാതിരുന്ന സാഹചര്യത്തിലാണ് അവിടങ്ങളില്‍ നക്‌സലിസം വളര്‍ന്നുകൊണ്ടിരിക്കുന്നത്.

ഒരു പട്ടികവര്‍ഗ നേതാവെന്ന നിലക്ക്, മതപരിവര്‍ത്തനം തടയാന്‍ വേണ്ടി എന്തെല്ലാം നടപടികള്‍ ഉണ്ടാകണമെന്നാണ് താങ്കള്‍ നിര്‍ദ്ദേശിക്കുന്നത്? ഇതില്‍ ആര്‍.എസ്.എസ്. എന്ത് പങ്കാണ് വഹിക്കേണ്ടത്.
♠നോക്കൂ, നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ ഗൗരവത്തോടെ പ്രവര്‍ത്തിക്കുന്നത് സംഘം മാത്രമാണ്. ഞങ്ങളുടെ സമുദായത്തെ അണിനിരത്തി ഞങ്ങള്‍ ഞങ്ങളുടെ പങ്ക് നിറവേറ്റും. എന്നാല്‍ ഞങ്ങള്‍ക്ക് ആര്‍.എസ്.എസ്സിന്റെ പിന്തുണ ആവശ്യമാണ്. മുമ്പ്, മതപരിവര്‍ത്തനത്തെയും മുസ്ലീമുമായും ക്രിസ്ത്യാനിയുമായും ഉള്ള പട്ടികവര്‍ഗ സമുദായങ്ങളില്‍പ്പെട്ടവരുടെ വിവാഹത്തെയും സമുദായം പ്രതിരോധിച്ചിരുന്നു. ഇന്ന് കാണുന്നത് ആപല്‍ക്കരമായ മൗനമാണ്. അതുകൊണ്ടാണ് നമ്മള്‍ ഒരുമിച്ചുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പറയുന്നത്.

താങ്കള്‍ തന്ത്രപരമായ വിവാഹങ്ങള്‍, മതപരിവര്‍ത്തനം എന്നീ വിഷയങ്ങളില്‍ ഉല്‍ക്കണ്ഠ രേഖപ്പെടുത്തുന്നു. അതേസമയം സ്വപ്രഖ്യാപിത പട്ടികവര്‍ഗ നേതാക്കന്മാര്‍ മൗനം പാലിക്കുകയും ചെയ്യുന്നു. അവര്‍ എന്തുകൊണ്ടാണ് ഇതിനെതിരെ സംസാരിക്കാത്തത്.
♠ സംഭവിക്കുന്നതെന്താണെന്ന് അവര്‍ക്കറിയാം. ഇതിന്റെ കാരണം അജ്ഞതയല്ല, വോട്ട് ബാങ്ക് രാഷ്ട്രീയമാണ്! പണ്ട് നേതാക്കന്മാര്‍ സമൂഹത്തിന്റെ ക്ഷേമത്തെക്കുറിച്ച് ചിന്തിച്ചിരുന്നു. ഷിബുസോറനെ പോലുള്ള നേതാക്കന്മാര്‍ ശക്തി നേടിയിരുന്നത് സമുദായത്തില്‍ നിന്നാണ്. എന്നാല്‍ ഇപ്പോഴത്തെ നേതാക്കന്മാര്‍ക്ക് ആ ബന്ധം നഷ്ടപ്പെട്ടിരിക്കുന്നു. ദണ്ഡകാരണ്യം മുതലായ സ്ഥലങ്ങളില്‍ ബംഗ്ലാദേശില്‍ നിന്നും കുടിയേറിയവര്‍ ഇത്തരത്തിലുള്ള തന്ത്രങ്ങള്‍ തന്നെയാണ് പ്രയോഗിക്കുന്നത്. ഞങ്ങളുടെ പെണ്‍മക്കളെ ലക്ഷ്യമിടല്‍, സ്വത്ത് കയ്യേറല്‍, രാജനൈതിക അധികാരം കൈക്കലാക്കല്‍ എന്നിവ നടക്കുന്നു.

നേരത്തെ താങ്കള്‍ മതപരിവര്‍ത്തനം ചെയ്യപ്പെട്ടവരെ സംവരണ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുന്നതിനെ എതിര്‍ത്തിരുന്നു. താങ്കളുടെ കാഴ്ചപ്പാടില്‍ മാറ്റം വരാനുണ്ടായ കാരണമെന്താണ്? ഇപ്പോഴത് പ്രാധാന്യം നേടാന്‍ കാരണമെന്ത്.
♠ അടിസ്ഥാനപരമായ കാരണം മതപരിവര്‍ത്തനവും അതിന്റെ ആഘാതവും ഇല്ലായ്മ ചെയ്യുക എന്നതാണ്. മതപരിവര്‍ത്തനം ചെയ്യപ്പെട്ടവരെ സംബന്ധിച്ച് പട്ടികയില്‍ നിന്ന് നീക്കം ചെയ്യുന്നതിനെ ഞാന്‍ ആദ്യം എതിര്‍ക്കാന്‍ കാരണം സംവരണം നഷ്ടപ്പെടുമെന്ന ഭയം കൊണ്ടായിരുന്നു. എന്നാല്‍ സാഹചര്യത്തെക്കുറിച്ച് പഠനം നടത്തിയശേഷം അത് മൂല്യവത്താണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആരെങ്കിലും മതം മാറിയാല്‍ അവര്‍ക്ക് പട്ടികവര്‍ഗ വ്യക്തിത്വം നഷ്ടപ്പെടുന്നു എന്നതിനാല്‍ അവര്‍ക്കു പട്ടികവര്‍ഗ്ഗത്തിനുള്ള അനുകൂല്യങ്ങള്‍ ലഭിക്കരുത് എന്നതാണ് ഞങ്ങളുടെ നിലപാട്.

മുഖ്യധാര സമൂഹത്തിനും പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും ഇടയിലുള്ള വിടവ് നികത്താന്‍ കൈക്കൊള്ളേണ്ട നടപടികള്‍ എന്താണ്?
♠ പട്ടികവര്‍ഗ സമൂഹങ്ങളുമായി ആത്മാര്‍ത്ഥമായി ചര്‍ച്ചകള്‍ നടത്തുകയും അതിനായി സമിതികള്‍ രൂപീകരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ഈ ആവശ്യം ഞാന്‍ ഡോ. മന്‍മോഹന്‍ സിങ്ങിനോടും ഉന്നയിച്ചതാണ്. പട്ടികവര്‍ഗ്ഗക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള പ്രധാനമന്ത്രി മോദിയുടെ ശ്രമങ്ങളെ ഞാന്‍ അഭിനന്ദിക്കുന്നു. മുന്‍ഗണനകളെക്കുറിച്ച് പുനര്‍വിചിന്തനം ആവശ്യമാണ്. ഭരണനിര്‍വ്വഹണ സംവിധാനം പരിഷ്‌ക്കരിക്കുകയും അതിനെ നിരീക്ഷിക്കാന്‍ ഫലപ്രദമായ വ്യവസ്ഥ ഉണ്ടാക്കേണ്ടതുമുണ്ട്. അതിന്റെ അഭാവത്തില്‍ യാതൊന്നും മാറാന്‍ പോകുന്നില്ല. ഇടതുപക്ഷക്കാരുടെ സ്വാധീനം നിലനില്‍ക്കും. അതിനെ പ്രതിരോധിക്കാന്‍ പട്ടികവര്‍ഗ്ഗ സമൂഹത്തിനേ കഴിയൂ.

 

 

Tags: RSSഅരവിന്ദ് നേതം
ShareTweetSendShare

Related Posts

ആനുകൂല്യങ്ങള്‍ അര്‍ഹരായവര്‍ക്ക് തന്നെ ലഭിക്കണം

ആനുകൂല്യങ്ങള്‍ അര്‍ഹരായവര്‍ക്ക് തന്നെ ലഭിക്കണം

ഗോത്രവര്‍ഗ്ഗക്കാര്‍ രാഷ്ട്രത്തിനായി ബലിദാനം ചെയ്തവര്‍ – അതുല്‍ ജോഗ്

ഗോത്രവര്‍ഗ്ഗക്കാര്‍ രാഷ്ട്രത്തിനായി ബലിദാനം ചെയ്തവര്‍ – അതുല്‍ ജോഗ്

വിജയം സനാതന ധര്‍മ്മത്തിന്

വിജയം സനാതന ധര്‍മ്മത്തിന്

സാര്‍വ്വലൗകികമാണ് ഹിന്ദുധര്‍മ്മം

സാര്‍വ്വലൗകികമാണ് ഹിന്ദുധര്‍മ്മം

ക്ഷേത്രസ്വത്ത് ഹിന്ദുവിന്റെ ക്ഷേമത്തിന്

ക്ഷേത്രസ്വത്ത് ഹിന്ദുവിന്റെ ക്ഷേമത്തിന്

ക്ഷേത്രസ്വത്ത് ഹിന്ദുവിന്റെ ക്ഷേമത്തിന്

ഹിന്ദുക്കളെ ദ്രോഹിക്കുന്നതോ മതേതരത്വം?

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies