Monday, July 20, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

വ്യക്തിത്വവികാസം ഭഗവദ്ഗീതയിലൂടെ

കൃഷ്ണപ്രസാദ് സി.എം.കൃഷ്ണപ്രസാദ് സി.എം.
1 August 2025

മഹാഭാരതത്തിലെ ഭീഷ്മ പര്‍വത്തില്‍ നിന്നും ഉദ്ധൃതമായ 18 അദ്ധ്യായങ്ങളും 700 ശ്ലോകങ്ങളുമുള്ള ബൃഹദ് ഗ്രന്ഥമാണ് ഭഗവദ്ഗീത. യുദ്ധ സമയത്ത് കൃഷ്ണന്‍ അര്‍ജുനന് പകര്‍ന്ന് കൊടുക്കുന്ന ഉപദേശത്തിനും അറിവിനും അപ്പുറത്തേക്ക്, ജീവിതത്തിലേക്ക് തുറന്നു വെച്ചിട്ടുള്ള ഗ്രന്ഥമാണ് ഭഗവദ്ഗീത. ഇതിലൂടെ ശരിയായ ജീവിത വീക്ഷണം തന്നെയാണ് അനാവൃതമാക്കപ്പെടുന്നത്. ഒരു വ്യക്തിയുടെ വ്യക്തിത്വ വികാസത്തിന് വേണ്ട എല്ലാ ചേരുവകളും ഇതില്‍ അടങ്ങിയിരിക്കുന്നു. അവ ഏതൊക്കെയാണ് എന്നും എപ്രകാരമാണെന്നും ഒന്ന് പരിശോധിക്കാം.

Google NewsAdd Kesari Weekly as a preferred source on Google

എന്താണ് വ്യക്തിത്വ വികാസം എന്ന് പരിശോധിക്കുന്ന സമയത്ത് ആല്‍പോര്‍ട്ടിന്റെ അഭിപ്രായത്തില്‍ ‘ഒരു വ്യക്തിയുടെ സവിശേഷമായ ചിന്തയേയും വ്യവഹാരത്തേയും നിര്‍ണ്ണയിക്കുന്ന കായിക മാനസിക വ്യവസ്ഥയുടെ ചലനാത്മകമായ അന്തരിക ഘടനയാണ് വ്യക്തിത്വം.’

എല്ലാ ജീവികളോടും സ്‌നേഹവും മൈത്രിയും കരുണയുമുള്ള വ്യക്തിയായി വളരണമെന്നാണ് ഭഗവദ്ഗീത നമ്മെ പഠിപ്പിക്കുന്നത്. എപ്പോഴും സന്തോഷം നിറഞ്ഞ, ക്ഷമയും ദൃഢനിശ്ചയവും ഉള്ള ഒരു വ്യക്തിയായി ഉയരാന്‍ നമുക്ക് സാധിക്കണം. ഏത് അവസ്ഥയിലും സമചിത്തതയോടെ കാര്യങ്ങളെ കൈകാര്യം ചെയ്യാന്‍ നമുക്ക് സാധിക്കണം. ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാന്‍ കഴിവുള്ളവരാകണം ഓരോ വ്യക്തിയും എന്ന് ഭഗവദ്ഗീത നമ്മളെ ഓര്‍മിപ്പിക്കുന്നു. ശത്രുക്കളോടുപോലും സ്‌നേഹത്തോടേയും സൗഹൃദത്തോടേയും പെരുമാറാന്‍ നമുക്ക് സാധിക്കണം എങ്ങനെയാണോ അര്‍ജുനന്‍ നിസ്വാര്‍ത്ഥമായി, കാപട്യരഹിതമായി, പൂര്‍ണവിശ്വാസത്തോടെ കൃഷ്ണനെ സുഹൃത്തായി കണ്ടത് അതുപോലെ ആയിരിക്കണം നമ്മുടെ സൗഹൃദങ്ങളും. സ്വന്തം കാര്യങ്ങള്‍ നടക്കുവാന്‍ വേണ്ടി മറ്റുള്ളവരുമായി കപട സൗഹൃദം നടിക്കാന്‍ പാടില്ല. അനാവശ്യമായ മത്സരബുദ്ധികള്‍ ഒഴിവാക്കിക്കൊണ്ടാണ് നാം വളരേണ്ടത്.

ADVERTISEMENT

അഹങ്കാരമില്ലാതെ സ്വാര്‍ത്ഥ കാമനകള്‍ വെടിഞ്ഞ് അര്‍പ്പണ ബോധത്തോടെ കര്‍മ്മം ചെയ്യുവാനാണ് ഭഗവദ് ഗീത നമ്മെ പഠിപ്പിക്കുന്നത്. മനസ് എപ്രകാരമാണോ അപ്രകാരമായിരിക്കും ഓരോ വ്യക്തിയും. മനസും ബുദ്ധിയും ഭിന്നമായി നില്‍ക്കുമ്പോള്‍ അഹങ്കാരവും സ്വാര്‍ത്ഥതയും ഒക്കെ നമ്മിലേക്ക് കടന്നുവരും. എങ്ങനെയാണോ കണ്ണാടി അഴുക്കിനാല്‍ മലിനപ്പെട്ട് പ്രതിബിംബം സൃഷ്ടിക്കാത്തത്, അതുപോലെയാണ് സ്വാര്‍ത്ഥകാമനകള്‍ മനസിനെ മലിനപ്പെടുത്തുന്നതും. സ്വാര്‍ത്ഥത കഴുകി കളത്താല്‍ മനസും, അഴുക്കിനെ കഴുകി കളഞ്ഞാല്‍ കണ്ണാടിയും ശുദ്ധമാകും. ഒരാളെ യോഗിയാക്കുകയാണ് ഭഗവദ്ഗീതയുടെ ലക്ഷ്യം. ബാഹ്യവിഷയങ്ങളോട് യുക്തമായി പ്രതികരിക്കുന്ന വ്യക്തിയാണ് യോഗി. ഭഗവദ്ഗീതയിലെ പന്ത്രണ്ടാം അദ്ധ്യായത്തിലെ 13,14 ശ്ലോകങ്ങളില്‍ ഇതിനെ വിവരിക്കുന്നു.

‘അദ്വേഷ്ടാ സര്‍വഭൂതാനാം മൈത്ര: കരുണ: ഏവ ച
നിര്‍മ്മമോ നിരഹങ്കാരഃ സമദുഃഖസുഖഃ ക്ഷമീ’ II (12.13)
‘സന്തുഷ്ട: സതതം യോഗീ യതാത്മാ ദൃഢനിശ്ചയ: I
മയ്യര്‍പ്പിത മനോബുദ്ധിര്‍ യോ മദ്ഭക്തഃ സ മേ പ്രിയ :’ II (12.14)

ദുര്‍ബലമായ മനസിനെ പല തരത്തിലുള്ള രോഗങ്ങള്‍ ആക്രമിക്കും. മനോവികാരങ്ങളെ ബലമായി അടക്കിവെക്കരുത്. അത്തരം വികാരങ്ങളുടെ സമ്മര്‍ദ്ദം മൂലം വ്യക്തി സമനില തെറ്റിയവനായി മാറാനിടയുണ്ട്. ഇത് തന്നെയാണ് യുദ്ധസമയത്ത് അര്‍ജുനന് സംഭവിച്ചതും. ജീവിതത്തില്‍ വരുന്ന വെല്ലുവിളികളെയും പ്രശ്‌നങ്ങളെയും എങ്ങനെ നേരിടണം എന്നറിയാത്തതാണ് ഇന്ന് നാം അനുഭവിക്കുന്ന പ്രധാന പ്രശ്‌നം. ഇത്തരം മനസംഘര്‍ഷങ്ങളാണ് പലപ്പോഴും ആത്മഹത്യയിലേക്ക് നയിക്കുന്നത്. അല്ലെങ്കിലും പ്രശ്‌നങ്ങളില്‍ നിന്നും ഒളിച്ചോടാന്‍ നാം കണ്ടെത്തുന്ന എളുപ്പ വഴിയാണല്ലോ ആത്മഹത്യ. ഒരു പ്രശ്‌നത്തെ എങ്ങനെയാണ് സമചിത്തതയോടെ നേരിടേണ്ടത് എന്നാണ് ഭഗവദ്ഗീത നമുക്ക് കാണിച്ചു തരുന്നത്. എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം ഉണ്ട് എന്ന് കൂടി ഗീത പറഞ്ഞ് വെക്കുന്നു. അലസത വെടിഞ്ഞ് എഴുന്നേറ്റ്, ജീവിതായോധനത്തിന് അതായത് സ്വന്തം കര്‍മ്മങ്ങള്‍ അനുഷ്ഠിക്കാന്‍ സന്നദ്ധരാവുക എന്ന ആഹ്വാനമാണ് ഗീതയില്‍ ഉടനീളം നാം മുഴങ്ങിക്കേള്‍ക്കുന്നത്.

നമ്മുടെ സമൂഹം, പൊതുവെ യുവ സമൂഹം ഇന്ന് പരാജയങ്ങളെ നേരിടാന്‍ പ്രാപ്തരല്ല എന്ന് കാണുവാന്‍ സാധിക്കും. ഒരു ചെറിയ പരാജയം സംഭവിക്കുമ്പോഴേക്കും മാനസികമായി തളര്‍ന്ന് പോകുന്ന സ്ഥിതിയിലേക്ക് നാം മാറിയിരിക്കുന്നു. മാനസിക ആരോഗ്യത്തിന് ജീവിതത്തില്‍ വളരെയധികം പ്രാധാന്യം ഉണ്ട്. എപ്പോഴും വിജയം പ്രാപ്തമാകണമെന്നില്ല. പരാജയത്തെ ഉള്‍ക്കൊള്ളാന്‍ നാം തയ്യാറാകണം. നിരന്തരമായി, ആത്മാര്‍ത്ഥമായി പരിശ്രമിച്ചാല്‍ വിജയം കരസ്ഥമാക്കുവാന്‍ സാധിക്കും. ഇത് തന്നെയാണ് ഭഗവദ്ഗീത മുന്നോട്ട് വെയ്ക്കുന്ന ആശയം. വിവിധ ഭാഗങ്ങളില്‍ ഭഗവദ്ഗീത ഇതിനെ സമര്‍ത്ഥിക്കുന്നു.

‘പാര്‍ത്ഥ നൈവേഹ നാമുത്ര വിനാശസ്തസ്യ വിദ്യതേ I
ന ഹി കല്യാണകൃത് കശ്ചിത് ദുര്‍ഗതിം താത ഗച്ഛതി’ II 6.40
‘പ്രയത്‌നാദ്യതമാനസ്തു യോഗീ സംശുദ്ധ കില്ബിഷ: I
അനേകജന്മസംസിദ്ധസ്തതോ യാതി പരാം ഗതി II 6.45
‘അശ്രദ്ധയാ ഹുതം ദത്തം തപസ്തപ്തം കൃതം ചയത്?
അസദിത്യുച്യതേ പാര്‍ത്ഥ ന ച തത്‌പ്രേത്യ നോ ഇഹ II 17.28

നാം നിരന്തരമായി പ്രവൃത്തികള്‍ ചെയ്യണം. പക്ഷേ ആ പ്രവൃത്തികള്‍ പരിശുദ്ധവും അകളങ്കിതവും ആയിരിക്കണം. എന്നാല്‍ ഈ കാലഘട്ടത്തില്‍ പലപ്പോഴും നാം ചെയ്യുന്ന പ്രവൃത്തിയുടെ ഫലത്തെക്കുറിച്ചാണ് ആശങ്കപ്പെടുന്നത്. ഉദാഹരണത്തിന് വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസത്തെ അറിവുനേടുന്നതിനുള്ള ഒരു ഉപാധിയായി കാണാതെ എ പ്ലസ് കരസ്ഥാമാക്കുവാനുള്ള ഒരു ഉപാധിയായിട്ടു മാത്രമാണ് കാണുന്നത്. പലപ്പോഴും ഇത്തരത്തിലുള്ള ലക്ഷ്യങ്ങള്‍ നേടാനാവാതെ വരുമ്പോള്‍ അത് മനസംഘര്‍ഷങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. പ്രവൃത്തികള്‍ ചെയ്യുക എന്നതാണ് നമ്മുടെ കടമ. മുന്‍പ് സൂചിപ്പിച്ചതു പോലെ ആത്മാര്‍ത്ഥതയോടേയും അര്‍പ്പണ മനോഭാവത്തോടെയും പ്രവൃത്തികള്‍ ചെയ്താല്‍ പ്രവൃത്തിയുടെ ഫലം തനിയെ വന്നുചേരുമെന്ന് ഗീത പറഞ്ഞു വെക്കുന്നു.

നാലാം അദ്ധ്യായത്തിലെ 38-ാം ശ്ലോകത്തില്‍ ഇങ്ങനെ സൂചിപ്പിക്കുന്നു.
‘ന ഹി ജ്ഞാനേന സദൃശം പവിത്രമിഹ വിദ്യതേ I
തത്സ്വയം യോഗസംസിദ്ധഃ കാലേനാത്മനി വിന്ദതി’ II 4.38

ഏത് ജോലി എടുക്കുന്നവരായാലും ഒന്നിന് വേണ്ടിയും നമ്മുടെ ജോലി ഉപേക്ഷിക്കുവാന്‍ പാടില്ല എന്നാണ് ഗീത പ്രസ്താവിക്കുന്നത്. മറ്റെല്ലാ കാര്യങ്ങളും, ഈശ്വരഭക്തിയാണെങ്കില്‍ പോലും ജോലിയോടൊപ്പം ചേര്‍ന്ന് പോകേണ്ടതാണെന്നും ഗീത കൂട്ടിച്ചേര്‍ക്കുന്നു.

ഭക്ഷണവും ഉറക്കവും ഒരു വ്യക്തിയെ വളര്‍ത്തിയെടുക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ശരിയായ ഭക്ഷണക്രമത്തെക്കുറിച്ചും ഉറക്കത്തെക്കുറിച്ചും, അതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഭഗവദ്ഗീത ഉദ്‌ഘോഷിക്കുന്നുണ്ട്. നമ്മുടെ ഇടയിലുള്ള ഫാസ്റ്റ്ഫുഡ് സംസ്‌കാരവും രാത്രിയില്‍ വേണ്ടവിധത്തില്‍ ഉറക്കം ഇല്ലാത്തതും നമ്മുടെ വ്യക്തിത്വത്തിലും ആരോഗ്യത്തിലും കാര്യമായ വ്യതിയാനം വരുത്തിയിട്ടുണ്ട്. രണ്ട് ശ്ലോകങ്ങളിലൂടെ ഇതിനെ അടയാളപ്പെടുത്തുന്നു.

‘നാസത്യശ്‌നതസ്തു യോഗോസ്തി ന ചൈകാന്തമനശ്‌നത: I
ന ചാതി സ്വപ്‌ന ശീലസ്യ ജാഗ്രതോ നൈവ ചാര്‍ജുന’ II6.16
‘യുക്താഹാരവിഹാരസ്യ യുക്തചേഷ്ടസ്യ കര്‍മ്മസു
യുക്ത സ്വപ്‌നാവബോധസ്യ യോഗോ ഭവതി ദുഃഖഹാ’ II 6.17.

സേവനമായിരിക്കണം നമ്മുടെ കടമ എന്നു കൂടി ഭഗവദ്ഗീത സൂചിപ്പിക്കുന്നു. ആവശ്യമുള്ള സമയത്ത്, ആവശ്യമുള്ള ആളുകള്‍ക്ക് സേവനം ചെയ്യുവാന്‍ കൂടി നാം പരിശ്രമിക്കേണ്ടതാണ്.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ നൈപുണിയായി നാം ഉയര്‍ത്തിപ്പിടിക്കുന്ന ഒന്നാണല്ലോ വിമര്‍ശനാത്മക ചിന്തനം (ഇൃശശേരമഹ ഠവശിസശിഴ). ഒരു വ്യക്തിക്ക് ആവശ്യം വേണ്ട ഗുണം തന്നെയാണ് ഇത്. എന്നാല്‍ വിമര്‍ശനാത്മക ചിന്തനത്തെക്കുറിച്ച് ആദ്യം ചര്‍ച്ച ചെയ്യുന്നത് ഭഗവദ്ഗീതയില്‍ ആണെന്ന് നമുക്ക് കാണുവാന്‍ സാധിക്കും. ഉപദേശങ്ങള്‍ എല്ലാം നല്‍കിയതിന് ശേഷം അര്‍ജുനനോട്, ഞാന്‍ പറഞ്ഞു തന്നതിനെ സ്വയം ചിന്തിച്ച് ആവശ്യമുള്ളത് മാത്രം സ്വീകരിക്കുവാന്‍ ആണ് കൃഷ്ണന്‍ പറയുന്നത്. ഇത് തന്നെയാണ് വിമര്‍ശനാത്മ ചിന്തനവും.

ലോക പ്രശസ്തനായ ഡോ. ആല്‍ബര്‍ട്ട് ഷ്വീറ്റ്‌സറുടെ അഭിപ്രായത്തില്‍ ഭഗവദ്ഗീതക്ക് മനുഷ്യരാശിയുടെ ആത്മാവില്‍ ദൈവത്തോടുള്ള ഭക്തികൊണ്ട് അഗാധമായ സ്വാധീനമുണ്ട്. അത് പ്രവൃത്തിയിലൂടെ പ്രകടമാണ്.

ഓരോ വ്യക്തിയിലും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന ഉദ്‌ബോധനമാണ് ഭഗവദ്ഗീതയില്‍ കാണുന്നത്. ഭഗവദ്ഗീത അതിന്റെ വിശാലമായ അര്‍ത്ഥത്തില്‍ പഠിച്ചാല്‍ ജീവിതത്തിന്റെ സമസ്ത മേഖലകളിലും വിജയം കരസ്ഥമാക്കുവാന്‍ സാധിക്കും. ഭഗവദ്ഗീത ‘ഞാന്‍ ആരാണ്’ എന്ന് സ്വയം ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുന്നു. നമ്മളിലുള്ള നല്ല ഗുണങ്ങളെ ജ്വലിപ്പിക്കുകയാണ് ഭഗവദ്ഗീത ചെയ്യുന്നത്. മറ്റുള്ളവരുടെ സുഖവും സന്തോഷവും ആയിരിക്കണം നമ്മുടെ ലക്ഷ്യം. ജീവിതവിജയം കരസ്ഥമാക്കുവാന്‍, പ്രതിബന്ധങ്ങളെ അവസരങ്ങളാക്കി മാറ്റുവാന്‍ ഭഗവദ്ഗീത എന്നും നമുക്കൊരു വഴികാട്ടി ആയിരിക്കും.

 

Tags: ഭഗവദ്ഗീത
ShareTweetSendShare

Related Posts

മാതൃകാ മേയർ

മാതൃകാ മേയർ

വിവേകാനന്ദ ദര്‍ശനവും ആര്‍എസ്എസ്സും

വിവേകാനന്ദ ദര്‍ശനവും ആര്‍എസ്എസ്സും

രാമായണത്തിലെ ധര്‍മ്മപഥങ്ങള്‍

രാമായണത്തിലെ ധര്‍മ്മപഥങ്ങള്‍

പൈതൃകങ്ങളും അവയുടെ സംരക്ഷണ പ്രശ്‌നങ്ങളും

പൈതൃകങ്ങളും അവയുടെ സംരക്ഷണ പ്രശ്‌നങ്ങളും

ബാലൻ : സിനിമയെ നവീനമാക്കുന്ന കലാസൃഷ്ടി..!

ബാലൻ : സിനിമയെ നവീനമാക്കുന്ന കലാസൃഷ്ടി..!

”ഇത് ഹോട്ടല്‍കാരുടെ ചോദ്യം!”

”ഇത് ഹോട്ടല്‍കാരുടെ ചോദ്യം!”

Shopping Cart

Latest

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

കേരളം കാണാത്ത കേരള സ്റ്റോറികള്‍

കേരളം കാണാത്ത കേരള സ്റ്റോറികള്‍

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies