Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ഭാരതമാതാവും സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയും?

എ.ശ്രീവത്സൻഎ.ശ്രീവത്സൻ
18 July 2025

പോസ്റ്റോഫീസില്‍ പോയി വരുന്ന വഴിയാണ് രാജേട്ടനെ കണ്ടത്. കുറച്ച് കാലമായി കണ്ടിട്ട്. ‘എന്തൊക്കെയുണ്ട് വിശേഷങ്ങള്‍?’ എന്ന എന്റെ ചോദ്യത്തിന് ‘എന്തായി നിങ്ങളുടെ ഭാരതാംബാ വിവാദം?’ എന്ന മറുചോദ്യമാണ് പുള്ളി ചോദിച്ചത്.
ഒരു കോണ്‍ഗ്രസ്സുകാരനോടാണ് സംസാരിക്കുന്നത് എന്ന് ധരിച്ചു കൊണ്ട് തന്നെ ഞാന്‍ പറഞ്ഞു.

Google NewsAdd Kesari Weekly as a preferred source on Google

‘ഭാരതാംബ എല്ലാവരുടേയും കൂടെയാണ്. ഞങ്ങളുടെ മാത്രമല്ല. ഇപ്പോള്‍ കോണ്‍ഗ്രസ്സുകാര്‍ ഭാരതാംബയെ കയ്യൊഴിഞ്ഞു എന്ന് തോന്നുന്നു. അതിനാലാണ് വിവാദമാണ് എന്ന് തോന്നുന്നത്. ഗാന്ധിജിയും കോണ്‍ഗ്രസ്സിലെ എല്ലാ നേതാക്കളും ഭാരത മാതാവിനെ ആദരിച്ചിരുന്നു. കയ്യിലുള്ള കൊടിയുടെ നിറവും ധരിച്ച വസ്ത്രവും ഒന്നും നോക്കിയല്ല നമ്മള്‍ ഭാരതാംബയെ ആദരിച്ചിരുന്നത്.’

രാജേട്ടന്‍ ഒന്ന് തിരുത്തി: ‘ഞാന്‍ ആ വിവാദത്തെ കുറിച്ചാണ് പറഞ്ഞത്. അതിനോടുള്ള ഈര്‍ഷ്യ പ്രകടിപ്പിച്ചത് മാര്‍ക്‌സിസ്റ്റുകളാണല്ലോ’

ADVERTISEMENT

‘അല്ല. വിരോധം പ്രകടിപ്പിച്ചവരില്‍ കോണ്‍ഗ്രസ്സ് നേതാക്കളും ഉണ്ടായിരുന്നു. വിവരമില്ലാത്തവരും ഒന്നും വായിക്കാത്തവരുമാണ് കോണ്‍ഗ്രസ്സുകാര്‍.’

‘അതെങ്ങനെ പറയാ?’ രാജേട്ടന് അരിശം വന്നുവോ?
‘നോക്കൂ. വാരണാസിയിലെ ഭാരത് മാതാ മന്ദിര്‍ 1936 ല്‍ ഉദ്ഘാടനം ചെയ്തത് ഗാന്ധിജിയാണ്. 1983 ല്‍ ഹരിദ്വാറിലെ ഭാരത് മാതാ മന്ദിര്‍ ഉദ്ഘാടനം ചെയ്തതോ ഇന്ദിരാഗാന്ധിയും. ഇതെല്ലാം ചൂണ്ടിക്കാണിച്ചപ്പോള്‍ കോണ്‍ഗ്രസ്സുകാര്‍ സ്വല്‍പ്പം തണുത്തു. എന്നാലും മുസ്ലിം വോട്ട് ചോര്‍ച്ച ഭയന്ന് ചിലര്‍ പിച്ചും പേയും പറയും.

മാര്‍ക്‌സിസ്റ്റുകള്‍ കപടരാണ്. ഭാരതത്തിലെ ഹൈന്ദവ ബിംബങ്ങളോടൊക്കെ വിരോധമാണ്. എന്നാലോ സ്വന്തം സൗകര്യാര്‍ത്ഥം സ്വാമി വിവേകാനന്ദനെ വരെ ഉപയോഗിക്കും. ബംഗാളില്‍ കാളിയെയും കണ്ണൂരില്‍ മുച്ചിലോട്ട് ഭഗവതിയെയും ഉപയോഗിക്കും.’
അത് ശരിയാണെന്നു തോന്നിയിട്ടോ എന്തോ രാജേട്ടന്‍ ചിരിച്ചു,

‘ഞാന്‍ കണ്ടിട്ടുണ്ട്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സമ്മേളനങ്ങള്‍ വന്നാല്‍ പാതയോരത്ത് കൊച്ചമ്പലം കെട്ടി അതിനുള്ളില്‍ രൂപങ്ങള്‍ വെയ്ക്കും, ജാഥകളില്‍ കൊടി, തിറ, ചെണ്ടമേളം, താലപ്പൊലി വരെയുണ്ടാവും ഏ തോ ഉത്സവ വരവാണെന്നേ തോന്നൂ.’
‘ശരിയാണ്.. ഈ ഭാരത് മാതാവിനോടുള്ള വിരോധം ഇസ്ലാമിക ശക്തികളെ പേടിച്ചാണ്. പരമ കാപട്യം. വോട്ട് ചോര്‍ച്ച അവരും ഭയക്കുന്നു. ഇരുകൂട്ടരും പുറത്തേയ്ക്കു പറയില്ലെങ്കിലും ആ സമുദായത്തിന്റെ ആശ്രിതത്വത്തിലാണ്. അവര്‍ക്ക് നോവുന്നത് ഒന്നും ചെയ്യില്ല. സദാ ജാഗരൂകരാണ്. കേരളത്തിന്റെ ഭാവി ഇരുകൂട്ടര്‍ക്കും പ്രശ്‌നമല്ല.’

‘അത് ഏറെക്കുറെ ശരിയാണ്. മതേതരത്വം ഒരു പൊള്ള വാക്കാണ് എന്ന് പലപ്പോഴും തോന്നാറുണ്ട്.’ ഒരു കോണ്‍ഗ്രസ്സുകാരനില്‍ നിന്നും അത് കേട്ടപ്പോള്‍ സന്തോഷം തോന്നി.
ഞാന്‍ പറഞ്ഞു അടിയന്തരാവസ്ഥയില്‍ ഭരണഘടനയുടെ ആമുഖത്തില്‍ എഴുതിച്ചേര്‍ത്ത പൊള്ള വാക്ക്. വാസ്തവത്തില്‍ നോക്കൂ ഹിന്ദുമതത്തിനേക്കാള്‍ വലിയ സെക്കുലറിസമുണ്ടോ? അതറിഞ്ഞിട്ടാണ് അംബേദ്കര്‍ ആ വാക്ക് ചേര്‍ക്കാഞ്ഞത്.’
‘ഉം..’ രാജേട്ടന്റെ മൂളല്‍.

‘നോക്കൂ. ലോകത്തിലെ വലിയ ജനാധിപത്യ മതേതര രാജ്യങ്ങളൊക്കെ മതേതരര്‍ എന്ന് പറയുമെങ്കിലും ക്രിസ്ത്യന്‍ പള്ളിയുമായി അവര്‍ക്ക് നല്ല ബന്ധമുണ്ട്. അമേരിക്കയില്‍ പ്രസിഡന്റ് സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പേ വാഷിങ്ടണ്‍ ഡി.സി.യിലെ സെന്റ് ജോണ്‍സ് എപ്പിസ്‌കോപ്പല്‍ പള്ളിയിലെ സര്‍വീസ് കഴിഞ്ഞു വേണം വരാന്‍. ആ പള്ളിയുടെ പേര് തന്നെ ‘ചര്‍ച്ച് ഓഫ് പ്രസിഡന്റ്‌സ്’ എന്നാണ്. ബ്രിട്ടനില്‍ കൊട്ടാരവും പള്ളിയുമായാണ് ഏറ്റവും അടുപ്പം. എന്നാല്‍ പ്രതിജ്ഞയില്‍ രാജകുടുംബത്തോട് വിധേയത്വം പുലര്‍ത്തുമെന്നും അതിനു സഹായിക്കണേ ദൈവമേ എന്നും ഉണ്ട്. ആസ്‌ത്രേലിയയിലും അതെ പോലെ തന്നെ. വിശ്വാസിയല്ലെങ്കില്‍ അവസാന വരി വിടാം. അക്കാര്യത്തില്‍ ഫ്രാന്‍സ് ആണ് സ്വല്‍പ്പം ഭേദം. കുറേക്കൂടി മതേതരരാണവര്‍. എന്നാലും റോമന്‍ കത്തോലിക്കരുടെ മത പ്രഭാവം ഭരണത്തില്‍ കാണാം.’

രാജേട്ടന്‍ കൂടുതല്‍ താല്‍പ്പര്യം കാട്ടി ചോദിച്ചു ‘എന്നാല്‍ ഇവര്‍ക്കെല്ലാം ഭാരത് മാതാവിനെപ്പോലെയൊരു സങ്കല്പം ഉണ്ടോ?’

‘ഉണ്ടല്ലോ ബ്രിട്ടീഷുകാര്‍ക്ക് ബ്രിട്ടാനിയായും ഫ്രഞ്ചുകാര്‍ക്ക് മറീയാനും ഒരേപോലെ റോമന്‍ ഡ്രസ്സും കുന്തവും പിടിച്ച് നില്‍ക്കുന്ന മാതൃഭാവത്തിലുള്ള ദേശീയ ചിഹ്നങ്ങളാണ്. റഷ്യക്കാര്‍ക്ക് മദര്‍ റഷ്യയും അമേരിക്കക്കാര്‍ക്ക് സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയുമാണ്. എല്ലാ സ്ത്രീകളും മാതൃഭാവത്തിലുള്ള പാശ്ചാത്യ വേഷധാരികളും ആണ്. ഒരുപക്ഷെ ഇതില്‍ നിന്ന് ആവേശം കൊണ്ടായിരിക്കാം ശ്രീ അരവിന്ദ മഹര്‍ഷി ഭവാനീ മന്ദിര്‍ എഴുതിയത്. ഭാരത് മാതാ എന്ന സങ്കല്പം 1882 ല്‍ ആനന്ദമഠം എന്ന നോവലില്‍ ബങ്കിം ചന്ദ്ര കൊണ്ടുവന്നെങ്കിലും ശ്രീ അരവിന്ദന്റെ ‘ഭവാനീ മന്ദിര്‍’ എന്ന പ്രശസ്ത ലഘുലേഖയിലെ അമ്മയുടെ വിവരണങ്ങളിലൂടെയാണ് സ്വാതന്ത്ര്യസമര കാലത്ത് ‘ഭാരത് മാതാ’ പുനര്‍ജ്ജനിച്ചത്. ഭാരതത്തിന്റെ സാംസ്‌കാരിക, ആദ്ധ്യാത്മിക, രാഷ്ട്രീയ ഐക്യത്തെ കുറിക്കുന്നതാണ് ഈ മാതൃബിംബം. ‘വന്ദേമാതരം’ ഗാനത്തില്‍ വന്ദിക്കുന്നതും ഇതേ ഭാരതമാതാവിനെയാണ്. ഇവിടെ നമുക്ക് ഭാരതമാതാവ് കമ്മ്യുണിസ്റ്റുകളും കോണ്‍ഗ്രസ്സുകാരും പറയുംപോലെ സാരിയുടുത്ത ഏതോ സ്ത്രീയല്ല? എന്തൊരു അജ്ഞതയാണ് ഇവന്മാര്‍ക്ക്. പ്രീണനത്തിന്റെ വേലിയേറ്റത്തില്‍ അന്ധരായോ ഇവര്‍?’

‘ശരിയാണ്. ഈ എതിര്‍പ്പ് കാരണം കൂടുതല്‍ ആളുകള്‍ ഭാരത് മാതാവിനെ കുറിച്ച് മനസ്സിലാക്കും, പഠിക്കും. കൂടുതല്‍ അമ്പലങ്ങളും ഉയര്‍ന്നേക്കാം. ഹ.ഹ.ഹ.’ ‘മാത്രമല്ല, ഭാരതാംബ ദേശീയ ചിഹ്നമാകുകയും ബഹുമാനിക്കാതിരിക്കയോ അവഹേളിക്കുകയോ ചെയ്താല്‍ ശിക്ഷയും വരാം.’
‘ശരിയാണ് അത് വേണം, ഭാവിയില്‍ അതിനുള്ള ലക്ഷണങ്ങള്‍ കാണുന്നുണ്ട്’ രാജേട്ടന്‍ തന്റെ പല അഭിപ്രായങ്ങളും മാറ്റി തുടങ്ങിയോ? അറിയില്ല. അതോ എന്നെ സമാധാനിപ്പിക്കാന്‍ പറയുകയാണോ?

‘അമേരിക്കയില്‍ നിയമം അത്ര സ്ട്രിക്റ്റല്ല അവിടെ അമേരിക്കന്‍ പതാക കത്തിച്ചാലും കേസില്ല എന്ന് കേട്ടിട്ടുണ്ട്.. അവിടെ അതിന് സ്വാതന്ത്ര്യമുണ്ട്. പക്ഷെ പൊതുശല്യമുണ്ടാക്കിയതിനു കേസെടുക്കാം? അതില്‍ ഇതും ഉള്‍പ്പെടുത്താം’.
‘ന്യൂയോര്‍ക്കിലെ സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടി പ്രതിമയ്‌ക്കെതിരെ ഈയിടെ അവഹേളനമുണ്ടായി. ഒരു ഇന്ത്യന്‍ വംശജനായ മുസ്‌ലിം മതസ്ഥന്‍ സൊഹ്‌റാന്‍ മംദാനി അവിടെ മേയര്‍ സ്ഥാനാര്‍ത്ഥിയായി ജയിച്ചു വരുന്ന വിവരം കേട്ടയുടനെ ബുര്‍ക്ക ധരിച്ച സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടി ചിത്രങ്ങള്‍ വൈറലായി. തല്ക്കാലം അത് നിയമനടപടികളിലേയ്ക്ക് എത്തിയിട്ടില്ല.’ അമേരിക്കയില്‍ പോയി വന്ന രാജേട്ടന്‍ പറഞ്ഞു.

‘സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടി ന്യൂയോര്‍ക്ക് സിറ്റിക്ക് ധാരാളം വരുമാനം നേടിക്കൊടുക്കുന്നുണ്ട്. 26 ഡോളര്‍ ഏകദേശം 2300 രൂപ ആണ് പ്രവേശന നിരക്ക്.’
‘നമ്മുടെ പട്ടേല്‍ പ്രതിമ കാണാന്‍ എക്‌സ്പ്രസ് എന്‍ട്രിയ്ക്ക് 1600 രൂപയും സാധാരണ എന്‍ട്രിയ്ക്ക് 380 മുതല്‍ 750 ഉം ആണ് നിരക്ക്. വലിയ വ്യത്യാസമില്ല.’
‘ഹ.ഹ… ഗുജ്ജു ബിസിനസ്സ് മാജിക്. പ്രതിമ ഉണ്ടാക്കിയാല്‍ പട്ടിണി മാറുമോ എന്ന് ചില വിഡ്ഢികള്‍ ഇവിടെ ചോദിച്ചിരുന്നു’
‘കോണ്‍ഗ്രസ്സുകാരടക്കം അതിനു മറുപടിയായി. ഇനി നോക്കിക്കൊള്ളൂ.. താമസിയാതെ പുതിയ ഭാരത് മാതാ മന്ദിര്‍ വരും. ഏറ്റവും വലിയ നാരീ പ്രതിമ. ഭാരതത്തിന്റെ മഹിമ കാണിക്കുന്ന കൂറ്റന്‍ കേന്ദ്രം. അതില്‍ ഭാരതത്തിന്റെ ചരിത്രം, വര്‍ത്തമാനം, ഭാവി, പുരോഗതി എന്നിവ കാണിക്കുന്ന വലിയ എക്‌സിബിഷന്‍ സെന്ററും. പ്രവേശന ഫീ? ഒരു രണ്ടായിരം രൂപ?!
രാജേട്ടന്‍ ചിരിച്ചിട്ട് പറഞ്ഞു ‘അത് വരും ഉറപ്പാ.. മോഡി ആരാ മോന്‍?’
ആ ചിരിയില്‍ ഞാനും, പങ്കുകൊണ്ടു.

‘ഏതു സംസ്ഥാനത്തിനാ ഭാരതാംബാ പ്രൊജക്റ്റ്’ വേണ്ടത്? കായലും പുഴയുമൊക്കെ ഏറെ ഉണ്ടെങ്കിലും കേരളത്തിന് ഏതായാലും വേണ്ട. ഏതോ ‘സാരിയുടുത്ത പെണ്ണുങ്ങളെ’ നോക്കുന്നത് തന്നെ ഇരുമുന്നണിയ്ക്കും ഇപ്പൊ ഹറാമാണ്.’
‘ഹ ഹ ഹ.. ഒരു വെടിയ്ക്ക് മൂന്നു പക്ഷികള്‍!.’

മതം മാറിയ കോണ്‍ഗ്രസുകാരനെപ്പോലെ രാജേട്ടന്‍ ഉറക്കെ ചിരിച്ചു.
അപ്പോള്‍ ഞാന്‍ രാജേട്ടന്റെ വലം കൈ പിടിച്ചു പൊക്കി

‘ബോലോ.. ഭാരത് മാതാ കീ ജയ് ‘ എന്ന് പറഞ്ഞു
‘ഹ..ഹ..ഹ..’ അപ്പോള്‍ ചിരിയുടെ മാലപ്പടക്കം പൊട്ടി.

Tags: തുറന്നിട്ട ജാലകം
ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies