Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

പിതൃയജ്ഞത്തിന്റെ വിശിഷ്ടമായ ആവിഷ്‌കാരം

പി.എസ്.മോഹനൻ കൊട്ടിയൂർപി.എസ്.മോഹനൻ കൊട്ടിയൂർ
18 July 2025

ജൂലായ് 24
കര്‍ക്കടക വാവുബലി

Google NewsAdd Kesari Weekly as a preferred source on Google

ഈ ഭൂമുഖത്ത് ജനിച്ച് ജീവിച്ച് പോരുന്ന ഓരോ മനുഷ്യനും അഞ്ചുവിധ കടങ്ങളോടു കൂടിയവരാണെന്നും നമ്മുടെ ജീവിതയാത്ര പൂര്‍ത്തീകരിക്കുന്നതോടൊപ്പം ഈ പഞ്ചഋണങ്ങളില്‍ നിന്നും വിമുക്തരാവണമെന്നും ഭാരതീയ ധര്‍മ്മശാസ്ത്രങ്ങള്‍ ഉദ്‌ഘോഷിക്കുന്നു. ഒന്നാമതായി പിതൃക്കളോട്, തുടര്‍ന്ന് ദേവതകളോട്, ഋഷിപരമ്പരയോട്. മാനവ സമൂഹത്തോട്, അവസാനമായി സര്‍വ്വചരാചരങ്ങളോടും ഇങ്ങനെ അഞ്ചുവിധത്തിലുള്ള കടങ്ങളില്‍ നിന്നുമാണ് നാം മുക്തരാവേണ്ടത്.

ഈ ശരീരത്തെ നമുക്ക് സമ്മാനിച്ച അച്ഛനമ്മമാരോടും അവരുടെ അച്ഛനമ്മമാരോടും അങ്ങനെ പിന്നിലേക്ക് നീളുന്ന വംശപരമ്പരകളോടുള്ള കടമാണ് ഒന്നാമത്തേത്. ഇതത്രേ പിതൃ ഋണം. അനുകൂലവും പ്രതികൂലവുമായ ജീവിതാനുഭവങ്ങളെയും ഭാഗ്യ ദൗര്‍ഭാഗ്യങ്ങളെയും അനുഭവവേദ്യമാക്കുന്ന പ്രാപഞ്ചിക സൂക്ഷ്മശക്തികളായ ദേവതകളോടുള്ള കടമാണ് ദേവഋണം.

ADVERTISEMENT

ജീവിതത്തിന്റെ സാര്‍ത്ഥകമായ പ്രയാണത്തിനും പരമമായ ജീവിത ലക്ഷ്യപ്രാപ്തിക്കും വേണ്ടതായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളായ ധര്‍മ്മശാസ്ത്രങ്ങളെ നമുക്ക് പ്രദാനം ചെയ്യുന്ന ജ്ഞാന വിജ്ഞാന നിധികളായ ഋഷീശ്വരന്മാരോടുള്ള കടമാണ് ഋഷി ഋണം. അറിവില്ലായ്മയാകുന്ന ഇരുട്ടിനെ ഇല്ലാതെയാക്കുന്ന അറിവാകുന്ന പ്രകാശത്തെ ചൊരിയുന്ന ജ്ഞാന ഗോപുരങ്ങളാണല്ലോ ഋഷീശ്വരന്മാര്‍. ഭാരതം എന്ന ഈ നാടിന്റെ പേരുതന്നെ അറിവാകുന്ന പ്രകാശത്തില്‍ ആനന്ദിക്കുന്നത് എന്ന അര്‍ത്ഥത്തിലാണെന്നത് പ്രസിദ്ധമാണ് (ഭാസില്‍ രമിക്കുന്നത് ഭാരതം). ആര്‍ഷ സംസ്‌കൃതിയാണ് ജ്ഞാന പ്രകാശത്തിന്റെ സ്രോതസ്സ്. പരമ്പരാഗതമായി കൈമാറിവരുന്നതും വേദേതിഹാസപുരാണാദികളാല്‍ സമ്മാനിക്കപ്പെട്ടതുമായ എല്ലാ അറിവുകള്‍ക്കും നാം കടപ്പെട്ടിരിക്കുന്നത് ഋഷിമാരോടാണ്.

നാം ഓരോരുത്തരും അവയവങ്ങളായ ഒരു ബൃഹത് ശരീരമത്രെ മാനവ സമൂഹം. സമൂഹവും വ്യക്തിയും തമ്മിലുള്ള ഈ അംഗ അംഗീ ഭാവത്താല്‍ സംരക്ഷിക്കപ്പെടുകയും പോഷിപ്പിക്കപ്പെടുകയും ചെയ്യുന്ന ഓരോ മനുഷ്യനും മുഴുവന്‍ മാനവ സമൂഹത്തോടും കടപ്പെട്ടിരിക്കുന്നു. ഈ സമൂഹത്തിലെ ഏറ്റവും ദുര്‍ബ്ബലനായ മനുഷ്യന്റെയും ക്ഷേമം ഉറപ്പുവരുത്താന്‍ നാം ഓരോരുത്തരും ബാധ്യസ്ഥരാണ്. ഈ കടമാണ് നൃ ഋണം നരന്മാരോട് മനുഷ്യ സമൂഹത്തോടുള്ള കടം.

മനുഷ്യരോട് മാത്രമല്ല സര്‍വ്വജന്തുജാലങ്ങളോടും, വൃക്ഷങ്ങളോടും സസ്യങ്ങളോടും മാത്രമല്ല, ഭൂമി, ജലം, അഗ്‌നി, വായു, ആകാശം എന്നിങ്ങനെ പഞ്ചഭൂതങ്ങളാല്‍ സമ്മിളിതമായ ഈ പ്രപഞ്ചത്തിലെ സര്‍വ്വചരാചരങ്ങളോടും നാം കടപ്പെട്ടിരിക്കുന്നു. ഇതത്രെ ഭൂത ഋണം. മലയും പുഴയും പാറക്കെട്ടുകളും അന്തരീക്ഷവും ജൈവ വൈവിധ്യങ്ങളും എല്ലാം നമ്മുടെ ക്ഷേമത്തെ ഉറപ്പു വരുത്തുന്നവയാകയാല്‍ അവയോടെല്ലാം നാം കടപ്പെട്ടിരിക്കുന്നു.

ഈ അഞ്ചു കടങ്ങളെയും നിവര്‍ത്തിക്കുന്നതിനുള്ള വിശിഷ്ടമായ പദ്ധതികള്‍ പൂര്‍വ്വസൂരികളായ ആചാര്യന്മാര്‍ നമുക്ക് പകര്‍ന്നു തന്നിട്ടുണ്ട്. അവ പഞ്ചമഹായജ്ഞങ്ങള്‍ എന്നു പ്രസിദ്ധമാണ്. പിതൃയജ്ഞം, ദേവയജ്ഞം, ഋഷിയജ്ഞം, നൃയജ്ഞം, ഭൂതയജ്ഞം എന്നിവയാണ് മേല്പറഞ്ഞവയോരോന്നും പരിഹരിക്കുന്നതിന് യഥാക്രമം അനുഷ്ഠിക്കേണ്ട വിശിഷ്ട യജ്ഞങ്ങള്‍.

ജീവിച്ചിരിക്കുന്ന മാതാപിതാക്കളുടെയും പൂര്‍വ്വികരുടെയും ക്ഷേമം ഉറപ്പു വരുത്തുകയും ഇഹലോക വാസം വെടിഞ്ഞ പൂര്‍വ്വികര്‍ക്കായി മരണാനന്തര ക്രിയകള്‍, ശ്രാദ്ധ തര്‍പ്പണാദികള്‍ ഇവ അനുഷ്ഠിക്കുകയും ചെയ്യുന്നതെല്ലാം വിശിഷ്ടമായ പിതൃയജ്ഞത്തിന്റെ പരിധിയില്‍ വരും. മലയാളക്കരയിലെ മാനവരെ സംബന്ധിച്ചിടത്തോളം പിതൃയജ്ഞത്തിന്റെ ഏറ്റവും ശ്രേഷ്ഠവും സുന്ദരവുമായ നിര്‍വ്വഹണ പദ്ധതികളിലൊന്നാണ് കര്‍ക്കടക വാവുബലി. അമാവാസി അഥവാ കറുത്തവാവ് പിതൃപ്രീതികരമായ കര്‍മ്മങ്ങള്‍ക്ക് വിശേഷമാണ്. രാമായണകാവ്യത്തിലെ കഥാഗതിക്ക് ആദ്യമായി ഗതി മാറ്റം വരുത്തുന്നത് വിശ്വാമിത്രന്റെ ആഗമനമാണല്ലോ?

‘ഞാനമാവാസ്യ തോറും പിതൃദേവാദികളെ ധ്യാനിച്ചു ചെയ്തീടുന്ന ഹോമത്തെ…..’

മുടക്കുന്നവരില്‍ നിന്ന് ആചാര- അനുഷ്ഠാനങ്ങളെ രക്ഷിക്കാന്‍ രാമദേവനെ അയക്കേണമെന്നാണ് ഭരണാധികാരിയോടുള്ള വിശ്വാമിത്രന്റെ ആവശ്യം. രാമായണത്തിന്റെ സമാരംഭം തന്നെ അമാവാസിയിലെ പിതൃകര്‍മ്മങ്ങളുടെ പ്രാധാന്യം വിളംബരം ചെയ്തുകൊണ്ടാണ് എന്ന് സുവ്യക്തം.

എല്ലാ അമാവാസി വേളകളും പിതൃക്രിയകള്‍ക്ക് വിശേഷമെന്നിരിക്കെ കര്‍ക്കടക മാസത്തിന് സവിശേഷമായ പ്രാധാന്യം കൈവരുന്നതെങ്ങനെ എന്ന് നോക്കാം. മനുഷ്യരുടെ ഒരു വര്‍ഷം പിതൃക്കള്‍ക്ക് ഒരു ദിവസമാണ്. അതിനാല്‍ വര്‍ഷത്തില്‍ ഒരു തവണയെങ്കിലും പിതൃക്കള്‍ക്ക് ശ്രാദ്ധമൂട്ടുക എന്നാണ് ആചാരം. ശ്രദ്ധയോടെ നിര്‍വ്വഹിക്കുന്ന അഥവാ ശ്രദ്ധയോടെ നിര്‍വ്വഹിക്കേണ്ട കര്‍മ്മം ആകയാല്‍ ശ്രാദ്ധം എന്ന പേര് സിദ്ധിക്കുകയുണ്ടായി. തൃപ്തി വരുത്തുന്നതായ ക്രിയ തര്‍പ്പണം എന്ന് പ്രസിദ്ധി നേടി. പൂര്‍വ്വികനായ വ്യക്തിയെ ഉദ്ദേശിച്ച് എല്ലാ വര്‍ഷവും മരിച്ച തിഥിയിലോ നാളിലോ ശ്രാദ്ധം അനുഷ്ഠിക്കുക സാധാരണ പതിവാണ്. ഇത് ഏകോദ്ദിഷ്ട ശ്രാദ്ധം എന്ന് അറിയപ്പെടുന്നു. എന്നാല്‍ എല്ലാ പിതൃക്കളെയും ഉദ്ദേശിച്ച് അമാവാസികളില്‍ അനുഷ്ഠിക്കുന്ന ശ്രാദ്ധം പാര്‍വ്വണ ശ്രാദ്ധം എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. എല്ലാ പിതൃക്കളെയും ഉദ്ദേശിച്ചുള്ള കര്‍മ്മത്തിന് വര്‍ഷത്തില്‍ ഒരു അമാവാസി പ്രധാനമായി കണക്കാക്കേണ്ടി വരുമ്പോള്‍ അത് കര്‍ക്കടക മാസത്തിലെ അമാവാസിയാകുന്നു. കര്‍ക്കടകം മുതല്‍ ധനു വരെയുള്ള മലയാള മാസങ്ങള്‍ ദക്ഷിണായനം എന്നും മകരം മുതല്‍ മിഥുനം വരെയുള്ള മലയാളമാസങ്ങള്‍ ഉത്തരായനം എന്നും പ്രസിദ്ധമാണല്ലോ. ഉത്തരായന കാലം ദേവകള്‍ക്കും ദക്ഷിണായനം പിതൃക്കള്‍ക്കും പ്രാധാന്യമുള്ളതാണ്. ആയതിനാല്‍ പിതൃക്കള്‍ക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസി കര്‍ക്കടകമാസത്തിലെ കറുത്തവാവ് തന്നെ എന്നു കാണാം.

പിതൃക്കള്‍ക്ക് ഏറ്റവും പ്രീതികരമായ ദക്ഷിണായന സമാരംഭത്തിലെ ആദ്യത്തെ അമാവാസി തിഥിയിലനുഷ്ഠിക്കുന്ന പിതൃകര്‍മ്മങ്ങള്‍ സ്വീകരിച്ച് സന്തുഷ്ടരാകുന്ന പിതൃക്കള്‍ നല്‍കുന്ന അനുഗ്രഹത്താല്‍ വംശപരമ്പരയ്ക്ക് എല്ലാ അഭീഷ്ടങ്ങളും ആയുരാരോഗ്യ സമ്പത് സമൃദ്ധിയും സിദ്ധമാവുന്നു.

‘ഭൂതകാലത്തിന്‍ പ്രഭാവതന്തുക്കളാല്‍
ഭൂതിമത്തായൊരു ഭാവിയെ തീര്‍ക്ക നാം’
തലമുറകളുടെ മുന്നോട്ടുള്ള ആരോഗ്യകരമായ പ്രയാണത്തിനുള്ള നവചൈതന്യമാണ് പിതൃപ്രീതിയിലൂടെ കൈവരിക്കാനാവുന്നത് എന്ന് വ്യക്തം.

വാവുബലി നിര്‍വ്വഹിക്കുന്നതിന് ഉചിതമായ സ്ഥാനങ്ങളെക്കുറിച്ച് പ്രാചീനമായ ഒരു ചൊല്ല് മലയാളക്കരയിലുണ്ട്. ഇല്ലം, നെല്ലി, വല്ലം എന്നാണത്. ഇല്ലം എന്നതു കൊണ്ട് സ്വഭവനം എന്നും നെല്ലി എന്നതിനാല്‍ തിരു നെല്ലി എന്നും വല്ലം എന്നത് കൊണ്ട് തിരുവല്ലം എന്നും ആണ് അര്‍ത്ഥമാക്കുന്നത്. സ്വഭവനത്തിന് ഏറ്റവും പ്രാധാന്യവും വയനാട് ജില്ലയിലെ മഹാവിഷ്ണു ക്ഷേത്രമായ തിരുനെല്ലി, തിരുവനന്തപുരം ജില്ലയിലെ പരശുരാമ ക്ഷേത്രമായ തിരുവല്ലം എന്നീ പുണ്യ സ്ഥാനങ്ങള്‍ക്ക് സവിശേഷമായ പ്രാധാന്യവും ഈ ചൊല്ലിനാല്‍ പറയപ്പെട്ടിരിക്കുന്നു. കര്‍മ്മം അനുഷ്ഠിക്കുന്നയാള്‍ക്ക് ദേഹശുദ്ധി, മന:ശുദ്ധി, വാക്ശുദ്ധി ഇവ നിര്‍ബ്ബന്ധമാകയാല്‍ കര്‍ക്കടക വാവിന്റെ തലേന്ന് തന്നെ ഇതിനായി ഒരുങ്ങണം.

ഒരിക്കല്‍ എന്ന വ്രതാനുഷ്ഠാനത്തോടെയാണ് ശരീരമനസ്സുകളെ കര്‍മ്മനിര്‍വഹണത്തിന് സജ്ജമാക്കുന്നത്. ചടങ്ങുകളുടെ നിര്‍വ്വഹണം ആചാര്യന്റെ മാര്‍ഗ്ഗദര്‍ശനത്തിലാകുന്നതാണ് അഭികാമ്യം. കാലദേശ ജനവിഭാഗവ്യത്യാസങ്ങള്‍ക്കനുസരിച്ച് ആചരണങ്ങളില്‍ നേരിയ ഭേദഗതികള്‍ ഉണ്ടാവാമെങ്കിലും കര്‍ക്കടക വാവുബലി നിര്‍വ്വഹണത്തിന്റെ സാമാന്യമായ ഘടന കേരളത്തിലെമ്പാടും ഒരേ മാതൃകയിലെന്നു കാണാം.

‘ഗംഗേ ച യമുനേ ചൈവ
ഗോദാവരി സരസ്വതി
നര്‍മ്മദാ സിന്ധു കാവേരി
ജലേ /സ്മിന്‍ സന്നിധിം കുരു’

എന്നിപ്രകാരം ഭാരത ഭൂമിയുടെ വിഭിന്ന ദേശങ്ങളില്‍ പ്രവഹിക്കുന്ന സപ്ത പുണ്യനദികളെയും

‘അയോദ്ധ്യാ മഥുരാ മായാ
കാശീ കാഞ്ചീ അവന്തികാ
പുരി ദ്വാരാവതീ ചൈവ

സപ്‌തൈതാ മോക്ഷദായകാ’ എന്നിങ്ങനെ സപ്ത പുണ്യസ്ഥാനങ്ങളെയും കര്‍മ്മസ്ഥാനത്ത് സാന്നിധ്യപ്പെടുത്തുന്നു. ദേശകാല സങ്കല്പം ചെയ്ത് പീഠം ഒരുക്കി പിതൃക്കളെ മന്ത്ര പുരസ്സരം ആവാഹിച്ച് ആചാര്യന്റെ മാര്‍ഗ്ഗനിര്‍ദ്ദേശാനുസരണം ശ്രാദ്ധമൂട്ടി ഭക്തി ശ്രദ്ധാപുരസ്സരം നമസ്‌കരിച്ച് പിതൃക്കള്‍ക്ക് തൃപ്തി വരുത്തി സ്വസ്ഥാനത്തേക്ക് ഉദ്വസിച്ച് അനുഗൃഹീതരാവുന്നു. ഇപ്രകാരം പിതൃയജ്ഞത്തിന്റെ നിര്‍വ്വഹണത്തിനുള്ള അത്യധികം വിശിഷ്ടമായ വേളയാണ് മലയാള ജനതയെ സംബന്ധിച്ചിടത്തോളം കര്‍ക്കടക മാസത്തിലെ കറുത്തവാവ് എന്ന് കാണാം. പൂര്‍വ്വികരുടെ അനുഗ്രഹത്തോടെ പുരോഗതിയിലേക്ക് ചരിക്കാന്‍ നമുക്കേവര്‍ക്കും സാധിക്കുമാറാകട്ടെ.

 

Tags: കര്‍ക്കടക വാവുബലി
ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies