Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ശതാബ്ദി പിന്നിട്ട നാരായണ ഗുരുകുലം

ഭാഗ്യശീലന്‍ ചാലാട്ഭാഗ്യശീലന്‍ ചാലാട്
6 June 2025

1923 ജൂണ്‍ 8നാണ് ഡോ.നടരാജ ഗുരു നാരായണ ഗുരുകുലം ആരംഭിച്ചത്. നാരായണഗുരുകുലത്തിന്റെ ഉത്ഭവവും വളര്‍ച്ചയും നടരാജ ഗുരുവിന്റെ ജീവിതം തന്നെയായിരുന്നു. വര്‍ക്കല കുന്നിന്റെ ശിഖരാഗ്രത്തില്‍ യുഗപുരുഷനായ ശ്രീനാരായണ ഗുരുവിന്റെ മഹാസമാധി സ്ഥിതിചെയ്യുന്നു. ഗുരു ദീര്‍ഘവീക്ഷണത്തോടെ കണ്ടെത്തി തന്റെ സമാധി സ്ഥലത്തിനു ശിവഗിരി എന്നു നാമകരണം ചെയ്തു. വര്‍ക്കല കുന്നിനോടു ചേര്‍ന്നു കിടക്കുന്ന മറ്റൊരു കുന്നിന്റെ ശിഖരത്തിലാണ് നാരായണ ഗുരുകുലം; ഡോ.നടരാജഗുരുവിന്റെ സമാധിസ്ഥലം. ‘വിശ്വമഹാഗുരുവും മഹാനായ ശിഷ്യനും മുഖത്തോടുമുഖം നോക്കി മന്ദഹസിച്ചു കൊണ്ടിരിക്കുന്നു. ഒരു ഗുരുകുലം തുടങ്ങാനുള്ള പദ്ധതിയുമായി നാരായണ ഗുരുവിനെ സമീപിച്ച ശിഷ്യനെ ഗുരു അനുഗ്രഹിച്ച് ആശീര്‍വദിക്കുകയും മൂന്നു നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

Google NewsAdd Kesari Weekly as a preferred source on Google

1. വിവാഹം തടയരുത്, 2.ഗുരുവും ശിഷ്യന്മാരും അന്യോന്യം സഹകരിച്ച് ഒരു കുടുംബത്തിലെ അച്ഛനും മക്കളുമെന്നപോലെ പാരസ്പര്യത്തോടുകൂടി ജീവിക്കുന്നതായിരിക്കണം. 3. ലോകം മുഴുവന്‍ ഗുരുകുലമായിത്തീരണം. ഇന്നു 12 വിദേശരാജ്യങ്ങളില്‍ ഗുരുകുലം പ്രവര്‍ത്തിച്ചു വരുന്നു; ഇന്ത്യയില്‍ 20 ലേറെ ഗുരുകുലങ്ങളുണ്ട്. ആസ്ഥാനം നാരായണഗുരുകുലം, വര്‍ക്കല.

നടരാജഗുരു അദ്ധ്യാപക പരിശീലനം നേടിയതിനുശേഷം ഒരു മാതൃകാ വിദ്യാലയം നടത്തുവാന്‍ തീരുമാനമെടുത്തിരുന്നു. ശ്രീനാരായണഗുരുവും അക്കാലത്തു ശിവഗിരിയില്‍ ഒരു വിദ്യാലയം ആരംഭിക്കുന്ന പരിശ്രമത്തിലായിരുന്നു. ഒരു ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായമാണ് മനസ്സിലുണ്ടായിരുന്നത്. ആദ്ധ്യാത്മികമായ ഗുരുശിഷ്യ പാരസ്പര്യത്തില്‍ അധിഷ്ഠിതമായ ഒരു മാതൃകാ വിദ്യാഭ്യാസ സ്ഥാപനം അന്നു മുതല്‍ നടരാജഗുരുവിന്റെ ഒരു സ്വപ്‌നമായി ഉള്ളില്‍ ഉറങ്ങിക്കിടന്നു. കാലം പിന്നെയും കഴിഞ്ഞു. എം.എയും എല്‍ടിയും ഡിഗ്രികള്‍ ഒന്നിച്ചു ജയിച്ച വിവരം അറിഞ്ഞുകൊണ്ട് വീട്ടില്‍ ചെന്നുകയറുന്നത് ചാരുകസേരയില്‍ കിടക്കുന്ന നാരായണ ഗുരുവിന്റെയും വിനയാന്വിതനായി മാറി നില്‍ക്കുന്ന അച്ഛന്റെയും (ഡോ.പല്പു) നടുവിലേക്കാണ്. വിജയവിവരം അറിഞ്ഞ ഗുരു ഡോക്ടറെ ഒരു പഴയ വാഗ്ദാനം ഓര്‍മ്മിപ്പിച്ചു. വര്‍ഷങ്ങള്‍ക്കു മുമ്പെ ഒരു മകനെ ഗുരുവിന്റെ പ്രസ്ഥാനത്തിനുവേണ്ടി സമര്‍പ്പിക്കാമെന്നായിരുന്നു ആ വാഗ്ദാനം. അതുനിറവേറ്റാനുള്ള സമയമായി എന്നു ഗുരു കണ്ടു. അങ്ങിനെ നടരാജഗുരുവിന്റെ ഭാവി അവിടെ വെച്ചു തീരുമാനിക്കപ്പെട്ടു. നടരാജഗുരു നാരായണഗുരുവിന്റെ ആശ്രമത്തിലെ ഒരു അന്തേവാസിയായി സ്വീകരിക്കപ്പെട്ടുവെങ്കിലും ആശ്രമത്തിലെ മറ്റുള്ള അന്തേവാസികള്‍ക്കു അതത്രെ സ്വീകാര്യമായിരുന്നില്ല. നടരാജഗുരു പതുക്കെ അവിടെ നിന്നും ഒഴിവായി നീലഗിരിമലയുടെ മുകള്‍തട്ടില്‍ തന്റെ സങ്കല്പത്തിലുള്ള സ്ഥാപനത്തിന്റെ രൂപരേഖ തയ്യാറാക്കി ”നാരായണഗുരുകുലം” എന്നതിനു പേരിട്ടു.

ADVERTISEMENT

രൂപരേഖ തയ്യാറാക്കിയപ്പോള്‍ മുഖ്യമായ സാമ്പത്തിക വശം വിട്ടുപോയിരുന്നു. കുന്നൂരില്‍ ആരംഭിച്ച സ്‌കൂള്‍ മൂന്നു വര്‍ഷത്തിലധികം മുമ്പോട്ടു കൊണ്ടുപോകാനായില്ല. അതിനിടയില്‍ ഊട്ടിയിലെ ഫേണ്‍ഹില്ലില്‍ ഗുരുകുലത്തിനു സ്വന്തമായി നാലേക്കര്‍ സ്ഥലം സര്‍ക്കാരില്‍ നിന്നും പതിച്ചുകിട്ടി. അവിടെ ഗുരുകുലത്തിനു തറക്കല്ലിട്ടത് തിരുവിതാംകൂര്‍ മഹാരാജാവ് ബാലരാമവര്‍മ്മ തീരുമനസ്സാണ്.

തുടര്‍ന്ന് ഉപരിപഠനത്തിനായി നടരാജനെ നാരായണഗുരു വിദേശത്തയക്കുകയുണ്ടായി. വിദ്യാഭ്യാസ മനഃശാസ്ത്രത്തില്‍ ഡി-ലിറ്റ് ബിരുദം നേടി തിരികെയെത്തുമ്പോള്‍ നാരായണ ഗുരു സമാധിയടഞ്ഞിരുന്നു.

ശില്‍പി ടി.കെ. ഹരിഹരന്‍ മൂത്തകുന്നം ഗുരു നിത്യചൈതന്യയതിയുടെ നിര്‍ദ്ദേശപ്രകാരം നിര്‍മ്മിച്ച ഗുരുദേവ പ്രതിമ. 8.5 അടിയാണ് ഇതിന്റെ ഉയരം. വര്‍ക്കല നാരായണഗുരുകുലത്തിലും ഫേണ്‍ഹില്ലിലുമാണ് ഇത് സ്ഥാപിച്ചത്.

ശിവഗിരിയില്‍ താന്‍ അസ്വീകാര്യനാണെന്നു മനസ്സിലാക്കിയ നടരാജഗുരു തനിക്കു സ്വന്തമായുള്ള ഫേണ്‍ഹില്ലിലെ സ്ഥലത്തേക്കു പോയി. തുടര്‍ന്നു 1933 മുതല്‍ 1949 വരെയുള്ള കാലഘട്ടം തപോനിരതനായിരുന്നു. ഇടക്ക് 1938 കാലഘട്ടത്തില്‍ കുറച്ചുകാലം വര്‍ക്കല നെടുങ്ങണ്ട ഹൈസ്‌കൂളില്‍ ഹെഡ്മാസ്റ്ററായി ജോലി ചെയ്തു. അക്കാലത്താണ് വര്‍ക്കല ഗുരുകുലം ഇന്നു സ്ഥിതിചെയ്യുന്ന ഭൂമി വാങ്ങിയത്. അവിടെ ഒരു കെട്ടിടം പണിതു താമസവുമായി. 1949ല്‍ സ്‌ക്കോട്ടുലാന്റുകാരന്‍ ജോണ്‍സ്പിയേര്‍സ് ശിഷ്യനായി വന്നു. ആ വര്‍ഷം ന്യൂയോര്‍ക്കില്‍ നടക്കുന്ന സര്‍വമത സമ്മേളനത്തില്‍ പങ്കെടുത്തു. അക്കാലത്ത് പല വിദേശ യൂനിവേഴ്‌സിറ്റികളിലും പ്രഭാഷണം നടത്തുകയുണ്ടായി.

ഇന്ത്യയിലേക്കുള്ള മടക്കയാത്രയില്‍ റെയില്‍വെ സ്റ്റേഷനിലെത്തിയ ഗുരുവിനു ശിവഗിരിമഠത്തിലെ സന്യാസിമാരും നാട്ടുകാരും ചേര്‍ന്നു വന്‍ സ്വീകരണം നല്‍കി. അവിടെ ചേര്‍ന്ന യോഗത്തില്‍ നാരായണ ഗുരുവിന്റെ അനന്തരഗാമിയും ഗുരുവുമായി നടരാജഗുരുവിനെ അംഗീകരിക്കുന്ന ഒരു പ്രമേയം പാസ്സാക്കി അംഗീകരിച്ചു. ശിവഗിരി മഠം സെക്രട്ടറിയായിരുന്ന മംഗളാനന്ദസ്വാമി ആസ്ഥാനം ഉപേക്ഷിച്ച് നടരാജഗുരുവിന്റെ ശിഷ്യനായി. താമസിയാതെ നിത്യചൈതന്യയതിയും ശിഷ്യത്വം സ്വീകരിച്ചു.

ഗുരു നിത്യചൈതന്യയതി

മംഗളാനന്ദസ്വാമിയുടെ പത്രാധിപത്യത്തില്‍ വര്‍ക്കലയില്‍ നിന്നും ‘ഗുരുകുലം’ മാസിക ആരംഭിച്ചു. ബാംഗ്ലൂരില്‍ പ്രവര്‍ത്തിച്ചിരുന്ന ഗുരുകുലത്തില്‍ നിന്നും ജോണ്‍സ്പിയേര്‍സിന്റെ പത്രാധിപത്യത്തില്‍ വാല്യൂസ് എന്ന ഇംഗ്ലീഷ് മാസികയും പ്രസിദ്ധീകരിക്കുവാന്‍ തുടങ്ങി.
1956ല്‍ ഗുരുവും ജോണ്‍സ്പിയേര്‍സും മംഗളാനന്ദ സ്വാമിയും സിംഗപ്പൂരിലേക്കു പോയി. അവിടെ ഒരു ഗുരുകുലം സ്ഥാപിച്ചു. പ്രഭാഷണകലയില്‍ അതികായകനായിരുന്ന മംഗളാനന്ദസ്വാമി 1967ല്‍ പത്തനാപുരത്തിനടുത്തുള്ള പിറവത്തൂരില്‍ പ്രസംഗിച്ചു നില്‍ക്കവെ കുഴഞ്ഞു വീണു സമാധിയായി. പിന്നീട് സ്വാമി ജോണ്‍സ്പിയേര്‍സ് നാരായണ ഗുരുകുലംവിട്ടു നാട്ടിലേക്കു പോയി. ഇതിനിടയില്‍ നടരാജഗുരു നാരായണഗരുകുലത്തിന്റെ ഭരണഘടന എഴുതി തയ്യാറാക്കി. അതനുസരിച്ച് ഗുരു തന്റെ മൂന്നു അനന്തരഗാമികളെ നാമനിര്‍ദ്ദേശം ചെയ്ത് വില്പത്രം എഴുതിവെച്ചു. ജോണ്‍സ്പീയേര്‍സ്, മംഗളാനന്ദസ്വാമി, നിത്യചൈതന്യയതി എന്നിവരെയാണ് ഗുരു യഥാക്രമം നാമനിര്‍ദ്ദേശം ചെയ്തത്. എന്നാല്‍ ആദ്യത്തെ രണ്ടുപേരും ഇല്ലാതായപ്പോള്‍ പരമ്പരയില്‍ ഒരാള്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂ. ഈ വിഷമഘട്ടത്തിലാണ് മുനി നാരായണപ്രസാദിനെ നിത്യചൈതന്യയതിയുടെ അനന്തരഗാമിയായി 1972ല്‍ ഗുരുനാമ നിര്‍ദ്ദേശം ചെയ്തത്.

1951ല്‍ ഗുരുകുല കണ്‍വെന്‍ഷന്‍ ആരംഭിച്ചിരുന്നു. അത് ഇന്നും തുടരുന്നു. 1952ല്‍ ‘ദി വേള്‍ഡ് ഓഫ് ദി ഗുരു’ പ്രസിദ്ധീകരിച്ചു. അതാണ് ആദ്യം ഗുരുകുലം പ്രസിദ്ധീകരിച്ച പുസ്തകം. രണ്ടാമത്തെ പുസ്തകം 1962ല്‍ പ്രസിദ്ധീകരിച്ച നടരാജഗുരുവിന്റെ ‘ദ ഭഗവത്ഗീത’ എന്ന വ്യാഖ്യാനമാണ്. ഇടക്കു നിന്നുപോയ ഗുരുകുലം മാസിക 1968ല്‍ പുനഃപ്രസിദ്ധീകരണം ആരംഭിച്ചു. 1974ല്‍ ഗുരുകുലത്തിന് സ്വന്തമായി ഒരു പ്രിന്റിംഗ് പ്രസ്സ് ലഭിച്ചു. 1973ല്‍ ഡോ. നടരാജഗുരു മഹാസമാധി പ്രാപിച്ചു. 1968 മുതല്‍ നിത്യചൈതന്യയതി വിദേശ രാജ്യങ്ങളില്‍ സഞ്ചരിച്ച് പല യൂനിവേഴ്‌സിറ്റികളിലും വിസിറ്റിംഗ് പ്രൊഫസറായി പ്രവര്‍ത്തിച്ചിരുന്നു.

അതിനിടയില്‍ അമേരിക്കയിലെ പോര്‍ലണ്ടിലും വാഷിംഗ്ടണ്‍ സ്റ്റേറ്റിലെ ബെയിന്‍ ബ്രിഡ്ജ് ഐലന്റിലും ഫിജിയിലും ഗുരുകുലങ്ങള്‍ സ്ഥാപിച്ചു. 1985ല്‍ അദ്ദേഹം യാത്രകള്‍ ചുരുക്കി; ഫേണ്‍ഹില്ലില്‍ ഗുരുകുലത്തില്‍ താമസിച്ചുകൊണ്ട് സാഹിത്യ-ആദ്ധ്യാത്മിക തപസ്യയില്‍ മുഴുകി. 1999ല്‍ ഗുരുനിത്യചൈതന്യയതി സമാധിയായി. അടുത്ത അനന്തരഗാമികളായി പിന്നീട് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടത് സ്വാമി ത്യാഗീശ്വരന്‍ സ്വാമി തന്മയ; സ്വാമി മന്ത്ര ചൈതന്യ എന്നിവരാണ്.

ശ്രീനാരായണ ഗുരുവിന്റെ നാമധേയത്തില്‍ എത്ര സ്ഥാപനങ്ങള്‍ ലോകത്തുണ്ടെന്നു നമുക്കു കൃത്യമായി അറിഞ്ഞുകൂട. കഠോപനിഷത്തിലെ ഗുരുയമനും ശിഷ്യന്‍ നചികേതസ്സും തമ്മിലുള്ള ഗുരുശിഷ്യബന്ധം പോലെയാണ് നടരാജഗുരുവും ശ്രീനാരായണഗുരുവും. നടരാജഗുരുവിനാല്‍ സ്ഥാപിതമായ നാരായണഗുരുകുലം ഇന്നു നയിക്കുന്നത് ഗുരുമുനി നാരായണ പ്രസാദാണ്. രണ്ട് ലോക സമാധാന സമ്മേളനങ്ങള്‍, ഒന്ന് ശാസ്താംകോട്ടയിലും മറ്റൊന്നു എഴിമലയിലും നടരാജഗുരുവിന്റെ നേതൃത്വത്തില്‍ നടക്കുകയുണ്ടായി. നാരായണഗുരുവിന്റെ ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ ലോകജനതയ്ക്കു സമാധാനമായി ജീവിക്കാന്‍ രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു സ്വപ്‌നം നടരാജഗുരുവിനുണ്ടായിരുന്നു.

മുനി നാരായണപ്രസാദ്‌

ഏഴിമലയിലെ സമ്മേളനം ചരിത്രപ്രസിദ്ധമാണ്. വൈദ്യുതിയും വാഹനവുമൊന്നും ഇല്ലാതിരുന്ന സ്ഥലത്ത് അതൊക്കെ പരിഹരിച്ച് സമ്മേളനം നടത്തിയ ഗുരുകുല ഭൂമി പിന്നീട്ടു നേവല്‍ അക്കാദമിക്കുവേണ്ടി ഏറ്റെടുക്കുകയുണ്ടായി. ഗുരു മുനി നാരായണ പ്രസാദ് ഇംഗ്ലീഷിലും മലയാളത്തിലുമായി നൂറിലധികം പുസ്തകങ്ങളെഴുതിയിട്ടുണ്ട് ഇവയില്‍ ചിലത് സര്‍വ്വകലാശാലകളില്‍ പാഠപുസ്തകങ്ങളാണ്.

Tags: ശ്രീനാരായണ ഗുരുനാരായണ ഗുരുകുലംനടരാജ ഗുരു
ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies