Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

സാവര്‍ക്കറുടെ വിപ്ലവ ആശയങ്ങള്‍

രാഹുൽ ബാലചന്ദ്രൻരാഹുൽ ബാലചന്ദ്രൻ
6 June 2025

ഭാരതത്തിന്റെ സ്വാതന്ത്ര്യസമര സേനാനികള്‍ പൊതുവെ മൂന്നു വിഭാഗത്തില്‍പ്പെട്ടവരായിരുന്നു. കോണ്‍ഗ്രസ്സിലെ മിതവാദികളായിരുന്നു ആദ്യവിഭാഗം. നിയമാനുസൃതമായ സമര മാര്‍ഗ്ഗങ്ങളിലായിരുന്നു അവരുടെ വിശ്വാസം. ‘പ്രാര്‍ത്ഥനയും, അപേക്ഷയും’, (Prayer & Petition) സമാധാനപരമായ പ്രതിഷേധങ്ങളുമായിരുന്നു അവരുടെ രീതി. ബ്രിട്ടീഷ് രാജ്ഞിയുടെ കീഴില്‍ സ്വയം ഭരണം (Dominion Position under the queen) എന്നതായിരുന്നു അവരുടെ ആവശ്യം. 1930 വരെ പൂര്‍ണ്ണസ്വാതന്ത്ര്യം അവരുടെ ആവശ്യമേ ആയിരുന്നില്ല. ദാദാഭായ് നവറോജി ആയിരുന്നു ആദ്യകാല മിതവാദി നേതാവ്. കോണ്‍ഗ്രസ്സിനുള്ളില്‍ തന്നെയുള്ള, തീവ്ര സ്വഭാവമുള്ളവരായിരുന്നു രണ്ടാമത്തെ കൂട്ടര്‍. അവര്‍ സായുധകലാപത്തിന്റെ വക്താക്കളായിരുന്നില്ല, എന്നാല്‍ ക്രിയാത്മകമായ ചെറു ത്തുനില്‍പ്പിനും, ബഹിഷ്‌ക്കരണങ്ങള്‍ക്കും വേണ്ടി അവര്‍ വാദിച്ചു. തിലകനും, ലജ്പത്‌റായിയും, ബിപിന്‍ ചന്ദ്രപാലുമൊക്കെ ഇക്കൂട്ടത്തില്‍ പെട്ടവരായിരുന്നു. വിപ്ലവകാരികളായിരുന്നു മൂന്നാമത്തെ കൂട്ടര്‍. സായുധ വിപ്ലവത്തിലായിരുന്നു അവരുടെ വിശ്വാസം. ശത്രുക്കളെ ശാരീരികമായി ഉന്മൂലനം ചെയ്യുക (Physical removal of enemies) എന്നതായിരുന്നു അവരുടെ രീതി. വിപ്ലവകാരികള്‍ കോണ്‍ഗ്രസ്സുകാരായിരുന്നില്ല. പൂര്‍ണ സ്വാതന്ത്ര്യമായിരുന്നു അവരുടെ ലക്ഷ്യം. സാവര്‍ക്കറും, അരവിന്ദനും, ചന്ദ്രശേഖര്‍ ആസാദും, ഭഗത് സിംഗും ഒക്കെ വിപ്ലവകാരികളായിരുന്നു.

Google NewsAdd Kesari Weekly as a preferred source on Google

വിപ്ലവകാരികളുടെ രാജകുമാരനായിരുന്നു, സാവര്‍ക്കര്‍. വ്യക്തികളുടെ ഭൗതികവും, ആത്മീയവുമായ ഉത്തരവാദിത്തങ്ങളെ സമന്വയിപ്പിച്ച്, സമ്പൂര്‍ണ സ്വാതന്ത്ര്യം കൈവരിക്കുന്നതിനുള്ള കാഴ്ചപ്പാടായിരുന്നു സാവര്‍ക്കറുടെ സ്വാതന്ത്ര്യ ദര്‍ശനം. വിശാലമായ മാനുഷിക സ്വീകാര്യത ഉയര്‍ത്തിപ്പിടിക്കുന്ന ഒരപൂര്‍വ്വ സമീപനമായിരുന്നു സാവര്‍ക്കര്‍ സ്വീകരിച്ചത്. ഒന്നാം ലോക മഹായുദ്ധത്തിന് മുന്‍പ്, പടിഞ്ഞാറന്‍ യൂറോപ്പിലെ പല രാജ്യങ്ങളും, കൊളോണിയല്‍ വിരുദ്ധപ്രവര്‍ത്തനങ്ങളുടെ കേന്ദ്രങ്ങളായിരുന്നു. അതിന്റെ പ്രധാന കാരണം, അവിടങ്ങളിലെ നിയമങ്ങള്‍, ബ്രിട്ടീഷ് കോളനികളില്‍ ഉള്ളതിനേക്കാള്‍ ഉദാരമായിരുന്നു. മാത്രവുമല്ല, ബ്രിട്ടീഷ് വിരുദ്ധ പ്രവര്‍ത്തനങ്ങളോട്, അനുകൂല സമീപനമായിരുന്നു, ഈ രാജ്യങ്ങളില്‍ നിലനിന്നിരുന്നത്. അതുകൊണ്ടുതന്നെ, കോളനി വിരുദ്ധരുടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍, വലിയ ഭീഷണികളില്ലാതെ, അവിടങ്ങളില്‍ നിന്ന് നടത്തുവാന്‍ സാധിച്ചു. ബ്രിട്ടീഷ് വിരുദ്ധ പ്രസിദ്ധീകരണങ്ങള്‍ ഫ്രാന്‍സില്‍ നിന്നും സ്വിറ്റ്‌സര്‍ലണ്ടില്‍ നിന്നും പ്രസിദ്ധീകരിക്കുവാന്‍ വളരെ എളുപ്പമായിരുന്നു. കൂടാതെ, ഈ രാജ്യങ്ങളില്‍ നിന്നും ആയുധങ്ങള്‍ വാങ്ങുന്നതും, അവ ഭാരതത്തിലേക്കു കടത്തുന്നതും എളുപ്പമായിരുന്നു. യൂറോപ്പിലെ ഈ സാഹചര്യം പ്രയോജനപ്പെടുത്തി, ഭാരതത്തിന്റെ സ്വാതന്ത്ര്യം എന്ന ആശയം, ലോകത്തിന്റെ മുന്‍പില്‍ ആദ്യമായി അവതരിപ്പിച്ചത് സാവര്‍ക്കറാണ്. യൂറോപ്പിലും (ഇംഗ്ലണ്ടിനു പുറത്ത്) അമേരിക്കയിലുമുള്ള മാധ്യമങ്ങള്‍, അദ്ദേഹത്തോട് തുറന്ന സമീപനമാണ് സ്വീകരിച്ചത്. വിവിധ പത്രങ്ങള്‍ സാവര്‍ക്കറുടെ നിരവധി ലേഖനങ്ങള്‍, ഫ്രഞ്ച്, ജര്‍മ്മന്‍, പോര്‍ച്ചുഗീസ്, ഇറ്റാലിയന്‍, റഷ്യന്‍ ഭാഷകളിലേക്കു വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിച്ചു.

1910 ഓടെ സാവര്‍ക്കറുടെ യൂറോപ്പിലെ പ്രവര്‍ത്തനങ്ങള്‍, ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പലവട്ടം ചര്‍ച്ചക്കു വിധേയമായിട്ടുണ്ട്. സാവര്‍ക്കര്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്ന ലണ്ടനിലെ ‘ഇന്ത്യാ ഹൗസ്’ (India House) എന്ന ഹോസ്റ്റലിനെ, ലണ്ടനിലെ പത്രങ്ങള്‍ വിളിച്ചിരുന്നത് ‘നിഗൂഢതകളുടെ വീട്’ (The house of mistery) എന്നായിരുന്നു. ഈ കാലഘട്ടത്തിലാണ്, റഷ്യന്‍ വിപ്ലവകാരി ലെനിന്‍ ഇന്ത്യാഹൗസിലെത്തി സാവര്‍ക്കറുമായി സംസാരിക്കുന്നത്. ഈ കൂടിക്കാഴ്ചയെക്കുറിച്ച്, സാവര്‍ക്കറുടെ ജീവചരിത്രകാരന്‍ ഡോ. വിക്രം സമ്പത്ത് പറയുന്നതിതാണ് (Savarkar: Echos from a forgotten Past Page 136):

ADVERTISEMENT

‘ശ്യാംജിയുടേയും, വിനായകിന്റെയും (സാവര്‍ക്കര്‍) കടുത്ത അനുഭാവിയും, കമ്മ്യൂണിസ്റ്റുമായ ഗൈ.എ.ആല്‍ഡ്രഡ് (Guy.A. Aldred),, 1909 മാര്‍ച്ച് മധ്യത്തില്‍, ഒരു പ്രധാന റഷ്യന്‍ വിപ്ലവകാരിയെ വിനായകുമായി അഭിമുഖത്തിന് ഇന്ത്യാ ഹൗസിലേക്കു കൊണ്ടുവന്നു. മദന്‍ലാല്‍ ധിംഗ്രയും ഈ കൂടിക്കാഴ്ചയുടെ ഭാഗമായിരുന്നു. ആ വിപ്ലവകാരി മറ്റാരുമായിരുന്നില്ല, അത് വ്‌ളാഡിമിര്‍ ഇലിച്ച് ലെനിന്‍ (Vladimir llich Lenin) ആയിരുന്നു.’ ആ കൂടിക്കാഴ്ചയില്‍ സാവര്‍ക്കര്‍ക്കൊപ്പമുണ്ടായിരുന്ന ധിംഗ്രയെ ((Madan Lal Dhingra) പിന്നീട് ബ്രിട്ടീഷ് ഗവണ്‍മെന്റ് തൂക്കിലേറ്റി.

വിപ്ലവ സംഘടനകള്‍ എപ്രകാരമാണ് സമൂഹത്തില്‍ പ്രവര്‍ത്തിക്കേണ്ടതെന്നതിന് ആദ്യമായി ഒരു മാര്‍ഗരേഖ എഴുതിയുണ്ടാക്കിയത് സാവര്‍ക്കറാണ്. അദ്ദേഹത്തിന്റെ ആദ്യകാല വിപ്ലവ ആശയങ്ങള്‍ പലതും, ഇറ്റാലിയന്‍ വിപ്ലവകാരി മസ്സീനിയുടെ ചിന്തകളോടു ചേര്‍ന്നുനില്‍ക്കുന്നതായിരുന്നു.

ഏഷ്യയിലും, യൂറോപ്പിലും, അമേരിക്കയിലുമുള്ള ബ്രിട്ടന്റെ ശത്രുക്കളോട് ചേര്‍ന്ന് ബ്രിട്ടനെ എതിര്‍ക്കുക എന്ന ആശയം തന്നെ സാവര്‍ക്കറുടേതാണ്. ഈ ആശയമാണ്, രണ്ടാം ലോക മഹായുദ്ധ കാലത്ത്, നേതാജി ഐ.എന്‍.എ യിലൂടെ (I.N.A) പ്രാവര്‍ത്തികമാക്കിയത്. റഷ്യ, ചൈന, അയര്‍ലന്‍ഡ്, ഈജിപ്റ്റ് തുടങ്ങിയ രാജ്യങ്ങളിലെ വിപ്ലവ സംഘടനകളുമായി, സാവര്‍ക്കര്‍ നിരന്തരം സമ്പര്‍ക്കത്തിലായിരുന്നു. ഈജിപ്ഷ്യന്‍ വിപ്ലവകാരികളുടെ പിന്‍തുണയോടെ, ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരേസമയം സായുധ വിപ്ലവം സംഘടിപ്പിക്കുവാനുള്ള ഒരു മാര്‍ഗരേഖ (Plan), സാവര്‍ക്കറും, തുര്‍ക്കിയിലെ വിപ്ലവകാരി മുസ്തഫ കമാല്‍പാഷയുമായി ചേര്‍ന്ന് തയ്യാറാക്കിയിരുന്നു. ആധുനിക തുര്‍ക്കിയുടെ പിതാവും, ആദ്യ പ്രസിഡന്റുമാണ് മുസ്തഫ കമാല്‍.

ഒരു വിപ്ലവകാരിക്ക്, യുദ്ധാനുഭവങ്ങള്‍ (war experience) വളരെ പ്രധാനപ്പെട്ടതാണ്. ‘അഭിനവ് ഭാരതിന് (സാവര്‍ക്കറുടെ വിപ്ലവസംഘടന) യുദ്ധ പരിചയമുണ്ടായിരിക്കണമെന്ന് സാവര്‍ക്കര്‍ ആഗ്രഹിച്ചു. അതിന്റെ ഫലമായാണ്, സ്പാനിഷ്-മൊറോക്കൊ യുദ്ധത്തില്‍ (Spain-morocco war) ഗറില്ല പോരാളികളായി, എം.പി.റ്റി ആചാര്യയെയും(M.P.T. Acharya), , സുഖ്‌സാഗര്‍ ദത്തിനെയും (Sukh Sagar Dutt) സാവര്‍ക്കര്‍ നിയോഗിക്കുന്നത്. അവര്‍ക്കു വേണ്ട ആയുധങ്ങള്‍ക്കും, യൂണിഫോമിനും (Uniform) പരിശീലനത്തിനും വേണ്ടി ധാരാളം പണവും, പരിശ്രമവും ചിലവഴിച്ചു. എങ്കിലും പ്രതീക്ഷിച്ച യുദ്ധാനുഭവങ്ങള്‍ ഒന്നും ലഭിക്കാതെ, ഏഴുമാസങ്ങള്‍ക്കു ശേഷം രണ്ടുപേരും തിരികെ എത്തി.

ബോംബ് നിര്‍മാണത്തിനുവേണ്ടി ഇന്ത്യാഹൗസില്‍ ഒരു ബോംബ് ലബോറട്ടറി (Bomb Laboratory)ആരംഭിച്ചതും സാവര്‍ക്കറാണ്. ഭാരതത്തിലായിരുന്നപ്പോള്‍, ബോംബെക്കടുത്ത് ‘-വസായ്’ എന്ന സ്ഥലത്ത് ഒരു ബോംബ് നിര്‍മ്മാണ ശാലയും, ഒരു രഹസ്യ പരിശീലന കേന്ദ്രവും, സാവര്‍ക്കര്‍ തുടങ്ങിയിരുന്നു. ഭാരതത്തിലെ വിപ്ലവകാരികള്‍ക്കുവേണ്ടി, ആദ്യമായി ഒരു ബോംബ് മാനുവല്‍ തയ്യാറാക്കിയതും സാവര്‍ക്കറുടെ നേതൃത്വത്തിലാണ്. പാരീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന റഷ്യന്‍ വിപ്ലവകാരികളില്‍ നിന്നുമാണ് ബോംബ് മാനുവലിന്റെ ഒരു കോപ്പി, സാവര്‍ക്കറും സംഘവും സംഘടിപ്പിച്ചത്. അതിനുവേണ്ടി, മൂന്നു വിപ്ലവകാരികളെ സാവര്‍ക്കര്‍ പാരീസിലേക്കയച്ചു. ബംഗാളിലെ അനുശീലന്‍ സമിതിയില്‍ നിന്നും ലണ്ടനില്‍ എത്തിയ ഹേമചന്ദ്ര ദാസ്, അഭിനവ് ഭാരതത്തിലെ സേനാപതി ബാപട്, മിര്‍സ അബ്ബാസ് എന്നിവരായിരുന്നു, ആ മൂന്നു വിപ്ലവകാരികള്‍. ഇതിനെക്കുറിച്ച് സേനാപതി ബാപട് പില്‍ക്കാലത്ത് ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. നിക്കോളാസ് സാന്‍ഫ്രാന്‍സ്‌ക്കി (Nicholas Sanfranskie) എന്ന റഷ്യന്‍ വിപ്ലവകാരിയാണ്, അവര്‍ക്ക് ബോംബു മാനുവല്‍ കൈമാറിയത്. ബോംബു നിര്‍മ്മിക്കുന്നതിനുള്ള ചേരുവകള്‍, നിര്‍മ്മാണ പ്രക്രിയ, ഉപയോഗം എന്നിവയെക്കുറിച്ചുള്ള വിശദമായ നിര്‍ദ്ദേശങ്ങള്‍ മാനുവലില്‍ ഉണ്ടായിരുന്നു. എന്നിരുന്നാലും, മാനുവല്‍ റഷ്യന്‍ ഭാഷയില്‍ ആയിരുന്നതിനാല്‍ വായിക്കുവാന്‍ സാധിച്ചിരുന്നില്ല. ഹേമചന്ദ്രദാസ് ഒരു മികച്ച ഫോട്ടോഗ്രാഫര്‍ കൂടിയായിരുന്നു. അദ്ദേഹം മാനുവലിന്റെ അന്‍പതോളം പേജുകളുടെ ഫോട്ടോകള്‍ എടുത്തിട്ട്, ഒറിജിനല്‍ കോപ്പി നിക്കോളാസിന് തിരികെ നല്‍കി. പിന്നീടവര്‍, ജര്‍മ്മനിയിലെത്തി, രണ്ടു റഷ്യന്‍ സ്ത്രീകളുടെ സഹായത്തോടെ അത് ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്‌തെടുത്തു.

1908 മാര്‍ച്ചില്‍, സേനാപതി ബാപട് ബോംബ് മാനുവലിന്റെ ഒരു കോപ്പിയുമായി ബോംബെയില്‍ എത്തി. അതിന്റെ നൂറുകണക്കിനു പ്രതികള്‍ മഹാരാഷ്ട്രയിലുടനീളം, അഭിനവ് ഭാരത്, വിപ്ലവകാരികള്‍ക്കിടയില്‍ വിതരണം ചെയ്തു. മാനുവലുമായി കല്‍ക്കത്തയിലേക്കുമടങ്ങിയ ഹേമചന്ദ്ര ദാസ്, അരബിന്ദോ ഘോഷിനോടൊപ്പം ചേര്‍ന്ന്, ബംഗാളിലുടനീളം ബോംബു നിര്‍മ്മിച്ചു തുടങ്ങി. അരബിന്ദോയും, അദ്ദേഹത്തിന്റെ സഹോദരന്‍ ബരീന്ദ്രഘോഷും ആസൂത്രണം ചെയ്ത അലിപ്പൂര്‍ ബോംബ് കേസില്‍ ഉപയോഗിച്ചത്, ഇപ്രകാരം നിര്‍മ്മിച്ച ബോംബുകളില്‍ ഒന്നായിരുന്നു. നമ്മുടെ സ്വാതന്ത്ര്യ സമരത്തില്‍, ദേശീയ ബോധം ഉണര്‍ത്തുന്നതില്‍ അലിപ്പൂര്‍ ബോംബ് കേസിന് നിര്‍ണ്ണായക പങ്കാണുള്ളത്.

ഈ കാലഘട്ടത്തില്‍, സാവര്‍ക്കര്‍ എഴുതിയ ധാരാളം ലേഖനങ്ങളും, ലഘുലേഖകളും രഹസ്യമായി ഭാരതത്തില്‍ എത്തിച്ച് മഹാരാഷ്ട്രയിലുടനീളം വിതരണം ചെയ്തിരുന്നു. 1909, മാര്‍ച്ചില്‍, ഇരുപത് ഓട്ടോമാറ്റിക്ക് ബ്രൗണിങ് പിസ്റ്റളുകളും (Automatic Browning Pistol),, ആയിരക്കണക്കിനു വെടിയുണ്ടകളും പാരീസില്‍ നിന്നും ഭാരതത്തില്‍ എത്തിച്ചു. മിര്‍സ അബ്ബാസ്, സിക്കന്ദര്‍ ഹയാത് ഖാന്‍ എന്നീ രണ്ടു സാവര്‍ക്കര്‍ അനുയായികളായിരുന്നു, ആയുധശേഖരം ഭാരതത്തിലേക്ക് ഒളിച്ചുകടത്തിയത്.

പാരീസില്‍ നിന്നും പിസ്റ്റളുകള്‍ എത്തിച്ചതിനെക്കുറിച്ച് ബാബറാവു (സാവര്‍ക്കറുടെ ജ്യേഷ്ഠന്‍ ഗണേശ് ദാമോദര്‍ സാവര്‍ക്കര്‍) ഒരു സുഹൃത്തിനോട് സൂചിപ്പിച്ചിരുന്നു. അയാള്‍ മുഖേന ഇതു ബ്രിട്ടീഷ് പോലീസ് അറിയുകയും, ബാബറാവു അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. 1909 ജൂണ്‍ 8 ന് അദ്ദേഹത്തെ ആന്തമാനിലെ കാലാപാനിയിലേക്കു നാടുകടത്തി. ഈ അന്വേഷണങ്ങളുടെ തുടര്‍ച്ചയായാണ്, ലണ്ടനിലെ ഇന്ത്യാ ഹൗസ് ബ്രിട്ടീഷ് ഗവണ്‍മെന്റ് അടച്ചുപൂട്ടുന്നതും, സാവര്‍ക്കര്‍ അറസ്റ്റ് ചെയ്യപ്പെടുന്നതും.

സാവര്‍ക്കര്‍ സായുധ വിപ്ലവത്തിന്റെ പ്രോക്താവായിരുന്നു. കോണ്‍ഗ്രസ് പിന്‍തുടര്‍ന്ന, നിഷ്‌ക്രിയമായ ചെറുത്തുനില്‍പ്പിന് (Passive Resistance) അദ്ദേഹം എതിരായിരുന്നു, കാരണം ചരിത്രത്തിലുടനീളം, കൂടുതല്‍ ആയുധം കൈയ്യിലുള്ളവനാണ് വിജയിച്ചിട്ടുള്ളത്. ഭാരതത്തില്‍ സായുധ വിപ്ലവത്തിന് ബൗദ്ധികമായ ഒരു തലം കെട്ടിപ്പടുത്തത് സാവര്‍ക്കറാണ്. ഭാരതത്തെ സ്വാതന്ത്ര്യത്തിലേക്കു നയിച്ചത്, വിപ്ലവ പ്രവര്‍ത്തനങ്ങളും, രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഇംഗ്ലണ്ട് നേരിട്ട പ്രത്യേക സാഹചര്യങ്ങളുമായിരുന്നു. 1910 ല്‍ സാവര്‍ക്കര്‍ അറസ്റ്റ് ചെയ്യപ്പെട്ടില്ലായിരുന്നു എങ്കില്‍, ഒന്നാം ലോക മഹായുദ്ധത്തിന്റെ അന്ത്യത്തോടെ തന്നെ ഭാരതം സ്വതന്ത്രയായേനേ.

അവലംബം:
‘Savarkar: Echos from a forgotten Past’ By Dr. Vikram Sampath.

 

Tags: സാവര്‍ക്കര്‍വീര സാവര്‍ക്കര്‍
ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies