Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

യുദ്ധക്കെടുതിയും തഖിയ്യകളും

എ.ശ്രീവത്സൻഎ.ശ്രീവത്സൻ
30 May 2025

ലൈബ്രറിയ്ക്ക് മുന്നില്‍ ഒരു ചെറിയ ആള്‍ക്കൂട്ടം. എക്‌സ് മിലിട്ടറി ക്കാരനായ നമ്പ്യാരങ്കിളിന്റെ വാക്കുകള്‍ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയാണ് മുകുന്ദനുണ്ണിയും ശശിയേട്ടനും. യുദ്ധകാലത്ത് പട്ടാളക്കാരോട് സംസാരിക്കാന്‍ നല്ല രസമാണ്. പട്ടാളത്തില്‍നിന്ന് വിരമിച്ചിട്ട് വര്‍ഷങ്ങളായിക്കാണും, അന്നത്തെ സ്ട്രാറ്റജിയോ ആയുധങ്ങളോ ഉപകരണങ്ങളോ അല്ല ഇന്നുപയോഗിക്കുന്നത്. മിസൈലുകളും ആന്റി എയര്‍ക്രാഫ്ട് മിസൈലുകളും ഒന്നും അന്നുണ്ടായിരുന്നില്ല. എങ്കിലും അവരുടെ കഥകള്‍ അവിശ്വസനീയമായിരിക്കും. വാക്കുകള്‍ക്ക് ‘ആധികാരികത’ കൂടും. യുദ്ധം അനുഭവിച്ചവര്‍ അവരാണല്ലോ. തര്‍ക്കിക്കുന്നത് അവര്‍ക്കിഷ്ടമല്ല.

Google NewsAdd Kesari Weekly as a preferred source on Google

അത് മനസ്സിലാക്കി ചിരിച്ചു കൊണ്ട് ഞാനും അവരോടൊപ്പം ചേര്‍ന്നു.
നമ്പ്യാരങ്കിള്‍ തുടര്‍ന്നു.
‘യുദ്ധം എന്തായാലും ദുരിതം തന്നെയാണ്, ഇരുകൂട്ടര്‍ക്കും. ഉറക്കമില്ലാത്ത എത്രയോ രാത്രികള്‍. യുദ്ധകാലത്ത് അതിര്‍ത്തിയില്‍ നിന്ന് നോക്കണം അപ്പോഴറിയാം. ഭീകരമാണത്. ശ്വാസം നിയന്ത്രിച്ച് കണ്ണടച്ച് പ്രജ്ഞ വിടാതെയുള്ള ഉറക്കം ട്രൈനിങ്ങിന്റെ ഭാഗമായി പഠിപ്പിക്കുന്നുണ്ട്. എങ്കിലും കുറെ ദിവസങ്ങള്‍ ഉറക്കമില്ലാതായാല്‍ ഭ്രാന്ത് പിടിച്ചുപോവും.’
മുകുന്ദനുണ്ണി ഇടയില്‍ കയറി പറഞ്ഞു.

‘ശരിയാണ് കേട്ടിട്ടുണ്ട്. നാം ആരോട് യുദ്ധം ചെയ്യുന്നു എന്നുള്ളത് വളരെ പ്രധാനമാണ്.
പണ്ട് ഭാരതത്തില്‍ രാത്രികാലത്ത് യുദ്ധം ചെയ്തിരുന്നില്ല. സൂര്യന്‍ അസ്തമിച്ചാല്‍ എല്ലാവരും സ്വന്തം ക്യാമ്പിലേക്ക് മടങ്ങും. മഹാഭാരത യുദ്ധത്തില്‍ പല വിധ യുദ്ധ ധര്‍മ്മങ്ങള്‍, മര്യാദകള്‍ അക്കാലത്ത് പാലിക്കപ്പെട്ടിരുന്നു. ആയുധം കയ്യിലില്ലാത്തവരോടും സ്ത്രീകള്‍, കുട്ടികള്‍, വൃദ്ധര്‍, രോഗികള്‍ എന്നിവരോടും യുദ്ധം ചെയ്യാറില്ല. അതെല്ലാം നമ്മുടെ സംസ്‌കാരത്തിന്റെയും ധര്‍മ്മ ചിന്തയുടെയും ഭാഗമായിരുന്നു. ഇസ്ലാമിക അക്രമികള്‍ക്ക് അത്തരം നിയമങ്ങള്‍ ഒന്നും ബാധകമായിരുന്നില്ല. ഇസ്ലാമിക ചരിത്രത്തില്‍ രാത്രിയില്‍ ഒളിച്ചിരുന്ന് ആക്രമിച്ച് ഗ്രാമങ്ങള്‍ കീഴടക്കുന്നത് പതിവായിരുന്നു എന്ന് കാണാം. യുദ്ധം തന്നെ ചതിയാണെന്ന് ആ ദര്‍ശനം പറയുന്നുണ്ട്. നിരന്തര യുദ്ധങ്ങളിലൂടെ തന്നെയാണ് ഇസ്ലാം വളര്‍ന്നത്. കച്ചവടബന്ധങ്ങള്‍, ദര്‍ശനത്തിന്റെ ആകര്‍ഷണം എന്നീ വഴിയിലൂടെയാണ് ഇസ്ലാം വളര്‍ന്നതെന്നു അവര്‍ പറയുമെങ്കിലും നിര്‍ബന്ധിത മതം മാറ്റം, വാളും വാക്കും (Sword and the Sermon) തന്നെയായിരുന്നു പ്രധാന ഉപാധി. കാലം മാറിയപ്പോള്‍ പണ്ടത്തെപോലെ ആ രീതിയിലുള്ള വ്യാപനം നടക്കുന്നില്ല എന്ന് മാത്രം.’

ADVERTISEMENT

ശശിയേട്ടന്‍ അതിനോട് യോജിച്ചു.

‘മതവെറിയെന്ന ആ ദുഷ്ടചിന്ത ഈ യുദ്ധത്തിന്റെയും മൂലകാരണമായിരുന്നു എന്ന് കാണാം. നോമ്പ് നാളുകള്‍ കഴിഞ്ഞാല്‍ അമുസ്ലീങ്ങളെ ഒളിഞ്ഞു നിന്ന് അക്രമിക്കണം എന്ന് ഗ്രന്ഥത്തിലുണ്ട്. എന്തൊരു ദുഷ്ടകൃത്യം! ഇക്കാലത്തും തുണി ഉരിഞ്ഞു നോക്കി പരിശോധിച്ച് വെടി വെച്ച് കൊല്ലുക. എന്നിട്ട് നമ്മുടെ ചില ദുഷ്ട മത പ്രീണന രാഷ്ട്രീയക്കാര്‍ അങ്ങനെ ചെയ്തിട്ടില്ല, മതം ചോദിച്ചിട്ടില്ല എന്ന് ന്യായീകരിക്കുക. ‘എല്ലാം കേട്ടുകൊണ്ടിരുന്ന ഞാന്‍ പറഞ്ഞു. ‘പൊതുവെ ജനം വഞ്ചിതരാവുന്നത് തഖിയ്യ’കളിലൂടെയാണ്.
അതെന്താണ് ‘തക്കിയ്യ’ നമ്പ്യാരങ്കിളിന് ആകാംക്ഷ.

ഞാന്‍ തുടര്‍ന്നു ‘അതൊരു ഇസ്ലാമിക് അറബിക് വാക്കാണ്. മതപരമായി സന്നിഗ്ദ്ധ ഘട്ടത്തില്‍ നുണ പറയാനുള്ള ലൈസന്‍സ്. ആദ്യകാലത്ത് സുന്നികളില്‍ നിന്ന് രക്ഷപ്പെടാന്‍ ശിയകളാണ് ഉപയോഗിച്ചിരുന്നത്. സ്‌പെയിനില്‍ ഇന്‍ക്വസിഷന്റെ കാലത്ത് നോര്‍ത്ത് ആഫിക്കന്‍ മുസ്ലീങ്ങളെ ക്രിസ്ത്യാനികളാക്കി മതം മാറ്റിയപ്പോള്‍ ഇസ്ലാമിക മതപണ്ഡിതര്‍ തഖിയ്യ ഉപദേശിച്ചത് പുറത്തേയ്ക്ക് ക്രിസ്ത്യാനികളായി അഭിനയിക്കുക ഉള്ളില്‍ മതം മാറേണ്ട എന്നായിരുന്നു.
‘നമ്മളും അത് പോലെ തഖിയ്യ പ്രാവര്‍ത്തികമാക്കിയിരുന്നുവെങ്കില്‍ മുഗളന്മാരെ തോല്പിക്കാമായിരുന്നു. ജനസംഖ്യാ അനുപാതം ഇത്രയേറെ കഷ്ടത്തിലാക്കുമായിരുന്നില്ല. രാഷ്ട്ര വിഭജനവും അതെ ചൊല്ലിയുള്ള ദീര്‍ഘ കാലദുരിതവും ഇന്നും തുടരുന്ന യുദ്ധങ്ങളും ഒന്നും അലട്ടുമായിരുന്നില്ല. എല്ലാം ഒഴിവാക്കാമായിരുന്നു. നമുക്ക് അജ്ജാതി നുണ, ചതിപ്രയോഗങ്ങള്‍ ഇല്ലല്ലോ. മാത്രമോ സത്യമേവ ജയതേ ആയിരുന്നു ഇപ്പോഴും എപ്പോഴും നമ്മുടെ ആപ്തവാക്യം.’
‘മുസ്ലീങ്ങളാവട്ടെ എല്ലാ കാര്യത്തിലും ഈ ട്രിക്ക് ഉപയോഗിക്കുന്നു. യുദ്ധം തന്നെ ചതിയാണെന്നു ഇസ്ലാമിസ്റ്റുകളും ‘എവെരിതിങ് ഈസ് ഫെയര്‍ ഇന്‍ വാര്‍ ആന്‍ഡ് ലവ്’ എന്ന് പാശ്ചാത്യരും പറയുന്നു. നമ്മള്‍ ഭാരതീയര്‍ക്ക് അതൊന്നും സ്വീകാര്യമല്ല.’
അതിന് മറുപടി നമ്പ്യാര്‍ അങ്കിളാണ് പറഞ്ഞത്.

‘നമ്മള്‍ ബാഹ്യ തഖിയ്യകളെയും അന്തര്‍ തഖിയ്യകളെയും സൂക്ഷിക്കണം. ഉള്ളില്‍ നിന്ന് വരുന്ന തഖിയ്യകള്‍ നോക്കൂ. പാകിസ്ഥാന് വേണ്ടി ചാരന്മാരായി പ്രവര്‍ത്തിച്ച് ഒറ്റിക്കൊടുത്തവര്‍ എന്ന പേരില്‍ നിരവധി ഹിന്ദു പേരുകള്‍ ഈയിടെ പ്രചരിപ്പിച്ചു. അതെല്ലാം പച്ച നുണകളായിരുന്നു എന്ന് അന്വേഷണത്തില്‍ നിന്ന് മനസ്സിലായി. ചുരുക്കം ചിലര്‍ പണത്തിനും ഹണി ട്രാപ്പിലും (സ്ത്രീകളാല്‍ കുടുക്കി) പിടിക്കപ്പെട്ടിട്ടുണ്ട് എന്നുള്ളത് ശരിയാണ്. പക്ഷെ കാര്യങ്ങള്‍ എഴുതി പ്രചരിക്കപ്പെടുംപോലെയല്ല. ഈയിടെ പഹല്‍ഗാമില്‍ മരിച്ചവരുടെ കള്ളലിസ്റ്റുണ്ടാക്കി പകുതിയോളം മുസ്ലീങ്ങളാണ് മരിച്ചത് എന്ന് പ്രചരിപ്പിച്ചു. മതം നോക്കിയല്ല കൊന്നത് എന്ന് കാണിക്കാനായിരുന്നു അത്. അനവധി നുണകളാണ് പാകിസ്ഥാനെ പിന്തുണയ്ക്കുന്ന ഇന്ത്യക്കാര്‍ ചമച്ചു വിടുന്നത്. പാകിസ്ഥാനാകട്ടെ യുദ്ധത്തിന്റെ ഓരോ ഘട്ടത്തിലും, ന്യൂക്ലിയര്‍ കാര്യത്തിലും, നഷ്ടപ്പെട്ട വിമാനങ്ങള്‍, എയര്‍ ഡിഫെന്‍സ് സിസ്റ്റം തകര്‍ത്തത്, മറ്റു കെടുതികള്‍ എല്ലാം പച്ച കള്ളങ്ങളാണ് വിദേശ മാധ്യമങ്ങളോടടക്കം പറയുന്നത്. ഇന്ത്യയുടെ സത്യസന്ധതയുടെ നൂറിലൊരംശം പാകിസ്ഥാന്‍ പറയുന്നില്ലെന്ന് വിദേശമാധ്യമങ്ങള്‍ പറയുന്നുണ്ട്. അവരുടെ ആളുകള്‍ നുഴഞ്ഞു കയറ്റക്കാരായാലും പട്ടാളക്കാരായാലും വെടിയേറ്റ് മരിച്ചാല്‍ ശവം അതിര്‍ത്തിയില്‍ കിടക്കും, എടുത്ത് കൊണ്ടുപോവില്ല. ശവശരീരത്തിനോട് പോലും നീതി കാട്ടാത്തവര്‍. പിടിയിലായ നമ്മുടെ പട്ടാളക്കാരുടെ അവയവങ്ങള്‍ കീറിമുറിച്ചും കണ്ണ് തുരന്നുമാണ് അവര്‍ തിരിച്ചയക്കുക. അത്രയ്ക്ക് നിന്ദ്യരാണ് അവര്‍ എന്ന് ഈയിടെ ഒരു മേജര്‍ പറഞ്ഞു. ഈ നുണകള്‍, തഖിയ്യകള്‍ അവരെ രക്ഷിക്കാന്‍ പോകുന്നില്ല.’

മുകുന്ദനുണ്ണിയ്ക്ക് കണക്കറ്റ് ദേഷ്യം വന്നു. എന്തോ പിറുപിറുത്തു. അദ്ദേഹം പറഞ്ഞു.
‘കാര്യങ്ങള്‍ അങ്ങനെയൊക്കെയാണെങ്കിലും നമ്മുടെ നാട്ടിലെ ചില രാഷ്ട്രീയക്കാരുടെ അവരോടുള്ള വിധേയത്വം കാണുമ്പോള്‍ അവരെ എന്താണ് വിളിക്കേണ്ടത്?’
ശശിയേട്ടന്‍ പറഞ്ഞു ‘ഇവരുടെ വാക്കിലുള്ള അത്രയും ദുഷ്ട് ചേഷ്ടയിലും കാണും ഇല്ലേ?’

അതിനു മറുപടിയായി ഞാന്‍ പറഞ്ഞു ‘തീര്‍ച്ചയായും. പരമ രാജ്യദ്രോഹികള്‍. കോണ്‍ഗ്രസ്സുകാരും ഞങ്ങളും ഒരേ പേജിലാണെന്നു (സെയിം പേജ് എന്നാല്‍ ഒപ്പം) ഒരു പാക് മന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. മരംവെട്ടിയുടെയും കുറുക്കന്റെയും കഥ കേട്ടിട്ടില്ലേ? ഒരിക്കല്‍ ഒരു കുറുക്കന്‍ നായാട്ടുകാരെ പേടിച്ച് ഓടുകയായിരുന്നു. ഗ്രാമവഴിയിലൂടെ ഓടുമ്പോള്‍ ഒരു മരംവെട്ടിയെ കണ്ടു. എങ്ങനെയെങ്കിലും തന്നെ രക്ഷിക്കണേ എന്നപേക്ഷിച്ചു. മരംവെട്ടി ഒരു വിറകുപുര ചൂണ്ടിക്കാണിച്ചു അതില്‍ ഒളിച്ചോ എന്ന് പറഞ്ഞു. നായാട്ടുകാര്‍ ആ വഴിയെത്തി. മരംവെട്ടുകാരനോട് ഇത് വഴി ഒരു കുറുക്കന്‍ ഓടിയത് കണ്ടുവോ’ എന്ന് ചോദിച്ചു. മരംവെട്ടുകാരന്‍ ‘ഹേയ് ഇല്ലല്ലോ’ എന്ന് പറയുമ്പോള്‍ തന്നെ ചൂണ്ടുവിരല്‍ വിറകുപുരയ്ക്ക് നേരെ ചൂണ്ടുന്നുണ്ടായിരുന്നു. ഇത് ഒളിച്ചിരുന്ന കുറുക്കന്‍ കണ്ടു. പക്ഷെ എന്തോ ഭാഗ്യത്തിന് നായാട്ടുകാര്‍ ഈ ചതി കണ്ടില്ല. നായാട്ടുകാര്‍ പോയപ്പോള്‍ കുറുക്കന്‍ പുറത്തേയ്ക്ക് എത്തി ഒന്നും മിണ്ടാതെ പോകാന്‍ നോക്കുകയായിരുന്നു. അപ്പോള്‍ മരംവെട്ടി ചോദിച്ചു ‘നിന്നെ രക്ഷിച്ചതിന് ഒരു നന്ദി വാക്കു പോലും പറയാതെ അങ്ങനെ പോകുകയോ ദുഷ്ടാ?’

കുറുക്കന്‍ പറഞ്ഞു: ‘നിങ്ങളുടെ വാക്കു പോലെ പ്രവൃത്തിയും നന്നായിരുന്നെങ്കില്‍ ഞാനിങ്ങനെ പോകുമായിരുന്നില്ല, നന്ദികേട് കാണിക്കുമായിരുന്നില്ല.’
എല്ലാവരും കഥ കേട്ട് ചിരിച്ചു. അപ്പോള്‍ ശശിയേട്ടന്‍ പറഞ്ഞു.

‘നമ്മുടെ പ്രതിപക്ഷ കക്ഷികള്‍ ആ മരംവെട്ടുകാരനെപ്പോലെയാണ്. രാജ്യദ്രോഹികള്‍ എന്ന് നമ്മള്‍ പറയുമ്പോള്‍ അവര്‍ കുപിതരാകും. എന്നാല്‍ പാകിസ്ഥാനെ സഹായിക്കുന്ന എത്രയെത്ര പ്രസ്താവനകളാണ് അവര്‍ ഇറക്കുന്നത്. വാക്ക് പോലെ തന്നെയാണോ അവരുടെ പ്രവൃത്തിയും എന്ന് ആര്‍ക്കറിയാം!’

‘യുദ്ധത്തിന് ഇടയ്ക്ക് അഭിനന്ദിക്കുമെങ്കിലും ശത്രുരാജ്യത്തിനു വേണ്ടി ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് പട്ടാളത്തിന്റെ ശൗര്യം ചോര്‍ത്തുന്ന സര്‍ക്കാരിന്റെ വീര്യം നശിപ്പിക്കുന്ന പണിയാണ് ഇവര്‍ ചെയ്യുന്നത്. ഇപ്പോള്‍ ഞങ്ങള്‍ ഒറ്റക്കെട്ടാണെന്ന് കാണിക്കാനാണല്ലോ ശശി തരൂര്‍ തുടങ്ങി ചിലരെ വിദേശ രാജ്യങ്ങളിലേക്ക് അയക്കുന്നത്. ശശി തരൂര്‍ സത്യസന്ധനാണ് പക്ഷെ.. മറ്റുള്ളവര്‍? മരംവെട്ടുകാരന്റെ കളി കളിക്കുമോ ആര്‍ക്കറിയാം!’

‘ഹ ഹ ഹ’
എല്ലാവരും ചിരിച്ചു.

 

Tags: തുറന്നിട്ട ജാലകം
ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies