Tuesday, July 15, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

മാഗ്കോം: മാധ്യമപഠനത്തിന്റെ വേറിട്ട മാതൃക

എ.കെ.അനുരാജ്

Print Edition: 16 May 2025

തിരിച്ചടികള്‍ പലതും നേരിട്ടു മുരടിക്കുന്ന കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് ഉണര്‍വും പ്രതീക്ഷയുമേകുന്ന ഒരു ചടങ്ങിന് അടുത്തിടെ കോഴിക്കോട് നഗരം സാക്ഷ്യം വഹിച്ചു. മാധ്യമപഠനരംഗത്ത് ‘കേസരി’യുടെ പുതിയ കാല്‍വയ്പ്പായ മഹാത്മാഗാന്ധി കോളജ് ഓഫ് മാസ് കമ്മ്യൂണിക്കേഷന്റെ (മാഗ്‌കോം) ആദ്യത്തെ ബിരുദദാനചടങ്ങ് പ്രൗഢഗംഭീരമായി നടന്നു. സംസ്ഥാനത്ത് ഇതാദ്യമായാണ് ദല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയുടെ (ജെഎന്‍യു) ബിരുദദാനച്ചടങ്ങ് നടക്കുന്നത്. ‘മാഗ്‌കോ’മില്‍ പിജി ഡിപ്ലോമ ഇന്‍ ജേണലിസം കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്കാണ് പ്രഥമ ബിരുദദാനച്ചടങ്ങില്‍ ജെഎന്‍യു വൈസ് ചാന്‍സലര്‍ പ്രഫ. ശാന്തിശ്രീ ധുലിപുടി പണ്ഡിറ്റ് ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്. മുന്‍കൂട്ടി നിശ്ചയിച്ച രീതിയില്‍, കേരളീയ വസ്ത്രം ധരിച്ച് ബിരുദധാരികളും വിശിഷ്ടാതിഥികളും ചടങ്ങിനെത്തിയതു കൗതുകമായി.

മാധ്യമങ്ങളുടെ ചരിത്രവും വര്‍ത്തമാനകാലവും ഭാവിയും സംബന്ധിച്ചുള്ള സവിശേഷമായ അറിവു പകരാനാണ് പ്രഫ. ശാന്തിശ്രീ ധുലിപുടി പണ്ഡിറ്റും പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ.നന്ദകുമാറും ശ്രമിച്ചത്. കോളേജിന്റെ രക്ഷാധികാരി കൂടിയാണ് ജെ.നന്ദകുമാര്‍.

പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ.നന്ദകുമാര്‍ മാഗ്‌കോം ബിരുദദാന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുന്നു.

അധ്യാപന രംഗത്തെയും മാധ്യമ രംഗത്തെയും പ്രമുഖര്‍ പങ്കെടുത്ത ബിരുദദാനച്ചടങ്ങ് സദസ്സിന്റെ വ്യത്യസ്തതകൊണ്ടും പങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായി. ജെഎന്‍യു അസോസിയേറ്റ് പ്രഫസര്‍ റീത്ത സോണി എ.എല്‍, ‘മാഗ്‌കോം’ മെന്ററും കേസരി വാരികയുടെ മുഖ്യപത്രാധിപരുമായ ഡോ.എന്‍.ആര്‍. മധു, മാതംഗി ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി ടി.വി.വേണുഗോപാല്‍, ‘മാഗ്‌കോം’ ഗവേണിങ് ബോഡി ചെയര്‍മാന്‍ എ.കെ.പ്രശാന്ത്, ഡയറക്ടര്‍ എ.കെ. അനുരാജ്, അധ്യാപകരായ ഡോ. എസ്. നാഗേഷ്, അനൂബ് ബേബി, എ.ജി.കണ്ണന്‍, പി.ആര്‍.രാജേന്ദ്രന്‍, രാധ അയ്യര്‍, ഉന്നതവിദ്യാഭ്യാസ അധ്യാപക സംഘം സംസ്ഥാന അധ്യക്ഷന്‍ ഡോ.സി.പി.സതീഷ് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

മാഗ്‌കോം ഗവേണിംഗ് ബോഡി ചെയര്‍മാന്‍ എ.കെ.പ്രശാന്ത് അദ്ധ്യക്ഷഭാഷണം നടത്തുന്നു.
മാഗ്‌കോം ഡയറക്ടര്‍ എ.കെ.അനുരാജ് സ്വാഗതഭാഷണം നടത്തുന്നു.

കോഴിക്കോട് നഗരഹൃദയത്തില്‍ സ്ഥിതിചെയ്യുന്ന ‘കേസരി ഭവനില്‍’ രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ‘മാഗ്‌കോം’ എന്ന മാധ്യമ പഠനകേന്ദ്രം ആരംഭിച്ചത്. മൂല്യാധിഷ്ഠിത മാധ്യമപ്രവര്‍ത്തനം യാഥാര്‍ഥ്യമാക്കുക എന്നതാണു കോളേജ് സ്ഥാപിച്ചതിനുപിന്നിലുള്ള ലക്ഷ്യം. പക്ഷപാതപൂര്‍ണമായ മാധ്യമങ്ങള്‍ ഭാരതത്തില്‍ വേരുകളാഴ്ത്തിയ സാഹചര്യത്തില്‍ ദേശീയ തലത്തില്‍ത്തന്നെ അടിസ്ഥാനപരമായ മാറ്റം അനിവാര്യമാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു പദ്ധതി നാമ്പെടുത്തത്.

ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മാധ്യമ-അക്കാദമിക വിശാരദന്മാര്‍ പലതവണ യോഗം ചേര്‍ന്നാണ് ഈ മാധ്യമപഠന കേന്ദ്രം എങ്ങനെയായിരിക്കണമെന്ന പദ്ധതിയൊരുക്കിയത്. കേരളത്തിലെ സര്‍വകലാശാലകളുടെയോ മറ്റ് ഉന്നതപഠന കേന്ദ്രങ്ങളുടെയോ അംഗീകാരം ലഭിക്കുമായിരുന്നെങ്കിലും അതിനുപകരം രാജ്യത്തെ പ്രമുഖ സര്‍വകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉന്നമിട്ടായിരുന്നു പ്രവര്‍ത്തനം.

ഈ സാഹചര്യത്തിലാണ് ദേശീയവിദ്യാഭ്യാസനയം-2020ലെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി അക്കാദമിക സഹകരണത്തിന് ജെഎന്‍യുവുമായി ‘മാഗ്‌കോം’ സഹകരണത്തിലെത്തിയത്. തൊട്ടുപിന്നാലെ എന്‍ഐടി കാലിക്കറ്റ്, ഭോപ്പാലിലെ മഖന്‍ലാല്‍ ചതുര്‍വേദി നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ജേണലിസം ആന്റ് കമ്മ്യൂണിക്കേഷന്‍ എന്നീ ഉന്നതപഠന കേന്ദ്രങ്ങളുമായും അക്കാദമിക സഹകരണം സാധ്യമായി.

മാഗ്‌കോം അധ്യാപിക ടി.എസ്.ഉജ്ജ്വല നന്ദി പ്രകാശിപ്പിക്കുന്നു.

‘മാഗ്‌കോ’മില്‍ ആരംഭിച്ച ആദ്യത്തെ മുഴുവന്‍ സമയ കോഴ്‌സ് പിജി ഡിപ്ലോമ ഇന്‍ ജേണലിസം എന്ന ജെഎന്‍യു കോഴ്‌സാണ്. ഇതില്‍ വിജയിച്ചവര്‍ക്കുള്ള ബിരുദദാനമാണു ഇപ്പോള്‍ നടന്നത്. പിജി ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍ എന്ന കോഴ്‌സ് ഉടനെ ആരംഭിക്കും. മറ്റേതാനും കോഴ്‌സുകള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്.

അന്തര്‍ദേശീയ തലത്തില്‍ തന്നെ മുന്‍നിരയിലുള്ള സര്‍വകലാശാലയായ ജെഎന്‍യുവിലെ ബിരുദം എന്നതിനൊപ്പം മികച്ച പാഠ്യപദ്ധതിയും അടിസ്ഥാനസൗകര്യവും മാഗ്‌കോമിനെ വേറിട്ട ഉന്നതപഠന കേന്ദ്രമാക്കി മാറ്റുന്നു. അതതു വിഷയങ്ങളില്‍ സര്‍വകലാശാലകളിലും കോളേജുകളിലും പ്രവര്‍ത്തന പരിചയമുള്ള പ്രഫസര്‍മാരും മറ്റ് അക്കാദമിക വിദഗ്ധരും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരും സാങ്കേതിക വിദഗ്ധരുമാണ് ഇവിടെ ക്ലാസുകള്‍ നയിക്കുന്നത്. ക്ലാസ് മുറികളിലെ പഠനത്തിനൊപ്പം നൈപുണ്യവികസനത്തിനും മാധ്യമപ്രവര്‍ത്തനത്തില്‍ പ്രായോഗിക പരിശീലനവും ഗവേഷണപരിചയവും ഉറപ്പാക്കുന്നതിനും കോഴ്‌സില്‍ ഊന്നല്‍ നല്‍കുന്നു. അച്ചടി, ദൃശ്യ, ശ്രാവ്യ, ഡിജിറ്റല്‍ മാധ്യമങ്ങളില്‍ ജോലി ചെയ്യാന്‍ കഴിയുംവിധം വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നതിനുള്ള പാഠ്യപദ്ധതിയാണ് പിജി ഡിപ്ലോമ ഇന്‍ ജേണലിസം കോഴ്‌സിലുള്ളത്.

മാക് സിസ്റ്റങ്ങള്‍ ഉള്ള മികച്ച കമ്പ്യൂട്ടര്‍ ലാബ്, നൂതന സംവിധാനങ്ങളോടുകൂടിയ ക്ലാസ് മുറികള്‍, മെച്ചപ്പെട്ട ലൈബ്രറി, സുസജ്ജമായ ഓഡിയോ, വീഡിയോ സ്റ്റുഡിയോകള്‍ എന്നിവയൊക്കെ മാഗ്‌കോമില്‍ ഒരുക്കിയിട്ടുണ്ട്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന കോഴ്‌സുകളില്‍ ഒരു മാസം മാധ്യമസ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പ് നിര്‍ബന്ധമാണ്. ഇത് തൊഴിലുമായി കൂടുതല്‍ അടുക്കുന്നതിനും ഒപ്പം ജോലിക്കു തിരഞ്ഞെടുക്കപ്പെട്ടാല്‍ മറ്റു പരിശീലനങ്ങള്‍ ഇല്ലാതെ തന്നെ പ്രവര്‍ത്തിക്കാനും വിദ്യാര്‍ഥികള്‍ക്ക് അവസരമേകുന്നു. കോഴ്‌സുകള്‍ ഇംഗ്ലീഷ് മീഡിയത്തിലാണ് എന്നതിനു പുറമെ ഹിന്ദിയില്‍ ആശയവിനിമയം കൂടി ഉറപ്പാക്കുന്നതിനാല്‍ രാജ്യത്തെവിടെയുമുള്ള മാധ്യമസ്ഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കും.

മുഖ്യധാരാ മാധ്യമ മേഖലയ്ക്കു പുറമെ കണ്ടെന്റ് റൈറ്റിങ്, കോപ്പി റൈറ്റിങ്, അക്കാദമിക് റൈറ്റിങ്, ടെക്‌നിക്കല്‍ റൈറ്റിങ്, കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍, മാര്‍ക്കറ്റിങ് കമ്മ്യൂണിക്കേഷന്‍ തുടങ്ങി പല മേഖലകളിലും ജേണലിസം കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് തൊഴിലവസരങ്ങളുണ്ട്. പിആര്‍, നയതന്ത്ര രംഗം, എന്‍ജിഒ മേഖല തുടങ്ങിയ കര്‍മപഥങ്ങളിലും ആശയവിനിമയ വിദഗ്ധരെ വലിയ തോതില്‍ ആവശ്യമായിക്കൊണ്ടിരിക്കുകയാണ്.

സംരംഭകത്വത്തിനുള്ള സാധ്യതകളും മാധ്യമ മേഖല തുറന്നിടുന്നുണ്ട്. സോഷ്യല്‍ മീഡിയ കാലത്ത് ഏറ്റവും കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നത് മാധ്യമപ്രവര്‍ത്തകര്‍ക്കും അനുബന്ധ വ്യവസായങ്ങളിലോ തൊഴില്‍മേഖലകളിലോ ഉള്ളവര്‍ക്കുമാണ്. സാങ്കേതികവിദ്യയും യന്ത്രവല്‍ക്കരണവും പുതിയ കുതിപ്പുകള്‍ തേടുമ്പോള്‍ ഉല്‍പാദനച്ചിലവു ഗണ്യമായി താഴുന്നു എന്നതു മാധ്യമപഠനം പൂര്‍ത്തിയാക്കിയവര്‍ക്കു കൂടുതല്‍ അവസരങ്ങള്‍ പ്രദാനം ചെയ്യുന്നു.

 

Tags: PG DiplomaMedia StudiesFEATUREDMAGCOMJournalism
ShareTweetSendShare

Related Posts

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

ഭാരതത്തെ ഇസ്ലാമികരാഷ്ട്രമാക്കാന്‍ പദ്ധതി തയ്യാറാക്കിയവര്‍

അഷ്ടാംഗയോഗം (സ്വാമി വിവേകാനന്ദന്‍ – ആധുനിക യോഗയുടെ പ്രചാരകന്‍ തുടര്‍ച്ച)

കൊട്ടിയൂരിലെ മഴമഹോത്സവം

ജനാധിപത്യ ധ്വംസനത്തിന് അമ്പതാണ്ട്

സമര്‍പ്പണത്തിന്റെ സന്ദേശമോതുന്ന ശ്രീ ഗുരുപൂജ ഉത്സവം

Shopping Cart

Latest

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബലൂചിസ്ഥാന്‍ ഇനി എത്രകാലം പാകിസ്ഥാനില്‍?

ഭാരതത്തെ ഇസ്ലാമികരാഷ്ട്രമാക്കാന്‍ പദ്ധതി തയ്യാറാക്കിയവര്‍

അഷ്ടാംഗയോഗം (സ്വാമി വിവേകാനന്ദന്‍ – ആധുനിക യോഗയുടെ പ്രചാരകന്‍ തുടര്‍ച്ച)

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies