Wednesday, June 25, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home അഭിമുഖം

സംഘപഥത്തിലെ സാധകര്‍ (നവതി കടന്ന നാരായം 9)

അഭിമുഖം- പി.നാരായണൻ / സായന്ത് അമ്പലത്തിൽ

Print Edition: 2 May 2025

‘സംഘപഥത്തിലൂടെ’ എന്ന പംക്തി വഴി അറിയപ്പെടാത്ത സ്വയംസേവകരെ സമൂഹത്തിന് പരിചയപ്പെടുത്താനാണോ ശ്രമിച്ചത്?
♠ആ പംക്തിയിലൂടെ ഇത്തരത്തില്‍ പലരെയും പരിചയപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന് നാദാപുരത്തിനടുത്ത് കക്കട്ടില്‍ എന്ന ഒരു സ്ഥലമുണ്ട്. അവിടുന്ന് നാല് കിലോമീറ്റര്‍ ഉള്ളിലേയ്ക്ക് നടന്നാല്‍ നരിപ്പറ്റ. അവിടുത്തേത് പഴയ ശാഖയാണ്. രാമചന്ദ്രന്‍ കര്‍ത്താ സാര്‍ പ്രചാരകനായിരുന്ന കാലത്ത് തന്നെ തുടങ്ങിയതാണത്. ഒരിക്കല്‍ ഞാന്‍ അവിടെ പോയി. ചെറിയ വഴി. നടന്നാലും നടന്നാലും തീരാത്ത വഴി. അവിടെ റേഷന്‍ കടയില്‍ കണക്കെഴുതിക്കൊടുത്തിരുന്ന ആളുണ്ട്. പി.കെ.ഒണക്കന്‍, പാലോറക്കണ്ടി ഒണക്കന്‍. അത് രസകരമായ ഒരു പേരായി തോന്നി. ഒണക്കന്‍, പൊക്കന്‍, കറപ്പന്‍ എന്നിങ്ങനെയുള്ള പേരുകള്‍ വടക്കേ മലബാറില്‍ വളരെ പ്രസിദ്ധമാണ്. പേര് കറപ്പനാണെങ്കിലും നിറം വെളുപ്പ് ആയിരിക്കും. ചാത്തു, ചന്തു, ചാക്കുട്ടി എന്നിങ്ങനെയുള്ള പേരുകളും അവിടെ ഉണ്ട്. ഇതെല്ലാം ഞാന്‍ ആദ്യമായി കേള്‍ക്കുകയാണ്. ഒണക്കന്‍ എന്ന പേരും ഞാന്‍ ആദ്യമായി കേള്‍ക്കുകയാണ്. ഒരിക്കല്‍ റേഷന്‍ കട അടച്ചതിനുശേഷം ഞങ്ങള്‍ ശാഖയില്‍ പോയി. ശാഖ കഴിഞ്ഞ് എവിടെ താമസിക്കും എന്നായി. എന്നാല്‍ എന്റെ കുടിയിലേയ്ക്ക് പോര് എന്ന് ഒണക്കന്‍ പറഞ്ഞു. അങ്ങനെ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി. ചെറിയ ഓലപ്പുര. ആകെ ഒരു മുറിയും അടുക്കളയും. ഇദ്ദേഹവും അമ്മയും മാത്രമേ അവിടെ ഉള്ളൂ. അന്ന് ഉള്‍പ്രദേശങ്ങളില്‍ സ്ത്രീകള്‍ മേല്‍മുണ്ട് ധരിക്കുന്ന രീതി അധികമില്ല. ഇവരും അങ്ങനെ തന്നെ. പരിചയപ്പെട്ട് സംഘത്തിന്റെ ആളാണെന്ന് പറഞ്ഞപ്പോള്‍ അവര്‍ ചോദിക്കുകയാണ്, നമ്മുടെ കര്‍ത്താ സാര്‍ എവിടെയാണെന്ന്. അവിടെ മുന്‍പ് പ്രചാരകനായിരുന്ന കര്‍ത്താ സാറിനെയാണ് അന്വേഷിച്ചത്. രാമചന്ദ്രന്‍ കര്‍ത്താ സാറാണ് ആ പ്രദേശങ്ങളില്‍ ശാഖകള്‍ തുടങ്ങിയത്. കര്‍ത്താ സാര്‍ ചില്ലറക്കാരനൊന്നുമല്ല. നാടുവാഴി കുടുംബമാണ് അവരുടേത്. പാലായിലാണ് അവരുടെ തറവാട്. പാലായിലെ കത്തീഡ്രല്‍ നിര്‍മ്മിക്കാന്‍ സ്ഥലവും അവര്‍ക്ക് ആവശ്യമായിട്ടുള്ള തടികളും എല്ലാം കൊടുത്തത് ഇവരുടെ പൂര്‍വികരാണ്. അവിടുത്തുകാര്‍ ഇപ്പോഴും പറയും മീനച്ചില്‍ കര്‍ത്താവ് വന്നിരുന്ന് പണിയിപ്പിച്ച പള്ളിയാണിത് എന്ന്. കര്‍ത്താ സാറിന്റെ മകന് റബ്ബര്‍ ബോര്‍ഡില്‍ ജോലിയുണ്ട്. ചേരാനല്ലൂരിലാണ് ഭാര്യ ഇപ്പോള്‍ താമസിക്കുന്നത്. അപ്പോള്‍ നോക്കൂ, കര്‍ത്താ സാര്‍ എന്ന് പറയുന്ന ആള്‍ ഇവരില്‍ ചെലുത്തിയ സ്വാധീനം എത്രമാത്രം വലുതാണ്. അവിടെനിന്ന് ഭക്ഷണം കഴിച്ചു. വരാന്തയില്‍ കിടന്നുറങ്ങി. അന്ന് ഞാന്‍ യാത്ര ചെയ്യുമ്പോള്‍ കിടക്കാനുള്ള സാമഗ്രികള്‍ കൊണ്ടുപോകാറുണ്ടായിരുന്നു. ഒരു ഷീറ്റ്, പുതപ്പ് എല്ലാം കരുതും.

ഡോക്ടര്‍ജി സ്മൃതിമന്ദിരത്തിന്റെ ഉദ്ഘാടനത്തിന് പ്രചാരകന്മാരെല്ലാം പോകുന്നുണ്ട്. ചുമതലയുള്ള സ്വയംസേവകര്‍ക്കും പരിപാടിക്ക് വരാം. ഒണക്കന്‍ അവിടുത്തെ മുഖ്യശിക്ഷകനാണ്. പക്ഷേ വീട്ടില്‍ ആരും ഇല്ല. അയാളുടെ പെങ്ങളെ കെട്ടിച്ചു വിട്ടതാണ്. എനിക്ക് വരണമെന്നുണ്ട് എന്ന് അയാള്‍ പറഞ്ഞു. അയാളുടെ കയ്യില്‍ ഉണ്ടായിരുന്ന സൈക്കിള്‍ വിറ്റ് നൂറോ നൂറ്റി മുപ്പതോ രൂപ സമ്പാദിച്ച് അയാള്‍ നാഗ്പൂരിലേക്ക് വന്നു. കണ്ണൂര്‍ ജില്ലയില്‍ നിന്ന് പ്രചാരകന്മാരല്ലാതെ വന്ന സ്വയംസേവകരില്‍ ഒരേയൊരാള്‍ ഒണക്കന്‍ മാത്രമാണ്. ഈ പ്രദേശമെല്ലാം അന്ന് കണ്ണൂര്‍ ജില്ലയിലായിരുന്നു. അയാള്‍ക്ക് ഹിന്ദി ഒന്നും അറിയില്ല. പക്ഷേ അവിടെ എല്ലാ പരിപാടിയിലും പങ്കെടുത്തു. അദ്ദേഹത്തിന്റെ ഏറ്റവും വലിയ ജീവിതസാഫല്യം ശ്രീഗുരുജിയുടെ അമ്മയെ നേരിട്ട് കണ്ടു എന്നുള്ളതാണ്. സ്മൃതി മന്ദിരത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് ആബാജി ദത്തെ, ഗുരുജിയുടെ അമ്മയെ എടുത്തുപൊക്കി സ്മൃതിമന്ദിരം കാണിച്ചു. അവര്‍ ഡോക്ടര്‍ജിയുടെ പ്രതിമ നോക്കി തൊഴുതു. അതാണ് ഒണക്കന് ഏറ്റവും ഇഷ്ടപ്പെട്ടത്. അങ്ങനെ അയാള്‍ സ്വന്തം ചിലവില്‍ നാഗ്പൂരില്‍ പോയി തിരിച്ചു വന്ന് അവിടുത്തെ ശാഖ വളരെ ഭംഗിയായി നടത്തി. ഇങ്ങനെയുള്ള ആളുകളെ എങ്ങനെയാണ് സംഘം സൃഷ്ടിച്ചത്? സമര്‍പ്പണത്തിന്റെ കാര്യത്തില്‍ അവര്‍ക്കൊപ്പം നില്ക്കാന്‍ ആര്‍ക്ക് സാധിക്കും. അതൊക്കെ നോക്കുമ്പോള്‍ നമ്മളെല്ലാം വളരെ നിസ്സാരക്കാരാണ്. ഇത്തരം ആളുകളെ ‘സംഘപഥത്തിലൂടെ’ എന്ന പംക്തിയിലൂടെ പരിചയപ്പെടുത്തി. അതുപോലെ തന്നെ അവിടെ വേറെ ഒരാള്‍ ഉണ്ട്. കൊല്ലനാണ്ടി രാഘവന്‍ എന്നാണ് പേര്. അവര്‍ക്ക് ധാരാളം ഭൂസ്വത്തുണ്ട്. പത്തഞ്ഞൂറ് തെങ്ങുകള്‍ ഉണ്ട് അയാള്‍ക്ക്. പാടങ്ങള്‍ ഉണ്ട്. വട്ടോളി സംസ്‌കൃത സ്‌കൂള്‍ ഉണ്ട്. അയാളും അവിടെ പഠിച്ചതാണ്. അതുകൊണ്ട് സംസ്‌കൃതം അറിയാം. അച്ഛന്‍ കോണ്‍ഗ്രസ്സുകാരനാണ്. ഞാന്‍ ആ വീട്ടില്‍ ചെന്നു. സംഘത്തോട് വലിയ താല്പര്യമില്ലാത്ത ആളായിരുന്നു അച്ഛന്‍. ഞാന്‍ അവിടെ ചെന്നപ്പോള്‍ രാഘവന്‍ അവിടെയില്ല. ആരാ, എന്താ എന്നെല്ലാം ചോദിച്ചു. ഞാന്‍ നാരായണന്‍ ആണ്. സംഘത്തിന്റെ പ്രചാരകനാണ്. രാഘവന്‍ ഉണ്ടോ എന്ന് ചോദിച്ചു. ഇല്ല എന്നു പറഞ്ഞു. എന്തായാലും ഇരിക്കാന്‍ പറഞ്ഞു. ഇരുന്നു, വിശേഷങ്ങള്‍ എല്ലാം പറഞ്ഞു. തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തില്‍ പോയി ശ്രീനാരായണഗുരുവിനെ കണ്ടതും അനുഗ്രഹം വാങ്ങിയതും ശ്രീനാരായണഗുരു സംസ്‌കൃതം പഠിക്കണമെന്ന് പറഞ്ഞതും, കുട്ടികള്‍ ഉണ്ടാകുമ്പോള്‍ അവരെയും സംസ്‌കൃതം പഠിപ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചതും ഒക്കെ അദ്ദേഹം പറഞ്ഞു. അങ്ങനെ മക്കളെയൊക്കെ സംസ്‌കൃതം പഠിപ്പിച്ചു. വട്ടോളിയില്‍ സംസ്‌കൃത സ്‌കൂളും, കോളേജും ഉണ്ട്. പിള്ളേരെ അവിടെയാണ് സംസ്‌കൃതം പഠിപ്പിച്ചത്. കുട്ടികള്‍ അപ്പോള്‍ സംസ്‌കൃതം വായിക്കുന്നു. ഇതുപോലെ ഒരുപാട് അനുഭവങ്ങള്‍ ഉണ്ട്. നമ്മുടെ നാടിന്റെ വൈവിധ്യമാണത്. ഇതൊക്കെ എഴുതി സ്വയംസേവകരെ അറിയിക്കുക എന്നത് ഒരു ഉദ്ദേശ്യമായിരുന്നു.

ജനസംഘം പിന്നീട് ബിജെപിയായി മാറുകയും അത് രാജ്യത്ത് വലിയ രാഷ്ട്രീയ മുന്നേറ്റം ഉണ്ടാക്കുകയും ചെയ്തിട്ടും അതിന് ആനുപാതിക മായൊരു രാഷ്ട്രീയ നേട്ടം കേരളത്തില്‍ ബിജെപിക്ക് ഉണ്ടാകാതെ പോയതിന്റെ കാരണം എന്താണ്?
♠’We the people of intelligent kerala take everything with a french reservation’ എന്ന് സ്വാമി ചിന്മയാനന്ദ ഒരിക്കല്‍ പറഞ്ഞിരുന്നു. ബുദ്ധിമാന്മാരായ കേരളീയര്‍ എന്തും ഫ്രഞ്ച് റിസേര്‍വേഷനിലൂടെയേ സ്വീകരിക്കൂ. എന്താണ് ഈ ഫ്രഞ്ച് റിസര്‍വേഷന്‍? ‘French men think every other men as a fool until otherwise proved.’ താനല്ലാതെ മറ്റെല്ലാവരും വിഡ്ഢികളാണ് എന്നതാണ് ഫ്രഞ്ചുകാരന്റെ വിചാരം. അല്ലെങ്കില്‍ വിഡ്ഢി അല്ല എന്ന് അയാള്‍ സ്വയം തെളിയിക്കണം. ഇതാണ് കേരളത്തിന്റെ പ്രശ്‌നം. ഇക്കാര്യം ചിന്മയാനന്ദ സ്വാമിജി വളരെ കൃത്യമായി കണ്ടുപിടിച്ചിട്ടുണ്ട്.

സംഘപ്രവര്‍ത്തനത്തില്‍ അങ്ങയെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തി ആരാണ്?
♠സ്വാധീനങ്ങള്‍ തമ്മില്‍ താരമ്യം ചെയ്യാനാവാത്ത അവസ്ഥയാണ്. ഓരോ ഘട്ടത്തിലും എന്നെ സ്വാധീനിച്ചവരുണ്ട്. സംഘത്തില്‍ തുടക്കം മുതല്‍ എന്നെ സ്വാധീനിച്ച വ്യക്തി ദിവാകര്‍ കമ്മത്ത് എന്ന സ്വയംസേവകനായിരുന്നു. പ്രചാരകനില്ലാത്ത രണ്ടുമൂന്നു വര്‍ഷം തിരുവനന്തപുരത്ത് സംഘത്തിന്റെ മുഴുവന്‍ ചുമതലയും അദ്ദേഹം സ്വയം ഏറ്റെടുത്തു. ചേര്‍ത്തലക്കാരനാണ് ദിവാകര്‍ കമ്മത്ത്. ആ സമയത്ത് തിരുവനന്തപുരത്ത് എഞ്ചിനീയറിംഗ് കോളേജില്‍ പഠിക്കുകയായിരുന്നു. തൃതീയ വര്‍ഷം പൂര്‍ത്തിയാക്കിയ തിരുവനന്തപുരത്തെ ഏറ്റവും മുതിര്‍ന്ന സ്വയംസേവകനായാണ് അദ്ദേഹത്തെ കണക്കാക്കിയിരുന്നത്. പ്രചാരകനില്ലാത്തപ്പോള്‍ സംഘത്തിനുവേണ്ടി മുഴുവന്‍ സമയം പ്രവര്‍ത്തിച്ച സ്വയംസേവകനായിരുന്നു അദ്ദേഹം. അതു കാരണം എഞ്ചിനീയറിംഗ് കോളേജിലെ പരീക്ഷയില്‍ രണ്ടു വര്‍ഷം തോല്‍ക്കേണ്ടിയുംവന്നു. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ പൊതുവേ പഠനത്തില്‍ മാത്രം ശ്രദ്ധിച്ച് മുന്നോട്ടു പോകുന്നവരാണ്. അവര്‍ ഒരു നിമിഷം പോലും വെറുതെ കളയാറില്ല. ദിവാകര്‍ കമ്മത്തിനെക്കുറിച്ച് അന്ന് കോളേജിലെ പ്രൊഫസര്‍മാര്‍ പറയാറുള്ളത്, ‘ആര്‍എസ്എസ് എന്ന് പറഞ്ഞ് ജീവിതം നശിപ്പിക്കാന്‍ പോകുന്ന മനുഷ്യന്‍’ എന്നായിരുന്നു. പക്ഷേ ദിവാകര്‍ കമ്മത്ത് പിടിച്ചു നിന്നു. തിരുവനന്തപുരത്ത് ദത്താജി ഡിഡോല്‍ക്കര്‍ പ്രചാരകനായി വന്നതിനുശേഷം നരസിംഹവിലാസം ലോഡ്ജില്‍ കമ്മത്തിന്റെ മുറിയില്‍ തന്നെയായിരുന്നു താമസിച്ചിരുന്നത്. ഇത്തവണ നന്നായി പഠിച്ച് ജയിക്കണം, അതിലും മാതൃക കാണിക്കണം എന്ന് ദത്താജി നിര്‍ദേശിച്ചു. അവസാനത്തെ രണ്ടു വര്‍ഷം അദ്ദേഹം ചുമതലകള്‍ ഒഴിഞ്ഞു. പക്ഷേ എല്ലാ ദിവസവും മുടങ്ങാതെ ശാഖയില്‍ വരുമായിരുന്നു. അങ്ങനെ നന്നായി പഠിച്ച് ഏറ്റവും നല്ല നിലയില്‍ പരീക്ഷ പാസ്സാവുകയും ചെയ്തു. അതിനുശേഷം കൊച്ചിയിലെ തുറമുഖ നിര്‍മ്മാണത്തിന്റെ ഒരു സ്‌കീം ഉണ്ടായിരുന്നു. അതില്‍ എഞ്ചിനീയറായി അദ്ദേഹത്തിന് ജോലി കിട്ടി. ആ സമയത്തും സംഘത്തിന് വേണ്ടി പ്രവര്‍ത്തിച്ചു. പല്ലാവരം ഒടിസിയില്‍ അദ്ദേഹം ശിക്ഷകനായി വന്നിരുന്നു. പിന്നീട് ബീഹാറിലോ മറ്റോ പോയി. ഞാന്‍ ഒരിക്കല്‍ ബീഹാറില്‍ ജനസംഘ യോഗത്തിന് പോയപ്പോള്‍ പാറ്റ്‌നയില്‍ കുറെ മലയാളി സ്വയംസേവകര്‍ വന്നിരുന്നു. തലശ്ശേരിയില്‍ നിന്നുള്ളവരോടൊപ്പം ഈ ദിവാകര്‍ കമ്മത്തും ഉണ്ടായിരുന്നു. ആ സമയത്ത് ദിവാകര്‍ കമ്മത്തിനെ കണ്ടപ്പോള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷം തോന്നി. ജന്മഭൂമിയിലെ സംഘപഥത്തിലൂടെ എന്ന പംക്തിയില്‍ ഞാന്‍ ദിവാകര്‍ കമ്മത്തിനെ കുറിച്ച് എഴുതാറുണ്ടായിരുന്നു. അത് വായിച്ച് അദ്ദേഹം എനിക്ക് മറുപടിയും അയച്ചിരുന്നു.

സംഘത്തില്‍ അങ്ങയെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച പ്രചാരകന്‍ ആരാണ്?
♠അത് ഭാസ്‌കര്‍റാവുജി തന്നെയാണ്. അതില്‍ സംശയമില്ല. പിന്നെ പരമേശ്വര്‍ജിയും. സംഘപ്രവര്‍ത്തനത്തില്‍ മാത്രമാണ് ഞാന്‍ ഭാസ്‌കര്‍റാവുജിയെ കണ്ടിട്ടുള്ളത്. പരമേശ്വര്‍ജിയെ ആദ്യം സംഘത്തിലും പിന്നീട് ജനസംഘത്തിന്റെ സംഘടനാ സെക്രട്ടറിയായും കണ്ടു. അത് കഴിഞ്ഞ് അദ്ദേഹം ദല്‍ഹിയിലെ ദീനദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി. അതാണ് ആ സ്ഥാപനത്തിന്റെ പുഷ്‌കല കാലഘട്ടം എന്ന് പറയാം. പരമേശ്വര്‍ജി ദല്‍ഹിയില്‍ ഉണ്ടായിരുന്ന സമയത്ത് മേധാപരമായി വലിയ കഴിവുള്ള എല്ലാവരെയും പരിപാടികളില്‍കൊണ്ടുവന്ന് സംസാരിപ്പിച്ചിട്ടുണ്ട്. ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ അവിടെ അടുത്താണ് താമസിച്ചിരുന്നത്. പരമേശ്വര്‍ജി പോയി അദ്ദേഹത്തെ കണ്ടു. പരിപാടിയിലേക്ക് ക്ഷണിച്ചു. കൃഷ്ണയ്യര്‍ അവിടെ നടത്തിയ പ്രസംഗങ്ങള്‍ വളരെ ശ്രദ്ധേയമായിരുന്നു. രണ്ടു മൂന്ന് തവണ അദ്ദേഹം പ്രസംഗിച്ചിട്ടുണ്ടെന്ന് തോന്നുന്നു. ഏതു വിഷയത്തെക്കുറിച്ചും വളരെ കൃത്യമായി സംസാരിക്കുന്നതില്‍ വളരെ വിദഗ്ദ്ധനായിരുന്നു കൃഷ്ണയ്യര്‍. പരമേശ്വര്‍ജി അദ്ദേഹത്തെ പോലും ക്ഷണിച്ചു കൊണ്ടുവന്നു. പരമേശ്വര്‍ജി അവിടെ ചെയ്ത മറ്റൊരു കാര്യം, ആധുനിക ഭാരതത്തിലെ ആശയപരമായ മൂന്ന് പ്രധാന ധാരകളെ ദേശീയതലത്തില്‍ ചര്‍ച്ചാവിഷയമാക്കി എന്നതാണ്. ഒന്ന് ദീനദയാല്‍ജിയുടെ, രണ്ട് ജയപ്രകാശ് നാരായണന്റെ മറ്റൊന്ന് ഡോക്ടര്‍ ലോഹ്യയുടെ. ഈ മൂന്നുപേരും മൗലികമായ രാഷ്ട്ര ചിന്തയുള്ളവരാണ്. ലോഹ്യ ഒരിക്കല്‍ ഭാരത വിഭജനമാണ് രണ്ടു രാജ്യങ്ങള്‍ക്കും ദ്രോഹമായിട്ടുള്ളത് എന്ന് പറഞ്ഞിരുന്നു. അതുകൊണ്ട് വിഭജനം ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇനി വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശ്യാമപ്രസാദ് മുഖര്‍ജിയുടെ ചരമദിനം ജനസംഘം അഖണ്ഡ ഭാരത ദിനമായി ആചരിക്കാറുണ്ടായിരുന്നു. അഖണ്ഡ ഭാരതം എന്നൊക്കെ പറയുന്നതില്‍ പലര്‍ക്കും താല്പര്യമില്ലല്ലോ. പക്ഷേ ഒരിക്കല്‍ ദീനദയാല്‍ജിയും ഡോക്ടര്‍ ലോഹ്യയും ജയപ്രകാശ് നാരായണനും ചേര്‍ന്ന് ഒരു സംയുക്ത പ്രസ്താവന ഇറക്കി. നമ്മുടെ വിഭജനം റദ്ദാക്കണമെന്നും, വീണ്ടും ഈ രണ്ടു രാജ്യവും ഒന്നാവണമെന്നും, ഒന്നായി പ്രവര്‍ത്തിക്കണമെന്നുമുള്ള പ്രസ്താവനയായിരുന്നു അത്. അതിന്റെ പിന്നിലും പരമേശ്വര്‍ജിയായിരുന്നു. ഇത് പലര്‍ക്കും അറിയില്ല. ഇത് വലിയൊരു കാര്യമാണ്. ഈ മൂന്നുപേരുടെയും ആശയങ്ങള്‍, കമ്മ്യൂണിസ്റ്റുകാരുടെ ഭാഷയില്‍ പറയുകയാണെങ്കില്‍ പ്രത്യയശാസ്ത്രം, അവയെ താരതമ്യം ചെയ്യുന്ന ധാരാളം ലേഖനങ്ങള്‍ ദീനദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മാസികയായ ‘മന്ഥന്‍’ പ്രസിദ്ധീകരിച്ചിരുന്നു. പാല് കടയുന്നതിനെ ആണല്ലോ മന്ഥന്‍ എന്നു പറയുക. അതില്‍ നിന്ന് വെണ്ണ വരും. ഈ ഉദ്ദേശ്യത്തിലാണ് അതിന് മന്ഥന്‍ എന്ന പേര് ഇട്ടത്. അത് മൂന്നുമാസത്തിലൊരിക്കലായിരുന്നു പ്രസിദ്ധീകരിച്ചിരുന്നത് എന്നാണോര്‍മ്മ. ആ മാസിക ബൗദ്ധികമായി ഉണര്‍വ്വുണ്ടാക്കുന്ന ഒന്നായിരുന്നു. അത്രയും ഗംഭീരമായ തരത്തിലായിരുന്നു അതിലെ ആശയാവതരണം. ഇങ്ങനെ അവതരിപ്പിക്കുവാന്‍ പരമേശ്വര്‍ജിയ്ക്ക് മാത്രമേ കഴിയൂ. അദ്ദേഹത്തിന്റെ താമസം കാര്യാലയത്തിലായിരുന്നു. രാവിലെ ഓഫീസില്‍ വരും, വൈകീട്ട് കാര്യാലയത്തില്‍ പോകും. പകല്‍ സമയത്ത് ധാരാളം ആളുകള്‍ അവിടെ വരും. അങ്ങനെ അതൊരു ബൗദ്ധിക കേന്ദ്രമായി മാറിയിരുന്നു. കുറെ കഴിഞ്ഞപ്പോള്‍ പരമേശ്വര്‍ജിയ്ക്ക് ദല്‍ഹി ജീവിതം മടുത്തു. അങ്ങനെ അദ്ദേഹം കേരളത്തിലേക്ക് മടങ്ങി. പരമേശ്വര്‍ജിയെ സഹായിക്കാന്‍ നാനാജി ദേശ്മുഖും അവിടെയുണ്ടായിരുന്നു. കുറേ കഴിഞ്ഞ് നാനാജി ദേശ്മുഖ് ഗ്രാമീണ വികാസത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി മാറി. അതിനുവേണ്ടി അദ്ദേഹം ദീനദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചുമതല ഒഴിഞ്ഞു.

 

Tags: നവതി കടന്ന നാരായം
ShareTweetSendShare

Related Posts

ഭാരതീയ കാവ്യദര്‍ശനങ്ങളുടെ ഉപാസകന്‍

‘ശക്തരാകുകയല്ലാതെ നമുക്ക് മറ്റ് മാര്‍ഗ്ഗമില്ല’

ആനന്ദത്തിന്റെ അനുഭൂതി

സംഘത്തിന്റെ സർവ്വസ്വീകാര്യത (നവതി കടന്ന നാരായം 10)

സംഘപഥത്തിലെ ചാന്ദ്രശോഭ

പ്രചാരകനില്‍ നിന്ന് പത്രപ്രവര്‍ത്തകനിലേക്ക് (നവതി കടന്ന നാരായം 8)

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

മതം കെടുത്തുന്ന ലോകസമാധാനം

കുഞ്ഞനന്തന്റെ ചോരക്ക് പകരംവീട്ടേണ്ടേ സഖാവേ?

കോടതിവിധിയേക്കാള്‍ വലുതോ സമസ്തയുടെ ഫത്വ?

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies