Wednesday, June 25, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

ഹിന്ദു ഭൂരിപക്ഷം ഇനിയെത്രനാള്‍? (ജനസംഖ്യയിലെ മതംമാറ്റങ്ങള്‍ 10)

മുരളി പാറപ്പുറം

Print Edition: 2 May 2025

ജനസംഖ്യാപരമായ സംഘര്‍ഷങ്ങള്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന രാജ്യമാണ് ഭാരതം. കൂടുതല്‍ രൂക്ഷമാവാനിടയുള്ള ഈ സംഘര്‍ഷങ്ങള്‍ സാമൂഹ്യവും രാഷ്ട്രീയവും സാമ്പത്തികവും സാംസ്‌കാരികവുമൊക്കെയായ അസ്ഥിരതകളിലേക്ക് നയിക്കും. മതപരമായ ജനസംഖ്യയുടെ ക്രമരഹിതമായ ഏറ്റക്കുറച്ചിലുകള്‍ സൃഷ്ടിക്കുന്ന വെല്ലുവിളികളെ നേരിടാന്‍ ഭരണകൂടങ്ങള്‍ക്ക് കഴിയാതെ വരും. തികഞ്ഞ ജാഗ്രതയോടെ സമീപിക്കേണ്ട ഒരു വിഷയമാണിത്. ഒരു ജനവിഭാഗം എന്ന നിലയില്‍ ഹിന്ദുക്കളാണ് ഇതിന്റെ പ്രത്യാഘാതങ്ങള്‍ കൂടുതല്‍ അനുഭവിക്കേണ്ടി വരിക.

ഭാരതത്തിലെ മുസ്ലിം ജനസംഖ്യ എണ്ണത്തിലും ശതമാനത്തിലും കുത്തനെ ഉയരുകയാണ്. അതേസമയം ഹിന്ദു, സിഖ്, ജയിന്‍, ബുദ്ധ മതങ്ങളുടെ ജനസംഖ്യ കുറയുകയുമാണ്. ഇതുമൂലം ഭാരതത്തിലും ലബനനിലേതുപോലുള്ള സ്ഥിതിവിശേഷം സംജാതമാവാനുള്ള സാധ്യത വളരെയധികമാണ്. 1951 മുതലുള്ള ആറ് സെന്‍സസുകളുടെ വിവരങ്ങള്‍ കാണിക്കുന്നത് ശതമാനക്കണക്കില്‍ ഒരു മതത്തിന്റെ മാത്രം ജനസംഖ്യയാണ് നിരന്തരം ഉയര്‍ന്നത് എന്നാണ്. മുസ്ലിങ്ങളുടെ ജനസംഖ്യയാണത്. മറ്റ് എല്ലാ മതങ്ങളുടെയും ജനസംഖ്യ കുറയുകയാണ്. 1981 മുതല്‍ മുസ്ലിം ജനസംഖ്യ അതിവേഗമാണ് വളരുന്നത്. ഹിന്ദുക്കളെയും ക്രൈസ്തവരെയും അപേക്ഷിച്ച് 45 ശതമാനം ഉയര്‍ന്നതാണ് മുസ്ലിങ്ങളുടെ വളര്‍ച്ച നിരക്ക്. സിഖുകാരുടെ ജനസംഖ്യയാണ് സ്വാതന്ത്ര്യത്തിനുശേഷം കുത്തനെ ഇടിഞ്ഞത്.

2001 ലെ സെന്‍സസ് പ്രകാരം മുസ്ലിങ്ങളുടെ ജനസംഖ്യ ഒരു പതിറ്റാണ്ടിനിടെ വളര്‍ന്നത് 36 ശതമാനത്തോളമാണ്. ഹിന്ദു ജനസംഖ്യയുടെ വളര്‍ച്ചാനിരക്ക് 23 ശതമാനത്തില്‍ നിന്ന് 20 ശതമാനമായി കുറഞ്ഞു.

1991 ല്‍ ജമ്മുകശ്മീരില്‍ സെന്‍സസ് നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും സംഘര്‍ഷ സാഹചര്യമാണെന്ന് പറഞ്ഞ് റദ്ദാക്കുകയായിരുന്നു. 1981 ല്‍ അസമിലും ഇക്കാരണത്താല്‍ സെന്‍സസ് നടന്നില്ല. 3.67 കോടി ജനങ്ങളുള്ള ഈ രണ്ടു സംസ്ഥാനങ്ങളിലും മുസ്ലിം ജനസംഖ്യ വളരെയധികമാണെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. കശ്മീരിലെയും അസമിലെയും സെന്‍സെസ് വിവരങ്ങള്‍ ഉള്‍പ്പെടുത്താത്തത് അസാധാരണമായ ഒരു നടപടിയായിരുന്നു. ജനാധിപത്യം നിലനില്‍ക്കുന്ന ഒരു രാജ്യത്തും ഇങ്ങനെയൊന്ന് നടന്നിട്ടുണ്ടാവില്ല. മതപരമായ കാരണങ്ങളാല്‍ സെന്‍സസില്‍ കൃത്രിമം കാണിക്കുന്ന ഒരേ ഒരു രാജ്യം ഭാരതമായിരിക്കും.

ജനസംഖ്യയെക്കുറിച്ച് ആധികാരികമായ പഠനം നടത്തിയിട്ടുള്ള പി.എന്‍. മാരി ഭട്ട്, എ.ജെ.ഫ്രാന്‍സിസ് സേവ്യര്‍ എന്നിവര്‍ എഴുതിയ വിശദമായ ഒരു ലേഖനത്തില്‍ ഭാരതത്തിലെ മുസ്ലിം ജനസംഖ്യയുടെ അമ്പരപ്പിക്കുന്ന വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. ഭാരതം സ്വാതന്ത്ര്യം നേടുന്നതിന് മുന്‍പ് ഹിന്ദുക്കളെ അപേക്ഷിച്ച് 10 ശതമാനം കൂടുതലായിരുന്ന മുസ്ലിം വളര്‍ച്ചാ നിരക്കെങ്കില്‍ ഇപ്പോഴത് (2001) ഹിന്ദു വളര്‍ച്ചാ നിരക്കിനേക്കാള്‍ 25 മുതല്‍ 30 ശതമാനം വരെ ഉയര്‍ന്നതാണെന്ന് ഇരുവരും ചൂണ്ടിക്കാട്ടുന്നു. ഹിന്ദുക്കളെക്കാള്‍ 45 ശതമാനം വളര്‍ച്ച നിരക്കാണ് മുസ്ലിങ്ങള്‍ക്ക് ഉണ്ടായത് എന്നര്‍ത്ഥം. ജനസംഖ്യയുടെ വളര്‍ച്ച നിരക്കില്‍ ഹിന്ദുക്കളെക്കാള്‍ താഴെയാണ് മുസ്ലിം വളര്‍ച്ചാ നിരക്കെന്ന് ചില ഇംഗ്ലീഷ് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത് തെറ്റാണെന്ന് ഈ ലേഖനത്തില്‍ പറയുകയുണ്ടായി. 2001 ലെ സെന്‍സസില്‍ ഹിന്ദുക്കളുടെ വളര്‍ച്ച നിരക്കില്‍ 10.2 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയപ്പോള്‍ മുസ്ലിങ്ങളുടേത്10.7 ശതമാനം മാത്രമേയുള്ളൂ. ഒരു അമുസ്ലിം രാജ്യത്തെ മുസ്ലിം ജനസംഖ്യ ഇപ്രകാരം കുതിച്ചുയരുന്നത് അസാധാരണമാണെന്ന് മാരി ഭട്ടും സേവ്യറും അഭിപ്രായപ്പെടുകയുണ്ടായി.

അച്ഛനും അമ്മയ്ക്കും രാജ്യത്തിനും ഓരോ കുട്ടികള്‍
മുസ്ലിങ്ങളുടെ ഉയര്‍ന്ന പ്രത്യുല്‍പ്പാദന നിരക്ക് നിരക്ഷരതയുമായും ദാരിദ്ര്യവുമായും ബന്ധപ്പെട്ടതാണെന്ന് പറയുന്നതില്‍ വാസ്തവമില്ല. മുസ്ലിങ്ങളില്‍ 36 ശതമാനവും താമസിക്കുന്നത് നഗരപ്രദേശങ്ങളിലാണ്. ഈ വിഭാഗം ഹിന്ദുക്കള്‍ 26 ശതമാനവും. ഹിന്ദുക്കളെ അപേക്ഷിച്ച് മുസ്ലിങ്ങളുടെ ആയുര്‍ദൈര്‍ഘ്യം വളരെ കൂടുതലുമാണ്. ഇതൊക്കെക്കൊണ്ട് മുസ്ലിങ്ങളുടെ പ്രത്യുല്‍പ്പാദന നിരക്ക് ഹിന്ദുക്കളുടേതിനേക്കാള്‍ കുറഞ്ഞിരിക്കേണ്ടതാണ്. എന്നാല്‍ ഇങ്ങനെ സംഭവിക്കുന്നില്ല. വലിയ തോതിലുള്ള നഗരവല്‍ക്കരണവും ശിശുമരണനിരക്ക് കുറവുമായിരുന്നിട്ടും മുസ്ലിങ്ങളുടെ വളര്‍ച്ചാ നിരക്ക് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. 2001 ല്‍ നടത്തിയ നാഷണല്‍ ഫാമിലി സെന്‍സസ് സര്‍വ്വേ പ്രകാരം മുസ്ലിങ്ങളുടെ ശരാശരി ആയുസ്സ് 68 വയസ്സും ഹിന്ദുക്കളുടേത് 65 വയസ്സുമാണ്.

ഹിന്ദുക്കളെയും മറ്റു ഭാരതീയ മതക്കാരെയും അപേക്ഷിച്ച് കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്ന മുസ്ലിങ്ങള്‍ 25 ശതമാനം കുറവാണ്. അമുസ്ലിം രാജ്യങ്ങളില്‍ മുസ്ലിം ജനസംഖ്യയുടെ വളര്‍ച്ചാ നിരക്ക് വളരെ ഉയര്‍ന്നിരിക്കുന്നത് പൊതു പ്രവണതയാണെന്ന് മാരി ഭട്ടും സേവ്യറും ചൂണ്ടിക്കാട്ടുന്നുണ്ട്. 1998-99 ലെ നാഷണല്‍ ഫാമിലി സെന്‍സസ് സര്‍വ്വേ-2 പ്രകാരം കേരളത്തിലെ ഹിന്ദുക്കളുടെയും മുസ്ലിങ്ങളുടെയും സാക്ഷരതാ നിരക്ക് ഏറെക്കുറെ തുല്യമാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വരുമാനംകൊണ്ട് മുസ്ലിങ്ങളുടെ സാമ്പത്തികനില ഹിന്ദുക്കളെക്കാള്‍ വളരെ ഉയര്‍ന്നതുമാണ്. എന്നിട്ടും 2001 ലെ സെന്‍സസ് പ്രകാരം മുസ്ലിം വളര്‍ച്ചാ നിരക്ക് 45 ശതമാനമാണ്. ഓരോ ഹിന്ദു സ്ത്രീയെക്കാളും കുറഞ്ഞത് ഒരു കുട്ടിക്കെങ്കിലും ഓരോ മുസ്ലിം സ്ത്രീയും അധികമായി ജന്മം നല്‍കുന്നു.

ഭാരതത്തിലെ ജനങ്ങള്‍ മനസ്സിലാക്കേണ്ട സുപ്രധാനമായ ഒരു കാര്യം 2001 ലെ സെന്‍സസ് റിപ്പോര്‍ട്ടിലുണ്ട്. ആറു വയസ്സുവരെ പ്രായമുള്ള കുട്ടികളുടെ കൂട്ടം ഹിന്ദുക്കളെ അപേക്ഷിച്ച് മുസ്ലിങ്ങളില്‍ 21 ശതമാനം കൂടുതലാണ്. ഇത് മുസ്ലിങ്ങള്‍ക്ക് വലിയ അനുകൂല ഘടകമായിത്തീരുന്നു. കാരണം ഈ കൂട്ടത്തിന് 2012-16 ആകുമ്പോഴേക്കും പ്രത്യുല്‍പ്പാദനത്തിനുള്ള പ്രായമാകുന്നു. ഇത് ഭാരതത്തെ വലിയ ജനസംഖ്യാ പ്രതിസന്ധിയിലേക്ക് നയിക്കും. 2012-2016 കാലയളവില്‍ പ്രത്യുല്‍പ്പാദനശേഷി കൈവരിക്കുന്ന 2001 ലെ ആറ് വയസ്സുകാരുടെ കൂട്ടം അടുത്ത 30-40 വര്‍ഷം സന്തോനോല്‍പ്പാദനം നടത്തിക്കൊണ്ടിരിക്കും. ഹിന്ദുക്കളെക്കാള്‍ 21 ശതമാനം കൂടുതലുള്ള ഈ കൂട്ടം 25 ശതമാനത്തില്‍ താഴെയാണ് കുടുംബാസൂത്രണ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നത്. അടുത്ത പതിറ്റാണ്ടുകളില്‍ മുസ്ലിം ജനസംഖ്യ വളരെയധികം വര്‍ദ്ധിക്കാനുള്ള സാഹചര്യമാണ് ഇതുവഴി നിലനില്‍ക്കുന്നത് എന്നര്‍ത്ഥം.

2001 ലെ സെന്‍സസ് റിപ്പോര്‍ട്ടിലെ മതങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ അനുസരിച്ച് മറ്റെല്ലാ മതങ്ങളെക്കാളും ആറ് വയസ്സുവരെയുള്ളവരുടെ കൂട്ടങ്ങള്‍ കൂടുതലുള്ളത് മുസ്ലിങ്ങളിലാണ്-18.7 ശതമാനം. ഈ വിഭാഗം ഏറ്റവും കുറവ് ജൈനമതക്കാരിലും സിഖുമതക്കാരിലുമാണ്. യഥാക്രമം 10.6 ശതമാനവും 12.8 ശതമാനവും. ഭാരതീയ സംസ്‌കാരത്തിന്റെ പ്രധാന ഘടകമായ ഈ മതവിഭാഗങ്ങളുടെ വളര്‍ച്ചാ നിരക്ക് കുറഞ്ഞുകൊണ്ടിരിക്കുകയാണ്. സ്വാഭാവികമായും ഇവരുടെ ജനസംഖ്യയും കുറയും.

2001 ലെ സെന്‍സസ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വരുംദശകങ്ങളില്‍ മുസ്ലിം ജനസംഖ്യയില്‍ ഏറ്റവും വലിയ വര്‍ധനവ് ഉണ്ടാവുക ഹരിയാനയില്‍ ആയിരിക്കും. കാരണം ആറ് വയസ്സു വരെയുള്ളവരുടെ കൂട്ടം മുസ്ലിങ്ങളില്‍ ഹിന്ദുക്കളെ അപേക്ഷിച്ച് ഈ സംസ്ഥാനത്ത് വളരെ കൂടുതലാണ്- 60 ശതമാനം. മുസ്ലിം ജനസംഖ്യ വലിയ വളര്‍ച്ച നേടുന്ന രണ്ടാമത്തെ സംസ്ഥാനം അസം ആയിരിക്കും. പശ്ചിമ ബംഗാള്‍, ദല്‍ഹി, നാഗാലാന്‍ഡ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളാണ് തുടര്‍ന്നുവരിക. 35 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും നില പരിശോധിക്കുമ്പോള്‍ 31 എണ്ണത്തിലും ആറു വയസ്സ് വരെയുള്ളവരുടെ കൂട്ടം മുസ്ലിങ്ങളില്‍ ഹിന്ദുക്കളെക്കാള്‍ മുകളിലായിരുന്നു. സിക്കിമിലും മധ്യപ്രദേശിലും കേന്ദ്രഭരണ പ്രദേശങ്ങളായ ഡാമന്‍ ഡ്യൂവിലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും മാത്രമേ ഹിന്ദുക്കള്‍ ഇക്കാര്യത്തില്‍ മുന്നിലുള്ളൂ. ഈ 31 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഹിന്ദുക്കളെ അപേക്ഷിച്ച് മുസ്ലിം ജനസംഖ്യ വളര്‍ച്ച നേടും.

ഭാരതത്തിലെ ജനസംഖ്യയ്ക്ക് എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് 2001 ലെ സെന്‍സസിലുള്ള മതപരമായ വിവരങ്ങള്‍ കൃത്യമായ സൂചന നല്‍കുന്നുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് സ്വതന്ത്രമായ ചര്‍ച്ചകള്‍ക്കൊന്നും ബുദ്ധിജീവികള്‍ തയ്യാറല്ല. ‘പൊളിറ്റിക്കല്‍ കറക്റ്റ്‌നസ്’ നോക്കുന്ന അവര്‍ക്ക് യഥാര്‍ത്ഥത്തില്‍ ജനസംഖ്യയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഭയമാണ്. എല്ലാ ബ്രിട്ടീഷ് ദമ്പതിമാരും അഞ്ച് കുട്ടികള്‍ക്ക് വീതം ജന്മം നല്‍കണമെന്ന് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയര്‍ പറഞ്ഞതിനെക്കുറിച്ച് ഭാരതത്തിലെ ബുദ്ധിജീവികള്‍ മൗനം പാലിക്കുകയാണ് ചെയ്തത്. കൂടുതല്‍ കുട്ടികളുടെ പിറവിക്കായി പല യൂറോപ്യന്‍ രാജ്യങ്ങളും ദമ്പതിമാര്‍ക്ക് ഉദാരമായ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുകയുണ്ടായി. ആസ്‌ട്രേലിയന്‍ ധനമന്ത്രി പീറ്റര്‍ കാസ്റ്റെല്ലോ ആവശ്യപ്പെട്ടത് ഓരോ ദമ്പതിമാര്‍ക്കും മൂന്നു കുട്ടികള്‍ വീതം വേണമെന്നാണ്. ”ഒരു കുട്ടി അമ്മയ്ക്കും ഒരു കുട്ടി അച്ഛനും ഒരു കുട്ടി രാജ്യത്തിനും.” ലോകത്ത് ഇങ്ങനെയും ചില കാര്യങ്ങള്‍ നടക്കുന്നതായിപ്പോലും നമ്മുടെ രാജ്യത്തെ ബുദ്ധിജീവികള്‍ ഭാവിച്ചില്ല. അവര്‍ ഇത്തരം യാഥാര്‍ത്ഥ്യങ്ങള്‍ക്കുനേരെ ബോധപൂര്‍വ്വം കണ്ണടച്ചു. ഇക്കൂട്ടരാണ് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് ഒരു കുടുംബത്തിന് മൂന്നു കുട്ടികള്‍ വീതം വേണമെന്ന് പറഞ്ഞതിനെതിരെ മുറവിളി കൂട്ടിയത്.

ഇസ്ലാമിക രാജ്യമായ ഇന്തോനേഷ്യയിലെ ജനസംഖ്യാ വളര്‍ച്ചയില്‍ ആശങ്കപ്പെട്ട് ആസ്‌ട്രേലിയയില്‍ 2004 നു ശേഷം ജനിക്കുന്ന ഓരോ കുട്ടിക്കും പീറ്റര്‍ കോസ്റ്റല്ലോ 2000 ഡോളര്‍ വീതം സഹായധനം പ്രഖ്യാപിക്കുകയുണ്ടായി. ആഗോള ജനസംഖ്യാ മാറ്റത്തെ സസൂക്ഷ്മം ശ്രദ്ധിക്കുന്ന നിയാല്‍ ഫെര്‍ഗൂസണ്‍, ബര്‍ണാഡ് ലെവിസ്, റോബര്‍ട്ട് കാസ്റ്റലോ, ബ്രൂസ് ബാവെസ്, മാര്‍ക്ക് സ്റ്റെയ്ന്‍ മുതലായവര്‍ ഈ മാറ്റങ്ങള്‍ തങ്ങളുടെ രാജ്യങ്ങളിലെ സാംസ്‌കാരിക മൂല്യങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നതിനെതിരെ സ്വന്തം പൗരന്മാരെ ജാഗരൂകരാക്കുകയുണ്ടായി.

ലിബറല്‍ ബുദ്ധിജീവികള്‍ കാണാതെ പോകുന്നത്
ഭാരതത്തില്‍ നിരവധി കാരുണ്യവാന്മാരായ ലിബറല്‍ ബുദ്ധിജീവികളുണ്ടല്ലോ. ജനസംഖ്യാവര്‍ദ്ധനവിന്റെ പേരില്‍ എന്തിനാണ് ഇങ്ങനെ ആഗോള ഭയം സൃഷ്ടിക്കുന്നത് എന്നാണ് ഇവര്‍ ചോദിക്കുന്നത്. ഇക്കൂട്ടര്‍ക്ക് ഉത്തരമുണ്ട്. 1990 ല്‍ ലോക ജനസംഖ്യയില്‍ 12 ശതമാനമായിരുന്നു മുസ്ലങ്ങള്‍. 1992-93 ല്‍ ഇത് 18 ശതമാനമായി വര്‍ദ്ധിച്ചു. 2012 ല്‍ മുസ്ലിം ജനസംഖ്യ 24 ശതമാനമായി. നാഗരികതകളുടെ സംഘര്‍ഷം (ഇഹമവെ ീള ഇശ്ശഹശ്വമശേീി) എന്ന വിഖ്യാത ഗ്രന്ഥം എഴുതിയ സാമുവല്‍ ഹണ്ടിംഗ്ടണ്‍ വ്യക്തമാക്കിയത് 2025 ല്‍ ലോകജനസംഖ്യയില്‍ മുസ്ലിങ്ങള്‍ 30 ശതമാനമായി വര്‍ദ്ധിക്കുമെന്നാണ്. ഇത്തരമൊരു മാറ്റം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ചരിത്രാനുഭവത്തിന്റെയും സമകാലിക സംഭവവികാസങ്ങളുടെയും വെളിച്ചത്തില്‍ എന്തെങ്കിലും പറയാന്‍ ലിബറല്‍ ബുദ്ധിജീവികള്‍ക്ക് മടിയാണ്.

ചെന്നൈയിലെ സെന്റര്‍ ഫോര്‍ പോളിസി സ്റ്റഡീസ് പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് 2061 ആകുമ്പോഴേക്കും ഭാരതം, പാകിസ്ഥാന്‍, ബംഗ്ലാദേശ് ഉള്‍പ്പെടുന്ന ഉപഭൂഖണ്ഡത്തിലെ മുസ്ലിം ജനസംഖ്യ മൊത്തം ഹിന്ദു-സിഖ് ജനസംഖ്യയെ മറികടക്കുമെന്നാണ്. ഇത് ആധിപത്യത്തിനു വേണ്ടിയുള്ള കടുത്ത പോരാട്ടങ്ങളിലേക്ക് നയിക്കും. ഈ പോരാട്ടം ഇപ്പോള്‍ തന്നെ ദൃശ്യമാണ്. മുസ്ലിങ്ങള്‍ക്ക് അര്‍ഹതയില്ലാത്ത ഇളവുകള്‍ക്ക് വേണ്ടിയുള്ള മുറവിളി ഇതാണ് കാണിക്കുന്നത്. 2101ല്‍ ഭാരതത്തിലെ മുസ്ലിം ജനസംഖ്യ 32-34 കോടി ആവുമെന്നാണ് സച്ചാര്‍ കമ്മിറ്റി തന്നെ അബദ്ധവശാല്‍ പറഞ്ഞുപോയത്. 2001 ല്‍ ഇത് 13.8 കോടിയും 1951 ല്‍ കഷ്ടി 3.77 കോടിയും ആയിരുന്നു എന്നത് വിസ്മരിക്കരുത്. ജനസംഖ്യാപരമായ ചില കണക്കുകൂട്ടലുകള്‍ അനുസരിച്ച് 2100 ല്‍ ലോക ജനസംഖ്യയില്‍ മുസ്ലിങ്ങള്‍ 37 ശതമാനം മുതല്‍ 40 ശതമാനം വരെയാവും.

ഭാരതത്തിലെ ഹിന്ദു ജനസംഖ്യയുടെയും വളര്‍ച്ചാ നിരക്ക് യൂറോപ്യന്‍ ശരാശരിയോട് അടുത്തുകൊണ്ടിരിക്കുകയാണ്. 2001 ലെ സെന്‍സസ് അനുസരിച്ച് കൊല്‍ക്കൊത്ത ജില്ലയിലെ ഹിന്ദുക്കളുടെ പ്രത്യുല്‍പ്പാദന നിരക്ക് 1.0 ശതമാനമാണ്. ഇത് ജര്‍മ്മനി, ഇറ്റലി, സ്‌പെയിന്‍ എന്നീ രാജ്യങ്ങളിലെ പ്രത്യുല്‍പ്പാദന നിരക്കിനേക്കാള്‍ വളരെ താഴെയാണ്. കേരളത്തിലെ മുസ്ലിം ജനസംഖ്യ 1951 ല്‍ 23,75,000 ആയിരുന്നത് 2001 ല്‍ 78,64,000 ആയി വര്‍ദ്ധിച്ചതായാണ് കണക്കാക്കപ്പെടുന്നത്. ഈ കാലയളവില്‍ ഹിന്ദുക്കള്‍ 88,48,000 ല്‍ നിന്ന് 1,79,2000 ആയി വര്‍ദ്ധിച്ചു. ക്രൈസ്തവര്‍ 28,26,000 ല്‍ നിന്ന് 60,57,000 ആയും വര്‍ദ്ധിച്ചു. അഞ്ചു പതിറ്റാണ്ടിനിടെ മൊത്തം ജനസംഖ്യയില്‍ ഹിന്ദു ജനസംഖ്യ 61.61 ശതമാനത്തില്‍ നിന്ന് 56.28 ശതമാനമായി കുറഞ്ഞു. അതേസമയം മുസ്ലിങ്ങള്‍ 17.53 ശതമാനത്തില്‍ നിന്ന് 24.70 ശതമാനമായും വര്‍ദ്ധിച്ചു. ക്രൈസ്തവര്‍ 20.86 ശതമാനത്തില്‍ നിന്ന് 19.02 ശതമാനമായി കുറഞ്ഞു.
2001 ലെ സെന്‍സസ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജനസംഖ്യാ വിദഗ്ധനായ ആശിഷ് ബോസ് കണക്കാക്കുന്നത് രാജ്യത്തെ 49 ജില്ലകളിലെ മുസ്ലിങ്ങള്‍ അവരുടെ മൊത്തം ജനസംഖ്യയുടെ 30 ശതമാനം വരുമെന്നാണ്. ജനസംഖ്യയുടെ വളര്‍ച്ചാ നിരക്ക് പരിശോധിക്കുമ്പോള്‍ 49 ജില്ലകളില്‍ 2091 നും 2111 നും ഇടയില്‍, ഒരുപക്ഷേ അതിന് മുന്‍പുതന്നെ മുസ്ലിങ്ങള്‍ ഭൂരിപക്ഷമായിത്തീരുമത്രേ.

തെരഞ്ഞെടുക്കപ്പെട്ട സമിതികളില്‍ കൂടുതല്‍ പ്രാതിനിധ്യം വേണമെന്ന് 2000 നു ശേഷം ചില മുസ്ലിം നേതാക്കളില്‍ നിന്ന് ആവശ്യം ഉയരുകയുണ്ടായി. 2006 ല്‍ സമാജ്വാദി പാര്‍ട്ടി നേതാവായ മുഹമ്മദ് അസംഖാന്‍ പശ്ചിമ ഉത്തര്‍പ്രദേശിനെ ‘മുസ്ലിംപ്രദേശ്’ ആക്കി മാറ്റണമെന്ന് ആവശ്യപ്പെട്ടു. രാഷ്ട്രീയ ലോക്ദള്‍ ഈ പ്രദേശം ‘ഹരിതപ്രദേശ്’ ആക്കി മാറ്റണമെന്ന് ആവശ്യപ്പെട്ടപ്പോഴായിരുന്നു ഇത്. ആന്ധ്രയില്‍ നിന്നുള്ള മുസ്ലിം പണ്ഡിതനായിരുന്ന ഡോ. ഒമര്‍ ഖാലിദി 2004 ജൂണില്‍ ടൈംസ് ഓഫ് ഇന്ത്യ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇത്തരം ആവശ്യം ഉന്നയിച്ചു. ജമാ അത്തെ ഇസ്ലാമിയുടെ മുഖപത്രമായ റേഡിയനിലും ഖാലിദി ഇതേ ആവശ്യം ഉന്നയിച്ചു. മറ്റൊരു വിഭജനത്തിനുള്ള മാര്‍ഗരേഖയാണ് ഖാലിദി മുന്നോട്ടുവച്ചത്. ഹരിയാനയിലെ മേവാദ് മേഖല, ഉത്തര്‍പ്രദേശിലെയും ബിഹാറിലെയും ആന്ധ്രയിലെയും കര്‍ണാടകയിലെയും ചില ഭാഗങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി മുസ്ലിങ്ങള്‍ക്ക് പ്രത്യേക രാജ്യം വേണമെന്ന നിലയ്ക്കാണ് ഖാലിദി വാദിച്ചത്. കേരളം, കര്‍ണാടകം, ആന്ധ്രാപ്രദേശ് എന്നിവയുടെ മാതൃകയില്‍ മുസ്ലിങ്ങള്‍ക്ക് മതസംവരണം വേണമെന്നും ഖാലിദി ആവശ്യപ്പെടുകയുണ്ടായി.

പ്രതിരോധ സേനകളില്‍ ഉള്‍പ്പെടെ മുസ്ലിങ്ങള്‍ക്ക് ആനുപാതിക പ്രാതിനിധ്യം വേണമെന്ന് വാദിച്ച ആളുമായിരുന്നു ഖാലിദി. പാര്‍ലമെന്റിലും നിയമസഭകളിലും മുസ്ലിങ്ങള്‍ക്ക് അവരുടെ ഉയര്‍ന്നുകൊണ്ടിരിക്കുന്ന ജനസംഖ്യ അനുസരിച്ച് അധിക പ്രാതിനിധ്യം നല്‍കണമെന്ന് മുസ്ലിംലീഗ് നേതാവായിരുന്ന ജി.എം.ബനാത് വാലയുമായി ചേര്‍ന്ന് ഖാലിദി ആവശ്യപ്പെടുകയുണ്ടായി. സച്ചാര്‍ സമിതി റിപ്പോര്‍ട്ടാണ് ഇതിനുവേണ്ടി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഇരുവരും ആയുധമാക്കിയത്. തങ്ങളുടെ ജനസംഖ്യാ വളര്‍ച്ചയും അധികാരവും തമ്മിലെ ബന്ധത്തെക്കുറിച്ച് മുസ്ലിങ്ങള്‍ പൂര്‍ണ്ണമായും ബോധവാന്മാരാണ്. ഭാരതത്തില്‍ തങ്ങള്‍ക്ക് മതിയായ അധികാര പ്രാതിനിധ്യമില്ലെന്ന് മുസ്ലിം നേതാക്കള്‍ പറയുന്നതുമായി ഇതിന് ബന്ധമുണ്ട്. ഒരിക്കല്‍ അലിഗഢ് സര്‍വ്വകലാശാല സന്ദര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് രാഹുലിനോട് ഒരു വിദ്യാര്‍ത്ഥി ചോദിച്ചത്, ഭാരതത്തില്‍ ഒരു മുസ്ലിം പ്രധാനമന്ത്രി എന്നുണ്ടാവുമെന്നാണ് താങ്കള്‍ കരുതുന്നത് എന്നാണ്. 1947 ലെ വിഭജനത്തിനുശേഷം മറ്റൊരു മത-രാഷ്ട്രീയ സംഘര്‍ഷത്തിന് കളമൊരുങ്ങുകയാണെന്ന് കരുതണം.

മതപരമായ ജനസംഖ്യ ഉയര്‍ത്തുന്ന ഈ വെല്ലുവിളികളെക്കുറിച്ച് ഹിന്ദുക്കളെ ബോധവാന്മാരാക്കാന്‍ വേണ്ടത്ര നേതാക്കള്‍ ഇല്ലെന്നതാണ് വസ്തുത. ചുവരെഴുത്തുകള്‍ വ്യക്തമാണ്. ജനസംഖ്യയുടെ ബലതന്ത്രം അറിയാത്ത യൂറോപ്പിലെ ക്രൈസ്തവരും ഭാരതത്തിലെ ഹിന്ദുക്കളും വന്‍ അപകടത്തിലേക്ക് നയിക്കപ്പെടുകയാണ്. അണുകുടുംബങ്ങള്‍ക്കു വേണ്ടി ഗര്‍ഭച്ഛിദ്രം വ്യാപകമായ റഷ്യക്കാരോട് ആ രാജ്യത്തെ ജനസംഖ്യാ വിദഗ്ധര്‍ പറഞ്ഞത് ‘സ്വയം വംശവിച്ഛേദം നടത്തരുത്’ എന്നാണ്. ഭാരതത്തിലെ ഹിന്ദുക്കള്‍ക്കും ഇത് പാഠമായിരിക്കണം.
(അവസാനിച്ചു)

Tags: ജനസംഖ്യയിലെ മതംമാറ്റങ്ങള്‍
ShareTweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ഒരു സംസ്‌കൃത പണ്ഡിതന്റെ സത്യനിഷേധങ്ങള്‍

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

മതം കെടുത്തുന്ന ലോകസമാധാനം

കുഞ്ഞനന്തന്റെ ചോരക്ക് പകരംവീട്ടേണ്ടേ സഖാവേ?

കോടതിവിധിയേക്കാള്‍ വലുതോ സമസ്തയുടെ ഫത്വ?

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies