Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

എമ്പുരാനും നിയമവിരുദ്ധപ്രവര്‍ത്തനങ്ങളും

പ്രൊ. ഡി. അരവിന്ദാക്ഷൻപ്രൊ. ഡി. അരവിന്ദാക്ഷൻ
2 May 2025

ആവിഷ്‌കാര സ്വാതന്ത്ര്യം രാജ്യവിരുദ്ധപ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അനുമതിയല്ല. 1950 ജനുവരി 26 ന് നിലവില്‍ വന്ന ഭാരതത്തിന്റെ ഭരണഘടനയില്‍ പൗരന്റെ സ്വാതന്ത്ര്യത്തെ കുറിച്ച് വ്യക്തമായ നിര്‍വചനം ഉണ്ട്. ഭരണഘടനയും നിലനില്‍ക്കുന്ന മറ്റ് നിയമങ്ങളും രാജ്യസുരക്ഷയെ ബാധിക്കാത്ത തരത്തില്‍ പൗരസ്വാതന്ത്ര്യം അനുവദിക്കുന്നുണ്ട്. ഇങ്ങനെയുള്ള നിയമസംഹിത പ്രകാരമാണ് ആവിഷ്‌കാര സ്വാതന്ത്ര്യത്തെ കോടതികളും മറ്റ് അന്വേഷണ ഏജന്‍സികളും നിയന്ത്രണ സംവിധാനങ്ങളും വ്യാഖ്യാനിക്കുന്നതും നടപടികള്‍ സ്വീകരിക്കുന്നതും.

Google NewsAdd Kesari Weekly as a preferred source on Google

2025 മാര്‍ച്ച് 27 ന് തിയേറ്ററുകളില്‍ എത്തിയ ‘എമ്പുരാന്‍’ എന്ന മലയാള സിനിമയ്ക്ക് എതിരെയായി വലിയതോതില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരിക്കെ 2002ല്‍ നടന്ന കലാപത്തെ കുറിച്ചുള്ള സിനിമയില്‍ തീവ്രവാദ സംഘടനകളെ വെള്ളപൂശുന്നു എന്നും ഹിന്ദുക്കളെ അക്രമകാരികളായി ചിത്രീകരിക്കുന്നു എന്നുമാണ് വിമര്‍ശനം. ഗുല്‍ബര്‍ഗ് സൊസൈറ്റിയിലെ താമസക്കാരായ 69 പേരെ ഗോധ്രാ സംഭവത്തിന് ശേഷം കൊന്നൊടുക്കിയത് ഹിന്ദുക്കളാണ് എന്നുള്ള ആരോപണം വിചാരണ കോടതികളില്‍ ഉന്നയിക്കപ്പെട്ടത് പരോക്ഷമായി സിനിമയില്‍ ചിത്രീകരിക്കപ്പെടുന്നതായും ആക്ഷേപം ഉയര്‍ന്നു.

തുടര്‍ന്ന് സിനിമ നിര്‍മാതാക്കളായ ഗോകുലം ഗോപാലന്‍ എന്ന എ.എം. ഗോപാലനും ആന്റണി പെരുമ്പാവൂരും, സുഭാസ്‌കരന്‍ അലിരാജയുടെ ലൈക്കാ പ്രൊഡക്ഷന്‍സും ചേര്‍ന്ന് മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള 21 സീനുകള്‍ നീക്കം ചെയ്ത് സിനിമ വീണ്ടും പ്രദര്‍ശനത്തിനെത്തിച്ചു. ആദ്യത്തെ പത്ത് ദിവസം കൊണ്ട് തന്നെ 250 കോടി വരുമാനം ഉണ്ടാക്കി എന്ന് അവകാശപ്പെടുന്ന സിനിമ 400 കോടിയില്‍ അധികം വരുമാനത്തിലേക്ക് ഉയരുമെന്ന് പറയപ്പെടുന്നു. സിനിമയുടെ മുതല്‍മുടക്ക് 180 കോടി ആണെങ്കില്‍ നിര്‍മാതാക്കളുടെ ലാഭം 250 കോടിയില്‍ അധികമാണ്. 250 കോടി ലാഭം ഉണ്ടായാല്‍ അതിന്റെ 30 മുതല്‍ 44% വരെ ആദായനികുതി അടക്കാന്‍ നിര്‍മ്മാതാക്കള്‍ നിയമപരമായി ബാധ്യതപ്പെട്ടിരിക്കുന്നു. സിനിമയ്ക്ക് വേണ്ടി മുടക്കിയ 180 കോടിയില്‍ വിദേശത്ത് നിന്നും നിയമവിരുദ്ധമായി പണം ശേഖരിച്ചതായി ആരോപണമുണ്ട്.

ADVERTISEMENT

ഇത്രയും പണം മുടക്കി വിവാദ വിഷയമായ ഗോധ്രാ – ഗുല്‍ബര്‍ഗ് സൊസൈറ്റി കലാപങ്ങളെ കുറിച്ച് ഒരു സിനിമ നിര്‍മ്മിക്കുമ്പോള്‍ അത് സംബന്ധിച്ച് നിയമപരമായ പരിശോധന നടത്താന്‍ സിനിമകളുടെ നിയന്ത്രണ അധികാരം ഉള്ള സെന്‍സര്‍ ബോര്‍ഡിന് ചുമതലയുണ്ട്. എമ്പുരാന്‍ സിനിമയുടെ കാര്യത്തില്‍ സെന്‍സര്‍ ബോര്‍ഡിന് തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ അതിനെക്കുറിച്ച് അന്വേഷിച്ച് നടപടികള്‍ സ്വീകരിക്കേണ്ടതാണ്.

അഴിമതിയും കള്ളപ്പണവും തീവ്രവാദവും വെച്ച് പൊറുപ്പിക്കുകയില്ല എന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് 2014, 2019, 2024 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ജയിച്ച് അധികാരത്തില്‍ വന്ന നരേന്ദ്രമോദി സര്‍ക്കാര്‍ നിയമനടപടികള്‍ സ്വീകരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റെയും അനുമതി ഇല്ലാതെ വിദേശത്തുനിന്ന് വരുന്ന പണം കള്ളപ്പണം തന്നെയാണ്. 1999 ലെ വിദേശ നാണയ വിനിമയ നിയമങ്ങളും ചട്ടങ്ങളും, 2002 ലെ കള്ളപ്പണ നിരോധന നിയമപ്രകാരവും കള്ളപ്പണത്തിനെതിരെ നടപടികള്‍ സ്വീകരിക്കാന്‍ ആദായനികുതി വകുപ്പിനും റിസര്‍വ് ബാങ്കിനും ഇഡിയ്ക്കും അധികാരമുണ്ട്.

1961ലെ ആദായനികുതി നിയമപ്രകാരം നടപടികള്‍ നേരിടുന്ന സ്ഥാപനമാണ് ആന്റണി പെരുമ്പാവൂരിന്റെ ആശിര്‍വാദ് സിനിമാസ്. 2022 ഡിസംബറില്‍ ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരുടെ വീടുകളില്‍ നടന്ന ആദായനികുതി വകുപ്പിന്റെ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അദ്ദേഹത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. ആന്റണി പെരുമ്പാവൂരുമായുള്ള സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് നടന്‍ മോഹന്‍ലാലിനെ ചോദ്യംചെയ്ത് മൊഴി രേഖപ്പെടുത്തിയിട്ടുള്ളതായി ആദായ നികുതി വകുപ്പിന്റെ ഗൂഗിള്‍ രേഖകളില്‍ കാണുന്നു. അദ്ദേഹത്തിന്റെ വിദേശ നിക്ഷേപങ്ങളെക്കുറിച്ചും ആദായ നികുതി വകുപ്പ് അന്വേഷിക്കുന്നുണ്ട്. ദക്ഷിണാഫ്രിക്കയിലെ സംഗീത സംവിധായകന്‍ മാക് മില്ലിനുമായി ചേര്‍ന്ന് നടന്‍ മോഹന്‍ലാല്‍ ‘ബാര്‍റോസ്’ എന്ന പേരില്‍ സിനിമയെടുത്ത്, 2022 മാര്‍ച്ചില്‍ നടന്ന ചടങ്ങില്‍ നടന്‍ മമ്മൂട്ടി, പൃഥ്വിരാജ്, പ്രിയദര്‍ശന്‍, ഫാസില്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നതായി മോഹന്‍ലാലിന്റെ ട്വിറ്റര്‍ ഉദ്ധരിച്ചുകൊണ്ട് ഗൂഗിളിലെ രേഖകള്‍ പറയുന്നു. ബാര്‍റോസിന്റെ തിരക്കഥ എഴുതിയത് മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന സിനിമയ്ക്ക് തിരക്കഥ എഴുതിയ ജിജോ പൊന്നൂസാണ്. ഈ സിനിമയ്ക്ക് വന്‍തുക നിര്‍മ്മാണ ചിലവായിട്ടുണ്ട്. നടന്‍ മോഹന്‍ലാലും പൃഥ്വിരാജുമൊക്കെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നവര്‍ ആയതുകൊണ്ട് ഇത് സംബന്ധിച്ച് പരിശോധന നടത്താന്‍ ആദായനികുതി വകുപ്പിന് നിയമപരമായ ബാധ്യതയുണ്ട്. എമ്പുരാന്‍ സിനിമയുടെ സംവിധായകന്‍ പൃഥ്വിരാജ് 2022 ല്‍ സമര്‍പ്പിച്ച ആദായനികുതി റിട്ടേണ്‍ സംബന്ധിച്ചാണ് കൂടുതല്‍ വിശദീകരണം ചോദിച്ചിട്ടുള്ളത്. ജനഗണ മന, ഗോള്‍ഡ്, കടുവ എന്നീ സിനിമകളില്‍ നിന്ന് ലഭിച്ച വരുമാനത്തിന്റെ രേഖകളാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

എമ്പുരാന്‍ സിനിമ നിര്‍മാതാക്കളില്‍ പ്രമുഖനായ ഗോകുലം ഗോപാലന്‍ എന്ന എ.എം. ഗോപാലന്‍ 1964 ല്‍ കോഴിക്കോട് ജില്ലയിലെ വടകര മടപ്പള്ളി ഗവണ്‍മെന്റ് കോളേജില്‍ നിന്നും ഗണിത ശാസ്ത്രത്തില്‍ ബിരുദം നേടിയതാണ്. 1968ല്‍ ചെന്നൈയില്‍ സ്വകാര്യ ചിട്ടി കമ്പനി തുടങ്ങി വ്യവസായ രംഗത്തെത്തിയ ഗോപാലനെതിരെ 2017 ല്‍ ആദായ നികുതി വകുപ്പ് 3 സംസ്ഥാനങ്ങളില്‍ പരിശോധന നടത്തിയിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ ഗോകുലം ചിട്ട്‌സ് ആന്റ് ഫിനാന്‍സ് എന്ന സ്വകാര്യ ചിട്ടി കമ്പനി പ്രവാസികളില്‍ നിന്നും 372 കോടി രൂപ പണമായും 221 കോടി രൂപ ചെക്കായും അനുമതിയില്ലാതെ വാങ്ങി എന്നാണ് കേസ്. അവര്‍ക്ക് കുറച്ചു പണം തിരികെ നല്‍കുകയും ചെയ്തു. ഇത് 1999 ലെ വിദേശ നാണയ വിനിമയ നിയമം വകുപ്പിന്റെയും 3(ബി),റിസര്‍വ് ബാങ്ക് 2000 ല്‍ പുറപ്പെടുവിച്ച ചട്ടങ്ങളിലെ 4(ബി) വകുപ്പിന്റെയും ലംഘനമാണ്. ഇത് 2015ലെ റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച സര്‍ക്കുലര്‍ നമ്പര്‍ 107ല്‍ ആവര്‍ത്തിക്കുന്നുമുണ്ട്. 2013 ലെ കമ്പനി നിയമപ്രകാരം 10000 രൂപയില്‍ കൂടുതല്‍ പണമായി വാങ്ങാനും കൊടുക്കുവാനും പാടില്ല. ഗോപാലന്‍ നിയമം അറിയാത്ത ആളല്ല. അദ്ദേഹത്തിന് നിരവധി പ്രൈവറ്റ് കമ്പനികളും ശ്രീ ഗോകുലം ഫുഡ് പ്രോഡക്റ്റ് ലിമിറ്റഡ് എന്ന പബ്ലിക് കമ്പനിയും ഉണ്ട്. ഈ കമ്പനിയുടെ ശാഖ ദുബായില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളില്‍ ഇഡി നടത്തിയ റെയ്ഡില്‍ ഒന്നരക്കോടി രൂപ പണമായി പിടിച്ചെടുത്തു. ഇത് സംബന്ധിച്ച് ഇ.ഡിയുടെ കൊച്ചി ഓഫീസില്‍ ചോദ്യം ചെയ്ത ഗോപാലനോട് വീണ്ടും ഹാജരാവാന്‍ നോട്ടീസ് നല്‍കി. ആദായനികുതി വകുപ്പും ഇഡിയും നല്‍കിയ നോട്ടീസിനെതിരെ നാളിതുവരെ ആരും കോടതികളെ സമീപിച്ചിട്ടില്ല.

എമ്പുരാന്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍ക്കെതിരെയോ സംവിധായകനെതിരെയോ നായക നടനെതിരെയോ കേന്ദ്രസര്‍ക്കാര്‍ യാതൊരു പ്രതികാര നടപടികളും സ്വീകരിച്ചിട്ടില്ല. ഗോധ്രാ സംഭവം, ഗുല്‍ബര്‍ഗ് സൊസൈറ്റിയിലെ കലാപങ്ങള്‍ എന്നിവ ഉന്നത അധികാര കോടതികള്‍ പരിശോധിച്ചിട്ടുള്ളതാണ്. 2022 ജൂണ്‍ 24 ന് സാക്കിയ അഹ്‌സന്‍ ജെഫ്രി നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി. അങ്ങനെ ഒരു സംഭവം സിനിമയാക്കുമ്പോള്‍ പാലിക്കേണ്ട സൂക്ഷ്മതയും ജാഗ്രതയും പാലിക്കാത്തതുകൊണ്ടാണ് എമ്പുരാന്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍ക്ക് മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള 21 സീനുകള്‍ പിന്‍വലിക്കേണ്ടി വന്നത്. സിനിമയിലെ മുതല്‍മുടക്കിനെ സംബന്ധിച്ചും നിര്‍മ്മാതാക്കളുടെയും സംവിധായകന്റെയും നടീനടന്മാരുടെയും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അന്വേഷിക്കാന്‍ ആദായനികുതി വകുപ്പിനും കമ്പനി കാര്യവകുപ്പിനും അധികാരമുണ്ട്. അനുമതിയില്ലാതെ വിദേശത്തുനിന്നുള്ള പണമോ തീവ്രവാദ സംഘടനകളും ആയി ബന്ധമുള്ള പണമോ ലഭിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ സിബിഐ, എന്‍ഐഎ, ഇ.ഡി, ആര്‍ ബിഐ എന്നിവയ്ക്ക് അധികാരമുണ്ട്.

1921ലെ മലബാര്‍ കലാപത്തെക്കുറിച്ച് 1922ല്‍ മഹാകവി കുമാരനാശാന്‍ ദുരവസ്ഥ എന്ന കാവ്യം എഴുതി. എന്തെല്ലാം സമ്മര്‍ദ്ദവും ഭീഷണിയും ഉണ്ടായിട്ടും കലാപകാരികള്‍ക്കെതിരെയുള്ള വിമര്‍ശനം അദ്ദേഹം പിന്‍വലിച്ചില്ല. തുടര്‍ന്ന് പല്ലന ആറ്റില്‍ ഉണ്ടായ ദുരൂഹ ബോട്ട് അപകടത്തില്‍ അദ്ദേഹം മരിച്ചതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് ചിലര്‍ സംശയിക്കുന്നു. 1947ആഗസ്റ്റ് 14ന് ഭാരത വിഭജനം സംബന്ധിച്ചുണ്ടായ കലാപത്തില്‍ ലക്ഷക്കണക്കിന് നിരപരാധികള്‍ കൊല്ലപ്പെട്ടു. 2002 ല്‍ ഗുജറാത്തില്‍ ഉണ്ടായ ഗോധ്രാ കലാപവും നിര്‍ഭാഗ്യകരവും ഒഴിവാക്കപ്പെടേണ്ടതുമായിരുന്നു. ഗോധ്രാ കലാപത്തെ കുറിച്ച് 2025 ല്‍ സിനിമ എടുത്തു ജനങ്ങളെ വര്‍ഗീയമായി വിഭജിക്കുന്നത് ഏകീകൃത സമൂഹം എന്ന കാഴ്ചപ്പാടിനെതിരാണ്. ഹിന്ദു മതമല്ല, സംസ്‌കാരമാണെന്ന് വിശ്വസിക്കുന്ന ബഹുഭൂരിപക്ഷം ജനങ്ങള്‍ ഭാരതത്തില്‍ ഉണ്ട്. ഹിന്ദു സംസ്‌കാരത്തിനും സമൂഹത്തിനും മതം എന്ന ആലങ്കാരിക പദവി നല്‍കുന്നത് 1950ല്‍ നിലവില്‍ വന്ന ഭരണഘടനയാണ്.

സിനിമ ഒരു കലയാണ്. സിനിമയുടെ കഥാരചന സാഹിത്യ സൃഷ്ടിയാണ്. കലയും സാഹിത്യവും സാമൂഹിക നന്മയ്ക്കുതകുന്നതായിരിക്കണം. കലയുടെയും സാഹിത്യത്തിന്റെയും പേരില്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താനോ തീവ്രവാദ സംഘടനകളെ വെള്ളപൂശാനോ ആര്‍ക്കും അധികാരമില്ല. അങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നിയമനടപടികള്‍ സ്വീകരിക്കുന്നുണ്ട്. എന്‍ഐഎ, ഇഡി, സിബിഐ എന്നീ അന്വേഷണ ഏജന്‍സികള്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് ബന്ധപ്പെട്ട കോടതികളിലാണ്. പരമോന്നത നീതിപീഠമായ സുപ്രീം കോടതി ഒരാളെ കുറ്റക്കാരന്‍ എന്ന് പ്രഖ്യാപിക്കുന്നതുവരെ എല്ലാവരും നിരപരാധികളാണ്.

Tags: എമ്പുരാന്‍
ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies