Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home പുസ്തകപരിചയം

സ്വാതന്ത്ര്യസമര ചരിത്രവും അമരബലിദാനിയും

ഇ.എന്‍. നന്ദകുമാര്‍, എം.കെ. സദാനന്ദന്‍

കേസരി ഡെസ്ക്കേസരി ഡെസ്ക്
18 April 2025

സമര ചരിത്രത്തിന്റെ നാള്‍പക്കങ്ങള്‍
സ്വാതന്ത്ര്യസമര ഡയറി
എ. ആര്‍.മോഹനകൃഷ്ണന്‍
ബുദ്ധ ബുക്‌സ്,
വില: 100 രൂപ
ഫോണ്‍: 9446482215

Google NewsAdd Kesari Weekly as a preferred source on Google

‘സമര ചരിത്രത്തിന്റെ നാള്‍പക്കങ്ങള്‍’ ഒരിക്കലും ഒരു സ്വാതന്ത്ര്യ സമര ചരിത്ര ഗ്രന്ഥമല്ല. എന്നാല്‍ സ്വാതന്ത്ര്യസമര ചരിത്ര പഠിതാക്കള്‍ക്ക് പ്രയോജനപ്രദമായ മറ്റൊരു പുസ്തകം ഉണ്ടോ എന്നറിയില്ല. ഇതിന്റെ ഒരു സവിശേഷതയായി തോന്നുന്നത്, ഇത് വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും മാത്രമല്ല മുതിര്‍ന്നവര്‍ക്ക് കൂടി പ്രയോജനപ്രദമാണ് എന്നതാണ്. പ്രത്യേകിച്ച് പൊതു പ്രവര്‍ത്തനത്തില്‍ ഉള്ളവര്‍ക്ക് കൂടുതല്‍ വായനയ്ക്ക് പ്രയോജനപ്രദമായ ഒരു കൈപ്പുസ്തകമാണിത്.

ഭാരത സ്വാതന്ത്ര്യ സമരചരിത്രം ദശാബ്ദങ്ങളുടേതല്ല, ശതാബ്ദങ്ങളുടേതാണ് എന്ന ആമുഖത്തിലെ ആദ്യപ്രയോഗം തന്നെ ഈ ചെറുഗ്രന്ഥത്തിന്റെ സ്വഭാവം അനുവാചകനിലേക്ക് എത്തിക്കുന്നു. അതിനനുസൃതമായുള്ള വലിയ പരിശ്രമം ഈ പുസ്തകത്തിലുടനീളം വായിച്ചെടുക്കാം. സ്വാതന്ത്ര്യ സമരബന്ധിതമായ നാള്‍വഴികള്‍ ഏറെ പ്രയോജനകരമായ രീതിയില്‍ നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്നു. സ്വാതന്ത്ര്യസമരത്തില്‍ ഉണ്ടായിരുന്ന, എന്നാല്‍ നമ്മള്‍ പഠിക്കാത്ത, നമ്മള്‍ ഓര്‍ത്തു വയ്‌ക്കേണ്ട നിരവധി മഹാത്മാക്കളെ ഇതിലൂടെ വായനക്കാരന്റെ മുന്നില്‍ എത്തിക്കുന്നുണ്ട്. ഇതു കേവലം ഓര്‍മ്മപ്പെടുത്തലുകള്‍ മാത്രമാണ്. വിശദമായ പഠനത്തിന് ചരിത്രകുതുകികള്‍ക്ക് എത്രത്തോളം പ്രയോജനപ്പെടുമെന്ന് പറഞ്ഞറിയിക്കുക പ്രയാസമാണ്.

ADVERTISEMENT

നമ്മുടെ ചരിത്ര രചയിതാക്കള്‍ പലപ്പോഴും ചരിത്ര നിര്‍മ്മാതാക്കളായി മാറാറുണ്ട്. സ്വാതന്ത്ര്യസമരത്തിലെ മഹാപ്രതിഭകളെയും ത്യാഗികളെയും ബോധപൂര്‍വ്വമായോ, അബോധപൂര്‍വ്വമായോ വിസ്മൃതിയുടെ കയങ്ങളിലവര്‍ ഉപേക്ഷിക്കുന്നു. സ്വാതന്ത്ര്യസമര ചരിത്രത്തിലെ നമ്മുടെ വിജയ ഗാഥകള്‍ ചവറ്റുകുട്ടയില്‍ തള്ളുന്നു. തോല്‍വിയുടെ ചരിത്രം ഗരിമയോടെ അവതരിപ്പിക്കുന്നു. അതോടെ ചരിത്രകാരന്‍(?) വേണ്ടപ്പെട്ട പലര്‍ക്കും വിശാലഹൃദയത്തിന്റെ അവതാരമായി മാറുന്നു. സായിപ്പന്മാര്‍ ഇരുളിന്റെ മറവില്‍ നാടുവിടുമ്പോഴും, കറുത്ത സായിപ്പന്മാരെ ഇവിടെ പ്രതിഷ്ഠിക്കാന്‍ മറന്നിരുന്നില്ല.
ജനുവരി സമാരംഭിക്കുന്നത് തന്നെ ‘കാന്തിയോടെ ഗാന്ധി’യിലാണ്. സമാപിക്കുന്നതാകട്ടെ 1929 ഡിസംബര്‍ 31ന് ഐതിഹാസികമായ ലാഹോര്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ അര്‍ദ്ധരാത്രി 12 മണിക്ക് ശേഷം പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിക്കൊണ്ട് നടത്തിയ പൂര്‍ണ്ണസ്വാതന്ത്ര്യ പ്രഖ്യാപനത്തോടെയാണ്. ഈ ചെറു ഗ്രന്ഥത്തില്‍ ആരെയും മനപ്പൂര്‍വം വിട്ടുകളയുന്നതായി തോന്നുന്നില്ല. എന്നാല്‍ കൂട്ടിച്ചേര്‍ക്കേണ്ടത് ഒട്ടുണ്ടുതാനും.

വായന ഒരിക്കലും പൂര്‍ണമാകുന്നില്ല. അതുകൊണ്ടുതന്നെ പുസ്തകങ്ങളും. അതില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ അനിവാര്യമാണ്. തികച്ചും അത്യന്താപേക്ഷിതമായ ഓര്‍മ്മപ്പെടുത്തലുകള്‍ ആണ് ഇതിലൂടെ സാധ്യതമാകുന്നത്. അതിന് കൃതഹസ്തനായ എഴുത്തുകാരന്‍ എടുത്തിട്ടുള്ള പരിശ്രമം നമ്മെ അത്ഭുതപ്പെടുത്തും.

അമര ബലിദാനി
പണ്ഡിറ്റ് ലേഖ്‌റാം
കെ.എം. രാജന്‍ മീമാംസക്
ആര്യസമാജം, വെള്ളിനേഴി
പേജ്: 48; വില: 60 രൂപ
ഫോണ്‍: 7907077891

മഹര്‍ഷി ദയാനന്ദന്റെ ജീവിതത്തില്‍ നിന്ന് പ്രേരണയുള്‍ക്കൊണ്ട് സ്വജീവിതവും രാഷ്ട്രജീവിതവും മാറ്റി മറിച്ചവരില്‍ പ്രഥമ സ്ഥാനീയനാണ് പണ്ഡിറ്റ് ലേഖ്‌റാം. ധര്‍മ്മത്തിനുവേണ്ടിയും വേദപ്രചാരണത്തിനുവേണ്ടിയും രക്തസാക്ഷിയായ ആദ്യ ആര്യസമാജ പ്രചാരകന്‍ കൂടിയായിരുന്നു അദ്ദേഹം. പണ്ഡിറ്റ് ലേഖ്‌റാമിന്റെ രക്തസാക്ഷിത്വത്തിന്റെ 125-ാം വാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ജീവിതത്തെ വിശദമാക്കി പരിചയപ്പെടുത്തിക്കൊണ്ടുള്ളതാണ് ‘അമരബലിദാനി പണ്ഡിറ്റ് ലേഖ്‌റാം’ എന്ന കെ.എം. രാജന്‍ മീമാംസകന്റെ ഈ പുസ്തകം. ലേഖ്‌റാമിന്റെ ജീവിതം സരളവും ത്യാഗമയവുമായിരുന്നു. സത്യത്തിന്റെയും സദാചാരത്തിന്റെയും മൂര്‍ത്തിമത് ഭാവമായിരുന്നു അദ്ദേഹം. സെമറ്റിക് മതപ്രചാരകരുടെ കുത്സിതശ്രമങ്ങള്‍ക്ക് ലേഖ്‌റാമിന്റെ ദാര്‍ശനിക തലത്തിലുള്ള കടന്നാക്രമണങ്ങളെ ചെറുക്കാനാകുമായിരുന്നില്ല. ആദര്‍ശവാനായ ധര്‍മ്മപ്രചാരകനായിരുന്ന ലേഖ്‌റാമിനെ ഇല്ലായ്മ ചെയ്യുകയെന്നതിലായിരുന്നു അത്തരക്കാരുടെ ഗൂഢശ്രമം. വേദപ്രചാരണത്തിനായി രക്തസാക്ഷിയായ പണ്ഡിറ്റ് ലേഖ്‌റാമിന്റെ ജീവിതം, വൈദിക ധര്‍മ്മപ്രചാരകര്‍ക്ക് എക്കാലത്തും പ്രചോദനദായകമാണ്.

Tags: book review
Share1TweetSendShare

Related Posts

ജയ് ഹിന്ദും ഡയറിക്കുറിപ്പുകളും

ജയ് ഹിന്ദും ഡയറിക്കുറിപ്പുകളും

ഓര്‍മ്മകളുടെ ശാദ്വല ഭൂമിക

ഓര്‍മ്മകളുടെ ശാദ്വല ഭൂമിക

യാത്രാവിവരണവും ഐതിഹ്യവും

യാത്രാവിവരണവും ഐതിഹ്യവും

ധര്‍മ്മത്തിലധിഷ്ഠിതമായ സാംസ്‌കാരിക പൈതൃകം

ധര്‍മ്മത്തിലധിഷ്ഠിതമായ സാംസ്‌കാരിക പൈതൃകം

തുറന്നെഴുത്തുകള്‍

തുറന്നെഴുത്തുകള്‍

ഗീതാതത്ത്വവും കണക്കില്ലാത്തത്ര കണക്കും

ഗീതാതത്ത്വവും കണക്കില്ലാത്തത്ര കണക്കും

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies