Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ലോകം കോവിഡ് മുക്തമായോ?

പ്രൊഫ.കെ.പി. പ്രഭാകരന്‍ നായര്‍പ്രൊഫ.കെ.പി. പ്രഭാകരന്‍ നായര്‍
18 April 2025

ലോകം കോവിഡ് വലയത്തില്‍ നിന്ന് മുക്തമായിട്ടിപ്പോള്‍ 5 വര്‍ഷം പിന്നിടുകയാണ്. വിവിധ രാജ്യങ്ങളില്‍ നിന്നായി ദശലക്ഷക്കണക്കിന് ജീവനുകളാണ് ഈ ലോകത്ത് നിന്നും പൊലിഞ്ഞു പോയിട്ടുള്ളത്. എന്നാല്‍ കോവിഡ് നിഴലില്‍ നിന്ന് നമ്മള്‍ പൂര്‍ണ്ണമായും മുക്തരായോ എന്ന ചോദ്യം സൂക്ഷ്മപരിശോധനക്ക് വിധേയമാക്കേണ്ട സമയമിപ്പോള്‍ ആഗതമായിരിക്കുകയാണ്. രാജ്യതലത്തില്‍ നോക്കുമ്പോള്‍, അമേരിക്കയെയാണ് കാട്ടുതീ പോലെ പടര്‍ന്ന വൈറസ് ഏറ്റവും കൂടുതല്‍ ബാധിച്ചത്, തൊട്ട് പിന്നിലായി ഭാരതവും ബ്രസീലുമുണ്ട്. ജനസംഖ്യയില്‍ ലോകത്തെ ഒന്നാമത്തെ രാജ്യമാണ് ഭാരതം. അതുകൊണ്ടുതന്നെ രോഗസംക്രമണത്തിനും മരണത്തിനുമുള്ള സാധ്യത ഭാരതത്തില്‍ വളരെ കൂടുതലാണ്. 2020 മാര്‍ച്ച് 11 നാണു ലോകാരോഗ്യ സംഘടന കോവിഡ് 19 നെ തീവ്ര മഹാമാരിയായി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. ഇത്രയും മാരകമായ വൈറസിനെ മറന്നു തുടങ്ങും മുമ്പായി ഒരു ചോദ്യം അവശേഷിക്കുന്നുണ്ട്, നമ്മള്‍ യഥാര്‍ത്ഥത്തില്‍ കോവിഡ് ഭീതിയില്‍ നിന്നും മുക്തരാണോ എന്ന്.

Google NewsAdd Kesari Weekly as a preferred source on Google

കോവിഡ്: മറന്നുപോകാന്‍ ലോകം ശ്രമിക്കുന്ന മഹാവിപത്ത്!
കോവിഡ്19ന് കാരണമാകുന്ന SARSCOV2 വൈറസ് പുതിയ വകഭേദങ്ങളായി പരിണമിച്ചുകൊണ്ടിരിക്കുന്നു. കൊറോണയെ ഒരു മഹാമാരിയായി പ്രഖ്യാപിച്ച ദിവസം, 111 രാജ്യങ്ങളിലായി 0.11 ദശലക്ഷം രോഗബാധിത കേസുകളും 4291 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. എന്നാല്‍ ഈ വര്‍ഷം ജനുവരി 5 ആയപ്പോഴേക്കും, വൈറസ് 777 ദശലക്ഷം ആളുകളെ ബാധിച്ചു, മരണസംഖ്യ 7 ദശലക്ഷത്തിലധികമായി കൂടുകയും ചെയ്തു. മരണത്തിലേക്ക് നയിക്കുന്ന വൈറല്‍ അണുബാധയും അനുബന്ധ ലക്ഷണങ്ങളും ഒരു സമാന്തരശ്രേണിയില്‍ അല്ല. അത് ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്. Severe- acute respiratory syndrome SARS എന്നത് ടഅഞട അനുബന്ധ വൈറസ് മൂലമുണ്ടാവുന്ന ഒരു ശ്വാസകോശരോഗമാണ്.

80 ഓളം രാജ്യങ്ങളില്‍ ഇപ്പോള്‍ തന്നെ ഈ പകര്‍ച്ചവ്യാധി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അതില്‍ 24 രാജ്യങ്ങളില്‍ മരണകാരണം ഈ വ്യാധിയാണെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ ശരാശരി 0.16 മില്യണ്‍ കേസുകളും പ്രതിമാസം 3336 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം വളരെ കുറച്ചു കാണുന്നതായി ലോകാരോഗ്യ സംഘടന ഇതിനിടെ പറയുന്നു. സാധാരണമായി പറഞ്ഞാല്‍, ലോകം സ്വയം രൂപകല്പന ചെയ്ത ഒരു അംനേഷ്യയില്‍ പെട്ടിരിക്കുകയാണെന്നും ദുരന്തം പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോഴും മറുവശത്തേക്ക് നോക്കുകയാണെന്നും പറയേണ്ടി വരും. ഈ നിര്‍ണ്ണയം മരിയ വാന്‍ കെര്‍ഖോവിന്റെ പ്രസ്താവനയില്‍ പ്രതിഫലിച്ചിട്ടുണ്ട്; ‘കോവിഡ് 19 നെ കുറിച്ചാര്‍ക്കും സംസാരിക്കാനില്ലാത്ത ഒരു ലോകത്താണ് ഞാന്‍ ഇപ്പോള്‍ താമസിക്കുന്നത്. ഇങ്ങനൊരു മഹാവിപത്ത് ലോകത്ത് വാസ്തവത്തില്‍ സംഭവിച്ചിട്ടില്ല എന്ന മട്ടാണ് എല്ലാവര്‍ക്കും.’

ADVERTISEMENT

നഗ്‌നസത്യങ്ങള്‍
2019-2021 കാലയളവിലെ കോവിഡ് അണുബാധ കാരണം ആയുസ്സിന്റെയും ആരോഗ്യത്തിന്റെയും വര്‍ദ്ധനവിലുള്ള ഒരു ദശാബ്ദ കാലത്തെ പുരോഗതി വിപരീതമായി. 2019 നും 2021നും ഇടയില്‍ ആഗോളതലത്തില്‍ ആയുര്‍ദൈര്‍ഘ്യം യഥാക്രമം 1.8 വര്‍ഷവും 1.5 വര്‍ഷവുമായി കുറഞ്ഞ് 2012ല്‍ രേഖപ്പെടുത്തിയ നിലവാരത്തിലെത്തി.’global burden of disease 2021′ ലെ ഡാറ്റയെ അടിസ്ഥാനമാക്കി പ്രശസ്ത ബ്രിട്ടീഷ് ജേര്‍ണല്‍ ആയ ലാന്‍സെറ്റ് റിപ്പോര്‍ട്ട് ചെയ്ത ഒരു അന്വേഷണത്തില്‍, കോവിഡ് അണുബാധ കാലയളവില്‍ പ്രായമായവരില്‍ മരണനിരക്ക് കഴിഞ്ഞ എഴുപത് വര്‍ഷത്തിനിടയില്‍ ഏറ്റവും ഉയര്‍ന്നതാണെന്ന് കണ്ടെത്തി. ഈ അന്വേഷണം മഹാമാരി ബാധിച്ച ആകെ മനുഷ്യരുടെ എണ്ണം 16 ദശലക്ഷമായി കണക്കാക്കുന്നു. വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ ഹെല്‍ത്ത് മാട്രിക്‌സ് ആന്‍ഡ് ഇവാല്വേഷന്‍ പ്രൊഫസറായ ഡോ. ഓസ്റ്റിന്‍ ഷുമാക്കര്‍ ലാന്‍സെറ്റില്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു പ്രബന്ധത്തില്‍ പറഞ്ഞു: ‘ഈ മഹാമാരിയുടെ സമയത്ത് ഗവേഷണം നടത്തിയ 84 ശതമാനം രാജ്യങ്ങളിലും മറ്റു പ്രദേശങ്ങളിലും ആയുര്‍ദൈര്‍ഘ്യം കുറഞ്ഞു. ഇത് പുതിയ രോഗാണുക്കളുടെ വിനാശകരമായ പ്രത്യാഘാതങ്ങളെ സൂചിപ്പിക്കുന്നു.

ഭാരതത്തിന്റെ സ്ഥിതിയും പഠിക്കേണ്ട പാഠങ്ങളും
ഇംഗ്ലണ്ട് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ സോഷ്യോളജി വകുപ്പ് നടത്തിയ പഠനത്തില്‍, 2019നെ അപേക്ഷിച്ച് 2020 ല്‍ ആയുര്‍ദൈര്‍ഘ്യം 2.6 വര്‍ഷം കുറഞ്ഞതായി പറയുന്നു. കൂടുതല്‍ വരുമാനമുള്ള രാജ്യങ്ങളെ താരതമ്യപ്പെടുത്തുമ്പോള്‍ ആയുര്‍ദൈര്‍ഘ്യത്തിലെ ഈ കുറവ് ഭാരതത്തില്‍ വളരെ കൂടുതലായിരിക്കും. പുതിയ വൈറസിന്റെ അജ്ഞാതമായ രൂപം അതിന്റെ ദീര്‍ഘകാല പ്രത്യാഘാതങ്ങളാണ് ലോകത്തെ ഓര്‍മിപ്പിക്കുന്നത്. അത് ‘ലോങ് കോവിഡ്’ എന്നറിയപ്പെടുന്നു. ആദ്യ അണുബാധയ്ക്ക് മൂന്ന് മാസത്തിന് ശേഷം പ്രത്യേക കാരണം ഒന്നുമില്ലാതെ രണ്ടു മാസത്തോളം നില്‍ക്കുന്ന പുതിയ ലക്ഷണങ്ങളുടെ തുടര്‍ച്ചയോ വികാസമോ ആണെന്നാണ് ലോകാരോഗ്യ സംഘടന അതിനെ നിര്‍വചിച്ചിരിക്കുന്നത്. ഇന്ന് ‘ലോങ് കോവിഡ്’ ബാധിച്ചവരുടെ എണ്ണം 400 മില്യണ്‍ കടന്നിരിക്കുകയാണ്. മനുഷ്യനെ ബാധിച്ച ഏറ്റവും വലിയ മഹാമാരിയായി ഇത് അറിയപ്പെടും. കൊറോണയ്ക്ക് ശേഷം ലോകമെമ്പാടുമുള്ള ജനങ്ങള്‍ ശുചിത്വം, സാമൂഹിക അകലം പാലിക്കല്‍ എന്നിവയെ കുറിച്ച് ബോധവാന്മാരായി. ഈ മഹാദുരന്തത്തില്‍ നിന്നും അതിജീവിക്കുക എന്നത് മനുഷ്യരാശിയുടെ പ്രധാന ലക്ഷ്യമായി മാറി. സ്പാനിഷ് ഫ്‌ളൂ, എയ്ഡ്‌സ് എന്നിവയെ പോലെ കോവിഡ് 19 മഹാമാരിയും ഒരുപാട് പാഠങ്ങള്‍ തന്നു. ഡച്ച് സോഷ്യോളജിസ്റ്റായ ഇറാസ്മസ് പറഞ്ഞതുപോലെ, ‘രോഗം വരുന്നതിനേക്കാള്‍ നല്ലത് പ്രതിരോധിക്കുന്നതാണ്.’

(ലേഖകന്‍ ബെല്‍ജിയം റോയല്‍ സൊസൈറ്റിയുടെ മുന്‍ പ്രൊഫസര്‍ ആണ്)

വിവര്‍ത്തനം : ജിജിത. കെ.

 

Tags: Covid
Share1TweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies