Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home മുഖലേഖനം

വെള്ളിത്തിര ഇരുളുമ്പോള്‍?

രഞ്ജിത്ത് രവീന്ദ്രൻരഞ്ജിത്ത് രവീന്ദ്രൻ
11 April 2025

കലയുടെ ഒരത്യപൂര്‍വ്വ സമ്മേളനമാണ് സിനിമ; പണം, പ്രശസ്തി, അധികാരം അങ്ങനെ ഒരു മനുഷ്യന്‍ ആഗ്രഹിക്കുന്നതു മുഴുവന്‍ ഒരൊറ്റ ദിവസം കൊണ്ട് പോലും നേടാന്‍ സാധിക്കുന്ന ഒരു മേഖലയാണത്. ആ പ്രശസ്തിയുടെ വെള്ളി വെളിച്ചം കൊതിപ്പിക്കുന്നതാണ്. വളരെ ചെറിയ ഒരു സംസ്ഥാനവും അതിനെ ചുറ്റിപ്പറ്റി നില്‍ക്കുന്ന ഒരു വ്യവസായവും എന്ന നിലക്ക് പരിമിതികളുള്ള ഒന്നാണ് മലയാള സിനിമ വ്യവസായം. എന്നാല്‍ അടുത്ത കാലത്ത് ഈ പരിമിതികള്‍ ഭേദിച്ച് മലയാള സിനിമ കുതിച്ചുയരുന്നു. 100 കോടി എന്ന സംഖ്യ അസാധ്യമായിരുന്ന ഒരു ഇന്‍ഡസ്ട്രി പെട്ടന്ന് തന്നെ ഹിറ്റ് എന്നാല്‍ 100 കോടി എന്ന നിലയിലേക്ക് കുതിച്ചുയരുന്നു. ഈ കുതിപ്പില്‍ മലയാള സിനിമ പ്രേക്ഷകര്‍ എന്ന നിലയില്‍ ഒരല്‍പ്പം ജാഗരൂകരാകേണ്ട ചിലതുണ്ടോ?

Google NewsAdd Kesari Weekly as a preferred source on Google

ഇന്ത്യന്‍ സിനിമ എന്ന് വച്ചാല്‍ ഒരുകാലത്ത്, ബോളിവുഡ് എന്നായിരുന്നു. എന്നാല്‍ അവിടെ നിന്നും ബോളിവുഡ് എങ്ങനെയാണ് അപ്രസക്തമാകുന്ന അവസ്ഥയിലേക്ക് കൂപ്പുകുത്തിയത്? ഇപ്പോള്‍ ഛാവ പോലെയുള്ള സിനിമകളിലൂടെ അത് ഒരു തിരിച്ചുവരവ് നടത്താന്‍ നോക്കുന്നുണ്ട് എങ്കിലും പ്രേക്ഷകര്‍ വളരെ ശ്രദ്ധയോടെയാണ് ബോളിവുഡ് സിനിമകളെ നോക്കിക്കാണുന്നത്. ഒരിക്കല്‍ ദേശാഭിമാനവും രാജ്യസ്‌നേഹവും ഒക്കെ ഉണര്‍ത്തുന്ന കഥകള്‍ വന്നിരുന്ന ബോളിവുഡ് പെട്ടന്നായിരുന്നു മാറിയത്. വിഘടനവാദവും ദേശവിരുദ്ധതയും ഒക്കെ സിനിമകളില്‍ നിറഞ്ഞു. ബോളിവുഡിലേക്ക് അധോലോകത്തില്‍ നിന്നും പണം ഒഴുകി. കൂടുതല്‍ പണത്തോടൊപ്പം രാജ്യത്തിന്റെ അഖണ്ഡത, ദേശീയ ബിംബങ്ങള്‍, സ്ഥാപനങ്ങള്‍ അങ്ങനെ ഒരു രാജ്യത്തെ ഒന്നിപ്പിച്ച് നിലനിര്‍ത്തുന്ന പലതിനെയും ബോളിവുഡ് ചോദ്യം ചെയ്തു! ചില സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങള്‍ വരെ തീവ്രവാദത്തെ വെള്ളപൂശി.
ഏറെ താമസിയാതെ ഇന്ത്യന്‍ ഏജന്‍സികളും സര്‍ക്കാരും ജാഗരൂകരാവുകയും വിദേശ ഫണ്ടിങ്ങിനുള്ള വഴികള്‍ മിക്കതും അടയുകയും ചെയ്തതോടെ പകിട്ടും പ്രൗഢിയും ബോളിവുഡിനെ വിട്ടൊഴിഞ്ഞു തുടങ്ങി. ഈ സമയത്താണ് ബോളിവുഡിനെ പിന്തള്ളി തെലുങ്കും തമിഴും കന്നഡയും പാന്‍ ഇന്ത്യ ഹിറ്റുകള്‍ ഒരുക്കിയത്; ബാഹുബലിയും ആര്‍.ആര്‍.ആറും കെജിഎഫും ഒക്കെ വന്‍ വിജയമായി. സാധാരണ ഹിന്ദി പ്രേക്ഷകര്‍ വരെ ഒറ്റിറ്റിയിലും തീയറ്ററിലും ഒക്കെയായി സൗത്ത് ഇന്ത്യന്‍ സിനിമകള്‍ കാണാന്‍ തുടങ്ങി. ഹിന്ദി സിനിമകള്‍ക്ക് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ കിട്ടിയിരുന്ന സ്വീകാര്യത തമിഴിനും തെലുങ്കിനും ഒക്കെ കിട്ടാന്‍ തുടങ്ങിയിരിക്കുന്നു. കന്നഡയും എന്തിനേറെ മലയാളവും വരെ പാന്‍ ഇന്ത്യ സ്വീകാര്യത നേടുന്നു.

ഇത് ബോളിവുഡിനും ഗുണം ചെയ്തു എന്ന് പറയാം. ഒരു ഖാന്‍മാരും കപൂര്‍മാരും അവരുടെ മക്കളും കുടുംബവും ഒക്കെയായി കുടുംബവാഴ്ച നിലനിന്ന ബോളിവുഡിനും ആരെങ്കിലും ഒരു റീസെറ്റ് ബട്ടന്‍ അടിക്കേണ്ടതുണ്ടായിരുന്നല്ലോ. ഇതിന്റെ ഒരു ഗുണം ആ റീസെറ്റ് ബട്ടന്‍ അമര്‍ന്നു തുടങ്ങി എന്നതാണ്.

ADVERTISEMENT

രാജ്യത്തോടും അതിന്റെ അഖണ്ഡതയോടും സംവിധാനങ്ങളോടും കൂറു പുലര്‍ത്തുന്ന സംവിധായകരും അഭിനേതാക്കളും ഒക്കെ നിലവില്‍ രംഗത്ത് വരുകയും ബോളിവുഡ് സിനിമകളുടെ പ്രമേയത്തില്‍ വ്യത്യാസം കണ്ടുതുടങ്ങുകയും ചെയ്യുന്നുണ്ട്. ഇത് ഒരു ശുഭസൂചനയാണ്.

ഇനി മലയാള സിനിമയിലേക്ക് വരാം. കഴിഞ്ഞ ഒരു വര്‍ഷം മലയാള സിനിമ ഒറ്റയടിക്ക് വലിയൊരു കുതിച്ചുചാട്ടമാണ് നടത്തിയത്. മഞ്ഞുമ്മല്‍ ബോയ്‌സ്, ആടുജീവിതം, ഏഎംആര്‍, മാര്‍ക്കോ തുടങ്ങി പല സിനിമകളും കേരളത്തിനകത്തും പുറത്തും തരംഗം സൃഷ്ടിച്ചു. നിര്‍മ്മാതാക്കളുടെ സംഘടന പുറത്ത് വിട്ട കണക്കുകള്‍ വലിയ നഷ്ടം കാണിക്കുന്നുണ്ട് എങ്കിലും ആദ്യ പത്ത് സിനിമകള്‍ കണക്കിലെങ്കിലും വലിയ സാമ്പത്തിക വിജയം തന്നെയാണ് നേടിയത്. ഒരു സിനിമ പ്രേമി എന്ന നിലയില്‍ ഇത് തരുന്ന പ്രതീക്ഷ വലുതാണ്. പക്ഷെ അതേസമയം ഒരു പൗരന്‍ എന്ന നിലയില്‍ ഒരല്‍പ്പം ആശങ്കയോടെ നോക്കിക്കാണേണ്ട പലതും കഴിഞ്ഞ ഒരു വര്‍ഷത്തെ സിനിമകള്‍ അവശേഷിപ്പിക്കുന്നുണ്ട്.

അതെന്താണ് എന്നു പറയും മുന്‍പ് ഒരു കഥ പറയാം. ഒരു നിര്‍മ്മാതാവ് 100 കോടി ബജറ്റില്‍ ഒരു സിനിമ നിര്‍മ്മിക്കുന്നു. കഥ കേരളത്തിലാണ്. പക്ഷെ ഷൂട്ട് ചെയ്യുന്നതില്‍ പല സീനുകളും വിദേശരാജ്യങ്ങളിലാണ്. ഒരൊറ്റ ഷോട്ടിനു വേണ്ടി ഫിലിം ക്രു അമേരിക്കക്ക് പറക്കുന്നു. സിംഗപ്പൂര്‍, യൂകെ, എന്നുവേണ്ട പല വിദേശരാജ്യത്തും ഷൂട്ട്! പ്രധാന ചിലവ് ഈ വിദേശ ഷൂട്ടാണ്. ഒരൊറ്റ സീന്‍ ആണെങ്കിലും പെര്‍ഫക്റ്റ് ആക്കണം എന്ന് കരുതുന്ന സംവിധായകന്‍, കാശ് മുടക്കാന്‍ ഒരു മടിയും ഇല്ലാത്ത നിര്‍മ്മാതാവ്! പ്രേക്ഷകര്‍ക്ക് ഇതിലും വലുതായി എന്ത് വേണം? പക്ഷെ ഈ പണം എങ്ങനെ തിരിച്ച് പിടിക്കും? അതിനാണല്ലൊ വേള്‍ഡ് വൈഡ് റിലീസ്! കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഹിറ്റ് സിനിമകളില്‍ മിക്കതും ആകെ കളക്ഷന്റെ 40-50% വരെ ഓവര്‍സ്സീസ് വരുമാത്തില്‍ നിന്നും നേടി!

ഇനി ഈ കഥയില്‍ ചെറിയൊരു മാറ്റം വരുത്തിയാലോ? ഇത്തവണ അധോലോക ബന്ധവും സാമ്പത്തിക തട്ടിപ്പും ഒക്കെയുള്ള ഒരാള്‍ സിനിമ പിടിക്കുന്നു. അയാള്‍ക്ക് കയ്യിലുള്ള കള്ളപ്പണം വെളുപ്പിക്കണം. 100 കോടി ആദ്യമേ ഒരു കമ്പനി സ്ഥാപിച്ച് അതിലേക്ക് ഇന്‍വെസ്റ്റ് ചെയ്തു. അതിനുശേഷം ഷൂട്ടിംഗ് സൈറ്റിലെ ഭക്ഷണം തൊട്ട് വിദേശത്തെ ഷൂട്ട് വരെ സര്‍വ്വവും പെരുപ്പിച്ചാണ് കാണിക്കുക. സിനിമക്ക് വേണ്ട പല സര്‍വ്വീസുകളും ചെയ്യുന്ന കമ്പനികള്‍ ഈ നിര്‍മ്മാതാക്കളുടെയോ അവരുടെ ബിനാമികളുടെയോ കമ്പനികളോ ഷെല്‍ കമ്പനികളോ ആണ്. നൂറു കോടിയില്‍ 50ഉം അങ്ങനെ സ്വന്തം അക്കൗണ്ടിലേക്ക് എത്തി. അവസാനം സിനിമയുടെ ബഡ്ജറ്റ് കാണിക്കുന്നത് 200 കോടി! അതില്‍ ഒരു മൂന്നോ നാലോ കോടി മുടക്കി ആദ്യ ഒരാഴ്ച ടിക്കറ്റ് ബുക്ക് ചെയ്യുക, സിനിമ ഹൗസ്ഫുള്‍ ആക്കുക! ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് ചോദിച്ചാല്‍ ഈ അടുത്തിറങ്ങിയ ഒരു ‘മെഗാഹിറ്റ്’ സിനിമയുടെ ബുക്കിങ്ങ് പാറ്റേണ്‍ നോക്കുക. സിനിമ ആദ്യത്തെ ദിവസം വലിയ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഇട്ടെങ്കിലും തൊട്ടടുത്ത ദിവസം കളക്ഷനില്‍ പകുതിയില്‍ അധികം ഇടിവാണ് ഉണ്ടായത്. തൊട്ടടുത്ത ദിവസങ്ങളില്‍ ഓണ്‍ലൈന്‍ സിനിമ ബുക്കിങ്ങ് ആപ്പുകളില്‍ വളരെ വിചിത്രമായ ഒരു കാര്യം കണ്ടു. കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റുപോയ ഷോകള്‍ക്ക് മഞ്ഞ നിറവും അല്ലാത്തവ പച്ച നിറത്തിലുമാണ് കാണുക. പെട്ടെന്ന് തന്നെ ഈ ഷോകള്‍ എല്ലാം മഞ്ഞയായി മാറുന്നു. സീറ്റുകള്‍ നോക്കിയാല്‍ കൃത്യമായി പകുതി ടിക്കറ്റുകള്‍ ബുക്ക് ചെയ്തിരിക്കുന്നത് കാണാം. നല്ല സീറ്റുകള്‍ ഒക്കെ ലഭ്യമായിട്ടും അത് ബുക്ക് ചെയ്യാതെ ഏറ്റവും മുന്‍പില്‍ അറ്റത്തെ സീറ്റിലൊക്കെ ഇരിക്കുന്നത് ആരാണോ എന്തൊ?

ഇനിയാണ് വേള്‍ഡ് വൈഡ് റിലീസ്. ഇന്ത്യയില്‍ ട്രാക്കറൊക്കെ ഉള്ളതുകൊണ്ടും കുറെയൊക്കെ ഓണ്‍ലൈന്‍ മോഡിലേക്ക് മാറ്റിയതുകൊണ്ടും വരുമാനത്തില്‍ വലിയ വര്‍ദ്ധനവൊന്നും കാണിക്കാന്‍ സാധിക്കില്ല. മാത്രവുമല്ല ആദ്യ ദിനങ്ങളിലെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്ന വകയിലും ഫാന്‍സിനെ തീയറ്ററില്‍ കയറ്റുന്ന വകയിലും ഒക്കെ നല്ല ചിലവുമുണ്ട്. അതുകോണ്ട് തന്നെ ഓവര്‍സ്സീസാണ് കളി മുഴുവന്‍. മേല്‍പ്പറഞ്ഞ നിര്‍മ്മാതാവിന്, അല്ലെങ്കില്‍ ഇന്ത്യയില്‍ ആഭ്യന്തര കലാപം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്ന ഒരു എന്‍.ജി.ഒയ്ക്ക്, അതുമല്ലെങ്കില്‍ തീവ്രവാദ പരിശീലനത്തിനു പണം എത്തിക്കാന്‍ ആഗ്രഹിക്കുന്ന ഒരു വിദേശരാജ്യത്തിന്, അങ്ങനെ ആര്‍ക്കും ഒരു സുവര്‍ണ്ണാവസരമാണ്. തീയറ്ററുകളുടെ എണ്ണം, അവിടെ വരുന്ന പണം, ഇതിനൊന്നും യാതൊരു കണക്കുമില്ല. അഞ്ഞൂറു തീയറ്ററുകളില്‍ പടം ഉണ്ട് എന്ന് പറഞ്ഞാല്‍ ഉണ്ട്! അതല്ലാതെ അത് ഏതെന്നൊ എവിടെയെന്നോ എത്ര ആളുകള്‍ കാണുന്നു എന്നോ അതില്‍ എത്ര ഡമ്മി സ്‌ക്രീനുകള്‍ എന്നോ ഒന്നും ആര്‍ക്കും അറിയില്ല. എന്നുവച്ചാല്‍ ഒരു നൂറുകോടി കള്ളപ്പണം ഓവര്‍സ്സീസ് ആയി ഇങ്ങ് കൊണ്ടുപോരാം എന്നര്‍ത്ഥം. നാട്ടില്‍ ഒരു 50 കോടി, ഓറ്റിറ്റി എല്ലാം കൂടി ബമ്പര്‍ വിജയം. മലയാളം കണ്ട ചരിത്ര വിജയം. പക്ഷെ കണക്കില്‍ ഇപ്പോഴും 25 കോടി നഷ്ടമാണ്. എന്നു വച്ചാല്‍, കള്ളപ്പണം വെളുപ്പിച്ചു, വിദേശ ഫണ്ട് എത്തിച്ചു, പോരാത്തതിനു ഒരു ഇന്‍ഡസ്ട്രി ഹിറ്റും അടിച്ചു. ഇതിനെല്ലാം പുറമെ ടാക്‌സും കൊടുക്കേണ്ട എന്നു മാത്രമല്ല ഈ നഷ്ടമുണ്ടായ 25 കോടി അടുത്ത പടത്തിന്റെ ലാഭത്തില്‍ നിന്നും കുറക്കാം!

ഇങ്ങനൊക്കെ സംഭവിക്കുമോ എന്ന് ചോദിച്ചാല്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ വളരെയധികം വെളിയില്‍ വന്നിട്ടുണ്ട്. ഇ.ഡി. സിനിമക്കാരുടെ വീടുകളില്‍ റെയ്ഡ് നടത്തുന്നത് രാഷ്ട്രീയ പകപോക്കലാണ് എന്ന് കരുതുന്നതിനു തൊട്ട് മുന്‍പ് അതേപറ്റി ഒന്ന് ആലോചിച്ചാല്‍ പലതും കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കും. അസഹിഷ്ണുതക്കെതിരെ പോരാടിയ വലിയ ചരിത്രമുള്ള സര്‍വ്വലോകര്‍ക്കും മാതൃകയായ ഒരു ബോളിവുഡ് സൂപ്പര്‍സ്റ്റാറിന്റെ സിനിമയ്ക്ക് ഇന്ത്യയിലെ വരുമാനത്തിലും തൊണ്ണൂറ് ശതമാനത്തില്‍ അധികം ഓവര്‍സീസ് വരുമാനമായിരുന്നു, 50% മുതല്‍ 80% വരെ മറ്റു ചിത്രങ്ങള്‍ക്കും എന്ന തരത്തിലുള്ള കണക്കുകള്‍ ചില സിനിമാപ്രേമികളും ഇന്‍ഡസ്ട്രി ഓബ്‌സര്‍വറുകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. എന്തായാലും അവസാനം ഇറങ്ങിയ സിനിമയില്‍ മാത്രം ഈ കണക്കില്‍ ഗണ്യമായ ഇടിവ് ഉണ്ടായതും കാണാം. കഴിഞ്ഞ വര്‍ഷത്തെ കണക്കെടുത്താല്‍ ഓവര്‍സ്സീസ് വരുമാനം മാത്രം കൊണ്ടാണ് പല മലയാള സിനിമകളും വിജയിച്ചത്. കഴിഞ്ഞ വര്‍ഷത്തെ മലയാള സിനിമയെടുത്താല്‍ നിര്‍മ്മാണവേളയില്‍ പുറത്ത് വിട്ട കണക്കുകളും നിര്‍മ്മാതാക്കളുടെ സംഘടനയുടെ കണക്കുകളും തമ്മില്‍ പൊരുത്തക്കേടുകളുണ്ട്.

സാമ്പത്തിക വിഷയങ്ങള്‍ മാത്രമല്ല ഈ സിനിമകളില്‍ പലതും കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ വിഘടനവാദവും രാജ്യവിരുദ്ധതയും കുത്തി നിറച്ചതാണ്. പലപ്പോഴും വിഘടനവാദികളോട് കൈകോര്‍ത്തിട്ടുള്ള ഒരു നടനും സംവിധായകനുമായ ആള്‍ തന്റെ ചിത്രങ്ങളില്‍ കൂടി നോര്‍ത്ത്/സൗത്ത് വിഘടനം, അന്വേഷണ ഏജന്‍സികളെ താറടിച്ച് കാട്ടല്‍, മതവിദ്വേഷം ഇങ്ങനെ പലതും നിരന്തരം പുറത്ത് വിടുന്നത് കാണാം. പലരും ഇത് പിന്നീട് ഇരവാദത്തിനും ഉപയോഗിക്കുന്നുണ്ട്. ഞാനിങ്ങനെ എന്റെ സിനിമകളിലൂടെ പറഞ്ഞതുകൊണ്ട് എന്നെ വേട്ടയാടുന്നു എന്നൊരു നറേറ്റീവ് ഉണ്ടാക്കാനും കേരളത്തിലെ സാഹചര്യത്തില്‍ എളുപ്പമാണല്ലോ! ഇതുപോലെ സിനിമയെ തന്നെ എതിര്‍ത്തിരുന്ന, പിന്നീട് സിനിമ നിര്‍മ്മാണത്തില്‍ എത്തിയ ഒരു മതമൗലിക സംഘടനയുടെ ഭാഗമാണ് എന്ന് പറയപ്പെടുന്ന ഒരു സംവിധായകന്‍ അടക്കം മറ്റു ധാരാളം പേര്‍ വിഘടനവാദവും രാജ്യവിരുദ്ധതയും മത തീവ്രവാദവും ഒക്കെ നിരന്തരം മുഖ്യധാര സിനിമകളില്‍ സന്നിവേശിപ്പിക്കുന്നുണ്ട്. ഇത്തരം സിനിമകളുടെ ഉള്ളടക്കം മുതല്‍ ഉള്‍പ്പെടുന്ന പല രംഗങ്ങളും സംശയാസ്പദമാണ്.

ഇതുകൊണ്ട് മുഴുവന്‍ സിനിമകളെയും സംശയത്തിന്റെ നിഴലില്‍ നോക്കിക്കാണണം എന്നാണൊ? അല്ല! മലയാള സിനിമക്ക് ഇപ്പോള്‍ ലഭിക്കുന്ന ഈ അംഗീകാരം രാഷ്ട്രവിരുദ്ധ ശക്തികള്‍ ഉപയോഗിക്കുന്നതില്‍ നിന്നും തടയണം എന്നാണ്. ഇതെങ്ങനെ സാധിക്കും? കണക്കുകള്‍ സുതാര്യമാകണം. വരവു ചിലവുകള്‍ കൃത്യമായ ഓഡിറ്റിങ്ങിനു വിധേയമാകണം. വിദേശ പണത്തിന്റെ സ്രോതസ്സുകള്‍ വ്യക്തമാക്കണം. ഇതൊക്കെ ചെയ്താല്‍ മലയാള സിനിമ അത് എത്തേണ്ട ഇടത്തേക്ക് എത്തിക്കൊള്ളും. ഇത്തരം വരുമാനമാര്‍ഗങ്ങള്‍ അടയുന്നതോടെ അതിനു പണം മുടക്കുന്ന പലരും പിന്മാറുകയും സിനിമയുടെ പ്രമേയം, അഭിനയം, സംവിധാനം ഇവയൊക്കെ യഥാര്‍ഥ കലാകാരന്മാരുടെയും സിനിമയെ സ്‌നേഹിക്കുന്ന നിര്‍മ്മാതാക്കളുടെയും കൈകളിലേക്ക് എത്തും. അങ്ങനെ സംഭവിക്കട്ടേ എന്നും ഇനിയും മികച്ച സിനിമകള്‍ ഉണ്ടാകട്ടെ എന്നും പ്രത്യാശിക്കാം.

Tags: സിനിമഎമ്പുരാന്‍
ShareTweetSendShare

Related Posts

ഭജനസംസ്‌കാരം ഭാരതത്തില്‍

ഭജനസംസ്‌കാരം ഭാരതത്തില്‍

കേരളം ഇനി താമരക്കുമ്പിളില്‍

കേരളം ഇനി താമരക്കുമ്പിളില്‍

മൂന്നാം ബദലിന്റെ ഉദയം

മൂന്നാം ബദലിന്റെ ഉദയം

താമരത്തരംഗം

താമരത്തരംഗം

പഞ്ചപരിവര്‍ത്തനം: രാഷ്ട്രവൈഭവത്തിലേക്കുള്ള രാജപാത

പഞ്ചപരിവര്‍ത്തനം: രാഷ്ട്രവൈഭവത്തിലേക്കുള്ള രാജപാത

കോര്‍പ്പറേറ്റ് ജിഹാദ്‌

കോര്‍പ്പറേറ്റ് ജിഹാദ്‌

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies