Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home യാത്രാവിവരണം

ആത്മസുരഭിലങ്ങളായ ശില്പചാരുതയിലേക്ക്‌

എ.രാജന്‍ ബാബുഎ.രാജന്‍ ബാബു
28 March 2025

യാത്ര ഒരു അനുഭൂതിയാണ്. മനുഷ്യന്‍ ആദിമകാലംതൊട്ട് യാത്ര ചെയ്തിരുന്നു. യാത്രയില്‍ നിന്നുമാണ് ഈ ഭൂമിയില്‍ ഇത്രമാത്രം രാജ്യങ്ങളും ഭാഷയും സംസ്‌കാരവും സൃഷ്ടിക്കപ്പെട്ടത്. രാമായണവും യഥാര്‍ത്ഥത്തില്‍ രാമന്റെ യാത്രയാണ്.

Google NewsAdd Kesari Weekly as a preferred source on Google

ഇന്നും അനശ്വരമായി വലിയ കേടുപാടില്ലാതെ നിലനില്‍ക്കുന്ന അജന്ത എല്ലാപുരം (എല്ലോറ) ഗുഹകള്‍ കാണണമെന്നത് വര്‍ഷങ്ങളായുള്ള ആഗ്രഹമായിരുന്നു. ഈയിടെയാണ് അത് സാധ്യമായത്. മോക്ഷ ട്രാവല്‍സിലൂടെ ആ യാത്ര സഫലമായി. മഹാരാഷ്ട്രയില്‍ നാസിക്കിനടുത്ത് ഒട്ടനവധി ചരിത്ര സ്ഥലങ്ങള്‍ ആത്മീയ സുരഭിലങ്ങളായി ഇന്നും നിലനില്‍ക്കുന്നുണ്ട് എന്ന് ഈ യാത്രയിലാണ് ബോധ്യമാകുന്നത്. മൂന്നോളം ജ്യോതിര്‍ലിംഗക്ഷേത്രങ്ങള്‍, ഷിര്‍ദ്ദിസായി ക്ഷേത്രം, ശനീശ്വരക്ഷേത്രം, ഭദ്രമാരുതി ക്ഷേത്രം, മുക്തിധാംക്ഷേത്രം പഞ്ചവടി, സീതാഗുഹ, എല്ലാപുരം, അജന്ത തുടങ്ങി അനവധി (എല്ലാപുരം എന്നാല്‍ എല്ലോറ-അത് ബ്രിട്ടീഷുകാര്‍ക്ക് ഉച്ചരിക്കാന്‍ സാധിക്കാത്തതിനാല്‍ എല്ലാപുരം- എല്ലോറയായി)

എല്ലാപുരത്ത് മുഴുവനും ജൈനഗുഹാക്ഷേത്രങ്ങളാണ്. അവസാനത്തില്‍ കാണുന്ന കൈലാസനാഥക്ഷേത്രം ഒഴിച്ച്- ഈ ഗുഹകളില്‍ തീര്‍ത്ഥങ്കരന്മാരുടെ ശില്പങ്ങളാണ് അധികവും. അത് ആ കുന്നിന്റെ പലഭാഗങ്ങളായി ചിതറിക്കിടക്കുന്നു. ഇപ്പോള്‍ അവ ദര്‍ശിക്കുന്നതിനായി അവിടെ മാത്രം ഓടിക്കാന്‍ കഴിയുന്ന ബാറ്ററിയിലോടുന്ന ട്രക്കുകള്‍ സഹായകമാണ്. അവസാനം നാം ദര്‍ശിക്കുന്ന ഹൈന്ദവ ധര്‍മ്മത്തിലധിഷ്ഠിതമായ കൈലാസനാഥ ക്ഷേത്രം ബി.സി 300-കളില്‍ നിര്‍മ്മിതമാണെന്ന് ശിലാഫലകത്തില്‍ പറയുന്നുണ്ട്. വിന്ധ്യാശതപുര പര്‍വ്വതങ്ങളുടെ സാനുക്കളില്‍ കൊത്തുപണികള്‍ക്ക് അനുയോജ്യമായതും എന്നാല്‍ ഉറപ്പുള്ളതുമായ ശിലകള്‍ നിറഞ്ഞ പ്രദേശം തെരഞ്ഞെടുത്തതാവാം ഇവിടെ ഇങ്ങനെയുള്ള അപൂര്‍വ്വനിര്‍മ്മിതികള്‍ വരാന്‍ കാരണം എന്നും അനുമാനിക്കാം. എല്ലോറയിലെ പ്രധാന ഗുഹകളില്‍ എല്ലാം തീര്‍ത്ഥങ്കരരുടെ വിഗ്രഹങ്ങളാണ് ഉള്ളത്. അതിനിടയില്‍ ഒരു ഗുഹയില്‍ ഒരു പെയിന്റിങ്ങ് ഉണ്ട്. അജന്താ പെയിന്റിങ്ങിന് മുമ്പുള്ള ആദ്യ പെയിന്റിങ്ങാണ് ഇത്. നടരാജ ചിത്രമാണ് ഗുഹയുടെ മേല്‍ത്തട്ടിലുള്ളത്. പഴക്കം ചെന്ന് വ്യക്തമല്ലാത്ത രൂപത്തിലാണ് ഇപ്പോള്‍ ചിത്രം ഉള്ളത്. പക്ഷേ അത് സംരക്ഷിക്കപ്പെടുന്നുണ്ട് എന്നു കരുതാം. എല്ലോറ ഗുഹയുടെ ആരംഭത്തിലേക്ക് വരാം. രാഷ്ട്രകൂടരുടെ കാലത്താണ് ഈ നിര്‍മ്മിതി എന്ന് പറയപ്പെടുന്നു. എങ്കിലും നാഗവംശികളാണ് ഇത് നിര്‍മ്മിച്ചതെന്ന് മറ്റൊരഭിപ്രായം കൂടി ഉണ്ട്. ലോകാത്ഭുതങ്ങളിലൊന്നായി ഇന്നും മനുഷ്യനെ വിസ്മയിപ്പിക്കുന്ന കൈലാസ നാഥക്ഷേത്രം വലിയ ഒരു പാറക്കുന്ന് മുകളില്‍ നിന്ന് തുരന്ന് നിര്‍മ്മിച്ചതാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കില്ല. ഏതാണ്ട് 107 അടി നീളം 276 അടിവീതി 154 അടി ഉയരത്തിലുള്ള ഈ നിര്‍മ്മിതി മനുഷ്യവാസ്തുവിലുണ്ടായതാണെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. പന്ത്രണ്ട് ജ്യോതിര്‍ലിംഗക്ഷേത്രങ്ങളില്‍ മൂന്നെണ്ണം മഹാരാഷ്ട്രയിലാെണന്ന് മുന്‍പ് സൂചിപ്പിച്ചിരുന്നുവല്ലോ. അതില്‍ ഗൃഷ്‌ണേശ്വര ജ്യോതിര്‍ലിംഗക്ഷേത്രത്തിലെ ജ്യോതിര്‍ലിംഗം എല്ലോറയിലെ കൈലാസ ക്ഷേത്രത്തിനകത്ത് നിന്നും മോഷ്ടിച്ചു കൊണ്ടുപോയി അവിടെ സ്ഥാപിച്ചതാണെന്ന് ഒരു വാദം ഉണ്ട്. ഏതായാലും ഇവിടെ പൂജയോ മറ്റോ ഒന്നും ഇല്ല. ഗര്‍ഭഗൃഹത്തിന്റെ രണ്ടു വശത്തുമായി രണ്ട് കീര്‍ത്തി സ്തംഭത്തോട് കൂടി ഒരുപാട് ശില്പങ്ങളാല്‍ സമ്പുഷ്ടമാണിവിടം. ഉയരത്തില്‍ നിന്ന് കൊത്തിയിറക്കി സൃഷ്ടിച്ചെടുത്ത ഒറ്റക്കല്‍ ക്ഷേത്രസമുച്ചയം ലോകത്തിലെവിടെയും കാണുമെന്ന് തോന്നുന്നില്ല. സത്യത്തില്‍ ലോകാത്ഭുതങ്ങളിലൊന്നായ ഈജിപ്തിലെ പിരമിഡ് ഈ നിര്‍മ്മിതിക്ക് മുമ്പിലൊന്നുമല്ല. ഈ മലനിരകളുടെ വളരെ വിപുലമായ പ്രദേശങ്ങളില്‍ ഈ ഗുഹാക്ഷേത്രങ്ങളും അവശിഷ്ടങ്ങളും പരന്നു കിടക്കുന്നു.

ADVERTISEMENT

എല്ലോറ ഗുഹാക്ഷേത്രങ്ങള്‍
ഇവിടെ തെക്ക് നിന്നും വടക്കോട്ട് 1-ാം നമ്പര്‍ തൊട്ട് 12-ാം നമ്പര്‍ വരെ ബുദ്ധപാരമ്പര്യത്തിന്റെ അവശിഷ്ട സ്മാരകമാണ്. 13 തൊട്ട് 29 വരെ ഗുഹകള്‍ ഹിന്ദു പാരമ്പര്യത്തിന്റേതും. 30 തൊട്ട് 34 വരെ ഗുഹകള്‍ ജൈനിസത്തിന്റേതുമാണ്.

ഔറംഗാബാദില്‍ നിന്നും ഇപ്പോഴത്തെ ശിവാജി നഗറില്‍ നിന്ന് 28 കിലോമീറ്റര്‍ അകലെയാണ് എല്ലോറ. വളരെ പ്രസിദ്ധമായ ദൗലത്താബാദ് കോട്ടയിലേക്ക് പോകും വഴിയാണ് സ്ഥിതി ചെയ്യുന്നത്. പ്രസിദ്ധമായ 16-ാമത്തെ ഗുഹയുടെ മുന്‍പിലാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. കാണുവാനുള്ള സൗകര്യത്തിനായി വടക്കു ഭാഗത്തുള്ള ജൈന ഗുഹകള്‍ നില്‍ക്കുന്ന ഭാഗത്ത് നിന്ന് ദര്‍ശനം തുടങ്ങാം. പിന്നീട് അവിടെ നിന്ന് പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള പ്രത്യേക വണ്ടികളില്‍ കയറി സുഖമായി മറ്റ് ഗുഹകള്‍ കാണുവാന്‍ സാധിക്കും. ക്രിസ്തുവിന് മുന്‍പ് 6-ാം സെഞ്ചുറിയില്‍ സൃഷ്ടിക്കപ്പെട്ട ഗുഹകളില്‍ പ്രധാനം 32നും 34നും ആണ്. ജൈനതീര്‍ത്ഥങ്കരന്മാരുടെ പ്രതിമകള്‍ ഇതിനകത്ത് കാണാം.

മേലേ വിരിഞ്ഞ താമര, മഹാവീരന്റെ പ്രതിമ മദ്ധ്യത്തില്‍ അറ്റങ്ങളായി സ്ഥിതി ചെയ്യുന്നുണ്ട്. ഇരുപത്തിനാലാമത്തേതും ഏറ്റവും അവസാനത്തേതുമായ തീര്‍ത്ഥങ്കരനാണ് മഹാവീരന്‍ എന്ന് പറയപ്പെടുന്നു. ഇടത് ഭാഗത്തായി ഇരുപത്തി മൂന്നാമത്തെ തീര്‍ത്ഥങ്കരനായിട്ടുള്ള പാര്‍ശ്വനാഥിന്റെ ശില്പം ചുറ്റും സ്ത്രീ-പുരുഷ സമേതനായി കാണുന്നുണ്ട്. ഇവയില്‍ ചിലത് ഭംഗിയുള്ള തൂണുകളോട് കൂടിയ സഭകള്‍ ഇന്ദ്രസഭ”എന്ന നാമത്തോടെ കാണാം. ഇവിടെ ദര്‍ശിക്കുവാന്‍ 10 രൂപയാണ് എന്‍ട്രിപാസ്.

കൈലാസോദ്ധാരണം

അജന്ത
അരമണിക്കൂര്‍ ബസ്സില്‍ യാത്ര ചെയ്താല്‍ അജന്തയിലെത്താം. കവാടത്തിന് പുറത്ത് ബസ് നിര്‍ത്തി പിന്നീട് ട്യൂറിസം വകുപ്പിന്റെ കീഴിലുള്ള ഒരു ബസ്സില്‍ 3 കി. മീറ്റര്‍ യാത്ര ചെയ്താല്‍ അജന്ത ഗുഹകള്‍ സ്ഥിതി ചെയ്യുന്നിടത്ത് എത്താം. പിന്നീട് അഞ്ച് മിനുട്ട് നടക്കണം. ഈ ഗുഹകള്‍ മുഴുവന്‍ നടന്ന് കയറുക തന്നെ വേണം.

മലയുടെ വശം ചേര്‍ത്ത് പാറകള്‍ തുരന്ന് ഉണ്ടാക്കിയെടുത്ത മുപ്പതോളം ഗുഹകള്‍ ഇവിടെ കാണാം. പലതും നാമാവശേഷമായതാണ്. ചിലത് പണി മുഴുമിപ്പിക്കാതെ എങ്ങനെ ഒരു ഗുഹ തീര്‍ക്കാം എന്ന് അനുമാനിക്കാവുന്ന തരത്തില്‍ കാണുന്നുമുണ്ട്. സജീവമായത് 10 ഗുഹകള്‍ മാത്രമാണ്. നല്ല അറിവും പരിചയവുമുള്ള പ്രൊഫഷണല്‍ഗൈഡിന്റെ സഹായത്തോടെയല്ലാതെ ഈ ഗുഹകള്‍ കാണാന്‍ പോകുന്നത് വിഫലമായിരിക്കും. ബുദ്ധമതത്തിന്റെ മൂന്ന് ഉള്‍പ്പിരിവുകളായ മഹായാനം, ഹീനയാനം, വജ്രയാനം എന്നിവയുടെ സത്ത ഉള്‍ക്കൊണ്ട ഈ ഗുഹാ ചിത്രങ്ങള്‍ ഇവിടെ ഒട്ടനവധിയുണ്ട്.

അജന്തയിലെ
ശയനബുദ്ധന്‍

ഏറ്റവും അടുത്ത റെയില്‍വേ സ്‌റ്റേഷനായ ജല്‍ഗോനി (Jalgoam) ല്‍ നിന്ന് 59 കിലോമീറ്ററും, ശിവാജിനഗറില്‍ നിന്ന് 104 കിലോമീറ്റര്‍ റോഡ് മാര്‍ഗ്ഗവും അജന്തയിലെത്താം. മുന്നേ സൂചിപ്പിച്ച പോലെ 3 കിലോമീറ്റര്‍ സര്‍ക്കാര്‍ ബസ്സില്‍ യാത്ര ചെയ്ത് പത്ത് മിനുട്ട് നടന്നാല്‍ ഗുഹാപരിസരത്ത് എത്താം. പിന്നീട് മുഴുവന്‍ പടികളും കയറ്റവും കയറി ഗുഹകള്‍ കാണാം. കയ്യില്‍ വെള്ളവും ഭക്ഷണവും കരുതണം. പരിസരം വൃത്തിയായി സൂക്ഷിക്കാന്‍ പ്ലാസ്റ്റിക്ക് കുപ്പികളും കവറുകളും വേസ്റ്റ് ബാസ്‌ക്കറ്റുകളില്‍ നിക്ഷേപിക്കേണ്ടതാണ്. ശ്രദ്ധയോടെ കയറിപ്പോകേണ്ട പല സ്ഥലങ്ങളും ഇവിടെയുണ്ട്.

ബ്രിട്ടീഷ് ഭരണകാലത്ത് 1819 കളില്‍ ഒരു വേട്ടക്കാരന്‍ സായ്പ്പ് (ജോണ്‍സ് സ്മിത്ത്) പുള്ളിപ്പുലിയെ വേട്ടയാടാനിറങ്ങി. പുലിയെ കണ്ടെത്തി വെടിവെച്ചു. അവന്‍ കാട്ടിനുള്ളിലേക്ക് മറഞ്ഞു. പ്രയാസപ്പെട്ട് ഒരു കുന്നിന്‍ മുകളില്‍ നിന്ന് നോക്കിയപ്പോള്‍ പുലി ഒരു ഗുഹയിലേക്ക് കയറി പോകുന്നത് കണ്ടു. വളരെ പ്രയാസപ്പെട്ട് രണ്ട് മൂന്ന് ദിവസങ്ങളെടുത്ത് സായ്പ്പ് കുന്നില്‍ ചെരുവിലുള്ള ഗുഹക്കടുത്തെത്തി. അപ്പോഴാണ് വിസ്മയകരമായ പെയിന്റിങ് അടങ്ങിയ ഈ ഗുഹകള്‍ കണ്ടെത്തിയത് എന്നാണ് ചരിത്രം. നേരത്തെ കണ്ട കുന്നിന്‍ മുകളില്‍ സായ്പ്പിന്റെ സ്മാരകം ഉണ്ട്. ആ കുന്നും പരിസരവും പുരാവസ്തു വകുപ്പ് സംരക്ഷിക്കുന്നുണ്ട്. അവിടെ ഇപ്പോഴും വനവാസികളെ കാണാം. അകലെ ആകാശ കാഴ്ചയാല്‍ ഒരു കുതിരലാടം പോലെ കാണപ്പെടുന്ന ഗുഹകള്‍ 250 അടി ഉയരത്തിലാണ്.

മുപ്പത് ഗുഹകള്‍ക്കും നമ്പറിങ്ങ് ചെയ്തിട്ടുണ്ട്. അതില്‍ 1, 2, 16, 17, 4, 19, 24 എന്നിവ പ്രാധാന്യം അര്‍ഹിക്കുന്നു. അതില്‍ 9, 10, 19, 26, 29 എന്നിവ ചൈത്യ ഹാളുകളാണ്. പിന്നെ ഉള്ളതെല്ലാം വിഹാരങ്ങളാണ്. ക്രിസ്തുവിന് മുന്‍പ് രണ്ടാം ശതാബ്ദത്തില്‍ പണി തുടങ്ങിയവയാണ് ഈ ഗുഹകള്‍. ഇവ ഹീനയാനം എന്ന ബുദ്ധമത വിഭാഗത്തില്‍പ്പെട്ടതാണ്. ഒരു വലിയ ഇടവേളക്ക് ശേഷമാണ് ഏകദേശം 9-ാം നൂറ്റാണ്ടില്‍ സൃഷ്ടിക്കപ്പെടുന്നത്. ഒരു വലിയ ഇടവേളയ്ക്ക് ശേഷം സുമാര്‍ 9-ാം നൂറ്റാണ്ടിലുണ്ടായ ബുദ്ധമത സൃഷ്ടികള്‍ ആണെന്ന് കരുതപ്പെടുന്നു. പ്രധാനപ്പെട്ട ഒന്നാമത്തെ ഗുഹ തന്നെ നമ്മേ അത്ഭുതപ്പെടുത്തുന്നു. അറുപത്തിനാലടി സമചതുരത്തില്‍ വിഹാര രൂപത്തില്‍ പില്ലറോടുകൂടിയ വലിയ ഒരു ഹാള്‍ തന്നെയാണ്. മദ്ധ്യത്തില്‍ ചുമരിനോട് ചേര്‍ത്ത് ബോധിസത്വന്റെ ശില്പം. വശങ്ങളിലായി വിവിധ വര്‍ണ്ണങ്ങളില്‍ ചുമരുകളില്‍ ചിത്രങ്ങള്‍. അഭൗമമായ ഒരന്തരീക്ഷം. മിക്കവാറും ചിത്രങ്ങളിലേയും വിഷയം ജാതകകഥകളാണ്. ഒരിടത്ത് ഗൗതമന്റെ കുട്ടിക്കാലം കാണിക്കുന്നുണ്ട്. മഹാനായ ശിബിചക്രവര്‍ത്തിയുടെ പ്രസിദ്ധമായ പ്രാവിന്റെയും പരുന്തിന്റെയും കഥ ചിത്രീകരിച്ചിട്ടുണ്ട്. ഈ ഗുഹയിലാണ് ലോകപ്രസിദ്ധമായ പത്മപാണി എന്ന പേരിലറിയപ്പെടുന്ന ബുദ്ധന്റെ ചിത്രമുള്ളത്. ഈ ചിത്രത്തിന്റെ മദ്ധ്യഭാഗം കുറച്ചുഭാഗം ശിഥിലമായിട്ടുണ്ട്. പടവുകള്‍ കയറിയും ഇറങ്ങിയും ഓരോ ഗുഹകളേയും നമുക്ക് കാണാന്‍ സൗകര്യപ്പെടുത്തിയിട്ടുണ്ട്.

ഗുഹ നമ്പര്‍-2 ലാണ് മഹാപരിനിര്‍വ്വാണ ശില്പം സ്ഥിതി ചെയ്യുന്നത്. എ.ഡി.625 ലാണ് ഇതിന്റെ സൃഷ്ടി എന്ന് പറയപ്പെടുന്നു. 23 അടി നീളത്തില്‍ ബുദ്ധന്റെ ശയന രൂപത്തിലുള്ള ഈ ശില്പം വളരെ പ്രസിദ്ധമാണ്.

ഓരോ ഗുഹകളുടെയും പ്രത്യേകതകള്‍ വിശദമാക്കാന്‍ വിസ്തരഭയം അനുവദിക്കുന്നില്ല. പ്രാധാന്യമേറിയത് സൂചിപ്പിക്കാം. നമ്പര്‍ 16-ഗുഹ നിറച്ച് സ്‌ത്രൈണ ചിത്രങ്ങളാണ്. രാജകുമാരന്‍ സുന്ദരിയായ ഭാര്യയ്ക്ക് മദ്യചഷകം നീട്ടുന്ന ഒരു ചിത്രം. ഗന്ധര്‍വ്വ അപ്‌സരസ്സുകള്‍ ചുറ്റുമുണ്ട്. തിബറ്റന്‍ രീതിയിലുള്ളള വീല്‍ ഓഫ് ലൈഫിന്റെ ചിത്രീകരണം ഇവിടെ കാണാം. വലത്തെ ചുമരില്‍ സിംഹവുമായി ബന്ധപ്പെട്ട ചിത്രീകരണം കാണാം.

അജന്തയുടെ പ്ലാന്‍
എല്ലോറയുടെ പ്ലാന്‍

പിന്നിലെ ചുമരില്‍ ബുദ്ധന്റെ ആദ്യകാലസംഭവങ്ങളെ സൂചിപ്പിക്കുന്ന ഒരു ചിത്രം കാണാം. ബുദ്ധനായതിന് ശേഷം കൊട്ടാരത്തിലേക്ക് മടങ്ങി വന്ന് കുടുംബത്തെ കാണുന്ന രംഗം. ഭിക്ഷാപാത്രം കയ്യിലുണ്ട്. അമ്മയുടെ കൈപിടിച്ച് ഏഴ് വയസ്സ് മാത്രം പ്രായമായ മകന്‍ രാഹുല്‍ സമീപത്ത്. ധര്‍മ്മാനുസാരിയായ പിന്തുടര്‍ച്ചാവകാശം യാചിച്ച് നില്‍ക്കുന്ന ആ ചിത്രം ആരെയും ആകര്‍ഷിക്കും. ചില ഗുഹകള്‍ പഠനത്തിനും വിദ്യാപരിശീലനത്തിനും ഉപയോഗിക്കുന്നവയാണ്. ചുമരിനോട് ചേര്‍ന്ന് സന്ന്യാസികള്‍ക്ക് ഉറങ്ങുവാനായി കട്ടിലുകളോട് കൂടിയ മുറികളുമുണ്ട്. ചിലത് വലിയ കോണ്‍ ഫറന്‍സ് ഹാള്‍ പോലെയാണ്. ചിലത് വളരെ ചെറുതും. 21-തൊട്ട് 25 വരെയുള്ള ഗുഹകള്‍ അപ്രസക്തമായതിനാല്‍ അവ ഇവിടെ പരാമര്‍ശിക്കുന്നില്ല.

നമ്പര്‍ 19 എന്ന ഗുഹ വളരെ പ്രസിദ്ധമായതാണ്. അവിടുത്തെ ഒരു വിശേഷം പറയാം. ഇടത്തെ ചുമരില്‍ അറ്റത്തായി ഒരു രാജകുമാരിയുടെയും സംഘത്തിന്റെയും വിശേഷാല്‍ ചിത്രമുണ്ട്. കിഴക്ക് വശത്ത് നിന്ന് സൂര്യപ്രകാശം മഴ ചാറ്റല്‍ വീണ് നിലത്തെ വെള്ളത്തില്‍ തട്ടി ചുമരിലേക്ക് തട്ടുമ്പോള്‍ പൊതുവെ ഇരുള്‍ മൂടിനില്‍ക്കുന്ന ചിത്രത്തിലെ സുന്ദരിയുടെ മാറില്‍ അണിഞ്ഞ ആഭരണം വജ്രം പോലെ തിളങ്ങി ശോഭിക്കുന്ന അപൂര്‍വ്വ ദൃശ്യം കാണാന്‍ ഭാഗ്യമുണ്ടായി. പക്ഷെ ഈ ഗുഹ കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ അടക്കുന്നുവെന്ന് കേള്‍ക്കുന്നു. മേല്‍ത്തട്ടില്‍ വിള്ളല്‍ വീഴുന്നത് ഗൈഡ് ചൂണ്ടിക്കാണിച്ചു. ഇത് അടക്കാന്‍ അധികകാലം വേണ്ടി വരില്ല എന്ന് പറയുന്നു.

ലേഖകനും കുടുംബവും അജന്തയില്‍

ചിത്രങ്ങള്‍ വരച്ച് വച്ചിരിക്കുന്ന ഭിത്തികള്‍ക്ക് താഴെ പ്രകൃതിദത്തമായ ചായക്കൂട്ടുകള്‍ നിറക്കാന്‍ സൃഷ്ടിച്ചെടുത്ത കുഴികള്‍ ഇപ്പോഴും കാണാം.

ഗൈഡിന്റെ നിര്‍ദ്ദേശപ്രകാരം ഒരു പ്രത്യേക ഓര്‍ഡറില്‍ ഗുഹകള്‍ കാണാന്‍ തരപ്പെട്ടതിനാല്‍ അനാവശ്യമായ അലച്ചില്‍ ഒഴിവാക്കാം.

ഏകദേശം രണ്ടരസഹസ്രാബ്ദം മുന്നെ വരക്കപ്പെട്ട ചുമര്‍ ചിത്രങ്ങളെ ഒറ്റവട്ടം മാത്രം കണ്ട് മനസ്സിലാക്കാനാവില്ല. വീണ്ടും വീണ്ടും ഈ സംസ്‌കൃതിയുടെ സ്മാരക ശിലകളിലേക്ക് യാത്രയാവാം…

Tags: അജന്തഎല്ലോറ
ShareTweetSendShare

Related Posts

അറിയപ്പെടാത്ത തമിഴക ക്ഷേത്രങ്ങള്‍

അറിയപ്പെടാത്ത തമിഴക ക്ഷേത്രങ്ങള്‍

ഫ്‌ളോറന്‍സിന്റെ വസന്തകാലം

ഫ്‌ളോറന്‍സിന്റെ വസന്തകാലം

സംഘ ഹൃദയഭൂമിയിലേക്ക് ഒരു തീര്‍ത്ഥയാത്ര

സംഘ ഹൃദയഭൂമിയിലേക്ക് ഒരു തീര്‍ത്ഥയാത്ര

ഓര്‍മ്മകളുണര്‍ത്തുന്ന കാന്തല്ലൂര്‍

ഓര്‍മ്മകളുണര്‍ത്തുന്ന കാന്തല്ലൂര്‍

സ്വപ്നശലഭങ്ങളുടെ സ്വര്‍ഗ്ഗഭൂമി

സ്വപ്നശലഭങ്ങളുടെ സ്വര്‍ഗ്ഗഭൂമി

മാതൃഭാഷയുടെ ഗുണം (പൂര്‍ബ്ബശ്രീകള്‍ 8)

മാതൃഭാഷയുടെ ഗുണം (പൂര്‍ബ്ബശ്രീകള്‍ 8)

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies