Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ബീജിംഗിനപ്പുറം ഭാരതത്തില്‍ ഉരുത്തിരിയുന്ന സ്ത്രീശാക്തീകരണത്തിന്റെ ഭാവി

കേസരി ഡെസ്ക്കേസരി ഡെസ്ക്
21 March 2025

സ്ത്രീകളുടെ അവകാശങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ഏറ്റവും സമഗ്രമായ ആഗോള രൂപരേഖകളില്‍ ഒന്നാണ് ബീജിംഗ് പ്രഖ്യാപനവും അതനുസരിച്ചു നടപടിയെടുക്കാനുള്ള വേദിയും. ലിംഗസമത്വത്തിലെ ഇന്ത്യയുടെ പുരോഗതി സുസ്ഥിരമായ നയ ശ്രമങ്ങള്‍ക്കും, അടിത്തട്ടിലുള്ള പ്രസ്ഥാനങ്ങള്‍ക്കും, സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും പ്രതിരോധശേഷിക്കും സാക്ഷ്യമായി നിലകൊള്ളുന്നു.

Google NewsAdd Kesari Weekly as a preferred source on Google

1995-ല്‍ നടന്ന ബീജിംഗ് യോഗത്തില്‍, ലോക നേതാക്കളും 189 രാജ്യങ്ങളില്‍ നിന്നുള്ള 17,000 പ്രതിനിധികളും ഒരുമിച്ച് 12 നിര്‍ണായക ‘ആശങ്കപ്പെടേണ്ട മേഖലകളി’ലൂടെ സ്ത്രീകളുടെ തുല്യത ത്വരിതപ്പെടുത്തുന്നതിനുള്ള ഒരു രൂപകല്പന കൊണ്ടുവന്നു. ഭാരത സര്‍ക്കാരിനൊപ്പം ഇരുന്നൂറിലധികം ഭാരത വനിതകളും പങ്കെടുത്ത ഈ സഭയില്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, വിദ്യാഭ്യാസം, ആരോഗ്യം, പരിശീലനം, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം, തീരുമാനമെടുക്കുന്നതിലെ സ്വാധീനം എന്നിവ ‘ആശങ്കാജനകമായ മേഖലകളില്‍’ ഉള്‍പ്പെടുത്തി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളില്‍ ഈ മാനങ്ങളില്‍ പലതിലും ശ്രദ്ധേയമായ മുന്നേറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്.

മാറ്റത്തിന്റെ ദൃശ്യമായ തെളിവ്
‘പ്രധാനമന്ത്രി സുരക്ഷാ മാതൃത്വ അഭിയാന്‍’, ‘പ്രധാനമന്ത്രി മാതൃ വന്ദന യോജന’ തുടങ്ങിയ സംരംഭങ്ങളുടെ കീഴിലുള്ള മാതൃ ആരോഗ്യ സംരക്ഷണത്തിന്റെ വികാസം ആശുപത്രി പ്രസവങ്ങള്‍ 95% ആയി ഉയര്‍ത്താന്‍ സഹായിച്ചു. 2014 നും 2020 നും ഇടയില്‍ മാതൃമരണനിരക്ക് 1,00,000 ജനനങ്ങളില്‍ 130-ല്‍ നിന്ന് 37 ആയി കുറഞ്ഞു (സാമ്പിള്‍ രജിസ്‌ട്രേഷന്‍ സിസ്റ്റം ഡാറ്റ). ഇന്ന്, വിവാഹിതരായ സ്ത്രീകളില്‍ പകുതിയിലധികം പേരും (56.5%) ആധുനിക ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നത് കാരണം അവരുടെ പ്രത്യുല്‍പാദന ആരോഗ്യം കൂടുതല്‍ മെച്ചപ്പെടുകയാണ്.

ADVERTISEMENT

ലോകത്തിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ആരോഗ്യ സംരക്ഷണ സംവിധാനമായ ‘ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന’ ദശലക്ഷക്കണക്കിന് സ്ത്രീകള്‍ക്ക് നിര്‍ണായക വൈദ്യചികിത്സ സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്. ശ്രദ്ധേയമായ പുരോഗതി കൈവരിക്കുവാന്‍ ആസൂത്രണം ചെയ്ത ബീജിംഗ് വേദിയിലെ ഒരു പ്രധാന സ്തംഭമാണ് വിദ്യാഭ്യാസം. കുട്ടികളുടെ ലൈംഗിക അനുപാതം മെച്ചപ്പെടുത്തുന്നതിലും പെണ്‍കുട്ടികളുടെ സ്‌കൂള്‍ പ്രവേശനം വര്‍ദ്ധിപ്പിക്കുന്നതിലും ”ബേട്ടി ബചാവോ, ബേട്ടി പഠാവോ” സംരംഭവും ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

2020 ലെ ദേശീയ വിദ്യാഭ്യാസ നയം ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതം(Science, Technology, Engineering, Mathematics – STEM) എന്നീ മേഖലകളില്‍ ഉയര്‍ന്ന നിലവാരവും അവസരങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. സെക്കന്ററി വിദ്യാഭ്യാസത്തിലെ സുരക്ഷാ ആശങ്കകള്‍ ചില സ്ഥലങ്ങളില്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും, വിദ്യാഭ്യാസ മന്ത്രാലയം ആവിഷ്‌കരിച്ച നൈപുണ്യ വികസനവും ജീവിത നൈപുണ്യ പരിശീലനവും സംയോജിപ്പിച്ച വിദ്യാഭ്യാസം, കൗമാരപ്രായക്കാര്‍ക്കായി ആധുനികവും, ശാസ്ത്രീയവുമായ പുതിയ പാതകള്‍ തുറന്നു കൊടുക്കുന്നു. ബ്രോഡര്‍ സപ്പോര്‍ട്ട് സിസ്റ്റങ്ങളുമായുള്ള ബന്ധം വര്‍ദ്ധിപ്പിക്കുന്നതില്‍ പിന്തുണ നല്‍കാന്‍ യൂനിസെഫിനു കഴിഞ്ഞിട്ടുണ്ട്. മെച്ചപ്പെട്ട ശുചിത്വം മൂലം ആര്‍ത്തവവുമായി ബന്ധപ്പെട്ടു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോകാതിരിക്കുന്നത് ഗണ്യമായി കുറഞ്ഞു.

ഭാരതത്തിന്റെ ലിംഗസമത്വ അജണ്ടയില്‍ കേന്ദ്രബിന്ദുവായി സ്ത്രീക ളുടെ സാമ്പത്തിക ശാക്തീകരണം നിലകൊള്ളുന്നു. ദേശീയ ഗ്രാമീണ, നഗര ഉപജീവന ദൗത്യങ്ങളിലൂടെ, ഏകദേശം 100 ദശലക്ഷം സ്ത്രീകള്‍ സ്വയംസഹായ സംഘങ്ങള്‍ വഴി സാമ്പത്തിക ശൃംഖലകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് സംരംഭകത്വവും സാമ്പത്തിക സ്വാതന്ത്ര്യവും വളര്‍ത്തുന്നു. ഏകീകൃത പേയ്മെന്റ് ഇന്റര്‍ഫേസ് (UPI) സാമ്പത്തിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ട്ടിച്ചു. സ്ത്രീകള്‍ സമ്പാദ്യത്തിനും നിക്ഷേപത്തിനുമായി ഡിജിറ്റല്‍ വേദി കൂടുതലായി ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നു.

‘ദീന്‍ദയാല്‍ അന്ത്യോദയ യോജന’ – ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം, വായ്പാ ലഭ്യത, ഉപജീവന അവസരങ്ങള്‍, സാമ്പത്തിക സാക്ഷരതാ പരിപാടികള്‍ എന്നിവയിലൂടെ 100 ദശലക്ഷത്തിലധികം ഗ്രാമീണ സ്ത്രീകളെ ശാക്തീകരിച്ചു. ‘പ്രധാന മന്ത്രി ഗ്രാമീണ്‍ ഡിജിറ്റല്‍ സാക്ഷരതാ അഭിയാന്‍’ 35 ദശലക്ഷത്തിലധികം ഗ്രാമീണ സ്ത്രീകളെ ഡിജിറ്റല്‍ ഉപജീവനമാര്‍ഗ്ഗത്തില്‍ പരിശീലിപ്പിക്കുകയും, ഡിജിറ്റല്‍ വിപ്ലവത്തില്‍ അവര്‍ പിന്നോട്ടായി പോകുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. ഡിജിറ്റല്‍ ലിംഗ വിഭജനത്തെ ബന്ധിപ്പിക്കുന്നത് സ്ത്രീകളെ ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയില്‍ പങ്കാളികളാക്കാന്‍ സഹായിച്ചിട്ടുണ്ട്.

ലിംഗപരമായ പ്രതികരണ ബജറ്റിലൂടെ സ്ത്രീ ശാക്തീകരണത്തിന് ഇന്ത്യ കൂടുതല്‍ ധനസഹായം നല്‍കിയിട്ടുണ്ട്. മൊത്തം ദേശീയ ബജറ്റില്‍ ലിംഗ ബജറ്റിന്റെ വിഹിതം 2024-25 ലെ 6.8% ല്‍ നിന്ന് 2025-26 ല്‍ 8.8% ആയി വര്‍ദ്ധിപ്പിച്ചു; ലിംഗ നിര്‍ദ്ദിഷ്ട പരിപാടികള്‍ക്കായി 55.2 ബില്യണ്‍ അനുവദിച്ച് ഈ ഗവണ്‍മെന്റിന്റെ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ യുഎന്‍ വനിതകള്‍ക്ക് കഴിഞ്ഞു.

അക്രമത്തിന്റെ നിഴല്‍
ലിംഗഭേദാധിഷ്ഠിത അക്രമം ഇപ്പോഴും ഒരു വെല്ലുവിളിയായി തുടരുന്നു. സ്ത്രീകള്‍ക്കെതിരായ അക്രമം അവസാനിപ്പിക്കണമെന്ന് ബീജിംഗ് പ്രഖ്യാപനം ആഹ്വാനം ചെയ്തിട്ടുണ്ടെങ്കിലും, ഇവിടെയും ലോകമെമ്പാടും നിരവധി സ്ത്രീകള്‍ ഇപ്പോഴും അക്രമം നേരിടുന്നുണ്ട്. 70 വണ്‍ സ്റ്റോപ്പ് സെന്ററുകള്‍ സ്ഥാപിച്ചതിലൂടെ അക്രമങ്ങളെ അതിജീവിക്കുന്നവര്‍ക്ക് അത്യാവശ്യമായ വൈദ്യശാസ്ത്രപരവും, നിയമപരവും, മാനസികപരവുമായ പിന്തുണ ലഭിച്ചു വരുന്നു. 2024 ജൂലായില്‍ പ്രാബല്യത്തില്‍ വന്ന ‘ഭാരതീയ ന്യായ സംഹിത 2023’, നിയമപരമായ സംരക്ഷണം ശക്തിപ്പെടുത്തുകയും സ്ത്രീകളുടെ സുരക്ഷയും നീതിയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ദോഷകരമായ രീതികള്‍ ഇല്ലാതാക്കുന്നതിനും പ്രതികരണങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമുള്ള രാജ്യത്തിന്റെ ശ്രമങ്ങളില്‍ നിരവധി നൂതനാശയങ്ങള്‍ ഉള്‍പ്പെടുന്നു – ഒഡീഷയിലെ ഒരു ബ്ലോക്ക്ചെയിന്‍ അധിഷ്ഠിത സംവിധാനം, അതിജീവിക്കുന്നവര്‍ക്ക് വേഗത്തിലുള്ളതും, വ്യവസ്ഥാപിതവും, ഏകോപിതവുമായ പിന്തുണ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു.

യുനൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഫണ്ടിനും രാജസ്ഥാന്‍ പോലീസ് അക്കാദമിക്കും ഇടയിലുള്ള പങ്കാളിത്തം പോലുള്ളവ ലിംഗപരമായ പ്രതികരണ നയരൂപീകരണം, അതിജീവനക്കാരുടെ വിശ്വാസം കെട്ടിപ്പടുക്കല്‍, നീതിയിലേക്കുള്ള പ്രവേശനം വിപുലീകരിക്കല്‍ എന്നിവ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
മാറ്റത്തിനുള്ള ശക്തമായ ശ്രമം നടക്കുന്നത്. യുവ സ്ത്രീകളുടെ നേതൃത്വത്തിലാണ്. കാലാവസ്ഥാ പരിവര്‍ത്തനം മുതല്‍ ഡിജിറ്റല്‍ സംരംഭം വരെ, യുവ നേതാക്കള്‍ ലിംഗഭേദത്തെ പുനര്‍നിര്‍വചിക്കുന്നു. സ്ത്രീകളെ വളര്‍ച്ചയില്‍ പ്രോത്സാഹിപ്പിക്കുന്ന ലിംഗ പുരോഗതി പരിവര്‍ത്തന സ്ഥാപന പദ്ധതി, വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകളില്‍ ആയിരക്കണക്കിന് യുവ സ്ത്രീകളെ പരിശീലിപ്പിച്ച G20 സാങ്കേതിക വേദി തുടങ്ങിയ സംരംഭങ്ങള്‍ അവരുടെ സാധ്യതകള്‍ പ്രകടമാക്കുന്നു.

സാങ്കേതികവിദ്യ, സംരംഭകത്വം എന്നിവ മുതല്‍ ഭരണം, സാമൂഹിക വികസനം എന്നിവയിലേക്കുള്ള ഇന്ത്യയുടെ പരിവര്‍ത്തനത്തിലും സ്ത്രീകള്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. 33% നിയമനിര്‍മ്മാണ പ്രാതിനിധ്യം ഉറപ്പുനല്‍കുന്ന വനിതാ സംവരണ ബില്‍, ലോകത്തിലെ ഏറ്റവും വലിയ വനിതാ രാഷ്ട്രീയ കൂട്ടായ്മയായ 1.5 ദശലക്ഷം വനിതാ നേതാക്കളുടെ എണ്ണം വര്‍ദ്ധിപ്പിച്ച തദ്ദേശ സ്വയംഭരണ വിജയങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.

ഒരു നിര്‍മ്മാണ ചട്ടക്കൂട്
ബീജിംഗ് പ്രഖ്യാപനത്തിന്റെ 30-ാം വാര്‍ഷികം, ലിംഗസമത്വം സ്ത്രീകളുടെ മാത്രം വിഷയമല്ലെന്നും അത് ആഗോളതലത്തില്‍ അനിവാര്യമാണെന്നും വീണ്ടും ഊന്നിപ്പറയുന്നു. ശക്തമായ സര്‍ക്കാര്‍ നേതൃത്വവും പ്രാദേശികവും ആഗോളവുമായ കഴിവുള്ള പങ്കാളികളുമാണ് ഇന്ത്യയുടെ പുരോഗതിയെ മുന്നോട്ട് നയിക്കുന്നത്. സഹകരണം ശക്തിപ്പെടുത്തല്‍, യുവ വനിതാ നേതൃത്വത്തില്‍ നിക്ഷേപം നടത്തല്‍, വ്യവസ്ഥാപരമായ തടസ്സങ്ങള്‍ പരിഹരിക്കല്‍ എന്നിവ പ്രവര്‍ത്തനത്തിന്റെയും പുരോഗതിയുടെയും ത്വരിതപ്പെടുത്തലിന് പ്രധാനമാണ്.

ഇന്ത്യ ലിംഗസമത്വത്തിലേക്കുള്ള യാത്ര തുടരുമ്പോള്‍, ബീജിംഗ് പ്രവര്‍ത്തന വേദിയില്‍ എടുത്ത തീരുമാനങ്ങള്‍ ഒരു മാര്‍ഗ്ഗനിര്‍ദ്ദേശ ചട്ടക്കൂടായി തുടരുന്നു. സ്ത്രീകളുടെ നേതൃത്വത്തില്‍ വികസനം, സാമ്പത്തിക പങ്കാളിത്തം, സാമൂഹിക പരിവര്‍ത്തനം എന്നിവയോടുള്ള അചഞ്ചലമായ പ്രതിബദ്ധതയോടെ, സമഗ്രവും സുസ്ഥിരവുമായ വളര്‍ച്ചയ്ക്കായി ഇന്ത്യ ഒരു ആഗോള അളവുകോല്‍ – ലോകത്തിന് എക്കാലത്തേക്കാളും ആവശ്യമായ ഒന്ന് -സ്ഥാപിക്കുകയാണ്.

(ഇന്ത്യയിലെ ഐക്യരാഷ്ട്രസഭാ വനിതാ പ്രതിനിധിയും ഐക്യരാഷ്ട്രസഭയിലെ ഇന്ത്യന്‍ ടീമിന്റെ അംഗവുമായ സൂസന്‍ ഫെര്‍ഗൂസണും യൂനിസെഫിന്റെ രാജ്യ പ്രതിനിധിയും ഭാരതത്തിലെ ടീം യുഎന്നിന്റെ ഭാഗവുമായ സിന്തിയ മക്കാഫ്രിയും സംയുക്തമായി ദി ഹിന്ദു പത്രത്തില്‍ എഴുതിയ ലേഖനത്തിന്റെ പരിഭാഷ)

പരിഭാഷ: കെ.പ്രഭാകരന്‍
കടപ്പാട്: ദി ഹിന്ദു

Tags: ബീജിംഗ്
ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies