കൊച്ചി: കേസരിയില്‍ പ്രസിദ്ധീകരിച്ചതും മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ രാമചന്ദ്രന് രചിച്ചതുമായ അന്ധനായ മാര്‍ക്സ് എന്ന പുസ്തകം കൊച്ചി രാജ്യാന്തര പുസ്തകോത്സവത്തില്‍ ഡിസംബര്‍ മൂന്നിന് ഡോ.കെ.എസ് രാധാകൃഷ്ണന് പ്രകാശനം ചെയ്തു. അഡ്വ. എച്ച്.ശുഭലക്ഷ്മി പുസ്തകം ഏറ്റുവാങ്ങി.
പുസ്തകോത്സവസമിതി അധ്യക്ഷന്‍ രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. കുരുക്ഷേത്രപ്രകാശന്‍ ജനറല്‍ മാനേജര്‍ ഷാബു പ്രസാദ് സ്വാഗതവും രാമചന്ദ്രന് മറുപടിയും പറഞ്ഞു.
മാര്‍ക്സ് 1853 -1858 ല്‍ ‘ന്യൂയോര്‍ക് ഹെറാള്‍ഡ് ട്രിബ്യുണി’ല്‍ പ്രസിദ്ധീകരിച്ച ഇന്ത്യയെപ്പറ്റിയുള്ള 33 ലേഖനങ്ങള്‍ വിശകലനം ചെയ്ത്, മാര്‍ക്സിന്റെ പൊള്ളത്തരം വെളിവാക്കി മാര്‍ക്സിസത്തിന്റെ സൈദ്ധാന്തിക അടിത്തറ ചോദ്യം ചെയ്യുന്നതാണ് പുസ്തകത്തിന്റെ പ്രമേയം.