പാലക്കാട്: അഗളി സ്വാമിവിവേകാനന്ദ മെഡിക്കല്‍ മിഷന്റെ സാമൂഹിക മാനസിക ആരോഗ്യ പരിപാടിയുടെ പത്താം വാര്‍ഷികാഘോഷം പാലക്കാട് ഐഎംഎഹാളില്‍ നടന്നു. കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് ആന്‍ഡ് സയന്‍സസ് വൈസ് ചാന്‍സലര്‍ ഡോ.മോഹനന് ഉദ്ഘാടനം നിര്‍വഹിച്ചു.
അട്ടപ്പാടിയിലെ മാനസിക അസ്വസ്ഥത അനുഭവപ്പെടുന്ന വ്യക്തികള്‍ക്ക് മികച്ച ചികിത്സ നല്കി, അവരെ സാധാരണ ജീവിതത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടു കൂടി തൃശ്ശൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജിലെ മാനസികാരോഗ്യ വിഭാഗത്തിന്റെ പിന്തുണയോടെ നവംബര്‍ 23നാണ് സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന് സി.എം.എച്ച്.പിക്ക് തുടക്കം കുറിക്കുന്നത്. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മെഹക് ഫൗണ്ടേഷനും പിന്നീട് ഈ പദ്ധതിയുമായി കൈകോര്‍ത്തു.
അട്ടപ്പാടിയിലെ ആരോഗ്യരംഗത്തെ പ്രവര്‍ത്തകര്‍ക്കായി പരിശീലന പരിപാടികളും ആശുപത്രിയുടെ നേതൃത്വത്തില്‍ നടത്തിവരുന്നുണ്ട്. മെഡിക്കല്‍ നോഡല്‍ ഒഫീസര്‍ ഡോ.പ്രഭുദാസ്, ഡോ. രമണന് ഏറാട്ട്, സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.നാരായണന്, വി.പി.എസ്. മേനോന്, ഡോ.ശ്രീറാം ശങ്കര്‍, ഡോ. നാരായണന് കുട്ടി എന്നിവര്‍ പ്രസംഗിച്ചു.