2047നു മുന്‍പു തന്നെ മലബാറിനെ കേരളത്തില്‍ നിന്ന് അടര്‍ത്തിയെടുക്കാനുള്ള തകൃതിയായ പ്രവര്‍ത്തനങ്ങള്‍ അണിയറയില്‍ നടന്നുകൊണ്ടിരിക്കയാണ്. ഇവിടെ ഏറ്റവും അപകടകാരികള്‍ ആവുക പ്രഖ്യാപിത നയങ്ങളൊന്നുമില്ലാതെ അണിയറയില്‍ ഗൂഢാലോചന നടത്തുകയും, അതിനു നേതൃത്വം കൊടുക്കുകയും ചെയ്യുന്ന മുസ്ലീംലീഗ് പോലെയുള്ള മതേതര മുഖംമൂടിയണിഞ്ഞ കക്ഷികളാകും എന്ന സത്യം പലരും മൂടിവെക്കുകയാണ്. പ്രഖ്യാപിത ജിഹാദിന് മുന്നിട്ടിറങ്ങുന്ന തീവ്രവാദസംഘടനകള്‍ ഭരണകൂടത്തിന്റെ നിരീക്ഷണവലയത്തില്‍ അകപ്പെടുമ്പോള്‍ ജിഹാദിനെ മുന്നോട്ട് കൊണ്ടുപോകാന്‍ നിയോഗിക്കപ്പെട്ടവര്‍ എന്നാണ് മുസ്ലീം ലീഗ് പോലുള്ള കക്ഷികള്‍ സ്വയം അഭിമാനം കൊള്ളുന്നതും, അണികളെ ആവേശം കൊള്ളിക്കുന്നതും. ഈ തിരിച്ചറിവ് ഏറ്റവും കൂടുതലുള്ള കേരളത്തിലെ ഭരണ-പ്രതിപക്ഷ കക്ഷികള്‍ താല്‍ക്കാലിക ലാഭത്തിന് വേണ്ടി ഈ സത്യം മൂടിവെക്കുന്നു! അങ്ങനെ കൈ നനയാതെ മീന്‍ പിടിക്കാന്‍ എങ്ങിനെ കഴിയും എന്നാണു ലീഗ് ഗവേഷണം നടത്തുന്നത്! ഇത് ചരിത്രപരമായി അവാസ്തവമല്ലേ എന്നൊരു ചോദ്യം ഉയര്‍ന്നേക്കാം. എന്നാല്‍, മുസ്ലീംലീഗ് ഉയര്‍ത്തിപ്പിടിക്കുന്ന ആശയം ഇസ്ലാമിക രാഷ്ട്രീയവും, മത ഭരണവും ആണ്. മതപാഠങ്ങളില്‍ നിന്ന് വിഭിന്നമായി എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു നിലപാടാണ് ലീഗിന് എന്ന് എന്നെങ്കിലും അവര്‍ പറഞ്ഞിട്ടുണ്ടോ? അതിന് എക്കാലത്തും നേതൃത്വം കൊടുക്കുന്ന വ്യക്തി, തങ്ങള്‍ കുടുംബത്തില്‍ നിന്നുള്ള ആളും, കേരളത്തിലെ മുസ്ലീങ്ങളുടെ നേതാവും, ആയിരക്കണക്കിന് പള്ളികളുടെ നേതാവും, മതസ്ഥാപനങ്ങളുടെ നേതാവുമാണ്. അതായത് മുസ്ലീം ലീഗ്, മതവും, രാഷ്ട്രീയവും കൂടിച്ചേര്‍ന്ന ഒരു അവിയല്‍ പാര്‍ട്ടിയാണ്.
എന്തുകൊണ്ടായിരിക്കും ഉത്തരവാദപ്പെട്ടവര്‍ ഈ ആപത്ഘട്ടത്തില്‍ മൗനം ഭജിക്കുന്നതെന്ന് ആശ്ചര്യപ്പെടാന്‍ വരട്ടെ. തികച്ചും സാമ്പത്തികം തന്നെയാണ് കാരണം. എറണാകുളം മുതല്‍ വടക്കോട്ടുള്ള ബിസിനസ് മേഖല കൈകാര്യം ചെയ്യുന്നത് കൂടുതല്‍ മുസ്ലീങ്ങളും, അതിലുപരി മുസ്ലീം ലീഗിന്റെ അനുയായികളുമാണ്. അതുകൊണ്ട് തന്നെ മാധ്യമങ്ങളും, സാംസ്‌കാരിക നായകന്മാരും അവരുടെ ചൊല്‍പ്പടിക്ക് തുള്ളുന്ന പാവകളാകാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞു. പണാധിപത്യം നിമിത്തം ഇക്കൂട്ടര്‍ക്ക് സമസ്തമേഖലകളിലും മേധാവിത്വം ലഭിച്ചിരിക്കുന്നു. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ന്യൂനപക്ഷങ്ങളെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് ആനയിക്കുവാന്‍ ദേശീയ നേതാക്കള്‍ മുന്നോട്ടുവെച്ച യമണ്ടന്‍ ഉപായങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പുനരാലോചന കൂടാതെ പ്രയോഗിക്കാന്‍ തുടങ്ങി. പാടവരമ്പത്ത് കൂടെ വല്ലപ്പോഴും വഴി നടന്നവനടക്കം കൃഷിഭൂമി, സ്വന്തമായി. സ്വന്തമായി ഒരു ജില്ല, മുസ്ലീം സ്‌കൂളുകള്‍, സ്‌കോളര്‍ഷിപ്പുകള്‍, വഖഫ് പോലുള്ള കാടന്‍ നിയമങ്ങള്‍ തുടങ്ങി പ്രീണനത്തിന്റെ അങ്ങേ തലക്കല്‍ വരെ ഇവര്‍ ചെന്നെത്തിയിരിക്കുന്നു! എന്നാല്‍, അതിന്റെ ആപത്ത് ചൂണ്ടിക്കാണിച്ചവരെയൊക്കെ സാമൂഹ്യദ്രോഹികളും, പിന്തിരിപ്പന്മാരും, വര്‍ഗ്ഗീയവാദികളുമായി മുദ്രകുത്തപ്പെടുയാണുണ്ടായത്.
ദശാബ്ദങ്ങളായി മാധ്യമങ്ങള്‍ മുസ്ലീം ലീഗിനെതിരെ ഒരക്ഷരം ഉരിയാടാറില്ല. അവരുടെ നേതാക്കളുടെയും, സംഘടനകളുടെയും വാര്‍ത്തകള്‍ മുഖ്യധാരയില്‍ എത്തിക്കാന്‍ ഇവര്‍ തമ്മില്‍ മത്സരമാണ്. നിലവില്‍ രണ്ട് ഭാര്യമാരും, അതിനു പുറമേ മലയാളത്തിന്റെ പ്രിയ കവയത്രി മാധവിക്കുട്ടിയെ മസ്തിഷ്‌ക പ്രക്ഷാളനം നടത്തി തടവറയിലിട്ട വ്യക്തി വരെ മാധ്യമങ്ങള്‍ക്ക് മഹാനാണ്!
സിപിഎം അടക്കമുള്ള കക്ഷികള്‍ ആണയിട്ട് പറയുന്നത് മുസ്ലീംലീഗ് ഒരു മതേതര കക്ഷിയാണ് എന്നാണ്. ഒരു മതത്തിനും പ്രാമുഖ്യം നല്‍കാതെ എല്ലാ മതങ്ങളെയും ഉള്‍ക്കൊള്ളുന്ന നിലപാട് എന്നാണ് ഇന്ത്യന്‍ സാഹചര്യത്തില്‍ ‘മതേതരം’ എന്ന വാക്ക് അര്‍ത്ഥമാക്കുന്നത്. ലീഗ് ദേശീയ നിലപാടില്‍ നിന്നോ, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന രീതിയിലോ എന്തെങ്കിലും നിലപാട് എടുത്തിട്ടുണ്ടോ? മുസ്ലീങ്ങള്‍ക്കുള്ള അവകാശങ്ങള്‍, അര്‍ഹത എന്നിവയെപ്പറ്റി മാത്രമാണ് അവര്‍ വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നത്. ഒരു ജനാധിപത്യരാജ്യത്ത് ഒരു മതവിഭാഗം സ്വന്തം താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ പ്രത്യേകം അണിനിരക്കുന്നു എന്നതിനര്‍ത്ഥം മുഖ്യധാര അവരെ അവഗണിക്കുന്നു എന്നാണ്. സ്വാതന്ത്ര്യലബ്ധിമുതല്‍ ഏതെങ്കിലും സര്‍ക്കാര്‍ അങ്ങിയൊരു നിലപാട് ഇന്ത്യയില്‍ എടുത്തിട്ടുണ്ടോ? നേരെ മറിച്ച് മുസ്ലീങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി അവര്‍ക്ക് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന നിലപാടാണ് എന്നും സര്‍ക്കാര്‍ എടുത്തിട്ടുള്ളത്. മാത്രമല്ല, മുസ്ലീങ്ങളെ വിശിഷ്ടാവകാശമുള്ള ജനവിഭാഗമായിട്ടാണ് കരുതിയത് എന്നതിന്റെ ഉത്തമോദാഹരണമാണ് മുസ്ലീം വ്യക്തിനിയമങ്ങള്‍, വഖഫ് ബോഡ്, ന്യൂനപക്ഷ ബോര്‍ഡ്, കാശ്മീരിലെ 370-ാം വകുപ്പ്, പ്രത്യേക സംവരണം, സ്‌കോളര്‍ഷിപ്പ്, മതസ്ഥാപനങ്ങള്‍, അതിന്റെയൊക്കെ മറവില്‍ രൂപീകരിച്ച സച്ചാര്‍ കമ്മറ്റി, പാലോളി കമ്മറ്റികള്‍ തുടങ്ങിയ ഒട്ടേറെ വിശിഷ്ടാവകാശങ്ങള്‍!
കേരളത്തില്‍ മുസ്ലീം ലീഗ് അധികാരത്തില്‍ വന്ന ഏതെങ്കിലും അവസരത്തില്‍ ഏതെങ്കിലുമൊരു ജനകീയപ്രശ്‌നം അവര്‍ ഏറ്റെടുത്തിട്ടുണ്ടോ? മുസ്ലീങ്ങളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍, സര്‍ക്കാര്‍ ജോലി, സംവരണം, സാമൂഹിക അവകാശങ്ങള്‍, വെള്ളിയാഴ്ചകളിലും, നോമ്പുകാലത്തും പഠനവും പരീക്ഷകളും റദ്ദാക്കല്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിസ്‌കാര സൗകര്യം, പിഎസ്‌സി പരീക്ഷ പോലും അവരുടെ സൗകര്യത്തിനു വേണ്ടി നീട്ടിവെക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ മാത്രമേ ലീഗ് മുന്നോട്ടുവെച്ചിട്ടുള്ളൂ. കൂട്ടത്തില്‍ ദളിത്-പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങള്‍ എന്നാണ് ലീഗ് ബോധപൂര്‍വ്വം തുന്നിച്ചേര്‍ത്ത തൂവാല. അത് തിരഞ്ഞെടുപ്പ് കമ്മീഷനെ പറ്റിക്കാനും, മറ്റുള്ളവരുടെ കണ്ണില്‍ മതേതരകക്ഷിയാണെന്ന് കാണിക്കാനും വേണ്ടിമാത്രമാണ്. അറബി സമരം, മദ്രസ അധ്യാപകരുടെ അവകാശങ്ങള്‍, മദ്രസകള്‍ക്ക് ആനുകൂല്യങ്ങള്‍ എന്നിവയൊക്കെയാണ് ലീഗ് നാളിത് വരെ ഉന്നയിച്ച ആവശ്യങ്ങള്‍. കൂടാതെ, കാശ്മീര്‍ പ്രശ്‌നം, പൗരത്വഭേദഗതി നിയമം, അയോദ്ധ്യാ പ്രശ്‌നം, പലസ്തീന്‍ പ്രശ്‌നം, മുത്തലാഖ്, വഖഫ് തുടങ്ങിയ എല്ലാ വിഷയങ്ങളിലും തികച്ചും മുസ്ലീം ഭൂതക്കണ്ണട വെച്ചാണ് ലീഗ് നിലപാടെടുത്തത്. ഇക്കഴിഞ്ഞ സ്‌കൂള്‍ പ്രവേശന സമയത്ത് പോലും മുസ്ലീം വിദ്യാര്‍ഥികള്‍ക്ക് വേണ്ടി അനര്‍ഹമായ അവകാശവാദങ്ങള്‍ ഉയര്‍ത്തി അവര്‍ പ്ലസ്‌വണ്‍ സീറ്റുകള്‍ നേടിയെടുത്തു. എല്‍.ഡി.എഫ് ആകട്ടെ തുടക്കത്തില്‍ ശരിയായ നിലപാട് എടുത്തുകൊണ്ടു സീറ്റുകള്‍ കുറവില്ല എന്ന് ബോധ്യപ്പെടുത്തി. എന്നാല്‍, മുസ്ലീം പ്രീണന നയം മൂലം ആവശ്യപ്പെട്ട സീറ്റുകള്‍ അനുവദിച്ചു. അതില്‍ പകുതിയും ഇപ്പോള്‍ ഒഴിഞ്ഞു കിടക്കുകയാണ്. അതിനര്‍ത്ഥം, മതത്തിന്റെ പേരില്‍ അനാവശ്യമായ അവകാശങ്ങള്‍ നിരത്തി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി എന്നാണ്.
ചോറ് ഇവിടെയാണെങ്കിലും കൂറ് അവിടെ എന്നതിന്റെ ഉദാഹരണമാണ് അവര്‍ നയിച്ച ഭാഷാസമരം. അതിനെ അവര്‍ വിളിച്ചത് ഭാഷാസമരം എന്നാണ്. എന്ത് ഭാഷ? ആരുടെ ഭാഷ? അറബിയാണോ, മലയാളമാണോ ലീഗുകാരുടെ ഭാഷ? പ്രീഡിഗ്രിയും, ടിടിസിയും പാസ്സായ അധ്യാപകര്‍ക്ക് കിട്ടുന്ന ശമ്പളം, പ്രാഥമിക സ്‌കൂള്‍ വിദ്യാഭ്യാസം പോലും ഇല്ലാത്ത, അറബി വായിക്കാന്‍ മാത്രം അറിയുന്ന അധ്യാപകര്‍ക്കും ലഭിച്ചിരുന്നു. അത് പുന:സ്ഥാപിക്കണം എന്ന് പറഞ്ഞാണ് ലീഗ് സമരം ചെയ്ത് രണ്ടു പോലീസുകാരെ തല്ലിക്കൊന്നത്.
പ്രീണനം ചരിത്രത്തിലൂടെ
ഇടത്-വലത് മുന്നണികള്‍ മുസ്ലീം പ്രീണന വിഷയത്തില്‍ മത്സരിക്കുന്ന കാഴ്ചയാണ് കേരളത്തില്‍ കാണുന്നത്. രാഷ്ട്രീയ മേഖലയിലെ പ്രീണനം വര്‍ഷങ്ങള്‍ക്ക് മുന്‍പേ തുടങ്ങിയതാണ്. ഖിലാഫത്ത് പ്രസ്ഥാനം കൈവിട്ടുപോകുന്നത് കണ്ട ഗാന്ധിജി അവസാനം അതിനെ തള്ളിപ്പറഞ്ഞു. എന്നാല്‍, അതിനകം സമരക്കാര്‍ പരമാവധി കൊള്ളയും, കൊള്ളിവെപ്പും, മത പരിവര്‍ത്തനവും, നരഹത്യയും, ഭൂമി കയ്യേറ്റവും നടത്തിക്കഴിഞ്ഞിരുന്നു. മാത്രമല്ല, സമൂഹത്തെ മൊത്തത്തില്‍ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്താന്‍ ഈ കാപാലികന്മാര്‍ക്ക് കഴിഞ്ഞു. മുസ്ലീങ്ങള്‍ ക്രൂരമായ നരഹത്യയാണ് നടത്തുന്നത് എന്ന് കവിതയിലൂടെ എഴുതിയതിന്റെ പേരില്‍ കുമാരനാശാന് ജീവന്‍ നഷ്ടപ്പെട്ടു എന്നാണ് സത്യം പറയുന്ന ചരിത്രകാരന്മാര്‍ രേഖപ്പെടുത്തി വെച്ചിട്ടുള്ളത്. എന്നാല്‍, പണാധിപത്യവും, രാഷ്ട്രീയ മേല്‍ക്കോയ്മയും നിമിത്തം പൊതുധാരാ ചരിത്രകാരന്മാര്‍, രാഷ്ട്രീയ നേതാക്കള്‍, സാംസ്‌കാരിക നായകന്മാര്‍, വിദ്യാഭ്യാസ വിദഗ്ധര്‍, സാഹിത്യകാരന്മാര്‍, സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ എന്നിവരെയൊക്കെ വരച്ച വരയില്‍ നിര്‍ത്താന്‍ മുസ്ലീം നേതാക്കള്‍ക്ക് കഴിഞ്ഞു.
ഇടതിനും, വലതിനും മുസ്ലീങ്ങളുടെ വോട്ടാണ് പ്രധാനം. അതിനുവേണ്ടി തലകുനിച്ചു കൊടുക്കാനും, മുസ്ലീം ലീഗിനെ വെള്ളപൂശാനും, അവര്‍ക്ക് മുന്നില്‍ മുട്ടിലിഴയാനും അവര്‍ക്ക് മടിയില്ല. ചത്ത കുതിരയെന്നു നെഹ്‌റു പുച്ഛിച്ചു തള്ളിയ മുസ്ലീം ലീഗ് അടക്കമുള്ള വര്‍ഗീയ സംഘടനകള്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍ നുഴഞ്ഞുകയറി ചരിത്രത്തിന്റെ ഗതിവിധാതാക്കളായി. ചരിത്രം മാറ്റിയെഴുതപ്പെട്ടു. വംശഹത്യയായിരുന്ന മാപ്പിളലഹള സ്വാതന്ത്യസമരമായി. അതിക്രമിച്ചു കയറി അവകാശം സ്ഥാപിച്ച രാമക്ഷേത്രം ബാബറി മസ്ജിദ് ആയി. ഏറ്റവും കൂടുതല്‍ ചോര പുരണ്ട വാളിന്റെ സൂക്ഷിപ്പുകാര്‍ ഏറ്റവും വലിയ വിപ്ലവകാരികളായി. സമൂഹം അവരെ ആദരിക്കാന്‍ തുടങ്ങി. ആ ഘാതകന്മാര്‍ക്ക് സ്മാരകങ്ങള്‍ ഉയര്‍ന്നു. അവരുടെ മഹത്വം പാടിപ്പുകഴ്ത്തിയ നരാധമന്മാരെ ഗവേഷണ ബിരുദം നല്‍കി ആദരിക്കാന്‍ സര്‍വ്വകലാശാലകള്‍ തമ്മില്‍ മത്സരിച്ചു. ഒരേ വിഷയത്തില്‍ തന്നെ ഡസന്‍ കണക്കിന് പ്രബന്ധങ്ങള്‍ പേരും, മേല്‍വിലാസവും മാത്രം മാറ്റി പടച്ചു വിടപ്പെട്ടു. ഇങ്ങനെ കള്ളക്കഥകള്‍ പടച്ചുവിടുന്നവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും സ്‌കോളര്‍ഷിപ്പുകളും വാരിക്കോരി നല്‍കി. മാത്രമല്ല, പാഠ്യപദ്ധതികളില്‍ പച്ചവല്‍ക്കരണം ആഘോഷിക്കപ്പെട്ടു. അതുകൊണ്ട് തന്നെ കലാലയങ്ങള്‍ തീവ്രവാദ സംഘടനകളുടെ നഴ്‌സറികളായി രൂപമാറ്റം ചെയ്യപ്പെട്ടു. അവരെ പാലൂട്ടി വളര്‍ത്തിയ ഇടതുപക്ഷ വിദ്യാര്‍ത്ഥികളെ വരെ കശാപ്പു ചെയ്തിട്ടും ന്യൂനപക്ഷ പ്രീണനഗാഥകള്‍ ചമക്കുന്ന തിരക്കിലായിരുന്നു നമ്മുടെ സാംസ്‌കാരികപ്പരിഷകള്‍!
സാക്ഷാല്‍ ഇ.എം.എസ് പോലും മാപ്പിള ലഹളയില്‍ താക്കീത് നല്‍കിയപ്പോള്‍, പിണറായിയിലെത്തുമ്പോള്‍ അത് മഹത്തായ സ്വാതന്ത്ര്യസമരമായി ആഘോഷിക്കപ്പെടുന്നു. അതുപോലെ, സാഹിത്യകാരന്മാരും, സിനിമാക്കാരും മതവര്‍ഗ്ഗീയവാദികകളുടെ ഇല്ലാത്ത ഗുണഗണങ്ങള്‍ പാടിപ്പുകഴ്ത്തുന്നു. സാഹോദര്യത്തിന്റെ, സാര്‍വ്വദേശീയതയുടെ, വിശ്വസ്‌നേഹത്തിന്റെ, മാനവികതയുടെ പതാകവാഹകരായി അവര്‍ സാഹിത്യ-സിനിമ ലോകത്ത് ആദരിക്കപ്പെട്ടു. ഒരുതര ത്തില്‍ അംബേദ്ക്കറും, കുമാരനാശാനും മാത്രമാണ് ഈ വഞ്ചന തിരിച്ചറിഞ്ഞത്! നെഹ്രുവും അവരുടെ പിന്‍ഗാമികളും മുസ്ലീങ്ങളെ ചുമന്നുകൊണ്ട് നടന്നു. ആ രാഷ്ട്രീയ നയം അവര്‍ക്ക് ശേഷം ഇടതും, വലതും തോളിലേറ്റി നടന്നു. അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് വഖഫ് നിയമം. ഒരു അന്യമതസ്ഥന്റെ വസ്തു വഖഫ് ബോഡിലുള്ള ഒരാള്‍ക്ക് ഒരുരാത്രി സ്വപ്‌നത്തില്‍ ഉള്‍വിളി ഉണ്ടായാല്‍ പിറ്റേന്ന് മുതല്‍ അത് വഖഫിന്റേതായി. ഈ അനീതി ചൂണ്ടിക്കാണിച്ചതിനെയാണ് കേരളത്തിലെ ഭരണ-പ്രതിപക്ഷം, ഭരണഘടനയില്‍ നിന്ന് 31-ാം വകുപ്പ് എടുത്തു കളയുന്നു എന്ന് മുറവിളി കൂട്ടി, മുസ്ലീങ്ങള്‍ എല്ലാം പാകിസ്ഥാനിലേക്ക് പോകേണ്ടി വരും എന്ന് പൗരത്വ ഭേദഗതി നിയമ കാലത്ത് പച്ചക്കള്ളം പറഞ്ഞപോലെ വ്യാഖ്യാനിക്കുന്നത്!
മുനമ്പത്തെ പ്രശ്‌നം തന്നെ പരിശോധിച്ചാല്‍ എത്ര വലിയ സാമൂഹ്യദ്രോഹമാണ് മുസ്ലീംലീഗ് അടക്കമുള്ള കക്ഷികള്‍ കാണിക്കുന്നതെന്ന് മനസ്സിലാകും. ഒരു വശത്ത് മുനമ്പത്തെ താമസക്കാര്‍ക്ക് ഒരു പ്രശ്‌നവും ഉണ്ടാകരുതെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും, അണിയറയില്‍ അത് വഖഫ് ഭൂമിയാണ് എന്ന് അവര്‍ അവകാശവാദം ഉന്നയിക്കുകയും ചെയ്യുന്നു. അതിനുവേണ്ടി വഖഫ് സംരക്ഷണ സമിതി എന്നൊരു സംഘടന അവരുടെ പിണിയാളുകളെക്കൊണ്ട് ഉണ്ടാക്കി അവരെക്കൊണ്ടു ആവശ്യം ഉന്നയിക്കുന്നു. കേന്ദ്ര നിയമം പാസ്സായാല്‍ ഈ ഭൂമിയില്‍ വഖഫിനു യാതൊരു അവകാശവും ഉണ്ടാകില്ല. അതിനാല്‍, അണിയറയില്‍ നടക്കുന്ന ഗൂഢാലോചന വഖഫിനു 500 ഏക്കര്‍ ഭൂമി മറ്റെവിടെയെങ്കിലും നല്‍കുക എന്നതാണ്. അതാണ് മുസ്ലീം ലീഗ് പറഞ്ഞത്, സര്‍ക്കാര്‍ വിചാരിച്ചാല്‍ അഞ്ചു മിനുട്ട് കൊണ്ട് പ്രശ്‌നം പരിഹരിക്കാം എന്ന്. എന്ത് പരിഹാരം? 500 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഇരുചെവി അറിയാതെ, ചുമരും ചാരി നിന്ന വഖഫിനു കൊടുക്കണം. 404 ഏക്കര്‍ ഭൂമിയാണ് പ്രശ്‌നബാധിത പ്രദേശം. അതില്‍ തന്നെ മുന്നൂറിലധികം ഏക്കര്‍ ഭൂമി കടലെടുത്തു പോയി. അതൊന്നും നോക്കാതെയാണ് അഞ്ഞൂറ് ഏക്കര്‍ ഭൂമി നഷ്ടപരിഹാരം കൊടുക്കാന്‍ സര്‍ക്കാര്‍ ഏകദേശ ധാരണയില്‍ എത്തിയത്. ഇതിനുവേണ്ടിയാണ് മുസ്ലീം ലീഗ് അടക്കമുള്ള കക്ഷികള്‍, കോടതിക്ക് പുറത്ത് പരിഹാരം കാണണം എന്ന് പറയുന്നത്. കാരണം, ചുളുവില്‍ സര്‍ക്കാര്‍ ഭൂമി തട്ടിയെടുക്കണം. എന്നാലും മുനമ്പം പ്രശ്‌നം തീരില്ല. കാരണം, ലീഗ് തന്നെ നേതൃത്വം കൊടുക്കുന്ന വഖഫ് സംരക്ഷണ സമിതി കേസ് പിന്‍വലിക്കാന്‍ തയ്യാറല്ല. കാരണം, കേസ് പിന്‍വലിച്ചാല്‍ അവര്‍ക്ക് പിന്നീട് അവകാശവാദം ഉന്നയിക്കാന്‍ കഴിയില്ല. മാത്രമല്ല കേസ് പിന്‍വലിച്ചാല്‍ അതിന്റെ പേരില്‍ ഇപ്പോള്‍ ദാനം ചെയ്യാം എന്ന് ധാരണയില്‍ എത്തുന്ന ഭൂമിയും സര്‍ക്കാരിനു വേണമെങ്കില്‍ തിരിച്ചു പിടിക്കാം.
അതിലേറെ രസം, മുസ്ലീം ലീഗ് മുന്‍കൈയെടുത്ത് ഫാറൂഖ് കോളേജിനെക്കൊണ്ടും അവകാശവാദം ഉന്നയിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ടത്രേ. അവര്‍ക്കും അഞ്ഞൂറ് ഏക്കര്‍ ഭൂമി നല്‍കാന്‍ അറക്കല്‍ ബീവിക്ക് അരസമ്മതം എന്നാണ്അനന്തപുര വാര്‍ത്തകള്‍! മാത്രമല്ല, ഖുറാന്‍ നിയമപ്രകാരം ഒരിക്കല്‍ വഖഫ് ചെയ്ത ഭൂമി ക്രയവിക്രയം നടത്താന്‍ കഴിയില്ല. പക്ഷെ, ഫാറൂഖ് കോളേജ് അത് വിറ്റ് കാശാക്കി. എന്നിട്ടും, അവര്‍ക്കും കൊടുക്കണം 500 ഏക്കര്‍ എന്നാണ് മുസ്ലീം സംഘടനകള്‍ ആവശ്യപ്പെടുന്നത്!
മുനമ്പം പ്രദേശത്തെ താമസക്കാര്‍ ഫാറൂഖ് കോളേജില്‍ നിന്ന് പണം കൊടുത്ത് കൈവശപ്പെടുത്തിയ ഭൂമി എങ്ങിനെയാണ് വഖഫ് ഭൂമി ആകുന്നത്? അവിടെയാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ ഭേദഗതിയുടെ പ്രസക്തി ബോധ്യമാകുക. കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടുവന്ന ബില്‍ പ്രകാരം, ഒരു വസ്തു തങ്ങളുടേതാണ് എന്ന് വഖഫ് ബോര്‍ഡിനു തോന്നിയാല്‍ അത് അവരുടെതാകും. അല്ലെന്നു തെളിയിക്കേണ്ട ബാധ്യത നിലവിലെ അവകാശിക്കാണ്. മുനമ്പത്തെ പ്രശ്‌നവും അതാണ്. തിരുവിതാംകൂര്‍ രാജാവ് 404 ഏക്കര്‍ ഭൂമി ഗുജറാത്തുകാരനായ സത്താര്‍ സേട്ടിനു പാട്ടത്തിനു നല്‍കി. ഈ അനീതിയാണ് പുതിയ നിയമത്തിലൂടെ തിരുത്താന്‍ പോകുന്നത്. അതാണ് ഇടതും വലതും ഇതിനെ നഖശിഖാന്തം എതിര്‍ക്കുന്നത്. എന്നാല്‍, കോണ്‍ഗ്രസ് ഈ വിഷയത്തില്‍ പ്രതിരോധത്തിലാണ്. കാരണം, മുനമ്പത്തെ ഭൂരിപക്ഷം വോട്ടര്‍മാരും കോണ്‍ഗ്രസ് അനുകൂലികളായ ക്രിസ്ത്യന്‍ സഭക്കാരാണ്. അവരെ തള്ളിപ്പറഞ്ഞാല്‍ കോണ്‍ഗ്രസ്സിന്റെ കഥ കഴിയും. അതുകൊണ്ടാണ് വി.ഡി. സതീശന്‍ പറഞ്ഞത് ഈ ഭൂമി മുനമ്പം നിവാസികളുടെ ആണെന്ന്. എങ്കില്‍ എന്തുകൊണ്ട് വഖഫ് ഭേദഗതിയെ നിയമസഭയില്‍ എതിര്‍ത്തു പ്രമേയം പാസാക്കാന്‍ കൂട്ടുനിന്നു? അതാണ് കോണ്‍ഗ്രസ്സിന്റെ ഇരട്ടത്താപ്പ്. വഖഫ് ഭൂമി അല്ലെങ്കില്‍, എന്തുകൊണ്ട് സതീശന്‍ സഖ്യകക്ഷിയായ മുസ്ലീം ലീഗിനോട് പ്രശ്‌നത്തില്‍ നിന്ന് മാറിനില്‍ക്കണം എന്ന് പറയുന്നില്ല. കാരണം, മുസ്ലീം ലീഗും, കോണ്‍ഗ്രസും ഈ വിഷയത്തില്‍ കേരളത്തിലെ ജനങ്ങളെ മൊത്തം പറ്റിക്കുകയാണ്.
മാപ്പിള ലഹള
1921ലെ മാപ്പിള ലഹളയില്‍ എന്ത് നടന്നു എന്ന് ഡസന്‍ കണക്കിനുള്ള നമ്മുടെ ഒരു സര്‍വ്വകലാശാലകളും അന്വേഷിച്ചില്ല. സത്യസന്ധമായി അക്കാര്യം തുറന്നു പറയാന്‍ ശ്രമിച്ചവരെ ഭൂരിപക്ഷ വര്‍ഗീയവാദികളായി മുദ്രകുത്തി. ചരിത്രത്തെ വളച്ചൊടിക്കുന്നതില്‍ ഇടത് വലത് മുന്നണികള്‍ മത്സരിച്ചപ്പോള്‍ പരിഹാസച്ചിരിയുമായി മുസ്ലീംലീഗുപോലുള്ള സംഘടനകള്‍ അതൊരു ആഘോഷമാക്കി മാറ്റി.
ഭൂരിപക്ഷ വര്‍ഗ്ഗീയത എന്നത് കേരളത്തില്‍ ഇല്ല എന്ന സത്യം എല്ലാവര്‍ക്കും അറിയാം. എന്നാല്‍ അവരത് തുറന്നു പറയില്ല. എല്ലാവരും ഭൂരിപക്ഷ വര്‍ഗ്ഗീയതയെപ്പറ്റി ഗവേഷണം നടത്തുകയാണ്. ഇടതിന്റെയും, വലതിന്റെയും പരാതി എതിരാളിക്ക് ഹൈന്ദവ വര്‍ഗ്ഗീയതയോട് മൃദുസമീപനം ആണെന്നാണ്. കേരളത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ ഭൂരിപക്ഷം മുന്‍കൈയെടുത്ത് നടത്തിയ വര്‍ഗ്ഗീയ കലാപങ്ങള്‍ ഒട്ടും തന്നെ ഉണ്ടായിട്ടില്ല എന്നതാണ് വസ്തുത. എന്നിട്ടും, ഇല്ലാത്ത കറുത്ത പൂച്ചയെ ഇരുട്ടു മുറിയില്‍ തപ്പിക്കൊണ്ടു തങ്ങളാണ് മികച്ച തപ്പല്‍ വിദഗ്ധരെന്നു ആവേശം കൊള്ളുകയാണ് ഇടതും വലതും.
ന്യൂനപക്ഷ വര്‍ഗ്ഗീയതയെ അവര്‍ കണ്ടില്ലെന്നു നടിക്കുന്നു. പൂന്തുറ, തലശ്ശേരി, മാറാട്, നാദാപുരം, മറ്റത്തൂര്‍ തുടങ്ങിയ നിരവധി കലാപങ്ങളിലും, സംഘര്‍ഷങ്ങളിലും മുസ്ലീം ലീഗ് ഒളിഞ്ഞും, തെളിഞ്ഞും ഭാഗഭാക്കായിരുന്നിട്ടുണ്ട്. കേരളത്തില്‍, നടന്നിട്ടുള്ള എല്ലാ മതസംഘര്‍ഷങ്ങളിലും ഒരു ഭാഗത്ത് മുസ്ലീം ലീഗായിരിക്കും. എന്നാല്‍, അവര്‍ക്ക് തണലായി ഇടത് മുന്നണിയും, വലത് മുന്നണിയും മത്സരിക്കുകയാണ്. മാറാട് കലാപത്തില്‍ മുസ്ലീം ലീഗിന്റെ പങ്കിനെ കുറിച്ച് അന്വേഷണ കമ്മീഷന്‍ തുറന്നുപറഞ്ഞിട്ടുണ്ട്. എന്നിട്ടും അത് മൂടി വെക്കാനുള്ള വ്യഗ്രതയിലായിരുന്നു ഇരു മുന്നണികളും. ഈയിടെ പിണറായി വിജയന്‍ പറഞ്ഞത്, മുസ്ലീം ലീഗിനെ തങ്ങള്‍ വര്‍ഗ്ഗീയ സംഘടനയായി കാണുന്നില്ല എന്നാണ്. ആ പാര്‍ട്ടിയുടെ പേര്, അതിന്റെ നിലപാടുകള്‍, ലക്ഷ്യം, പ്രവര്‍ത്തനങ്ങള്‍ എന്നിവ നിരീക്ഷിക്കുന്ന യാതൊരാള്‍ക്കും മുസ്ലീംലീഗ് മതേതരസംഘടനയാണെന്ന് പറയാന്‍ കഴിയില്ല. രാജ്യത്തെ ജനങ്ങളുടെ പൊതുവായ ഒരു പ്രശ്‌നവും മുസ്ലീംലീഗ് നാളിത് വരെ ഉന്നയിച്ചതായി അറിവില്ല. മുസ്ലീം മതക്കാര്‍ക്ക് വേണ്ടി മാത്രം വായ്തുറക്കുന്ന ഒരു പാര്‍ട്ടിയെ എന്ത് അടിസ്ഥാനത്തിലാണ് പിണറായി മതേതരപാര്‍ട്ടി എന്ന ബഹുമതി നല്‍കി ആദരിക്കുന്നത്? എന്താണ് വര്‍ഗ്ഗീയതയുടെ മാനദണ്ഡം? മുസ്ലീങ്ങള്‍ക്ക് വേണ്ടി മാത്രം വാദിക്കുന്ന ഒരു പാര്‍ട്ടി എന്ത് അടിസ്ഥാനത്തിലാണ് മതേതര സംഘടന ആകുന്നത്? പാര്‍ട്ടിയുടെ ഭരണഘടനയില്‍, ഇന്ത്യന്‍ ഭരണഘടനയ്ക്ക് വിധേയമായി പ്രവര്‍ത്തിക്കും എന്നൊരു വാചകം എഴുതിവെച്ച് നിശ്ചിത ഫീസ് അടച്ചാല്‍ തീവ്രവാദികള്‍ക്കും, വിഘടനവാദിക്കും രാഷ്ട്രീയ പാര്‍ട്ടിയായി അംഗീകാരം ലഭിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. മാറാട് കലാപത്തില്‍ ലഹളക്കാര്‍ക്ക് ഭക്ഷണവും, സുരക്ഷയും ഒരുക്കിക്കൊടുത്തത് മുതല്‍ തുടങ്ങുന്നു സിപിമ്മിന്റെ മുസ്ലീം പ്രീണനം! പിണറായി വിജയന്‍ പറഞ്ഞത്, അയോധ്യ, പൗരത്വ ഭേദഗതി നിയമം, കാശ്മീര്‍ പ്രശ്‌നം തുടങ്ങിയ വിഷയങ്ങളില്‍ മുസ്ലീം ലീഗിന്റെ വര്‍ഗീയത കുറഞ്ഞുപോയെന്നാണ്. അതായത്, ഒരു ജനതയെ വര്‍ഗ്ഗീയതയുടെ തൊഴുത്തില്‍ കെട്ടി നേട്ടം കൊയ്യാനുള്ള അടവാണ് ഇരുമുന്നണികളും സ്വീകരിക്കുന്നത്. അതിന്റെ പേരില്‍ വോട്ട് നേടി രാഷ്ട്രീയ കച്ചവടം നടത്തി വ്യക്തിതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ മുസ്ലീം ലീഗും അവസരം മുതലാക്കുന്നു.
മലപ്പുറം ജില്ലയെ ബോധപൂര്‍വ്വം അപകീര്‍ത്തിപ്പെടുത്താന്‍ പിണറായി ശ്രമിക്കുന്നു എന്നാണു ലീഗിന്റെ പുതിയ പരാതി. അത് കേട്ടയുടനെ പിണറായി തിരുത്തി. ആദ്യം പറഞ്ഞത് വിഴുങ്ങി. എന്താണ് പിണറായി പറഞ്ഞത്? ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണക്കടത്ത് നടക്കുന്നത് കരിപ്പൂര്‍ വിമാനത്താവളം വഴിയാണ്. അതില്‍ ഭൂരിഭാഗവും കൊണ്ടുവരുന്നത് മുസ്ലീങ്ങളാണ്. സ്ത്രീകളടക്കം സ്വര്‍ണ്ണം ഒളിച്ചുകടത്തുന്നു. ഇതൊന്നും ആരും കള്ളം പറയുന്നതല്ല. രേഖകള്‍ വിളിച്ചു പറയുന്നതാണ്. അവിടെയാണ് ലീഗ് ഇടപെട്ടത്. ഈ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തങ്ങള്‍ക്ക് അവകാശപ്പെട്ടതാണ് എന്നാണ് അവരുടെ നിലപാട്. അതില്‍ നിന്ന് നല്ലൊരു വിഹിതം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ട്. എന്നാല്‍, പിണറായി മലക്കം മറിഞ്ഞു, സംസ്ഥാനത്ത് നടക്കുന്ന ഹവാല ഇടപാടുകള്‍, കള്ളപ്പണം, നികുതിവെട്ടിപ്പ്, മയക്കുമരുന്ന് കച്ചവടം എന്നിവയിലും മുന്നില്‍ നില്‍ക്കുന്നത് മുസ്ലീങ്ങളാണ്. കാരണം, അവരുടെ മതശാസനകള്‍ അത് വിലക്കുന്നില്ല. ഇസ്ലാമിക ഭരണം ഇല്ലാത്ത രാജ്യത്ത് ഭരണകൂടത്തെ അനുസരിക്കേണ്ട എന്നാണു മതം പഠിപ്പിക്കുന്നത്. അതുകൊണ്ടാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് മതപരമായ പിന്തുണ കിട്ടുന്നത്. മതനേതാക്കള്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നത് നിര്‍ത്താന്‍ വിശ്വാസികളെ ഉപദേശിക്കണം എന്ന് ജലീല്‍ തുറന്നു പറഞ്ഞു. പിണറായിക്ക് അതിനുള്ള ചങ്കൂറ്റം ഉണ്ടായില്ല.
ലീഗും, സിപിഎമ്മും തമ്മില്‍ മലപ്പുറം ജില്ലയില്‍ വാഗ്വാദം നടക്കുകയാണ്. തങ്ങളാണ് മുസ്ലീങ്ങളുടെ യഥാര്‍ത്ഥ സംരക്ഷകര്‍ എന്ന് തെളിയിക്കാന്‍ സിപിഎം നാടുനീളെ സംവാദങ്ങള്‍ സംഘടിപ്പിക്കുന്നു! സിപിഎം നേതാക്കള്‍ അവകാശപ്പെടുന്നത്, തങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി ജില്ല കൊണ്ടുവന്നു, യൂണിവേഴ്‌സിറ്റി കൊണ്ടുവന്നു, ദേശീയപാത കൊണ്ടുവന്നു, ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മുസ്ലീം വിദ്യാര്‍ഥികള്‍ക്ക് സംവരണം, സ്‌റ്റൈയ്പ്പന്റ് എന്നിവരോടൊപ്പം നല്‍കി എന്നാണ്. എണ്ണിയാല്‍ തീരാത്ത ആനുകൂല്യങ്ങളാണ് മുസ്ലീങ്ങള്‍ക്ക് വേണ്ടി ഇടത് സര്‍ക്കാര്‍ കൊണ്ടുവന്നത്. എന്നിട്ടും തങ്ങള്‍ ബിജെപിക്ക് ഒപ്പം പങ്കുചേര്‍ന്ന് മുസ്ലീം വിരുദ്ധ നിലപാട് എടുക്കുന്നു എന്ന് പറയരുത് എന്നാണ് അവരുടെ വിലാപം. ഇത് തന്നെയല്ലേ നിഷ്പക്ഷമതികള്‍ ഇന്നേവരെ പറഞ്ഞുകൊണ്ടിരുന്നത്? ഇടത് ഭരിച്ചാലും, വലത് ഭരിച്ചാലും മെച്ചം മുസ്ലീങ്ങള്‍ക്ക് എന്നല്ലേ പൊതുസമൂഹം വേവലാതിപ്പെട്ടത്? അതിനെയല്ലേ, വര്‍ഗ്ഗീയ പട്ടം നല്‍കി നിങ്ങള്‍ അധിക്ഷേപിച്ചത്?
സംസ്ഥാനം ദേശവിരുദ്ധ ശക്തികളുടെയും, തീവ്രവാദ കക്ഷികളുടെയും കയ്യില്‍ അകപ്പെടാതിരിക്കാന്‍ മുസ്ലീം ലീഗ്, ജമാഅത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ, പിഡിപി തുടങ്ങിയ മുസ്ലീം സംഘടനകളെ ഒറ്റപ്പെടുത്തണം. കാരണം, ഒരു ജനാധിപത്യ രാജ്യത്ത്, മതേതര രാജ്യത്ത് ഒരു മതവും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തരുത്. മാത്രമല്ല, അങ്ങനെ ഒരു മതസംഘടന രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നു എന്നതിനര്‍ത്ഥം, മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ ആ മതസ്ഥര്‍ക്ക് അര്‍ഹമായ അവകാശങ്ങള്‍ നിഷേധിക്കുന്നു എന്നാണ്. അതിനാല്‍ അവര്‍ സ്വന്തം നിലനില്‍പ്പിനുവേണ്ടി പ്രത്യേകം സംഘടിക്കേണ്ടി വന്നു എന്നതാണ്. മാത്രമല്ല, ഇപ്പോള്‍ സംഭവിച്ചപോലെ ഇത്തരം പാര്‍ട്ടികള്‍ തീവ്രവാദ-ദേശവിരുദ്ധ ചിന്താഗതിക്കാരുടെ താവളം ആകുകയും, അവരുടെ അന്തിമവിജയം നേടുന്നതുവരെയുള്ള ഇടത്താവളമായി മാറുകയും ചെയ്യും. അവര്‍ക്ക് പരിപോഷണം ലഭിക്കാനുള്ള കളരിയായി ഇത്തരം പാര്‍ട്ടികള്‍ മാറുകയും ചെയ്യും. അതിന്റെ ഒട്ടേറെ പ്രത്യക്ഷ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയും. ഇത്തരം ആളുകള്‍ പ്രസ്തുത പാര്‍ട്ടികളില്‍ നിന്നുകൊണ്ട് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി പിടിക്കപ്പെടുമ്പോള്‍, ആ വ്യക്തിയെ ആറു മാസം മുമ്പ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി രേഖ ചമയ്ക്കാന്‍ ആ പാര്‍ട്ടികള്‍ മടിക്കാറും ഇല്ല. നിരോധിത സംഘടനകളുടെ ഒളിത്താവളമായി സിപിഎം മാറിയ കഥ സമീപ കാലചരിത്രമാണ്!