Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ദൈവപുത്രനും പിന്‍ഗാമികളും (പിരിവും ഉള്‍പ്പിരിവുമായി ക്രിസ്ത്യന്‍ സഭകള്‍ തുടര്‍ച്ച)

സന്തോഷ് ബോബൻസന്തോഷ് ബോബൻ
8 November 2024

ക്രൈസ്തവ വിശ്വാസികള്‍ സഭകളായി രൂപാന്തരപ്പെട്ടത് ഏറിയപങ്കും തര്‍ക്കങ്ങളുടെ പേരിലായിരുന്നു. തര്‍ക്കങ്ങളൊക്കെ ഒരിക്കലും നേരെ ചൊവ്വേ പറയുവാന്‍ പറ്റാത്തതും വിശ്വാസികള്‍ക്ക് പെട്ടെന്ന് മനസ്സിലാക്കുവാന്‍ പറ്റാത്ത കാര്യങ്ങളെക്കുറിച്ചുമായിരുന്നു. എ.ഡി. 270 ല്‍ ലബനനില്‍ ജനിച്ച അറിയൂസ് എന്ന അലക്‌സാണ്ട്രിയന്‍ പുരോഹിതനായിരുന്നു ഇതിന്റെ തുടക്കക്കാരന്‍. ഇദ്ദേഹം പുതിയ പുതിയ ചില ദൈവശാസ്ത്ര സംശയങ്ങളുമായി രംഗത്തെത്തി. പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നിങ്ങനെയുള്ള സഭയുടെ അടിസ്ഥാനസങ്കല്‍പ്പത്തിന് നേരെ ചില ചോദ്യങ്ങള്‍ ഉന്നയിച്ചു. യേശുക്രിസ്തു പിതാവാം ദൈവത്തിന്റെ ഒരു സൃഷ്ടിയാണെന്നും പിതാവും പുത്രനും സമന്മാര്‍ അല്ലെന്നും പിതാവ് ആദ്യം സൃഷ്ടിച്ച സൃഷ്ടി മാത്രമാണ് പുത്രനെന്നുമൊക്കെയായിരുന്നു വാദം. ഈ വാദം 325 ലെ നിഖ്യാ സുന്നഹദോസ് മതവിചാരസമ്മേളനം തള്ളിക്കളയുകയും ഇദ്ദേഹത്തെ പുറത്താക്കുകയും ചെയ്തു. റോമാ സാമ്രാജ്യം പുറത്താക്കിയ അറിയൂസിനെ റോമിന്റെ ശത്രുവായ പേര്‍ഷ്യ സ്വീകരിക്കുകയും അറിയൂസിന് വേണ്ട എല്ലാ സഹായങ്ങളും ആശയ പ്രചാരണത്തിന് ചെയ്തു കൊടുക്കുകയും ചെയ്തു. റോമിന്റെ ശത്രുക്കളെ ആദരിക്കുന്ന ഒരു രീതി പേര്‍ഷ്യക്കുണ്ടായിരുന്നു, തിരിച്ചും.

Google NewsAdd Kesari Weekly as a preferred source on Google

അറിയൂസിന് ബദലായി മറ്റൊരു പുരോഹിതനായ മക്കദോനിയോസ് രംഗത്ത് വരികയും പിതാവും പുത്രനും സമന്മാരാണെങ്കിലും വി.റൂഹ ഇവര്‍ക്ക് സമനല്ല എന്നതായിരുന്നു ഇദ്ദേഹത്തിന്റെ വാദം. മറ്റൊരു പുരോഹിതശ്രേഷ്ഠനായ അപ്പല്ലോനേറിയസ് യേശുവിന്റെ മനുഷ്യാവതാരത്തെ നിഷേധിച്ചുകൊണ്ട് പുതിയൊരു സിദ്ധാന്തം കൊണ്ടുവന്നു. പിന്നീട് വന്ന സിറിയന്‍ വംശജനായ നെസ്‌തോര്‍ എന്ന പുരോഹിതന്റെ അഭിപ്രായത്തില്‍ മറിയം പ്രസവിച്ചത് ദൈവപുത്രനെയല്ല സാധാരണ മനുഷ്യശിശുവിനെയാണെന്നും പിന്നീട് ദൈവത്വം അവനില്‍ വന്നു ചേര്‍ന്നതാണെന്നും വാദിച്ചു. അനസ്താസിയോസ് എന്ന ഒരു വൈ ദികന്‍ യേശുവിന്റെ അമ്മ മറിയത്തെ ദൈവമാതാവ് എന്ന് അഭിസംബോധന ചെയ്യരുത് എന്നും മറിയം പ്രസവിച്ചത് ദൈവ പുത്രനെയല്ല സാധാരണ മനുഷ്യനെയാണെന്നും യേശുവിലെ ദൈവത്വം പിന്നീട് വന്ന് ചേര്‍ന്നതാണെന്നും പ്രഖ്യാപിച്ചു. അനസ്താസിയോസിന്റെ പിന്‍ഗാമിയായി വന്ന നെസ്‌തോര്‍ എന്ന പുരോഹിതന്‍ ഇതിന് കൂടുതല്‍ പ്രചാരം നല്‍കി. പിന്നീട് വന്ന എവുത്തിക്കോസ് എന്ന പുരോഹിതന്‍ ക്രിസ്തുവില്‍ ദൈവസ്വഭാവവും മനുഷ്യ സ്വഭാവവും ചേര്‍ന്ന് വേറൊരു സ്വഭാവമായെന്ന് പഠിപ്പിക്കുവാന്‍ തുടങ്ങി.

ഇങ്ങനെയുള്ള തര്‍ക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി മതസമ്മേളനമായ സുന്നഹദോസ് വിളിച്ച് കൂട്ടുകയും പരസ്പരം പുറത്താക്കലുകളുമൊക്കെ നടന്നിരുന്നു. എ.ഡി 449 ല്‍ കല്‍ക്കിദോനില്‍ വെച്ചു നടന്ന സുന്നഹദോസില്‍ സഭ പിളര്‍ന്നു. ക്രിസ്തുവില്‍ ഒരു സ്വഭാവമേയുള്ളുവെന്ന വാദക്കാരായ അന്ത്യോഖായും അലക്‌സാണ്ട്രിയായും ഒരു ഭാഗത്തും ഇരു സ്വഭാവമുണ്ടെന്ന് വാദിച്ച റോമും കുസ്തന്തീനോപ്പോലിസ് സഭ മറുഭാഗത്തുമായി നിന്നു. ചുരുക്കത്തില്‍ ക്രൈസ്തവ വിഭാഗങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചേര്‍ന്ന ഒരോ സുന്നഹദോസ് മതസമ്മേളനങ്ങളിലും പുതിയ പുതിയ സഭകള്‍ രൂപംകൊണ്ടു. സഭാ ചരിത്രത്തില്‍ ആദ്യം നടന്ന നിഖ്യ സുന്നഹദോസും കുസ്തന്തിനോപ്പോലിസും മാത്രം അംഗീകരിക്കുന്നവര്‍ കല്‍ദായ പൗരസ്ത്യ സുറിയാനി സഭയെന്ന് അറിയപ്പെട്ടു. ആദ്യത്തെ മൂന്ന് സുന്നഹദോസുകളെ അംഗീകരിക്കുന്നവരെ ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭകള്‍ എന്ന് വിളിച്ചു. പിന്നീട് നടന്ന ഏഴ് സുന്നഹദോസുകളെ അംഗീകരിക്കുന്നവരാണ് കിഴക്കന്‍ ഓര്‍ത്തോഡോക്‌സ് സഭകള്‍.

ADVERTISEMENT

പാശ്ചാത്യ റോമന്‍ സഭയുടെ തലവന്‍ മാര്‍പാപ്പയാണെങ്കില്‍ പൗരസ്ത്യ പേര്‍ഷ്യന്‍ സഭകളുടെ തലവനെ വിളിക്കുന്നത് കാതോലിക്കോസ് എന്നാണ്. പേര്‍ഷ്യന്‍ കാതോലിക്കോസ് 498 ല്‍ പാത്രിയാര്‍കിസ് എന്ന സ്ഥാനപ്പേര് ഉപയോഗിച്ചു. പിന്നീട് ഈ സഭവിഭാഗങ്ങളില്‍പ്പെട്ടവര്‍ ഈ രണ്ടു പേരും മാറി മാറി ഉപയോഗിക്കുവാന്‍ തുടങ്ങി. ദൈവശാസ്ത്ര പോരാട്ടത്തില്‍ റോമില്‍ നിന്ന് പുറത്താക്കപ്പെട്ട നെസ്തറിന്റെ പിന്‍ഗാമികള്‍ ആണിവര്‍. നെസ്തറിനെ റോം പുറന്തള്ളിയപ്പോള്‍ പേര്‍ഷ്യ സ്വീകരിക്കുകയും റോമിന് വേണ്ടാത്ത വിശ്വാസം പേര്‍ഷ്യയില്‍ പ്രചരിപ്പിക്കുവാന്‍ സഹായം നല്‍കുകയും ചെയ്തു. റോമിന് വേണ്ടാത്തതിനെ സംരക്ഷിക്കുന്ന ഒരു നയം പേര്‍ഷ്യക്കുണ്ടായിരുന്നു. യേശുക്രിസ്തു ജന്മം കൊണ്ട് ദൈവമല്ലെന്നും മറിയം പ്രസവിച്ചത് മനുഷ്യപുത്രനെയാണെന്ന നെസ്‌തോറിയന്‍ വാദം റോമന്‍ സഭക്ക് എതിരായിരുന്നു. ഇങ്ങനെയാണ് ഇത് പേര്‍ഷ്യന്‍ സഭക്ക് സ്വീകാര്യമാകുന്നത്. ഈ സഭ ഇന്ത്യയില്‍ അറിയപ്പെടുന്നത് പൗരസ്ത്യ കല്‍ദായ സുറിയാനി സഭ എന്നാണ്. അസ്സീറിയന്‍ സഭ, നെസ്‌തോറിയന്‍ സഭ, സെലൂക്യന്‍ സഭ, ബാബിലോണിയന്‍ സഭ, സുറായി സഭ, കിഴക്കിന്റെ കല്‍ദായ സഭ എന്നിങ്ങനെ അറിയപ്പെടുന്നു. കേരളത്തില്‍ തൃശ്ശൂരില്‍ കിഴക്കിന്റെ സഭയുണ്ട്. ഇവിടെ ഈ സഭ കാല്‍ഡിയന്‍ സിറിയന്‍ ചര്‍ച്ച് എന്നാണ് അറിയപ്പെടുന്നത്.

പൗരസ്ത്യ സഭകള്‍ എല്ലാം തന്നെ ലോകത്തിലെമ്പാടും ചിന്നിച്ചിതറി കിടക്കുകയാണ്. ഇസ്ലാം മതത്തിന്റെ വ്യാപനത്തോടെയാണ് സഭകളുടെ കഷ്ടകാലം തുടങ്ങുന്നത്. മുഹമ്മദ് മരിച്ച് 20 വര്‍ഷം കഴിഞ്ഞപ്പോഴേക്കും പേര്‍ഷ്യ മുസ്ലിങ്ങളുടെ നിയന്ത്രണത്തിലായി. ക്രിസ്ത്യാനികള്‍ക്ക് മതം മാറേണ്ടിവരികയോ നാടുവിടുകയോ ചെയ്യേണ്ടിവന്നു. ഇങ്ങനെ ചിന്നിച്ചിതറി വേട്ടയാടപ്പെട്ട പേര്‍ഷ്യന്‍ പൗരസ്ത്യ സഭകളിലേക്കെല്ലാം തന്നെ കത്തോലിക്ക സഭ നുഴഞ്ഞ് കയറുകയും പൂര്‍വ സഭയുടെ പേരോട് കൂടി തന്നെ റോമാ സഭയുടെ ഭാഗമാക്കുകയും ചെയ്തു. പേര്‍ഷ്യന്‍ സഭ ഇന്ന് വിവിധ പേരുകളില്‍ ഇറാഖ്, ഇറാന്‍, സിറിയ, ലെബനന്‍, വടക്കന്‍ അമേരിക്ക, ഇന്ത്യ, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ ഉണ്ട്. ഒരു സ്ഥലത്തും ഇവര്‍ ശക്തരായ വിഭാഗമല്ല.

എ.ഡി 451 ല്‍ നടന്ന കല്‍ക്കിദോന്‍ മതസമ്മേളനം ആഗോള ക്രൈസ്തവ സഭയില്‍ പല പുതിയ ഗ്രൂപ്പുകളുടെയും ഉദയത്തിന് ശക്തി കൂട്ടി. സാധാരണ വിശ്വാസിക്ക് ഒരു ഗുണവും ഇല്ലാത്ത പാണ്ഡിത്യ തര്‍ക്കങ്ങള്‍ കൊണ്ട് സഭകള്‍ ശബ്ദമുഖരിതമായി. ഏക സ്വഭാവവാദം (Miya) ഒരു സ്വഭാവവാദം (Mono) എന്ന് വിളിച്ചു. കല്‍ക്കിദോന്‍ സുന്നഹദോസ് തീരുമാനങ്ങള്‍ അംഗീകരിക്കാത്തവരെ ങീിീുവ്യശെെേ എന്ന് വിളിച്ചു.

പാരമ്പര്യ പിന്തുടര്‍ച്ച സഭകള്‍ക്ക് എക്കാലത്തും എവിടെയും ഒരു അഭിമാനപ്രശ്‌നമായിരുന്നു. ഇന്ത്യയില്‍ സെന്റ് തോമസിന്റെ പാരമ്പര്യം അവകാശപ്പെടുന്ന സുറിയാനി ക്രൈസ്തവരും ഫ്രാന്‍സിസ് സേവ്യറിന്റെ പാരമ്പര്യം അവകാശപ്പെടുന്ന ലാറ്റിന്‍ ക്രൈസ്തവരും ഉള്ളതുപോലെ പേര്‍ഷ്യയിലും സഭകള്‍ ഉണ്ടായി. ക്രിസ്തുവിന്റെ ഇരുസ്വഭാവവാദം അംഗീകരിച്ച സഭകളാണ് ഓര്‍ത്തഡോക്‌സ് സഭകള്‍ എന്നറിയപ്പെടുന്നത്. ഓര്‍ത്തഡോക്‌സ് എന്നാല്‍ സത്യം എന്ന് അര്‍ത്ഥം വരുന്ന ഗ്രീക്ക് പദമാണ്. ഇവ പൊതുവില്‍ ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭകള്‍ എന്നറിയപ്പെട്ടു. ആറ് വിഭാഗങ്ങള്‍ ഇന്നതില്‍ ഉണ്ട്.
ഇന്നത്തെ ഈജിപ്തില്‍ ഉണ്ടായിരുന്ന പുരാതന ക്രൈസ്തവ കേന്ദ്രമാണ് അലക്‌സാണ്ട്രിയ. ക്രിസ്തു ശിഷ്യനായ മാര്‍ക്കോസിന്റെ സഭയായിട്ടാണ് ഇത് അറിയപ്പെടുന്നത്. ഈ സഭ ഈജിപ്ത് ഭാഷ എന്ന് അര്‍ത്ഥം വരുന്ന കോപ്റ്റിക് സഭ എന്നാണ് അറിയപ്പെടുന്നത്. ക്രൈസ്തവ ലോകത്ത് ഒരുപാട് ദൈവശാസ്ത്രജ്ഞരെ സൃഷ്ടിച്ച അലക്‌സാണ്ട്രിയന്‍ സര്‍വകലാശാല പ്രശസ്തമായിരുന്നു. മുസ്ലിങ്ങള്‍ ഈജിപ്ത് ആക്രമിച്ച് കീഴടക്കിയതോടെ ഈ സഭ തകര്‍ന്നു. വിശ്വാസികളെ കൂട്ടത്തോടെ ആക്രമികള്‍ കൊന്ന് തള്ളി. ബാക്കിയുള്ളവര്‍ മതം മാറി മുസ്ലിമായി.

ക്രൈസ്തവ ആഗോള രംഗത്ത് കോപ്റ്റിക് പാരമ്പര്യം എന്നറിയപ്പെടുന്ന ഈജിപ്ഷ്യന്‍ പാരമ്പര്യം വളരെ മൂല്യമുള്ളതാണ്. ഓറിയന്റല്‍ ഗ്രൂപ്പില്‍ കോപ്റ്റിക് പേര്‍ഷ്യന്‍ സഭ, കോപ്റ്റിക് കത്തോലിക്ക സഭ, സിറിയന്‍ കത്തോലിക്ക, ഗ്രീക്ക് ഓര്‍ത്തഡോക്‌സ് മല്‍ക്കൈറ്റ് സഭ എന്നിങ്ങനെ നാല് വിഭാഗങ്ങള്‍ ഉണ്ട്.
ക്രിസ്തുവിനെ തൊട്ട ശിഷ്യനായ പത്രോസിന്റെ നാമത്തിലുള്ളതാണ് അന്ത്യോഖ്യന്‍ സഭ. എ.ഡി.37 ല്‍ ഈ സഭ സ്ഥാപിച്ചുവെന്നാണ് വിശ്വാസം. ക്രൈസ്തവരില്‍ അന്ത്യോഖാ സഭക്ക് പ്രൗഢിയൊന്ന് വേറെയാണ്. പത്രോസ് ഏഴു വര്‍ഷക്കാലം സഭാ തലവനായി ഇരിക്കുകയും അതിനുശേഷം ചുമതല മറ്റുള്ളവരെ ഏല്‍പ്പിച്ച് റോമിലേക്ക് പോയി എന്നുമാണ് ക്രൈസ്തവ വിശ്വാസം. 451 ലെ കല്‍ക്കിദോന്‍ സുന്നഹദോസിന് ശേഷം സഭയില്‍ കിടമത്സരം രൂക്ഷമാകുകയും നിരവധി സമാന്തര വിഭാഗങ്ങള്‍ രൂപംകൊള്ളുകയും ചെയ്തു. ക്രിസ്തുവില്‍ ഏക സ്വഭാവവാദം പ്രഖ്യാപിച്ച അന്ത്യോഖായും അലക്‌സാണ്ട്രിയായും (തുര്‍ക്കി, ഈജിപ്ത്) ഇരു സ്വഭാവവാദം ഉന്നയിച്ച റോമും കുസ്തന്തീനോപ്പോലിസ മറുഭാഗത്തുമായി വലിയ സംഘര്‍ഷം ഉണ്ടായി. ഇസ്ലാം മതം ആഞ്ഞടിച്ചതോടെ ഈ സഭകളും തകര്‍ന്നു. ഇസ്‌ലാം സ്വീകരിക്കാത്ത നിരവധി വിശ്വാസികള്‍ കൊല ചെയ്യപ്പെട്ടു. സുറിയാനിയാണ് ഇവരുടെ പ്രാര്‍ത്ഥനാ ഭാഷ. മറ്റുള്ള പൗരസ്ത്യ സഭകളെപ്പോലെ ഈ സഭയും വിവിധ രാജ്യങ്ങളിലായി ചിന്നിച്ചിതറി കിടക്കുകയാണ്. കേരളത്തില്‍ മലങ്കര സഭ എന്ന പേരില്‍ ഇവര്‍ അറിയപ്പെടുന്നു. ആഗോള തലത്തില്‍ അന്ത്യോഖ്യന്‍ സഭ, സത്യ സുറിയാനി സഭ, യക്കോബായ സഭ, സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭ എന്നി പേരുകളില്‍ ഇവര്‍ അറിയപ്പെടുന്നു.

തങ്ങളുടെ സഭകളുടെ പാരമ്പര്യം ഓരോ വിശ്വാസിയുടെയും സ്വകാര്യ അഹങ്കാരമാണ്. ക്രിസ്തുവിനൊപ്പം ജീവിച്ചവരോ ക്രിസ്തുവിന് വേണ്ടി മരിച്ചവരുടെയൊക്കെ പൈതൃകങ്ങളാണ് സഭകള്‍ക്ക്. ലോകത്തിലെ ആദ്യത്തെ ക്രിസ്തുരാഷ്ടമായ അര്‍മ്മേനിയന്‍ സഭക്ക് വിത്ത് പാകിയത് പുണ്യവാന്മാരായ ബര്‍ത്തലോമിയ ശ്ലീഹായും വിശുദ്ധ യുദാസ് തദ്ദായിയും ചേര്‍ന്നാണ്. ഏറ്റവും പ്രായം ചെന്ന പൗരസ്ത്യ ക്രിസ്തുസഭകളില്‍ ഒന്നാണിത്. മറ്റ് മതങ്ങളില്‍ നിന്ന് ആളുകളെ മതംമാറ്റുന്നത് പോലെ സഭകളില്‍ നിന്നും സഭകള്‍ വിശ്വാസികളെ മാറ്റിയെടുക്കാറുണ്ട്. പ്രാര്‍ത്ഥന ചൊല്ലുന്ന ഭാഷയ്ക്ക് മാത്രമേ പലപ്പോഴും വിശ്വാസപരമായി മാറ്റമുണ്ടാകാറുള്ളു. കാതോലിക്കയാണ് അര്‍മേനിയന്‍ സഭയുടെ പരമാധികാരി. പതിവിന് വിപരീതമായി കാതോലിക്കയ്ക്ക് കീഴിലാണ് പാത്രിയാര്‍ക്കീസുമാര്‍. മുസ്ലിം ആക്രമണം ഏറ്റ് ലക്ഷക്കണക്കിന് ക്രിസ്ത്യന്‍ അര്‍മേനിയക്കാര്‍ കൊലചെയ്യപ്പെടുകയും ഈ സഭ വീണ്ടും രണ്ടാകുകയും ചെയ്തു.

മുസ്ലിം ആക്രമണങ്ങള്‍ സഭകളെ തുണ്ടംതുണ്ടമായി ചിതറിച്ചത് ഒരു പാട് സഭകളുടെ രൂപീകരണത്തിന് കാരണമായി. ഇങ്ങനെ പ്രാദേശിക സഭകള്‍ രൂപം കൊള്ളുകയും അവരിലെ മുതിര്‍ന്ന പുരോഹിതര്‍ സ്വയം പാത്രിയാര്‍ക്കിസായി പ്രഖ്യാപിച്ച് സ്വയംഭരണം പ്രഖ്യാപിക്കുകയുമായിരുന്നു. ചെറുതെങ്കിലും സ്വന്തം മഹത്വത്തിന് ഉതകുന്നതും കൈപ്പിടിയില്‍ ഒതുങ്ങുന്നതുമായ സഭകളായിരുന്നു ശ്രേഷ്ഠ പുരോഹിതന്മാര്‍ക്ക് ഇഷ്ടം. ജൂലിയന്‍ കലണ്ടര്‍, ഗ്രിഗോറിയന്‍ കലണ്ടര്‍ തുടങ്ങിയവ ഉപയോഗിക്കുന്നത് വരെ പാരമ്പര്യ തര്‍ക്കത്തിന്റെ ഭാഗമാണ്.
രണ്ട് പേര്‍ഷ്യന്‍ മിഷനറിമാര്‍ ചേര്‍ന്ന് സ്ഥാപിച്ച സഭയാണ് സെര്‍ബിയന്‍ ഓര്‍ത്തഡോക്‌സ് സഭ. 9-ാം നൂറ്റാണ്ടില്‍ മിഷനറി പ്രവര്‍ത്തനത്തിനായി തുര്‍ക്കിയില്‍ നിന്ന് സെര്‍ബിയയില്‍ എത്തിയ സിറില്‍, മെത്തഡോസിസ് എന്നിവര്‍ ചേര്‍ന്ന് സെര്‍ബിയ രാജാവിനെ മതം മാറ്റി രാജ്യം ക്രിസ്തു രാജ്യമായി പ്രഖ്യാപിപ്പിച്ച് സഭ സ്ഥാപിച്ചുവെന്നതാണ് ചരിത്രം.

1453 ല്‍ തുര്‍ക്കി സമ്പൂര്‍ണ മുസ്ലിം ആധിപത്യത്തില്‍ ആയതോടെ അവിടത്തെ വിശ്വവിഖ്യാതമായ സഭകളെല്ലാം നടു ഒടിഞ്ഞ അവസ്ഥയിലായി. സഭകളുടെ എല്ലാ അധികാരങ്ങളും മുസ്ലിം ഭരണാധികാരികളുടെ കാല്‍ക്കീഴിലായി. വലിയ പ്രൗഢി ഉണ്ടായിരുന്ന കുസ്തന്തിനോപ്പോലിസ് പാത്രിയാര്‍ക്കിസ് സിംഹസാനം പിന്നീട് വഴി പിരിഞ്ഞ് വഴി പിരിഞ്ഞ് പതിനാലോളം പാത്രിയാര്‍ക്കിസുമാരുള്ള ആശ്രയ സഭകളുടെ കൂട്ടായ്മയായി.

ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭയെന്നും മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയെന്നും അറിയപ്പെടുന്ന സഭ സെന്റ് തോമസിന്റെ പാരമ്പര്യം അവകാശപ്പെടുന്ന സഭയാണ്. ജെറുസലേം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച ഒരു സഭയാണ് ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പാട്രിയര്‍ക്കേറ്റ്. എ.ഡി. 988 ല്‍ റഷ്യയിലെ ചക്രവര്‍ത്തിയായിരുന്ന വ്‌ളാഡിമര്‍ ക്രിസ്തുമതം സ്വീകരിച്ചപ്പോള്‍ രൂപംകൊണ്ട സഭയാണ് റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭ. ഒരു അതിപുരാതന സഭയാണ് സൈപ്രസ് ഓര്‍ത്തഡോക്‌സ് സഭ. റുമേനിയന്‍ ഓര്‍ത്തഡോക്‌സ് സഭ, ജോര്‍ജിയന്‍ ഓര്‍ത്തഡോക്‌സ് സഭ, ബള്‍ഗേറിയന്‍ ഓര്‍ത്തഡോക്‌സ് സഭ, പോളണ്ട് ഓര്‍ത്തഡോക്‌സ് സഭ, ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭ, പോളണ്ട് ഓര്‍ത്തഡോക്‌സ് സഭ, അല്‍ബേനിയന്‍ ഓര്‍ത്തഡോക്‌സ് സഭ, ചെക്കോസ്ലവാക്യന്‍ ഓര്‍ത്തഡോക്‌സ് സഭ, അമേരിക്കന്‍ ഓര്‍ത്തഡോക്‌സ് സഭ, മൗണ്ട്‌സിനാല്‍ ഓര്‍ത്തഡോക്‌സ് സഭ, ഫിലാന്റ് ഓര്‍ത്തഡോക്‌സ് സഭ, ചൈനീസ് ഓര്‍ത്തഡോക്‌സ് സഭ, ജപ്പാനീസ് ഓര്‍ത്തഡോക്‌സ് സഭ, എസ്‌തോണിയന്‍ ഓര്‍ത്തഡോക്‌സ് സഭ എന്നിങ്ങനെ നിരവധി സഭകളുടെ കൂട്ടായ്മയാണ് ക്രൈസ്തവ മതം.

Tags: ക്രൈസ്തവ സഭപിരിവും ഉള്‍പ്പിരിവുമായി ക്രിസ്ത്യന്‍ സഭകള്‍സന്തോഷ് ബോബന്‍
ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies