Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

എന്‍ജിഒകളേയും മാധ്യമങ്ങളേയും വിലക്കെടുക്കല്‍ (ഹാര്‍വാഡും ഭാരതവിരുദ്ധ വൈചാരികയുദ്ധവും 2)

ഡോ. എം. മോഹന്‍ദാസ്ഡോ. എം. മോഹന്‍ദാസ്
1 November 2024

ഹാര്‍വാഡിലെ ഭാരതവിരുദ്ധ പ്രസ്ഥാനത്തിന്റെ മൂന്നാമത്തെ തലം, ഹാര്‍വാഡിന്റെ ബഹുമാന്യതയും പ്രശസ്തിയും ഉപയോഗിച്ചാണ് ഭാരതവിരുദ്ധ പഠനങ്ങള്‍ക്ക് വലിയ തോതില്‍ ഫണ്ട് ശേഖരിക്കുന്നത് എന്നാണ്. ഭാരതത്തിലെ പ്രമുഖ വ്യവസായികളായ ആനന്ദ മഹീന്ദ്ര, ലക്ഷ്മി മിത്തല്‍, പിരമാള്‍ അമ്പാനി, ടാറ്റ തുടങ്ങിയവരുടെ പേരില്‍ ഹാര്‍വാഡ് സര്‍വ്വകലാശാലയില്‍ സ്ഥാപിതമായ ചെയറുകള്‍, ഫൗണ്ടേഷനുകള്‍, ഫെല്ലോഷിപ്പുകള്‍ എന്നിവയിലൂടെ ലഭിക്കുന്ന ഫണ്ടുകള്‍ വലിയ തോതില്‍ ഈ ഗവേഷണങ്ങള്‍ക്കായി വിനിയോഗിക്കുന്നതായി രാജീവ് മല്‍ഹോത്രയുടെ പുസ്തകത്തില്‍ വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. (അദ്ധ്യായം 11 മുതല്‍ 13 വരെ. പേജ് 361 മുതല്‍ 410 വരെ)(6) ഈ ഭാരതീയ വ്യവസായികള്‍ ഹാര്‍വാഡ് സര്‍വ്വകലാശാലയുടെ ബഹുമതിക്കും അംഗീകാരത്തിനുമായി നല്‍കുന്ന പണം ഭാരതവിരുദ്ധ ഗവേഷണങ്ങള്‍ക്കും സെമിനാറുകള്‍ക്കും വിനിയോഗിക്കുമ്പോള്‍, അറിയാതെയാണെങ്കിലും അവരും ബ്രെയ്ക്കിങ്ങ് ഇന്ത്യാ ബ്രിഗേഡിന്റെ ഭാഗമായി മാറുകയാണെന്ന് രാജീവ് മല്‍ഹോത്ര ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഭാരതീയരുടെ പണമുപയോഗിച്ച് ഭാരതത്തിനെതിരായ ഗൂഢലോചനയാണ് ഹാര്‍വാഡില്‍ നടക്കുന്നത്.

Google NewsAdd Kesari Weekly as a preferred source on Google

(4) ഭാരതത്തിലുള്ള ബ്രെയ്ക്കിങ്ങ് ഇന്ത്യാ ബ്രിഗേഡിന്റെ മുന്‍നിരപോരാളികള്‍ക്ക് വേണ്ട ടൂള്‍കിറ്റുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതും ഹാര്‍വാഡ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ബ്രെയ്ക്കിങ്ങ് ഇന്ത്യാബ്രിഗേഡിന്റെ മറ്റൊരു പ്രധാന അജണ്ടയാണ്. ഏതുവിധത്തിലാണ് ഭാരതവിരുദ്ധപ്രചരണം ആസൂത്രണം ചെയ്യേണ്ടതെന്നും ഇതിനുള്ള ആഖ്യാനങ്ങള്‍ ഏതുവിധത്തില്‍ തയ്യാറക്കണമെന്നും, അതിനുവേണ്ടി എന്തെല്ലാം വസ്തുതകള്‍ ശേഖരിക്കണമെന്നും, അവ അക്കാദമിക്-മാധ്യമ-രാഷ്ട്രീയരംഗത്തുള്ള അവരുടെ ആക്ടിവിസ്റ്റുകള്‍ക്ക് എങ്ങിനെ എത്തിച്ചുകൊടുക്കണമെന്നുമെല്ലാം വ്യക്തമാക്കുന്ന ടൂള്‍കിറ്റുകള്‍ ഇവര്‍ക്കുവേണ്ടി അടിമപ്പണി ചെയ്യുന്നവര്‍ക്ക് കൈമാറുകയാണ് ചെയ്യുന്നത്. ഈ ആഭ്യന്തര നെറ്റ് വര്‍ക്കില്‍ ചില ഇടതു ജിഹാദി സംഘങ്ങളെയും ചില അന്താരാഷ്ട്ര തീവ്രവാദ ക്രിസ്ത്യന്‍ ഗ്രൂപ്പുകളേയും, തിരഞ്ഞെടുത്ത എന്‍ജിഓകളേയും ഉള്‍പ്പെടുത്തിയിട്ടുള്ളത് ശ്രദ്ധേയമാണ്. കോര്‍പ്പറേറ്റ് മേഖലയില്‍ ഇ.എസ്.ജി നടപ്പാക്കി ദളിതരോടും മുസ്ലിങ്ങളോടും കൂടുതല്‍ നീതിപുലര്‍ത്തണമെന്ന നിലപാട് പ്രചരിപ്പിക്കാനും ഈ കൂട്ടായ്മകളെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നുണ്ട്. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഭാരതത്തിലെ സമ്പത്തിന്റെ ആദ്യഅവകാശികള്‍ മുസ്ലിങ്ങളാണ് എന്ന് പ്രസ്താവിച്ചത് ഈ തത്വത്തിലൂന്നിയാണ്. അല്ലാതെ അദ്ദേഹം അബദ്ധത്തില്‍ പറഞ്ഞതല്ല.

(5) ഭാരതത്തിലെ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥന്മാര്‍ക്ക് 2006 മുതല്‍ പരിശീലനം നല്‍കുന്നത് ഹാര്‍വാര്‍ഡിലെ കെന്നഡി സ്‌കൂള്‍ ഓഫ് ഗവണ്‍മെന്റാണ്. ടൈംസ് ന്യൂസ് ഇവിടുത്തെ പരിശീലന സൗകര്യങ്ങളെ കുറിച്ച് നല്‍കിയ വിശദവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിവില്‍ സര്‍വ്വീസിലുള്ള ഉദ്യോഗസ്ഥര്‍ക്കുള്ള ആധുനിക ഭരണപരിശീലനത്തിന് കെന്നഡി സ്‌കൂളിനെ തിരഞ്ഞെടുത്തത്. ഇവര്‍ പരിശീലനത്തോടൊപ്പം ക്രിട്ടിക്കല്‍ കാസ്റ്റ് തിയറിയും ഭാരതത്തിലെ ഭരണവ്യവസ്ഥയിലെ ജാതി വിവേചനവും, മുസ്ലിം പീഡനവുമടക്കം കാര്യങ്ങള്‍ ഉള്‍പ്പെടുത്തി പരിശീലനം നേടുന്ന ഇവരില്‍ അവിശ്വാസവും രാഷ്ട്രവിരുദ്ധതയും വളര്‍ത്താന്‍ ആസൂത്രിതശ്രമമാണ് നടത്തുന്നത്. മാത്രവുമല്ല ഇവരുമായുള്ള ബന്ധം വഴി സര്‍ക്കാരിന്റെ തന്ത്രപ്രധാനമായ പലമേഖലകളിലേക്കും ഇവരുടെ സ്വന്തക്കാരെയും ഏജന്റുമാരെയും തിരുകികയറ്റാനും ആസൂത്രിതമായ ശ്രമം നടത്തുന്നുമുണ്ട്. രാജീവ് മല്‍ഹോത്ര തെളിവുകളുടെ അടിസ്ഥാനത്തില്‍ വളരെ ഭംഗിയായി ഈ ഗൂഢാലോചന വിവരിക്കുന്നുണ്ട്.

ADVERTISEMENT

“All this hake serious implications, when one realises that Harward is deep inside india’s government organisations and industry, formulating policies, training civil servants and corporate leaders and developing standards of sovernance. It would not be an exaggeration to say that make than any other foreign institution, it is Harward that is shaping india’s young leaders in all sectors by using its research, education, training, networks of influence, funding and brand name”

ഹാര്‍വാഡ് സ്വയം വിശ്വഗുരുചമഞ്ഞ് ഭാരതീയരെ ശിഷ്യരും ദാസരുമാക്കാനുള്ള ശ്രമത്തിലാണെന്നാണ് മല്‍ഹോത്രയുടെ വിലയിരുത്തല്‍.

വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ പങ്ക്
വോക്കിസം പ്രചരിപ്പിക്കുന്ന ഒരു ആഗോളപ്രസ്ഥാനമാണ് വേള്‍ഡ് ഇക്കണോമിക് ഫോറം. ഇതിന്റെ സ്ഥാപകനായ ക്ലോസ്ഷ്വാബ് ഹാര്‍വാഡ് കെന്നഡി സ്‌കൂള്‍ ഉല്പന്നം തന്നെയാണ്. ഇവര്‍ക്ക് പല അന്താരാഷ്ട്ര എന്‍ജിഓകളുടെ ഫണ്ടിങ്ങും പ്രവര്‍ത്തന പങ്കാളിത്തവുമുണ്ട്. ജോര്‍ജ് സോറോസ്സിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ (OSF) ആണ് ഒരു പ്രധാന ഫണ്ടിങ്ങ് ഏജന്‍സി. വേള്‍ഡ് ഇക്കണോമിക്‌സ് ഫോറത്തിന്റെ സ്വപ്നപദ്ധതിയായ ”സ്റ്റെയിക്ക് ഹോള്‍ഡര്‍ കാപ്പിറ്റലിസത്തിന്റെ (State Holder capitalism) അടിസ്ഥാനതത്വം വോക്കിസവുമായി ബന്ധപ്പെട്ടതാണ്. ദേശീയ ഗവണ്‍മെന്റുകളുടെ പല അധികാരങ്ങളും കടമകളും കാര്യക്ഷമതയുടെ പേരില്‍ കോര്‍പ്പറേറ്റ് മേഖല ഏറ്റെടുക്കുന്ന ഒരു നവീന സ്വകാര്യ പൊതുമേഖല പങ്കാളിത്തമാണവര്‍ നിര്‍ദ്ദേശിക്കുന്നത്. ഇതിലൂടെ ദേശീയ സര്‍ക്കാരുകളെ അപ്രസക്തമാക്കി ഒരു പുതിയ കോര്‍പ്പറേറ്റ് കൊളോണിയലിസം സ്ഥാപിയ്ക്കലാണ് അവരുടെ രഹസ്യ അജണ്ട. ഇതിനായി രണ്ടുപ്രധാന പദ്ധതികളാണ് നിലവിലുള്ളത്. ആദ്യത്തേത് ഈ ലക്ഷ്യപ്രാപ്തിക്കായി ആഗോളതലത്തില്‍ ഒരു യുവ നേതൃത്വനിര സൃഷ്ടിക്കാനായി യങ്ങ് ഗ്ലോബല്‍ ലീഡേഴ്‌സ് പ്രോഗ്രാമാണ് (Young Global Leaders Programme).-. ലോകരാഷ്ട്രങ്ങളില്‍ വോക്കിസത്തോട് ചേര്‍ന്ന് നില്‍ക്കുന്ന പ്രതിപക്ഷ യുവനേതാക്കളെ മാറി വരുന്ന ആഗോള ഭരണവ്യവസ്ഥയ്ക്കായി വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനും മുന്‍ ആന്ധ്രാമുഖ്യമന്ത്രി ജഗന്‍ റെഡ്ഡിയും ഈ നേതാക്കളുടെ നിരയിലുണ്ട്. രണ്ടാമത്തേത് ഒരു ആഗോള ഷേയ്‌പ്പേഴ്‌സ് കമ്യൂണിറ്റിയെ വാര്‍ത്തെടുക്കലാണ്. സര്‍ക്കാരുകളുടെ ഭരണവ്യവസ്ഥയിലും നയരൂപീകരണ സംവിധാനങ്ങളിലും നുഴഞ്ഞു കയറി ഗ്ലോബല്‍ ഇക്കണോമിക് ഫോറത്തിന്റെ രഹസ്യ അജണ്ട നടപ്പാക്കാനുള്ള ആസൂത്രിത ശ്രമമാണിത്.

വിദേശ എന്‍.ജി.ഒകള്‍ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നുഴഞ്ഞുകയറുന്നു
സര്‍ക്കാരിന്റെ ഡിജിറ്റല്‍ ആര്‍ക്കിടെക്ചര്‍, ഗവര്‍ണ്ണന്‍സ്, ഐ.ടി. അനുബന്ധ പദ്ധതികള്‍, നിര്‍മ്മിതബുദ്ധി തുടങ്ങിയ പല മേഖലകളിലും ഓമിഡയാര്‍ നെറ്റ് വര്‍ക്ക് പോലുള്ള അന്താരാഷ്ട്ര എന്‍.ജി.ഓകള്‍ വലിയ പങ്കാളിത്തവും സ്വാധീനവും കൈവരിച്ചിട്ടുണ്ട്. ഇ.ബേയുടെ(e-bay) സ്ഥാപകനായ പിയറെ മൊറാദ് ഒമിഡയാര്‍ ക്ലോസ് ഷ്വാബിനെപ്പോലെ ഹാര്‍വാഡ് ഉല്പന്നമാണ്. ഇയാള്‍ ഒമിഡയാര്‍ ന്യൂമിഡിയാ വെന്‍ചേഴ്‌സ് ഇന്നൊവേഷന്‍ ഫണ്ട് സ്ഥാപിച്ച് അമേരിക്കയില്‍ ഇക്വിറ്റിലാബിനും ക്രിട്ടിക്കല്‍ കാസ്റ്റ് തിയറിയുടെ പ്രചരണത്തിനും കനത്ത സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ട്. ഭാരതത്തില്‍ ഒമിഡിയാര്‍ നെറ്റ്‌വര്‍ക്ക് ഇന്ത്യ എന്ന പേരില്‍ പ്രവര്‍ത്തിച്ച് സര്‍ക്കാരിന്റെ സാമൂഹ്യമാറ്റത്തിനുള്ള സാങ്കേതിക സംവിധാനങ്ങള്‍ സ്റ്റാര്‍ട്ട് അപ്പുകളുടെ നെറ്റ്‌വര്‍ക്ക്, യുവസംരഭകര്‍ക്കുള്ള ഇന്നൊവേറ്റീവ് എന്റര്‍പ്രൈസസ് തുടങ്ങിയവയില്‍ കൂടി സര്‍ക്കാരിന്റെയും വ്യവസായ-വ്യാപാര മേഖലകളുടേയും നയങ്ങളും പ്രവര്‍ത്തനങ്ങളും സ്വാധീനിക്കാനുള്ള തന്ത്രമാണവര്‍ നടത്തുന്നത്. സര്‍ക്കാര്‍ നയങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്ന മേഖലകളിലും സ്ഥാപനങ്ങളിലും നുഴഞ്ഞു കയറാനുള്ള നെറ്റ്‌വര്‍ക്ക് സ്ഥാപിക്കുകയാണ് ഇവരുടെ പ്രധാന ദൗത്യം. സര്‍ക്കാരിന്റെയും ടെക് മലയാളി മേഖലയിലേയും വ്യാപാരമേഖലയിലേയും സ്ഥാപനങ്ങളുമായി സുദൃഢബന്ധം സ്ഥാപിച്ച് ”ബിഗ് ഡേറ്റ” കൈവശപ്പെടുത്താനുള്ള ശ്രമം സുരക്ഷാഭീഷണിയുമാണ്. 2014ല്‍ ഇ-ഗവണ്‍മെന്റ് പദ്ധതിയ്ക്ക് ഒരു ദശലക്ഷം ഡോളര്‍ നല്‍കിയത് 2021 ആയപ്പോഴേക്ക് 128 കമ്പനികളില്‍ 350 ദശലക്ഷം ഡോളറിന്റെ പങ്കാളിത്തമായി വളര്‍ന്നു. 2022ല്‍ നാല് യൂനികോണ്‍ കമ്പനികളടക്കം 106 കമ്പനികളില്‍ അവര്‍ക്ക് സാമ്പത്തിക പങ്കാളിത്തമുണ്ടായിരുന്നതായി രാജീവ് മല്‍ഹോത്ര വെളിപ്പെടുത്തുന്നുണ്ട്.

പിയറെ മൊറാദ്

സര്‍ക്കാരിന്റെ വിദ്യാഭ്യാസം, ഭരണപരിഷ്‌കരണം, ഡിജിറ്റല്‍ പദ്ധതികള്‍, ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ പദ്ധതികള്‍ തുടങ്ങിയവയിലെല്ലാം തന്ത്രപരമായി പങ്കാളിത്തം സ്ഥാപിക്കാനും, ചില അക്കാദമിക് സ്ഥാപനങ്ങളുമായി കൂട്ടായ്മയുണ്ടാക്കാനും അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഐ.എഫ്.ഡി.സിയുടെ(Infrastructural Development Finance Corporation)- സി.ഇ.ഓ. ആയ റൂബിന്‍ അബ്രഹാം വഴിയാണ് കേന്ദ്ര സര്‍ക്കാരിന്റെ പല സ്ഥാപനങ്ങളിലേയും നയരൂപീകരണത്തില്‍ സ്വാധീനമുറപ്പിയ്ക്കാന്‍ കഴിഞ്ഞത്. റൂബിന്‍ അബ്രഹാം നേരത്തെ ജോര്‍ജ് സോറസ്സിന്റെ ഇക്കണോമിക് ഡവലപ്പ്‌മെന്റ് ഫണ്ടിന്റെ (SEDF New York) സ്വതന്ത്ര ഡയറക്ടറും, വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ യങ്ങ് ഗ്ലോബല്‍ ലീഡര്‍ അംഗീകാരം ലഭിച്ച വ്യക്തിയുമാണ്. ഇയാള്‍ ഇപ്പോള്‍ അശോക യൂണിവേഴ്‌സിറ്റിയുടെ ചൈനാ പഠനകേന്ദ്രത്തിന്റ ഉപദേഷ്ടാവാണ്. ഒമിഡിയാര്‍ ഫൗണ്ടേഷന്റെ ഭാരതത്തിലെ പ്രവര്‍ത്തനത്തിന്റെ വിശദമായ റിപ്പോര്‍ട്ട് രാജീവ് മല്‍ഹോത്രയുടെ ബ്രെയ്ക്കിങ്ങ് ഇന്ത്യ 2 ല്‍ 22-ാം അദ്ധ്യായമായി ചേര്‍ത്തിട്ടുണ്ട് (പേജ് 584-619).

ഒമിഡയറിന്റെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായുള്ള ബന്ധവും മല്‍ഹോത്ര വിശദീകരിക്കുന്നുണ്ട്. ഒമിഡയാര്‍ ബംഗളൂരില്‍ പ്രവര്‍ത്തിക്കുന്ന സ്വയം പ്രസിദ്ധീകരണ സ്ഥാപനമായ ‘പ്രതിലിപി’യില്‍ ( Pratilipi) വന്‍ തുക നിക്ഷേപിച്ചതായും ഈ ഡിജിറ്റല്‍ പ്രസിദ്ധീകരണ പ്ലാറ്റ്‌ഫോമില്‍ ക്വിമിങ്ങ് വെന്‍ച്വര്‍ പാര്‍ട്ട്‌നേഴ്‌സ് എന്ന ചൈനീസ് കമ്പനിയും നിക്ഷേപത്തിനൊരുങ്ങിയിരുന്നു. ഒമിഡയാറിന്റെ അമേരിക്കയിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് റോസ്‌ലിന്‍ ഫുള്ളര്‍2(Roslyn Fuller) 2021ല്‍ നടത്തിയ അന്വേഷണാത്മക റിപ്പോര്‍ട്ട് അവരുടെ ലക്ഷ്യവും അജണ്ടയും വ്യക്തമാക്കുന്നതാണ്.7 അവരുടെ റിപ്പോര്‍ട്ടിന്റെ ശീര്‍ഷകം ദി ബില്യണൈര്‍ ടെയ്ക്ക് ഓവര്‍ ഓഫ് സിവില്‍ സൊസൈറ്റി(The Billionaire Takeover of civil society)എന്നാണ്. എന്‍.ജി.ഓകളും വ്യവസായ കോംപ്ലക്‌സുകളും ചേര്‍ന്ന് രാഷ്ട്രീയക്കാര്‍ക്ക് ഫണ്ടിങ്ങ് നടത്തി ഇവരുടെ ലക്ഷ്യത്തിനനുസരിച്ച് കാര്യങ്ങള്‍ നടത്താവുന്ന വിധം ജനാധിപത്യത്തെ അട്ടിമറിക്കുകയാണവരുടെ ലക്ഷ്യമെന്ന് പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു “”They are attempting to engage in “Social engineering” that is using their resources to artifically change the structure of the society to what they think, it should be”8 2024 ലെ ഭാരതത്തിലെ തിരഞ്ഞെടുപ്പില്‍ വിദേശ ഏജന്‍സികള്‍ നടത്തിയ അട്ടിമറി ഡിസന്‍ഫോലാബ്(Disinfo Lab)) 85 പേജുള്ള റിപ്പോര്‍ട്ട് തയ്യാറാക്കിയത് സ്പുട്‌നിക് ഇന്ത്യ പ്രസിദ്ധീകരിച്ചത് വലിയ വിവാദമാക്കിയിരുന്നു. ജോര്‍ജ് സോറോസ്സിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷനും ഫ്രഞ്ച് ഇന്‍ഡോളജിസ്റ്റ് ക്രിസ്റ്റൊഫെ ജഫ്രലോട്ടും അമേരിക്കയിലെ ഹെന്റി ലൂസ് ഫൗണ്ടേഷനുമാണ് ആരോപണവിധേയര്‍. ഈ വിവാദത്തിനിടെ ഓമിഡയര്‍ ഫൗണ്ടേഷന്‍ പെട്ടെന്ന് ഭാരതത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത് ദുരൂഹമാണ്. അവരുടെ പ്രവര്‍ത്തനം നിരീക്ഷിക്കാതിരിക്കാനുള്ള തന്ത്രമാകാമത്.

ആഗോളസംഘടനകളുടെ പങ്ക്
വേള്‍ഡ് ഇക്കണോമിക് ഫോറം, ഹാര്‍വാഡിലെ കെന്നി സ്‌കൂ ള്‍, ഓമിഡയര്‍ ഫൗണ്ടേഷന്‍ തുടങ്ങിയവയോടൊപ്പം ഭാരതത്തിനെതിരായ വൈചാരികയുദ്ധത്തില്‍ നിരവധി അന്താരാഷ്ട്ര സ്ഥാപനങ്ങളും, എന്‍.ജി.ഒകളും ചില സന്നദ്ധസംഘങ്ങളുടെ റേറ്റിങ്ങ് ഏജന്‍സികളും പങ്കാളികളാണ്. ജോര്‍ജ് സോറോസ്സിന്റെ ഓപ്പണ്‍ സൊസൈറ്റി, ഒമിഡയര്‍ ഫൗണ്ടേഷന്‍, നയ്മാന്‍ ഫൗണ്ടേഷന്‍ ഫോര്‍ ജേര്‍ണലിസം തുടങ്ങിയ സംഘടനകള്‍ ഭാരതവിരുദ്ധ പഠനങ്ങള്‍ക്കും ആഖ്യാനങ്ങള്‍ക്കും പ്രചരണങ്ങള്‍ക്കും വലിയ തോതില്‍ സഹായം നല്‍കുന്നുണ്ട്. രാജീവ് മല്‍ഹോത്രയുടെ ബ്രെയിക്കിങ്ങ് ഇന്ത്യാ വണ്‍ എന്ന ഗ്രന്ഥത്തില്‍ ‘ജോഷ്വാ’ പ്രോജക്ടിന്റെ വിശദാംശങ്ങള്‍ വിവരിച്ചിരുന്നു. ഇവര്‍ക്ക് ഭാരതത്തില്‍ വിപുലമായ നെറ്റ്‌വര്‍ക്കും വ്യക്തമായ ദേശവിരുദ്ധ അജണ്ടയുണ്ടായിരുന്നു.

അതുപോലെ അന്താരാഷ്ട്ര ഗൂഢാലോചനയുടെ മറ്റൊരു തന്ത്രമാണ് സ്വകാര്യ റേറ്റിങ്ങ് ഏജന്‍സീസ് വഴി നടപ്പാക്കുന്നത്. ഈ റേറ്റിങ്ങ് ഏജന്‍സികളില്‍ മിക്കതും പാശ്ചാത്യഫണ്ടിങ്ങില്‍ പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒകളാണ്. അവര്‍ റേറ്റിങ്ങിന് സ്വീകരിക്കുന്ന മാനദണ്ഡങ്ങളും മെത്തഡോളജിയും അശാസ്ത്രീയവും മുന്‍വിധിയോട് കൂടിയവയുമാണ്. ഒറ്റനോട്ടത്തില്‍ ആകര്‍ഷകങ്ങളായ ഇന്‍ഡക്‌സുകളാണ് ഇവര്‍ തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നത്. എന്നാല്‍ അവ തയ്യാറാക്കുന്നത് ശാസ്ത്രീയമായ രീതിയിലല്ല. താഴെ കൊടുത്ത പട്ടിക അത് വിശദീകരിക്കും.

ഗിരിജനങ്ങളെ ആയുധമാക്കുന്ന വിഘടനവാദം
രാജീവ് മല്‍ഹോത്രയുടെ നേതൃത്വത്തിലുള്ള ഇന്‍ഫിനിറ്റി ഫൗണ്ടേഷന്‍ ഹാര്‍വാഡില്‍ സംഘടിപ്പിച്ച മൂന്നാം ഹാര്‍വാഡ് റൗണ്ട് ടേബിള്‍ ഓണ്‍ പ്രി ഹിസ്റ്ററി ഓഫ് സൗത്ത് ഏഷ്യയില്‍ ആര്യന്‍ ഇന്‍വേഷന്‍ തിയറിയേക്കാള്‍ അപകടകരമായ ഒരു പുതിയ ഇന്‍വേഷന്‍ തിയറി അവതരിക്കപ്പെട്ടതായി രാജീവ് മല്‍ഹോത്ര വിശദീകരിക്കുന്നുണ്ട് (പേജ് 281-82). ഭാരതത്തിലെ ഏറ്റവും പുരാതന ജനത ആര്യന്മാരോ, ദ്രാവിഡരോ അല്ല. അവര്‍ മുണ്ട (Munda)വിഭാഗത്തില്‍പെട്ട ഗിരിവര്‍ഗ്ഗക്കാരായിരുന്നുവെന്നതാണ് പുതിയ കണ്ടെത്തല്‍.
ഇവര്‍ ആസ്‌ത്രേലിയയിലടക്കമുള്ള പ്രദേശങ്ങളിലുണ്ടായിരുന്ന ഗിരിവര്‍ഗ്ഗക്കാരായിരുന്നു എന്നാണിവരുടെ പുതിയ തിയറി. ഇതനുസരിച്ച് ആര്യന്മാര്‍ ബ്രാഹ്മണരും, ദ്രാവിഡര്‍ താഴ്ന്ന ജാതിക്കാരും, മുണ്ടാവിഭാഗം ദളിതരും, ഗിരിവര്‍ഗ്ഗക്കാരുമാണ് എന്നാണവരുടെ വിലയിരുത്തല്‍. ഈ ആദിമനിവാസികളെ ദ്രാവിഡര്‍ വനങ്ങളിലേക്കും ഗിരിപ്രദേശങ്ങളിലേക്കും ആട്ടിയോടിക്കുകയും പിന്നീട് കുടിയേറിയ ആര്യന്മാര്‍ ദ്രാവിഡരെ തെക്കോട്ട് ഓടിക്കുകയും ചെയ്തുവെന്നാണവരുടെ കണ്ടെത്തല്‍. ഇത് പുതിയ വംശീയ വിദ്വേഷങ്ങള്‍ക്ക് വിത്തുപാകുന്ന സമീപനമാണ്. മണിപ്പൂരിലെ ഗിരിവര്‍ഗ്ഗങ്ങള്‍ തമ്മിലുള്ള കലാപങ്ങള്‍ക്കും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിഭാഗീയ പ്രക്ഷോഭങ്ങള്‍ക്കും ഈ പ്രചരണങ്ങളുടെ പിന്‍ബലമുണ്ടെന്ന് ന്യായമായും സംശയിക്കാവുന്നതാണ്.

ഹാര്‍വാഡിന്റെ മീഡിയ ഇക്കോസിസ്റ്റം
ഹാര്‍വാഡിന്റെ ഭാരതത്തിലുള്ള മീഡിയ ഇക്കോസിസ്റ്റം രാജീവ് മല്‍ഹോത്ര 14-ാം അദ്ധ്യായത്തില്‍ വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. ഹാര്‍വാഡിന്റെ മൗത്ത് പീസായി സ്‌പോണ്‍സര്‍ ചെയ്യുവാന്‍ പുലിസ്റ്റര്‍ സെന്റര്‍ നയ്മാന്‍ ഫൗണ്ടേഷന്‍ ഫോര്‍ ജേര്‍ണലിസം തുടങ്ങി പല ഫണ്ടിങ്ങ് ഏജന്‍സികളും ഇവരോടൊരുമിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ദളിതര്‍, സ്ത്രീകള്‍, ആദിവാസികള്‍, മുസ്ലീങ്ങള്‍ എന്നിവര്‍ക്കെതിരെയുള്ള ‘അതിക്രമങ്ങളെ’ കുറിച്ച് വിവരശേഖരണം നടത്തി ദളിത് മുസ്ലിംപീഡനമായി പ്രചരിപ്പിക്കാന്‍ ഈ മീഡിയകളെ വിലയ്‌ക്കെടുക്കുകയാണ്. ഏതെങ്കിലുമൊരു മീഡിയ ദേശവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ നടപടി നേരിട്ടാല്‍ അത് പത്രസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമായും ‘ഏകാധിപത്യ’ നടപടിയായും പ്രചരിപ്പിക്കണം. അടുത്തകാലത്ത് ന്യൂസ് ക്ലിക്കിനെതിരായി നടപടിയെടുത്തപ്പോള്‍, ബി.ബി.സിയടക്കം പ്രതികരിച്ചത് ഇതിന്റെ ഭാഗമാണ്.

നയ്മാന്‍ (Neiman) ഫൗണ്ടേഷന്‍ ഫോര്‍ ജേര്‍ണലിസം മറ്റൊരു ഹാര്‍വാഡ് ഉല്പന്നമാണ്. ഭാരതത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഹാര്‍വാഡില്‍ പരിശീലനം, സ്‌പെഷ്യല്‍ ഇവന്റുകള്‍ എന്നിവ സംഘടിപ്പിച്ച് ഇവരെ ഭാരതവിരുദ്ധ മീഡിയാ യുദ്ധത്തില്‍ പങ്കാളികളാക്കുകയാണ്. നയ്മാന്‍ ഫൗണ്ടേഷനില്‍ നിന്ന് ടീസ്റ്റ സെതല്‍വാഡിന്റെ ‘സബ് രംഗ്’ എന്ന മീഡിയാസ്ഥാപനത്തിന് വലിയ തോതില്‍ സാമ്പത്തിക സഹായം ലഭിച്ചതായി മല്‍ഹോത്ര വെളിപ്പെടുത്തിയിട്ടുണ്ട്. നയ്മാന്‍ ഫൗണ്ടേഷനും പുലിസ്റ്റര്‍ സെന്ററും തമ്മില്‍ തന്ത്രപരമായ സഹകരണവും കൂട്ടായ്മയും നിലനില്‍ക്കുന്നുണ്ട്. പുലിസ്റ്റര്‍ സെന്ററിന്റെ സഹായത്തോടെ നയ്മാന്‍ ഫൗണ്ടേഷന്‍ 2019ല്‍ മീഡിയ രംഗത്തുള്ളവര്‍ക്കുള്ള പ്രധാന മാര്‍ഗ്ഗനിര്‍ദ്ദേശമായി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്റെ ശീര്‍ഷകം അന്താരാഷ്ട്ര റിപ്പോര്‍ട്ടിങ്ങില്‍ ഹിന്ദു ദേശീയതയെയും ഹിന്ദുത്വത്തെയും വേര്‍തിരിച്ചുകൊണ്ടായിരിക്കണം (International Reporting Must Distinguish Hindu Nationalism from Hinduism). ഇതവരുടെ അജണ്ട വ്യക്തമാക്കുന്ന പ്രസിദ്ധീകരണമാണ്.

പുലിസ്റ്റര്‍ സെന്ററിന്റെ യങ്‌ജേണലിസ്റ്റ് ഫെലോഷിപ്പിലൂടെ ഭാരതവിരുദ്ധ ആഖ്യാനങ്ങള്‍ സൃഷ്ടിക്കാനും പ്രസിദ്ധീകരിക്കുന്നതിനും യുവജേര്‍ണലിസ്റ്റുകള്‍ക്ക് പ്രത്യേക സാമ്പത്തിക സഹായപദ്ധതി നടപ്പാക്കുന്നുണ്ട്. താഴെ പറയുന്ന 10 മീഡിയ ഗ്രൂപ്പുകളെയാണ് ഇതില്‍ പങ്കാളികളാക്കിയിട്ടുള്ളതെന്ന് മല്‍ഹോത്ര ചൂണ്ടിക്കാണിക്കുന്നു (പേജ് 431).

(1) ദി വയര്‍, (2) ദി കാരവണ്‍, (3) ദി നാഷനല്‍ ഹെരാള്‍ഡ്, (4) തെഹല്‍ക, (5) സബ്‌രംഗ് (6) പീപ്പിള്‍സ് ആര്‍കീവ് ഫോര്‍ റൂറല്‍ ഇന്ത്യ (PARI)- ( (7 )ലൈവ്മിന്‍ട്. കോം (8) സുനോ ഇന്ത്യ (9) ദി ഹിന്ദു (10) സ്‌ക്രോള്‍. ഇന്‍.
മറ്റൊരു പ്രധാന കൂട്ടായ്മ ബി.ബി.സി രൂപം കൊടുത്ത ട്രസ്റ്റഡ് ന്യൂസ് ഇനീഷ്യേറ്റീവ് ആണ്. പല ടെക് കമ്പനികളും, സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളും ഈ കൂട്ടായ്മയുടെ ഭാഗമാണ് Self appointed Gate keepers of information എന്നാണവര്‍ സ്വയം വിലയിരുത്തുന്നത്. ഹിന്ദു പത്രത്തിന്റെ ഉടമസ്ഥതയിലുള്ള ദി ഹിന്ദു മെഗാ കണ്‍ഗ്ലോമറേറ്റ് ഇതിന്റെ പ്രധാന കണ്ണിയാണ്.

പുലിസ്റ്റര്‍ സെന്ററുമായി യോജിച്ചു പ്രവര്‍ത്തിക്കുന്ന Peoples Archive of Rural India (PARI)എന്ന ഡിജിറ്റല്‍ മീഡിയാ പ്ലാറ്റ്‌ഫോം ചൈനയിലെ കണ്‍ഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സാമ്പത്തികസഹായത്തില്‍ പ്രവര്‍ത്തിക്കുന്ന ചൈന പക്ഷപാതിയായ സ്ഥാപനമാണ്. ഇവര്‍ സ്വരൂപിക്കുന്ന ഗ്രാമീണ ജീവിതത്തിന്റെ വിവിധ സാംസ്‌കാരിക-സാമൂഹ്യ പരിപ്രേക്ഷ്യങ്ങളുമായി ബന്ധപ്പെട്ട വീഡിയോകള്‍, വാര്‍ത്തകള്‍ എന്നിവ സാമൂഹ്യമായ അന്തഃഛിദ്രം സൃഷ്ടിക്കാന്‍ ദുരുപയോഗം നടത്തുമെന്ന ഭീഷണിയുണ്ട്.

2021ല്‍ നയ്മാന്‍ ഫൗണ്ടേഷന്‍ കാരവണ്‍ മാഗസിന് Louis M. Lyons Award for conscience and Integrity in Journalism എന്ന പ്രശസ്തമായ അവാര്‍ഡ് സമ്മാനിച്ച് ഇറക്കിയ അനുമോദന സന്ദേശത്തില്‍ കാരവണ്‍ സ്വീകരിച്ച “”Unique and uncompromising coverage of the erosion of human rights, social justice and democracy in India”എന്നു തുടങ്ങി പിന്നീട് അത് കൂടുതല്‍ വ്യക്തതവരുത്തിയതിങ്ങനെയാണ്.” The caravan, has persistently spoken truth to power while documenting the rise of political hinduism in the country over the past decade. Rising violence and imprisonment, its reporters have written an essential series of investigations into hindu supremacist terrorism, political murder, caste and gender injustice, and ethnic violence against Indian muslim minority” (മല്‍ഹോത്ര – പേജ് 433).11

ഇതില്‍ നിന്നെല്ലാം അവരുടെ പ്രവര്‍ത്തനലക്ഷ്യം വളരെ വ്യക്തമാണ്. ഭാരതത്തിന് പുറത്തും അകത്തുമായി വലിയൊരു മാധ്യമ നെറ്റ്‌വര്‍ക്ക് ഭാരതത്തിനെതിരായുള്ള ഇന്‍ഫോര്‍മേഷന്‍ വാര്‍ഫെയറില്‍ സജീവമാണ്.
മുകളില്‍ വിവരിച്ച വിഷയങ്ങള്‍ ഭാരതത്തിനെതിരായ വൈചാരികയുദ്ധത്തിന്റെയും ഇന്‍ഫോര്‍മേഷന്‍ വാര്‍ഫെയറിന്റെയും ഏകദേശരൂപം മനസ്സിലാക്കാന്‍ മാത്രം പര്യാപ്തമാണ്. ഈ ഗൂഢാലോചനയ്ക്ക് നിരവധി മാനങ്ങളും പങ്കാളികളുമുണ്ട്. ഇവരെക്കുറിച്ചുള്ള വ്യക്തമായ ധാരണ ഇവര്‍ സൃഷ്ടിക്കുന്ന ദേശീയ ഭീഷണികളെ ചെറുക്കാന്‍ അത്യന്താപേക്ഷിതമാണ്. അടുത്തകാലത്ത് ഇന്‍ഫോലാബ് അടക്കം റിപ്പോര്‍ട്ട് ചെയ്ത വസ്തുതകള്‍ നമ്മുടെ അടിയന്തര ശ്രദ്ധ പതിയേണ്ട കാര്യങ്ങളാണ്. വിദേശ സ്ഥാപനങ്ങളുമായുള്ള സഹകരണത്തില്‍ കൂടുതല്‍ ശ്രദ്ധയും മുന്‍കരുതലുകളും സര്‍ക്കാരുകളുടെ ഭാഗത്തുനിന്നുമുണ്ടാകണം.

6. രാജീവ് മല്‍ഹോത്രയുടെ അദ്ധ്യായം 11 മുതല്‍ 13 വരെ പേജ് 361 മുതല്‍ 410 ലേറെ.
8. Rajiv Malhotra & Vijaya Viswanathan, (2023) Px/iii.
9. Roslyn Fuller (2021) The billionaire Take over of civil society, https://www.spiked online.com/2021/1/29 the billionaire- takeover-of-civil-society.
10. Quoted by Malhotra P.586.
11. Neiman Lab, India’s caravan Magazine wins the Louis M Lyons Hward for conscience and Intefrity in Journalism, 10 February 2021, https://www.neimanlab.org/reading/indias-caravan-magazine -wins-the louis-m-lyons-award-for conscience-and integrity-in-journalism.

ജോര്‍ജ് സോറോസ് മോദി ഗവണ്‍മെന്റിനെ കുറിച്ച് അപമാനകരമായ പ്രസിദ്ധീകരണങ്ങള്‍ പരസ്യപ്പെടുന്നതില്‍ ഒരെണ്ണം താഴെ പറയുന്നതാണ്.
George soros, Frightening Setback in India, democratically elected Mode creating Hindu State: George Soros, 24 January 2020, https://theprint/353960.

Tags: ഹാര്‍വാഡും ഭാരതവിരുദ്ധ വൈചാരികയുദ്ധവും
ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies