ആല്‍ത്തറയ്ക്കല്‍ വെച്ച് സുഹൃത്ത് മുകുന്ദനുണ്ണിയെ കണ്ട ഉടനെ അദ്ദേഹം ചോദിച്ചു.
‘ഞാന്‍ അയച്ച വീഡിയോ കണ്ടുവോ?’
‘ഏത് ആ ബാലകന്റെ ഇന്റര്‍വ്യൂയോ? വിദേശത്ത് വെച്ച് വിദേശികളുമായുള്ള..?’
‘അതെ..കണ്ടു എന്തൊക്കെയാണ് ആ മൂര്‍ഖശിരോമണി പറയുന്നത്? കഷ്ടം’
മുകുന്ദനുണ്ണി ക്ഷോഭിച്ചിരിക്കുകയാണ്. പുള്ളി തുടര്‍ന്നു.
‘അവന്‍ കാലിന്മേല്‍ കാല്‍ കേറ്റി വെച്ച് അഹങ്കാരത്തോടെ ഇരുന്ന് പറയുകയാണ് ‘ഞാന്‍ ഭഗവത് ഗീതയും കുറച്ച് ഉപനിഷത്തുക്കളും വായിച്ചു. അതില്‍ എവിടേയും ആളുകളെ ടെററൈസ് ചെയ്യണമെന്നോ കൊല്ലണമെന്നോ ഉപദ്രവിക്കണമെന്നോ പറയുന്നില്ല. എന്നിട്ടും ഹിന്ദു നാഷണലിസത്തിന്റെ പേരില്‍ അവര്‍ അങ്ങനെയൊക്കെ ചെയ്യുകയാണ്. സാമൂഹ്യ നീതി അസഹ്യമാക്കി, ഭരണം ചിലരുടെ കയ്യില്‍ മാത്രമൊതുക്കി, അടിച്ചമര്‍ത്തി ഭരിക്കയാണ്’ എന്നൊക്ക. എനിക്ക് അത് കേട്ട് ശരീരം തരിച്ചു. ‘
‘എഞ്ചിന്‍ ഡ്രൈവറുടെ ജാതി, മിസ് ഇന്ത്യയുടെ ജാതി, കമ്പനി സിഇഒയുടെ ജാതി ഒക്കെ ചോദിച്ച് വന്നപ്പോള്‍ ആരോ അങ്ങോട്ടും ജാതി ചോദിച്ചത് ഘോര അബദ്ധമായിപ്പോയി.
ഹ.ഹ.ഹ..
അധികാരക്കൊതി മൂത്ത പയ്യനും കൂട്ടരും ജാതിവാദം ഉച്ചസ്ഥായിയിലാക്കിയിരിക്കുന്നു. രാഷ്ട്രത്തെ വിഭജിക്കാനൊരുങ്ങുന്നു. റെയില്‍വേയില്‍ മാത്രമല്ല, ഭീകരമായ വിധത്തില്‍ ആരോപണം ആര്‍മിയിലേയ്ക്കും നീട്ടിയിരിക്കുന്നു. തലപ്രാന്ത് എന്നല്ലാതെ ഒന്നും പറയാനില്ല’.
‘തമാശ അതല്ല.. സ്വയം റൗഡിവേഷം കെട്ടി അയാള്‍ പറയുകയാണ് ഹിന്ദു ദേശീയവാദികള്‍ അധികാരത്തിന് വേണ്ടി എന്തും ചെയ്യും എന്ന്. ആരാണ് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്?’
‘അമേരിക്കയില്‍ ജന്മം കൊണ്ടതാണ് ഈ ‘സോഷ്യല്‍ ജസ്റ്റിസ്’ മുറവിളി. അത് അവിടെ ഡെമോക്രറ്റുകള്‍ അധികാരം പിടിച്ചെടുക്കാന്‍ ഇടത്-ലിബ്രാന്‍ഡോ-ഇസ്ലാമിക പക്ഷത്തെ കൂട്ടു പിടിച്ച് തുടങ്ങിയതാണ്. പക്ഷേ നമ്മുടെ നാട്ടില്‍ സംവരണ സമ്പ്രദായം നടപ്പിലുള്ള കാര്യം മറന്നുകൊണ്ടുള്ള കുത്സിതവൃത്തിയാണ് ആ ആശയം ഇവിടേയ്ക്ക് എഴുന്നള്ളിയ്ക്കുന്നത്’
‘പയ്യന്‍സിനെ ഉപദേശിക്കാന്‍ നട്ടെല്ലും, നേരും നെറിയുമുള്ള, ഒറ്റൊരുത്തനും ആ പാര്‍ട്ടിയിലില്ല. കേരളത്തിലെ ജനമനസ്സ് നിയന്ത്രിക്കുന്ന മാമാ പത്രങ്ങള്‍ ഈ പറയുന്ന ജാതി വിവേചനം ശരിയെന്ന് സമര്‍ത്ഥിക്കുന്നുണ്ടെങ്കില്‍ മഹാവിപത്തിലേയ്ക്കാണ് നാം നീങ്ങുന്നത്. പാര്‍ലമെന്റില്‍ അസത്യങ്ങളും അബദ്ധജടിലങ്ങളുമായ പ്രസ്താവനകള്‍ നടത്തിയതിന് വലിയ രീതിയില്‍ ‘നന്ദി’ പറയുകയും ആ വാക്‌ധോരണിയില്‍ പുളകിതരാകുകയുമാണ് മലയാള മുഖ്യധാരാ മാധ്യമങ്ങള്‍. നമ്മുടെ എല്ലാവിധ വികസന സ്വപ്‌നത്തിനും തുരങ്കം വെക്കുന്ന പദ്ധതിയാണ് ഈ അഭിനവ കിരീടവകാശി പറയുന്നതും ചെയ്യുന്നതും. അയാള്‍ നയിക്കുന്ന പ്രതിപക്ഷം വിഭാവനം ചെയ്യുന്നതും അതുതന്നെ. അതിനെയാണ് ഈ മാധ്യമങ്ങള്‍ രാവും പകലും പിന്‍തുണയ്ക്കുന്നത്.’
‘ഇന്ന് നിലനില്‍ക്കുന്ന സംവരണം പോരാ എന്നാണോ ഇക്കൂട്ടര്‍ പറയുന്നത്? ഇന്ത്യയുടെ പുരോഗതിക്ക് തടസ്സമുണ്ടാക്കാന്‍ ജാതി സ്പാനര്‍ പുരോഗതിയുടെ ചക്രത്തിലേയ്ക്ക് എറിഞ്ഞാല്‍ മതി എന്ന സോറോസിന്റെയും വിദേശശക്തികളുടെയും ചൈന- പാകിസ്ഥാന്‍ ആക്‌സിസിന്റേയും ഗൂഢാലോചനയ്‌ക്കൊപ്പം തുള്ളുകയാണ് കോണ്‍ഗ്രസ്സും അവരുടെ ഉച്ഛിഷ്ടഭോജികളായ ഇടതുപക്ഷവും. അതുവഴി ഹിന്ദു ഐക്യം തകര്‍ക്കാം എന്ന ഇസ്ലാമിക അജണ്ടയും ഇതില്‍ മറഞ്ഞിരിപ്പുണ്ട്.’
‘ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടുവരുമെന്നും കാശ്മീരില്‍ അന്യസംസ്ഥാനക്കാര്‍ക്ക് ഇടം കൊടുക്കരുതെന്നുമുള്ള ഈ മൂര്‍ഖന്റെ ജല്പനവും അങ്ങേയറ്റം രാഷ്ട്രദ്രോഹപരമാണ്.’ മുകുന്ദനുണ്ണി നയം വ്യക്തമാക്കി.
‘നാഷണല്‍ ഹെറാള്‍ഡ് കേസിന്റെ 5000 കോടി കുഭകോണം മാത്രമല്ല പല കേസിലും പ്രതിയായി ജാമ്യമെടുത്ത് മുങ്ങി നടക്കുകയാണ് ഇയാള്‍. ബ്രിട്ടീഷ് പൗരത്വമുള്ള ഒരാള്‍ക്ക് ഇന്ത്യയിലെ എം.പി.യാവാന്‍ എങ്ങനെ സാധിക്കുന്നു?’
‘ബ്രിട്ടീഷ് പൗരത്വം മാത്രമല്ല, ഇന്ത്യയില്‍ രണ്ടു പാസ്‌പോര്‍ട്ടുകള്‍, കൂടാതെ ഇറ്റാലിയന്‍, യു.കെ., കരീബിയന്‍ എന്നിങ്ങനെ മൂന്നും. ആകെ അഞ്ച് പാസ്‌പോര്‍ട്ടുകള്‍. ഈയിടെ ബംഗ്‌ളാദേശി പത്രകാരന്‍ സലാഹുദ്ദീന്‍ ചൗധരി പറഞ്ഞതാണ് ഇത്. നേരത്തെ ഇദ്ദേഹം ഇയാളുടെ രഹസ്യ ഭാര്യമാരെക്കുറിച്ചും സന്തതികളെക്കുറിച്ചും എഴുതിയിരുന്നു.’
‘അത് മാത്രമല്ല, ഈയിടെ അന്തോണിയോ മൈനോ എന്ന ദരിദ്ര ബാര്‍ വെയിറ്ററസ്സിനെ രാജീവ് ഗാന്ധിക്ക് പരിചയപ്പെടുത്തി കൊടുത്തതിലും ഐ.എസ്.ഐയ്ക്ക് പങ്കുണ്ടായിരുന്നു എന്നും പറഞ്ഞു. അക്കാലത്ത് അത് ഇന്ദിരാഗാന്ധിയോടുള്ള പകവീട്ടലാവാം. ഹണി ട്രാപ് ചെയ്യിക്കണമെന്നാണ് കരുതിയത്. പക്ഷേ അത് ഒരു പടി കടന്ന് വിവാഹത്തില്‍ കലാശിച്ചപ്പോള്‍ പൊട്ടിച്ചിരിച്ചു കൊണ്ട് ‘ലവ് ലി മൈന’ എന്നാണ് ഐ.എസ്.ഐ ചീഫ് പറഞ്ഞതത്രെ.’
‘ഹ.ഹ..ഹ…
അമ്മയ്ക്ക് പാക് ഏജന്റാവാമെങ്കില്‍ മകന് എന്തുകൊണ്ട് ആയിക്കൂടാ എന്ന് അപകട സൂചനയും പത്രകാരന്‍ നല്‍കുന്നുണ്ട്’ .
‘ഭയങ്കരം തന്നെ. രാഷ്ട്രീയ അലൈന്‍മെന്റ് തീവ്രവാദ പിന്‍തുണ, ആര്‍മിയോടുള്ള വിദ്വേഷം എന്നിവയും മറ്റു പല കാര്യങ്ങളും ചേര്‍ത്തു വായിക്കുമ്പോള്‍ പലതിലും പാക് ചാരസംഘടനയുടെ നിഴല്‍ കാണാനുമുണ്ട്.’
‘ശരിയാണ്. കള്ളനും അമ്മയും’ എന്ന ഈസോപ്പ് കഥ കേട്ടിട്ടില്ലേ? ഒരിക്കല്‍ ഒരു വിദ്യാര്‍ത്ഥി സഹപാഠിയുടെ പുസ്തകം മോഷ്ടിച്ചു കൊണ്ടുവന്ന് അമ്മയ്ക്ക് കാണിച്ചു കൊടുത്തു. അവരാകട്ടെ മകനെ ശിക്ഷിക്കുന്നതിന് പകരം പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. കാലം ചെന്നതോടെ അവന്‍ വലിയ കള്ളനായി മാറി. പല ക്രൂരകൃത്യങ്ങളും ചെയ്തു. ഒടുവില്‍ അവന്‍ പിടിയിലായി. കോടതി വധശിക്ഷയ്ക്ക് വിധിച്ചു. കൊലമരത്തിലേയ്ക്ക് കൊണ്ടു പോകും വഴി ആള്‍ക്കൂട്ടത്തില്‍ തന്റെ അമ്മ നില്‍ക്കുന്നത് അവന്‍ കണ്ടു. മാറത്തടിച്ച് നിലവിളിക്കുകയായിരുന്നു അവര്‍. അമ്മയോട് രണ്ടു വാക്ക് സംസാരിക്കാന്‍ അനുവദിക്കണമെന്ന് കള്ളന്‍ അപേക്ഷിച്ചു. അധികാരികള്‍ അതനുവദിച്ചു. മകന്റെയടുത്തേയ്ക്ക് ചെവി കൂര്‍പ്പിച്ച് ആ അമ്മ ചെന്നു. അവന്‍ ഒറ്റക്കുതിപ്പിന് അവരുടെ ചെവി കടിച്ചെടുത്തു. അമ്മ അലറിക്കരഞ്ഞു. കണ്ടുനിന്നവര്‍ അമ്പരന്നു പോയി. ഇങ്ങനെയുമുണ്ടോ ഒരു മകന്‍? അവര്‍ ശകാരിച്ചപ്പോള്‍ അവന്‍ പറഞ്ഞു ‘അന്ന് പുസ്തകം മോഷ്ടിച്ചപ്പോള്‍ അവരെന്നെ പിടിച്ചുകെട്ടി തല്ലിയിരുന്നെങ്കില്‍.. ഇന്നീ ഗതി എനിക്കുണ്ടാകുമായിരുന്നില്ല..’
‘തിന്മയെ മുളയിലേ നുള്ളിക്കളയണം എന്ന് കഥയുടെ സാരം അല്ലേ?
എന്നാല്‍ ഇവിടെ വേണ്ടാതീനം പറഞ്ഞതിന് പാര്‍ലമെന്റില്‍നിന്ന് പുറത്താക്കിയപ്പോള്‍ അമ്മയും കൂട്ടാളികളും പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. കോടതിയും’
‘അതിന് തിന്മയെ നന്മയായാണ് അയാള്‍ കരുതുന്നത് എങ്കിലോ?’
‘എങ്കില്‍ ബൈഡാലക വ്രതകന്‍ ആയിത്തീരും.’
‘അതാരാ?’ ദേഷ്യമെല്ലാം പോയി മുകുന്ദനുണ്ണിക്ക് ചിരി വന്നു.
‘ധര്‍മ്മശീലനെന്ന് സ്വയം പ്രഖ്യാപിക്കുന്നവനും എപ്പോഴും അത്യാഗ്രഹിയും കപടശീലനും ജനവഞ്ചകനും പരഹിംസാശീലനും എല്ലാവരേയും അധിക്ഷേപിക്കുന്നവനുമാണ് ‘ബൈഡാലക വ്രതകന്‍’ എന്ന് ചുട്ടു കരിഞ്ഞു പോയ മനുസ്മൃതി.
‘ഹ.ഹ.ഹ..’
‘എങ്കില്‍ വ്യാജ പാസ്‌പ്പോര്‍ട്ടുകള്‍ നിര്‍മ്മിച്ച് ആള്‍മാറാട്ടം നടത്തിയതിന് അറസ്റ്റ് ഉറപ്പാ..’
‘ബൈഡാലക വ്രതകന്‍ അന്ധതാമിസ്രം എന്ന നരകത്തിലാണത്രെ പതിക്കുക. അതിനായിരിക്കും ചിലര്‍ അറബിയില്‍ ‘ജഹന്നം’ എന്ന് പറയുന്നത്.’
‘ഹ ഹ ഹ ..എന്നാല്‍ ശരി ഓ.കെ.’ എന്ന് പറഞ്ഞ് ഞങ്ങള്‍ പിരിഞ്ഞു.