Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

പിണറായി സര്‍ക്കാര്‍ സൃഷ്ടിക്കുന്ന മദ്യത്തില്‍ മയങ്ങുന്ന കേരളം

എം.പി. ബിപിൻഎം.പി. ബിപിൻ
13 December 2019

ഒരു ജനതയെ മദ്യത്തിന്റെയും മയക്കു മരുന്നിന്റെയും ലഹരിക്ക് അടിമകള്‍ ആക്കാനുള്ള സര്‍ക്കാരിന്റെ ഗൂഢ പദ്ധതിയാണ് ഇപ്പോള്‍ കേരളത്തില്‍ പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുന്നത്. അത് പൂര്‍ത്തീകരിക്കാന്‍ എടുക്കുന്ന നടപടികള്‍ ഒന്നൊന്നായി പുറത്തു വന്നുകൊണ്ടിരിക്കുന്നു. സംസ്ഥാനത്ത് പബ്ബുകള്‍ സ്ഥാപിക്കും എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ആണ് കേരളത്തെ സമ്പൂര്‍ണ മദ്യമേഖല ആക്കുക എന്ന അവരുടെ ലക്ഷ്യത്തില്‍ എത്തിച്ചേരാനുള്ള നടപടികളില്‍ ഏറ്റവും അവസാനം വന്നത്. കൂടുതല്‍ മദ്യം ലഭ്യമാക്കാനുള്ള ഉദ്യമങ്ങള്‍ നടത്തുമ്പോഴും മദ്യവര്‍ജനം എന്ന നാടകം ഇപ്പോഴും അരങ്ങേറുന്നു എന്നത് നമ്മുടെ സാമാന്യ ബുദ്ധിയെ വെല്ലുവിളിക്കുന്നതാണ്. അടുത്തിടെ നടത്തിയ 90 ദിവസത്തെ ബോധവല്‍ക്കരണം വെറുമൊരു പ്രഹസനം മാത്രം. ബാറുകള്‍ മുഖേനയും ചില്ലറ ഷോപ്പുകള്‍ മുഖേനയും മദ്യം സുലഭമാക്കിയിട്ട് ‘കുടിക്കരുത്’ എന്ന് ബോധവല്‍ക്കരണം നടത്തുന്ന അപഹാസ്യമായ നടപടി. എല്ലാ പത്രങ്ങളിലും ലക്ഷങ്ങള്‍ ചിലവഴിച്ചു മുഴുപേജ് പരസ്യം കൊടുത്തുകൊണ്ട് നടത്തിയ ബോധവല്‍ക്കരണ ഉദ്ഘാടന മഹാമഹം. പിണറായി ചിരിച്ചുകൊണ്ടിരിക്കുന്ന പരസ്യത്തിന്റെ തലക്കെട്ട് കേരള സര്‍ക്കാരിന്റെ ഉദ്ദേശ്യം കാണിച്ചു തരുന്നുണ്ട്. ‘ജീവിതം തന്നെ ലഹരി എന്നാണ് പരസ്യവാചകം’. അതെ കേരളം ലഹരിയില്‍ ആണ്. എത്ര അര്‍ത്ഥവത്തായ വാക്കുകള്‍. ഈ സര്‍ക്കാരിനെ അന്ധമായി വിശ്വസിക്കുന്ന അണികള്‍ പോലും ഈ ഇരട്ടത്താപ്പില്‍ അസ്വസ്ഥരാണ്. ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ ഈ ബോധവല്‍ക്കരണത്തിന്റെ 90 ദിവസം പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തി മാതൃക കാണിക്കൂ എന്ന് കുറെ ആളുകള്‍ എങ്കിലും പറയുന്നു. പരസ്യത്തില്‍ ഒരു കിളിയെ കൂട് തുറന്നു വിടുന്ന ഒരു ചിത്രം കൂടിയുണ്ട് .വളരെ സിംബോളിക് ആണത്. ലഹരിയെ തുറന്നു വിടുന്നു. യാതൊരു നിയന്ത്രണവുമില്ലാതെ കേരളത്തില്‍ പറന്നു നടക്കട്ടെ എന്നാകും അര്‍ത്ഥമാക്കുന്നത്.

Google NewsAdd Kesari Weekly as a preferred source on Google

അധികാരത്തില്‍ കയറി അടുത്ത ദിവസം മുതല്‍ പിണറായി സര്‍ക്കാര്‍ അവരുടെ രഹസ്യ അജണ്ട നടപ്പാക്കാന്‍ തുടങ്ങി. മുന്‍ സര്‍ക്കാര്‍ പൂട്ടിച്ച ബാറുകള്‍ എല്ലാം തുറന്നു കൊടുത്തു. തിരഞ്ഞെടുപ്പിന് മുന്‍പ് ഇവര്‍ എന്തൊക്കെ പറഞ്ഞാണ് ജനത്തെ കബളിപ്പിച്ചത് എന്ന് നോക്കണം. സിപിഎം സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു, യുഡിഎഫ് അടച്ച ബാറുകള്‍ ഒരെണ്ണം പോലും എല്‍ഡി.എഫ് സര്‍ക്കാര്‍ തുറക്കില്ല എന്ന്. വോട്ട് നേടാനായി മുഖ്യമന്ത്രി എന്ന നിലയില്‍ പാര്‍ട്ടി ഉയര്‍ത്തിക്കാണിച്ച വി.എസ്. അച്യുതാനന്ദന്‍ ജനങ്ങളോട് ആവര്‍ത്തിച്ചു പറഞ്ഞു -പാര്‍ട്ടിയുടെ പോളിസി യെച്ചൂരി പറഞ്ഞതാണ് എന്ന്. തിരഞ്ഞെടുപ്പ് ജയിച്ചു കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രി വേഷം കെട്ടിപ്പിച്ച അച്യുതാനന്ദനെ മൂലയില്‍ ഇരുത്തി. അതുപോലെ തന്നെ ‘ബാര്‍ തുറക്കില്ല’ എന്ന് യെച്ചൂരി പറഞ്ഞതിനെയും കുപ്പത്തൊട്ടിയില്‍ വലിച്ചെറിഞ്ഞു. മദ്യം ഒഴുക്കുക എന്ന അവരുടെ രഹസ്യ അജണ്ട പുറത്തെടുത്തു.

അടച്ച ബാറുകള്‍ എല്ലാം തുറക്കുകയാണ് ആദ്യം ചെയ്തത് . ഇപ്പോഴ്യും പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിക്കൊണ്ടിരിക്കുന്നു. ഈ വര്‍ഷം, കഴിഞ്ഞ 6 മാസം 32 ബാര്‍ ലൈസന്‍സുകള്‍ ആണ് നല്‍കിയത്. ബീയര്‍ വൈന്‍ പാര്‍ലറുകള്‍ ഉയര്‍ത്തി ബാര്‍ ആക്കിയത് നോക്കിയാല്‍ മൊത്തം 70 ബാറുകള്‍ പുതുതായി ആരംഭിച്ചു. അങ്ങിനെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ഉണ്ടായിരുന്ന 20 ബാറുകള്‍ക്ക് പകരം ഭരണം തുടങ്ങി മൂന്നര വര്‍ഷത്തില്‍ 570 ബാറുകള്‍ ആണ് കേരളത്തില്‍ ഇപ്പോള്‍ ഉള്ളത്. ചില്ലറ വില്‍പ്പന ശാലകള്‍ 306 എണ്ണം. കച്ചവടം പൊടി പൊടിക്കുന്നു. ഈ സാമ്പത്തിക വര്‍ഷം ആകുമ്പോള്‍ 45000 കോടിയുടെ മദ്യ വ്യാപാരം ആണ് കേരളത്തില്‍ നടക്കുന്നത്. ഒരു പഠനം അനുസരിച്ചു കേരളത്തില്‍ 50.8% ആളുകള്‍ മദ്യപരാണ്. അത് 100 ശതമാനം ആക്കാനുള്ള കാര്യങ്ങള്‍ ആണ് ചെയ്തു കൊണ്ടിരിക്കുന്നത്.

ADVERTISEMENT

മദ്യപിച്ചു വാഹനം ഓടിച്ചുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ ദേശീയ പാതകള്‍ക്കും സംസ്ഥാന പാതകള്‍ക്കും 500 മീറ്റര്‍ അകലെ നേരിട്ട് കാണാന്‍ പാടില്ലാത്ത സ്ഥലത്ത് മാത്രമേ മദ്യ വില്‍പ്പന ആകാവൂ എന്ന സുപ്രീം കോടതിയുടെ വിധി കേരളത്തിലെ ഒട്ടു മുക്കാലും ബാറുകളെ ബാധിക്കും. അവയെല്ലാം പൂട്ടേണ്ടി വരും- മാറ്റി സ്ഥാപിക്കേണ്ടി വരും. ഇത് പിണറായി സര്‍ക്കാരിനെ വല്ലാതെ തളര്‍ത്തി. കൂടുതല്‍ ബാറുകള്‍ അനുവദിച്ചു വരുമ്പോഴാണ് ഇങ്ങിനെ ഒരു നിയന്ത്രണം വരുന്നത്. ആ വിധി മറികടക്കാന്‍ സര്‍ക്കാര്‍ കാട്ടിക്കൂട്ടിയത് എന്തൊക്കെയാണ് എന്ന് നമുക്ക് അറിയാം. അതിനെതിരെ അപ്പീല്‍ പോയി. പാതകളുടെ ദേശീയ – സംസ്ഥാന പദവികള്‍ തന്നെ ഇല്ലാതാക്കാന്‍ ശ്രമം നടത്തി. എങ്ങിനെയെങ്കിലും ബാറുകള്‍ തുറക്കുക, അത് മാത്രമായിരുന്നു ലക്ഷ്യം. റോഡു പോയാലും ബാറ് നില നിര്‍ത്തുക.

മൈക്രോ ബ്രൂവറി ആണ് അടുത്തതായി അവതരിപ്പിച്ച ആശയം. ഹോട്ടലുകളും റെസ്‌റ്റോറന്റുകളും സ്വന്തമായി ബിയര്‍ ഉണ്ടാക്കുന്നതാണ് മൈക്രോ ബ്രൂവറി. കൂടുതല്‍ സൗകര്യത്തിന് മദ്യം നല്‍കി കൂടുതല്‍ ആളുകളെ മദ്യപാനത്തിലേയ്ക്ക് ആകര്‍ഷിക്കുന്നതിന് വേണ്ടിയുള്ള പരിപാടി ആയിരുന്നു മൈക്രോ ബ്രൂവറി. കൂടാതെ മറ്റു രണ്ടു ഗുണങ്ങളും. ലൈസന്‍സുകള്‍ നല്‍കുമ്പോള്‍ ഉണ്ടാകുന്ന വമ്പിച്ച അനധികൃത വരുമാനം. മൂന്നാമത്തേത് എന്നും വരുമാന സ്രോതസ്സ് ആയി നില്‍ക്കുന്ന ബാര്‍ മുതലാളിമാര്‍ക്ക് ഒരു കൈ താങ്ങ്, അധിക ലാഭം ഉണ്ടാക്കികൊടുക്കാന്‍

മദ്യം കൂടുതല്‍ ഒഴുക്കാനുള്ള പുതിയ പുതിയ മാര്‍ഗ്ഗങ്ങള്‍ തേടിയുള്ള സര്‍ക്കാരിന്റെ ഗവേഷണങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. അങ്ങിനെയാണ് പഴങ്ങളില്‍ നിന്നും വൈനും വീര്യം കുറഞ്ഞ മദ്യവും നിര്‍മ്മിക്കുക എന്ന പരിപാടി പ്രഖ്യാപിച്ചത്. ഇതിനും ലക്ഷ്യങ്ങള്‍ വിവിധം. വീര്യം കുറഞ്ഞ മദ്യനിര്‍മ്മാണംകൊണ്ട് അധിക ലഹരി ആവശ്യമില്ലാത്ത ഒരു വിഭാഗം ജനങ്ങളെ മദ്യപാനത്തിലേക്ക് ആകര്‍ഷിക്കാം. അതായത് ബിയര്‍ കുടിയര്‍ക്കും ലഹരിയുള്ള മദ്യം കുടിയര്‍ക്കും ഇടയില്‍ മറ്റൊരു പുതിയ വിഭാഗം ‘മൃദു ലഹരി’ മദ്യപാനികളെ സൃഷ്ടിക്കുക എന്നത്. രണ്ട,് കൂടുതല്‍ വൈന്‍ കുടിയന്മാരെ ഉണ്ടാക്കുക എന്നത്. ഇതുവരെ മറ്റാരും അധികം ചിന്തിച്ചിട്ടില്ലാത്ത പുതിയൊരു വിഭാഗത്തിന് കൂടി അവസരങ്ങള്‍ തുറന്നു കൊടുക്കാം എന്ന പദ്ധതി. നവോത്ഥാനവും സ്ത്രീ സമത്വവും മതിലില്‍ മാത്രം ഒതുങ്ങിനിന്നാല്‍ പോരല്ലോ. മദ്യപാനത്തിലും അവര്‍ക്കു തുല്യത വേണ്ടേ? അങ്ങനെ വൈന്‍ എന്ന മദ്യത്തിലൂടെ സ്ത്രീകളിലും മദ്യപാന ശീലം ഉണ്ടാക്കാമെന്ന ബുദ്ധി.

പഴങ്ങളില്‍ നിന്നും മദ്യം ഉണ്ടാക്കുന്നതിലും ലൈസന്‍സ് ഇനത്തിലും മറ്റുമായി കോടികള്‍ ഉണ്ടാക്കാം. ഈ മദ്യനിര്‍മ്മാണം യുണൈറ്റെഡ് ബ്രൂവറീസ്, റാഡിക്കോ തുടങ്ങിയ വലിയ കമ്പനികള്‍ ആയിരിക്കില്ലല്ലോ. പകരം കേരളത്തിലെ ചെറിയ യൂണിറ്റുകള്‍ക്ക് ആകും ലൈസന്‍സ് നല്‍കുന്നത്. വാറ്റിന് അത്ര വലിയ ടെക്‌നോളജി ഒന്നും വേണ്ടല്ലോ. ഇതിന്റെ മറവില്‍ ചാരായം വാറ്റിന് വഴിയൊരുക്കും എന്നൊരു സാധ്യത കൂടിയുണ്ട്. വാഴക്കുളത്തെ പൈനാപ്പിള്‍ തോട്ടങ്ങളിലും കാസര്‍ക്കോട്ടെ കശുവണ്ടി തോട്ടങ്ങളിലും അനധികൃത ചാരായം വാറ്റ് ഇതിന്റെ മറവില്‍ തുടങ്ങാനുള്ള സാധ്യതകള്‍ ഏറെയാണ്. അവിടെ മാത്രമല്ല പൈനാപ്പിള്‍, കശുവണ്ടി, ചക്ക എന്നിവ കേരളത്തില്‍ എല്ലായിടത്തും ഉണ്ടല്ലോ. അവിടെയെല്ലാം വ്യാജ വാറ്റ് കുടില്‍ വ്യവസായമായി തുടങ്ങാം. അങ്ങിനെ ചാരായ നിരോധനത്തിലൂടെ മദ്യപാനം കുറഞ്ഞു വന്ന വിഭാഗത്തെ കൂടി വീണ്ടും മദ്യപാനത്തിലേയ്ക്ക് കൊണ്ടുവരാന്‍ കഴിയും.

ബാറുകള്‍, ബ്രുവറികള്‍, ലഹരി കുറഞ്ഞ പഴം മദ്യം, വൈന്‍ വാറ്റ് തുടങ്ങിയ ബഹുമുഖ പരിപാടികള്‍ക്ക് ശേഷവും കൂടുതല്‍ ജനവിഭാഗങ്ങളെ കുടിപ്പിക്കാന്‍ കൂടുതല്‍ എന്തുചെയ്യാം എന്ന ആലോചന തുടര്‍ന്നു. കൂലി വേലക്കാര്‍ മുതല്‍ ലക്ഷപ്രഭുക്കള്‍ വരെയുള്ളവര്‍ക്കു ‘കസ്റ്റം മെയിഡ്’ മദ്യപാന സൗകര്യങ്ങള്‍ ഒരുക്കിയ സര്‍ക്കാര്‍ അങ്ങിനെയാണ് വൈകിയ രാത്രികളില്‍ ജോലിക്കു പോകുന്നതും വരുന്നതും ആയ ജനത്തിന് ഉല്ലാസം പകരാന്‍ പബ്ബുകള്‍ തുടങ്ങാന്‍ തീരുമാനിച്ചത്. രാത്രി വൈകി വീട്ടില്‍ പോകുന്നവര്‍ക്ക് ഒരു ഉല്ലാസം ഒക്കെ വേണ്ടേ എന്നാണ് മുഖ്യ മന്ത്രി ചോദിച്ചത്. ഉല്ലസിപ്പിക്കാന്‍ പബ്ബുകള്‍ തുടങ്ങാം എന്ന് തീരുമാനിച്ചു. രാത്രി വൈകി എന്ന് പറയുമ്പോള്‍ അത് പുലരും വരെ ആകാനും സാധ്യത ഉണ്ട്. സ്വന്തം ബിയര്‍ നിര്‍മ്മിച്ചു നല്‍കുന്ന സ്ഥലങ്ങള്‍. വെറും ബിയര്‍ മാത്രമല്ല പബ്ബുകളില്‍. മറ്റു പല വിനോദങ്ങളും നേരമ്പോക്കുകളും ആകാറുണ്ട്. പബ്ബുകളില്‍ ഡാന്‍സ് നടത്തുന്നത് തടയാന്‍ കഴിയില്ല. അങ്ങിനെ പലതും. യുവ

Tags: ലഹരിപബ്ബുകള്‍പിണറായിബാര്‍
Share7TweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies