Friday, September 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home മുഖലേഖനം

ഇതാണ് അക്കിത്തം

എം. എ. കൃഷ്ണൻഎം. എ. കൃഷ്ണൻ
13 December 2019

1970ല്‍ പുറത്തിറങ്ങിയ ‘കേസരി’യുടെ ‘നിളയുടെ ഇതിഹാസം’ എന്ന വിശേഷാല്‍പ്പതിപ്പിനുവേണ്ടി വിവരങ്ങള്‍ ശേഖരിക്കാന്‍ കോഴിക്കോട് ആകാശവാണിയില്‍ ചെന്നുകണ്ടതു മുതലാണ് അക്കിത്തവുമായുള്ള എന്റെ ബന്ധം ആരംഭിക്കുന്നത്. അന്ന് ഞാന്‍ കേസരിയുടെ പത്രാധിപരായിരുന്നു. അക്കിത്തം കോഴിക്കോട് ആകാശവാണിയില്‍ ഉദ്യോഗസ്ഥനുമായിരുന്നു. എന്‍.എന്‍.കക്കാട്, കെ.എ. കൊടുങ്ങല്ലൂര്‍, ജി.ഭാര്‍ഗ്ഗവന്‍പിള്ള തുടങ്ങിയവരെല്ലാം ആകാശവാണിയിലുണ്ടായിരുന്നു. എനിക്ക് അവരുമൊക്കെയായി ഉറ്റസൗഹൃദവുമുണ്ടായിരുന്നു.

Google NewsAdd Kesari Weekly as a preferred source on Google

ഞാന്‍, നിളയുടെ തീരത്തെ സാഹിത്യനായകന്മാരെയും കലാകാരന്മാരെയും തേടി നടക്കുന്ന കാലമായിരുന്നു. അക്കിത്തവും നിളയുടെ തീരത്തായിരുന്നു എന്നത് അദ്ദേഹവുമായി ബന്ധപ്പെടാന്‍ ഒരു നിമിത്തമായി. ആ ഉദ്യമത്തിനു അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും നല്ല സഹകരണമുണ്ടായി. പിന്നീട് കേസരിയുടെ വാര്‍ഷികപ്പതിപ്പുകളില്‍ അദ്ദേഹത്തിന്റെ കവിത സ്ഥിരമായിരുന്നു. ഈ ബന്ധം തപസ്യ കലാസാഹിത്യവേദിയുടെ പ്രവര്‍ത്തനത്തിലേക്ക് വ്യാപിച്ചു. തപസ്യ രൂപീകൃതമായപ്പോള്‍ കോഴിക്കോട്ടെ നിരവധി സാഹിത്യകാരന്മാര്‍ അതുമായി സഹകരിച്ചു. അതില്‍ പ്രമുഖനായിരുന്നു അക്കിത്തം. ആകാശവാണിയിലെയും മാതൃഭൂമിയിലേയും വിവിധ കോളേജുകളിലെയും സാഹിത്യകാരന്മാര്‍ തപസ്യയുടെ പരിപാടികളില്‍ പങ്കെടുത്തു. കോഴിക്കോട് മിഠായ് തെരുവിലെ തപസ്യ കാര്യാലയത്തില്‍ വൈകുന്നേരങ്ങളില്‍ ഒത്തുകൂടല്‍ പതിവായിരുന്നു. അക്കിത്തം തൃശ്ശൂരിലേക്ക് മാറിയപ്പോള്‍ ഞാന്‍ ഇടയ്ക്കിടെ അവിടെ ചെന്ന് അദ്ദേഹത്തെ കാണുമായിരുന്നു.

സാഹിത്യബന്ധത്തിലും കടന്നുള്ള സൗഹൃദവും സ്വാതന്ത്ര്യവും അക്കിത്തത്തില്‍ എനിക്ക് ഉണ്ടായിരുന്നു. പാഞ്ഞാള്‍ അതിരാത്രത്തിനു മൃഗബലി ഉണ്ടാകുമെന്ന വാര്‍ത്തവന്നപ്പോള്‍ അതു ഹിന്ദുധര്‍മ്മത്തിനു ചീത്തപ്പേരുണ്ടാക്കുമെന്നു എനിക്കുതോന്നി. അന്നു അക്കിത്തം വഴിയാണ് ഏര്‍ക്കര രാമന്‍നമ്പൂതിരിയെ ബന്ധപ്പെടാന്‍ സാധിച്ചതും അതിന്റെ ഫലമായി മൃഗബലി ഒഴിവാക്കിക്കൊണ്ടുള്ള അതിരാത്രം നടത്തുന്നതിലേയ്ക്ക് കാര്യങ്ങള്‍ പുരോഗമിച്ചതും.

ADVERTISEMENT

തപസ്യ വാര്‍ഷികം സാഹിത്യലോകത്തെ ഒരു സംഭവമാക്കണമെന്ന ആഗ്രഹം യാഥാര്‍ത്ഥ്യമാക്കുന്നതിന് അക്കിത്തവും സഹായിച്ചിട്ടുണ്ട്. കേരളത്തിലും പുറത്തുമുള്ള പ്രശസ്ത സാഹിത്യകാരന്മാരെ വാര്‍ഷികത്തില്‍ പങ്കെടുപ്പിക്കാന്‍ സാധിച്ചു. മഹാകവി അക്കിത്തത്തിന്റെ വ്യക്തിത്വവും സൗഹൃദവും ഇതില്‍ പ്രധാന പങ്കുവഹിച്ചു. ഇതോടെ അക്കിത്തത്തെ അതുവരെ കമ്മ്യൂണിസ്റ്റു പക്ഷത്തു കണ്ടവര്‍ അന്തംവിട്ടു. ആര്‍.എസ്.എസ്സുമായി ബന്ധപ്പെടുന്നവരെ മാറ്റിനിര്‍ത്താന്‍ കമ്മ്യൂണിസ്റ്റുകള്‍ അന്നും ശ്രമിച്ചിരുന്നു. തപസ്യ അതിന്റെ സാന്നിദ്ധ്യമറിയിച്ചിരുന്നത് അക്കിത്തത്തിന്റെ പേരിലായതിനാല്‍ അദ്ദേഹത്തെ തഴയാന്‍ ശക്തമായ നീക്കങ്ങളുണ്ടായി. സംഘശാഖയില്‍ വരുന്ന ആളല്ലാഞ്ഞിട്ടും അദ്ദേഹത്തെ ആര്‍.എസ്.എസ്സുകാരന്‍ എന്ന് മുദ്രകുത്തി. ജ്ഞാനപീഠം ലഭിച്ച സന്ദര്‍ഭത്തില്‍പോലും കമ്മ്യൂണിസ്റ്റുകള്‍ ചെയ്തത് ഇതാണ്.

ആരൊക്കെ വിമര്‍ശിച്ചപ്പോഴും അക്കിത്തം തന്റെ കവിതയുമായി മുന്നോട്ടുപോയി. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് കുറെ ഒച്ചപ്പാടുണ്ടായി. അദ്ദേഹം കുലുങ്ങിയില്ല. തീവ്ര കമ്മ്യൂണിസ്റ്റുകാരുടെ ഗ്രൂപ്പിലെന്നു കരുതപ്പെട്ട അക്കിത്തം കമ്മ്യൂണിസം വിഷമാണെന്നു മനസ്സിലാക്കുകയും അക്കാര്യം കവിതയില്‍ എഴുതുകയും ചെയ്തു.

തപസ്യ യാഥാസ്ഥിതികരുടെ സംഘടനയാണെന്നു കരുതിയിരുന്ന എം.വി. ദേവന്‍ കോട്ടയത്തെ വാര്‍ഷികത്തില്‍ വെച്ച് അക്കിത്തത്തെ പരിഹസിച്ചിരുന്നു. ചടങ്ങില്‍ അക്കിത്തവുമുണ്ടായിരുന്നു. എന്നിട്ടും അടുത്തവര്‍ഷം അക്കിത്തം തപസ്യയുടെ അദ്ധ്യക്ഷനായി. അക്കിത്തത്തിനെ മാത്രമല്ല തപസ്യയേയും അടുത്തറിയാന്‍ ദേവന് ഇത് അവസരമായി. തപസ്യയുടെ വളര്‍ച്ചയ്ക്ക് അക്കിത്തത്തിന്റെ നായകത്വം തീര്‍ച്ചയായും വലിയ പങ്കുവഹിച്ചു.

ഒരിക്കല്‍ ഒരു യാത്രയ്ക്കിടയ്ക്കാണ് അക്കിത്തത്തിന്റെ ഫോണ്‍ വന്നത്. താന്‍ തപസ്യ അദ്ധ്യക്ഷസ്ഥാനം ഒഴിയുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. പണപ്പിരിവിനു കൂടെ പോകാന്‍ തപസ്യ പ്രവര്‍ത്തകര്‍ പറഞ്ഞത് അദ്ദേഹത്തെ വേദനിപ്പിച്ചു. പട്ടിണി കിടന്നാലും ആരുടെ മുമ്പിലും കൈനീട്ടരുത് എന്ന അമ്മയുടെ നിര്‍ദ്ദേശം പാലിക്കാതെ വയ്യ എന്നതായിരുന്നു അദ്ദേഹത്തിന്റെ കാരണം. ‘അങ്ങയോട് പണപ്പിരിവിനു പോകാന്‍ ഞാന്‍ പറഞ്ഞില്ലല്ലോ?’ എന്നു മറുപടി പറഞ്ഞതോടെ അദ്ദേഹത്തിന്റെ പ്രശ്‌നം തീര്‍ന്നു.

ഒ.എന്‍.വി. കുറുപ്പിന്റെ പേരിലുള്ള പുരസ്‌കാരം സ്വീകരിക്കാന്‍ പോകുന്ന വഴി എറണാകുളം കാര്യാലയത്തില്‍ വന്നു എന്നെ കണ്ട് ഊണു കഴിച്ച് വിശ്രമിച്ച ശേഷമേ തിരുവനന്തപുരത്തേക്ക് പോകൂ എന്ന് മകന്‍ നാരായണന്‍ അറിയിച്ചു. അദ്ദേഹം കാര്യാലയത്തില്‍ വന്ന സമയം പി. പരമേശ്വര്‍ജിയും ഹരിയേട്ടനുമെല്ലാം ഉണ്ടായിരുന്നു. എല്ലാവരോടും സംസാരിച്ചു. അവിടെ നിന്നുമാണ് തിരുവനന്തപുരത്തുപോയി പിണറായി വിജയനില്‍ നിന്ന് പുരസ്‌കാരം സ്വീകരിച്ചത്. പിറ്റേന്ന് എന്നെ ഫോണ്‍ ചെയ്ത് അഞ്ചുലക്ഷം രൂപ കിട്ടിയിട്ടുണ്ട്, എന്തു ചെയ്യണം എന്ന് ചോദിച്ചു. അത് അവിടെതന്നെ ഇരിക്കട്ടെ എന്ന് ഞാന്‍ പറഞ്ഞു. ഇതാണ് അക്കിത്തം.

Tags: എം.എ.കൃഷ്ണന്‍അക്കിത്തം
Share57
Tweet
SendShare

Related Posts

തപസ്യ ഒരു ഈശ്വരലാസ്യം

തപസ്യ ഒരു ഈശ്വരലാസ്യം

സാംസ്‌കാരിക നായകര്‍ തപസ്യയോടൊപ്പം 

സാംസ്‌കാരിക നായകര്‍ തപസ്യയോടൊപ്പം 

വികസിത ഭാരതത്തിനായി… ശാസ്ത്രസാങ്കേതിക വഴിയിലെ കുതിച്ചു ചാട്ടങ്ങള്‍

വികസിത ഭാരതത്തിനായി… ശാസ്ത്രസാങ്കേതിക വഴിയിലെ കുതിച്ചു ചാട്ടങ്ങള്‍

പാറ്റ സമരത്തിന് പിന്നിലാര് ?

പാറ്റ സമരത്തിന് പിന്നിലാര് ?

പാറ്റാ സമരത്തിന്റെ ഗുണഭോക്താവ് ആര്?

പാറ്റാ സമരത്തിന്റെ ഗുണഭോക്താവ് ആര്?

ലോകം ആഗോള മാന്ദ്യത്തിലേക്കോ?

ലോകം ആഗോള മാന്ദ്യത്തിലേക്കോ?

Shopping Cart

Latest

ജന്‍ സീ വിഭജനം ഭാരതീയമല്ല

ജന്‍ സീ വിഭജനം ഭാരതീയമല്ല

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

മായാലോകത്തെ ജയിച്ച വിശ്വമാനവന്‍

മായാലോകത്തെ ജയിച്ച വിശ്വമാനവന്‍

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

ഓണം: മിത്തും പൊരുളും

ഓണം: മിത്തും പൊരുളും

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies