തിരുവനന്തപുരം: ജീവനക്കാരും പെന്‍ഷന്‍കാരും വളരെ പ്രതീക്ഷയോടെ കാത്തിരുന്ന മെഡിസെപ്പിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ കാണിച്ച അലംഭാവം തികച്ചും നീതികേടാണെന്ന് ബി.എം.എസ്. സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഉണ്ണികൃഷ്ണന് ഉണ്ണിത്താന് പറഞ്ഞു. ഫെറ്റോ സംസ്ഥാന കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫെറ്റോ സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഫെറ്റോ ജനറല്‍സെക്രട്ടറി പി.സുപില് കുമാര്‍, എന്‍.ജി.ഒ. സംഘ് ജനറല്‍ സെക്രട്ടറി എസ്.കെ. ജയകുമാര്‍, ട്രഷറര്‍ കെ.പി. രാജേന്ദ്രന്, കെ. ഗോപാല കൃഷ്ണന് എന്നിവര്‍ സംസാരിച്ചു. സമാപന സമ്മേളനം ബി.എം.എസ്. സംസ്ഥാന സംഘടനാ കാര്യദര്‍ശി സി.വി.രാജേഷ് ഉദ്ഘാടനം ചെയ്തു.
ഫെറ്റോ സംസ്ഥാന ഭാരവാഹികളായി പ്രസിഡന്റ് എം. ശിവദാസ് (എന്‍.ടി.യു) പാലക്കാട്, വൈസ്പ്രസിഡന്റുമാര്‍ – പി.കെ.സാബു, എം.കെ.സദാനന്ദന്, പ്രദീപ്.ഡി. ഷേണാ യ്, സി.വി. രാജീവന്, ജനറല്‍ സെക്രട്ടറി- എസ്.കെ.ജയ കുമാര്‍, സെക്രട്ടറിമാരായി എം.ആര്. അജിത്കുമാര്‍, ടി.എന്‍.പ്രദീപ്കുമാര്‍, ടി.ഐ.അജയകുമാര്‍, പി.കെ.രമേശ് കുമാര്‍, ബി.എസ്.ഭദ്രകുമാര്‍, ട്രഷറര്‍ കെ.പി. രാജേന്ദ്രന് പാലക്കാട് എന്നിവരെ തിരഞ്ഞെടുത്തു.