Tuesday, July 21, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ഭാവിയോട് സംവദിച്ച വിചാര സദസ്സ്

റിപ്പോര്‍ട്ട്: പായിപ്ര രാധാകൃഷ്ണൻറിപ്പോര്‍ട്ട്: പായിപ്ര രാധാകൃഷ്ണൻ
19 July 2024

ഗോവ രാജ്ഭവനില്‍ നടന്ന വൃക്ഷ വൈജ്ഞാനിക സദസ്സ് വേറിട്ട ഒരു സംവാദ വേദിയായി

Google NewsAdd Kesari Weekly as a preferred source on Google

ഭാരതം ഭാവിയോട് സംസാരിക്കാന്‍ തുടങ്ങിയിട്ട് ആയിരത്താണ്ടുകള്‍ പിന്നിടുന്നു. ജ്യോതിശ്ശാസ്ത്രം, വാനശാസ്ത്രം, ഗണിതം, ആയുര്‍വ്വേദം, വൃക്ഷായുര്‍വേദം, പരിസ്ഥിതി തുടങ്ങി ഒട്ടേറെ മേഖലകളില്‍ ഭാരതീയ ഋഷിമാര്‍ ലോകത്തിന് മാര്‍ഗ്ഗദര്‍ശികളായെന്ന് അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. പ്രകൃതിയോടും മൃഗപക്ഷിതരുലതാദികളോടും നദികളോടും പര്‍വ്വതങ്ങളോടും സഹജീവികളെന്ന പോലെയുള്ള സമീപനമാണ് വേദങ്ങള്‍, പുരാണേതിഹാസങ്ങള്‍, കാവ്യങ്ങള്‍ തുടങ്ങിയവയിലൊക്കെ കാണാനാവുക. വൃക്ഷച്ചുവടുകളും വനാന്തര്‍ഭാഗത്തെ ആശ്രമങ്ങളും വിജ്ഞാനവ്യാപനകേന്ദ്രങ്ങളായിരുന്നു. വിശാലമായ അര്‍ത്ഥത്തില്‍ വനസര്‍വ്വകലാശാലകള്‍. ഏതു ജലവും പുണ്യനദികളിലേതുപോലെ കണക്കാക്കപ്പെട്ടിരുന്നു. കാവുകളും സര്‍പ്പക്കാവുകളും അവയുടെ ബാക്കി പത്രങ്ങളാണ്. മഹാഭാരതവും രാമായണവും കാളിദാസകൃതികളും വൃക്ഷനിബിഡമാണ്.

യുഗപ്രളയത്തില്‍ ജലോപരിതലത്തില്‍ ആലിലയില്‍ കാല്‍വിരലുണ്ടു കിടക്കുന്ന പരംപൊരുളിന്റെ കൈശോരചിത്രം ഭാഗവതത്തിലുണ്ട്. ആദിഗുരുവായ ദക്ഷിണാമൂര്‍ത്തി മുതലിങ്ങോട്ടുള്ള ഋഷി പരമ്പരയും വൃക്ഷങ്ങളെ ഉപജീവിച്ചിരുന്നതായിക്കാണാം. വൃക്ഷങ്ങളുടെ വികാര പാരവശ്യം കാളിദാസന്‍ ആവിഷ്‌ക്കരിച്ച് നൂറ്റാണ്ടു പിന്നിട്ടശേഷമാണ് പാശ്ചാത്യ ശാസ്ത്രലോകം ഇതു കണ്ടെത്തുന്നത്. മനുഷ്യഗേഹം പണിയാന്‍ മരങ്ങള്‍ മുറിക്കും മുമ്പ് അതുമൂലം പാര്‍പ്പിടം ഇല്ലാതാവുന്ന പക്ഷികളോട് ക്ഷമയാചിക്കുന്ന മൂത്താശാരിമാര്‍ ഇവിടെയുണ്ടായിരുന്നു.

ADVERTISEMENT

ഈ സാംസ്‌കാരിക പൈതൃകത്തെ ഉള്‍ക്കൊണ്ടുകൊണ്ടാണ് ഇന്ത്യയിലാദ്യമായി ഗോവ രാജ്ഭവനിലെ അക്ഷരപുരുഷനായ ഗവര്‍ണ്ണര്‍ പി.എസ്.ശ്രീധരന്‍പിള്ള വൃക്ഷവൈജ്ഞാനിക സദസ്സ് സങ്കല്പനം ചെയ്യുന്നത്. അദ്ദേഹത്തിന്റെ Heritage Trees of Goa’, Vamana Vrikshakala’  എന്നീ കൃതികളുടെ തുടര്‍ച്ചയാണ് ഈ സംവാദ സദസ്സ്. അതാതു മേഖലകളില്‍ പ്രഗല്ഭമതികളായ ദക്ഷിണേന്ത്യന്‍ പണ്ഡിതന്മാരെയാണ് പ്രബന്ധാവതരണത്തിനു ക്ഷണിച്ചത്.

ഈ വേറിട്ട വിചാര സഭയ്ക്ക് ആമുഖമായി ശൃംഗേരി ശാരദാ മഠത്തിലെ വിദ്യാതീര്‍ത്ഥ വിധു ശേഖര സ്വാമികളുടെ മഹനീയ സാന്നിധ്യമുണ്ടായത് ശ്രദ്ധേയമായി. ധാര്‍മ്മികതയിലൂന്നിയ വൈജ്ഞാനിക പക്ഷത്താണ് എന്നും ഭാരതം നിലകൊണ്ടതെന്നും അതിന്റെ തുടര്‍ച്ചയാണ് ഗോവ ഗവര്‍ണ്ണറുടെ ഗ്രന്ഥങ്ങളും കര്‍മ്മപഥവുമെന്നും അദ്ദേഹം പറഞ്ഞു. ധര്‍മ്മ മാര്‍ഗ്ഗേണയുള്ള സഞ്ചാരമാണ് ഭാരതത്തെ പരമപവിത്രമാക്കുന്നതെന്നും, ധര്‍മ്മത്തെ അധികരിച്ചുള്ള ദര്‍ശനവും പ്രവര്‍ത്തനവുമാണ് രാഷ്ട്രത്തെ ശക്തിപ്പെടുത്തുന്നതെന്നും സ്വാമികള്‍ പറഞ്ഞു. പുസ്തക രചനയില്‍ ഇരട്ട സെഞ്ചുറി പിന്നിട്ട ഗവര്‍ണ്ണറെ അദ്ദേഹം അനുമോദിച്ചു. ശ്രീധരന്‍ പിള്ള രചിച്ച ‘ഒലമ്‌ലിഹ്യ കഹെമിറ െീള ഏീമ’ എന്ന കൃതി ജ്ഞാനപീഠ ജേതാവ് ദാമോദര്‍ മൗസുവിന് നല്‍കി സ്വാമികള്‍ പ്രകാശനം ചെയ്തു. ശങ്കരാചാര്യ പരമ്പരയിലെ ഊര്‍ജ്ജസ്വലനും പണ്ഡിതനുമായ വിധുശേഖര സ്വാമികളുടെ സാന്നിധ്യത്തില്‍ കൊടുംചൂടില്‍ വരണ്ടപ്രകൃതി ഒരു മഹാവര്‍ഷം കൊണ്ട് അനുഗ്രഹിക്കപ്പെട്ടതും വിസ്മയകരമായി. സ്വാമികളുടെ പ്രഭാഷണം ദര്‍ബാര്‍ ഹാളില്‍ സംഭവിക്കുമ്പോള്‍ പുറത്ത് മഴ തിമര്‍ത്ത് പെയ്യുകയായിരുന്നു. രാജ്ഭവന്‍ ഗോശാല കൂടി സന്ദര്‍ശിച്ചശേഷമാണ് അദ്ദേഹം മടങ്ങിയത്.

ചരിത്രത്തിലേക്ക് പദമൂന്നാനായി സങ്കല്പനം ചെയ്യപ്പെട്ട ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഒരു വിചാരസഭയ്ക്ക് പിറ്റേന്ന് രാജ്ഭവന്‍ സാക്ഷിയായി. രാജ്ഭവനെ ലോകഭവനാക്കി പരിഭാഷപ്പെടുത്തിയ ഗോവ ഗവര്‍ണ്ണര്‍ പി.എസ്. ശ്രീധരന്‍ പിള്ളയുടെ മാനസപുത്രിയായിരുന്നു ‘വൃക്ഷവൈജ്ഞാനിക സദസ്സ്.’ ഭാരതീയ ശാസ്ത്ര-പരിസ്ഥിതി ദര്‍ശനങ്ങള്‍ക്ക് യുവതലമുറ പ്രാധാന്യം നല്‍കേണ്ട അനിവാര്യതയിലേക്കാണ് വൃക്ഷവൈജ്ഞാനിക സദസ്സ് ഊന്നല്‍ നല്‍കുന്നതെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് ഗവര്‍ണ്ണര്‍ പറഞ്ഞു. ഭാരതീയ വൈജ്ഞാനിക മേഖല ഭാവിയുമായി എപ്രകാരം സംവദിക്കുന്നു എന്നാണ് ഈ വിചാര സഭ ചര്‍ച്ച ചെയ്യുകയെന്ന് അദ്ധ്യക്ഷ പ്രസംഗത്തില്‍ പായിപ്ര രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ഇത്തരമൊരു ചര്‍ച്ചക്ക് പ്രേരകമായ ശ്രീധരന്‍ പിള്ളയുടെ ‘ഗോവയിലെ പൈതൃക വൃക്ഷങ്ങളും’, ‘വാമനവൃക്ഷകല’യും കൂടുതല്‍ പഠനം ആവശ്യപ്പെടുന്ന കൃതികളാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസാഹിത്യ അക്കാദമി ഉപാദ്ധ്യക്ഷ കുമുദ് ശര്‍മ്മ ഗവര്‍ണ്ണറുടെ ഐക്കണ്‍സ് ഓണ്‍ മൈ ലിറ്ററേചര്‍, കുംഗാളിം, കാവി ആര്‍ട്ട്, വികസിത് ഭാരത്, കാനക്കോണ എന്നീ കൃതികള്‍ പായിപ്ര രാധാകൃഷ്ണന്‍, സി.അചാലന്ദര്‍ റെഡ്ഢി, കെ.കെ. മാരാര്‍, ആര്‍ട്ടിസ്റ്റ് മദനന്‍, ഡോ.ഏ. സിന്ധു എന്നിവര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു.

ദക്ഷിണേന്ത്യയിലെ അപ്രത്യക്ഷമാകുന്ന പനകളെക്കുറിച്ച് പ്രൊഫ. ജനാര്‍ദ്ദനവും പവിത്ര വനങ്ങളെക്കുറിച്ച് പായിപ്ര രാധാകൃഷ്ണനും കാളിദാസന്റെ വൃക്ഷങ്ങളെക്കുറിച്ച് ഡോ.വിജയന്‍ ചാലോട്ടും വേദങ്ങളിലെ വൃക്ഷങ്ങളെക്കുറിച്ച് പ്രൊഫ.എന്‍.കെ.സുന്ദരേശ്വരനും ഗോവയിലെ വിശുദ്ധ വൃക്ഷങ്ങളെക്കുറിച്ച് രാജേന്ദ്ര പി.കെര്‍ക്കറും രാമായണ മഹാഭാരതങ്ങളിലെ വൃക്ഷങ്ങളെക്കുറിച്ച് ഡോ.പി.മനോഹരനും യജ്ഞങ്ങളിലുപയോഗിക്കുന്ന വിശുദ്ധ സസ്യങ്ങളെക്കുറിച്ച് ഡോ.പ്രദീപ് വി. സര്‍മോക്കഡവും സര്‍പ്പക്കാവുകളിലെ ഔഷധവൃക്ഷങ്ങളെക്കുറിച്ച് ഡോ. സിന്ധു എയും ചുവര്‍ ചിത്രങ്ങളിലെ വൃക്ഷസാന്നിദ്ധ്യത്തെക്കുറിച്ച് കെ.കെ. രാജും വൃക്ഷായുര്‍വേദത്തെക്കുറിച്ച് ഡോ.കെ.മുരളിയും ഔഷധവൃക്ഷങ്ങളെക്കുറിച്ച്, ഡോ. നിയയും പ്രബന്ധങ്ങളവതരിപ്പിച്ചു. രാജ്ഭവന്‍ ദര്‍ബാര്‍ ഹാളിലെ നിറഞ്ഞു കവിഞ്ഞ പ്രൗഢസദസ്സ് ഒരു പകല്‍ മുഴുവന്‍ സംവാദസദസ്സില്‍ ചോദ്യങ്ങള്‍ ചോദിച്ചും, ചര്‍ച്ച ചെയ്തും സജീവമായി. രാജ്ഭവന്‍ സെക്രട്ടറി എച്ച്.ആര്‍.എം. റാവു ഐഎഎസ്, മിഹിര്‍ വര്‍ദ്ധന്‍, ഗവര്‍ണ്ണറുടെ പ്രിന്‍സിപ്പല്‍ പ്രൈവറ്റ് സെക്രട്ടറി ടി.എച്ച്.വത്സരാജ് എന്നിവര്‍ വിചാരസദസ്സില്‍ പ്രസംഗിക്കുകയും നേതൃത്വം നല്‍കുകയും ചെയ്തു. ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ആയുര്‍വ്വേദ വിദഗ്ദ്ധരും മെഡിക്കല്‍ കോളേജ് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും അടങ്ങിയ സദസ്സ് സഫലമായ ഒരു വിചാരസദസ്സിന് സാക്ഷിയാവുകയായിരുന്നു. മനുഷ്യകേന്ദ്രീകൃത ജീവനം എന്ന് ലോകം പറയുമ്പോള്‍ പരിസ്ഥിതികേന്ദ്രീകൃത ജീവനം എന്ന് പണ്ടേ പറഞ്ഞു ശീലിച്ച ഭാരതീയ വൈജ്ഞാനിക ദര്‍ശനത്തിന്റെ ഉയര്‍ത്തെഴുന്നേല്‍ക്കല്‍ കൂടിയായി ഈ വൈജ്ഞാനിക സദസ്സ്.

റിപ്പോര്‍ട്ട്: പായിപ്ര രാധാകൃഷ്ണന്‍

Tags: വൃക്ഷ വൈജ്ഞാനിക സദസ്സ്
Share1TweetSendShare

Related Posts

മാതൃകാ മേയർ

മാതൃകാ മേയർ

അടിയന്തരാവസ്ഥയിലെ അനീതികള്‍

അടിയന്തരാവസ്ഥ കേരളത്തില്‍ (അടിയന്തരാവസ്ഥയിലെ അനീതികള്‍ 2)

വിവേകാനന്ദ ദര്‍ശനവും ആര്‍എസ്എസ്സും

വിവേകാനന്ദ ദര്‍ശനവും ആര്‍എസ്എസ്സും

ജനതാ പരീക്ഷണവും ക്രെംലിന്‍ ഇടപെടലും (കാവിയും ചുവപ്പും- നൂറ്റാണ്ടിന്‍റെ കഥ 38)

ജനതാ പരീക്ഷണവും ക്രെംലിന്‍ ഇടപെടലും (കാവിയും ചുവപ്പും- നൂറ്റാണ്ടിന്‍റെ കഥ 38)

രാമായണത്തിലെ ധര്‍മ്മപഥങ്ങള്‍

രാമായണത്തിലെ ധര്‍മ്മപഥങ്ങള്‍

പൈതൃകങ്ങളും അവയുടെ സംരക്ഷണ പ്രശ്‌നങ്ങളും

പൈതൃകങ്ങളും അവയുടെ സംരക്ഷണ പ്രശ്‌നങ്ങളും

Shopping Cart

Latest

കുട്ടികളുടെ സര്‍വതോമുഖ വികാസത്തിന് സാംസ്‌കാരിക വിദ്യാഭ്യാസം അത്യാവശ്യം: ജസ്റ്റിസ് സി. ഹരിശങ്കർ

കുട്ടികളുടെ സര്‍വതോമുഖ വികാസത്തിന് സാംസ്‌കാരിക വിദ്യാഭ്യാസം അത്യാവശ്യം: ജസ്റ്റിസ് സി. ഹരിശങ്കർ

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

കേരളം കാണാത്ത കേരള സ്റ്റോറികള്‍

കേരളം കാണാത്ത കേരള സ്റ്റോറികള്‍

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies