കോഴിക്കോട്: കലകള്‍ അത് അവതരിപ്പിക്കുന്നവരെയും കാഴ്ചക്കാരെയും ശുദ്ധീകരിക്കുന്നുവെന്നും ഈ ശുദ്ധീകരണം ഇന്നത്തെ കാലത്ത് അത്യാവശ്യമാണെന്നും കവി പി.കെ. ഗോപി പറഞ്ഞു. അംഗഹാരം എന്ന പേരില്‍ ദ്യുതി നൃത്ത വിദ്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ കേസരി ഭവനില്‍ നടന്ന മൂന്നുദിവസത്തെ മോഹിനിയാട്ടം പരിശീലനക്കളരിയുടെ സമാപനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചലനം അന്വേഷണാത്മകമാകുമ്പോള് സംസ്കാരമുണ്ടാവുകയാണ്. അതാണ് കലകള്‍ ചെയ്യുന്നത്. അദ്ദേഹം പറഞ്ഞു.ഗുരു കലാ വിജയന്, ഡോ. രചിതാ രവി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. പരിശീലനം നേടിയവര്‍ നവാവരണാകൃതി ഉള്‍പ്പെടെ അവതരിപ്പിച്ചു. പരിപാടിയുടെ സഹസംഘാടകരായ ചാവറ കള്‍ച്ചര്‍ സെന്ററിലെ ഫാ. ജോണ്‍ മണ്ണാറത്തറ ആശംസയര്‍പ്പിച്ചു.