Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

കഥകള്‍ മെനഞ്ഞവര്‍ (അന്തര്‍ദേശീയതയും ഹിന്ദുത്വ ദേശീയതയും 6)

കെ.കെ.വാമനൻകെ.കെ.വാമനൻ
3 May 2024

കഥകളും ഉപകഥകളും മെനഞ്ഞവര്‍ നിരവധിയാണ്. അവരില്‍ ചിലരുടെ തനിനിറം നമുക്ക് ഒന്നു കാണാം. ഇക്കൂട്ടരില്‍ ഒരു പ്രധാനി ആണ് ജര്‍മ്മന്‍വംശജനായ ഫ്രെഡറിക് മാക്‌സ് മുള്ളര്‍ (1823-1902). ‘He was one of the founders of the Western disciplines Of Indian studies and religious studies’ എന്നാണ് മുള്ളറെ ചില പുസ്തകങ്ങളില്‍ പരിചയപ്പെടുത്തുന്നത്. ഇയാള്‍ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ കൂലി എഴുത്തുകാരില്‍ ഏറ്റവും കൂടുതല്‍ ശമ്പളം പറ്റിയിരുന്ന ആളായിരുന്നത്രെ. പ്രാചീന ഇന്ത്യക്കാര്‍ക്ക് ചരിത്രബോധമില്ലായിരുന്നു. ഏകാധിപത്യഭരണം ശീലിച്ചവരാണ്. ആധ്യാത്മികതയില്‍ ആണ്ടുകിടക്കുന്ന ഇവര്‍ക്ക് ഭൗതികകാര്യങ്ങളില്‍ താല്‍പര്യമൊട്ടുമില്ല. രാഷ്ട്രബോധമോ സ്വരാജ്യബോധമോ ഒട്ടും ഇല്ലാത്തവരാണ്. സാമൂഹ്യമായ വേര്‍തിരിവിന്റെ ഏറ്റവും മോശമായ രൂപമാണ് ഇന്ത്യക്കാരുടെ ജാതിവ്യവസ്ഥ എന്നെല്ലാമുള്ള പൊതുവല്‍ക്കരണം(Generalizations) ഭാരതത്തെക്കുറിച്ചു നടത്തിയ വിദ്വാനാണ് ഇയാള്‍. State for India യുടെ സെക്രട്ടറിക്ക് മുള്ളര്‍ ഇപ്രകാരം എഴുതി, ”ഇന്ത്യയുടെ പ്രാചീനമതം നാശത്തിലേക്കു നീങ്ങുകയാണ്. ആ ശൂന്യത നികത്താന്‍ ക്രിസ്തുമതം മുന്നോട്ടു വന്നില്ലെങ്കില്‍ അതാരുടെ കുറ്റമാണ്?.” ആര്യ- ദസ്യു സംഘട്ടനം ആണ് വേദത്തിന്റെ ഇതിവൃത്തം എന്നു വരുത്തിത്തീര്‍ത്തത് മാക്‌സ്മുള്ളര്‍ ആണെന്നു രാജീവ് മല്‍ഹോത്ര ചൂണ്ടിക്കാണിക്കുന്നു.Monier- Williams മോണിയര്‍-വില്യംസ് ആണ് മറ്റൊരാള്‍. ‘എന്നാണോ കുരിശിന്റെ പടയാളി, ബ്രാഹ്‌മണിസത്തിന്റെ, അതായത് ഹിന്ദുയിസത്തിന്റെ ശക്തിദുര്‍ഗങ്ങളെ വളഞ്ഞ് കീഴ്‌പ്പെടുത്തി വരുതിയിലാക്കുന്നത് അന്ന് ക്രിസ്തുമതത്തിന്റെ വിജയം പൂര്‍ണ്ണമാകും’ എന്നാണ് ഇയാള്‍ എഴുതിയിരിക്കുന്നത്. അതുപോലെ ഈ മോണിയര്‍ വില്യംസ് ആണ് ഹിന്ദുസമൂഹത്തിനെ വിഭജിക്കാനുപയോഗിക്കുന്ന ജാതിരാഷ്ട്രീയത്തിന്റെ വിത്തുകള്‍ പാകിയത്. ഈ വിദ്വാന്‍ ഭാരതത്തിലെ മതപരിവര്‍ത്തനശ്രമത്തിന് ആക്കം കൂട്ടാന്‍ കിണഞ്ഞു പരിശ്രമിച്ചു. ഒന്നിനൊന്നു വിഭിന്നങ്ങളും പരസ്പരബന്ധം ഇല്ലാത്തതുമായ ജാതിത്തട്ടുകളാല്‍ ഏച്ചുകൂട്ടിയതും വൈദിക സനാതനി ഹിന്ദുക്കള്‍ക്ക് എന്നും മേല്‍ക്കോയ്മ ഉള്ളതും അനാചാര, ദുരാചാരങ്ങള്‍ അടിമുടി നിറഞ്ഞതും ശാസ്ത്രബോധം ഒരുകാലത്തും തൊട്ടു തീണ്ടാത്തതും എപ്പോഴും പരലോകം സ്വപ്‌നം കാണുന്നതുമായ ഇന്ത്യ എന്ന ആശയ (idea)ത്തെ വിദേശികളിലും സ്വദേശികളിലും ഒരുപോലെ സമര്‍ത്ഥമായി പാകിയതും ഊട്ടിയുറപ്പിച്ചതും ഈ മോണിയര്‍ വില്യംസ് ആയിരുന്നു (സഞ്‌ജോ യ് ചക്രവര്‍ത്തി, The Truth About Us, 2019). Colonel Boden ആണ് മറ്റൊരു വ്യക്തി. ഇയാള്‍ ഇന്ത്യയിലെ ഹിന്ദുക്കളെ മതപരിവര്‍ത്തനം ചെയ്യാന്‍ ആവശ്യമായ സംസ്‌കൃത പഠനത്തെ ഇംഗ്ലീഷുകാരുടെ ഇടയില്‍ പ്രോത്സാഹിപ്പിക്കാനായി ഓക്‌സ് ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ബോഡന്‍ പ്രൊഫസര്‍ഷിപ്പ്‌സ് ഓഫ് സാന്‍സ്‌ക്രിറ്റ് സ്ഥാപിച്ചു. ഇന്ത്യന്‍ പാരമ്പര്യം, ഹിന്ദുമതം, ആരാധനാസമ്പ്രദായങ്ങള്‍ എന്നിവയെ ഇകഴ്ത്തിക്കാട്ടുന്ന സാഹിത്യങ്ങള്‍ക്ക് പുരസ്‌കാരവും ഏര്‍പ്പെടുത്തി. ജയിംസ് മില്‍ (Utilitarian School) എന്ന വിദ്വാന്‍ യാതൊരു യുക്തിയും തെളിവും ഇല്ലാതെ ഭാരത ചരിത്രത്തെ ഹിന്ദു കാലഘട്ടം, മുസ്ലിം കാലഘട്ടം, ബ്രിട്ടീഷ് കാലഘട്ടം എന്നിങ്ങനെ മൂന്നായി തരംതിരിച്ചു. ഹിന്ദു കാല (വൈദിക കാലം) ഘട്ടത്തെ ഏറ്റവും മോശമായി ചിത്രീകരിച്ചു. അക്കാലത്തെ ഹിന്ദുക്കളുടെ എല്ലാ സ്ഥാപനങ്ങളേയും ആശയങ്ങളേയും നടപടികളേയും രൂക്ഷമായി വിമര്‍ശിച്ചു. ഇന്ത്യാരാജ്യത്തിന്റെ എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാര്‍ ഹിന്ദുക്കളാണെന്നു സ്ഥാപിച്ചു. ഈ ആള്‍ ഭാരതത്തില്‍ കാലുകുത്തിയിട്ടേ ഇല്ല. ഇംഗ്ലണ്ടിലെ ഹാര്‍റലിസറി സ്‌കൂളിലെ പാഠപുസ്തകമായിരുന്നു ഇത്. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ഉദ്യോഗസ്ഥരായി വരേണ്ട യുവ ഇംഗ്ലീഷുകാരെ പരിശീലിപ്പിക്കാനായി തുടങ്ങിയ സ്ഥാപനമായിരുന്നു ഇത്. ഇയാളുടെ മകനായ ജോണ്‍ സ്റ്റുവര്‍ട്ട് മില്‍, ശിഷ്യനായ Thomas Macauley തോമസ് മെക്കാളെ എന്നിവര്‍ അതേ പാത പിന്തുടര്‍ന്നു, വിന്‍സന്റ് ആര്‍തര്‍ സ്മിത്ത് (18431920) ഏര്‍ലി ഹിസ്റ്ററി ഓഫ് ഇന്ത്യ (1904) എന്ന പുസ്തകം എഴുതി. പ്രാചീന ഇന്ത്യയിലെ വിദേശികളുടെ പങ്കിനെ ഇതില്‍ പുകഴ്ത്തി എഴുതി. വംശവെറി മൂത്ത ഇയാള്‍ വിദേശിയായ അലക്‌സാണ്ടറുടെ ആക്രമണത്തെ വിവരിക്കാന്‍ പുസ്തകത്തിന്റെ മൂന്നിലൊരു ഭാഗം ഉപയോഗിച്ചു. അലക്‌സാണ്ടര്‍ ഭാരതത്തെ മുഴുവന്‍ കീഴടക്കി എന്ന തികച്ചും തെറ്റായ പ്രതീതി ഈ വിവരണത്തിലൂടെ ഉണ്ടാക്കി. രാജനൈതികമായ ഏകത ഇവിടെ ഉണ്ടാക്കിയത് ബ്രിട്ടീഷ് ഭരണമാണെന്നു സ്ഥാപിക്കാനും ശ്രമിച്ചു. അന്‍പതു വര്‍ഷത്തിലധികം കാലം അത് പാഠപുസ്തകം ആയിരുന്നു. ഇന്നും പണ്ഡിതന്മാര്‍ പ്രമാണഗ്രന്ഥം പോലെ ഇതിനെ ഉപയോഗിക്കുന്നു. എച്ച്.എച്ച്. വില്‍സണ്‍ ഇന്‍ഡോളജിസ്റ്റും റോയല്‍ ഏഷ്യാറ്റിക് സൊസൈറ്റിയുടെ സെക്രട്ടറിയുമായിരുന്നു. ഭാരതീയരെ സംസ്‌കാരസമ്പന്നരാക്കാനും ക്രൈസ്തവവല്‍ക്കരിക്കാനുമായുള്ള ലക്ഷ്യത്തില്‍, ഒരേ മഹത്തായ (ആര്യന്‍) കുടുംബത്തില്‍പെട്ട അംഗങ്ങളുടെ ഒരു പുനഃസംഗമമായി വേണം ഭാരതത്തെ ബ്രിട്ടീഷുകാര്‍ കീഴടക്കി ഭരിക്കുന്നതിനെ കാണേണ്ടത് എന്നായിരുന്നു ഈ വിദ്വാന്റെ അഭിപ്രായം. കല്‍ക്കട്ടാ സുപ്രീംകോടതിയുടെ ചീഫ്ജസ്റ്റിസ്സും ഏഷ്യാറ്റിക് സൊസൈറ്റിയുടെ പ്രസിഡന്റുമായിരുന്ന സര്‍വില്യം ജോ ണ്‍സ് (1746-94) തോമസ് മൗറീസ്, കോള്‍ ബ്രൂക്ക്, ബിഷപ്പ് കോഡ്‌വെല്‍ തുടങ്ങിയ മറ്റു നിരവധി പേര്‍ വേറെയും ഉണ്ട്. ആര്യദ്രാവിഡവാദത്തിന്റേയും അതിനോടു ചേര്‍ന്ന ഇന്‍ഡോ-യൂറോപ്യന്‍ പൊതുഭാഷ എന്ന തലതിരിഞ്ഞ ആശയത്തിന്റെയും അണിയറശില്‍പികളേയും അവരുടെ ഗൂഢോദ്ദേശ്യത്തെപ്പറ്റിയും ഡോ.എസ്.എന്‍.സദാശിവന്‍ എഴുതിയ A Social History of India എന്ന പുസ്തകത്തിലെ The Aryan Invasion of India എന്ന ഒന്നാം അധ്യായത്തില്‍ വിവരിക്കുന്നുണ്ട്. ജെയിംസ് മില്‍, സര്‍ വില്യം ജോണ്‍സ്, മോണിയര്‍-മോണിയര്‍ വില്യംസ് James Mill, Sir William Jones, Monier- Monier Williams എന്ന മൂന്നു പേരാണ് ഇവരില്‍ പ്രധാനികള്‍ എന്നാണ് സഞ്‌ജോയ് ചക്രബര്‍ത്തി Sanjoy Chakr avorty (The Truth About Us) ചൂണ്ടിക്കാണിക്കുന്നത്. Thomas R. Trautmann തോമസ് ആര്‍ ട്രൗട്ട് മാന്‍ തന്റെ Aryans and British India എന്ന പുസ്തകത്തില്‍ William Jones-വില്യം ജോണ്‍സിനെ ആണ് മുഖ്യ സൂത്രധാരന്‍ ആയി കാണുന്നത്. ഭാഷാ, ജാതിവൈരങ്ങള്‍, ദ്വിരാഷ്ട്രവാദം, ബഹുരാഷ്ട്രവാദം എന്നിവയുടെയെല്ലാം വേരുകള്‍ മേല്‍പ്പറഞ്ഞ പണ്ഡിതക്കൂട്ടത്തിന്റെ കരുനീക്കങ്ങളില്‍ കാണാം.

Google NewsAdd Kesari Weekly as a preferred source on Google

ഇക്കൂട്ടര്‍ മെനഞ്ഞുണ്ടാക്കിയതും പില്‍ക്കാല ചരിത്രകാരന്മാര്‍ക്കും സാമൂഹ്യശാസ്ത്രജ്ഞര്‍ക്കും മറ്റും ഹിന്ദുപാരമ്പര്യത്തെ വികലമായി ചിത്രീകരിക്കാനും ഹിന്ദുക്കളില്‍ അന്തഃച്ഛിദ്രം സൃഷ്ടിക്കാനും ഉപകരിച്ചതും ആര്‍ക്കിയോളജി, ആന്ത്രോപോളജി, സോഷ്യോളജി, ജെനറ്റിക്‌സ് എന്നിവ മുന്നോട്ടു വെക്കുന്ന തെളിവുകളുടെ വെളിച്ചത്തില്‍ തികഞ്ഞ കെട്ടുകഥയാണ് എന്നു ബോധ്യം വന്ന് ആഗോള പണ്ഡിതലോകം ഇന്ന് തള്ളിക്കളഞ്ഞതും ആയ ഒന്നാണ് കുപ്രസിദ്ധമായ ആര്യദ്രാവിഡവാദം അഥവാ ഭാരതീയസംസ്‌കൃതിയുടെ വംശീയ ആഖ്യാനം.

ഭാരതീയ സംസ്‌കൃതിയുടെ വംശീയ ആഖ്യാനം(Racial Narrative) 
മേല്‍പ്പറഞ്ഞ പണ്ഡിതക്കൂട്ടം പ്രചരിപ്പിച്ച കല്ലുവെച്ച നുണകളില്‍ നാലെണ്ണം വളരെ പ്രധാനമാണ്. പാശ്ചാത്യപണ്ഡിതര്‍ മെനഞ്ഞ ആ നുണക്കഥകളിലേക്കു നമുക്കൊന്നു കണ്ണോടിക്കാം. ഒന്നാമത്തേതാണ് ആര്യ-ദ്രാവിഡ വാദം. സിന്ധു-സരസ്വതി നാഗരികത കണ്ടെത്തുന്നതിനു മുമ്പ് പാശ്ചാത്യര്‍ എഴുതിയ നമ്മുടെ ചരിത്രം തുടങ്ങുന്നത് ആര്യന്മാരുടെ വരവോടെയാണ്. മധ്യേഷ്യയിലെവിടെ നിന്നോ വന്ന അവരില്‍ ഒരു വിഭാഗം ജര്‍മ്മനി, ഇംഗ്ലണ്ട് എന്നിവിടങ്ങളിലും മറ്റേ വിഭാഗം ഹിന്ദുക്കുഷ് പര്‍വതനിര കടന്ന് ഭാരതത്തിലും വാസമുറപ്പിച്ചു. വേദം, കുതിര, രഥം മുതലായവ കൊണ്ടുവന്നു. വടക്കു-പടിഞ്ഞാറു ഭാഗത്തുണ്ടായിരുന്ന ദ്രാവിഡരെ യുദ്ധത്തില്‍ തോല്‍പ്പിച്ച് തെക്കോട്ടോടിച്ചു. പ്രസിദ്ധ ഈജിപ്‌റ്റോളജിസ്റ്റും ഫിസിസിസ്റ്റും ആയ ഡോ.തോമസ് യങ്ങ് ആകട്ടെ ഇന്‍ഡോ-യൂറോപ്യന്‍ എന്ന സങ്കര പദം (1813) ഉണ്ടാക്കി പ്രചരിപ്പിച്ചു. ജര്‍മ്മന്‍ ഫിലോളജിസ്റ്റ് ആയിരുന്ന ക്‌ളാപ്രോത്ത്, വ്യക്തമായ വംശ (റേയ്‌സ്) ലക്ഷണങ്ങളുള്‍ക്കൊള്ളുന്ന ഒരു ഭാഷാഗ്രൂപ്പ് എന്ന അര്‍ത്ഥത്തില്‍ ഇന്‍ഡോ-ജര്‍മ്മാനിക്ക് (1823) എന്ന പദവും പ്രചരിപ്പിച്ചു. ഈ പദങ്ങള്‍ രണ്ടും ചരിത്രകാരന്മാരെയും ഫിലോളജിസ്റ്റുകളേയും ലിംഗ്വിസ്റ്റുകളേയും ‘പാശ്ചാത്യരുടെയും ഇന്ത്യക്കാരുടെയും പൊതുപൂര്‍വികര്‍ ആര്യന്മാരായിരുന്നു’ എന്നു വിശ്വസിക്കാന്‍ നിര്‍ബന്ധിതരാക്കി (ഡോ.എസ്.എന്‍.സദാശിവന്‍, എ സോഷ്യല്‍ ഹിസ്റ്ററി ഓഫ് ഇന്ത്യ). നല്ലയിനം സോമലത തേടി അങ്ങു വടക്കുനിന്നും ഇവര്‍ ഘട്ടം ഘട്ടമായെത്തിയ സഞ്ചാരപഥം പോലും ഫ്രിറ്റ്‌സ് സ്റ്റാള്‍ എന്ന വിദേശപണ്ഡിതന്‍ പില്‍ക്കാലത്തു വരച്ചിട്ടു. (ഡിസ്‌കവറിങ്ങ് ദി വേദാസ് (20078).
രണ്ടാമത്തേത് 1786-ല്‍ അന്നത്തെ കല്‍ക്കട്ട സുപ്രീംകോടതി ചീഫ്ജസ്റ്റിസ്സും ഏഷ്യാറ്റിക് സൊസൈറ്റിയുടെ പ്രസിഡന്റുമായിരുന്ന സര്‍ വില്യം ജോണ്‍സ് മുന്നോട്ടുവെച്ച ഒരു പുതിയ കാഴ്ചപ്പാട് ആണ്. അതനുസരിച്ച് ഗ്രീക്ക്, ഗോഥിക്, ലാറ്റിന്‍, കെല്‍ടിക്, പഴയ പേഴ്‌സ്യന്‍, സംസ്‌കൃതം എന്നിവ ഒരേ ഭാഷാകുടുംബത്തില്‍ പെട്ടതാണെന്നു സ്ഥാപിച്ചു. അപ്പോള്‍ ഈ ഭാഷകള്‍ സംസാരിക്കുന്ന സമൂഹങ്ങള്‍ക്കെല്ലാം ഒരു പൊതു ഉറവിടം ഉണ്ടെന്ന ചിന്തയ്ക്ക് ആക്കം കൂടി. ലോകത്തുണ്ടായ ഭാഷകളെ ഇന്‍ഡോ-യൂറോപ്യനും അല്ലാത്തതും എന്നു വിഭജിച്ചു. ഇംഗ്ലീഷ്, ജര്‍മ്മന്‍ മുതലായ പാശ്ചാതൃഭാഷകള്‍, സംസ്‌കൃതം എന്നിവയിലെ ചില സാദൃശ്യങ്ങളെ കൂട്ടിച്ചേര്‍ത്ത് ഒരു സാങ്കല്‍പ്പിക ഭാഷ ഉണ്ടാക്കി. ഇതിന് ഇന്‍ഡോ-യൂറോപ്യന്‍ എന്നു പേരിട്ടു. ഇതാണ് ഹിന്ദുക്കളുടെയും പാശ്ചാത്യരുടെയും പൊതുപൂര്‍വികര്‍ ആയ ആര്യന്മാരുടെ ഭാഷ എന്നും പ്രചരിപ്പിച്ചു. തമിഴ്, കന്നഡ, തെലുങ്ക്, മലയാളം മുതലായവ ഇതനുസരിച്ച് ദ്രാവിഡഭാഷകളാണ് എന്നും നിശ്ചയിച്ചു. (ഡോ.എസ്.എന്‍. സദാശിവന്‍, എ.സോഷ്യല്‍ ഹിസ്റ്ററി ഓഫ് ഇന്ത്യ). ബിഷപ് റെവറന്റ് കാള്‍ഡ്വെല്‍ ഈ തരംതിരിക്കലിന്റെ ശക്തനായ വക്താവായിരുന്നു. എ കംപേരറ്റീവ് ഗ്രാമര്‍ ഓഫ് ദ്രവീഡിയന്‍ ലാംഗ്വേജസ് എന്ന പുസ്തകം ഇദ്ദേഹത്തിന്റേതാണ്. ഇതുവഴി ഹിന്ദുക്കളെ ഭാഷാപരമായി ഭിന്നിപ്പിക്കുവാനുള്ള ശ്രമം നടത്തി.

ADVERTISEMENT

മൂന്നാമത്തേത് ഹിന്ദുക്കളെ ഭിന്നിപ്പിച്ചു ഭരിക്കുവാന്‍ (ഡിവൈഡ് ആന്‍ഡ് റൂള്‍) ബ്രിട്ടീഷ് ഭരണകൂടം അവലംബിച്ച മറ്റൊരു ഉപായം ആയ ശരീരത്തിന്റെ വര്‍ണ്ണം, ആകൃതി എന്നിവയെ അടിസ്ഥാനമാക്കി മനുഷ്യരെ പല വംശ (റേസ്) ങ്ങളായി വിഭജിക്കുക എന്നതായിരുന്നു. എച്.എച ്.റിസ്‌ളേ എന്ന പാശ്ചാത്യ പണ്ഡിതനാണ് ഇതിന്റെ ഉപജ്ഞാതാവ്.. ഇദ്ദേഹം 1901-ല്‍ ഇന്ത്യന്‍ സെന്‍സസ്സുമായി ബന്ധപ്പെട്ട് ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. ഇതിലെ ഒരു അദ്ധ്യായമായ കാസ്റ്റ്, ട്രൈബ് ആന്‍ഡ് റെയ്‌സില്‍ ഹിന്ദുസമൂഹത്തിന്റെ ഘടന വിവരിക്കുന്നുണ്ട്. അതനുസരിച്ച് ഹിന്ദുക്കള്‍ ഏഴ് വംശ (റെയ്‌സ്) ങ്ങളില്‍ പെടുന്നു. ടര്‍ക്കോ- ഇറാനിയന്‍, ഇന്‍ഡോ-ആര്യന്‍, സ്‌കിഥോ- ദ്രവിഡിയന്‍, ആര്യോ- ദ്രവിഡിയന്‍, മംഗോളോ- ദ്രവിഡിയന്‍, മംഗളോയിഡ്, ദ്രവിഡിയന്‍ എന്നിവയാണവ. (ദിലീപ്.കെ.ചക്രബര്‍ത്തി, ഇന്ത്യ ആന്‍ ആര്‍ക്കിയോളജിക്കല്‍ ഹിസ്റ്ററി, ഓക്‌സ്‌ഫോര്‍ഡ്, 2001).

നാലാമത്തേത് ഹിന്ദുസമൂഹത്തെ ജാതിയുടെ അടിസ്ഥാനത്തില്‍ മാറ്റമില്ലാത്ത വിവിധശ്രേണികളാക്കി തരം തിരിച്ച് എന്നന്നേക്കുമായി വിഭജിക്കുക എന്ന ദുരുദ്ദേശ്യത്തോടെ ഹിന്ദുയിസം സമം കാസ്റ്റിസം എന്ന സമവാക്യം പ്രചരിപ്പിക്കലായിരുന്നു. മനുസ്മൃതി മുതലായ ഗ്രന്ഥങ്ങളെ ഇതിനായി അവര്‍ ദുരുപയോഗം ചെയ്തു (എം. എന്‍. ശ്രീനിവാസന്‍, സോഷ്യല്‍ ചെയ്ഞ്ച് ഇന്‍ മോഡേണ്‍ ഇന്ത്യ, 2016). നിരവധി സെന്‍സസ്സുകളിലൂടെയും മറ്റും അവര്‍ ഈ ആശയത്തെ പ്രാവര്‍ത്തികമാക്കുകയും ചെയ്തു. The Truth about Us (2019) എന്ന പുസ്തകത്തില്‍ സഞ്‌ജോയ് ചക്രബര്‍ത്തി ഈ കുത്സിതനീക്കത്തെ വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്.
(തുടരും)

Tags: അന്തര്‍ദേശീയതയും ഹിന്ദുത്വ ദേശീയതയും
Share1TweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies