Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം കായികം

ചതുരംഗത്തില്‍ ചരിത്രനീക്കവുമായി

എസ്. രാജന്‍ ബാബുഎസ്. രാജന്‍ ബാബു
3 May 2024
ഗുകേഷും ഫാബിയാനോ കരുവായും

ഗുകേഷും ഫാബിയാനോ കരുവായും

ചെസ്സിന്റെ ലോകവേദിയില്‍ പുതിയ താരോദയമായി ഭാരതത്തിന്റെ ദൊമ്മരാജു ഗുകേഷ്. കാനഡയിലെ ടൊറന്റോയില്‍ ഏപ്രില്‍ 22ന് സമാപിച്ച ലോക കാന്‍ഡിഡേറ്റ്‌സ് ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ വമ്പന്മാരെ പിന്തള്ളി, ചാമ്പ്യനായ ഗുകേഷ് വര്‍ഷാവസാനം നടക്കുന്ന ലോകചെസ്സ് ചാമ്പ്യനെ നിശ്ചയിക്കുന്ന അന്തിമ പോരാട്ടത്തില്‍, നിലവിലുള്ള ജേതാവായ ചൈനയുടെ ഡിങ് ലിറനെ നേരിടാന്‍ അര്‍ഹത നേടി.

Google NewsAdd Kesari Weekly as a preferred source on Google

അപൂര്‍വ്വമായ ഈ ബഹുമതി നേടുമ്പോള്‍ ഗുകേഷിന് പ്രായം വെറും പതിനേഴ്. ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കാന്‍ഡിഡേറ്റ്‌സ് ചാമ്പ്യന്‍, വിശ്വനാഥന്‍ ആനന്ദിനുശേഷം ഭാരതത്തില്‍ നിന്നും ഈ അസുലഭ നേട്ടം കൈവരിക്കുന്ന ആദ്യ ചെസ്സ് താരം. തുടങ്ങി ഗുകേഷിന്റെ അനുപമ വിജയത്തിന് സവിശേഷതകള്‍ ഏറെയുണ്ട് .

ഇത്തവണ കാന്‍ഡിഡേറ്റ്‌സ് മത്സരത്തിന് ലോകചെസ്സിലെ ഏറ്റവും മുന്തിയ റാങ്കുള്ള എട്ട് കളിക്കാരാണ് പങ്കെടുത്തത്. മുന്‍വര്‍ഷത്തെ ചാമ്പ്യനായ റഷ്യയുടെ ഇയാന്‍ നിപ്പോംനിയാച്ചി നിലവില്‍ ലോകറാങ്കിങ്ങില്‍ രണ്ടും മൂന്നും സ്ഥാനക്കാരായ അമേരിക്കയുടെ ഫാബിയാനോ കരുവാന, ഹികാരു നകമുറ ഫ്രഞ്ചുകാരനായ അലിറെസ ഫിറോസ്, അസര്‍ബജാന്‍ താരം നിജത്- അബസോവ് എന്നിവര്‍ക്കൊപ്പം ഭാരതത്തിന്റെ ആര്‍. പ്രഗ്‌നാനന്ദ, വിദിത് ഗുജറാത്തി എന്നിവരാണ് മത്സരവേദിയില്‍ അണിനിരന്നത്.

ADVERTISEMENT

തുടക്കം മുതല്‍ സ്ഥിരതയുള്ളതായിരുന്നു, ഗുകേഷിന്റെ പ്രകടനം. ഡബിള്‍ റൗണ്ട് റോബിന്‍ സമ്പ്രദായത്തില്‍ വെള്ളയും കറുപ്പും മാറിമാറി കളിച്ച മത്സരത്തിന്റെ ആദ്യ പാദത്തിലെ ഏഴാം റൗണ്ടില്‍ മാത്രമാണ് ഗുകേഷിന് ഇടര്‍ച്ചയുണ്ടായത്. സമയത്തിന്റെ സമ്മര്‍ദ്ദം അലട്ടിയ മത്സരത്തില്‍ ഫ്രാന്‍സിന്റെ അലിറെസ ഫിറൂസിനോട് അപ്രതീക്ഷിത തോല്‍വിയുണ്ടായി; ആകെ മത്സരങ്ങളിലെ ഏക തോല്‍വി. എന്നാല്‍ തുടര്‍ന്നുള്ള പോരാട്ടങ്ങളില്‍ എതിരാളികള്‍ക്ക് പഴുതൊന്നും നല്‍കാതെ, നിര്‍ണായകമായ അന്തിമറൗണ്ടില്‍ അമേരിക്കയുടെ ഹികാരു നകാമുറയെ എഴുപത്തിയൊന്ന് നീക്കങ്ങള്‍ക്കൊടുവില്‍ സമനിലയില്‍ തളച്ചാണ് വിലോഭനീയ വിജയം ഈ കൗമാരതാരം കരസ്ഥമാക്കിയത്.

രണ്ടു പാദങ്ങളിലായി പതിനാല് റൗണ്ടുകളടങ്ങിയ മത്സരത്തില്‍ അഞ്ച് വിജയങ്ങളും എട്ട് സമനിലകളും ഏക തോല്‍വിയും വഴി ഒന്‍പതു പോയിന്റുകളാണ് ഗുകേഷ് നേടിയത്. അബസോവിനെതിരെ രണ്ടും പ്രഗ്‌നാനന്ദ, വിദിത് ഗുജറാത്തി, ഫിറൂസ് എന്നിവര്‍ക്കെതിരെ ഓരോ വിജയവുമുണ്ടായി. മുന്തിയ റേറ്റിങ്ങുള്ള കരുവാന, നകാമുറ, നെപ്പോംനിഷി എന്നിവരുമായി സമനിലകളായിരുന്നു ഫലം. ഒടുവില്‍ തൊട്ടുപിന്നിലുള്ള എതിരാളികളേക്കാള്‍ അര പോയിന്റ് വ്യത്യാസത്തില്‍ ചാമ്പ്യന്‍ പട്ടം ഗുകേഷ് നേടി.

ഈ നേട്ടത്തിലേക്കുള്ള ഗുകേഷിന്റെ സഞ്ചാരവഴികള്‍ അസാധാരണമായിരുന്നു . 2015ല്‍ ഒന്‍പതാം വയസ്സില്‍ ഏഷ്യന്‍ സ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പ് നേടിക്കൊണ്ടായിരുന്നു അന്താരാഷ്ട്ര വിജയങ്ങളുടെ തുടക്കം. തുടര്‍ന്ന് പന്ത്രണ്ടാം വയസ്സില്‍ ലോക യൂത്ത്ചാമ്പ്യനായി. 2018ല്‍ അന്താരാഷ്ട്ര മാസ്റ്റര്‍ പദവിയിലേക്കെത്തി. തൊട്ടടുത്ത വര്‍ഷം, പന്ത്രണ്ട് വയസ്സും ഏഴുമാസവും പ്രായമെത്തിയപ്പോള്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ബഹുമതി നേടി.

2022ല്‍ നടന്ന എയിംസ് ചെസ് റാപ്പിഡ് ടൂര്‍ണമെന്റില്‍ ഗുകേഷിന്റെ മത്സര ചരിത്രത്തിലെ ഏറ്റവും തിളക്കമുള്ള വിജയമുണ്ടായി. ലോക ചെസ്സ് ദര്‍ശിച്ച മഹാപ്രതിഭയും, നിലവിലുള്ള ലോകചാമ്പ്യനുമായിരുന്ന മാഗ്നസ് കാള്‍സനെ റാപ്പിഡ് വിഭാഗത്തില്‍ കീഴ്‌പ്പെടുത്തിയപ്പോള്‍ ഗുകേഷിലെ പ്രതിഭയെ ലോകം അറിയുകയായിരുന്നു.

2023ല്‍, വിശ്വനാഥന്‍ ആനന്ദിനെ പിന്നിലാക്കി ഭാരതത്തിന്റെ ഏറ്റവും മുന്തിയ റേറ്റിങ്ങുള്ള താരമായി ഗുകേഷ് ഉയര്‍ന്നു. 37 വര്‍ഷത്തോളം ദീര്‍ഘിച്ച ആനന്ദിന്റെ ഭാരത ചെസ്സ് രംഗത്തെ ആധിപത്യം അവസാനിക്കുകയായിരുന്നു. ടൊറോന്റോയില്‍ മത്സരം തുടങ്ങുമ്പോള്‍ ലോകറാങ്കില്‍ പതിനാറാമനായിരുന്നു, ഗുകേഷ്. ചാമ്പ്യന്‍ഷിപ്പ് നേട്ടം, പത്ത് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി, ആറാം സ്ഥാനത്തേക്കുയര്‍ത്തി. 2023ല്‍ തന്നെ ഇഎല്‍ഒ റേറ്റിങ്ങ് 2750 മറികടന്ന്, ഈ നിലവാരത്തിലെത്തുന്ന പ്രായം കുറഞ്ഞ കളിക്കാരനെന്ന പദവിയും നേടി.
മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 9 പോയിന്റുമായി മുന്നിലെത്തിയ ഗുകേഷിന് പിന്നില്‍ 8.5 പോയിന്റുമായി നകാമുറയും, നിപ്പോംനിഷിയും കരുവാനയും നിന്നു. 7 പോയിന്റുമായി പ്രഗ്‌നാനന്ദ അഞ്ചാമതും വിദിത് ഗുജറാത്തി (6) ആറാമതുമെത്തി. ആദ്യ ആറു സ്ഥാനങ്ങളില്‍ മൂന്നും നേടി ഭാരതീയതാരങ്ങള്‍ കരുത്തറിയിച്ചു.

പുരുഷന്മാരുടെ മത്സരങ്ങള്‍ക്കൊപ്പം വനിതകള്‍ക്കായുള്ള കാന്‍ഡിഡേറ്റ് മത്സരങ്ങളുമുണ്ടായി. ചൈനയില്‍ നിന്നുള്ള ടാന്‍ ഷോംഗിയായിരുന്നു ജേതാവ്. അവിടേയും ഭാരത താരങ്ങളുടെ പ്രകടനം മികച്ചതായിരുന്നു. എട്ടുപേര്‍ പങ്കെടുത്ത മത്സരത്തില്‍ കൊനേരു ഹംപി ഏഴര പോയിന്റോടെ രണ്ടാമതായി. ഏഴര പോയിന്റ് തന്നെ ലഭിച്ച ആര്‍.വൈശാലി നാലാമതെത്തി.

ഭാരതത്തിന്റെ ചെസ്സ് രംഗം ഇപ്പോള്‍ പ്രതിഭാ തിളക്കത്താല്‍ സമ്പന്നമാണ്. 1960കളില്‍ മാനുവല്‍ ആരോണ്‍ (ഭാരതത്തിന്റെ ആദ്യ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍) തുടങ്ങിവച്ച വിജയവഴിയിലൂടെ മുന്നേറുകയാണ് ഭാരതം. ആരോണിന് ശേഷം പ്രവീണ്‍ തിപ്‌സെയും ദിബയേന്ദു ബറുവയും ഭാരതത്തിന്റെ പ്രശസ്തിയുയര്‍ത്തി. പിന്നെയെത്തിയത് സാക്ഷാല്‍ വിശ്വനാഥന്‍ ആനന്ദായിരുന്നു; ഭാരതത്തിന്റെ ആദ്യഗ്രാന്റ് മാസ്റ്റര്‍. അദ്ദേഹം വളര്‍ന്ന് ലോക ചാമ്പ്യന്‍ പദവിവരെയെത്തി; 2007 മുതല്‍ 2013 വരെയായിരുന്നു ആനന്ദ് ലോകചെസ്സിന്റെ അമരം കാത്തത്. ആ വിശ്വവിജയത്തിന്റെ തുടര്‍ച്ചകളാണ് ഇപ്പോഴുണ്ടാകുന്നത്.

അന്ന് ആനന്ദിന്റെ പ്രതിഭയ്‌ക്കൊപ്പം നില്‍കാന്‍ ഭാരതത്തില്‍ ആളുണ്ടായിരുന്നില്ല. ഇപ്പോഴാകട്ടെ ലോകം കീഴടക്കാന്‍ ശേഷിയുള്ള അര ഡസന്‍ പ്രതിഭകള്‍ ഉയര്‍ന്നുവന്നു കഴിഞ്ഞു. ഗുകേഷും പ്രഗ്‌നാനന്ദയും, വിദിത്തും, നിഹാല്‍ സരിനുമെല്ലാം ആ നിരയിലെ മുന്‍നിരക്കാരാണ്. ചെസ് ലജന്റുകളായ ബോബി ഫിഷര്‍, ഗാരികാസ്പറോവ്, മാഗ്‌നസ് – കാള്‍സന്‍ എന്നിവരുടെ പ്രതിഭാസ്പര്‍ശത്തിനൊപ്പം നില്‍ക്കാന്‍ പോരുന്നവരാണ് ഈ കൗമാരക്കാരെന്ന് കാലം തെളിയിക്കും.

Share2TweetSendShare

Related Posts

സഞ്ജുവിന്റെ കയ്യൊപ്പില്‍ ഭാരതത്തിന് വിശ്വകിരീടം

സഞ്ജുവിന്റെ കയ്യൊപ്പില്‍ ഭാരതത്തിന് വിശ്വകിരീടം

ആത്മനിര്‍ഭരമായ സ്വപ്നവിജയം

ആത്മനിര്‍ഭരമായ സ്വപ്നവിജയം

കായികമേഖലയിലെ ചരിത്രക്കുതിപ്പ്‌

കായികമേഖലയിലെ ചരിത്രക്കുതിപ്പ്‌

ലോകം കീഴടക്കി ദൊമ്മരാജു ഗുകേഷ്

ലോകം കീഴടക്കി ദൊമ്മരാജു ഗുകേഷ്

കുന്നിങ്കല്‍ അശോകന്‍- വിസ്മയം പോലൊരു കായികജീവിതം

കുന്നിങ്കല്‍ അശോകന്‍- വിസ്മയം പോലൊരു കായികജീവിതം

ചതുരംഗത്തില്‍ പുതിയ ചരിത്രപ്പിറവി

ചതുരംഗത്തില്‍ പുതിയ ചരിത്രപ്പിറവി

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies