Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ദര്‍ശനഭേദങ്ങള്‍ (അന്തര്‍ദേശീയതയും ഹിന്ദുത്വ ദേശീയതയും 4)

കെ.കെ.വാമനൻകെ.കെ.വാമനൻ
19 April 2024

പരമ്പരാഗതമായ ഹിന്ദുവീക്ഷണ – പദ്ധതികളുടെ സേതുബന്ധമാതൃക നിരവധി സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നതായി കാണാം. അവയില്‍ ചിലതിനെ നമുക്കു പരിശോധിക്കാം.

Google NewsAdd Kesari Weekly as a preferred source on Google

ഒന്നാമതായി ജീവിതത്തിന്റെ ആത്യന്തികലക്ഷ്യപരം(Te-leological) ആയ ഈ വീക്ഷണത്തിന്റെ പ്രയോജനം ഒരു മഴവില്‍ (Spectrum) മാതൃകയില്‍ അല്ലെങ്കില്‍ ഒരു ആതപത്ര ചട്ടക്കൂടില്‍ (Umbrella framework)  ഭാരതീയമായ എല്ലാ ആദ്ധ്യാത്മികസമ്പ്രദായങ്ങളേയും (വനവാസി, ഗ്രാമീണ, ചാര്‍വാക, ദ്വൈത, അദ്വൈതാദി എല്ലാം) അതോടൊപ്പം ഭൗതികശാസ്ത്രങ്ങളേയും അവയുടെ സിദ്ധാന്തപരവും സാധനാപരവും ചര്യാപരവും ആയ വ്യത്യസ്തതകളെ അംഗീകരിച്ചു കൊണ്ടു തന്നെ ഉള്‍പ്പെടുത്താന്‍ ഉതകുന്നു എന്നതാണ്.

രണ്ടാമതായി ആദ്ധ്യാത്മി കം, ഭൗതികം എന്ന തലങ്ങള്‍ തമ്മില്‍ ഒന്നിച്ചു ചേര്‍ക്കാന്‍ കഴിയാത്തവിധത്തില്‍ അടിസ്ഥാനപരമായ പരസ്പരവൈരുദ്ധ്യം ഉണ്ടെന്ന പാശ്ചാത്യനിലപാടിനു കടകവിരുദ്ധമായി അവ രണ്ടും തമ്മില്‍ തരതമഭേദം മാത്രമേ ഉള്ളൂ എന്ന നിലപാടിനെ ഈ ഭാരതീയവീക്ഷണം മുന്നോട്ടുവെക്കുന്നു എന്നതാണ്. തന്ത്രശാസ്ത്രം ഒരു പടി കൂടി മുന്നോട്ടു പോയി കാമമോക്ഷങ്ങള്‍ സുഖം എന്ന ഒരേ അനുസ്യൂതത്തിന്റെ രണ്ടു ധ്രുവങ്ങള്‍ ആണ് എന്നു കരുതുന്നു. ഈ രണ്ടു തലങ്ങളുമായി ബന്ധപ്പെട്ട ശാസ്ത്ര, സമ്പ്രദായവൈവിധ്യങ്ങളുടെ പൊരുള്‍ കര്‍മ്മസിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ അത് യുക്തിസഹമായി വിശദമാക്കുന്നു. മോക്ഷം, കാമം, ധര്‍മ്മം, അര്‍ത്ഥം എന്നീ നാലു പുരുഷാര്‍ത്ഥങ്ങള്‍ നേടാന്‍ പല തരം വിദ്യകള്‍ (അറിവ്) ആവശ്യമാണ്. മോക്ഷലബ്ധിക്ക് ആവശ്യമായവയെ ജ്ഞാനം (വൈദികം, താന്ത്രികം, യോഗം, ജൈനം, ബൗദ്ധം മുതലായസമ്പ്രദായങ്ങള്‍) എന്നും മറ്റുള്ളവയെ വിജ്ഞാനം (കാമശാസ്ത്രം, അര്‍ത്ഥശാസ്ത്രം, ആയുര്‍വേദം, ഗണിതം, വാനശാസ്ത്രം, ശില്‍പ്പശാസ്ത്രം, സംഗീതശാസ്ത്രം മുതലായവ) എന്നും പറയുന്നു. മോക്ഷം എന്ന പരമപുരുഷാര്‍ത്ഥം നേടാന്‍ നേരിട്ടോ പരമ്പരയായോ ഈ എല്ലാ വിദ്യകളും ഉപകരിക്കും എന്നതിനാല്‍ ഇവയ്‌ക്കെല്ലാം തുല്യപ്രാധാന്യം കല്‍പിച്ചിരിക്കുന്നു. ഭാരതീയ സൗന്ദര്യശാസ്ത്രം (Aesthetics) അനുസരിച്ച് സംഗീതം, നൃത്തം, വാദ്യം, കാവ്യാസ്വാദനം എന്നിവയും മോക്ഷദായകങ്ങളാണ്. ഈ ജ്ഞാനവിജ്ഞാനങ്ങളും അവ നേടാനുള്ള ഉപായങ്ങളും പല തരങ്ങളും പരസ്പരം വ്യത്യസ്തങ്ങളും അനേകങ്ങളും ആണ്. ഈ അനന്തവൈവിധ്യത്തിനു പിന്നിലുള്ള കാരണത്തെ ഭാരതീയ ദാര്‍ശനികര്‍ വിശദമാക്കുന്നത് കര്‍മ്മസിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ ആണ്. ബോധപൂര്‍വമായ കര്‍മ്മം കൊണ്ട് മുജ്ജന്മ കര്‍മ്മഫലത്തെ മാറ്റാന്‍ കഴിയും എന്ന നിലപാട് (യോഗവാസിഷ്ഠം) ഈ സിദ്ധാന്തത്തിന്റെ ശ്രദ്ധേയമായ മറ്റൊരു സവിശേഷത ആണ്. Genetics,- Epigenetics എന്നീ ആധുനികശാസ്ത്രശാഖകളുമായി ഇതിനെ താരതമ്യം ചെയ്തു നോക്കാവുന്നതാണ്.

ADVERTISEMENT

ഇത്തരത്തില്‍ അനേകങ്ങളും വിവിധങ്ങളും ആയ ജ്ഞാനവിജ്ഞാന സമ്പ്രദായങ്ങളെ സമ്യക്കായി കോര്‍ത്തിണക്കാന്‍ ഉതകുന്ന ഹിന്ദുധര്‍മ്മത്തിന്റെ സവിശേഷതത്ത്വങ്ങള്‍ ഏവ എന്നു നോക്കാം. കര്‍മ്മസിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലുള്ള അധികാരി (Competency) വാദവും ‘ന ഹി നിന്ദാ’ ന്യായവും ആണ് ഈ മാരിവില്‍ഘടനയുടെ മര്‍മ്മങ്ങള്‍. ശങ്കരാചാര്യര്‍ തന്റെ ബ്രഹ്‌മസൂത്രഭാഷ്യത്തില്‍ ആര്‍ക്കാണ് അദ്വൈതവേദാന്തസമ്പ്രദായത്തില്‍ പ്രവേശിക്കാനുള്ള യോഗ്യത എന്നു വ്യക്തമാക്കുന്നുണ്ട്. അതനുസരിച്ച് സാധനാചതുഷ്ടയങ്ങള്‍ (നിത്യാനിത്യവസ്തുവിവേകം, ഇഹാമുത്രഫലഭോഗവിരാഗം, ശമാദി ഷള്‍ക്കസംപത്തി, മുമുക്ഷുത്വം) ഉള്ള ഒരു വ്യക്തിയാണ് വിവര്‍ത്തവാദവേദാന്തമാര്‍ഗത്തില്‍ പ്രവേശിച്ച് ശ്രവണമനനനിദിധ്യാസരൂപമായ സാധന ചെയ്യാന്‍ യോഗ്യന്‍. ആരാണ് ഭക്തിമാര്‍ഗത്തില്‍ പ്രവേശിക്കാന്‍ യോഗ്യന്‍ എന്നു ഭാസ്‌കരരായര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്- ”അനേകം ജന്മങ്ങളിലൂടെയുള്ള കഠിനപരിശ്രമത്തിന്റെ ഫലമായി പരബ്രഹ്‌മത്തെക്കുറിച്ചുള്ള ശാബ്ദതത്വനിശ്ചയം (Intellectual Conviction) ആകുന്ന ഭൂമികയില്‍ വേണ്ടവണ്ണം എത്തി ഉറപ്പു വന്ന ഒരുവന് ലൗകികജീവിതത്തോട് അത്യന്തം ആസക്തിയോ അത്യന്തം അനാസക്തിയോ ഇല്ലാത്ത മാനസികമായ അവസ്ഥ (വിലക്ഷണമായ ചിത്തശുദ്ധി) ഉടലെടുക്കുന്നു. അത്തരം വ്യക്തിയാണ് ഭക്തിമാര്‍ഗത്തിന് അധികാരി (യോഗ്യന്‍) ആകുന്നത്. ‘ന നിര്‍വിണ്ണോ ന ചാസക്തോ ഭക്തിയോഗോസ്യ സിദ്ധിദ:’ എന്നു പ്രമാണവുമുണ്ട് ‘ (സേതുബന്ധം). തന്ത്രം, യോഗം, ജൈനം, ബൗദ്ധം മുതലായ മറ്റ് സമ്പ്രദായങ്ങളില്‍ പ്രവേശിക്കുവാനും ഇത്തരത്തില്‍ യോഗ്യതാനിര്‍ണ്ണയം ആവശ്യമാണ്. ഇതനുസരിച്ച് ആസ്തികര്‍ക്ക് വൈദികമായ സമ്പ്രദായങ്ങളും നാസ്തികര്‍ക്ക് ജൈന, ബൗദ്ധാദി അവൈദികമാര്‍ഗങ്ങളും ചേരും. അതായത് ഓരോ വ്യക്തിയുടേയും പൂര്‍വജന്മത്തിലെ കര്‍മ്മങ്ങളുടെ പരിപാകം അനുസരിച്ചാണ് ഓരോരോ ജ്ഞാനവിജ്ഞാനങ്ങളില്‍ അഭിരുചി ഉണ്ടാകുന്നത്. ആ അഭിരുചിക്ക് ചേരുന്ന സമ്പ്രദായമാണ്, മാര്‍ഗമാണ് ആ വ്യക്തിക്ക് ഉത്തമമായി ചേരുന്നത്. ഇതിനെ ആണ് അധികാരി വാദം എന്നു പറയുന്നത്. ഈ ഭാരതീയജീവിതമാതൃക പ്രകാരം ജന്മം, നിറം തുടങ്ങിയ മാനദണ്ഡങ്ങളല്ല മറിച്ച് ചിത്തശുദ്ധിഭേദം കൊണ്ടുള്ള അഭിരുചിഭേദമാണ് ശാസ്ത്രപഠനം, തൊഴില്‍പ്രവേശനം, സാധനാമാര്‍ഗസ്വീകരണം തുടങ്ങിയവയുടെ നിയാമകം ആകുന്നത് എന്നു വ്യക്തം. ആധുനികമായ ഇമൃലലൃ ഏൗശറമിരലലും ഇത്തരത്തില്‍ ചേരുംപടി ചേര്‍ക്കലാണല്ലോ ചെയ്തുവരുന്നത്.

പ്രാചീനകാലത്ത് ഏതെങ്കിലും വിഷയത്തെ അധികരിച്ച് ഗ്രന്ഥരചന നടത്തുമ്പോള്‍ തുടക്കത്തില്‍ തന്നെ ഈ ഗ്രന്ഥം പഠിക്കാന്‍ ആരൊക്കെ ആണ് അധികാരികള്‍ (Target group) എന്നു വ്യക്തമാക്കണമായിരുന്നു. വിഷയം, പ്രയോജനം, സംബന്ധം, അധികാരി എന്ന നാലും വെളിവാക്കുന്ന സംബന്ധചതുഷ്ടയം പ്രാചീനഗ്രന്ഥങ്ങളുടെ തുടക്കത്തില്‍ കാണാം.

അതുപോലെ സമ്പ്രദായങ്ങള്‍ തമ്മില്‍ ഉച്ചനീചഭേദം ഇല്ല എന്ന് ബോധ്യം ഉറപ്പിക്കാനും അതുവഴി സമന്വയം നിലനിര്‍ത്തുവാനും ഉപകരിക്കുന്നതാണ് ‘ന ഹി നിന്ദാ’ ന്യായം. വിവിധ സമ്പ്രദായങ്ങളുടെ സാഹിത്യങ്ങള്‍ പരിശോധിക്കുമ്പോള്‍ അവയില്‍ അതാതു സമ്പ്രദായങ്ങളുടെ മണ്ഡനവും മറ്റു സമ്പ്രദായങ്ങളുടെ ഖണ്ഡനവും കാണാം. ഇത് അതാതു സമ്പ്രദായങ്ങളിലെ ആചാര്യന്മാരുടെ പരസ്പരവിരോധം നിമിത്തം അല്ല എന്ന സത്യം ഭാസ്‌കരരായര്‍ വ്യക്തമാക്കുന്നുണ്ട്- അതാതു വിദ്യകളെക്കുറിച്ചുള്ള പ്രശംസാവചനങ്ങള്‍ അതാതിന്റെ അധികാരികളെ അവയില്‍ ഉത്സുകരാക്കാനുള്ളവയും അതാതു വിദ്യകളെ നിന്ദിക്കുന്ന വചനങ്ങള്‍ ആ വിദ്യകള്‍ക്ക് അനധികാരികളായവരെ അവയില്‍ നിന്നും പിന്തിരിപ്പിക്കാനുള്ളവയുമാണ് എന്നു കാണാം. ‘ന ഹി നിന്ദാ’ന്യായം അനുസരിച്ചാണ് ഈ സ്തുതിനിന്ദകളെന്ന വസ്തുത ഉള്‍ക്കൊള്ളണം (അതായത്, നിന്ദിക്കപ്പെടുന്നവ തെറ്റാണ് എന്ന അര്‍ത്ഥത്തിലല്ല). അതിബാല്യദശയില്‍ കളിക്കാന്‍ അനുവദിക്കുന്ന മാതാപിതാക്കള്‍ തന്നെ അധ്യയനത്തിന് അധികാരി (യോഗ്യത) യായ ബാലനെ കളിയില്‍ നിന്നും പിന്തിരിപ്പിക്കാന്‍ താഡിക്കുന്നതു പോലെയാണിത്. ശങ്കരാചാര്യര്‍ ഈ ന്യായത്തെ ബൃഹദാരണ്യകോപനിഷത് ഭാഷ്യ (1.4.6) ത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഈ ന്യായത്തെ പ്രാചീനകാലത്തെ ആചാര്യന്മാര്‍ എല്ലാവരും സ്വീകരിക്കുകയും പാലിക്കുകയും ചെയ്തിരുന്നു.

ഈ ജീവിതമാതൃക സ്വീകരിച്ചിരിക്കുന്ന ചിത്തശുദ്ധിഭേദമനുസരിച്ചുള്ള പല വഴികള്‍ എന്ന തത്വത്തിന്റെ ശാസ്ത്രീയതയെ സംബന്ധിച്ച് ഒരു പാശ്ചാത്യപണ്ഡിതന്റെ അഭിപ്രായം ശ്രദ്ധേയമാണ്- – ‘A potential research topic, not discussed in this volume, concerns investigating who best succeeds with which kind(s) of spiritual discipline or meditation. Various eminent Indian spiritual teachers (in the Vedic tradition) have acknowledged that many paths lead to the same goal (i.e., to spiritual realization) and recognized that “no shoe fits all feet” (my wording). This refers to what contemporary personality psychologists call person x situation interaction. The success of a given form of spiritual discipline could depend, in part, on the type of person trying to use it. Investigation of this problem might (a) substantially benefit application interests and (b) meaningfully advance understanding. Identifying the kind(s) of persons who succeed best with a given approach (and who do poorly) might provide important clues as to why (or in what manner) a certain technique gains its success. This would combine both experimentation and the study of personality. The investigator might first develop a hypothesis about how a particular discipline creates its known effects, and deduce, from that hypothesis, using information from personality studies, which kind(s) of persons, with which attributes, might most readily profit from it.”(Stanford. Rex G Ph.D, Professor of psychology at St. John’s university, Book Review, The Handbook of Indian Psychology, The Journal of Parapsychology, March 22, 2010).

ഭാരതീയ കാഴ്ച്ചപ്പാടില്‍ മനുഷ്യന്‍ ഉള്‍പ്പടെ ഉള്ള സമസ്ത ജീവജാലങ്ങളുടെയും എല്ലാ തരം ചേഷ്ടകളുടെയും ആത്യന്തികമായ ലക്ഷ്യം സുഖത്തെ അനുഭവിക്കുക എന്നതാണ്. എല്ലാ ജീവികളുടെയും എല്ലാ തരം പ്രവൃത്തികളും സുഖത്തിനു വേണ്ടി ആണ് എന്നാണ് പ്രസിദ്ധ ആയുര്‍വേദഗ്രന്ഥമായ ചരകസംഹിതയില്‍ ചരകാചാര്യര്‍ പറയുന്നത്. (സുഖാര്‍ത്ഥം സര്‍വഭൂതാനാം മതാസ്സര്‍വാ: പ്രവൃത്തയ:, ചരകസംഹിതാ, സൂത്രസ്ഥാനം).

മോക്ഷ (വൈദികകല്‍പ്പന) ത്തിന് കൈവല്യം (ജൈനകല്‍പ്പന), നിര്‍വാണം (ബൗദ്ധകല്‍പ്പന) എന്നും പേരുണ്ട്. ഇത് ശാശ്വതമായ സുഖാവസ്ഥ ആണ്. അതിനാല്‍ പരമപുരുഷാര്‍ത്ഥമായി കരുതപ്പെടുന്നു. ഇതിനെ നിരുപാധികസുഖം എന്നും പറയുന്നു. കാമം ആകട്ടെ ക്ഷണികവും സോപാധികവും ആണ്. ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങള്‍ എന്നും മോക്ഷകാമധര്‍മ്മാര്‍ത്ഥങ്ങള്‍ എന്നും രണ്ടു ക്രമങ്ങള്‍ പ്രാചീന സംസ്‌കൃത സാഹിത്യത്തില്‍ കാണാം. വൈദികകര്‍മ്മകാണ്ഡത്തില്‍ വൈദികധര്‍മ്മാനുഷ്ഠാനത്തിനാണ് പരമപ്രാധാന്യം. ”അഥാതോ ധര്‍മ്മജിജ്ഞാസാ” എന്നതാണ് ജൈമിനിയുടെ മീമാംസാദര്‍ശനത്തിന്റെ തുടക്കം തന്നെ. ഈ വൈദികസമ്പ്രദായത്തില്‍ ധര്‍മ്മം കാമം അര്‍ത്ഥം എന്ന ത്രിവര്‍ഗത്തെ മാത്രം ആണ് പരിഗണിച്ചിട്ടുള്ളത്. മോക്ഷം എന്നതിനു പ്രാമുഖ്യം നല്‍കുന്നത് വൈദികമായ ജ്ഞാനകാണ്ഡത്തിലാണ്. അവിടെ ഇവ നാലും ചേര്‍ന്ന ചതുര്‍വിധപുരുഷാര്‍ത്ഥങ്ങളെ പരിഗണിക്കുന്നു. ”വിദ്യാ ദദാതി വിനയം വിനയാദ്യാതി പാത്രതാം. പാത്രത്വാദ്ധനമാപ്‌നോതി ധനാദ്ധര്‍മ്മസ്തതസ്സുഖം” എന്ന സുഭാഷിതത്തില്‍ ധര്‍മ്മാനുഷ്ഠാനത്തിന് അര്‍ത്ഥസമ്പാദനം എന്ന ആശയത്തെ ആണ് സ്വീകരിച്ചിരിക്കുന്നത്. ഭാസ്‌കരരായന്‍ സേതുബന്ധത്തില്‍ ഈ രണ്ടാമത്തെ ക്രമത്തെ ആണ് പറയുന്നത്. ”അങ്ങു വന്നത് സംവാദത്തിനോ അതോ സ്വര്‍ണ്ണഖചിതങ്ങളായ ഗോക്കള്‍ക്കോ?” എന്ന ജനകന്റെ ചോദ്യത്തിന് രാജസദസ്സിലേക്കു കടന്നുവന്ന യാജ്ഞവല്‍ക്യന്‍ എന്ന ഋഷിസത്തമന്‍ നല്‍കിയ മറുപടി ”രണ്ടിനും” എന്നായിരുന്നല്ലോ. വൈദികവും മറ്റുമായ ധര്‍മ്മാനുഷ്ഠാനത്തിന് സമ്പത്ത് അഥവാ അര്‍ത്ഥം കൂടിയേ തീരൂ എന്നു താല്‍പ്പര്യം. മറ്റേ ക്രമം അര്‍ത്ഥസമ്പാദനം ഉള്‍പ്പെടെ ഉള്ള എല്ലാ പ്രവൃത്തികളും ധാര്‍മ്മികം (Ethically correct) ആകണം എന്ന കാഴ്ച്ചപ്പാടിലാണ്.

(തുടരും)

Tags: അന്തര്‍ദേശീയതയും ഹിന്ദുത്വ ദേശീയതയും
Share4TweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies