Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ
  • ×വിവേകപീഠം വിശേഷാൽ പതിപ്പ് (PDF eBook)വിവേകപീഠം വിശേഷാൽ പതിപ്പ് (PDF eBook)1 × ₹50

Subtotal: ₹50

View cartCheckout

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ
  • ×വിവേകപീഠം വിശേഷാൽ പതിപ്പ് (PDF eBook)വിവേകപീഠം വിശേഷാൽ പതിപ്പ് (PDF eBook)1 × ₹50

Subtotal: ₹50

View cartCheckout

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ഇലക്ടറല്‍ ബോണ്ടുകള്‍ ഇകഴ്ത്തപ്പെടുമ്പോള്‍

ആദര്‍ശ് കുനിയില്ലംആദര്‍ശ് കുനിയില്ലം
29 march 2024

2017-18 ലെ ബജറ്റ് പ്രസംഗത്തില്‍, അന്ന് ധനമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്ലി ഇലക് ട്രല്‍ ബോണ്ട് എന്ന ആശയം അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു, ‘ഭാരതം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ്. ഒരു ബഹുകക്ഷി പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അനിവാര്യഘടകമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. സ്വാതന്ത്ര്യം ലഭിച്ച് 70 വര്‍ഷം പിന്നിട്ടിട്ടും, സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് സമ്പ്രദായത്തിന് അത്യന്താപേക്ഷിതമായ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ധനസഹായം നല്‍കുന്ന സുതാര്യമായ ഒരു രീതി വികസിപ്പിക്കാന്‍ രാജ്യത്തിന് കഴിഞ്ഞിട്ടില്ല’.

Google NewsAdd Kesari Weekly as a preferred source on Google

2018 ജനുവരി 2 ലെ ഗസറ്റ് വിജ്ഞാപനത്തിലൂടെ സുതാര്യമായ രീതിയിലൂടെ രാഷ്ട്രീയ കക്ഷികള്‍ക്ക് ധനസമാഹരണത്തിനുള്ള ഒരു പുതു വ്യവസ്ഥിതിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് ഇലക്ടറല്‍ ബോണ്ട് എന്ന ആശയം അവതരിപ്പിച്ചു. ഭാരതത്തില്‍ രാഷ്ട്രീയ സംഭാവനകള്‍ക്ക് സുതാര്യത ഉണ്ടായിരുന്നില്ല. പണം നിറച്ച സ്യൂട്ട്കേസുകളുമായി വ്യവസായികള്‍ രാഷ്ട്രീയ പാര്‍ട്ടി ഓഫീസുകളിലേക്ക് ഓടുന്നത് ദില്ലിയില്‍ പതിവായിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളെ ചുറ്റിപ്പറ്റിയുള്ള അത്തരം സമ്പദ്വ്യവസ്ഥ വ്യാപകമായ അഴിമതിക്കും അധികാരത്തിന്റെയും പൊതു ഓഫീസുകളുടെയും ദുരുപയോഗത്തിനും കാരണമായി. ഈ പശ്ചാത്തലത്തിലാണ് സുതാര്യമായ രാഷ്ട്രീയ ഫണ്ടിംഗിനുള്ള ആദ്യ സമ്പൂര്‍ണ്ണ ആശയമായി ഇലക്ടറല്‍ ബോണ്ടുകള്‍ അവതരിപ്പിച്ചത്.

ഇലക്ടറല്‍ ബോണ്ടുകള്‍ക്ക് പരമാവധി പതിനഞ്ച് ദിവസത്തെ കാലാവധി ഉണ്ടായിരിക്കും. ഇലക്ടറല്‍ ബോണ്ടുകള്‍ ആയിരത്തിന്റെ ഗുണിതങ്ങളില്‍ ഏത് മൂല്യത്തിനും വാങ്ങാം. ഇലക്ടറല്‍ ബോണ്ട് വാങ്ങുന്ന ആളുകള്‍ അവരുടെ തിരിച്ചറിയല്‍ രേഖകള്‍ ബാങ്കില്‍ സമര്‍പ്പിക്കേണ്ടത് അത്യാവശ്യമാണ്. യോഗ്യരായ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നിയുക്ത ബാങ്ക് അക്കൗണ്ട് വഴി മാത്രമേ ബോണ്ടുകള്‍ പണമായി മാറ്റി എടുക്കുവാന്‍ കഴിയുകയുള്ളൂ. വര്‍ഷത്തില്‍ രണ്ടുതവണ ഏഴു ദിവസം മാത്രമാണ് ഇലക്ടറല്‍ ബോണ്ടുകളുടെ വില്‍പന നിശ്ചിത സ്റ്റേറ്റ് ബാങ്ക് വഴി നടന്നിരുന്നുള്ളൂ. ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് ഇലക്ടറല്‍ ബോണ്ട് ലഭിക്കണമെങ്കില്‍ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 29 എ പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും, തൊട്ട് മുമ്പത്തെ പൊതു തിരഞ്ഞെടുപ്പില്‍ ജനപ്രാതിനിധ്യ സഭയില്‍ അല്ലെങ്കില്‍ നിയമ നിര്‍മ്മാണ സഭയില്‍ പോള്‍ ചെയ്ത വോട്ടിന്റെ ഒരു ശതമാനത്തില്‍ കുറയാത്ത വോട്ടുകള്‍ നേടിയിരിക്കുകയും വേണം. ഇങ്ങനെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അംഗീകൃത ബാങ്കിലുള്ള ബാങ്ക് അക്കൗണ്ട് വഴി മാത്രമേ ബോണ്ട് എന്‍ക്യാഷ് ചെയ്യാന്‍ കഴിയൂ. ബോണ്ടുകള്‍ ഇഷ്യൂ ചെയ്യാനും എന്‍ക്യാഷ് ചെയ്യാനും അധികാരമുള്ള ബാങ്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തുകയും ചെയ്തു. ഡിമാന്റ് ഡ്രാഫ്റ്റ്, ചെക്ക്, ഇലക്ട്രോണിക് ക്ലിയറിംഗ് സിസ്റ്റം അല്ലെങ്കില്‍ വാങ്ങുന്നയാളുടെ അക്കൗണ്ടിലേക്ക് നേരിട്ട് ഡെബിറ്റ് എന്നിവയിലൂടെ ബോണ്ട് ഇഷ്യു ചെയ്യുന്നതിനുള്ള പേയ്മെന്റുകള്‍ ഇന്ത്യന്‍ രൂപയില്‍ സ്റ്റേറ്റ് ബാങ്ക് നിശ്ചിത ദിവസങ്ങളില്‍ സ്വീകരിച്ചു. ഇഷ്യൂ ചെയ്ത തീയതി മുതല്‍ പതിനഞ്ച് ദിവസത്തേക്ക് ബോണ്ടിന് സാധുതയുണ്ട്. പതിനഞ്ച് ദിവസത്തിന് ശേഷം ബോണ്ട് നിക്ഷേപിച്ചാല്‍ രാഷ്ട്രീയ പാര്‍ട്ടിക്ക് പണം നല്‍കില്ല. പതിനഞ്ച് ദിവസത്തിനുള്ളില്‍ ബോണ്ട് എന്‍ക്യാഷ് ചെയ്തില്ലെങ്കില്‍, അത് അംഗീകൃത ബാങ്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിക്ഷേപിക്കും. ഇതായിരുന്നു ഇലക്ട്‌റല്‍ ബോണ്ട് സ്‌കീം.

ADVERTISEMENT

ഫെബ്രുവരിയില്‍ ബഹുമാനപ്പെട്ട സുപ്രീംകോടതി ഇലക്ടറല്‍ ബോണ്ടിന് എതിരായി വിധിയെഴുതുകയും മാര്‍ച്ച് 21നകം ബോണ്ട് സംബന്ധിച്ച എല്ലാ വിവരങ്ങളും പൊതു മധ്യത്തില്‍ പ്രസിദ്ധീകരിക്കാനും ഉത്തരവിട്ടു. ഇതുപ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുഴുവന്‍ രേഖകളും അവരുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇക്കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചു. ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ (ഇസിഐ) പുറപ്പെടുവിച്ച കണക്കുകള്‍ പ്രകാരം, 2019 ഏപ്രിലിനും 2024 ജനുവരിക്കും ഇടയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് 12,769 കോടി രൂപയുടെ സംഭാവന ലഭിച്ചു. 2020ല്‍ ഇത് 363 കോടി രൂപയായിരുന്നു. 2021ല്‍ ഇലക്ടറല്‍ ബോണ്ടുകള്‍ വഴി പാര്‍ട്ടികള്‍ക്കുള്ള ധനസഹായം 1,502 കോടി രൂപയായിരുന്നു. അടുത്ത വര്‍ഷം 3,701 കോടിയായും 2023ല്‍ 4,246 കോടിയായും ഉയര്‍ന്നു. 2024 ജനുവരിയില്‍, ഇലക്ടറല്‍ ബോണ്ടുകളുടെ അവസാന വില്‍പന നടന്നപ്പോള്‍, ഫണ്ടിംഗ് 570 കോടി രൂപയായിരുന്നു. ഈ തുകയുടെ പ്രധാന വിഹിതം – പകുതിയിലധികം – 6,058 കോടി രൂപ ബിജെപി എന്ന രാഷ്ടീയ പ്രസ്ഥാനത്തിന് ആയിരുന്നു. 1,609 കോടിയുമായി ത്രിണമൂല്‍ കോണ്‍ഗ്രസ് ആണ് പട്ടികയില്‍ രണ്ടാമത്. 1,421 കോടിയുമായി കോണ്‍ഗ്രസ് തൊട്ടുപിന്നില്‍ മൂന്നാമതായി. എന്‍ക്യാഷ് ചെയ്യപ്പെട്ട ഇലക്ടറല്‍ ബോണ്ടുകളുടെ വലിയൊരു പങ്കും ഈ മൂന്ന് പാര്‍ട്ടികളുടേതാണ്. മൊത്തം 12,155 കോടി രൂപയുടെ ബോണ്ടുകളില്‍ 11,780 കോടി രൂപ വിവിധ ബിസിനസ് കമ്പനികള്‍ വാങ്ങിയതാണ്, 375 കോടി വ്യക്തിഗത ദാതാക്കളാണ്. ഫ്യൂച്ചര്‍ ഗെയിമിംഗ് & ഹോട്ടല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡാണ് ഏറ്റവും കൂടുതല്‍ തുക വാങ്ങിയത്. 1,368 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ടുകള്‍, മേഘ എഞ്ചിനീയറിംഗ് & ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡ് 966 കോടി രൂപ. ഡിഎംകെ, മാര്‍ക്‌സിസ്റ്റ് പാര്‍ട്ടികളുമായി ശക്തമായ ബന്ധമുള്ള സാന്റിയാഗോ മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ഫ്യൂച്ചര്‍ ഗെയിമിംഗ് & ഹോട്ടല്‍ സര്‍വീസ് പ്രൈവറ്റ്‌ലിമിറ്റഡ്. ഫ്യൂച്ചര്‍ ഗെയിമിംഗ്& ഹോട്ടല്‍ സര്‍വീസസ്, തൃണമൂല്‍ കോണ്‍ഗ്രസിനും ദ്രാവിഡ മുന്നേറ്റ കഴകത്തിനും 500 കോടിയിലധികം രൂപ വീതം സംഭാവന നല്‍കി. പശ്ചിമബംഗാളിലെ ഭരണകക്ഷിയായ ടിഎംസിക്ക് ഈ സ്ഥാപനത്തില്‍ നിന്ന് 542 കോടി രൂപ ലഭിച്ചപ്പോള്‍, തമിഴ്നാട്ടില്‍ അധികാരത്തിലുള്ള ഡിഎംകെയ്ക്ക് ലഭിച്ചത് 509 കോടി രൂപയാണ്. കമ്പനി ആന്ധ്രാപ്രദേശിലെ ഭരിക്കുന്ന യുവജന ശ്രമിക റൈതു കോണ്‍ഗ്രസ് പാര്‍ട്ടിക്ക് (വൈഎസ്ആര്‍സിപി) 160 കോടി രൂപ സംഭാവന നല്‍കി. ഈ കമ്പനിയുടെ മൊത്തം സംഭാവനയുടെ 90 ശതമാനവും ഈ മൂന്ന് പാര്‍ട്ടികള്‍ക്കാണ് ലഭിച്ചത്. ഈ ഫണ്ടില്‍ നിന്ന് ബിജെപിക്ക് 100 കോടി ലഭിച്ചു. ഇടതുപക്ഷ പാര്‍ട്ടികള്‍ തങ്ങള്‍ക്ക് ഒന്നും ലഭിച്ചില്ല എന്ന് പറയുമ്പോഴും പല തിരഞ്ഞെടുപ്പുകളിലും ഡിഎംകെ ഇടതുപക്ഷ രാഷ്ടീയ പ്രസ്ഥാനങ്ങള്‍ക്ക് പണം നല്‍കിയിരുന്നു എന്നത് ഒരു വസ്തുതയാണ്. കണക്കുകള്‍ വ്യക്തമായി പരിശോധിക്കുമ്പോള്‍ ഭാരതത്തിലെ എല്ലാ രാഷ്ടീയ പ്രസ്ഥാനങ്ങളും നേരിട്ടോ അല്ലാതെയോ ഇലക്ടറല്‍ ബോണ്ട് സ്‌കീമിന്റെ ഉപഭോക്താക്കള്‍ ആണ് എന്ന് നിസ്സംശയം പറയാന്‍ സാധിക്കും.

രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വതന്ത്രമായ ഒരു ജനാധിപത്യ വ്യവസ്ഥിതിയുടെ അവിഭാജ്യ ഘടകമാണ്. മാത്രമല്ല, സമൂഹത്തിന്റെ ഭരണനിര്‍വഹണ കാര്യങ്ങളില്‍ അവര്‍ ഒരു പ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്നു. അതനുസരിച്ച്, സാമ്പത്തിക സംഭാവനകള്‍ ഉള്‍പ്പെടെ എല്ലാ പിന്തുണയും സ്വീകരിക്കാന്‍ അവര്‍ക്ക് അര്‍ഹതയുണ്ട്. ഇലക്ടറല്‍ ബോണ്ട് സ്‌കീം ഏതൊരു വ്യക്തിക്കും പണം വഴി നേരിട്ടുള്ള കൈമാറ്റം പോലെയുള്ള മറ്റ് അനിയന്ത്രിതമായ മാര്‍ഗ്ഗങ്ങള്‍ക്ക് പകരം നിയമാനുസൃതമായ ബാങ്കിംഗ് ചാനലുകള്‍ വഴി അവര്‍ക്ക് ഇഷ്ടമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഫണ്ട് കൈമാറാന്‍ അനുവദിക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കുന്ന സംഭാവനകളുടെ രഹസ്യസ്വഭാവം ഈ പദ്ധതി ഉറപ്പാക്കുന്നു. ഇവിടെ ദാതാവ് ഒരു പൊതു കമ്പനിയാണെങ്കില്‍, രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് വെളിപ്പെടുത്താതെ അവരുടെ അക്കൗണ്ട് ബുക്കില്‍ സംഭാവന ചെയ്ത തുക അവര്‍ പ്രഖ്യാപിക്കണം. അതുപോലെ, രാഷ്ട്രീയ പാര്‍ട്ടികളും തിരഞ്ഞെടുപ്പ് കമ്മീഷനില്‍ സമര്‍പ്പിച്ച വാര്‍ഷിക ഓഡിറ്റഡ് അക്കൗണ്ടുകളില്‍ ഇലക്ടറല്‍ ബോണ്ടുകള്‍ വഴി ലഭിച്ച മൊത്തം തുക വെളിപ്പെടുത്തേണ്ടതുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് എങ്ങനെ ധനസഹായം ലഭിക്കുന്നു എന്നറിയാനുള്ള ഒരു പൗരന്റെ അവകാശം അവരുടെ രാഷ്ട്രീയ ബന്ധങ്ങളുടെ സ്വകാര്യത നിലനിര്‍ത്താനുള്ള ഒരു വ്യക്തിയുടെ അവകാശവുമായി സന്തുലിതമാക്കണം. ഒരാളുടെ ഇഷ്ടപ്പെട്ട പാര്‍ട്ടിക്ക് പണം സംഭാവന ചെയ്യുന്നത് സ്വകാര്യതയുടെ ഹൃദയഭാഗത്തുള്ള ഒരു രാഷ്ട്രീയ സ്വയം പ്രകടനമാണ്. ഇലക്ടറല്‍ ബോണ്ട് സ്‌കീം സമഗ്രമായി പരിഷ്‌കരിച്ചു കൊണ്ട് കോടതി പുതിയ ഒരു പദ്ധതിക്ക് രൂപം നല്‍കിയിരുന്നെങ്കില്‍ രാഷ്ട്രീയ ധന സമാഹരണ മേഖല കൂടുതല്‍ സുതാര്യമാകുമായിരുന്നുവെന്ന് പറയാന്‍ സാധിക്കും.

ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies